Showing posts with label പോയദിനങ്ങള്‍ 2012. Show all posts
Showing posts with label പോയദിനങ്ങള്‍ 2012. Show all posts

Thursday, 13 September 2012

September 2012


സെപ്റ്റംബര്‍ 1

ആക്ടിങ് ചീഫ് ജസ്റ്റിസ് മഞ്ജുള ചെല്ലൂരിനെ കേരള ഹൈകോടതി ചീഫ് ജസ്റ്റിസാക്കാന്‍ സുപ്രീംകോടതി ചീഫ് ജസ്റ്റിസ് എസ്.എച്ച്. കപാഡിയ അധ്യക്ഷനായ ജഡ്ജിമാരുടെ കൊളീജിയം കേന്ദ്രസര്‍ക്കാറിനോട് ശിപാര്‍ശ ചെയ്തു.

സെപ്റ്റംബര്‍ 2
  • നെഹ്റു കപ്പ് ഫുട്ബാള്‍ ഫൈനലില്‍ ആഫ്രിക്കന്‍ കരുത്തരായ കാമറൂണിനെ തോല്‍പിച്ച്  ഇന്ത്യ കിരീടമണിഞ്ഞു.
സെപ്റ്റംബര്‍ 3
  • ക്രമക്കേടുകള്‍ സംശയിക്കുന്നതിനാല്‍ 142ഓളം കല്‍ക്കരി ഖനന ലൈസന്‍സുകള്‍ ഉടനടി റദ്ദാക്കണമെന്ന പ്രതിപക്ഷാവശ്യം കേന്ദ്രസര്‍ക്കാര്‍ തള്ളി.
  • വാന്‍-ഇന്‍ഫ്ര ഏര്‍പ്പെടുത്തിയ ഗോള്‍ഡന്‍ പെന്‍ ഫോര്‍ ഫ്രീഡം അവാര്‍ഡിന് പ്രമുഖ മെക്സിക്കന്‍ പത്രപ്രവര്‍ത്തക അനബല്‍ ഹെര്‍ണാഡ്സ്  അര്‍ഹയായി.
  • ന്യൂസിലന്‍ഡിനെതിരായ രണ്ടാമത്തെയും അവസാനത്തെയും ക്രിക്കറ്റ് ടെസ്റ്റ് അഞ്ച് വിക്കറ്റിന് നേടിയ ഇന്ത്യ പരമ്പര 2-0ത്തിന് തൂത്തുവാരി.
  • തൊഴിലിടങ്ങളിലെ ലൈംഗിക പീഡനങ്ങളില്‍നിന്ന് സ്ത്രീകള്‍ക്ക് സംരക്ഷണം നല്‍കുന്നതും ഗാര്‍ഹിക തൊഴിലാളികളും  പരിധിയില്‍ വരുന്ന, കര്‍ക്കശ വ്യവസ്ഥകള്‍ ഉള്‍ക്കൊള്ളുന്ന ബില്‍ ലോക്സഭ പാസാക്കി.
സെപ്റ്റംബര്‍ 4
  • പട്ടികജാതി,പട്ടികവര്‍ഗക്കാര്‍ക്ക് സര്‍ക്കാര്‍ ജോലികളില്‍ സ്ഥാനക്കയറ്റത്തിന് സംവരണം നല്‍കാനുള്ള നിര്‍ദേശത്തിന് കേന്ദ്ര മന്ത്രിസഭ അംഗീകാരം നല്‍കുകയും അതിനായി ഭരണഘടനാഭേദഗതി കൊണ്ടുവരാന്‍ തീരുമാനിക്കുകയും ചെയ്തു.
  • പ്രശസ്ത ബംഗാളി സാഹിത്യകാരനും സാഹിത്യ അക്കാദമി അവാര്‍ഡ് ജേതാവുമായ സയ്യിദ് മുസ്തഫ സിറാജ് (82) നിര്യാതനായി.
സെപ്റ്റംബര്‍ 5
  • തമിഴ്നാട്ടിലെ ശിവകാശിക്കുസമീപം പടക്ക നിര്‍മാണകേന്ദ്രത്തിലുണ്ടായ സ്ഫോടനത്തില്‍ 56 പേര്‍ വെന്തുമരിച്ചു നിരവധിപേര്‍ക്ക് ഗുരുതരമായി പരിക്കേറ്റു.
  • പ്രമുഖ നൃത്തസംവിധായകന്‍ നൃത്തഗുരു ഗോപാലകൃഷ്ണന്‍ (86) അന്തരിച്ചു.
  • ലണ്ടന്‍ പാരാലിമ്പിക്സ് ഹൈജംപില്‍ ഇന്ത്യന്‍ താരം ഗിരിഷ ഹൊസനഗര നാഗരാജഗൗഡ വെള്ളിമെഡല്‍ നേടി.
സെപ്റ്റംബര്‍ 6
  • പ്രമുഖ സാഹിത്യകാരന്‍ സേതു (എ. സേതുമാധവന്‍)വിനെ നാഷനല്‍ ബുക് ട്രസ്റ്റ് ചെയര്‍മാനായി നിയമിച്ചു.
  • ഇന്ത്യന്‍ വംശജയായ അമേരിക്കന്‍ ഗഗനചാരി സുനിത വില്യംസ് ഒരിക്കല്‍കൂടി ശൂന്യാകാശത്ത് നടന്ന് ചരിത്രം സൃഷ്ടിച്ചു.

സെപ്റ്റംബര്‍ 7
  • ഐ.എസ്.ആര്‍.ഒ ചാരകേസില്‍ ഇരയായ  ശാസ്ത്രജ്ഞന്‍ നമ്പി നാരായണന് പത്തുലക്ഷം രൂപ ഇടക്കാല നഷ്ടപരിഹാരം നല്‍കണമെന്ന ദേശീയ മനുഷ്യാവകാശ കമീഷന്‍ ഉത്തരവ്  സര്‍ക്കാര്‍ നടപ്പാക്കണമെന്ന് ഹൈകോടതി ഉത്തരവിട്ടു.
  • യു.എസ് രഹസ്യാന്വേഷണ വിഭാഗമായ സി.ഐ.എയുടെ ജയിലുകളില്‍ വിദേശ സ്വാതന്ത്ര്യസമര പോരാശികളെയടക്കം നടത്തിയ ക്രൂരമായ മര്‍ദനമുറകളുടെ വിശദാംശങ്ങളടങ്ങുന്ന പുതിയ റിപ്പോര്‍ട്ട്  പ്രമുഖ മനുഷ്യാവകാശ സംഘടനയായ ഹ്യൂമന്‍റൈറ്റ്സ് വാച്ച് (എച്ച്.ആര്‍.ഡബ്ള്യു) പുറത്തുവിട്ടു.
സെപ്റ്റംബര്‍ 8
  • വിസ നിയമങ്ങള്‍ ഉദാരമാക്കുന്ന സുപ്രധാന കരാറില്‍ ഇന്ത്യയും പാകിസ്താനും ഒപ്പുവെച്ചു.
  • 38ാമത് ദേശീയ പുരുഷ-വനിത പവര്‍ലിഫ്റ്റിങ്ങില്‍ റെയില്‍വേ ഓവറോള്‍ ചാമ്പ്യന്‍ഷിപ് നിലനിര്‍ത്തി. കോഴിക്കോട് സ്വദേശിയും റെയില്‍വേ താരവുമായ പി. സുരേഷിനെ സ്ട്രോങ്മാന്‍ ഓഫ് ഇന്ത്യയായും ഉത്തര്‍ പ്രദേശിന്‍െറ വന്ദന ദുബെ സ്ട്രോങ് വുമണായും തെരഞ്ഞെടുക്കപ്പെട്ടു.
സെപ്റ്റംബര്‍ 9
  • ഗുജറാത്തിലെ ആനന്ദിലൂടെ രാജ്യത്ത് ധവള വിപ്ളവത്തിന്‍െറ പാലാഴി തീര്‍ത്ത മലയാളി അമുല്‍ കുര്യന്‍ എന്ന ഡോ.വര്‍ഗീസ് കുര്യന്‍ (90) അന്തരിച്ചു.
  • പി.എസ്.എല്‍.വി-21 റോക്കറ്റ് വിജയകരമായി വിക്ഷേപിച്ചതോടെ ഇന്ത്യന്‍ ബഹിരാകാശ ഗവേഷണ ഏജന്‍സിയായ ഐ.എസ്.ആര്‍.ഒ വിക്ഷേപണ ദൗത്യത്തില്‍ സെഞ്ച്വറി തികച്ചു.
  • പ്രമുഖ കാര്‍ട്ടൂണിസ്റ്റ് അസിം ത്രിവേദിയെ ദേശദ്രോഹ കുറ്റം ചുമത്തി മുംബൈ പൊലീസ് അറസ്റ്റ് ചെയ്തു.
  • ദക്ഷിണ കൊറിയയിലെ വിഖ്യാത ചലച്ചിത്രകാരന്‍ കിം കിഡുക് സംവിധാനം ചെയ്ത ‘പിയറ്റ’ വെനീസ് മേളയില്‍ മികച്ച ചിത്രത്തിനുള്ള ‘ഗോള്‍ഡന്‍ ലയണ്‍’ അവാര്‍ഡ് നേടി.
  • സുരക്ഷാ സൈനികരെയും ശിയാ വിഭാഗത്തെയും വേട്ടയാടാന്‍ ചാവേര്‍ സംഘങ്ങള്‍ക്ക് രൂപംനല്‍കിയെന്ന കേസില്‍ ഇറാഖ് വൈസ് പ്രസിഡന്‍റ് താരിഖ് അല്‍ഹാശിമിക്ക് കോടതി വധശിക്ഷ വിധിച്ചു.
  • പാരാലിമ്പിക്സില്‍ 95 സ്വര്‍ണവും 71 വെള്ളിയും 65 വെങ്കലവും നേടി ചൈന ഒന്നാം സ്ഥാനം നിലനിര്‍ത്തി. 35 സ്വര്‍ണം, 38 വെള്ളി, 28 വെങ്കലം എന്നിങ്ങനെ നേടി റഷ്യ രണ്ടാമതും 34 സ്വര്‍ണവും 43 വീതം വെള്ളിയും വെങ്കലവും നേടി ആതിഥേയരായ ബ്രിട്ടന്‍  മൂന്നാം സ്ഥാനക്കാരായി. ഒരു വെള്ളി മാത്രമുള്ള ഇന്ത്യ മെഡല്‍ പട്ടികയില്‍ 67ാം സ്ഥാനത്തായി.
സെപ്റ്റംബര്‍ 10
  • കൂടങ്കുളം ആണവ നിലയത്തിനെതിരെ സമരംചെയ്യുന്ന ഗ്രാമീണര്‍ക്കുനേരെ പൊലീസ് വെടിവെപ്പില്‍ മത്സ്യത്തൊഴിലാളി കൊല്ലപ്പെട്ടു.
  • ആര്‍.എം.പി നേതാവ് ടി.പി. ചന്ദ്രശേഖനെ 2009ല്‍ വധിക്കാന്‍ ഗൂഢാലോചന നടത്തിയ കേസില്‍ സി.പി.എം നേതാക്കള്‍ ഉള്‍പ്പെടെ 15 പേര്‍ക്കെതിരെ പ്രത്യേക അന്വേഷണസംഘം വടകര ജുഡീഷ്യല്‍ ഫസ്റ്റ് ക്ളാസ് മജിസ്ട്രേറ്റ് കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചു.
  • കുനിയില്‍ ഇരട്ടക്കൊലപാതക കേസില്‍ 21 പേരെ ഉള്‍പ്പെടുത്തി പൊലീസ് കോടതിയില്‍ കുറ്റപത്രം നല്‍കി.
  • ആദ്യമായി ലാപ്ടോപ് കമ്പ്യൂട്ടര്‍ ഡിസൈന്‍ചെയ്ത ബ്രിട്ടീഷ് ഇന്‍ഡസ്ട്രിയല്‍ ഡിസൈനര്‍ ബില്‍ മോഗ്രിഡ്ജ് (69 )അന്തരിച്ചു.
  • കൊളംബിയ സര്‍വകലാശാലയിലെ പരിസ്ഥിതി വിദഗ്ധനായ മലയാളി ഡോ. പൊനിശ്ശേരില്‍ സോമസുന്ദരന് റോയല്‍ സൊസൈറ്റി ഓഫ് കാനഡയുടെ ഫെലോഷിപ് ലഭിച്ചു.
  • അമേരിക്കയുടെ സെറീന വില്യംസ് യു.എസ് ഓപണ്‍ വനിതാ വിഭാഗം സിഗ്ള്‍സ് ഫൈനലില്‍ ലോക ഒന്നാം നമ്പര്‍ താരം ബെലറൂസിന്‍െറ വിക്ടോറിയ അസാരെങ്കയെ കീഴടക്കി 15ാം ഗ്രാന്‍ഡ്സ്ളാം കിരീടം ചൂടി അപൂര്‍വ ബഹുമതിക്കുടമയായി.
സെപ്റ്റംബര്‍ 11
  • കോടതി വിഷയങ്ങള്‍ പ്രസിദ്ധീകരിക്കുന്നതും സംപ്രേഷണം ചെയ്യുന്നതും നിയന്ത്രിക്കാന്‍ മാധ്യമങ്ങള്‍ക്ക് മാര്‍ഗനിര്‍ദേശങ്ങള്‍ നല്‍കാനാവില്ലെന്ന് ചീഫ് ജസ്റ്റിസ് എസ്.എച്ച്. കപാഡിയയുടെ നേതൃത്വത്തിലുള്ള സുപ്രീംകോടതിയുടെ അഞ്ചംഗ ഭരണഘടനാ ബെഞ്ച് വിധിച്ചു.
  • മുന്‍ ചീഫ് സെക്രട്ടറിയും സംസ്ഥാന വൈദ്യുതി റഗുലേറ്ററി കമീഷന്‍ ചെര്‍മാനുമായ കെ.ജെ. മാത്യു (63) നിര്യാതനായി.
  • സോമാലിയയിലെ പുതിയ പ്രസിഡന്‍റായി മുന്‍ പ്രതിപക്ഷ നേതാവ് ഹസന്‍ ശൈഖ് മഹ്മൂദിനെ തെരഞ്ഞെടുത്തു.
  • ബ്രിട്ടീഷ്താരം ആന്‍ഡി മറെയു.എസ് ഓപണ്‍ പുവുഷവിഭാഗം സിംഗിള്‍സില്‍ നിലവിലെ ചാമ്പ്യന്‍ സെര്‍ബിയയുടെ നൊവാക് ദ്യോകോവിച്ചിനെ അട്ടിമറിച്ച് കിരീടം ചൂടി.
സെപ്റ്റംബര്‍ 12
  • എമര്‍ജിങ് കേരള - ആഗോള നിക്ഷേപക സംഗമം കൊച്ചി ലെ മെറിഡിയന്‍ കണ്‍വെന്‍ഷന്‍ സെന്‍ററില്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിങ് ഉദ്ഘാടനം ചെയ്തു.
  • ലിബിയയിലെ അമേരിക്കന്‍ കോണ്‍സുലേറ്റിനു നേരെയുണ്ടായ ആക്രമണത്തില്‍ സ്ഥാനപതി ക്രിസ്റ്റഫര്‍ സ്റ്റീവന്‍സ് കൊല്ലപ്പെട്ടു.
  • കാലിക്കറ്റ് സര്‍വകലാശാലാ മുന്‍ വൈസ് ചാന്‍സലറും സംസ്ഥാന വഖഫ് ബോര്‍ഡ് മുന്‍ ചെയര്‍മാനുമായ പ്രഫ. കെ.എ. ജലീല്‍ (90) അന്തരിച്ചു.
  • പാകിസ്താനിലെ  കറാച്ചിയില്‍ ഒരു തുണിമില്‍ ഫാക്ടറിയിലുണ്ടായ അഗ്നിബാധയില്‍ ചുരുങ്ങിയത് 300 പേര്‍ മരിച്ചു.
സെപ്റ്റംബര്‍ 13
  • ഡീസല്‍ വില ലിറ്ററിനു അഞ്ചുരൂപ വര്‍ധിപ്പിക്കുവാനും ഗാര്‍ഹിക ഉപയോക്താക്കള്‍ക്ക്സബ്സിഡി നിരക്കില്‍ നല്‍കിവരുന്ന പാചകവാതക സിലിണ്ടറുകളുടെ എണ്ണം വര്‍ഷത്തില്‍ ആറായി പരിമിതപ്പെടുത്തിയം പ്രധാനമന്ത്രി മന്‍മോഹന്‍സിങ്ങിന്‍െറ അധ്യക്ഷതയില്‍ ചേര്‍ന്ന മന്ത്രിസഭാ രാഷ്ട്രീയകാര്യ സമിതിതീരുമാനമെടുത്തു.
  • ലിബിയയുടെ പുതിയ പ്രധാനമന്ത്രിയായി മുസ്തഫ അബുഷഗുര്‍ തെരഞ്ഞെടുക്കപ്പെട്ടു.

Wednesday, 8 August 2012

2012 ആഗസ്റ്റ്

ആഗസ്റ്റ്  1
  • സി.പി.എം കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി. ജയരാജനെ എം.എസ്.എഫ് പ്രവര്‍ത്തകന്‍ ഷുക്കൂറിനെ വധിച്ച കേസില്‍ അറസ്റ്റ് ചെയ്തു.
ആഗസ്റ്റ്  3
  • പ്രമുഖ പത്രപ്രവര്‍ത്തകന്‍ ടി. വേണുഗോപാല്‍ അന്തരിച്ചു.
ആഗസ്റ്റ്  3
  • ലണ്ടന്‍ ഒളിമ്പിക്സില്‍ ഇന്ത്യയുടെ സുബേദാര്‍ വിജയ് കുമാര്‍ പുരുഷവിഭാഗം 25 മീറ്റര്‍ റാപിഡ് ഫയര്‍ പിസ്റ്റളില്‍് വെള്ളി മെഡല്‍ നേടി.
  • പ്രമുഖ മാധ്യമ പ്രവര്‍ത്തകന്‍ ടി. വേണുഗോപാല്‍ അന്തരിച്ചു.
  • 21 മെഡലുകള്‍ നേടി ഒളിമ്പിക്സ് ചരിത്രത്തിലെ ഏറ്റവും വലിയ മെഡല്‍ വേട്ടക്കാരന്‍ എന്ന റെക്കോഡ് കുറിച്ച അമേരിക്കയുടെ നീന്തല്‍താരം മൈക്കല്‍ ഫെല്‍പ്സിന് ലണ്ടനില്‍ മൂന്ന് സ്വര്‍ണം സ്വന്തമാക്കി.
ആഗസ്റ്റ്  4
  • ഇന്ത്യയുടെ ബാഡ്മിന്‍റണ്‍ താരം സൈന നെഹ്വാള്‍ ലണ്ടന്‍ ഒളിമ്പിക്സില്‍  വനിതാ സിംഗ്ള്‍സ് മത്സരത്തില്‍വെങ്കല മെഡല്‍ നേടി.
  • മലയാളിതാരം കെ.ടി ഇര്‍ഫാന്‍ ലണ്ടന്‍ ഒളിബിക്സില്‍ 20 കിലോമീറ്റര്‍ നടത്തത്തില്‍ 10ാമതായി ഫിനിഷ് ചെയ്ത് ദേശീയ റെക്കോഡ് ഭേദിച്ചു.
  • മുതിര്‍ന്ന ബി.ജെ.പി നേതാവും മുന്‍ ഗുജറാത്ത് മുഖ്യമന്ത്രിയുമായ കേശുഭായ് പട്ടേല്‍  പാര്‍ട്ടിയില്‍നിന്ന് രാജിവെച്ചു.
  • ജമൈക്കയുടെ ഷെല്ലി ആന്‍ഫ്രേസര്‍  100 മീറ്റര്‍ ഓട്ടത്തില്‍ സ്വര്‍ണം നേടി മുപ്പതാം ഒളിമ്പിക്സിലെ അതിവേഗക്കാരിയായി .
ആഗസ്റ്റ്  5
  • ലണ്ടനിലെ ഒളിമ്പിക്സ് 100 മീറ്റര്‍ ഓട്ടത്തില്‍  ഒളിമ്പിക് റെക്കോഡോടെ 9.63 സെക്കന്‍ഡില്‍ ഒന്നാമതെത്തി് ജമൈക്കക്കാരനായ ഉസൈന്‍ ബോള്‍ട്ട് പുതിയ വിജയചരിത്രമെഴുതി.
  • റോബോട്ടിക് വാഹനമായ ‘ക്യൂരിയോസിറ്റി’ ചൊവ്വാഗ്രഹത്തില്‍ ഇറങ്ങി.
ആഗസ്റ്റ്  6
  • കോഴിക്കോട്, കണ്ണൂര്‍ ജില്ലകളിലെ മലയോര മേഖലയില്‍ ഉണ്ടായ ഉരുള്‍പൊട്ടലില്‍  ഒരു കുടുംബത്തിലെ അഞ്ചുപേരടക്കം ഏഴ് പേരെ കാണാതായി.
  • നെല്ലിയാമ്പതി ഭൂമി പശ്നം പഠിക്കാന്‍ യു.ഡി.എഫ് ഉന്നതാധികാര സമിതി നിയോഗിച്ച സമിതിയുടെ കണ്‍വീനര്‍ സ്ഥാനം എം.എം. ഹസന്‍ രാജിവെച്ചു.
  • ബശ്ശാര്‍ അല്‍അസദ് ഭരണകൂടത്തിന്‍െറ നടപടികളില്‍ പ്രതിഷേധിച്ച് സിറിയന്‍ പ്രധാനമന്ത്രി റിയാദ് ഫാരിദ് ഹിജാബ് വിമതപക്ഷത്തേക്ക് കൂറുമാറി.
ആഗസ്റ്റ്  7
  • ഇന്ത്യയുടെ 14ാമത്തെ ഉപരാഷ്ട്രപതിയായി മുഹമ്മദ് ഹാമിദ് അന്‍സാരി തെരഞ്ഞെടുക്കപ്പെട്ടു.
  • പുതിയ തെരഞ്ഞെടുപ്പു കമീഷണറായി ഡോ. സയ്യിദ് നസീം അഹമ്മദ് സെയ്ദിയെ രാഷ്ട്രപതി നിയമിച്ചു.
ആഗസ്റ്റ്  8
  • ലണ്ടന്‍ ഒളിബിക്സ് വനിതാ ബോക്സിങ്ങില്‍ ഇന്ത്യയുടെ മേരി കോം വെങ്കല മെഡല്‍ നേടി.
ആഗസ്റ്റ്  17
  • കല്‍ക്കരിപ്പാടങ്ങള്‍, വന്‍കിട വൈദ്യുതോല്‍പാദന പദ്ധതികള്‍, ദല്‍ഹി രാജ്യാന്തര വിമാനത്താവള നിര്‍മാണം എന്നിവയിലൂടെ രാജ്യത്തിന്‍െറ പൊതുസ്വത്ത് സ്വകാര്യമേഖലയിലെ ഭീമന്‍ കമ്പനികള്‍ക്ക് ചുളുവിലക്ക് കൈമാറിയെന്ന്  വെളിപ്പെടുത്തുന്ന  സുപ്രധാന സി.എ. ജി റിപ്പോര്‍ട്ടുകള്‍ പാര്‍ലമെന്‍റില്‍ വെച്ചു.
ആഗസ്റ്റ്  20
  • വര്‍ഗീയ വികാരമുണര്‍ത്തുന്ന വിധം വ്യാജസന്ദേശങ്ങള്‍ പ്രചരിപ്പിക്കാന്‍ ഉപയോഗിച്ചെന്നു കരുതുന്ന 250ലേറെ വെബ്സൈറ്റുകള്‍ വിലക്കാന്‍ സര്‍ക്കാര്‍ ഉത്തരവിട്ടു.
ആഗസ്റ്റ്  21
  • വര്‍ക്കല നിയമസഭാ മണ്ഡലത്തില്‍ നിന്നുള്ള വര്‍ക്കല കഹാര്‍ എം.എല്‍.എയുടെ തെരഞ്ഞെടുപ്പ് ഹൈകോടതി റദ്ദാക്കി. തന്‍െറ നാമനിര്‍ദേശപത്രിക തള്ളിയ നടപടി ചോദ്യം ചെയ്ത് ബി.എസ്.പി സ്ഥാനാര്‍ഥിയായിരുന്ന പ്രഹ്ളാദന്‍ നല്‍കിയ ഹരജിയിലാണ് സിംഗിള്‍ബെഞ്ചിന്‍െറ ഉത്തരവ്.
  • എത്യോപ്യന്‍ പ്രധാനമന്ത്രി മെലസ് സെനവി (57) അന്തരിച്ചു.
ആഗസ്റ്റ്  22
  • കേംബ്രിജ് സര്‍വകലാശാല നടത്തിയ മത്സരത്തില്‍ ഏഷ്യയിലെ മികച്ച യുവപ്രസംഗകയായി ശ്രുതി വിജയചന്ദ്രന്‍ തെരഞ്ഞെടുക്കപ്പെട്ടു.
ആഗസ്റ്റ്  23
  • സംസ്ഥാന പൊലീസ് മേധാവിയായി  കെ.എസ്. ബാലസുബ്രഹ്മണ്യത്തെ നിയമിക്കാന്‍ മന്ത്രിസഭായോഗം തീരുമാനിച്ചു.
  • കോണ്‍ഗ്രസിന്‍െറ വക്താവായി പി.സി. ചാക്കോ എം.പിയെ നിയോഗിച്ചു.
  • കേരള ക്രിക്കറ്റ് അസോസിയേഷന്‍െറ 2011-12 വര്‍ഷത്തെ ക്രിക്കറ്റ് പുരസ്കാരങ്ങള്‍ പ്രഖ്യാപിച്ചു. ക്രിക്കറ്റര്‍ ഓഫ് ദ ഇയര്‍ എന്ന എസ്.കെ. നായര്‍ പുരസ്കാരത്തിന് കേരള ക്യാപ്റ്റന്‍ സോണി ചെറുവത്തൂര്‍ അര്‍ഹനായി. മികച്ച ഫാസ്റ്റ് ബൗളര്‍ക്കുള്ള സി.കെ. ഭാസ്കര്‍ പുരസ്കാരത്തിന് പ്രശാന്ത് പരമേശ്വരനും  മികച്ച സ്പിന്നര്‍ക്കുള്ള രവിയച്ചന്‍ പുരസ്കാരത്തിന് പി. പ്രശാന്തും മികച്ച ബാറ്റ്സ്മാനുള്ള രമേശ് സമ്പത്ത് പുരസ്കാരത്തിന് ജഗദീഷും മികച്ച വിക്കറ്റ് കീപ്പര്‍ക്കുള്ള അനില്‍ പണിക്കര്‍ മെമ്മോറിയല്‍ പുരസ്കാരത്തിന് നിഖിലേഷ് സുരേന്ദ്രനും അര്‍ഹനായി. രാജഗോപാലിനാണ് മികച്ച കോച്ചിനുള്ള പി. മാക്കി മെമ്മോറിയല്‍ പുരസ്കാരം.
ആഗസ്റ്റ്  24
  • nകാക്കനാടന്‍ ഫൗണ്ടേഷന്‍െറ പ്രഥമ സാഹിത്യ പുരസ്കാരം ബംഗാളി നോവലിസ്റ്റ് തിലോത്തമ മജുംദാറിന്‍െറ  ‘രാജ്പാത്’ എന്ന നോവലിന് ലഭിച്ചു.
ആഗസ്റ്റ്  25
  • ചന്ദ്രനില്‍ ആദ്യമായി കാലുകുത്തി ശാസ്ത്രലോകത്ത് ചരിത്രം സൃഷ്ടിച്ച അമേരിക്കന്‍ ഗഗനചാരി നീല്‍ ആംസ്ട്രോങ് (82 )അന്തരിച്ചു.
  • കരസേനയുടെ അത്യാധുനിക സംവിധാനങ്ങളുള്ള ഭൂതല-ഭൂതല മിസൈലായ പൃഥ്വി-ll വിജയകരമായി പരീക്ഷിച്ചു.
  • കല്‍ക്കരിപ്പാടങ്ങള്‍ ഖനനത്തിന് നല്‍കുന്ന നടപടി തല്‍ക്കാലം നിര്‍ത്തിവെക്കാന്‍ കേന്ദ്രസര്‍ക്കാര്‍ തീരുമാനിച്ചു.
ആഗസ്റ്റ്  26
  • അണ്ടര്‍ 19 ലോകകപ്പ് കിരീടം നിലവിലെ ചാമ്പ്യന്മാരായ ആസ്ട്രേലിയയെ ആറു വിക്കറ്റിന് തോല്‍പിച്ച് ഇന്ത്യ ഇന്ത്യ നേടി.
  • ചേരിചേരാ രാജ്യ (നാം) ഉച്ചകോടിക്ക് ഇറാന്‍ തലസ്ഥാനമായ തെഹ്റാനില്‍ തുടക്കമായി.
  • പ്രശസ്ത ഹിന്ദി നടന്‍ എ.കെ ഹംഗല്‍ (97) അന്തരിച്ചു.
  • നാടന്‍കലാ ഗവേഷകനും ഗ്രന്ഥകാരനും കവിയും അധ്യാപകനുമായ സി.എം.എസ്. ചന്തേര (സി.എം. ശങ്കരന്‍ നായര്‍-79) നിര്യാതനായി.
ആഗസ്റ്റ്  27
  • ആഭ്യന്തര മന്ത്രാലയത്തിനു കീഴിലെ ദേശീയ ദുരന്തപ്രതികരണ സേനയുടെ ഡയറക്ടര്‍ ജനറലായി മലയാളിയായ ഡോ. പി.എം. നായരെ നിയമിച്ചു.
  • ഭരത് ഗോപി ഫൗണ്ടേഷന്‍െറ ഈ വര്‍ഷത്തെ ഭരത് ഗോപി അവാര്‍ഡ്  നടനും സംവിധായകനും തിരക്കഥാകൃത്തുമായ ശ്രീനിവാസന്. മലയാള സിനിമക്ക് നല്‍കിയ സമഗ്ര സംഭാവനക്കാണ് അവാര്‍ഡ്.
ആഗസ്റ്റ്  28
  • ആര്‍.എസ്.പി മുന്‍ ദേശീയ ജനറല്‍ സെക്രട്ടറിയും മുന്‍ സംസ്ഥാനമന്ത്രിയുമായ കെ. പങ്കജാക്ഷന്‍ (85 )അന്തരിച്ചു.
  • അഡ്മിറല്‍ ജി. അശോക്കുമാറിനെ സതേണ്‍ നേവല്‍ കമാന്‍ഡിന്‍െറ ചീഫ് ഓഫ് സ്റ്റാഫായി നിയമിച്ചു.
  • കേരളത്തിലെ സിഡ്കോ മാനേജിങ് ഡയറക്ടറായ ഡോ. സജി ബഷീറിനെ ഇന്ത്യയിലെ സിഡ്കോ കൗണ്‍സിലിന്‍െറ വൈസ് ചെയര്‍മാന്‍ സ്ഥാനത്തേക്ക് തെരഞ്ഞെടുത്തു.
ആഗസ്റ്റ് 30
  • ഗുജറാത്തിലെ ജാംനഗറില്‍  രണ്ടു വ്യോമസേന ഹെലികോപ്ടറുകള്‍ കൂട്ടിയിടിച്ച് മലയാളി ഉള്‍പ്പടെ ഒമ്പതു സൈനികര്‍ മരിച്ചു.
  • ആധുനിക ടെന്നിസിലെ മുന്‍നിര താരങ്ങളിലൊരാളായ കിം കൈ്ളസ്റ്റേഴ്സ് കളിയോട് വിട പറഞ്ഞു.
ആഗസ്റ്റ്  31
  • ഗുജറാത്ത് വംശഹത്യയുമായി ബന്ധപ്പെട്ട് ന്യൂനപക്ഷ സമുദായത്തില്‍പെട്ട 97 പേരെ ക്രൂരമായി കൊലപ്പെടുത്തിയ നരോദ പാട്യ  കേസില്‍  മുന്‍മന്ത്രിയും ബി.ജെ.പി എം.എല്‍.എയുമായ മായാ കൊഡ്നാനിയെ 28 വര്‍ഷം കഠിനതടവിനും  ബജ്റംഗ്ദള്‍ നേതാവ് ബാബു ബജ്റംഗിയെ മരണംവരെ തടവിനും ശിക്ഷിച്ചു.
  • കൂടങ്കുളം ആണവനിലയത്തിനെതിരായ മുഴുവന്‍ കേസുകളും മദ്രാസ് ഹൈകോടതി തള്ളി.

Sunday, 1 July 2012

2012 ജൂലൈ


ജൂലൈ 1
  • ഈജിപ്തില്‍  മുസ്ലിം ബ്രദര്‍ഹുഡ് നേതാവ് മുഹമ്മദ് മുര്‍സി പുതിയ പ്രസിഡന്‍റായി സത്യപ്രതിജ്ഞ ചെയ്തു.
  • ആന്ധ്രപ്രദേശിന്‍െറ പുതിയ ചീഫ് സെക്രട്ടറിയായി മലയാളിയായ മിനി മാത്യു ചുമതലയേറ്റു.
  • ബ്രിട്ടനില്‍ താമസിക്കുന്ന പ്രശസ്ത ഹിന്ദി എഴുത്തുകാരന്‍ ഡോ. ഗൗതം സച്ദേവ് (75) നിര്യാതനായി.
  • ഐ.പി.എല്‍ ക്രിക്കറ്റ് ടൂര്‍ണമെന്‍റിലേതടക്കം ഒത്തുകളിയും കള്ളപ്പണവും സംബന്ധിച്ച് വെളിപ്പെടുത്തല്‍ നടത്തിയ മധ്യപ്രദേശ് പേസ് ബൗളര്‍ ടി.പി. സുധീന്ദ്ര, ശലഭ് ശ്രീവാസ്തവ, മോനിഷ് മിശ്ര, അമിത് യാദവ്, അഭിനവ് ബാലി എന്നിവര്‍ക്ക് ബി.സി.സി.ഐ വിലക്കേര്‍പ്പെടുത്തി.
  • ഫ്രാന്‍സ് ഫുട്ബാള്‍ ടീം കോച്ച് ലോറന്‍റ് ബ്ളാങ്ക് സ്ഥാനമൊഴിഞ്ഞു.
ജൂലൈ 2
  • സ്പെയിന്‍ തുടര്‍ച്ചയായ രണ്ടാം തവണയും യൂറോകപ്പ് നേടി. യൂറോകപ്പ് നിലനിര്‍ത്തുന്ന ആദ്യ ടീമെന്ന ഖ്യാതിക്കൊപ്പം പ്രമുഖ ടൂര്‍ണമെന്‍റുകളില്‍ തുടരെ മൂന്നു തവണ കിരീടം നേടുന്ന ആദ്യടീമെന്ന വിശേഷണവും സ്പെയിന്‍ സ്വന്തമാക്കി.
  • മുസ്ലിംലീഗ് സംസ്ഥാന പ്രസിഡന്‍റായി പാണക്കാട് ഹൈദരലി ശിഹാബ് തങ്ങളെയും ജനറല്‍ സെക്രട്ടറിയായി കെ.പി.എ. മജീദിനെയും വീണ്ടും തെരഞ്ഞെടുത്തു.
  • മുന്‍ ഇസ്രായേല്‍ പ്രധാനമന്ത്രി ഇസ്ഹാക് ഷമീര്‍ (96) അന്തരിച്ചു.
  • സിറിയന്‍ പ്രതിസന്ധി അവസാനിപ്പിക്കുന്നതിന് ജനീവയില്‍ ചേര്‍ന്ന വന്‍ശക്തി രാജ്യങ്ങളുടെ സമ്മേളനം പരാജയപ്പട്ടു.
  • അണ്ടര്‍ 19 ഏഷ്യാ കപ്പ് ക്രിക്കറ്റ് ഫൈനല്‍ മത്സരം ടൈയില്‍ കലാശിച്ചതിനെ തുടര്‍ന്ന് ഇന്ത്യ-പാകിസ്താന്‍ ടീമുകള്‍ സംയുക്ത വിജയികളായി.
ജൂലൈ 3
  • കൊച്ചി മെട്രോ റെയില്‍ പദ്ധതിക്ക് കേന്ദ്രമന്ത്രിസഭയുടെ അംഗീകാരം ലഭിച്ചു.
ജൂലൈ 4
  • പ്രപഞ്ചത്തിലെ പദാര്‍ഥങ്ങള്‍ക്ക് പിണ്ഡം നല്‍കുന്ന, ദൈവകണം എന്നറിയപ്പെടുന്ന ഹിഗ്സ് ബോസാണ്‍ എന്ന സബ് ആറ്റോമിക കണികയുടെ സാന്നിധ്യം ഏറക്കുറെ സ്ഥിരീകരിച്ചതായി സ്വിറ്റ്സര്‍ലന്‍ഡിലെ യൂറോപ്യന്‍ സെന്‍റര്‍ ഫോര്‍ ന്യൂക്ളിയര്‍ റിസര്‍ച്ചിലെ (സേണ്‍) ശാസ്ത്രജ്ഞര്‍ പ്രഖ്യാപിച്ചു.
  • കാര്‍ഗില്‍ യോദ്ധാക്കളുടെ പേരില്‍ നിര്‍മിക്കുകയും രാഷ്ട്രീയ, ഉദ്യോഗസ്ഥ പ്രമുഖര്‍ കൈയടക്കുകയും ചെയ്ത ആദര്‍ശ് ഫ്ളാറ്റ് കുംഭകോണ കേസില്‍ മഹാരാഷ്ട്ര മുഖ്യമന്ത്രിസ്ഥാനം രാജിവെക്കേണ്ടിവന്ന കോണ്‍ഗ്രസ് നേതാവ് അശോക് ചവാന്‍ അടക്കം 13 പേര്‍ക്കെതിരെ സി.ബി.ഐ കുറ്റപത്രം സമര്‍പ്പിച്ചു.
  • അഫ്ഗാനിലേക്കുള്ള നാറ്റോസേനയുടെ ചരക്കുപാതകള്‍ പാകിസ്താന്‍  വീണ്ടും തുറന്നു.
  • ആഫ്രിക്കന്‍ വന്‍കരയിലെ ഏറ്റവും പ്രമുഖ ബഹുമതിയായ കെയിന്‍ അവാര്‍ഡിന് നൈജീരിയന്‍ നോവലിസ്റ്റ് റോതിമി ബാബതുണ്ടെ അര്‍ഹനായി. രണ്ടാം ലോകയുദ്ധത്തില്‍ ബര്‍മയില്‍ സേവനം ചെയ്ത നൈജീരിയന്‍ സൈനികരുടെ കഥപറയുന്ന ‘ബോംബേസ് റിപ്പബ്ളിക്’ എന്ന നോവലിനാണ് 10,000 പൗണ്ട് സമ്മാനത്തുകയുള്ള ഈ ബഹുമതി അദ്ദേഹത്തിന് സമ്മാനിച്ചത്.
ജൂലൈ 5
  • ഇന്ത്യന്‍ ഫുട്ബാള്‍ ദേശീയ ടീം ക്യാപ്റ്റന്‍ സുനില്‍ ഛേത്രി പോര്‍ചുഗലിലെ മുന്‍നിര  ക്ളബുകളിലൊന്നായ സ്പോര്‍ട്ടിങ് ലിസ്ബണുമായി രണ്ട് വര്‍ഷത്തെ കരാറില്‍ ഒപ്പിട്ടു. ഇതോടെ ഒരു പോര്‍ചുഗീസ് ക്ളബിനുവേണ്ടി കളിക്കുന്ന ആദ്യ ഇന്ത്യക്കാരനാവുകയാണ് ഛേത്രി.
ജൂലൈ 6
  • കേരളത്തിലെ ചില്ലറവ്യാപാരമേഖലയില്‍ നേരിട്ടുള്ള വിദേശ നിക്ഷേപം അനുവദിക്കരുതെന്ന് കേരള നിയമസഭ കേന്ദ്രസര്‍ക്കാറിനോട് ആവശ്യപ്പെട്ടു.
ജൂലൈ 7
  • വിംബ്ള്‍ഡണ്‍ ഓപണ്‍ വനിതാ വിഭാഗം സിംഗ്ള്‍സ് കിരീടം അമേരിക്കയുടെ സെറീന വില്യംസിന്.
ജൂലൈ 8
  • ഏഴാം സിംഗ്ള്‍സ് കിരീടവുമായി വിംബ്ള്‍ഡണ്‍ ടെന്നിസ് സിംഗിള്‍സ് പുരുഷ കിരീടം സ്വിറ്റ്സര്‍ലന്‍ഡുകാരന്‍ റോജര്‍ ഫെഡറര്‍ നേടി. ഇതോടെ ഫെഡറര്‍ ഏഴ് ഗ്രാന്‍ഡ്സ്ളാം കിരീടങ്ങള്‍ സ്വന്തമാക്കി.
  • ഈജിപ്തില്‍ പാര്‍ലമെന്‍റ് പിരിച്ചുവിട്ട നടപടി പ്രസിഡന്‍റ് മുഹമ്മദ് മുര്‍സി റദ്ദാക്കി.
ജൂലൈ 9
  • 2002ലെ വംശഹത്യയില്‍ തകര്‍ക്കപ്പെട്ട ആരാധനാലയങ്ങളുടെ  പൂര്‍ണവിവരവും അത് പുനര്‍നിര്‍മിക്കാനുള്ള ചെലവും സംബന്ധിച്ച് റിപ്പോര്‍ട്ട് നല്‍കാന്‍ ഗുജറാത്ത് സര്‍ക്കാറിനോട് സുപ്രീംകോടതി ആവശ്യപ്പെട്ടു.
ജൂലൈ 10
  • വ്യോമയാന ഡയറക്ടര്‍ ജനറല്‍ ഇ.കെ. ഭരത്ഭൂഷനെ സ്ഥാനത്തുനിന്നു മാറ്റി.
ജൂലൈ  12
  • 2005 വരെ അനധികൃതമായി നികത്തിയതുള്‍പ്പെടെയുള്ള തണ്ണീര്‍ത്തടങ്ങള്‍ ഒറ്റത്തവണകൊണ്ട് കരഭൂമിയായി ക്രമപ്പെടുത്താന്‍ സംസ്ഥാന സര്‍ക്കാര്‍ തീരുമാനിച്ചു.
  • ഗുസ്തി ഇതിഹാസവും നടനുമായ ദാരാ സിങ് അന്തരിച്ചു.
  • ടി. പത്മനാഭനും ആനന്ദിനും 2011ലെ സാഹിത്യ അക്കാദമി വിശിഷ്ടാംഗത്വം (ഫെലോഷിപ്). ചാത്തനാത്ത് അച്യുതനുണ്ണി, പ്രഫ.പി.ടി. ചാക്കോ, കെ.ബി. ശ്രീദേവി, ജോസഫ് വൈറ്റില എന്നിവര്‍ സമഗ്ര സംഭാവനാപുരസ്കാരത്തിന് അര്‍ഹരായി.
ജൂലൈ 13
  • തുളു ഭാഷക്ക് ലിപിയുണ്ടെന്ന് കണ്ടെത്തിയ ബഹുഭാഷാ പണ്ഡിതനും ഗ്രന്ഥകാരനും കേരള തുളു അക്കാദമിയുടെ ആദ്യ ചെയര്‍മാനുമായ വെങ്കടരാജ പുണിഞ്ചിത്തായ(77) അന്തരിച്ചു.
  • 2012ലെ പെന്‍ പിന്‍റര്‍ പുരസ്കാരത്തിന് ബ്രിട്ടനിലെ ആസ്ഥാന കവയിത്രി കാരള്‍ ആന്‍ ഡഫി അര്‍ഹയായി.
  • nആസ്ട്രേലിയന്‍ പേസ് ബൗളര്‍  ബ്രെറ്റ് ലീ 13 വര്‍ഷത്തെ ക്രിക്കറ്റ് ജീവിതത്തിനു ശേഷം അന്താരാഷ്ട്ര മത്സരരംഗത്തുനിന്ന് വിരമിച്ചു.
ജൂലൈ 15
  • സുനിത വില്യംസ്  ബഹിരാകാശത്തേക്ക് വീണ്ടും സോയൂസ്-31 പേടകത്തില്‍ പറന്നുയര്‍ന്നു.  
  • ഒമ്പതാമത് ദേശീയ യൂത്ത് അത്ലറ്റിക് മീറ്റില്‍ നിലവിലെ ചാമ്പ്യന്മാരായ ഹരിയാനയെ തകര്‍ത്ത് കേരളം ഓവറോള്‍ കിരീടം നേടി.
ജൂലൈ 16
  • മനുഷ്യരെ ഗിനിപ്പന്നികളാക്കി രാജ്യത്ത് നടത്തുന്ന അനധികൃത മരുന്നു പരീക്ഷണം ദൗര്‍ഭാഗ്യകരമാണെന്ന് സുപ്രീംകോടതി.
ജൂലൈ 17
  • മുതിര്‍ന്ന സോഷ്യലിസ്റ്റ് നേതാവും മുന്‍ എം.പിയുമായ മൃണാള്‍ ഗോര്‍(84) അന്തരിച്ചു.
ജൂലൈ 18
  • ഇന്ത്യന്‍ സിനിമയുടെ ആദ്യ സൂപ്പര്‍സ്റ്റാര്‍ രാജേഷ് ഖന്ന (70) അന്തരിച്ചു.
  • സിറിയന്‍ തലസ്ഥാനമായ ഡമസ്കസിലെ സൈനിക കേന്ദ്രമായ നാഷനല്‍ സെക്യൂരിറ്റി ബില്‍ഡിങ്ങിലുണ്ടായ ചാവേര്‍ സ്ഫോടനത്തില്‍ പ്രസിഡന്‍റ് ബശ്ശാര്‍ അല്‍അസദിന്‍െറ മന്ത്രിസഭയിലെ പ്രധാനികളടക്കം നാലു പ്രമുഖര്‍ കൊല്ലപ്പെട്ടു.
ജൂലൈ 19
  • 2011 ലെ മികച്ച സിനിമക്കുള്ള സംസ്ഥാന സര്‍ക്കാര്‍ പുരസ്കാരം രഞ്ജിത്ത് സംവിധാനം ചെയ്ത ‘ഇന്ത്യന്‍ റുപ്പി’ക്ക്. ദിലീപ് മികച്ച നടനും ശ്വേതമേനോന്‍ മികച്ച നടിയുമായി.  ബ്ളെസിയാണ് മികച്ച സംവിധായകന്‍.  
  • nരാഷ്ട്രപതി തെരഞ്ഞെടുപ്പു നടന്നു.
ജൂലൈ 20
  • യു.എസിലെ  തിയറ്ററില്‍  മുഖംമൂടി ധരിച്ച  യുവാവ് നടത്തിയ വെടിവെപ്പില്‍ 12പേര്‍ കൊല്ലപ്പെട്ടു.  

ജൂലൈ 21
  • എയര്‍ ഇന്ത്യ ഡയറക്ടര്‍ ബോര്‍ഡില്‍നിന്ന് പ്രമുഖ പ്രവാസി വ്യവസായി എം.എ. യൂസുഫലി രാജിവെച്ചു.
ജൂലൈ 22
  • രാജ്യത്തിന്‍െറ 13ാമത് രാഷ്ട്രപതിയായി യു.പി.എ സ്ഥാനാര്‍ഥി പ്രണബ് മുഖര്‍ജി തെരഞ്ഞെടുക്കപ്പെട്ടു.
ജൂലൈ 23
  • പരിസ്ഥിതി പ്രവര്‍ത്തക വന്ദനശിവക്ക് ഈ വര്‍ഷത്തെ ഫുകുവോക്ക പുരസ്കാരം ലഭിച്ചു.
  • കേരളവും കര്‍ണാടകയുമൊഴികെയുള്ള സംസ്ഥാനങ്ങളില്‍ എന്‍ഡോസള്‍ഫാന്‍ ഉപയോഗിക്കാന്‍ അനുവദിക്കണമെന്ന് സുപ്രീംകോടതിയില്‍ കേന്ദ്രസര്‍ക്കാര്‍ ശിപാര്‍ശ നടത്തി.
  • അസമില്‍ വര്‍ഗീയ കലാപത്തില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം 32 ആയി.
  • ഇന്ത്യന്‍ സ്വാതന്ത്ര്യസമരചരിത്രത്തിലെ വീരവനിതയായിരുന്ന ക്യാപ്റ്റന്‍ ലക്ഷ്മി സൈഗാള്‍ അന്തരിച്ചു. ഡോ. എസ്. സ്വാമിനാഥന്‍െറയും അമ്മു സ്വാമിനാഥന്‍െറയും മകളായി 1914 ഒക്ടോബര്‍ 24ന് പാലക്കാട് ആനക്കര വടക്കത്ത് തറവാടിലായിരുന്നു ലക്ഷ്മിയുടെ ജനനം. പിന്നീട്, സ്വാതന്ത്ര്യസമരം കൊടുമ്പിരികൊള്ളുമ്പോള്‍, സുഭാഷ് ചന്ദ്രബോസിന്‍െറ ഇന്ത്യന്‍ നാഷനല്‍ ആര്‍മി (ഐ.എന്‍.എ)യില്‍ ലക്ഷ്മി അണിചേര്‍ന്നു. ഐ.എന്‍.എയുടെ വനിതാവിഭാഗമായ റാണി ത്സാന്‍സി റെജിമെന്‍റിന്‍െറ ക്യാപ്റ്റനായതോടെ അവര്‍ ‘ക്യാപ്റ്റന്‍ ലക്ഷ്മി’ ആയി. ഐ.എന്‍.എയില്‍ സഹപ്രവര്‍ത്തകനായിരുന്ന കേണല്‍ പ്രേംകുമാര്‍ സൈഗാളിനെ വിവാഹം ചെയ്തതോടെ ‘ക്യാപ്റ്റന്‍ ലക്ഷ്മി സൈഗാള്‍’ എന്നായി അവരുടെ മുഴുവന്‍ പേര്. പിന്നീട്, രാജ്യസഭാംഗമായ ക്യാപ്റ്റന്‍ ലക്ഷ്മി 2002ല്‍ ഡോ. എ.പി.ജെ. അബ്ദുല്‍കലാമിനെതിരെ രാഷ്പ്രതിസ്ഥാനത്തേക്ക് മത്സരിക്കുകയും ചെയ്തിരുന്നു.
ജൂലൈ 24
  • മൃദംഗവിദ്വാന്‍ സംഗീതകലാചാര്യ മാവേലിക്കര കെ. വേലുക്കുട്ടിനായര്‍ അന്തരിച്ചു.
  • പ്രശസ്ത ചരിത്രകാരന്‍ ഡോ. ഹാംലെറ്റ് ബാരെ എന്‍ഗാപ്കിന്‍റ (91) അന്തരിച്ചു.
ജൂലൈ 25
  • പ്രണബ് മുഖര്‍ജി രാജ്യത്തിന്‍െറ രാഷ്ട്രപതിയായി സ്ഥാനമേറ്റു.
ജൂലൈ 26
  • സംസ്ഥാനത്ത് വൈദ്യുതി ചാര്‍ജ് കുത്തനെ കൂട്ടി.
  • പത്രപ്രവര്‍ത്തക രംഗത്തെ മികവിനുള്ള പ്രേംഭാട്ടിയ അവാര്‍ഡ് പി.ആര്‍. രമേശ്, ശാലിനി സിങ് എന്നിവര്‍ക്ക്.  രാഷ്ട്രീയ റിപ്പോര്‍ട്ടിങ്ങിലെ മികവ് മുന്‍നിര്‍ത്തിയാണ് ഇക്കണോമിക് ടൈംസിന്‍െറ നാഷനല്‍ പൊളിറ്റിക്കല്‍ എഡിറ്ററായ പി.ആര്‍. രമേശിന് പുരസ്കാരം.
ജൂലൈ 27
  • ഒളിമ്പിക്സ് 2012ന് ലണ്ടനില്‍ തുടക്കമായി.
ജൂലൈ 28
  • അസമിലെ കൊക്രജറില്‍ വര്‍ഗീയ കലാപത്തിനിരയായവരെ പ്രധാനമന്ത്രി മന്‍മോഹന്‍ സിങ് സന്ദര്‍ശിച്ചു.
ജൂലൈ 29
  • ഇന്ത്യന്‍ ശാസ്ത്രീയനൃത്തരംഗത്തെ അതുല്യ പ്രതിഭകളിലൊരാളായ, കുച്ചിപ്പുടി ആചാര്യന്‍ വെമ്പടി ചിന്നസത്യം(82) അന്തരിച്ചു.
  • ബ്രഹ്മോസ് സൂപ്പര്‍സോണിക് ക്രൂസ് മിസൈല്‍ ഇന്ത്യ വിജയകരമായി പരീക്ഷിച്ചു. 290 കിലോ മീറ്റര്‍ ദൂരപരിധിയുള്ള  ഭൂതല-ഭൂതല മിസൈലിന് 300 കിലോഗ്രാം ആയുധങ്ങള്‍ വഹിക്കാന്‍ ശേഷിയുണ്ട്.
ജൂലൈ 30
  • പുരുഷ വിഭാഗം പത്ത് മീറ്റര്‍ എയര്‍ റൈഫിളില്‍ ഗഗന്‍ നാരംഗ് വെങ്കല മെഡല്‍ നേടി ലണ്ടന്‍ 2012 ഒളിബിക്സില്‍ ഇന്ത്യയുടെ ആദ്യ നേട്ടത്തിനര്‍ഹനായി.
  • ന്യൂദല്‍ഹി-ചെന്നൈ തമിഴ്നാട് എക്സ്പ്രസ് ട്രെയിനിന് ആന്ധ്രപ്രദേശിലെ നെല്ലൂരില്‍വെച്ച്  തീപിടിച്ച് 32 യാത്രക്കാര്‍ വെന്തുമരിച്ചു.
ജൂലൈ 31
  • കേന്ദ്രമന്ത്രിസഭയില്‍ ധനവകുപ്പ് പി. ചിദംബരത്തിനും അദ്ദേഹം കൈകാര്യംചെയ്തിരുന്ന ആഭ്യന്തരം സുശീല്‍കുമാര്‍ ഷിന്‍ഡെക്കും  ഊര്‍ജവകുപ്പിന്‍െറ അധികചുമതല കോര്‍പറേറ്റ്കാര്യ മന്ത്രി വീരപ്പമൊയ്ലിക്കും നല്‍കി സുപ്രധാനമായ മൂന്നു പദവികളില്‍ മാറ്റം വരുത്തി.
  • റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ ഡി. സുബ്ബറാവു ബാങ്കിന്‍െറ വായ്പാ നയം പ്രഖ്യാപിച്ചു.
  • ദക്ഷിണ വായുസേനാ ആസ്ഥാനത്തിന്‍െറ പുതിയ മേധാവിയായി എയര്‍മാര്‍ഷല്‍ രാകേഷ്കുമാര്‍ ജോളി ചുമതലയേറ്റു.

Friday, 1 June 2012

2012 ജൂണ്‍


ജൂണ്‍ 1
  • ഉത്തരേന്ത്യയിലെ സവര്‍ണ ഭൂവുടമകളുടെ സ്വകാര്യ സായുധസേനയായ രണ്‍വീര്‍സേനയുടെ തലവന്‍ ബ്രഹ്മേശ്വര്‍ സിങ്ങി  ( 70)നെ  അജ്ഞാതര്‍ വെടിവെച്ചുകൊന്നു.
ജൂണ്‍ 3
  • നൈജീരിയയിലെ ലാഗോസില്‍ യാത്രാവിമാനം തകര്‍ന്ന് 193 പേര്‍ മരിച്ചു.
  • അണ്ണാഹസാരെയും യോഗ ഗുരു ബാബാ രാംദേവും ന്യൂദല്‍ഹിയില്‍ അഴിമതിക്കെതിരെ സംയുക്ത ഉപവാസം നടത്തി.
ജൂണ്‍ 4
  • ക്രിക്കറ്റ് ഇതിഹാസം സചിന്‍ ടെണ്ടുല്‍കര്‍ രാജ്യസഭാംഗമായി സത്യപ്രതിജ്ഞ ചെയ്തു.
  • വികസനത്തിനും ക്ഷേമത്തിനും ഊന്നല്‍ നല്‍കി യു.ഡി.എഫ് സര്‍ക്കാറിന്‍െറ രണ്ടാം വര്‍ഷത്തെ പദ്ധതികള്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പ്രഖ്യാപിച്ചു.
ജൂണ്‍ 5
  • സംസ്ഥാന പൊലീസില്‍ ഐ.ജി ടോമിന്‍ ജെ. തച്ചങ്കരി, കണ്ണൂര്‍ റേഞ്ച് ഡി.ഐ.ജി എസ്. ശ്രീജിത്, അടുത്തിടെ സര്‍വീസില്‍നിന്നു വിരമിച്ച ഡി.ജി.പി എസ്. പുലികേശി, ഉണ്ണിത്താന്‍ വധശ്രമ കേസിലെ പ്രതി എം. സന്തോഷ് നായര്‍ തുടങ്ങിയ ഉന്നതരുള്‍പ്പെടെ 605 പേര്‍ ക്രിമിനല്‍ കേസ് നേരിടുന്നവരാണെന്ന് ഡി.ജി.പി ജേക്കബ് പുന്നൂസ് ഹൈകോടതിയില്‍ മുദ്രവെച്ച കവറില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ പറയുന്നു.
ജൂണ്‍ 6
  • ശുക്രന്‍ കറുത്തപൊട്ടായി സൂര്യനെ ‘സ്പര്‍ശിച്ചു’കടന്നുപോകുന്ന അത്യപൂര്‍വ കാഴ്ചയായ ശുക്രസംതരണം കേരളത്തിലും ദൃശ്യമായി.
  • സി.പി.എം ഇടുക്കി ജില്ലാ സെക്രട്ടറി  എം.എം. മണിയെ തല്‍സ്ഥാനത്തുനിന്ന് നീക്കി.
  • ആഭ്യന്തരകലഹത്താല്‍ കലുഷിതമായ സിറിയയില്‍ കൃഷിമന്ത്രി റിയാദ് ഹിജാബിനെ പുതിയ പ്രധാനമന്ത്രിയായി പ്രസിഡന്‍റ് ബശ്ശാര്‍ അല്‍അസദ് നിയമിച്ചു.
ജൂണ്‍  8
  • ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി അഖിലേഷ് യാദവിന്‍െറ ഭാര്യ ഡിംപിള്‍ യാദവ് കനൗജ് ലോക്സഭാമണ്ഡലത്തില്‍നിന്ന് എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടു.
  • ബി.ജെ.പി നേതാവ് സഞ്ജയ് ജോഷി പാര്‍ട്ടിയുടെ പ്രാഥമിക അംഗത്വത്തില്‍നിന്ന് രാജിവെച്ചു.
ജൂണ്‍  9
  • കൊച്ചി സ്മാര്‍ട്ട് സിറ്റിയുടെ ആദ്യ പവലിയന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി നാടിന് സമര്‍പ്പിച്ചു.
  • പ്രമുഖ തെന്നിന്ത്യന്‍ സംവിധായകന്‍ കെ.എസ്.ആര്‍. ദാസ്(70) അന്തരിച്ചു.
  • ന്യൂട്രിനോകള്‍ക്ക് പ്രകാശത്തേക്കാള്‍ വേഗതയുണ്ടെന്നു സ്ഥാപിച്ച ഗ്രാന്‍ സെസൊ ലബോറട്ടറി വാദംതിരുത്തി, ഏറ്റവും വേഗത പ്രകാശത്തിനുതന്നെയെന്നു സമ്മതിച്ചു.
  • ഫ്രഞ്ച് ഓപണ്‍ വനിതാ കിരീടം മരിയാ ഷറപോവക്ക്.
ജൂണ്‍  10
  • മുഖ്യ തെരഞ്ഞെടുപ്പു കമീഷണറായി വി.എസ്. സമ്പത്ത് ചുമതലയേറ്റു.
ജൂണ്‍  11
  • വിവാദ സ്വാമി നിത്യാനന്ദക്കെതിരെ കര്‍ണാടക പൊലീസ് അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചു.
  • ബ്രിട്ടീഷ് നടന്‍ ജെയിംസ് കോര്‍ഡന് മികച്ച നടനുള്ള ടോണി പുരസ്കാരം ലഭിച്ചു.തിയറ്റര്‍ കലകള്‍ക്കു നല്‍കുന്ന മികച്ച അമേരിക്കന്‍ പുരസ്കാരമാണ് ടോണി.
  • ഫ്രഞ്ച് ഓപണ്‍ പുരുഷ കിരീടം റാഫേല്‍ നദാലിന്.
ജൂണ്‍  11
  • എം.എസ്.എഫ് പ്രവര്‍ത്തകന്‍ ഷുക്കൂര്‍ വധകേസില്‍ സി.പി.എം കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി. ജയരാജനെ പൊലീസ് ചോദ്യം ചെയ്തു.
  • ഗാന്ധി ഫൗണ്ടേഷന്‍െറ അന്താരാഷ്ട്ര സമാധാന അവാര്‍ഡുകള്‍ക്ക് ഇന്ത്യന്‍ മനുഷ്യാവകാശപ്രവര്‍ത്തകരായ ഡോ. ബിനായക് സെന്നും ബുലു ഇമാമും അര്‍ഹരായി.
  • ഈ വര്‍ഷത്തെ സോള്‍ സമാധാന പുരസ്കാരത്തിന് യു.എന്‍ സെക്രട്ടറി ജനറല്‍ ബാന്‍ കി മൂണ്‍ അര്‍ഹനായി. സ്ത്രീകളുടെയും കുട്ടികളുടെയും അവകാശങ്ങള്‍ സംരക്ഷിക്കുന്നതിനും വികസ്വരരാഷ്ട്രങ്ങളിലെ ദാരിദ്ര്യനിര്‍മാര്‍ജനത്തിനും   പശ്ചിമേഷ്യന്‍ രാജ്യങ്ങളുടെ ജനാധിപത്യവത്കരണത്തിനും നല്‍കിയ സംഭാവനകള്‍ പരിഗണിച്ചാണ് പുരസ്കാരം.
  • ഈ വര്‍ഷത്തെ കോമണ്‍വെല്‍ത്ത് പാശ്ചാത്യപുരസ്കാരത്തിന് ശ്രീലങ്കന്‍ നോവലിസ്റ്റ് ശേഹന്‍ കരുണതിലകയും ന്യൂസിലന്‍ഡുകാരി എമ്മ മാര്‍ട്ടിനും അര്‍ഹരായി. കരുണതിലകയുടെ ‘ചൈനമാന്‍: ദ  ലെജന്‍ഡ് ഓഫ് പ്രദീപ് മാത്യു’ എന്ന നോവലും എമ്മയുടെ ‘റ്റൂ ഗേള്‍സ് ഇന്‍ എ ബോട്ടു’മാണ് അവാര്‍ഡിന് പരിഗണിക്കപ്പെട്ടത്.
  • യൂറോപ്യന്‍ സാമ്പത്തികപ്രതിസന്ധികാരണം നൊബേല്‍ പുരസ്കാരത്തുക  അഞ്ചിലൊന്നായി വെട്ടിച്ചുരുക്കാന്‍ സ്വീഡിഷ് അക്കാദമി തിരുമാനിച്ചു.
ജൂണ്‍  13
  • പ്രശസ്ത ഗസല്‍ ഗായകന്‍ മെഹ്ദി ഹസന്‍ (84) അന്തരിച്ചു. കല്‍വന്ത് ഗോത്രത്തിലെ സംഗീതകുടുംബത്തില്‍, രാജസ്ഥാനിലെ ലുണ ഗ്രാമത്തില്‍ 1927ല്‍ ജനനം. 1935ല്‍ ഫസില്‍ക്കാ ബംഗ്ളായില്‍ സഹോദരനൊപ്പം ആദ്യ സംഗീത പരിപാടി. വിഭജനാനന്തര കാലത്ത് കുടുംബം പാകിസ്താനിലേക്ക് താമസംമാറി. 1957ല്‍ റേഡിയോ പാകിസ്താനില്‍ ആദ്യ സംഗീതപരിപാടി അവതരിപ്പിച്ചത് വഴിത്തിരിവായി. 2010ല്‍ പുറത്തിറങ്ങിയ ‘സര്‍ഹാദെയ്ന്‍’ എന്ന ആല്‍ബത്തില്‍ ലതാ മങ്കേഷ്കറിനൊപ്പം ‘തേരാ മില്‍ന’ എന്ന യുഗ്മഗാനം പാടി. ഇന്ത്യയില്‍ അവസാനം സംഗീത പരിപാടിക്കത്തെിയത് 2000ത്തില്‍. ഇന്ത്യയില്‍ സൈഗാള്‍ അവാര്‍ഡും നേപ്പാളില്‍ ഗോര്‍ഖ ദക്ഷിണ ബാഹു അവാര്‍ഡും  പാകിസ്താനില്‍ തമാഗെ ഇംതിയാസ്, ഹിലാലെ ഇംതിയാസ് തുടങ്ങിയ ബഹുമതികളും അദ്ദേഹത്തിന് ലഭിച്ചു.
  • മുന്‍ തുനീഷ്യന്‍  ഏകാധിപതി സൈനുല്‍ ആബിദീന്‍ ബിന്‍അലിയെ കൊലപാതകത്തിന് പ്രേരണ നല്‍കിയതുള്‍പ്പെടെയുള്ള കുറ്റങ്ങള്‍ക്ക്  20 വര്‍ഷം തടവിന് ശിക്ഷിച്ചു.
ജൂണ്‍  14
  • ടി.പി. ചന്ദ്രശേഖരന്‍ വധ കേസില്‍ പിടികിട്ടാപുള്ളി കൊടി സുനിയെ പൊലീസ് പിടികൂടി.
  • ഏഷ്യന്‍ ഗെയിംസിലുള്‍പ്പെടെ നിരവധി അന്താരാഷ്ട്ര മത്സര വേദികളില്‍ ഇന്ത്യയെ പ്രതിനിധാനം ചെയ്ത ‘വനിതാ’ അത്ലറ്റ് പിങ്കി പ്രമാണിക് പുരുഷനെന്ന് തെളിഞ്ഞു.
  • ഈജിപ്ത് സുപ്രീംകോടതി പാര്‍ലമെന്‍റ്  പിരിച്ചുവിട്ടു.
ജൂണ്‍  15
  • ധനമന്ത്രി പ്രണബ് മുഖര്‍ജിയെ രാഷ്ട്രപതി സ്ഥാനാര്‍ഥിയാക്കാന്‍ യു.പി.എ നേതൃയോഗം തീരുമാനിച്ചു.
  • നെയ്യാറ്റിന്‍കര നിയമസഭാ ഉപതെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി ആര്‍. ശെല്‍വരാജ് 6334 വോട്ടിന്‍െറ ഭൂരിപക്ഷത്തിന് വിജയിച്ചു.
  • വിഖ്യാത ഫ്രഞ്ച് ചിന്തകന്‍ റജാ ഗരോഡി(98) അന്തരിച്ചു.
ജൂണ്‍  16
  • സൗദി അറേബ്യയുടെ കിരീടാവകാശിയും ഉപപ്രധാനമന്ത്രിയും ആഭ്യന്തരമന്ത്രിയുമായിരുന്ന നായിഫ് ബിന്‍ അബ്ദുല്‍ അസീസ് (78) അന്തരിച്ചു.
  • മൂന്ന് സഞ്ചാരികളുമായി ചൈനയുടെ ഷെന്‍ഷു-9 ബഹിരാകാശ പേടകം  വിജയകരമായി വിക്ഷേപിച്ചു.
  • മ്യാന്മറിലെ ജനാധിപത്യപ്രക്ഷോഭ നായിക ഓങ്സാന്‍ സൂചി, 21 വര്‍ഷംമുമ്പ് പ്രഖ്യാപിച്ച നൊബേല്‍ പുരസ്കാരം  ഓസ്ലോയിലെ പ്രൗഢഗംഭീര ചടങ്ങില്‍ ഏറ്റുവാങ്ങി.
  • യാഗ്ര വെള്ളച്ചാട്ടത്തിനുമീതെ 1800 അടി ദൈര്‍ഘ്യമുള്ള ഉരുക്കുകയറില്‍ നടന്ന് അമേരിക്കന്‍ സാഹസികന്‍ നിക് വാലെന്‍ഡെ ചരിത്രംകുറിച്ചു. ഈ നേട്ടം നേടുന്ന ആദ്യ വ്യക്തിയാണ് വാലെന്‍ഡെ.
ജൂണ്‍  17
  • മുന്‍ എം.എല്‍.എയും കോണ്‍ഗ്രസ് നേതാവുമായ സിദ്ധാര്‍ഥന്‍ കാട്ടുങ്ങല്‍ (68) നിര്യാതനായി.  
  • ഇന്ത്യയുടെ സൈന നെഹ്വാള്‍ ഇന്തോനേഷ്യന്‍ ഓപണ്‍ സൂപ്പര്‍ സീരീസ് ബാഡ്മിന്‍റണ്‍ ടൂര്‍ണമെന്‍റ് കിരീടം മൂന്നാം തവണയും സ്വന്തമാക്കി.
ജൂണ്‍  18
  • രാഷ്ട്രപതിസ്ഥാനത്തേക്ക് മത്സരിക്കാനില്ളെന്ന് മുന്‍ രാഷ്ട്രപതി എ.പി.ജെ. അബ്ദുല്‍കലാം.
  • മുതിര്‍ന്ന സി.ഐ.ടി.യു നേതാവും സി.പി.എമ്മിന്‍െറ രാജ്യസഭാംഗവുമായിരുന്ന ദീപാങ്കര്‍ മുഖര്‍ജി (70)  അന്തരിച്ചു.
  • അമീര്‍ സല്‍മാന്‍ ബിന്‍ അബ്ദുല്‍അസീസ് (76) സൗദി അറേബ്യയുടെ പുതിയ കിരീടാവകാശിയും ഉപപ്രധാനമന്ത്രിയുമായി നിയമിതനായി.
  • ഇംഗ്ളീഷ് ആഭ്യന്തരക്രിക്കറ്റിലെ സജീവസാന്നിധ്യമായ യുവബാറ്റ്സ്മാന്‍ ടോം മേനാര്‍ഡ് (23) ട്രെയിനിടിച്ച് മരിച്ചു.
ജൂണ്‍  19
  • പാക് പ്രധാനമന്ത്രി യൂസുഫ് റസാ ഗീലാനിയെ സുപ്രീംകോടതി അയോഗ്യനാക്കി. കോടതിയലക്ഷ്യകേസില്‍  ശിക്ഷിക്കപ്പെട്ട ഗീലാനിക്ക് പ്രധാനമന്ത്രിയായും പാര്‍ലമെന്‍റംഗമായും തുടരാന്‍ യോഗ്യതയില്ളെന്ന് ചീഫ് ജസ്റ്റിസ് ഇഫ്തിഖാര്‍ ചൗധരി അധ്യക്ഷനായ മൂന്നംഗ ബെഞ്ചാണ് വിധിച്ചത്.
  • സ്വര്‍ണവില വീണ്ടുമുയര്‍ന്ന് പവന്് 22,360 രൂപ എന്ന പുതിയ റെക്കോഡ്സ്ഥാപിച്ചു.
  • മെക്സിക്കോയിലെ ലോസ് കബോസില്‍ ജി-20 ഉച്ചകോടിയുടെ സമ്പൂര്‍ണ സമ്മേളനത്തില്‍ ഇന്ത്യന്‍ പ്രധാനമന്ത്രി ഡോ. മന്‍മോഹന്‍ സിങ് പ്രഭാഷണം നടത്തി. പ്രതിസന്ധി നേരിടുന്ന യൂറോസോണിന് സുരക്ഷാകവചം ഏര്‍പ്പെടുത്താന്‍ ഐ.എം.എഫിന് 10 ബില്യന്‍ ഡോളറിന്‍െറ സഹായവും വാഗ്ദാനം ചെയ്തു.
  • കല്‍ക്കരി ഖനനവുമായി ബന്ധപ്പെട്ട കേസില്‍ പണം വാങ്ങി പ്രതിയായ കര്‍ണാടക മുന്‍മന്ത്രിക്ക് ജാമ്യമനുവദിച്ച കേസില്‍ സസ്പെന്‍ഷനിലായ സി.ബി.ഐ ജഡ്ജി തല്ലൂരി പട്ടാഭിരാമ റാവുവിനെ അഴിമതിവിരുദ്ധ ഉദ്യോഗസ്ഥര്‍ അറസ്റ്റ് ചെയ്തു.
ജൂണ്‍  20
  • മുന്‍ ലോക്സഭാ സ്പീക്കറും പ്രമുഖ എന്‍.സി.പി നേതാവുമായ പി.എ. സാങ്മ പാര്‍ട്ടിയില്‍നിന്ന് രാജിവെച്ചു.
  • ഇന്ത്യയിലെ പ്രമുഖ ഓര്‍ത്തോപീഡിക് സര്‍ജനും ലോകാരോഗ്യസംഘടന (ഡബ്ള്യു.എച്ച്.ഒ) മുന്‍ ഡയറക്ടറുമായ ഡോ. ബാലു ശങ്കരന്‍ (86) അന്തരിച്ചു.
  • പ്രമുഖ ചലച്ചിത്ര നിര്‍മാതാവ് കെ. രാജഗോപാല്‍ (73) അന്തരിച്ചു.
  • മലയാളത്തിന് ശ്രേഷ്ഠഭാഷാ (ക്ളാസിക്കല്‍) പദവി നല്‍കാനാകില്ളെന്ന് കേന്ദ്ര സാഹിത്യ അക്കാദമിയുടെ ഭാഷാസമിതി വിധിച്ചു.
ജൂണ്‍  21
  • മഹാരാഷ്ട്ര സെക്രട്ടേറിയറ്റില്‍ വ്യാഴാഴ്ച ഉച്ചയോടെയുണ്ടായ വന്‍ അഗ്നിബാധയില്‍ മൂന്നു മരണം. 14 പേര്‍ക്ക് പൊള്ളലേറ്റു.
  • ദേശീയ അന്വേഷണ ഏജന്‍സിയുടെ (എന്‍.ഐ.എ) സ്ഥാപക ഡയറക്ടര്‍ ജനറല്‍ രാധാ വിനോദ് രാജു (62) അന്തരിച്ചു.
  • മധ്യപ്രദേശിലെ ബേട്ടൂല്‍ ഗ്രാമത്തില്‍ ഒട്ടിയ കരളും ഇരുഹൃദയങ്ങള്‍ക്ക് പൊതു  സ്തരവുമായി 13 മാസങ്ങള്‍ക്കുമുമ്പ് പിറന്നുവീണ സയാമീസ് ഇരട്ടകളായ ആരാധനയെയും സ്തുതിയെയും 12 മണിക്കൂര്‍ നീണ്ട ശസ്ത്രക്രിയയിലൂടെ പഥാര്‍ മിഷനറി ആശുപത്രിയിലെ ഡോക്ടര്‍മാര്‍ വിജയകരമായി വേര്‍പെടുത്തി.
  • അഞ്ച് ഒളിമ്പിക്സുകളുടെ ഒൗദ്യോഗിക ചിത്രകാരനായിരുന്ന ലിറോയ് നീമാന്‍ (91) അന്തരിച്ചു.
  • അഫ്ഗാനില്‍നിന്നും ഇറാനില്‍നിന്നുമുള്ള അഭയാര്‍ഥികളുമായി ആസ്ട്രേലിയയിലേക്ക് വരുകയായിരുന്ന  ബോട്ട് മുങ്ങി 200 പേര്‍ മരിച്ചു.
ജൂണ്‍  22
  • പാകിസ്താന്‍െറ 25ാമത്തെ പ്രധാനമന്ത്രിയായി പാകിസ്താന്‍ പീപ്പ്ള്‍സ് പാര്‍ട്ടിയുടെ (പി.പി.പി) രാജാ പര്‍വേശ് അശ്റഫിനെ തെരഞ്ഞെടുത്തു.
  • നായര്‍ സര്‍വീസ് സൊസൈറ്റി (എന്‍.എസ്.എസ് )പ്രസിഡന്‍റായി അഡ്വ. പി. എന്‍. നരേന്ദ്രനാഥന്‍ നായരെ തെരഞ്ഞെടുത്തു.
ജൂണ്‍  23
  • പ്രശസ്ത ഇന്ത്യന്‍ ഫോട്ടോഗ്രാഫര്‍ സുനില്‍ ജനാഹ് (96) അന്തരിച്ചു.
  • പ്രമുഖ സിനിമാ പത്രപ്രവര്‍ത്തകനും നാഷനല്‍ ഫിലിംസ് ഡെവലപ്മെന്‍റ് കോര്‍പറേഷന്‍ മുന്‍ ചെയര്‍മാനുമായിരുന്ന ബി.കെ. കരിഞ്ചിയ (92)നിര്യാതനായി.
ജൂണ്‍  24
  • വിപ്ളവാനന്തര ഈജിപ്തിലെ പ്രഥമ പ്രസിഡന്‍റായി മുസ്ലിം ബ്രദര്‍ഹുഡിന്‍െറ രാഷ്ട്രീയ പ്രസ്ഥാനമായ ഫ്രീഡം ആന്‍ഡ് ജസ്റ്റിസ് പാര്‍ട്ടിയുടെ മുഹമ്മദ് മുര്‍സിയെ ഒൗദ്യോഗികമായി പ്രഖ്യാപിച്ചു. 51.73 ശതമാനം കരസ്ഥമാക്കിയാണ് 60കാരനായ മുര്‍സി വിജയം കൊയ്തത്. എതിര്‍സ്ഥാനാര്‍ഥിയും കഴിഞ്ഞവര്‍ഷം ജനകീയ പ്രക്ഷോഭത്തിലൂടെ പുറത്താക്കപ്പെട്ട പ്രസിഡന്‍റ് ഹുസ്നി മുബാറക്കിന്‍െറ പ്രധാനമന്ത്രിയുമായിരുന്ന അഹ്മദ് ശഫീഖിന് 48 ശതമാനത്തോളം വോട്ടാണ് ലഭിച്ചത്. സ്വതന്ത്ര ഈജിപ്തിന്‍െറ 60 വര്‍ഷത്തെ ചരിത്രത്തില്‍ ആദ്യമായാണ് ഒരാളെ സ്വതന്ത്രമായ ബഹുകക്ഷി തെരഞ്ഞെടുപ്പിലൂടെ പ്രസിഡന്‍റ്പദത്തിലത്തെിക്കുന്നത്.
ജൂണ്‍  25
  • രാഷ്ട്രപതിസ്ഥാനത്തേക്ക് മത്സരിക്കുന്ന മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് പ്രണബ് മുഖര്‍ജി പാര്‍ട്ടി പദവികള്‍ രാജിവെച്ചു.
  • കേരളത്തില്‍നിന്ന് രാജ്യസഭയിലെ മൂന്ന് ഒഴിവുകളിലേക്ക് നടന്ന തെരഞ്ഞെടുപ്പില്‍ രണ്ടു സീറ്റില്‍ യു.ഡി.എഫും ഒന്നില്‍ സി.പി.എമ്മും വിജയിച്ചു. കോണ്‍ഗ്രസിലെ പി.ജെ. കുര്യന്‍, കേരള കോണ്‍ഗ്രസ് മാണി ഗ്രൂപ്പിലെ ജോയി എബ്രഹാം, സി.പി.എമ്മിലെ സി.പി. നാരായണന്‍ എന്നിവരാണ് വിജയിച്ചത്.
  • മുംബൈ ആക്രമണത്തിന്‍െറ മുഖ്യസൂത്രധാരനെന്ന് അന്വേഷണസംഘം കരുതുന്ന സയ്യിദ് സബീഉദ്ദീന്‍ എന്ന അബൂ ജന്‍ഡാലിനെ (30) ദല്‍ഹി പൊലീസ് പിടികൂടി.  
  • ഭീമന്‍ ആമകളുടെ വര്‍ഗത്തില്‍പെടുന്ന കെലോനോയിഡ്സ് നിഗ്ര അബിങ്ഡോനി എന്ന ഉപജാതിയിലെ അവസാനത്തെ ജീവിയായ ‘ലൊന്‍സം ജോര്‍ജ്’ എക്വഡോറിലെ ഗാലപഗോസ് നാഷനല്‍ പാര്‍ക്കില്‍ ചത്തു. 400 കിലോ തൂക്കംവരുന്ന ഈ ജീവിക്ക് 100 വയസ്സുണ്ടായിരുന്നു.
ജൂണ്‍  26
  • കേന്ദ്രമന്ത്രിയും ഹിമാചല്‍പ്രദേശ് മുതിര്‍ന്ന കോണ്‍ഗ്രസ്നേതാവുമായ വീരഭദ്രസിങ് അഴിമതികേസില്‍ കോടതി കുറ്റപത്രം തയാറാക്കിയതിനെതുടര്‍ന്ന് രാജിവെച്ചു. 23 വര്‍ഷം മുമ്പത്തെ അഴിമതി പ്രശ്നമാണ് ഹിമാചലില്‍ അഞ്ചുവട്ടം മുഖ്യമന്ത്രിയായിരുന്ന, 78കാരനായ ഇദ്ദേഹത്തിന്‍െറ കസേര തെറിപ്പിച്ചത്.
  • രാഷ്ട്രപതിസ്ഥാനത്തേക്ക് മത്സരിക്കുന്ന കേന്ദ്ര ധനമന്ത്രി പ്രണബ് മുഖര്‍ജി സ്ഥാനം രാജിവെച്ചു.
ജൂണ്‍  28
  • 31 വര്‍ഷം തടവിലായിരുന്ന ഇന്ത്യന്‍ പൗരന്‍ സുര്‍ജിത്സിങ്ങിനെ പാക്കിസ്താന്‍ മോചിപ്പിച്ചു.
ജൂണ്‍  30
  • ഇനി മുതല്‍ മാര്‍ച്ച് 20 ലോക സന്തോഷദിനമായി ആചരിക്കാന്‍ ഐക്യരാഷ്ട്രസഭ തീരുമാനിച്ചു.
  • ബാലസാഹിത്യ മേഖലയില്‍ സമഗ്ര സംഭാവനക്കുള്ള സി.ജി. ശാന്തകുമാര്‍ പുരസ്കാരം പ്രമുഖ ബാലസാഹിത്യകാരന്‍ കെ.വി. രാമനാഥന്. അരലക്ഷം രൂപയും ഫലകവും പ്രശസ്തിപത്രവുമടങ്ങുന്നതാണ് അവാര്‍ഡ്.

Friday, 25 May 2012

പോയദിനങ്ങള്‍ മേയ് 2012

മേയ്  1
  • അസമിലെ ബ്രഹ്മപുത്ര നദിയിലുണ്ടായ ബോട്ടപകടത്തില്‍ 250ഓളം യാത്രക്കാര്‍ മരിച്ചു.
  • ലോക തൊഴിലാളി ദിനത്തില്‍ പൊതു പണിമുടക്കിന് ആഹ്വാനംചെയ്ത് വാള്‍സ്ട്രീറ്റ് പിടിച്ചെടുക്കല്‍ (ഒക്യുപൈ) പ്രക്ഷോഭകാരികള്‍ അമേരിക്കയിലെമ്പാടും പ്രതിഷേധ പ്രകടനങ്ങള്‍ നടത്തി.
മേയ്  2
  • കടല്‍ക്കൊല കേസ് അന്വേഷണത്തിന്  കേരള പൊലീസ് കസ്റ്റഡിയിലെടുത്ത ഇറ്റാലിയന്‍ ചരക്കുകപ്പല്‍ എന്‍റിക്ക ലെക്സി ഉപാധികളോടെ വിട്ടുകൊടുക്കാന്‍ സുപ്രീംകോടതി ഉത്തരവിട്ടു.
  • സംസ്ഥാനത്തെ സ്വകാര്യ ആശുപത്രികളിലെ നഴ്സുമാരുടെ ശമ്പളം ഗണ്യമായി വര്‍ധിപ്പിക്കാനും കൃത്യമായ സേവന വേതന വ്യവസ്ഥകള്‍ നടപ്പാക്കാനും നിര്‍ദേശിക്കുന്ന ഡോ. എസ്. ബലരാമന്‍ കമീഷന്‍ റിപ്പോര്‍ട്ട് സര്‍ക്കാറിന് സമര്‍പ്പിച്ചു.
  • മ്യാന്മര്‍ ജനാധിപത്യ നേതാവ് ഓങ്സാന്‍ സൂചി പാര്‍ലമെന്‍റ് അംഗമായി സത്യപ്രതിജ്ഞ ചെയ്തു.
മേയ്  3
  • സുക്മ കലക്ടര്‍  അലക്സ്പോള്‍ മേനോനെ മാവോയിസ്റ്റുകള്‍ വിട്ടയച്ചു.
  • സ്പാനിഷ് ലീഗ് ഫുട്ബാള്‍ കിരീടം റയല്‍ മഡ്രിഡിന്.
  • പ്രമുഖ ബി.ജെ.പി നേതാവ് എസ് .എസ്. അഹ്ലുവാലിയ ഝാര്‍ഖണ്ഡില്‍നിന്നും രാജ്യസഭയിലേക്ക് മത്സരിച്ച് തോറ്റു.
മേയ്  4
  • സി.പി.എം വിമതനും റെവലൂഷനറി മാര്‍ക്സിസ്റ്റ് പാര്‍ട്ടി നേതാവുമായ ടി.പി ചന്ദ്രശേഖരനെ അജ്ഞാതര്‍ വെട്ടിക്കൊന്നു.
  • ഇടുക്കിയിലുണ്ടായ ഭൂകമ്പങ്ങള്‍ കൊണ്ടോ കാലപ്പഴക്കം കൊണ്ടോ മുല്ലപ്പെരിയാര്‍ അണക്കെട്ടിന് ബലക്ഷയമുണ്ടായിട്ടില്ലെന്ന് സുപ്രീംകോടതി നിയോഗിച്ച ഉന്നതാധികാര സമിതി റിപ്പോര്‍ട്ട് നല്‍കി.
  • നേപ്പാളില്‍ പുതിയ ഭരണഘടനാ നിര്‍മാണ പ്രതിസന്ധി പരിഹരിക്കാന്‍ രാജ്യത്ത് സര്‍വകക്ഷി സര്‍ക്കാറിന് ധാരണയായി. ഇതിന്‍െറ ഭാഗമായി യൂനിഫൈഡ് കമ്യൂണിസ്റ്റ് പാര്‍ട്ടി ഓഫ് നേപ്പാള്‍ നേതാവ് ബാബുറാം ഭട്ടാറായിയുടെ നേതൃത്വത്തിലുള്ള മന്ത്രിസഭ രാജിവെച്ചു.
  • ഡെംപോ ഗോവയുടെ സ്റ്റാര്‍ ഡിഫന്‍ഡര്‍ സമീര്‍ നായിക് രാജ്യാന്തര ഫുട്ബാളില്‍നിന്ന് ബൂട്ടഴിച്ചു.
മേയ്  5
  • ജപ്പാന്‍  ആണവറിയാക്ടറുകള്‍ രാജ്യത്ത് പൂര്‍ണമായും ഉപേക്ഷിച്ചു.
  • ലോകം കണ്ട ഏറ്റവും മികച്ച നൈജീരിയന്‍ ഫുട്ബാളര്‍ റഷീദി യെകീനി (48) അന്തരിച്ചു.
  • എഫ്.എ കപ്പ് ഫുട്ബാള്‍ കിരീടം ചെല്‍സി എഫ്.സിക്ക്.
മേയ്  6
  • ഫ്രാന്‍സ് പ്രസിഡന്‍റ് തെരഞ്ഞെടുപ്പില്‍ നികളസ് സാര്‍കോസി യുഗത്തിന് അന്ത്യം കുറിച്ച് സോഷ്യലിസ്റ്റ് പാര്‍ട്ടി നേതാവ് ഫ്രാങ്സ്വാ ഓലന്‍ഡ് പ്രസിഡന്‍റ് പദം ഉറപ്പിച്ചു.
  • നോവലിസ്റ്റ് ഏകലവ്യന്‍ (കൊള്ളന്നൂര്‍ വീട്ടില്‍ കെ.എം. മാത്യു -78) അന്തരിച്ചു.
  • അമേരിക്കന്‍ വിദേശകാര്യസെക്രട്ടറി  ഹിലരി ക്ളിന്‍റന്‍ മൂന്നുദിവസത്തെ ഔദ്യാഗിക സന്ദര്‍ശനത്തിന് ഇന്ത്യയിലെത്തി.
  • ഫുട്ബോള്‍താരം ലയണല്‍ മെസ്സി റെക്കോഡുകളില്‍ ഹാട്രിക്ക് നേട്ടത്തിനുടമയായി.
മെയ്  7
  • ബ്രാന്‍ഡ് ചെയ്തതും അല്ലാത്തതുമായ എല്ലായിനം ആഭരണങ്ങള്‍ക്കും ബജറ്റില്‍ ചുമത്തിയ ഒരു ശതമാനം അധിക എക്സൈസ് തീരുവ പിന്‍വലിച്ചു.
  • ഇന്ത്യന്‍ ഡിസ്കസ് ത്രോ താരം കൃഷ്ണ പൂനിയക്ക് ദേശീയ റെക്കോഡ്.
മെയ്  8
  • സര്‍ക്കാര്‍ ക്വാട്ടയില്‍ ഹജ്ജിന് പോകുന്നവര്‍ക്ക് കേന്ദ്ര സര്‍ക്കാര്‍ നല്‍കുന്ന സബ്സിഡി പത്ത് വര്‍ഷം കൊണ്ട് നിര്‍ത്തലാക്കി അത് സമുദായത്തിന്‍െറ സാമൂഹിക- വിദ്യാഭ്യാസ ഉന്നമനത്തിന് വിനിയോഗിക്കണമെന്ന് സുപ്രീംകോടതി വിധിച്ചു.
  • കാര്‍ഷിക കടാശ്വാസ കമീഷന്‍ ചെയര്‍മാനായി ജസ്റ്റിസ് കെ.ആര്‍. ഉദയഭാനുവിനെ നിയമിക്കാന്‍ സംസ്ഥാന മന്ത്രിസഭായോഗം തീരുമാനിച്ചു.
മേയ് 11:
  • ഇന്ത്യയുടെ വ്യവസായിക വളര്‍ച്ച ഒരു മാസം മുമ്പത്തെ 9.4 ശതമാനത്തില്‍നിന്ന് മൂന്നര ശതമാനത്തിലേക്ക് കൂപ്പുകുത്തി.
മേയ് 13:
  • റെവലൂഷനറി മാര്‍ക്സിസ്റ്റ് പാര്‍ട്ടി നേതാവ് ടി.പി. ചന്ദ്രശേഖരനെ വെട്ടിക്കൊന്ന കേസ് ക്രൈംബ്രാഞ്ചിന്വിട്ട് ഉത്തരവായി.
മേയ് 14:  
  • വടക്കന്‍ നേപ്പാളില്‍ ചെറുവിമാനം കുന്നിലിടിച്ചു തകര്‍ന്ന് 13 ഇന്ത്യക്കാരടക്കം 15 പേര്‍ കൊല്ലപ്പെട്ടു.  രണ്ടു കുഞ്ഞുങ്ങളടക്കം മൂന്ന് ഇന്ത്യക്കാരും  രണ്ട് ഡാനിഷ് പൗരന്മാരും നേപ്പാള്‍ സ്വദേശിനിയായ ഒരു എയര്‍ഹോസ്റ്റസും  പരിക്കുകളോടെ അദ്ഭുതകരമായി  രക്ഷപ്പെട്ടു.
മേയ് 15:
  • റെവലൂഷനറി മാര്‍ക്സിസ്റ്റ് പാര്‍ട്ടി നേതാവ് ടി.പി. ചന്ദ്രശേഖരന്‍ കൊല്ലപ്പെട്ട കേസില്‍ സി.പി.എം ലോക്കല്‍ കമ്മിറ്റിയംഗമടക്കം അഞ്ചു പേര്‍ അറസ്റ്റിലായി.
  • ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് (ഐ.പി.എല്‍) ക്രിക്കറ്റ് ടൂര്‍ണമെന്‍റിലുണ്ടായ ഒത്തുകളി വിവാദത്തില്‍ പഞ്ചാബ് കിങ്സ് ഇലവന്‍ താരങ്ങളായ ശലഭ് ശ്രീവാസ്തവ, അമിത് യാദവ്, ഡെക്കാന്‍ ചാര്‍ജേഴ്സിന്‍െറ ടി.പി. സുധീന്ദ്ര, പുണെ വാരിയേഴ്സിന്‍െറ മോനിഷ് മിശ്ര, ഇന്ത്യന്‍ ക്രിക്കറ്റ് ലീഗില്‍ (ഐ.സി.എല്‍) കളിച്ച അഭിനവ് ബാലി എന്നിവരെ ഐ.പി.എല്‍ ഭരണസമിതി അന്വേഷണ വിധേയമായി 15 ദിവസത്തേക്ക് സസ്പെന്‍ഡ് ചെയ്തു.
  • 2ജി സ്പെക്ട്രം അഴിമതി കേസില്‍ 15 മാസത്തെ ജയില്‍വാസത്തിനുശേഷം മുന്‍ ടെലികോം മന്ത്രി എ. രാജക്ക് ദല്‍ഹി കോടതി ജാമ്യം അനുവദിച്ചു.
  • വിവാദമായ ആന്‍ട്രിക്സ്-ദേവാസ്  കരാര്‍ സംബന്ധിച്ച കംട്രോളര്‍-ഓഡിറ്റര്‍ ജനറല്‍ (സി.എ.ജി) റിപ്പോര്‍ട്ടില്‍ ബഹിരാകാശ വകുപ്പിനും ഐ.എസ്.ആര്‍.ഒ മുന്‍ ചെയര്‍മാന്‍ ജി. മാധവന്‍ നായര്‍ക്കും രൂക്ഷവിമര്‍ശം.
മേയ് 16:
  • വിഖ്യാത ലാറ്റിനമേരിക്കന്‍ എഴുത്തുകാരനും നോവലിസ്റ്റുമായ കാര്‍ലോസ് ഫ്യുവന്‍റസ് അന്തരിച്ചു. 83 വയസ്സായിരുന്നു.
മേയ് 17
  • പൊന്നാനി ഭാരതപ്പുഴക്കു കുറുകെ നിര്‍മിച്ച ചമ്രവട്ടം റെഗുലേറ്റര്‍ കം ബ്രിഡ്ജ് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി നാടിന് സമര്‍പ്പിച്ചു.
മേയ് 18
  • കടല്‍ വെടിവെപ്പു കേസില്‍ ഇറ്റാലിയന്‍ കപ്പല്‍ ‘എന്‍റിക്ക ലെക്സി’യിലെ നാവികരായ ലസ്തോറേ മാസി മിലാനോ, സാല്‍വത്തോറേ ജിറോണ്‍ എന്നിവരെ ഒന്നും രണ്ടും പ്രതികളാക്കി പ്രത്യേക അന്വേഷണസംഘം ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചു. പ്രതിഷേധമെന്നോണം ഇറ്റലി ഇന്ത്യയിലെ അംബാസഡറെ  തിരിച്ചുവിളിച്ചു.
  • മുന്‍ ശ്രീലങ്കന്‍ സൈനികമേധാവി ശരത് ഫൊന്‍സേകക്ക്  കൊളംബോ ഹൈകോടതി ജാമ്യം നല്‍കി.
മേയ് 19
  • ബംഗാളില്‍ മുസ്ലിംകളിലെ 30 ജാതികളെകൂടി മറ്റു പിന്നാക്ക വിഭാഗങ്ങളില്‍പെടുത്തി (ഒ.ബി.സി) തൃണമൂല്‍ സര്‍ക്കാര്‍ വിജ്ഞാപനം പുറപ്പെടുവിച്ചു.
  • തുനീഷ്യയിലെ ഇന്ത്യന്‍ അംബാസഡറായി കാസര്‍കോട് ജില്ലയില്‍നിന്നുള്ള നഗ്മ ഫരീ മാലിക് ഐ.എഫ്.എസ് നിയമിതയായി.
മേയ് 20
  • സുവീരന്‍ സംവിധാനം ചെയ്ത ‘ബ്യാരി’ക്ക് കൊളംബോയില്‍ നടന്ന സാര്‍ക് സിനിമാ ഫെസ്റ്റില്‍ വെങ്കല മെഡല്‍  ലഭിച്ചു.
  • പ്രശസ്ത നരവംശ ശാസ്ത്രജ്ഞ ലീല ദുബെ (89) അന്തരിച്ചു.
  • യൂറോപ്യന്‍ ക്ളബ് ഫുട്ബാളിന്‍െറ പരമോന്നതമായ ചാമ്പ്യന്‍സ് ലീഗ് കിരീടം ബയേണ്‍ മ്യൂണിക്കിനെ കീഴടക്കി ചെല്‍സി ഫുട്ബാള്‍ ക്ളബ ് നേടി.
മേയ് 22
  • ഹുബ്ളി-ബംഗളൂരു ഹംപി എക്സ്പ്രസ് ആന്ധ്രപ്രദേശിലെ അനന്ത്പൂര്‍ ജില്ലയിലെ പെനുകൊണ്ട സ്റ്റേഷനില്‍ നിര്‍ത്തിയിട്ട ചരക്കുവണ്ടിയുടെ പിറകിലിടിച്ച് 25 പേര്‍ കൊല്ലപ്പെട്ടു.
  • 40ലധികം പേര്‍ക്ക് പരിക്കേറ്റു.
  • അമേരിക്കയിലെ ഷികാഗോയില്‍ ചേര്‍ന്ന 28 അംഗരാഷ്ട്രങ്ങളുടേതടക്കം 50 രാഷ്ട്രനേതാക്കന്മാര്‍ പങ്കെടുത്ത രണ്ടുദിവസത്തെ നാറ്റോ ഉച്ചകോടി അഫ്ഗാനിസ്താന്‍െറ നിയന്ത്രണം 2014ഓടെ സ്വദേശ സൈന്യത്തിന് കൈമാറാനുള്ള പദ്ധതി അംഗീകരിച്ചു.
  • പ്രമുഖ സാമ്പത്തിക പൊതുനയവിശകലന വിദഗ്ധന്‍ ഷാഫി മത്തേറെ മുഖ്യമന്ത്രിയുടെ സാമ്പത്തിക ഉപദേഷ്ടാവായി നിയമിച്ചു.
മേയ് 23
  • രാജ്യത്തെ പൊതുമേഖലാ എണ്ണ ക്കമ്പനികള്‍ പെട്രോള്‍വില കുത്തനെ കൂട്ടി. നികുതി ഉള്‍പ്പെടെ വിവിധ സംസ്ഥാനങ്ങളില്‍ 7.22 മുതല്‍ 8.35 രൂപവരെ വര്‍ധിപ്പിച്ചു.
  • ആസ്¤്രടലിയന്‍ സമ്പന്ന ഗിന റൈന്‍ഹര്‍ട് വാള്‍മാര്‍ട്ട് ഉടമ ക്രിസ്റ്റി വാള്‍ട്ടനെ പിന്തള്ളി ലോകത്തിലെ ഏറ്റവും വലിയ ധനിക എന്ന റെക്കോഡ് സ്വന്തമാക്കി.
  • ലോകവന്‍ശക്തികള്‍ ഇറാനുമായി ബാഗ്ദാദില്‍ ആണവചര്‍ച്ച തുടങ്ങി.
  • ഉസാമ ബിന്‍ലാദിനെ പിടികൂടാന്‍ സി.ഐ.എയെ സഹായിച്ച പാകിസ്്താന്‍ ഡോക്ടര്‍ ശകീല്‍ അഫ്രീദിക്ക് 33 വര്‍ഷം കഠിന തടവിന് പാകിസ്താന്‍ കോടതി വിധിച്ചു.
മേയ് 24
  • ബി.ജെ.പി ദേശീയ പ്രസിഡന്‍റായി നിതിന്‍ ഗഡ്കരിയെ വീണ്ടും തെരഞ്ഞെടുത്തു.
  • പ്രശസ്ത സാഹിത്യകാരിയും മനുഷ്യാവകാശ പ്രവര്‍ത്തകയുമായ മഹാശ്വേതാദേവി പശ്ചിമബംഗ്ളാ ള്‍ സാഹിത്യ അക്കാദമിയുടെ ചെയര്‍പേഴ്സന്‍സ്ഥാനം രാജിവെച്ചു.  
  • ജമ്മു-കശ്മീരില്‍ സൈന്യത്തിന്‍െറ സാന്നിധ്യം കുറക്കാനും സേനാ പ്രത്യേകാധികാര നിയമം, പൊതുസുരക്ഷാ നിയമം, അസ്വസ്ഥമേഖലാ നിയമം എന്നിവ പുന:പരിശോധിക്കാനും കേന്ദ്രം നിയോഗിച്ച ദിലീപ് പട്ഗോങ്കര്‍, രാധാകുമാര്‍, എം.എം. അന്‍സാരി എന്നിവരു ള്‍പ്പെട്ട മൂന്നംഗ സമിതി ശിപാര്‍ശ ചെയ്തു.
മേയ്  25
സംസ്ഥാനത്ത് പാന്‍മസാല നിരോധിച്ചു. 2011ലെ ഭക്ഷ്യസുരക്ഷാ നിയമത്തിലെ വ്യവസ്ഥ പ്രകാരമാണ് നിരോധം.
മുല്ലപ്പെരിയാറിനെയും അതിരപള്ളിയെയും അതീവ സുരക്ഷാ ദുര്‍ബല പ്രദേശത്തില്‍പ്പെടുത്തി രണ്ടിടത്തും പുതിയ ഡാം നിര്‍മാണം തടഞ്ഞുകൊണ്ടുള്ള മാധവ് ഗാഡ്ഗില്‍ കമ്മിറ്റി റിപ്പോര്‍ട്ട് സര്‍ക്കാര്‍ പുറത്തുവിട്ടു.
ജയില്‍മോചിതനായ ശ്രീലങ്കന്‍ മുന്‍ സൈനിക മേധാവി ശരത് ഫൊന്‍സേകക്ക് ഏഴു വര്‍ഷത്തേക്ക് തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതിന് ഭരണകൂടം വിലക്ക് ഏര്‍പ്പെടുത്തി.
സിറിയയിലെ ഹിംസിനടുത്ത ഹൗലയില്‍ ഡസന്‍ കണക്കിന് കുട്ടികളടക്കം നൂറോളം സിവിലിയന്മാരെ സേന വധിച്ചു.
പാകിസ്താന്‍ മുന്‍ പ്രധാനമന്ത്രി ബേനസീര്‍ ഭുട്ടോയെ വധിച്ചത് പര്‍വേസ് മുഷര്‍റഫാണെന്ന് ഭുട്ടോ പുത്രന്‍ ബിലാവല്‍ ഭുട്ടോ.
ഐക്യരാഷ്ട്രസഭക്കു കീഴിലുള്ള യു.എന്‍ ഹ്യൂമന്‍റൈറ്റ് കമീഷന്‍ മേധാവിയായി ഇന്ത്യന്‍ വംശജ നവി പിള്ള നിയമിതയായി.
സന്തോഷ് ട്രോഫി ഫുട്ബാളില്‍ കേരളം സെമിയില്‍ സര്‍വീസസിനോട് തോറ്റ് പുറത്തായി.

മേയ്   26
ജെ.എസ്.എസ് സംസ്ഥാന സെക്രട്ടറി പ്രഫ. എ.വി. താമരാക്ഷന്‍ പാര്‍ട്ടി വിട്ടു.
ഗസ്സയിലേക്കുള്ള സഹായകപ്പല്‍ റെയ്ഡിനിടെ ഇസ്രായേല്‍ കൊലപ്പെടുത്തിയ ഫ്ളോട്ടില സംഘത്തിന് അനുവദിച്ച സഹായതുക തുര്‍ക്കി തള്ളി.
ഈജിപ്തില്‍ പ്രസിഡന്‍റ് തെരഞ്ഞെടുപ്പില്‍ ഒരു സ്ഥാനാര്‍ഥിക്കും നിര്‍ണിത ഭൂരിപക്ഷം ലഭിക്കാത്തതിനാല്‍ തെരഞ്ഞെടുപ്പ് രണ്ടാം ഘട്ടത്തിലേക്ക് കടന്നു.

മേയ്  27
അനധികൃതസ്വത്ത് സമ്പാദന കേസില്‍ ആന്ധ്രയില്‍ ജഗന്‍മോഹന്‍ റെഡ്ഡിയെ സി.ബി.ഐ അറസ്റ്റ് ചെയ്തു.
അഞ്ചാം ഐ.പി.എല്‍ 20 ട്വന്‍റി ക്രിക്കറ്റ്കിരീടം കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ് നേടി.
2011ലെ നാട്യരത്ന പുരസ്കാരത്തിന് പ്രശസ്ത നൃത്ത, നാടക,കഥകളി ആചാര്യന്‍ ചേമഞ്ചേരി കുഞ്ഞിരാമന്‍ നായര്‍ അര്‍ഹനായി.
സംസ്ഥാന സീനിയര്‍ അത്ലറ്റിക് മീറ്റില്‍ കോട്ടയം ജില്ലാ ടീം ഓവറോള്‍ കിരീടം ചൂടി.

മേയ്   28
വയനാട് ബാണാസുര സാഗര്‍ പദ്ധതിക്കെതിരെ തമിഴ്നാട് സുപ്രീംകോടതിയെ സമീപിച്ചു.
കാന്‍ ചലച്ചിത്രോത്സവത്തില്‍ ഫ്രഞ്ച് ചിത്രമായ ലൗ മികച്ച ചിത്രത്തിനുള്ള ഗോള്‍ഡന്‍ പാം നേടി.
മൂന്നു ദിവസത്തെ സന്ദര്‍ശനത്തിനായി പ്രധാനമന്ത്രി മന്‍മോഹന്‍ സിങ് മ്യാന്മറിലെത്തി.
തമിഴ്നാടിനെ തോല്‍പിച്ച് സര്‍വീസസ് സന്തോഷ് ട്രോഫി ഫുട്ബാള്‍ കിരീടം  നേടി.

മേയ്  30
ഇന്ത്യയുടെ വിശ്വനാഥന്‍ ആനന്ദിന് ഏഴാമതും ലോക ചെസ് കിരീടം.
മാധ്യമങ്ങള്‍ക്കും പൊലീസിനുമെതിരെ നടപടി ആവശ്യപ്പെട്ട് സി.പി.എം ഹൈകോടതിയില്‍ ഹരജി നല്‍കി.
മുന്‍ ലൈബീരിയന്‍ പ്രസിഡന്‍റ്ചാള്‍സ് ടെയ്ലറെ ഹേഗിലെ അന്താരാഷ്ട്ര നീതിന്യായ കോടതി 50വര്‍ഷത്തെ കഠിന തടവിന് ശിക്ഷിച്ചു.

മേയ് 31
മികച്ച പ്രഫഷനല്‍ നാടകത്തിനുള്ള കേരള സംഗീത നാടക അക്കാദമിയുടെ അവാര്‍ഡ് മീനമ്പലം സന്തോഷ് സംവിധാനം ചെയ്ത, തിരുവനന്തപുരം അക്ഷരകലയുടെ ‘മതിലേരിക്കന്നി’ക്കു ലഭിച്ചു. മനോജ് നാരായണനാണ് മികച്ച സംവിധായകന്‍. സമഗ്ര സംഭാവനക്കുള്ള പുരസ്കാരം  മരട് ജോസഫിന് ലഭിച്ചു. വിജയന്‍ മലാപ്പറമ്പ് മികച്ച നടനും ഉഷ ചന്ദ്രബാബു മികച്ച നടിക്കുമുള്ള അവാര്‍ഡുകള്‍ നേടി.
മികച്ച കവിതാ  ഗ്രന്ഥത്തിനുള്ള 2011ലെ ഉള്ളൂര്‍ അവാര്‍ഡ് കെ.ജി. ശങ്കരപ്പിള്ളയുടെ  ‘കെ.ജി.എസ്. കവിതകള്‍’ക്കും  മഹാകവി ഉള്ളൂരിനെക്കുറിച്ച ഗവേഷണം/പഠനം എന്നിവക്ക് ഏര്‍പ്പെടുത്തിയ എന്‍ഡോവ്മെന്‍റ് അവാര്‍ഡ് മുന്‍ ചീഫ് സെക്രട്ടറി ആര്‍. രാമചന്ദ്രന്‍നായര്‍ക്കും ലഭിച്ചു.

Sunday, 6 May 2012

പോയദിനങ്ങള്‍ 2012

പോയദിനങ്ങള്‍ 2012 ഏപ്രില്‍

ഏപ്രില്‍  1
  • മ്യാന്‍മര്‍ ജനാധിപത്യപോരാളി ഓങ്സാന്‍ സൂചി പാര്‍ലമെന്‍റിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു.
  • രാജ്യത്ത് റെയില്‍ യാത്രാ നിരക്ക് വര്‍ധിപ്പിച്ചു.
  • മുന്‍ കേന്ദ്രമന്ത്രിയും  ഇന്ത്യന്‍ ക്രിക്കറ്റ് കണ്‍ട്രോള്‍ ബോര്‍ഡ് പ്രസിഡന്‍റുമായിരുന്ന എന്‍. കെ. പി. സാല്‍വേ (90) അന്തരിച്ചു.
  • ലിയാണ്ടര്‍ പേസ് - റാഡെക് സ്റ്റെപാന് സഖ്യം മിയാമി മാസ്റ്റേഴ്സ് ഓപണ്‍ ടെന്നിസ് കിരീടം നേടി എ.ടി.പി ഡബ്ള്‍സ് ടൂര്‍ണമെന്‍റ് കിരീട നേട്ടത്തില്‍ അര്‍ധസെഞ്ച്വറി തികച്ചു. 50 കിരീടങ്ങള്‍ നേടുന്ന 24ാം താരമാണ് പേസ്.
ഏപ്രില്‍  2
  • റഷ്യയുടെ യാത്രാവിമാനം സൈബീരിയയില്‍ തകര്‍ന്ന് 31 പേര്‍ മരിച്ചു.  12 പേരെ രക്ഷപ്പെടുത്തി.
  • മുന്‍ ഹോക്കി ക്യാപ്റ്റന്‍ അജിത്പാല്‍സിങ്ങിനെ ലണ്ടന്‍ ഒളിമ്പിക്സില്‍ ഇന്ത്യയുടെ സംഘത്തലവനായി നിയമിച്ചു.
ഏപ്രില്‍  3
  • സി.പി.എം 20ാം പാര്‍ട്ടി കോണ്‍ഗ്രസിന് കോഴിക്കോട്ട് തുടക്കമായി.
  • ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് ക്രിക്കറ്റ് അഞ്ചാം പതിപ്പിന് ഇന്ന് തുടക്കം.
ഏപ്രില്‍  4
  • സിറിയയില്‍ സൈന്യവും പ്രക്ഷോഭകരും തമ്മില്‍ നടന്ന ഏറ്റുമുട്ടലില്‍ 80 പേര്‍ കൊല്ലപ്പെട്ടു.
ഏപ്രില്‍  5
  • അറ്റ്ലസ്-കൈരളി സാഹിത്യ പുരസ്കാരത്തിന് സതീഷ്ബാബു പയ്യന്നൂര്‍, കെ.പി. രാമനുണ്ണി, ഡോ. കെ. ശ്രീകുമാര്‍, ശ്രീധരനുണ്ണി എന്നിവര്‍ അര്‍ഹരായി.
ഏപ്രില്‍  7
  • ഹിമാലയത്തിലെ സിയാച്ചിന്‍ സൈനിക മേഖലയില്‍ കനത്ത മഞ്ഞിടിച്ചിലിനെ തുടര്‍ന്ന് 100ഓളം  പാക് സൈനികരെ കാണാതായി.
ഏപ്രില്‍  8
  • സി.പി.എമ്മില്‍ ജനറല്‍ സെക്രട്ടറിക്കും പാര്‍ട്ടി ഘടകത്തിലെ വിവിധ തലങ്ങളിലുള്ള സെക്രട്ടറിമാര്‍ക്കും സ്ഥാനത്ത് തുടരുന്നതിന് കാലപരിധി ഏര്‍പ്പെടുത്തിക്കൊണ്ടുള്ള ഭരണഘടനാ ഭേദഗതിക്ക്  20ാം പാര്‍ട്ടി കോണ്‍ഗ്രസ് ഐകകണ്ഠ്യേന അംഗീകാരം നല്‍കി.
  • പാകിസ്താന്‍ പ്രസിഡന്‍റ് ആസിഫ് അലി സര്‍ദാരി സ്വകാര്യ സന്ദര്‍ശനത്തി ഇന്ത്യയിലെത്തി പ്രധാനമന്ത്രി മന്‍മോഹന്‍ സിങ്ങുമായി കൂടിക്കാഴ്ച നടത്തി.
  • ഖത്തര്‍ അമീര്‍ ശൈഖ് ഹമദ് ബിന്‍ ഖലീഫ ആല്‍ഥാനി ഔദ്യാഗിക സന്ദര്‍ശനത്തിനായി ഇന്ത്യയിലെത്തി.
  • ശശി  തരൂര്‍ കേന്ദ്ര പബ്ളിക് അക്കൗണ്ട്സ് കമ്മിറ്റി അംഗമായി.
  • ഇസ്രായേലിനെ വിമര്‍ശിച്ച് എഴുതിയ പ്രശസ്ത ജര്‍മന്‍ സാഹിത്യകാരന്‍ ഗുന്തര്‍ ഗ്രസിന് ഇസ്രായേല്‍ വിലക്കേര്‍പ്പെടുത്തി.
ഏപ്രില്‍  9
  • 20ാമത് സി.പി.എം  പാര്‍ട്ടി കോണ്‍ഗ്രസ് കോഴിക്കോട് സമാപിച്ചു. ജനറല്‍ സെക്രട്ടറിയായി പ്രകാശ് കാരാട്ടിനെ വീണ്ടും തെരഞ്ഞെടുത്തു. കേരളത്തില്‍നിന്ന് എം.എ. ബേബി പുതുതായി പോളിറ്റ് ബ്യൂറോയിലെത്തി.
  • സി.പി.ഐ ദേശീയ സെക്രട്ടേറിയറ്റ് അംഗവും മുന്‍ എം.പിയുമായ പന്ന്യന്‍ രവീന്ദ്രനെ  സംസ്ഥാന സെക്രട്ടറിയായി തെരഞ്ഞെടുത്തു.
  • ഗുജറാത്ത് വംശഹത്യാ കാലത്തെ ഏറ്റവും ക്രൂരമായ കൂട്ടക്കൊലപാതകങ്ങളിലൊന്നായ ഒഡെ കൂട്ടക്കൊല കേസില്‍ 23 പ്രതികള്‍ കുറ്റക്കാരെന്ന് പ്രത്യേക കോടതി കണ്ടെത്തി.
  • പ്രമുഖ ക്രിക്കറ്റ് താരം യുവരാജ് സിങ് അമേരിക്കയില്‍ കാന്‍സര്‍ ചികിത്സ കഴിഞ്ഞ് ഇന്ത്യയില്‍ തിരിച്ചെത്തി.
ഏപ്രില്‍  10
  • സി.പി.എം മുന്‍ തമിഴ്നാട് സംസ്ഥാന സെക്രട്ടറിയും മുന്‍ കേന്ദ്ര കമ്മിറ്റി അംഗവുമായിരുന്ന എന്‍. വരദരാജന്‍ (84) അന്തരിച്ചു.
  • ഏപ്രില്‍11: ഉമ്മന്‍ ചാണ്ടിയുടെ യു.ഡി.എഫ് മന്ത്രി സഭയില്‍ മുസ്ലിംലീഗിന്  കോണ്‍ഗ്രസ് അഞ്ചാംമന്ത്രിയെ അനുവദിച്ചു.
  • ഇന്തോനേഷ്യയിലെ സുമാത്രയില്‍  8.7 രേഖപ്പെടുത്തിയ ശക്തമായ ഭൂചലനമുണ്ടായി.ഇന്ത്യയടക്കമുള്ള 28 രാജ്യങ്ങളില്‍ സൂനാമി ജാഗ്രതാ നിര്‍ദേശം നല്‍കി.
ഏപ്രില്‍  12
  • മുസ്ലിം ലീഗില്‍നിന്ന് മഞ്ഞളാംകുഴി അലിയും (നഗരകാര്യം, നഗരാസൂത്രണം) കേരള കോണ്‍ഗ്രസിന്‍െറ അനൂപ് ജേക്കബും (ഭക്ഷ്യ സിവില്‍ സപൈ്ളസ്, രജിസ്ട്രേഷന്‍, ഉപഭോക്തൃകാര്യം) പുതിയ മന്ത്രിമാരായി സത്യപ്രതിജ്ഞ ചെയ്ത് സംസ്ഥാന മന്ത്രിസഭ വികസിപ്പിച്ചു. മുഖ്യമന്ത്രി കൈകാര്യം ചെയ്ത ആഭ്യന്തരവകുപ്പ് തിരുവഞ്ചൂര്‍ രാധാകൃഷ്ണന് കൈമാറി.റവന്യൂ വകുപ്പ് മന്ത്രി അടൂര്‍ പ്രകാശിനും ഗതാഗതവകുപ്പ് മന്ത്രി ആര്യാടന്‍ മുഹമ്മദിനും ആരോഗ്യവകുപ്പിന്‍െറ ചുമതല മന്ത്രി വി.എസ്.ശിവകുമാറിനും നല്‍കി.
ഏപ്രില്‍  13
  • പാതയോരത്ത് പൊതുയോഗം വിലക്കിയതിനെതിരെ കേരള നിയമസഭ പാസാക്കിയ ഓര്‍ഡിനന്‍സിനെ പരാമര്‍ശിച്ച് സുപ്രീംകോടതി കേരളത്തെ വിമര്‍ശിച്ചു. നിയമം ലംഘിക്കാന്‍ ഓര്‍ഡിനന്‍സുകള്‍ കൊണ്ടുവരുന്ന പ്രവണത കേരളത്തില്‍ കൂടുതലാണെന്ന് ജസ്റ്റിസുമാരായ ഡി.കെ. ജെയിന്‍, അനില്‍ ആര്‍. ദവെ എന്നിവരടങ്ങുന്ന സുപ്രീംകോടതി ബെഞ്ച് കുറ്റപ്പെടുത്തി.
  • അമേരിക്കയിലെ യേല്‍ യൂനിവേഴ്സിറ്റിയുടെ ചടങ്ങിനെത്തിയ നടന്‍ ഷാറൂഖ്ഖാനെ മാന്‍ഹട്ടന് സമീപം വൈറ്റ് പ്ളെയിന്‍സ് വിമാനത്താവളത്തില്‍ സുരക്ഷാ അധികൃതര്‍ രണ്ടു മണിക്കൂര്‍ തടഞ്ഞുവെച്ചു.
  • ഇന്ത്യയില്‍ കഴിഞ്ഞ പത്തുവര്‍ഷത്തിനിടെ നടന്ന വ്യാജ  ഏറ്റുമുട്ടല്‍ കൊലകളെക്കുറിച്ച റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ സുപ്രീംകോടതി കേന്ദ്ര സര്‍ക്കാറിനും ദേശീയ മനുഷ്യാവകാശ കമീഷനും സംസ്ഥാന സര്‍ക്കാറുകള്‍ക്കും നോട്ടീസയക്കാന്‍ ഉത്തരവിട്ടു.
ഏപ്രില്‍  15
  • അഫ്ഗാനിസ്താനില്‍ പാര്‍ലമെന്‍റ് മന്ദിരവും നിരവധി രാജ്യങ്ങളുടെ നയതന്ത്രകാര്യാലയങ്ങളും ലക്ഷ്യമിട്ട് കാബൂളിലും മറ്റു  മൂന്നു നഗരങ്ങളിലും താലിബാന്‍ ചാവേറുകള്‍ അഴിച്ചുവിട്ട ആക്രമണ പരമ്പരയില്‍ 50ലേറെ പേര്‍ കൊല്ലപ്പെട്ടു.
ഏപ്രില്‍  16
  • ആഭ്യന്തര സരക്ഷയുമായി ബന്ധപ്പെട്ട ചര്‍ച്ചക്കായി ന്യൂദല്‍ഹിയില്‍ കേന്ദ്രം വിളിച്ചുചേര്‍ത്ത മുഖ്യമന്ത്രിമാരുടെ യോഗത്തില്‍ കേന്ദ്ര സര്‍ക്കാറിന് വിമര്‍ശം.
  • ക്യൂബയുടെ അംഗത്വപ്രശ്നത്തിലും ഫോക്ലന്‍ഡിന്മേലുള്ള അര്‍ജന്‍റീനയുടെ അവകാശവാദത്തിലും ഉടക്കിനിന്ന ചര്‍ച്ചകള്‍ക്കൊടുവില്‍ പശ്ചിമാര്‍ധ ഉച്ചകോടി(അമേരിക്കന്‍ വന്‍കര രാഷ്ട്രങ്ങളുടെ) സംയുക്ത വിജ്ഞാപനം പുറത്തുവിടാന്‍ കഴിയാതെ സമാപിച്ചു.
  • ഇറ്റാലിയന്‍ ഫുട്ബോളര്‍ പീര്‍മരിയൊ മോറാസിനി കളിക്കളത്തില്‍ മരിച്ചു.
ഏപ്രില്‍  17
  • റിസര്‍വ് ബാങ്ക് റിപോ നിരക്ക് അരശതമാനം കുറച്ചു.
  • തിരുവനന്തപുരം വിളപ്പില്‍ശാല മാലിന്യ സംസ്കരണ പ്ളാന്‍റ് തുറന്നുപ്രവര്‍ത്തിപ്പിക്കാന്‍ സുപ്രീംകോടതി അനുമതി നല്‍കി.
  • മാധ്യമ ലോകത്തെ പ്രമുഖ പുരസ്കാരമായ പുലിറ്റ്സര്‍ പ്രഖ്യാപിച്ചു.‘ദ പാട്രിയറ്റ് ന്യൂസ്’ പത്രത്തിലെ റിപ്പോര്‍ട്ടറായ സാറ ഗാനിമാണ് പ്രാദേശിക റിപ്പോര്‍ട്ടിങ്ങില്‍ പുരസ്കാരത്തിനര്‍ഹയായത്. അമേരിക്കയിലെ പെന്‍സ്റ്റേറ്റ് സ്പോര്‍ട്സ് സ്കൂളില്‍ നടന്ന ലൈംഗിക ചൂഷണത്തിന്‍െറ ചുരുളഴിക്കുന്നതാണ് സാറയുടെ റിപ്പോര്‍ട്ട്്്. മുസ്ലിംകളുടെമേല്‍ ചാരക്കണ്ണുകളുമായി നടക്കുന്ന ന്യൂയോര്‍ക് പൊലീസ് വിഭാഗത്തെ കുറിച്ച റിപ്പോര്‍ട്ടിങ്ങാണ് മികച്ച അന്വേഷണ റിപ്പോര്‍ട്ട്. അസോസിയേറ്റഡ് പ്രസാണ് ഇത് കരസ്ഥമാക്കിയത്. മികച്ച ബ്രേക്കിങ് ന്യൂസ് ഫോട്ടോഗ്രഫി വിഭാഗത്തില്‍ എ.എഫ്.പിയുടെ മസൂദ് ഹുസൈനി അവാര്‍ഡ് നേടി.
  • ഇറാന്‍ ആണവ പ്രശ്നത്തില്‍ ഇറാനൂം പാശ്ചാത്യരാജ്യങ്ങളും ഇസ്താംബൂളില്‍ ചര്‍ച്ച നടത്തി.
ഏപ്രില്‍  18
  • നെയ്യാറ്റിന്‍കര ഉപതെരഞ്ഞെടുപ്പില്‍ അഡ്വ. എഫ്. ലോറന്‍സ് ഇടതു മുന്നണി സ്ഥാനാര്‍ഥിയാകും.
  • സാജന്‍ പീറ്റര്‍ പുതിയ ആഭ്യന്തര സെക്രട്ടറി.
ഏപ്രില്‍  19
  • ഇന്ത്യ ആദ്യത്തെ ഭൂഖണ്ഡാന്തര ബാലിസ്റ്റിക് മിസൈല്‍ അഗ്നി-5 വിജയകരമായി വിക്ഷേപിച്ചു.
ഏപ്രില്‍  20
  • പാകിസ്താനില്‍ ഭോജാ എയര്‍ലൈന്‍സിന്‍െറ യാത്രാവിമാനം ചക്ലാല എയര്‍ബേസിനടുത്ത് പാര്‍പ്പിടമേഖലയില്‍ തകര്‍ന്നുവീണ് 127 യാത്രക്കാരും മരിച്ചു.
  • കേരളത്തിന് നടപ്പുസാമ്പത്തിക വര്‍ഷത്തേക്ക് 14,010 കോടിരൂപയുടെ പദ്ധതി അടങ്കല്‍ കേന്ദ്ര ആസൂത്രണ കമീഷന്‍ അംഗീകരിച്ചു.
ഏപ്രില്‍ 21
  • ഒഡിഷയില്‍ സുക്മ ജില്ലാ കലക്ടര്‍ അലക്സ് പോള്‍ മേനോനെ മാവോവാദികള്‍ തട്ടിക്കൊണ്ടുപോയി.
  • കഴിഞ്ഞയാഴ്ച ദക്ഷിണ സുഡാന്‍ വെട്ടിപ്പിടിച്ച ഹെഗ്ലിഗ് എണ്ണമേഖലയുടെ നിയന്ത്രണം സുഡാന്‍ തിരിച്ചുപിടിച്ചു.
ഏപ്രില്‍  23
  • മലയാള ചലച്ചിത്രനിര്‍മാണ രംഗത്തെ കാരണവര്‍ നവോദയ അപ്പച്ചന്‍ (88 വയസ്സ്)അന്തരിച്ചു.
  • ഇന്ദിരാവധത്തെ തുടര്‍ന്ന് 1984ല്‍ ദല്‍ഹി തെരുവുകളില്‍ അരങ്ങേറിയ സിഖ്വിരുദ്ധ കലാപത്തില്‍ കോണ്‍ഗ്രസ് നേതാവ് സജ്ജന്‍ കുമാര്‍ കുറ്റകരമായ പങ്കുവഹിച്ചുവെന്ന് സി.ബി.ഐ.
  • അശ്ളീല സീഡി വിവാദത്തില്‍പെട്ട പ്രമുഖ കോണ്‍ഗ്രസ് നേതാവ് അഭിഷേക് സിങ്വി കോണ്‍ഗ്രസ് വക്താവ്, പാര്‍ലമെന്‍റിന്‍െറ നിയമകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി അധ്യക്ഷന്‍ എന്നിവയടക്കം എല്ലാ പാര്‍ട്ടി, ഔദ്യാഗിക സ്ഥാനങ്ങളും രാജിവെച്ചു.
 ഏപ്രില്‍  24
  • നെയ്യാറ്റിന്‍കര നിയമസഭാ മണ്ഡലത്തില്‍ ജൂണ്‍ രണ്ടിന് തെരഞ്ഞെടുപ്പു നടത്തുമെന്ന് കേന്ദ്ര തെരഞ്ഞെടുപ്പ് കമീഷന്‍ അറിയിച്ചു.
  • ഇറ്റാലിയന്‍ കപ്പലായ എന്‍റിക ലെക്സിയില്‍നിന്ന് വെടിയേറ്റു മരിച്ച രണ്ട് മത്സ്യത്തൊഴിലാളികളുടെ ബന്ധുക്കള്‍ക്ക് ഒരു കോടിവീതം നല്‍കി കേസ് ഒത്തുതീര്‍പ്പാക്കി.
ഏപ്രില്‍  25
  • ആണവായുധംവഹിക്കാന്‍ ശേഷിയുള്ള ഭൂഖണ്ഡാന്തര മിസൈല്‍ ഷഹീന്‍ വണ്‍-എ (ഹത്ഫ് 4) പാകിസ്താന്‍  വിജയകരമായി പരീക്ഷിച്ചു.
  • ബാഴ്സലോണയെ തോല്‍പിച്ച് ചെല്‍സി ചാമ്പ്യന്‍സ് ലീഗ് ഫൈനലിലെത്തി .
ഏപ്രില്‍  26
  • ഇന്ത്യയുടെ ആദ്യ തദ്ദേശീയ റഡാര്‍ ഇമേജിങ് ഉപഗ്രഹം റിസാറ്റ്-1 വിജയകരമായി വിക്ഷേപിച്ചു.
  • ക്രിക്കറ്റ് ഇതിഹാസം സചിന്‍ ടെണ്ടുല്‍കര്‍ രാജ്യസഭയിലേക്ക്. രാഷ്ട്രപതി രാജ്യസഭയിലേക്ക് നോമിനേറ്റ് ചെയ്യുന്ന പ്രതിഭകളുടെ പുതിയ പട്ടികയില്‍ പ്രധാനതാരം സചിനാണ്.
  • ഇന്ത്യയുടെ ക്രിക്കറ്റ് ഇതിഹാസം സചിന്‍, പോയ ദശാബ്ദങ്ങളില്‍ ഹിന്ദി സിനിമയില്‍ നിറഞ്ഞുനിന്ന നടി രേഖ,വ്യവസായി അനു ആഗ എന്നിവര്‍ക്ക് രാജ്യസഭാംഗത്വം നല്‍കാന്‍ തീരുമാനിച്ചു.
  • പാകിസ്താന്‍ പ്രധാനമന്ത്രി യൂസുഫ് റസാ ഗീലാനി  കോടതിയലക്ഷ്യ കേസില്‍ കുറ്റക്കാരനാണെന്ന് പാക് സുപ്രീംകോടതി വിധിച്ചു.  അരമിനിറ്റ് നേരത്തെ  പ്രതീകാത്മക തടവ് മാത്രം നല്‍കി കോടതി ഗീലാനിയെ വിട്ടയച്ചു.
ഏപ്രില്‍  27
  • വ്യാജ ഇടനിലക്കാരനില്‍നിന്ന് പ്രതിരോധ ഇടപാടിന് ലക്ഷം രൂപ കൈക്കൂലി വാങ്ങിയ കേസില്‍ ബി.ജെ.പി മുന്‍ അഖിലേന്ത്യാ പ്രസിഡന്‍റ് ബങ്കാരു ലക്ഷ്മണ്‍ കുറ്റക്കാരനാണെന്ന് ദല്‍ഹി കോടതി വിധിച്ചു.
  • യു.എന്‍ സെക്രട്ടറി ജനറല്‍ ബാന്‍കി മൂണ്‍ മൂന്നു ദിവസത്തെ സന്ദര്‍ശനത്തിനായി ഇന്ത്യയിലെത്തി.
  • സുപ്രീംകോടതിയിലെ മുതിര്‍ന്ന ജഡ്ജിയായ ദല്‍വീര്‍ ഭണ്ഡാരിയെ അന്താരാഷ്ട്ര നീതിന്യായ കോടതിയിലേക്ക് തെരഞ്ഞെടുത്തു.
  • ടെസ്റ്റ് ക്രിക്കറ്റില്‍ 10,000 റണ്‍സ് തികക്കുന്ന പത്താമത് കളിക്കാരനെന്ന ബഹുമതി വെസ്റ്റിന്‍ഡീസ് താരം ശിവ്നാരായണ്‍ ചാന്ദര്‍പോളിന്.
ഏപ്രില്‍  28
  • സ്പെഷല്‍ പ്രൊട്ടക്ഷന്‍ ഗ്രൂപ് മേധാവി ബി.വി. വാഞ്ചുവിനെ ഗോവയിലെയും മുന്‍ എം.പി അസീസ് ഖുറൈശിയെ ഉത്തരഖണ്ഡിലെയും ഗവര്‍ണര്‍മാരായി രാഷ്ട്രപതി നിയമിച്ചു.
  • ഈജിപ്തിലെ സൗദി അറേബ്യയുടെ എംബസിയും കോണ്‍സുലേറ്റുകളും അടച്ചു. മനുഷ്യാവകാശ പ്രവര്‍ത്തകനായ ഈജിപ്ഷ്യന്‍ അഭിഭാഷകന്‍ അഹ്മദ് അല്‍ഗിസവിയെ സൗദി അറേബ്യ തടവിലാക്കിയതിനെ തുടര്‍ന്നാണിത്.
ഏപ്രില്‍  29
  • നാഷനല്‍ സാമ്പ്ള്‍ സര്‍വേ റിപ്പോര്‍ട്ട് പ്രകാരം രാജ്യത്തെ ജനങ്ങളില്‍ 65 ശതമാനം ജനങ്ങളും ദാരിദ്ര്യരേഖക്ക് താഴെയാണെന്ന് കണ്ടെത്തി.
  • നൊബേല്‍ പുരസ്കാര ജേതാവുംഅന്താരാഷ്ട്ര ആണവോര്‍ജ ഏജന്‍സി (ഐ.ഐ.ഇ.എ) മുന്‍ മേധാവിയുമായ മുഹമ്മദ് അല്‍ബറാദി ഈജിപ്തില്‍ കോണ്‍സ്റ്റിറ്റ്യൂഷന്‍ പാര്‍ട്ടി എന്ന പേരില്‍ പുതിയ രാഷ്ട്രീയ പാര്‍ട്ടി രൂപവത്കരിച്ചു.
ഏപ്രില്‍ 30
  • കടല്‍ക്കൊല കേസ് ഇല്ലാതാക്കാന്‍ ഇറ്റാലിയന്‍ സര്‍ക്കാറും കൊല്ലപ്പെട്ട മത്സ്യത്തൊഴിലാളികളുടെ കുടുംബങ്ങളും തമ്മിലുണ്ടാക്കിയ ഒത്തുതീര്‍പ്പുകരാര്‍ നിയമവിരുദ്ധമാണെന്ന് സുപ്രീംകോടതി

പോയദിനങ്ങള്‍ 2012 മാര്‍ച്ച്

മാര്‍ച്ച്  1
  • കൊല്ലം നീണ്ടകര ഹാര്‍ബറില്‍നിന്നു പോയ മത്സ്യബന്ധനബോട്ടില്‍ അജ്ഞാത കപ്പല്‍ ഇടിച്ച് രണ്ടുപേര്‍ മരിച്ചു. മൂന്നുപേരെ കാണാതായി.
  • ചരിത്രകാരനും പൗരപ്രമുഖനുമായ പ്രഫ. ഡോ. എസ്.എം. മുഹമ്മദ്കോയ (70) നിര്യാതനായി.
  • സിറിയന്‍ പ്രസിഡന്‍റ് ബശ്ശാര്‍ അല്‍ അസദിനെതിരായ സായുധ സമരങ്ങള്‍ ഏകോപിപ്പിക്കുന്നതിന് പ്രതിപക്ഷം മിലിട്ടറി കൗണ്‍സിലിന് രൂപം നല്‍കി.
മാര്‍ച്ച്  2
  • ഗുജറാത്തില്‍ 2002-2006 കാലയളവില്‍ നടന്ന 22 വ്യാജ ഏറ്റുമുട്ടല്‍ കൊലപാതകങ്ങള്‍ അന്വേഷിക്കുന്ന മേല്‍നോട്ട സമിതിയുടെ അധ്യക്ഷനായി മുന്‍ ജഡ്ജി എച്ച്.എസ്. ബേദിയെ സുപ്രീംകോടതി നിയോഗിച്ചു.
മാര്‍ച്ച്  3
  • കരസേനയുടെ പുതിയ മേധാവിയായി ലഫ്റ്റനന്‍റ് ജനറല്‍ ബിക്രംസിങ്ങിനെ നിയമിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ തീരുമാനിച്ചു.
മാര്‍ച്ച്  4
  • ആഫ്രിക്കന്‍ രാജ്യമായ കോംഗോ റിപ്പബ്ളിക്കിലെ സൈനികക്യാമ്പില്‍ വന്‍ പൊട്ടിത്തെറിയുണ്ടായി. ഇരുനൂറോളം പേര്‍ കൊല്ലപ്പെടുകയും 1500 ലേറെ പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു.
മാര്‍ച്ച് 5
  • വ്ളാദിമിര്‍ പുടിന്‍ 65 ശതമാനം വോട്ടുകള്‍ നേടി മൂന്നാംതവണ റഷ്യന്‍ പ്രസിഡന്‍റായി തെരഞ്ഞെടുക്കപ്പെട്ടതായി ഇലക്ഷന്‍ കമീഷന്‍ തലവന്‍ വ്ളാദിമിര്‍ ഷുരോവ്  പ്രഖ്യാപിച്ചു.
  • വെസ്റ്റിന്‍ഡീസ് ക്രിക്കറ്റ്താരം റുനാകോ മോര്‍ട്ടന്‍( 33)വാഹനാപകടത്തില്‍ കൊല്ലപ്പെട്ടു.
  • മധ്യദൂര ഓട്ടത്തില്‍ ദേശീയ-സംസ്ഥാന റെക്കോഡ് ജേതാവായിരുന്ന മുന്‍ ദേശീയതാരം ജോണ്‍സണ്‍ എബ്രഹാം (51) നിര്യാതനായി.
മാര്‍ച്ച്  6
  • നിയമസഭാ തെരഞ്ഞെടുപ്പില്‍ ഉത്തര്‍പ്രദേശില്‍ മുലായം സിങ്ങിന്‍െറ സമാജ് വാദി പാര്‍ട്ടി വിജയിച്ചു.പഞ്ചാബില്‍ അകാലിദള്‍-ബി.ജെ.പി സഖ്യം വീണ്ടും അധികാരത്തില്‍. ഉത്തരഖണ്ഡില്‍ ആര്‍ക്കും ഭൂരിപക്ഷമില്ല കോണ്‍ഗ്രസ് ഏറ്റവും വലിയ ഒറ്റക്കക്ഷി.ഗോവയില്‍ ബി.ജെ.പി സഖ്യം അധികാരത്തില്‍. മണിപ്പൂരില്‍ മൂന്നാമതും കോണ്‍ഗ്രസ് ഭരണത്തില്‍ വന്നു.
  • ലിബിയയിലെ എണ്ണസമ്പുഷ്ട പ്രദേശമായ കിഴക്കന്‍ ലിബിയ, വിമതനേതാവ് അഹ്മദ്അല്‍ സുബൈറിനെ നേതാവാക്കി ഭാഗിക സ്വയംഭരണം പ്രഖ്യാപിച്ചു.
  • ഇറ്റാലിയന്‍ നാവികരെ ജയിലിലടച്ച കേരളത്തിലെ കോടതി നടപടിയെ റോമിലെ ഇന്ത്യന്‍ സ്ഥാനപതി ദേവവ്രദ സാഹയെ  വിളിച്ചു വരുത്തി ഇറ്റാലിയന്‍ വിദേശകാര്യ മന്ത്രി ഗിലിയോ ടെര്‍സി അപലപിച്ചു.
മാര്‍ച്ച്  7
  • പ്രസിദ്ധ ഹിന്ദി- മലയാളം സംഗീത സംവിധായകന്‍ ബോംബെ രവി അന്തരിച്ചു.
  • 2011ലെ ദേശീയ അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു. മലയാളിയായ കെ.പി. സുവീരന്‍െറ ‘ബ്യാരി’ മികച്ച ചിത്രം. രഞ്ജിത് സംവിധാനം ചെയ്ത ‘ഇന്ത്യന്‍ റുപ്പി’ മികച്ച മലയാള ചിത്രം. വിദ്യാബാലന്‍ മികച്ച നടി, ഗിരീഷ് കുല്‍ക്കര്‍ണി മികച്ച നടന്‍.
മാര്‍ച്ച് 8
  • ചാമ്പ്യന്‍സ് ലീഗ് ചരിത്രത്തില്‍ ഒരു മത്സരത്തില്‍ അഞ്ചു ഗോള്‍ നേടുന്ന ആദ്യ കളിക്കാരനെന്ന ബഹുമതിക്ക് ലയണല്‍ മെസ്സി അര്‍ഹനായി.
  • തന്‍േറടം ജെന്‍ഡര്‍ ഫെസ്റ്റിന് കോഴിക്കോട് തുടക്കമായി.
മാര്‍ച്ച് 9
  • രാഹുല്‍ ദ്രാവിഡ് ക്രിക്കറ്റില്‍നിന്ന് വിരമിച്ചു.
  • നെയ്യാറ്റിന്‍കര എം.എല്‍.എ ആര്‍.ശെല്‍വരാജ് (സി.പി.എം)സ്ഥാനം രാജിവെച്ചു.
  • കേരള-കര്‍ണാടക മിലിറ്ററി സബ് ഏരിയ ജനറല്‍ ഓഫിസര്‍ കമാന്‍ഡിങ് ആയി  മേജര്‍ ജനറല്‍ കെ.എസ്. വേണുഗോപാല്‍ ചുമതലയേറ്റു.
  • പഴയകാല ബോളിവുഡ് നായകനടനും സംവിധായകനുമായ ജോയ് മുഖര്‍ജി (73) അന്തരിച്ചു.
മാര്‍ച്ച് 10
  • ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി സ്ഥാനത്തേക്ക് അഖിലേഷ് യാദവിനെ സമാജ്വാദി പാര്‍ട്ടി യോഗം തെരഞ്ഞെടുത്തു.
  • സിറിയന്‍ പ്രതിസന്ധിക്ക്  രാഷ്ട്രീയ പരിഹാരം തേടി ഡമസ്കസിലെത്തിയ യു. എന്‍-അറബ് ലീഗ് ദൗത്യ സംഘ പ്രതിനിധി കോഫി അന്നന്‍ ബശ്ശാര്‍ അല്‍ അസദുമായി നടത്തിയ സംഭാഷണം പരാജയപ്പെട്ടു.
  • പാകിസ്താന്‍ രഹസ്യാന്വേഷണ സംഘടനയായ ഇന്‍റര്‍ സര്‍വീസസ് ഇന്‍റലിജന്‍സിന്‍െറ (ഐ.എസ്.ഐ) മേധാവിയായി ലെഫ്റ്റനന്‍റ് ജനറല്‍ സഹീറുല്‍ ഇസ്ലാമിനെ നിയമിച്ചു.
  • സമഗ്രസംഭാവന നല്‍കിയ ഭാരതത്തിലെ മാന്ത്രികര്‍ക്കായുള്ള മാജിക് അക്കാദമിയുടെ 2011ലെ ഇന്ദ്രജാല പുരസ്കാരത്തിന് കോഴിക്കോട്ടുകാരനായ മാന്ത്രികന്‍ എം.പി. ഹാഷിം അര്‍ഹനായി.  
മാര്‍ച്ച് 11
  •  ഭൂമിയും വീടുമില്ലാത്ത പാവങ്ങള്‍ക്ക് ഫ്ളാറ്റ് നല്‍കുന്ന ‘സാഫല്യം ’പദ്ധതിക്ക് സംസ്ഥാനത്ത് തുടക്കമായി.
  • ആര്‍.എസ്.പി സംസ്ഥാന സെക്രട്ടറിയായി  മുതിര്‍ന്ന നേതാവും എം.എല്‍. എയുമായ എ.എ. അസീസിനെ തെരഞ്ഞെടുത്തു.
  • തെക്കന്‍ അഫ്ഗാനിലെ കാന്തഹാര്‍ പ്രവിശ്യയില്‍ പഞ്ച്വായി ജില്ലയില്‍ യു.എസ് സൈനികന്‍െറ വെടിയേറ്റ് 17 സിവിലിയന്മാര്‍ കൊല്ലപ്പെട്ടു.
മാര്‍ച്ച് 12
  • മുംബൈ മുന്‍ സിറ്റി പൊലീസ് കമീഷണര്‍ ഹസന്‍ ഗഫൂര്‍ നിര്യാതനായി.
  • അഫ്ഗാനിസ്താനില്‍ അമേരിക്കന്‍ സൈനികന്‍ ഗ്രാമവാസികള്‍ക്കുനേരെ നടത്തിയ കൂട്ടക്കൊലയില്‍ പ്രസിഡന്‍റ് ബറാക് ഒബാമ ദു$ഖവും നടുക്കവും രേഖപ്പെടുത്തി.
മാര്‍ച്ച് 13
  • ഉത്തരഖണ്ഡില്‍ മുഖ്യമന്ത്രിയായി കോണ്‍ഗ്രസ് നേതാവ ്വിജയ് ബഹുഗുണ  സ്ഥാനമേറ്റു.
  • ബംഗ്ളാദേശില്‍ യാത്രാ ബോട്ട് മുങ്ങി 100 പേര്‍ മരിച്ചു.
  • സംസ്ഥാന സര്‍ക്കാറിന്‍െറ സ്വാതി സംഗീത പുരസ്കാരം പ്രശസ്ത സംഗീതജ്ഞന്‍ ഡോ. ബാലമുരളീകൃഷ്ണക്ക്. ഒരു ലക്ഷം രൂപയും ഫലകവും പ്രശസ്തിപത്രവുമടങ്ങുന്നതാണ് അവാര്‍ഡ്.
മാര്‍ച്ച് 14
  • റെയില്‍ ബജറ്റ് കേന്ദ്ര റെയില്‍വേ മന്ത്രി ദിനേശ് ത്രിവേദി അവതരിപ്പിച്ചു.
  • എന്‍സൈക്ളോപീഡിയ ബ്രിട്ടാനിക്ക പ്രിന്‍റ് എഡിഷന്‍ നിര്‍ത്തി.
മാര്‍ച്ച്  15
  • ഉത്തര്‍പ്രദേശിലെ ഏറ്റവും പ്രായംകുറഞ്ഞ മുഖ്യമന്ത്രിയായി സമാജ്വാദി പാര്‍ട്ടി നേതാവ് അഖിലേഷ് യാദവ് അധികാരമേറ്റു.
  • അഫ്ഗാനിസ്താനിലെ സംഭവവികാസങ്ങളെക്കുറിച്ച്  അമേരിക്കയുമായി നടത്തിവരുന്ന എല്ലാ ചര്‍ച്ചകളും മരവിപ്പിച്ചതായി താലിബാന്‍ വ്യക്തമാക്കി.
മാര്‍ച്ച്  16
  • ഏകദിന ക്രിക്കറ്റില്‍ 100 സെഞ്ച്വറി തികച്ച് സചിന്‍ ടെണ്ടുല്‍കര്‍ അപൂര്‍വ ബഹുമതിക്കുടമയായി.
  • കേന്ദ്ര പൊതുബജറ്റ് ധനകാര്യമന്ത്രി പ്രണബ് മുഖര്‍ജി അവതരിപ്പിച്ചു.
  • തന്‍േറടം ജെന്‍ഡര്‍ ഫെസ്റ്റിന്‍െറ ’സ്ത്രീ രത്നം’ അവാര്‍ഡ് (ലക്ഷം രൂപ) പി.ടി  ഉഷക്ക്.
മാര്‍ച്ച്  18
  • കേന്ദ്ര റെയില്‍വേ മന്ത്രി ദിനേശ് ത്രിവേദി രാജിവെച്ചു.
  • പ്രമുഖ മനുഷ്യാവകാശ പ്രവര്‍ത്തകനും വാഗ്മിയുമായ യോ ആഹിം ഗൗക്ക് ജര്‍മനിയുടെ പുതിയ പ്രസിഡന്‍റായി തെരഞ്ഞെടുക്കപ്പെട്ടു.
  • ഇന്ത്യന്‍ താരം സൈന നെഹ്വാള്‍ സ്വിസ് ഓപണ്‍ ഗ്രാന്‍ഡ് പ്രീ ബാഡ്മിന്‍റണ്‍ ടൂര്‍ണമെന്‍റില്‍ കിരീടം നിലനിര്‍ത്തി.
മാര്‍ച്ച്  19
  • തൃണമൂല്‍ കോണ്‍ഗ്രസ് നേതാവ് മുകുള്‍ റോയ് കേന്ദ്ര റെയില്‍വേ മന്ത്രിയായി സ്ഥാനമേറ്റു.
  • സംസ്ഥാന ബജറ്റ് ധനകാര്യമന്ത്രി കെ.എം മാണി അവതരിപ്പിച്ചു.
മാര്‍ച്ച്  20
  • പാക് കടലിടുക്ക് നീന്തിക്കടന്ന ആദ്യ മലയാളിയെന്ന വിശേഷണം ചേര്‍ത്തല സ്വദേശി എസ്.പി.  മുരളീധരന് സ്വന്തം. കടലിലെ പ്രതികൂല സാഹചര്യങ്ങളെ വെല്ലുവിളിച്ച് 14 മണിക്കൂര്‍ 22 മിനിറ്റ്കൊണ്ടാണ് മുരളീധരന്‍ ചരിത്രനേട്ടം സ്വന്തമാക്കിയത്.
  • ഏഷ്യാകപ്പ് ക്രിക്കറ്റില്‍ നിന്ന് ഇന്ത്യ പുറത്തായി.
മാര്‍ച്ച്  21
  • പിറവം നിയമസഭാ ഉപതെരഞ്ഞെടുപ്പില്‍ കേരള കോണ്‍ഗ്രസിന്‍െറ യു.ഡി.എഫ് സ്ഥാനാര്‍ഥി അനൂപ് ജേക്കബ് വിജയിച്ചു.
  • ഇന്ത്യന്‍ സിനിമാരംഗത്തെ പരമോന്നത ബഹുമതിയായ ദാദാ സാഹേബ് ഫാല്‍ക്കെ പുരസ്കാരം വിഖ്യാത ബംഗാളി നടന്‍ സൗമിത്ര ചാറ്റര്‍ജിക്ക് ലഭിച്ചു.
  • ലോക ഫുട്ബോളില്‍ 234 ഗോളുകള്‍ തികച്ച് അര്‍ജന്‍റീനന്‍ താരം ലയണല്‍ മെസ്സി റെക്കോര്‍ഡിട്ടു.
മാര്‍ച്ച്  22
  • മുതിര്‍ന്ന കമ്യൂണിസ്റ്റ് നേതാവും സി.പി.ഐ സംസ്ഥാന സെക്രട്ടറിയുമായ സി.കെ. ചന്ദ്രപ്പന്‍(77) അന്തരിച്ചു.
  • ബംഗ്ളാദേശിനെ തോല്‍പിച്ച് പാകിസ്താന്‍ ഏഷ്യാകപ്പ് ക്രിക്കറ്റ് കിരീടം നേടി.
  • പി.എസ്.സി നിയമന പ്രായപരിധി 36 വയസ്സാക്കി ഉയര്‍ത്തി.
  • കെ. വി.മോഹന്‍കുമാര്‍ കോഴിക്കോടും അലി അസ്്ഗര്‍ പാഷ പാലക്കാടും രതീശ് ആലപ്പുഴയിലും  കലക്ടര്‍മാരായി നിയമിതരായി.
മാര്‍ച്ച് 23:
  • ജെ. സി ഡാനിയേല്‍ പുരസ്കാരം ജോസ് പ്രകാശിന് ലഭിച്ചു.
  • മാര്‍ച്ച്24: പ്രമുഖ സിനിമാ നടന്‍ ജോസ് പ്രകാശ് (ജോസഫ്- 87) അന്തരിച്ചു.
  •  ആണവസുരക്ഷാ ഉച്ചകോടിയില്‍ സംബന്ധിക്കുന്നത് ഉള്‍പ്പെടെ നാലു ദിവസത്തെ ഔദ്യാഗിക സന്ദര്‍ശനത്തിനായി പ്രധാനമന്ത്രി ഡോ. മന്‍മോഹന്‍സിങ് ദക്ഷിണ കൊറിയന്‍ തലസ്ഥാനമായ സോളിലെത്തി.
  •  ആഫ്രിക്കന്‍ യൂനിയനില്‍നിന്ന് മാലിയെ പുറത്താക്കി.
  •  ഒഡിഷയില്‍ മാവോയിസ്റ്റുകള്‍ തട്ടിക്കൊണ്ടുപോയ രണ്ട് ഇറ്റാലിയന്‍ വിനോദസഞ്ചാരികളില്‍ ഒരാളെ വിട്ടയച്ചു.
  •  സംസ്ഥാന ചലച്ചിത്ര വികസന കോര്‍പറേഷന്‍െറ മാനേജിങ് ഡയറക്ടറായി ഐ.എഫ്.എസ് ഉദ്യോഗസ്ഥയായ ദീപ നായരെയും ചലച്ചിത്ര അക്കാദമിയുടെ സെക്രട്ടറിയായി  പബ്ളിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്‍റിലെ ഡെപ്യൂട്ടി ഡയറക്ടര്‍ മനോജ് കുമാറിനെയും നിയമിച്ചു.
  •  ഏഷ്യന്‍ ബോക്സിങ്് ചാമ്പ്യന്‍ഷിപ്പില്‍ ഇന്ത്യ റണ്ണറപ്പ്.
മാര്‍ച്ച് 26:
  • 14 കോടി കോഴ വാഗ്ദാനം ചെയ്തെന്ന കരസേനാ മേധാവി ജനറല്‍ വി.കെ സിങ്ങിന്‍െറ വെളിപ്പെടുത്തല്‍ പാര്‍ലമെന്‍റിന്‍െറ ഇരുസഭകളെയും ഇളക്കിമറിച്ചു.
  •  ആണവ ഉച്ചകോടി സോളില്‍ ആരംഭിച്ചു.
  •  കിഴക്കന്‍ മഹാരാഷ്ട്രയിലെ ഗഡ്ചിറോളിയില്‍ കുഴിബോംബ് പൊട്ടി മലയാളി ഉള്‍പ്പെടെ 12 സി.ആര്‍.പി.എഫ് ജവാന്മാര്‍ കൊല്ലപ്പെട്ടു.
  •  യു.എന്‍ ദൂതന്‍ കോഫി അന്നന്‍ സമര്‍പ്പിച്ച ആറിന സമാധാന ഫോര്‍മുല സ്വീകരിക്കാന്‍ സിറിയന്‍ പ്രസിഡന്‍റ് ബശ്ശാര്‍ അല്‍അസദ് സന്നദ്ധത പ്രകടിപ്പിച്ചു.
മാര്‍ച്ച് 28:
  • പ്രമുഖ തിരക്കഥാകൃത്ത് ടി. ദാമോദരന്‍ അന്തരിച്ചു.
  •  കെ. ജയകുമാര്‍ പുതിയ സംസ്ഥാന ചീഫ് സെക്രട്ടറി.
  •  ചൈനീസ് പ്രസിഡന്‍റ് ഹു ജിന്‍റാവോ സന്ദര്‍ശനത്തിനായി ഇന്ത്യയിലെത്തി.
മാര്‍ച്ച്  29
  • ബെനഡിക്ട് 16ാമന്‍ മാര്‍പാപ്പ ക്യൂബയില്‍ ഫിദല്‍ കാസ്ട്രോയെ സന്ദര്‍ശിച്ചു.
  • ന്യൂദല്‍ഹിയില്‍ ചേര്‍ന്ന ബ്രസീല്‍, റഷ്യ, ഇന്ത്യ, ചൈന, ദക്ഷിണാഫ്രിക്ക എന്നീ അഞ്ചു രാജ്യങ്ങളുടെ കൂട്ടായ്മയായ ബ്രിക്സ (BRICS)ഉച്ചകോടി ഇറാനും സിറിയക്കും പിന്തുണ പ്രഖ്യാപിച്ച്  സമാപിച്ചു.
മാര്‍ച്ച്  30
  • പൊതുമേഖലാ സ്ഥാപനമായ ബി.ഇ.എം.എല്‍ മുഖേന ‘ടെട്ര’ ട്രക്ക് കരസേനക്ക് നല്‍കിയതുമായി ബന്ധപ്പെട്ട് സി.ബി.ഐ പ്രഥമവിവര റിപ്പോര്‍ട്ട് രജിസ്റ്റര്‍ ചെയ്തു.
മാര്‍ച്ച്  31
  • മലയാളിയായ എ.ആര്‍. ഇന്‍ഫന്‍റ് കര്‍ണാടക ഡി.ജി.പി.
  • സംസ്ഥാനത്ത് വനിതാ യൂത്ത് കമീഷന്‍ രൂപവത്കരിച്ചു.സിന്ധു ജോയ് അധ്യക്ഷ.

Saturday, 5 May 2012

പോയ ദിനങ്ങള്‍ 2012 ഫെബ്രുവരി

ഫെബ്രുവരി 1
  • വടക്കു കിഴക്കന്‍ ഈജിപ്തിലെ തുറമുഖ നഗരമായ സഈദിലുണ്ടായ ഫുട്ബാള്‍ കലാപത്തില്‍ 73 പേര്‍ കൊല്ലപ്പെട്ടു.
ഫെബ്രുവരി 2
  • രാജ്യം കണ്ട ഏറ്റവും വലിയ അഴിമതിക്ക് കാരണമായ 122 2ജി ലൈസന്‍സുകള്‍ സുപ്രീംകോടതി റദ്ദാക്കി. അനധികൃതമായി ലൈസന്‍സ് സമ്പാദിച്ച് കോടികളുണ്ടാക്കിയ കോര്‍പറേറ്റുകളോട് ലാഭത്തിന്റെ വിഹിതം ഖജനാവിലേക്ക് നല്‍കാനും പരമോന്നത കോടതി വിധിച്ചു.
  • നൊബേല്‍ സമ്മാനജേത്രിയും പോളിഷ് കവയിത്രിയുമായ വിസ്ലാവ സിംബോംസ്ക (88) അന്തരിച്ചു.
ഫെബ്രുവരി 4
  • കേന്ദ്ര ആഭ്യന്തര മന്ത്രി പി. ചിദംബരത്തെ 2ജി കേസില്‍ പ്രതിയാക്കണമെന്ന് ആവശ്യപ്പെട്ട് ജനതാ പാര്‍ട്ടി പ്രസിഡന്റ് സുബ്രഹ്മണ്യം സ്വാമി സമര്‍പ്പിച്ച ഹരജി പ്രത്യേക സി.ബി.ഐ കോടതി തള്ളി.
ഫെബ്രുവരി 5
  • എം.ബി.ബി.എസ് കോഴ്സിന്റെ കാലയളവ് ഒരു വര്‍ഷം കൂടി ദീര്‍ഘിപ്പിക്കാനുള്ള മെഡിക്കല്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യ (എം.സി.ഐ )യുടെ നിര്‍ദേശത്തിന് കേന്ദ്ര ആരോഗ്യ മന്ത്രാലയം അംഗീകാരം നല്‍കി. ഇനിമുതല്‍ എം.ബി.ബി.എസ് കോഴ്സ് പൂര്‍ത്തിയാക്കാന്‍ ആറര വര്‍ഷം എടുക്കും.
ഫെബ്രുവരി 7
  • മാലദ്വീപ് പ്രസിഡന്റ് മുഹമ്മദ് നശീദ് രാജിവെച്ചു.
  • മാലദ്വീപ് പുതിയ പ്രസിഡന്റായി മുഹമ്മദ് വഹീദ് അധികാരമേറ്റു.
ഫെബ്രുവരി 8
  • കിളിരൂര്‍ സ്ത്രീപീഡന കേസില്‍ കുറ്റക്കാരെന്ന് കണ്ടെത്തിയ അഞ്ച് പ്രതികള്‍ക്കും പത്തുവര്‍ഷം വീതം കഠിനതടവും പിഴയും സി.ബി.ഐ കോടതി ശിക്ഷിച്ചു.
  • ഗുജറാത്ത് വംശഹത്യാ കേസുകളില്‍ നരേന്ദ്രമോഡി സര്‍ക്കാറിനെ നിശിതമായി വിമര്‍ശിച്ച ഹൈകോടതി, കലാപത്തില്‍ തകര്‍ന്ന അഞ്ഞൂറിലേറെ മതസ്ഥാപനങ്ങള്‍ക്ക് നഷ്ടപരിഹാരം നല്‍കാന്‍ ഉത്തരവിട്ടു.
  • കര്‍ണാടക നിയമസഭക്കകത്ത് മൊബൈല്‍ ഫോണില്‍ അശ്ലീല വീഡിയോ വീക്ഷിച്ച ബി.ജെ.പി മന്ത്രിമാരായ സഹകരണമന്ത്രി ലക്ഷ്മണ്‍ സവാദി, വനിതാ ശിശുക്ഷേമമന്ത്രി സി.സി. പാട്ടീല്‍, പരിസ്ഥിതി മന്ത്രി കൃഷ്ണ പലേമര്‍ എന്നിവര്‍ രാജിവെച്ചു.
ഫെബ്രുവരി 9
  • മാലദ്വീപ് മുന്‍ പ്രസിഡന്റ് മുഹമ്മദ് നശീദിന് മാലദ്വീപ് ക്രിമിനല്‍ കോടതി അറസ്റ്റ് വാറന്റ് പുറപ്പെടുവിച്ചു.
  • ണ്ഡ്ഇംഗ്ളണ്ട് ഫുട്ബാള്‍ ടീം കോച്ച് ഫാബിയോ കാപെല്ലോ രാജിവെച്ചു.
ഫെബ്രുവരി 10
  • ജനന്ധീയതി സംബന്ധിച്ച് സര്‍ക്കാറിനെതിരെ  സുപ്രീംകോടതിയില്‍ നല്‍കിയ ഹരജി നിലനില്‍ക്കുന്നതല്ലെന്ന് കോടതി ചൂണ്ടിക്കാട്ടിയതിനെ തുടര്‍ന്ന് കരസേനാ മേധാവി ജനറല്‍ വി.കെ. സിങ്ങിന് ഹരജി സ്വമേധയാ പിന്‍വലിക്കേണ്ടിവന്നു.
  • ണ്ഡ് തിരുവനന്തപുര്ധു നടന്ന സംസ്ഥാന സമ്മേളനം പിണറായി വിജയനെ വീണ്ടും സി.പി.എം സംസ്ഥാന സെക്രട്ടറിയായി തെരഞ്ഞെടു്ധു.
ഫെബ്രുവരി 11
  • തെരഞ്ഞെടുപ്പ് ചട്ടം ലംഘിച്ചു എന്നാരോപിച്ച് കേന്ദ്ര നിയമകാര്യ മന്ത്രി സല്‍മാന്‍ ഖുര്‍ശിദിനെതിരെ നടപടിയാവശ്യപ്പെട്ട് മുഖ്യ തെരഞ്ഞെടുപ്പ് കമീഷണര്‍ എസ്. വൈ. ഖുറൈശി രാഷ്ട്രപതി പ്രതിഭാപാട്ടീലിന് ക്ധയച്ചു.
  • സി.കെ. ചന്ദ്രപ്പന്‍ വീണ്ടും സി.പി.ഐ സംസ്ഥാന സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെട്ടു.
ഫെബ്രുവരി 12
  • 2002ലെ ഗുജറാ്ധ് വംശഹത്യയില്‍ മുഖ്യമന്ത്രി നരേന്ദ്രമോഡിയെ പ്രതിയാക്കണമെന്ന് സുപ്രീംകോടതി നിയോഗിച്ച പ്രത്യേക അഭിഭാഷകന്‍ അമിക്കസ് ക്യൂറി രാജു രാമചന്ദ്രന്‍ സുപ്രീംകോടതിക്ക് സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ ആവശ്യപ്പെട്ടു.
  • 2007ലെ സംഝോതാ എക്സ്പ്രസ് ട്രെയിന്‍ സ്ഫോടന കേസിലെ മുഖ്യപ്രതികളിലൊരാളായ കമല്‍ ചൗഹാനെ ദേശീയ അന്വേഷണ ഏജന്‍സി അറസ്റ്റ് ചെയ്തു.
  •  പോപ് ഗായികയും നടിയുമായ വിറ്റ്നി ഹൂസ്റ്റന്‍ (48) നിര്യാതയായി.
  • പ്രഗല്ഭ ഇന്ത്യന്‍  സാമ്പ്ധിക ശാസ്ത്രജ്ഞനും നൊബേല്‍ ജേതാവുമായ അമര്‍ത്യസെന്നിന്, ദാരിദ്യ്രനിര്‍മാര്‍ജനവുമായി ബന്ധപ്പെട്ട് ലോക്ധിന് മുമ്പാകെ സമര്‍പ്പിച്ച പുതിയ കാഴ്ചപ്പാടിനെ പരിഗണിച്ച് അമേരിക്കയിലെ ദേശീയ മാനവിക മെഡല്‍ ലഭിച്ചു.
ഫെബ്രുവരി 13
  • പാകിസ്താന്‍ പ്രധാനമന്ത്രി യൂസുഫ് റസാ ഗീലാനി കുറ്റക്കാരനെന്ന് പാക് സുപ്രീംകോടതി കണ്ടെ്ധി.
  • ഇസ്രായേല്‍ എംബസിയുടെ കാര്‍ ദല്‍ഹിയുടെ അതിസുരക്ഷാ മേഖലയില്‍ സ്ഫോടന്ധില്‍ ക്ധിനശിച്ചു. വാഹന്ധില്‍ ഉണ്ടായിരുന്ന ഇസ്രായേല്‍ നയതന്ത്ര ഉദ്യോഗസ്ഥ തില്‍ യഹോഷ്വക്കും ഡ്രൈവര്‍ മനോജ് ശര്‍മക്കും പരിക്കേറ്റു.
  • വിദേശ ബാങ്കുകളില്‍ ഇന്ത്യക്കാര്‍ക്ക് 25 ലക്ഷം കോടി രൂപയില്‍പരം കള്ളപ്പണ നിക്ഷേപമുണ്ടെന്ന് സി.ബി.ഐ വെളിപ്പെടു്ധി.
  • ആഫ്രിക്കന്‍ നാഷന്‍സ് കപ്പ് ഫുട്ബാള്‍ കിരീടം ഐവറി കോസ്റ്റിനെ തോല്‍പിച്ച് സാംബിയ നേടി.
  • സംഗീത ലോക്െധ പ്രമുഖ പുരസ്കാരമായ ഗ്രാമിയുടെ ആറ് അവാര്‍ഡുകള്‍ വിഖ്യാത ബ്രിട്ടീഷ് ഗായിക അഡിലി വാരിക്കൂട്ടി. ആല്‍ബം ഓഫ് ദ ഇയര്‍ അടക്കം നാമനിര്‍ദേശം ചെയ്യപ്പെട്ട എല്ലാ ഇനങ്ങളിലും ഇവരുടെ ''21''എന്ന ആല്‍ബം കരസ്ഥമാക്കി.
  • കൊല്‍ക്ക്ധയില്‍ നടന്ന 14ാമത് ദേശീയ യൂ്ധ് വോളിബാള്‍ വനിതാ കിരീടം കേരളം  നിലനിര്‍്ധി.
  • കരസേന ഉപമേധാവിയായി  ജനറല്‍ രമേശ് ഹല്‍ഗാലിയെ കേന്ദ്ര പ്രതിരോധ മന്ത്രാലയം നിയമിച്ചു.
ഫെബ്രുവരി 14
  • പ്രതിരോധ മേഖലയിലെ സമഗ്ര സഹകരണം ലക്ഷ്യമിട്ട് ഇന്ത്യ-സൗദി സംയുക്ത സമിതി രൂപവത്കരിക്കാന്‍ പ്രതിരോധ മന്ത്രി എ.കെ. ആന്റണിയും സൗദി അറേബ്യ പ്രതിരോധ മന്ത്രി സല്‍മാന്‍ ബിന്‍ അബ്ദുല്‍ അസീസ് രാജകുമാരനും നട്ധിയ ചര്‍ച്ചയില്‍ ധാരണയായി.
  • കര്‍ണാടക ഉന്നത വിദ്യാഭ്യാസ  മന്ത്രിയും ബി.ജെ.പിയുടെ മുതിര്‍ന്ന നേതാവുമായ ഡോ. വി.എസ്. ആചാര്യ (72) അന്തരിച്ചു.
  • ഐക്യരാഷ്ട്ര സഭയുടെ മത സൗഹാര്‍ദ വാരാചരണ്ധിന്റെ ഭാഗമായി ഏര്‍പ്പെടു്ധിയ ഇന്റര്‍നാഷനല്‍ ഇന്റര്‍ഫെയ്ത് ഹാര്‍മണി അവാര്‍ഡിന് പത്മശ്രീ എം.എ. യൂസുഫലി അര്‍ഹനായി.
  • സംസ്ഥാന ഫോറന്‍സിക് സയന്‍സ് ലാബ് മുന്‍ ഡയറക്ടറും സീരിയല്‍ സംവിധായകനുമായ ഡോ. മുരളീകൃഷ്ണ (69) നിര്യാതനായി.
  • പ്രശസ്ത ഉര്‍ദുകവിയും ഗാനരചയിതാവും ജ്ഞാനപീഠ ജേതാവുമായ അഖ്ലാഖ് മുഹമ്മദ്ഖാന്‍ എന്ന ശഹരിയാര്‍ (75) അന്തരിച്ചു.
  • ദുലീപ് ട്രോഫി ക്രിക്കറ്റ് കിരീടം മധ്യമേഖലയെ ഇന്നിങ്സിനും 20 റണ്‍സിനും തകര്‍്ധ് പൂര്‍വ മേഖല സ്വന്തമാക്കി.
  • കേന്ദ്ര സാഹിത്യ അക്കാദമി പ്രഥമ യുവ സാഹിത്യ പുരസ്കാരം സുസ്മേഷ് ചന്ദ്രാ്ധിന്റെ 'മരണ വിദ്യാലയം' എന്ന കഥാ സമാഹാര്ധിന് ലഭിച്ചു.
ഫെബ്രുവരി 15
  • പുതിയ യുറേനിയം സമ്പുഷ്ടീകരണ സെന്‍ട്രിഫ്യൂജുകളും ആഭ്യന്തരമായി നിര്‍മിച്ച ആണവ ഇന്ധനവും പരസ്യപ്പെടു്ധി ഇറാന്‍ ആണവരംഗ്ധ് പുതിയ കുതിപ്പ് നട്ധി.
  • ലാറ്റിനമേരിക്കന്‍ രാജ്യമായ ഹോണ്ടുറസിലെ കോമയാഗ്വോ ജയിലില്‍ വന്‍അഗ്നിബാധയില്‍ തടവുകാരടക്കം 357 പേര്‍ മരിച്ചു.
  • സംസ്ഥാന ഇന്‍ഫര്‍മേഷന്‍ -പബ്ലിക് റിലേഷന്‍സ് വകുപ്പ് ഡയറക്ടറായി എ. ഫിറോസ് നിയമിതനായി.
  • പ്രഫസര്‍ ജി. ബാലചന്ദ്രന്‍ കയര്‍ബോര്‍ഡ് ചെയര്‍മാന്‍.
  • ഉഭയകക്ഷി സാമ്പ്ധിക ബന്ധം മെച്ചപ്പെടു്ധുന്നതിനുള്ള മൂന്ന് സുപ്രധാന കരാറുകളില്‍ ഇന്ത്യയും പാകിസ്താനും ഒപ്പുവെച്ചു.
ഫെബ്രവരി16:
  • കൊല്ലം തീരത്തുനിന്ന് മത്സ്യബന്ധത്തിനു പോയ രണ്ട് മല്‍സ്യ തൊഴിലാലികള്‍ക്കു നേരെ ഇറ്റാലിയന്‍ കപ്പല്‍ സുരക്ഷാ ഗാര്‍ഡുകള്‍ വെടിവെച്ചു കൊന്ന സംഭവത്തില്‍ കേന്ദ്ര വിദേശകാര്യ മന്ത്രാലയം ഇറ്റലിയെ ശക്തമായ നടുക്കവും പ്രതിഷേധവും അറിയിച്ചു.
  • പാമോലിന്‍ അഴിമതി കേസിലെ സ്പെഷല്‍ പ്രോസിക്യൂട്ടര്‍ പി.എ.അഹ്മദ് രാജിവെച്ചു.
  • സമസ്ഥാന ഖാദിബോര്‍ഡ് ചെയര്‍മാനായി കെ.പി.നൂറുദ്ദീനും കെ.ടി.ഡി.സി ചെയര്‍മാനായി വിജയന്‍ തോമസും നിയമിതരായി.കെ.സി.റോസക്കുട്ടി വനിതാ കമീഷന്‍ അധ്യക്ഷ.
  • ആസ്ത്രേലിയന്‍ ക്രിക്കറ്റ് താരം ആന്‍ഡ്യ്രു സൈമണ്ട്സ് കളിയില്‍ നിന്നും വിരമിച്ചു.
ഫെബ്രവരി17:
  • തൃശൂരില്‍ നടന്ന സംസ്ഥാന സ്കൂള്‍ കലോല്‍സവം മാധ്യമ അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു.സമഗ്ര റിപ്പോര്‍ട്ടിങ്ങിന് ദേശാഭിമാനിക്കും മികച്ച റിപ്പോര്‍ട്ടര്‍ക്കുള്ള പുരസ്കാരം മാത്യഭൂമിയിലെ എ.കെ. ശ്രീജിത്തനും മികച്ച കാര്‍ട്ടൂണിനുള്ള പുരസ്കാരം മാധ്യമത്തിലെ പി.ആര്‍.രാഗേഷിനും ലഭിച്ചു.
  • മുന്‍ ഇന്ത്യന്‍ വിദേശകാര്യ സെക്രട്ടറി എം.എ വെള്ളോടി അന്തരിച്ചു.
  • അഴിമതി ആരോപണത്തെതുടര്‍ന്ന് ജര്‍മന്‍ പ്രസിഡന്റ് ക്രിസ്റ്റ്യന്‍ വൂള്‍ഫ് രാജിവെച്ചു.
  • ചീഫ് വിപ്പ് പി.സ.ി ജോര്‍ജിന് ഇരട്ട പതവി പ്രശ്ത്തില്‍ തെരഞ്ഞെടുപ്പു കമീഷന്‍ അനുകൂലമായി വിധിച്ചു.
  • പി.ഭാ്കരന്‍ പുരസ്കാരം വി.ദക്ഷിണമൂര്‍ത്തിക്ക് ലഭിച്ചു.
ഫെബ്രുവരി18:
  • സീറോ മലബാര്‍ സഭ മേജര്‍ ആര്‍ച്ച് ഭിഷപ്പ് മാര്‍ ജോര്‍ജ് ആലഞ്ചേരി കര്‍ദിനാളായി അഭിഷക്തനായി.
ഫെബ്രുവരി19:
  • രണ്ട് മത്സ്യത്തൊഴിലാളികളെ വെടിവെച്ച് കൊന്ന ഇറ്റാലിയന്‍ കപ്പലിലെ രണ്ട് നാവിക സേനാംഗങ്ങളെ പൊലീസ് അറസ്റ്റുചെയ്തു.
  • 62ാമത് ബര്‍ലിന്‍ ചലച്ചിത്രമേളയില്‍ ഇറ്റലിയിലെ സംവിധായക സഹോദരങ്ങളായ പൗളോ, വിറ്റോറിയോ തവിയാനി എന്നിവര്‍ ചേര്‍ന്നൊരുക്കിയ 'സീസര്‍ മസ്റ്റ് ഡൈ' മികച്ച ചിത്രത്തിനുള്ള ഗോള്‍ഡന്‍ ബിയര്‍ അവാര്‍ഡ് നേടി.
  • ഇറാനില്‍നിന്ന് എണ്ണ ഇറക്കുമതി വെട്ടിക്കുറക്കാനുള്ള ബ്രിട്ടന്‍, ഫ്രാന്‍സ് എന്നീ രാഷ്ട്രങ്ങളുടെ തീരുമാനത്തില്‍ പ്രതിഷേധിച്ച് ആ രാജ്യങ്ങളുമായുള്ള എണ്ണവ്യാപാരം ഇറാന്‍ പൂര്‍ണമായി അവസാനിപ്പിച്ചു.
ഫെബ്രുവരി20:
  • ജര്‍മനിയുടെ പുതിയ പ്രസിഡന്റായി  ജൊവാഷിം ഗവുക്കിനെ നിയമിച്ചു.
ഫെബ്രുവരി21:
  • കഞ്ചിക്കോട് കോച്ച് ഫാക്ടറിക്ക് കേന്ദ്ര റെയില്‍വേ മന്ത്രി ദിനേശ് ത്രിവേദി ശിലയിട്ടു.
  • വിചാരണ കൂടാതെ ജയിലില്‍ കഴിയുന്ന ഫലസ്തീന്‍കാരന്‍ ഖാദര്‍ അദ്നാനെ മോചിപ്പിക്കാന്‍ ഇസ്രായേല്‍ സമ്മതിച്ചു.
  • സംസ്ഥാന സീനിയര്‍ ഫുട്ബോള്‍ കിരീടം മലപ്പുറം ജില്ലക്ക്.
  • ആസ്ത്രേലിയന്‍ ക്രിക്കറ്റ് താരം റിക്കി പോണ്ടിങ് ഏകദിനക്രിക്കറ്റില്‍നിന്ന് വിരമിച്ചു.
ഫെബ്രുവരി22:
  • പിറവം നിയമസഭാ ഉപതെരഞ്ഞെടുപ്പു മാര്‍ച്ച് 17ന് നടക്കുമെന്ന് തെരഞ്ഞെടുപ്പു കമീഷന്‍ ഉത്തരവിറക്കി.
  • ദേശീയ ഭീകരവിരുദ്ധ കേന്ദ്രം (എന്‍.സി.ടി.സി) മാര്‍ച്ച് ഒന്നിന് ആരംഭിക്കാനുള്ള തീരുമാനം കേന്ദ്ര സര്‍ക്കാര്‍ മരവിപ്പിച്ചു.
  • ഹോമിയോ ശാസ്ത്രവേദിയുടെ ഡോ. സാമുവല്‍ ഹനിമാന്‍ അവാര്‍ഡ് ഡോ. രാജന്‍ ശങ്കരന്. 50,000 രൂപയും പ്രശസ്തി പത്രവും ശില്‍പ്പവും അടങ്ങുന്നതാണ് അവാര്‍ഡ്.
  • ഗുരുവായൂര്‍ ദേവസ്വത്തിന്റെ ജ്ഞാനപ്പാന പുരസ്കാരം താമരശേരി ശങ്കരന്‍ ഭട്ടതിരിക്ക് ലഭിച്ചു.
  ഫെബ്രുവരി 24
  • പ്രമുഖ ബഹിരാകാശ ശാസ്ത്രജ്ഞനും ബഹിരാകാശ കമീഷന്‍ അംഗവുമായ റോഥം നരസിംഹ ആന്‍ട്രിക്സ്-ദേവാസ് കരാറിന്റെപേരില്‍ ഐ.എസ്.ആര്‍.ഒ മുന്‍ മേധാവി ജി.മാധവന്‍ നായരെയും മുതിര്‍ന്ന ശാസ്ത്രജ്ഞരെയും കരിമ്പട്ടികയില്‍പ്പെടുത്തിയതില്‍ പ്രതിഷേധിച്ച്  രാജിവെച്ചു.
  • ഗുജറാത്തിലെ ഏറ്റുമുട്ടലുകളെക്കുറിച്ചുള്ള അന്വേഷണത്തിന്റെ മേല്‍നോട്ടത്തിന് സ്വന്തം നിലയില്‍ ചെയര്‍മാനെ നിയോഗിച്ചതിന് മോഡി സര്‍ക്കാറിനെ സുപ്രീംകോടതി രൂക്ഷമായി വിമര്‍ശിച്ചു.
  • യു.എന്‍ മുന്‍ ജനറല്‍ സെക്രട്ടറി കോഫി അന്നാനെ സിറിയയിലെ പ്രത്യേക സമാധാന ദൂതനായി യു.എന്‍ നിയമിച്ചു.
  • ഗവേഷകനും സാങ്കേതിക ശാസ്ത്ര കോളമിസ്റ്റുമായ ഇന്ത്യന്‍ വംശജന്‍ വിവേക് വാധ്വക്ക് യു.എസില്‍ 'വേറിട്ട അമേരിക്കന്‍ പൗരന്‍' പുരസ്കാരം.
  • സ്റ്റോക് ഹോം ഗാലന്‍ മീറ്റില്‍ 5.01 മീറ്റര്‍ ഉയര്‍ന്നു ചാടി വനിതാ പോള്‍വാള്‍ട്ടിലെ സ്വന്തം റെക്കോഡ് ഒരിക്കല്‍ കൂടി തിരുത്തി റഷ്യക്കാരിയെലേന ഇസിന്‍ബയേവ ചരിത്രം കുറിച്ചു.
ഫെബ്രുവരി 25
  • പ്രമുഖ നാടകകൃത്തും അഭിനേതാവും സംഗീതകാരനും സാംസ്കാരിക പ്രവര്‍ത്തകനുമായ കുറ്റിച്ചിറ പുതിയ നാലകത്ത് മാളിയേക്കല്‍ ആലിക്കോയ (പി.എന്‍.എം. ആലിക്കോയ-92) അന്തരിച്ചു.
  • യമനില്‍ 33 വര്‍ഷത്തെ ഏകാധിപത്യ ഭരണത്തിന് വിരാമമിട്ട് മുന്‍ വൈസ്  പ്രസിഡന്റ് അബ്ദുറബ്ബ് മന്‍സൂര്‍ ഹാദി പുതിയ പ്രസിഡന്റായി സത്യപ്രതിജ്ഞ ചെയ്തു.
  • ചലച്ചിത്ര ഫിലിം സൊസൈറ്റിയുടെ 2011 ലെ മികച്ച സംവിധായക പ്രതിഭക്കുള്ള  അരവിന്ദന്‍ പുരസ്കാരം ബംഗാളി ചലച്ചിത്രമായ 'ജുമേലി'യുടെ സംവിധായിക അനുമിത ദാസ് ഗുപ്തക്ക ലഭിച്ചു്.
ഫെബ്രുവരി 26
  • സിറിയയില്‍ പുതിയ ഭരണഘടനക്ക് അംഗീകാരം ലഭിക്കാന്‍ ഹിതപരിശോധന നടന്നു.
  • ഇന്ത്യയുടെ പുരുഷ ഹോക്കി ടീം  2012 ലണ്ടന്‍ ഒളിമ്പിക്സ് യോഗ്യത നേടി.
ഫെബ്രുവരി 27
  • ഇന്ത്യന്‍ ഫുട്ബാളിലെ നൂറ്റാണ്ടിന്റെ താരം ശൈലന്‍ മന്ന (ശൈലേന്ദ്രനാഥ് മന്ന 87) അന്തരിച്ചു.
  • 84ാമത് ഓസ്കര്‍ പുരസ്കാരങ്ങള്‍ പ്രഖ്യാപിച്ചു.ഏറ്റവുംമികച്ച ചിത്രം 'ദി ആര്‍ട്ടിസ്റ്റ്'.  മിഷേല്‍ ഹസനാവിഷ്യസ് മികച്ച സംവിധായകന്‍. ജീന്‍ ദുജാര്‍ദിന്‍ മികച്ച നടന്‍. 'ദ അയണ്‍ ലേഡി'യിലെ അഭിനയത്തിന് മെറില്‍ സ്ട്രീപ് മികച്ച നടി. മികച്ച വിദേശഭാഷാ ചിത്രത്തിനുള്ള പുരസ്കാരം നേടി അസ്ഗര്‍ ഫര്‍ഹാദി സംവിധാനം ചെയ്ത ഇറാന്‍ ചിത്രം 'എ സെപറേഷന്‍' ചരിത്രമെഴുതി. പാകിസ്താനില്‍നിന്നുള്ള 'സേവിങ് ഫേസ്' മികച്ച ഡോക്യുമെന്ററിയായി.
  • പ്രമുഖ ചരിത്രകാരനും ചര്‍ച്ച് ഹിസ്റ്ററി അസോസിയേഷന്‍ ഓഫ് ഇന്ത്യയുടെ സെക്രട്ടറി ജനറലുമായിരുന്ന ഡോ. ജോണ്‍ ഓച്ചന്‍തുരുത്ത് (66) നിര്യാതനായി.
ഫെബ്രുവരി 28     
  • ഇന്ത്യയിലെ പ്രമുഖ തൊഴിലാളി സംഘടനകളുടെ നേതൃത്വത്തില്‍ രാജ്യ വ്യാപകമായി പണിമുടക്കു നടന്നു.
  • രണ്ട് മത്സ്യത്തൊഴിലാളികളുടെ മരണത്തിന് കാരണക്കാരായ ഇറ്റാലിയന്‍ കപ്പലിന്റെ ഉടമകള്‍ മൂന്ന് കോടി സെക്യൂരിറ്റി കെട്ടിവെക്കാന്‍ ഹൈകോടതി നിര്‍ദേശിച്ചു.
  • സ്വവര്‍ഗരതി കുറ്റകൃത്യമല്ലെന്ന നിലപാടാണ് തങ്ങള്‍ക്കെന്ന് കേന്ദ്ര സര്‍ക്കാര്‍ സുപ്രീംകോടതിയില്‍ ബോധിപ്പിച്ചു.
ഫെബ്രുവരി 29
  • നായര്‍ സര്‍വീസ് സൊസൈറ്റി (എന്‍.എസ്.എസ്.) പ്രസിഡന്റും മുന്‍ ജനറല്‍ സെക്രട്ടറിയുമായ  പി.കെ. നാരായണപ്പണിക്കര്‍ അന്തരിച്ചു.
  • നദീസംയോജനം സംബന്ധിച്ച സുപ്രീംകോടതി വിധി കേരളത്തിന് ബാധകമല്ലെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി.
  • പതിനൊന്ന് വര്‍ഷം മുമ്പ് ഗസ്സ മുനമ്പില്‍ ഇസ്രായേലീ സൈന്യത്തിന്റെ വെടിയേറ്റ്  മരിച്ച ഫലസ്തീന്‍ ബാലന്റെ ദൈന്യമരണത്തെക്കുറിച്ച് അന്വേഷിക്കാന്‍ ഫ്രഞ്ച് ഹൈകോടതി ഉത്തരവിട്ടു.