Showing posts with label കൃഷി. Show all posts

Tuesday, 22 January 2013

കൃഷിയിലും ശ്രീനി സൂപ്പര്‍ഹിറ്റ്

പ്രകൃതിസ്‌നേഹം എന്നത് ശ്രീനിവാസന് വെറും ഡയലോഗല്ല. ഉദയംപേരൂര്‍ കണ്ടനാട്ട് തന്റെ വീടിനോട് ചേര്‍ന്നുള്ള രണ്ടര ഏക്കര്‍ പാടത്ത് ശ്രീനിവാസന്‍ നടത്തിയ പ്രകൃതി കൃഷി സൂപ്പര്‍ഹിറ്റ്. വിത, പരിപാലനം, കൊയ്ത്ത്... ക്രെഡിറ്റെല്ലാം ശ്രീനിവാസന്റെ പേരിലാണ്. തന്റെ ഈ സംരംഭം നെല്‍കൃഷിയെ മറക്കുന്ന പുതുതലമുറയ്ക്ക് ഒരു പ്രചോദനമാകുമെന്ന പ്രതീക്ഷയിലാണ് ശ്രീനിവാസന്‍.
തിങ്കളാഴ്ചയായിരുന്നു നെല്‍കൃഷിയുടെ കൊയ്ത്തുത്സവം. കൊയ്യാന്‍ യന്ത്രമുണ്ടായെങ്കിലും ആദ്യകറ്റ ശ്രീനിവാസന്‍ അരിവാളിന് കൊയെ്തടുത്തു. ഒപ്പം ഭാര്യ വിമലയുമുണ്ടായി. വിളവ് കാണാന്‍ ജനപ്രതിനിധികളും കൃഷി ഉദ്യോഗസ്ഥരും എത്തി.
തന്റെ വീടിനടുത്തുള്ള പ്രകാശന്‍ പാലാഴിയുടെ രണ്ടര ഏക്കര്‍ പാടത്താണ് ശ്രീനിവാസന്‍ പ്രകൃതിരീതിയില്‍ നെല്‍കൃഷി ഇറക്കിയത്. 'ജ്യോതി' വിത്ത് വിതച്ച് മൂന്നുമാസം കഴിഞ്ഞപ്പോഴേക്കും വിളവെടുപ്പായി. നാടന്‍ പശുവിന്റെ ചാണകവും മൂത്രവും ഉപയോഗിച്ചുള്ള 'ജീവാമൃതം' ആണ് പ്രകൃതി കൃഷിക്ക് ഉപയോഗിച്ചത്. കീടനാശിനി പ്രയോഗിച്ചില്ല.
'നൂറ് ഏക്കര്‍ റബര്‍ കൃഷി ചെയ്യും നമ്മള്‍. എന്നാല്‍, പത്ത് സെന്‍റില്‍ പച്ചക്കറി കൃഷി ചെയ്യില്ല. അതാണ് നമ്മുടെ മനോഭാവം. അത് മാറണം' -ശ്രീനിവാസന്‍ പറഞ്ഞു.
വര്‍ഷങ്ങളായുള്ള ആഗ്രഹമാണ് സഫലമായത്. മദിരാശിയിലെ ഫ്ലാറ്റ് വിറ്റിട്ടാണ് കണ്ടനാട്ട് സ്ഥലം വാങ്ങി വീടുവെച്ചത്. പച്ചക്കറി കൃഷി ചെയ്യുക എന്നത് സ്വപ്നമാണ്. അതിനു വേണ്ടി മാത്രമാണ് ഇവിടെ സ്ഥലം വാങ്ങിയത്. ഇവിടെ കൊയെ്തടുത്ത നെല്ല് ആവശ്യക്കാര്‍ക്ക് ഫ്രീയായി നല്‍കുമെന്നും ശ്രീനിവാസന്‍ പ്രഖ്യാപിച്ചു. ''ഫ്രീയായിട്ട് ആവശ്യമില്ലാത്തവര്‍ക്ക് പൈസ തന്ന് കൊണ്ടുപോകാം'' എന്ന ഡയലോഗ് പാടത്ത് ചിരിപടര്‍ത്തി.

Tuesday, 16 October 2012

കാന്താരി മുളക്.

Photo: കാന്താരി മുളക്.

ഏതു കാലാവസ്ഥയിലും നന്നായി വളര്ന്നു കായ്ക്കുന്ന മുളകിനം ആണ് കാന്താരി. 

മൂത്ത് പഴുത്ത് പാകമായ മുളക് പറിച്ചെടുത്തു ഉണക്കിയ ശേഷം വിത്തുകള്‍ പാകി മുളപ്പിച്ച തൈകള്‍ അനുയോജ്യമായ സ്ഥലത്തേക്ക് പറിച്ചു നടാം. അടി വളമായി ചാണകപൊടി, കമ്പോസ്റ്റ്‌ ഇവയില്‍ ഏതെങ്കിലും നല്കാം. വേനല്‍ കാലത്ത് നനച്ചു കൊടുക്കണം. പ്രത്യേകിച്ച് കീടബാധ ഏല്ക്കാത്ത മുളകിനം ആണ് കാന്താരി. 

 4-5 വര്ഷം വരെ ഒരു കാന്താരിയില്‍ നിന്നും കായ്ഫലം ലഭിക്കും.  ഇത് ഇടവിളയായും കൃഷി ചെയ്യാവുന്നതാണ്.

നെല്ലിക്ക പ്രകൃതി നല്‍കിയ വരദാനം

പ്രകൃതിയുടെ വരദാനമെന്നു വിശേഷിപ്പിക്കാവുന്ന നെല്ലിക്ക, "ജീവകം സി'യുടെ ഒരു സമ്പന്ന സ്രോതസ്സാണ്. ആയുര്‍വേദ ചികിത്സയിലെ സുപ്രധാന ഘടകം കൂടിയാണ് നെല്ലിക്ക. ചവനപ്രാശം ലേഹ്യത്തിലെ മുഖ്യചേരുവയാണ് ത്രിഫല. ഇതിലൊന്നാണ് നെല്ലിക്ക. ഔഷധങ്ങള്‍ക്കൊപ്പം സിറപ്പ്, ജ്യൂസ്, ചട്ണി, അച്ചാര്‍ തുടങ്ങി ഒട്ടനവധി വിഭവങ്ങള്‍ നെല്ലിക്ക കൊണ്ടുണ്ടാക്കി വരുന്നു.
ഒട്ടേറെ ഔഷധഗുണങ്ങളുള്ളതാണ്‌ നെല്ലിക്ക എന്ന കാര്യം പ്രത്യേകം പറയേണ്ടതില്ലല്ലോ. ആദ്യം ചവര്‍പ്പും പിന്നെ മധുരവും നല്‍കുന്ന നാടന്‍ നെല്ലിക്കയൊക്കെ ഒ എന്‍ വിയുടെ മോഹം എന്ന കവിതയില്‍ മാത്രമായിരിക്കുന്നു. ഇന്ന്‌ തമിഴ്‌നാട്ടില്‍ നിന്ന്‌ ഇറക്കുമതി ചെയ്യുന്ന നെല്ലിക്കയാണ്‌ കൂടുതലും മലയാളികള്‍ ഉപയോഗിക്കുന്നത്‌.

ഉപ്പിലിടാനും ആയുര്‍വേദ ചികില്‍സയ്‌ക്കുമൊക്കെയാണ്‌ നെല്ലിക്ക കൂടുതലായി ഉപയോഗിക്കുന്നത്‌. നല്ല നാടന്‍ നെല്ലിക്ക ദിവസവും രണ്ടെണ്ണം വെച്ച്‌ കഴിക്കുന്നത്‌ ചര്‍മ്മകാന്തി വര്‍ദ്ധിപ്പിക്കുമെന്ന കാര്യം എത്രപേര്‍ക്ക്‌ അറിയാം. 100 ഗ്രാം നെല്ലിക്കയില്‍ 600 മില്ലിഗ്രാം വിറ്റാമിന്‍ സി, കാല്‍സ്യം, ഫോസ്‌ഫറസ്‌, അയണ്‍, നാരുകള്‍ എന്നിവയെല്ലാം അടങ്ങിയിട്ടുണ്ട്‌. കണ്‌ണിന്റെ ആരോഗ്യം കാത്തുസൂക്ഷിക്കാനും പ്രമേഹം നിയന്ത്രിക്കാനും മുടികൊഴിച്ചില്‍ തടയാനും നെല്ലിക്കയ്‌ക്ക്‌ സാധിക്കും. നെല്ലിക്കയും കാന്താരിയും മോരും ചേര്‍ത്ത പാനീയം ഉത്തമ പാനീയമാണ്‌. നെല്ലിക്ക തേനിലിട്ടു കഴിക്കുന്നതും നല്ലതാണ്‌.

Wednesday, 3 October 2012

കാബേജ്

Photo: കാബേജ്

ചുരുങ്ങിയ സമയത്തിനകം ആദായം ലഭിക്കുന്ന ശീതകാല പച്ചക്കറി വിളയാണ് കാബേജ്.

വിത്ത് പാകാന്‍ പറ്റിയ സമയം ഒക്ടോബര്‍ നവംബര്‍ മാസങ്ങളാണ്.
പശിമരാശി മണ്ണാണ് കാബേജ് കൃഷിക്ക് യോജിച്ചത്. വിത്ത് പാകിയാണ് തൈകള്‍ തയ്യാറാക്കുന്നത്. കടുകുമണിയോളം ചെറുതാണ് വിത്തുകള്‍. 1:1:1 എന്ന അനുപാതത്തില്‍ മേല്മണ്ണ്, മണല്‍, ചാണകപ്പൊടി എന്നിവ ട്രേകളിലോ, പരന്ന ചട്ടികളിലോ നിറച്ചു വിത്തുകള്‍ പാകാം. വേര് ചീയല്‍ തടയാനായി ഫ്യൂഡോമോണസ് കുമിള്‍ നാശിനി നല്ലതാണ്. ദിവസവും നനച്ചു കൊടുക്കണം. 
തൈകള്ക്ക് 5-6 ഇല വന്നു കഴിഞ്ഞാല്‍ പറിച്ചു നടാം. നല്ല സൂര്യപ്രകാശം ലഭിക്കുന്ന വെള്ളം കെട്ടിനില്ക്കാത്ത സ്ഥലങ്ങളില്‍ ഉണക്കി പൊടിച്ച ചാണകം, യൂറിയ, പൊട്ടാഷ്‌, സൂപ്പര്ഫോസ്ഫേറ്റ് എന്നിവ ചേര്ത്ത് 50 cm  ഉയരത്തില്‍ വരമ്പുകള്‍ കോരി അതില്‍ രണ്ട് അടി അകലത്തില്‍ തൈകള്‍ നടാം. മൂന്നു ദിവസത്തില്‍ ഒരിക്കല്‍ നനച്ചു കൊടുക്കണം. വെയില്‍ കൂടുതല്‍ ഉണ്ടെങ്കില്‍ നനയുടെ അളവും കൂട്ടെണ്ടതാണ്. ഒരു മാസം കഴിഞ്ഞാല്‍ യൂറിയയും പൊട്ടാഷും നല്കി മണ്ണ് കയറ്റി കൊടുക്കണം. രണ്ട് മാസം കഴിഞ്ഞാല്‍ വിളവെടുക്കാം.

ഇല തിന്നുന്ന പുഴുക്കളാണ് ഇവയെ പ്രധാനമായും ആക്രമിക്കുന്നത്. ഇതിനു വേപ്പെണ്ണ- വെളുത്തുള്ളി മിശ്രിതം ഫലപ്രദമാണ്.

പനിനീര്‍ ചാമ്പ

Photo: പനിനീര്‍ ചാമ്പ

സംസ്കൃതത്തിൽ ജമ്പുദ്വീപം എന്നത് ഇന്ത്യയുടെ മറ്റൊരു പേരാണ്. അതിൽ നിന്നാണ് ജാമ്പ എന്ന പദം ഉണ്ടായത് എന്ന് വിശ്വസിക്കുന്നു. പനീനീരിന്റെ ഗന്ധമുള്ളതിനാൽ പനിനീർ ചാമ്പ എന്നു വിളിക്കുന്നു. 
അതിന്റെ സ്വാദ് ഇപ്പൊഴും നാവിൻതുമ്പത്തു തന്നെ നിൽക്കുന്നു.

കേരളത്തില് അപൂര്വ്വമായി മാത്രം കണ്ടുവരുന്ന പനിനീര് ചാമ്പ പൂത്തുവിരിഞ്ഞുനില്ക്കുന്നതാണ് കൗതുക കാഴ്ചയായത്. കേരളത്തില് വളരെ അപൂര്വ്വമായി മാത്രം കണ്ടുവരുന്ന പനിനീര് ചാമ്പ മരത്തില് സാധരണ ചാമ്പങ്ങയുടെ  പത്തിരട്ടി വലിപ്പമുള്ള പഴമാണ് ഉള്ളത്
ജാം, ജെല്ലി, സിറപ്പ്, അച്ചാർ എന്നിവയുടെ നിർമ്മാണത്തിനായി പനിനീർ ചാമ്പ ഉപയോഗിക്കുന്നു. കൂടാതെ വീട്ടുവളപ്പിൽ അലങ്കാരത്തിനായും തണൽ മരമായും ഇവ നട്ടു പിടിപ്പിക്കാറുണ്ട്. വിറ്റാമിൻ സി, കാർബോഹൈഡ്രേറ്റുകൾ, ഭക്ഷ്യനാരുകൾ, കൊഴുപ്പ്, കരോട്ടിൻ, സോഡിയം, പൊട്ടാസ്യം, ഫോസ്‌ഫറസ് എന്നിവ വിവിധ അളവുകളിൽ ഇതിലടങ്ങിയിരിക്കുന്നു

Tuesday, 2 October 2012

വേപ്പിന്‍ കുരു കഷായം.

Photo: വേപ്പിന്‍ കുരു കഷായം.

ഒരു ഗ്രാം വേപ്പിന്‍ കുരു പൊടിച്ചു അത് ഒരു തുണിയില്‍ കെട്ടി ഒരു ലിറ്റര്‍ വെള്ളത്തില്‍ 12  മണിക്കൂര്‍ ഇടുക.  ഈ കിഴി പല പ്രാവശ്യം ഇതേ വെള്ളത്തില്‍ തന്നെ മുക്കി പിഴിഞ്ഞ് സത്ത് മുഴുവന്‍ വെള്ളത്തില്‍ കലര്ത്തുക. ഇതാണ് വേപ്പിന്‍ കുരു കഷായം.
 
ഇത് ചെടികളുടെ ഇല, കായ്‌ എന്നിവ തിന്നുന്ന പുഴുക്കള്‍, പുല്ച്ചാടി എന്നിവയ്ക്കെതിരെ ഫലപ്രദം ആണ്.

ചെടികള്ക്കൊരു ടോണിക്ക്

Photo: ചെടികള്ക്കൊരു ടോണിക്ക്
 
ഒരു കിലോ ചാണകവും, ഒരു ലിറ്റര്‍ ഗോമൂത്രവും, 25gm ശര്ക്കര ചേര്ത്ത്  പത്തുലിറ്റര്‍ വെള്ളത്തില്‍ കലക്കി വെയ്ക്കുക.  ഇത് ഇടയ്ക്കിടയ്ക്ക് ഇളക്കി കൊടുക്കണം.  മൂന്നു ദിവസത്തിന്ശേഷം പത്തിരട്ടി വെള്ളം ചേര്‍ത്ത് തളിക്കുകയോ മണ്ണില്‍ ചേര്ത്ത്  കൊടുക്കുകയോ ആകാം. 

ഇത് ഒരു വളമായും കീടനാശിനിയായും ഉപയോഗിക്കാം.

ക്കൂണ്‍ കൃഷിരീതി

Photo: കേരളത്തിലെ കാലാവസ്ഥയ്ക്ക് അനുയോജ്യമായി വളര്‍ത്താവുന്ന ഒന്നാണ് കൂണുകള്‍. വീടുകളില്‍ തന്നെ ലഭ്യമാകുന്ന പാഴ് വസ്തുക്കളേയും കാലാവസ്ഥയേയും അടിസ്ഥാനപ്പെടുത്തി കൃഷി ആരംഭിക്കാവുന്നതാണ്. കേരളത്തില്‍ കൃഷി ചെയ്യുന്ന പ്രധാനയിനം കൂണുകള്‍ പ്ല്യൂറോട്ടസ് (ചിപ്പിക്കൂണ്‍), കാലോസൈവ (പാല്‍ക്കൂണ്‍), വോള്‍വേറിയെല്ല (വൈക്കോല്‍ കൂണ്‍) എന്നിവയാണ്. ഇവ മൂന്നും കേരളത്തില്‍ വര്‍ഷം മുഴുവന്‍ കൃഷി ചെയ്യാവുന്നതാണ്. 

തൂവെള്ള നിറത്തില്‍ കാണുന്ന പാല്‍ക്കൂണ്‍ 25 മുതല്‍ 35 ഡിഗ്രി വരെ അന്തരീക്ഷ ഊഷ്മാവില്‍ സമൃദ്ധമായി വളരും. നല്ല കട്ടിയുള്ള മാംസളമായ തണ്ടും തണ്ടിന്റെ അറ്റത്ത് മാംസളമായ ഒരു കുടയുമാണ് ഇതിനുള്ളത്. മറ്റ് കൂണുകളെപ്പോലെ പാല്‍ക്കൂണുകളിലും വിറ്റാമിനുകളും ധാതുക്കളും ധാരാളം അടങ്ങിയിട്ടുണ്ട്.

കൃഷിരീതി

പാല്‍ക്കൂണ്‍ കൃഷിക്ക് അനുയോജ്യമായ മാധ്യമം തയ്യാറാക്കേണ്ടത് അത്യാവശ്യമാണ്. ഇതിനായി വൈക്കോല്‍ മാത്രമോ, 10 ശതമാനം തവിട് കൂടി ചേര്‍ത്തോ മാധ്യമം തയ്യാറാക്കാം. ഇവ 16 മുതല്‍ 18 മണിക്കൂര്‍ വരെ വെള്ളത്തില്‍ ഇട്ട് കുതിര്‍ക്കണം. പിന്നീട് ഇവ മുക്കാല്‍ മണിക്കൂറോളം സമയം തിളപ്പിക്കണം. തവിട് പ്രത്യേകം കവറുകളില്‍ പ്രഷര്‍കുക്കറില്‍ ഇട്ട് അണുവിമുക്തമാക്കാവുന്നതാണ്. ഇവയില്‍ നിന്നും വെള്ളം വാര്‍ന്ന് 70 ശതമാനം വരെ ഈര്‍പ്പം നില്‍ക്കുന്ന അവസ്ഥയില്‍ ബെഡ് തയ്യാറാക്കാം. 

പാകപ്പെടുത്തിയ മാധ്യമത്തെ നാലോ, അഞ്ചോ തട്ടുകളാക്കി പോളിത്തീന്‍ കവറുകളില്‍ നിറയ്ക്കാം. കവറ് വൃത്തിയുള്ളതും മൂന്നോ നാലോ സുഷിരങ്ങള്‍ ഉള്ളതുമായിരിക്കണം. ഓരോ തട്ട് ബെഡ് വച്ചശേഷം കൂണ്‍വിത്തുകള്‍ ഇടണം. ഇപ്രകാരം അഞ്ച് ബെഡും വച്ചശേഷം കവറിന്റെ അറ്റം കെട്ടി ഇരുട്ടുമുറിയിലേക്ക് മാറ്റണം. ഈ മുറി അണുവിമുക്തമായിരിക്കുവാന്‍ പ്രത്യേകം ശ്രദ്ധിക്കണം. ഇപ്രകാരം ഇരുപതോ ഇരുപത്തിയഞ്ചോ ദിവസം വളര്‍ച്ചയ്ക്കായി ഇരുട്ടുമുറിയില്‍ വയ്ക്കണം. പിന്നീട് ഈ ബെഡുകളുടെ മുകള്‍ഭാഗത്തെ പോളിത്തീന്‍ കവര്‍ വൃത്താകൃതിയില്‍ മുറിച്ച് മാറ്റിയശേഷം പുതയിടണം. പുത തയ്യാറാക്കുന്നതിന് വേണ്ടി ചാണകപ്പൊടിയും മണലും തുല്യ അളവില്‍ എടുത്ത് മുപ്പത് ശതമാനം ഈര്‍പ്പവും നല്‍കണം. ഇവ പിന്നീട് ഒരു മണിക്കൂറോളം ആവി കൊള്ളിക്കണം. ഇതുവഴി മിശ്രിതത്തിലെ രോഗാണുക്കള്‍ നശിക്കുന്നതിന് സഹായകമാകും. മിശ്രിതം തണുത്തശേഷം കവറിന്റെ മുകള്‍ഭാഗത്ത് മുക്കാല്‍ ഇഞ്ച് കനത്തില്‍ പുതയിടാവുന്നതാണ്. പുതയിട്ട ബെഡുകള്‍ ഈര്‍പ്പം നഷ്ടമാകാതെ പോളിത്തീന്‍ ഷീറ്റുകൊണ്ട് പുതപ്പിച്ച് പത്ത് മുതല്‍ പന്ത്രണ്ട് വരെ ദിവസം സൂക്ഷിക്കണം. ഈര്‍പ്പം നഷ്ടമാകാതെ ഈ ബെഡുകള്‍ക്ക് ആവശ്യത്തിന് വെള്ളം നല്‍കണം. ചെറിയ മുളകള്‍ ബെഡില്‍ കണ്ടുതുടങ്ങിയാല്‍ പുത മാറ്റി ദിവസവും വെള്ളം നല്‍കണം. ബെഡില്‍ നിന്നും ഏഴോ എട്ടോ ദിവസം കൊണ്ട് വിളവെടുക്കാന്‍ കഴിയും. ഈസമയം ബെഡുകളെ വായു സഞ്ചാരവും വെളിച്ചവുമുള്ള സ്ഥലത്തേക്ക് മാറ്റാം. പാകമെത്തിയ കൂണുകള്‍ ഓരോന്നിനും 100-150 ഗ്രാം വരെ തൂക്കമുണ്ടാകും. ആദ്യ വിളവെടുത്താല്‍ നന തുടരണം. എട്ട് ദിവസം ഇടവിട്ട് രണ്ടോ മൂന്നോ ദിവസം കൂടി ഒരു ബെഡില്‍ നിന്ന് വിളവെടുക്കാന്‍ കഴിയും.

കേരളത്തിലെ കാലാവസ്ഥയ്ക്ക് അനുയോജ്യമായി വളര്‍ത്താവുന്ന ഒന്നാണ് കൂണുകള്‍. വീടുകളില്‍ തന്നെ ലഭ്യമാകുന്ന പാഴ് വസ്തുക്കളേയും കാലാവസ്ഥയേയും അടിസ്ഥാനപ്പെടുത്തി കൃഷി ആരംഭിക്കാവുന്നതാണ്. കേരളത്തില്‍ കൃഷി ചെയ്യുന്ന പ്രധാനയിനം കൂണുകള്‍ പ്ല്യൂറോട്ടസ് (ചിപ്പിക്കൂണ്‍), കാലോസൈവ (പാല്‍ക്കൂണ്‍), വോള്‍വേറിയെല്ല (വൈക്കോല്‍ കൂണ്‍) എന്നിവയാണ്. ഇവ മൂന്നും കേരളത്തില്‍ വര്‍ഷം മുഴുവന്‍ കൃഷി ചെയ്യാവുന്നതാണ്. 

തൂവെള്ള നിറത്തില്‍ കാണുന്ന പാല്‍ക്കൂണ്‍ 25 മുതല്‍ 35 ഡിഗ്രി വരെ അന്തരീക്ഷ ഊഷ്മാവില്‍ സമൃദ്ധമായി വളരും. നല്ല കട്ടിയുള്ള മാംസളമായ തണ്ടും തണ്ടിന്റെ അറ്റത്ത് മാംസളമായ ഒരു കുടയുമാണ് ഇതിനുള്ളത്. മറ്റ് കൂണുകളെപ്പോലെ പാല്‍ക്കൂണുകളിലും വിറ്റാമിനുകളും ധാതുക്കളും ധാരാളം അടങ്ങിയിട്ടുണ്ട്.

കൃഷിരീതി
പാല്‍ക്കൂണ്‍ കൃഷിക്ക് അനുയോജ്യമായ മാധ്യമം തയ്യാറാക്കേണ്ടത് അത്യാവശ്യമാണ്. ഇതിനായി വൈക്കോല്‍ മാത്രമോ, 10 ശതമാനം തവിട് കൂടി ചേര്‍ത്തോ മാധ്യമം തയ്യാറാക്കാം. ഇവ 16 മുതല്‍ 18 മണിക്കൂര്‍ വരെ വെള്ളത്തില്‍ ഇട്ട് കുതിര്‍ക്കണം. പിന്നീട് ഇവ മുക്കാല്‍ മണിക്കൂറോളം സമയം തിളപ്പിക്കണം. തവിട് പ്രത്യേകം കവറുകളില്‍ പ്രഷര്‍കുക്കറില്‍ ഇട്ട് അണുവിമുക്തമാക്കാവുന്നതാണ്. ഇവയില്‍ നിന്നും വെള്ളം വാര്‍ന്ന് 70 ശതമാനം വരെ ഈര്‍പ്പം നില്‍ക്കുന്ന അവസ്ഥയില്‍ ബെഡ് തയ്യാറാക്കാം. 

പാകപ്പെടുത്തിയ മാധ്യമത്തെ നാലോ, അഞ്ചോ തട്ടുകളാക്കി പോളിത്തീന്‍ കവറുകളില്‍ നിറയ്ക്കാം. കവറ് വൃത്തിയുള്ളതും മൂന്നോ നാലോ സുഷിരങ്ങള്‍ ഉള്ളതുമായിരിക്കണം. ഓരോ തട്ട് ബെഡ് വച്ചശേഷം കൂണ്‍വിത്തുകള്‍ ഇടണം. ഇപ്രകാരം അഞ്ച് ബെഡും വച്ചശേഷം കവറിന്റെ അറ്റം കെട്ടി ഇരുട്ടുമുറിയിലേക്ക് മാറ്റണം. ഈ മുറി അണുവിമുക്തമായിരിക്കുവാന്‍ പ്രത്യേകം ശ്രദ്ധിക്കണം. ഇപ്രകാരം ഇരുപതോ ഇരുപത്തിയഞ്ചോ ദിവസം വളര്‍ച്ചയ്ക്കായി ഇരുട്ടുമുറിയില്‍ വയ്ക്കണം. പിന്നീട് ഈ ബെഡുകളുടെ മുകള്‍ഭാഗത്തെ പോളിത്തീന്‍ കവര്‍ വൃത്താകൃതിയില്‍ മുറിച്ച് മാറ്റിയശേഷം പുതയിടണം. പുത തയ്യാറാക്കുന്നതിന് വേണ്ടി ചാണകപ്പൊടിയും മണലും തുല്യ അളവില്‍ എടുത്ത് മുപ്പത് ശതമാനം ഈര്‍പ്പവും നല്‍കണം. ഇവ പിന്നീട് ഒരു മണിക്കൂറോളം ആവി കൊള്ളിക്കണം. ഇതുവഴി മിശ്രിതത്തിലെ രോഗാണുക്കള്‍ നശിക്കുന്നതിന് സഹായകമാകും. മിശ്രിതം തണുത്തശേഷം കവറിന്റെ മുകള്‍ഭാഗത്ത് മുക്കാല്‍ ഇഞ്ച് കനത്തില്‍ പുതയിടാവുന്നതാണ്. പുതയിട്ട ബെഡുകള്‍ ഈര്‍പ്പം നഷ്ടമാകാതെ പോളിത്തീന്‍ ഷീറ്റുകൊണ്ട് പുതപ്പിച്ച് പത്ത് മുതല്‍ പന്ത്രണ്ട് വരെ ദിവസം സൂക്ഷിക്കണം. ഈര്‍പ്പം നഷ്ടമാകാതെ ഈ ബെഡുകള്‍ക്ക് ആവശ്യത്തിന് വെള്ളം നല്‍കണം. ചെറിയ മുളകള്‍ ബെഡില്‍ കണ്ടുതുടങ്ങിയാല്‍ പുത മാറ്റി ദിവസവും വെള്ളം നല്‍കണം. ബെഡില്‍ നിന്നും ഏഴോ എട്ടോ ദിവസം കൊണ്ട് വിളവെടുക്കാന്‍ കഴിയും. ഈസമയം ബെഡുകളെ വായു സഞ്ചാരവും വെളിച്ചവുമുള്ള സ്ഥലത്തേക്ക് മാറ്റാം. പാകമെത്തിയ കൂണുകള്‍ ഓരോന്നിനും 100-150 ഗ്രാം വരെ തൂക്കമുണ്ടാകും. ആദ്യ വിളവെടുത്താല്‍ നന തുടരണം. എട്ട് ദിവസം ഇടവിട്ട് രണ്ടോ മൂന്നോ ദിവസം കൂടി ഒരു ബെഡില്‍ നിന്ന് വിളവെടുക്കാന്‍ കഴിയും.

തണ്ണി മത്തന്‍

Photo: തണ്ണി മത്തന്‍ 

ഡിസംബര്‍ - ജനുവരി വരെ ഉള്ള മാസങ്ങളാണ് കേരളത്തില്‍ തണ്ണി മത്തന്‍ നടാന്‍ ഏറ്റവും ഉത്തമം. മണല്‍ കലര്ന്ന പശിമരാശി മണ്ണാണ് നല്ലത്. അമ്ലതം ലേശം കൂടിയ മണ്ണ്‍ ആയാലും കുഴപ്പം ഇല്ല. 

നന്നായി സൂര്യ പ്രകാശം കിട്ടുന്ന സ്ഥലം കിളചോരുക്കി (60X60X45) കുഴികളില്‍  കമ്പോസ്റ്റ്‌ അല്ലെങ്കില്‍ ചാണകപ്പൊടി ഇട്ടു മൂടുന്നു. ഈ കുഴികളില്‍ ആണ് തണ്ണിമത്തന്റെ കുരു നടേണ്ടത്. ഒരു കുഴിയില്‍ 4-5 വിത്തുകള്‍ നടാം. ആരോഗ്യമുള്ള മൂന്നു തൈകള്‍ മാത്രം നിര്ത്തിയാല്‍ മതി.

വള്ളി വീശി തുടങ്ങുമ്പോഴും പൂവിട്ടു തുടങ്ങുമ്പോഴും യൂറിയ കൂടി ചേര്ക്കേ ണ്ടത് ആവശ്യമാണ്. മഴയില്ലെങ്കില്‍ മൂന്നു നാലു ദിവസത്തില്‍ ഒരിക്കലും പൂവിട്ടു തുടങ്ങിയാല്‍ രണ്ടു ദിവസത്തില്‍ ഒരിക്കലും നനയ്ക്കേണ്ടാതാണ്. കായ്‌ മൂപ്പെത്തി തുടങ്ങിയാല്‍ പിന്നെ നന വളെരെ അധികം നിയന്ത്രിക്കേണ്ടതാണ്.

കുമിള്‍ രോഗം ആണ് ഇതിനെ ബാധിക്കുന്ന പ്രധാന രോഗം. ചില വണ്ടുകള്‍ കായ്കളെ നശിപ്പിക്കാറുണ്ട്. ഇവയ്ക്കെതിരെ ജൈവ കീട നാശിനികള്‍ ആണ് അഭികാമ്യം.ഡിസംബര്‍ - ജനുവരി വരെ ഉള്ള മാസങ്ങളാണ് കേരളത്തില്‍ തണ്ണി മത്തന്‍ നടാന്‍ ഏറ്റവും ഉത്തമം. മണല്‍ കലര്ന്ന പശിമരാശി മണ്ണാണ് നല്ലത്. അമ്ലതം ലേശം കൂടിയ മണ്ണ്‍ ആയാലും കുഴപ്പം ഇല്ല. 

നന്നായി സൂര്യ പ്രകാശം കിട്ടുന്ന സ്ഥലം കിളചോരുക്കി (60X60X45) കുഴികളില്‍ കമ്പോസ്റ്റ്‌ അല്ലെങ്കില്‍ ചാണകപ്പൊടി ഇട്ടു മൂടുന്നു. ഈ കുഴികളില്‍ ആണ് തണ്ണിമത്തന്റെ കുരു നടേണ്ടത്. ഒരു കുഴിയില്‍ 4-5 വിത്തുകള്‍ നടാം. ആരോഗ്യമുള്ള മൂന്നു തൈകള്‍ മാത്രം നിര്ത്തിയാല്‍ മതി.

Photo: തണ്ണി മത്തന്‍.

മറ്റു വെള്ളരി വര്ഗ്ഗങ്ങളെ അപേക്ഷിച്ച് തണ്ണിമത്തനില്‍ ഇരുമ്പിന്റെ അംശം കൂടുതലാണ്. തണ്ണിമത്തന്റെ നീര് നല്ലൊരു ദാഹശമിനി കൂടിയാണ്.വള്ളി വീശി തുടങ്ങുമ്പോഴും പൂവിട്ടു തുടങ്ങുമ്പോഴും യൂറിയ കൂടി ചേര്ക്കേ ണ്ടത് ആവശ്യമാണ്. മഴയില്ലെങ്കില്‍ മൂന്നു നാലു ദിവസത്തില്‍ ഒരിക്കലും പൂവിട്ടു തുടങ്ങിയാല്‍ രണ്ടു ദിവസത്തില്‍ ഒരിക്കലും നനയ്ക്കേണ്ടാതാണ്. കായ്‌ മൂപ്പെത്തി തുടങ്ങിയാല്‍ പിന്നെ നന വളെരെ അധികം നിയന്ത്രിക്കേണ്ടതാണ്.

കുമിള്‍ രോഗം ആണ് ഇതിനെ ബാധിക്കുന്ന പ്രധാന രോഗം. ചില വണ്ടുകള്‍ കായ്കളെ നശിപ്പിക്കാറുണ്ട്. ഇവയ്ക്കെതിരെ ജൈവ കീട നാശിനികള്‍ ആണ് അഭികാമ്യം.

വാളമര: വീട്ടിലും വളര്‍ത്താം.

Photo: വാളമര: വീട്ടിലും വളര്‍ത്താം.
നമ്മുടെ കാലാവസ്ഥയ്ക്ക് അനുയോജ്യമായതും  അധികം പ്രചാരം ഇല്ലാത്തതുമായ പയര്‍വര്‍ഗ്ഗ വിലയാണ് വാളമര അഥവാ വാളരിപ്പയര്‍. പടരുന്നതും കുറ്റി ച്ചെടിയായി  നില്‍ക്കുന്നതുമായ രണ്ടിനങ്ങളുണ്ട്. പടരുന്ന ഇനത്തിനു വെളുത്ത പൂക്കളും വലിപ്പമുള്ള വിത്തുകളും ഉണ്ട്  എന്നാല്‍ കുറ്റി ഇനത്തിനു  പിങ്ക് പൂക്കളും വലിപ്പം കുറഞ്ഞ വെളുത്ത വിത്തുകളും ആണ് . ഇവ സോര്‍ട് ബീന്‍ എന്നും, ജാക്ക്ബീന്‍ എന്നും അറിയപ്പെടുന്നു. ഇളം മൂപ്പെത്തിയ കായ്കള്‍ സ്വാദിഷ്ടമായ തോരന്‍ ഉണ്ടാക്കാന്‍ പറ്റിയതാണ്.വളരെ നല്ല ഒരു ആവരണ വിലയാണ് ജാക്ക് ബീന്‍.. അല്പസ്വല്പം വരള്‍ച്ചയെ അതിജീവിക്കാനുള്ള കഴിവും ഇതിനുണ്ട്. 
കൃഷിരീതി:   അമ്ലത്വം കൂടിയ  മണ്ണും ലവണാംശം കൂടിയ മണ്ണും ഇതിനു അനുയോജ്യമാണ്. ചെടി കാലിത്തീറ്റ യായും ഉപയോഗിക്കാം. മെയ്‌ -ജൂണ്‍ , സെപ്റ്റംബര്‍- --ഒക്ടോബര്‍ മാസങ്ങളില്‍ വിത്ത് നടാം. പടരുന്ന ഇനമാനെങ്കില്‍ ഒരു മീറ്റര്‍ തയ്യാറാക്കിയ വാരങ്ങളില്‍  ചാണകമോ കമ്പോസ്റ്റോ അടിവളമായി ചേര്‍ത്ത് 60 സെ. മി. അകലത്തില്‍  വിത്തുകള്‍ പാകാം. ഏകദേശം ഒന്നര മാസമാകുമ്പോള്‍ ചെടി പുഷ്പിക്കും. ഈ സമയത്തും വലം ചേര്‍ത്ത് കൊടുക്കാം. ജൈവരീതിയിലുള്ള പരിപാലനം  മാത്രം മതിയാകും ഈ കൃഷിയ്ക്ക്. പുകയില കഷായം, വേപ്പെണ്ണ എമല്‍ഷന്‍  തുടങ്ങിയ ജൈവകീടനാഷിനികള്‍ ഉപയോഗിക്കാം. സാധാരണ രീതിയില്‍ കീടരോഗ ബാധയൊന്നും തന്നെ ഈ ചെടിയില്‍ ഉണ്ടാകാറില്ല.ഒരു ചുവടു കുറ്റിയിനത്തില്‍ നിന്നും രണ്ടു കിലോയോളം കായ്കള്‍ ലഭിക്കും. പച്ചക്കറി ത്തോട്ടത്തില്‍ തീര്‍ച്ചയായും ഉള്‍പ്പെടുത്തേണ്ട ഒരു ആദായ വിളയാണ് വാളമര എന്നതില്‍ സംശയമില്ല.

വെണ്ട കൃഷി.

Photo: വെണ്ട കൃഷി.

വെണ്ടകൃഷിക്ക് ഏററവും അനുയോജ്യമായ കാലാവസ്ഥയാണ് കേരളത്തിലുള്ളത്. 

ഒക്ടോബര്‍ - നവംബര്‍, ഫിബ്രുവരി - മാര്ച്ച് , ജൂണ്‍ - ജൂലയ് എന്നീ സമയങ്ങളില്‍ വെണ്ട കൃഷി ആരംഭിക്കാവുന്നതാണ്.
നടാനുള്ള സ്ഥലം നന്നായി കിളച്ച ശേഷം അമ്ലത്തം ക്രമീകരിക്കാന്‍ അല്പ്പം കുമ്മായം ഇട്ടുകൊടുക്കണം. അടിവളമായി ചാണകപ്പൊടിയും നല്ക്ണം. അല്പ്പം ഉയരത്തില്‍ വാരമെടുത്തു ഒരു രാത്രി മുഴുവന്‍ വെള്ളത്തില്‍ കുതിര്ത്ത വിത്തുകള്‍ മണ്ണില്‍ നേരിട്ട് നടാവുന്നതാണ്. വിത്ത് നടുമ്പോള്‍ വരികള്‍ തമ്മില്‍ 60 cm ഉം ചെടികള്‍ തമ്മില്‍ 45 cm ഉം അകലം വേണം.
കപ്പലണ്ടി പിണ്ണാക്ക്, എല്ലുപൊടി, ചാരം എന്നിവ കൂട്ടിച്ചേര്ത്തc മിശ്രിതം ചെടിക്ക് നല്കായവുന്നതാണ്. വളം നല്കുന്നതിന് മുന്പ് ചെടിയും മണ്ണും നനയ്ക്കേണ്ടതാണ്. വേപ്പിന്‍ കുരു കഷായം കീടനാശിനിയായി ഉപയോഗിക്കാം.

ആര്ക്ക അനാമിക, കിരണ്‍, അരുണ, സുസ്ഥിര എന്നിവയാണ് കേരളത്തില്‍ കൃഷി ചെയ്യുന്ന വേണ്ടയിനങ്ങള്‍.

മുല്ല വളര്‍ത്തൂ, സുഗന്ധം പരത്തൂ

Photo: മുല്ല വളര്‍ത്തൂ, സുഗന്ധം പരത്തൂ

മുല്ലപ്പൂക്കളുടെ സുഗന്ധം എല്ലാവരേയും ആകര്‍ഷിക്കും. സുഗന്ധം മാത്രമല്ലാ വെളുപ്പിന്റെ വിശുദ്ധി പേറുന്ന ഈ പുഷ്പങ്ങള്‍ പൂജക്കും ഉപയോഗിക്കും. മുല്ലപ്പൂ വ്യവസായമായി കൊണ്ടുനടക്കുന്നവരുമുണ്ട്. മുല്ല നട്ടുവളര്‍ത്താനും എളുപ്പമാണ്.
മുല്ലകളില്‍ത്തന്നെ പലതരമുണ്ട്. ഏതു തരമാണ് വളര്‍ത്താന്‍ നല്ലതെന്നു തീരുമാനിക്കുകയാണ് ആദ്യമായി വേണ്ടത്. സാധാരണഗതിയില്‍ മുല്ലപ്പൂക്കളുണ്ടാകണമെങ്കില്‍ ധാരാളം വെള്ളമൊഴിക്കണം. എന്നാല്‍ നക്ഷത്രമുല്ല എന്നറിയപ്പെടുന്ന ഒരിനം അധികം വെള്ളമില്ലാതെ തന്നെ വളരുന്നവയാണ്.
ഇന്ന് ഒരു കുടുംബത്തിലെ എല്ലാവര്ക്കും തൊഴിലും തൃപ്തികരമായ സമ്പാദ്യംവും തരുന്നു. ആദായകരമായ കൃഷി മേഖലയായി മാറിയിരിക്കുന്നു

കുരുമുളക്

Photo: കുരുമുളക്

ഇന്ത്യയിലെ സുഗന്ധ വ്യഞ്ജനങ്ങളില്‍ ഏററവും പ്രധാനമായ കുരുമുളക് സാധാരണയായി മരങ്ങളില്‍ പടര്ത്തിയാണ് വളര്ത്തുന്നത്. എന്നാല്‍ IISR, കോഴിക്കോട് വികസിപ്പിച്ചെടുത്ത Bush Pepper എന്ന ഇനങ്ങള്‍ നമുക്ക് ചട്ടികളിലും, നിലത്തും നടാവുന്നതാണ്.

നട്ട് ആദ്യ വര്ഷം തന്നെ പൂവിടുന്ന ഈ ഇനങ്ങളില്‍ നിന്നും മൂന്നാം വര്ഷം മുതല്‍ വിളവു ലഭിച്ചു തുടങ്ങും.
 
കരിമുണ്ട, പന്നിയൂര്‍-1, കല്ലുവള്ളി എന്നിവ ഇങ്ങനെ വളര്ത്താവുന്ന ഇനങ്ങളാണ്.ഇന്ത്യയിലെ സുഗന്ധ വ്യഞ്ജനങ്ങളില്‍ ഏററവും പ്രധാനമായ കുരുമുളക് സാധാരണയായി മരങ്ങളില്‍ പടര്ത്തിയാണ് വളര്ത്തുന്നത്. എന്നാല്‍ IISR, കോഴിക്കോട് വികസിപ്പിച്ചെടുത്ത Bush Pepper എന്ന ഇനങ്ങള്‍ നമുക്ക് ചട്ടികളിലും, നിലത്തും നടാവുന്നതാണ്.

നട്ട് ആദ്യ വര്ഷം തന്നെ പൂവിടുന്ന ഈ ഇനങ്ങളില്‍ നിന്നും മൂന്നാം വര്ഷം മുതല്‍ വിളവു ലഭിച്ചു തുടങ്ങും.

കരിമുണ്ട, പന്നിയൂര്‍-1, കല്ലുവള്ളി എന്നിവ ഇങ്ങനെ വളര്ത്താവുന്ന ഇനങ്ങളാണ്.

കൊക്കോ കൃഷി. പരിപാലനം...

Photo: കൊക്കോ കൃഷി. പരിപാലനം...
അധികം ഈര്‍പ്പമില്ലാത്ത, നീര്‍ വാര്‍ച്ചയുള്ള മണ്ണാണ് കൊക്കോ കൃഷിക്ക് ഉത്തമം. തനി വിളയായിട്ടും, ഇടവിളയായിട്ടും കൊക്കോ നടാം., തനിവിളയാണെങ്കില്‍ ഒരെക്ര സ്ഥലത്തു നാനൂറും, ഇടവിളയാണെങ്കില്‍ ഇരുനൂറും ചെടികള്‍ നടാന്‍ പറ്റും; എങ്കിലും, ചെടികളുടെ എണ്ണം കുറയുകയും, ചെടികള്‍ തമ്മിലുള്ള അകലം കൂടുകയുമാണ് കൃഷിക്ക് നല്ലത്.
നടുന്ന രീതി.
ഇപ്പോള്‍ കൊക്കോയുടെ കുരു പാകി മുളപ്പിക്കുവാന്‍ പറ്റിയ സമയമാണ്. ആറോ, ഒന്‍പതോ ഇഞ്ച്‌ നീളമുള്ള പോളിത്തീന്‍ കൂടുകളില്‍ മണ്ണും, ചാണകപ്പൊടിയും കൂടി (കുറച്ചു മണലും കൂടി ഉണ്ടെങ്കില്‍ നല്ലത്) മിസ്രിതമാക്കിയിട്ടു നിറക്കുക. അതിനു ശേഷം ഓരോ കൊക്കോ കുരു , ഒരിഞ്ചു താഴ്ത്തി നടുക. ആവശ്യത്തിന് ജല സേചനവും, തണലും നല്‍കണം. കൂടകള്‍ തമ്മില്‍ ഒരടിയെന്കിലും അകലം വേണം. മൂന്നു മാസം കഴിയുമ്പോഴേക്കും, കൂടയില്‍ തൈകള്‍ തയ്യാറാകും.
ജൂണ്‍ മാസമാകുമ്പോള്‍, ഒന്നരയടി സമ ചതുരവും താഴ്ചയുമുള്ള കുഴികളെടുത്തു്, അതില്‍ കുറച്ചു വളപ്പൊടിയും, മണ്ണും ചേര്‍ത്ത്, ഇളക്കിയത്തിനു ശേഹം തൈകള്‍ നടുക
കൊക്കോ ഇടവിളയായി നട്ട് വളര്‍ത്താം.
കാര്‍ഷിക ഉല്‍പ്പന്നങ്ങളുടെ വിലക്കുറവും, വര്‍ദ്ധിച്ച കൃഷിച്ചിലവും, തൊഴിലാളികളുടെ ഉയര്‍ന്ന വേതനവും, കാലാവസ്ഥാ വ്യതിയാനവും എല്ലാം കൂടി, കര്‍ഷകരെ കൃഷിയില്‍ നിന്ന് പിന്തിരിപ്പിച്ചുകൊണ്ടിരിക്കുകയാണ്. ഇവിടെയാണ്‌ കൊക്കോ കൃഷിയുടെ പ്രസക്തി. ഒരു ചെടി നട്ടാല്‍ രണ്ടു വര്ഷം കൊണ്ട് കായ്ക്കും. നാലഞ്ചു വര്ഷം ആകുമ്പോഴേക്കും നല്ല വരുമാനമാകും. പ്രത്യേകിച്ച് ജോലിക്കാരുടെ ആവശ്യമില്ല. സ്ത്രീകള്‍ക്ക് ആണെങ്കിലും മൂപ്പെത്തിയ കായകള്‍ ശേഖരിച്ചു വില്‍ക്കാന്‍ കഴിയും. കൊക്കോ നടുന്നതിന് പ്രത്യേക സ്ഥലം ആവശ്യമില്ല. തെങ്ങ്, കമുക്, റബ്ബര്‍ മുതലായ കൃഷികളുടെ ഇടവിളയായി നട്ട് വളര്‍ത്താം.

Monday, 1 October 2012

മല്ലിയില ദഹനത്തിന് നല്ലത്......

Photo: മല്ലിയില ദഹനത്തിന് നല്ലത്......
വയറിന്റെ ആരോഗ്യത്തിന് മല്ലിയില വളരെ നല്ലതാണ്. ദഹനത്തിനും ഗുണം ചെയ്യും. മല്ലിയില ഉപയോഗിച്ചുണ്ടാക്കാവുന്ന ചില ഒറ്റമൂലികളിതാ,

രണ്ടു സ്പൂണ്‍ മല്ലിയില ജ്യൂസ് മോരില്‍ ചേര്‍ത്ത് കുടിച്ചാല്‍ വയറിളക്കവും ഛര്‍ദിയും മാറും.

മല്ലിയിട്ടു വെള്ളം തിളപ്പിച്ചു കുടിയ്ക്കുന്ന ശീലം പലര്‍ക്കുമുണ്ട്. ഇത് വാതശമനത്തിന് നല്ലതാണ്.

ആന്റി ഡയബെറ്റിക് എന്നു വേണമെങ്കില്‍ മല്ലിയെ വിളിയ്ക്കാം. ഇന്‍സുലിന്‍ ഉല്‍പാദിപ്പിക്കാനും അതുവഴി പ്രമേഹം കുറയ്ക്കാനും ഇത് സഹായിക്കും. ചീത്ത കൊളസ്‌ട്രോള്‍ അകറ്റാനും ഇത് ഗുണകരം തന്നെ.

മല്ലിവെള്ളത്തില്‍ അല്‍പം പഞ്ചസാര ചേര്‍ത്ത് ഇളംചൂടോടെ കുടിയ്ക്കുന്നത് ആര്‍ത്തവവേദന കുറയ്ക്കാന്‍ സഹായിക്കും.

കൃഷിയിടം പേജിലേക്ക് സ്വാഗതം...
ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യൂ.....
https://www.facebook.com/Krishiyidam

വയറിന്റെ ആരോഗ്യത്തിന് മല്ലിയില വളരെ നല്ലതാണ്. ദഹനത്തിനും ഗുണം ചെയ്യും. മല്ലിയില ഉപയോഗിച്ചുണ്ടാക്കാവുന്ന ചില ഒറ്റമൂലികളിതാ,

രണ്ടു സ്പൂണ്‍ മല്ലിയില ജ്യൂസ് മോരില്‍ ചേര്‍ത്ത് കുടിച്ചാല്‍ വയറിളക്കവും ഛര്‍ദിയും മാറും.

മല്ലിയിട്ടു വെള്ളം തിളപ്പിച്ചു കുടിയ്ക്കുന്ന ശീലം പലര്‍ക്കുമുണ്ട്. ഇത് വാതശമനത്തിന് നല്ലതാണ്.

ആന്റി ഡയബെറ്റിക് എന്നു വേണമെങ്കില്‍ മല്ലിയെ വിളിയ്ക്കാം. ഇന്‍സുലിന്‍ ഉല്‍പാദിപ്പിക്കാനും അതുവഴി പ്രമേഹം കുറയ്ക്കാനും ഇത് സഹായിക്കും. ചീത്ത കൊളസ്‌ട്രോള്‍ അകറ്റാനും ഇത് ഗുണകരം തന്നെ.

മല്ലിവെള്ളത്തില്‍ അല്‍പം പഞ്ചസാര ചേര്‍ത്ത് ഇളംചൂടോടെ കുടിയ്ക്കുന്നത് ആര്‍ത്തവവേദന കുറയ്ക്കാന്‍ സഹായിക്കും.

കൈതച്ചക്ക

Photo: കൈതച്ചക്ക

ഏവര്ക്കും  പ്രിയപ്പെട്ട കൈതച്ചക്ക കാത്സ്യം, ഇരുമ്പ്, മഗ്നീഷ്യം, പൊട്ടാസ്യം, ജീവകം-എ, ജീവകം-ബി, ജീവകം-സി, എന്നിവയുടെ നല്ല ഉറവിടമാണ്.

നീര്‍വാഴ്ചയുള്ള മണ്ണില്‍ നന്നായി വളരുന്ന സസ്യമാണ് കൈത.  500gm -1 kg വരെ തൂക്കമുള്ള കന്നുകളാണ് നടീല്‍ വസ്തു. കൈതചെടിയുടെ അടിയില്‍ നിന്നോ കൈതചക്കയുടെ തണ്ടില്‍ നിന്നോ ഉള്ള മുളപ്പ്, ചക്കയുടെ കൂമ്പ് എന്നിവ നടാനായി ഉപയോഗിക്കാം. 

ഒരാഴ്ച തണലില്‍ ഉണക്കിയ കന്നുകള്‍ താഴത്തെ രണ്ടോ മൂന്നോ ഇലകള്‍ ഇളക്കി മാറ്റി വീണ്ടും ഒരാഴ്ച കൂടി തണലില്‍ ഉണക്കി 1% വീര്യമുള്ള ബോര്ഡോ മിശ്രിതത്തില്‍ മുക്കിയെടുത്തതിനു ശേഷം നടാവുന്നതാണ്.

കാലിവളമോ കംബോസ്റ്റോ ഫോസ്ഫറസ് ചേര്ത്ത്  നന്നായി ഉഴുതു മറിച്ച കൃഷിസ്ഥലം 90 cm  വീതിയിലും, 25 cm  ആഴത്തിലും, ആവശ്യത്തിന് നീളത്തിലും ചാലുകള്‍ കീറി രണ്ടു വരിയായി കന്നുകള്‍ നടാവുന്നതാണ്.

നൈട്രജന്‍, പൊട്ടാഷ്‌ എന്നീ രാസവളങ്ങള്‍ മൂന്ന് തവണകളായി നല്കണം അളവും, ഇടവേളകളും വളരെ കൃത്യമായി മാത്രമേ രാസവള പ്രയോഗം നടത്താവൂ.

നന വളരെ കുറച്ചു മാത്രം ആവശ്യമുള്ള സസ്യമാണ് കൈത. എന്നാല്‍ വേനല്‍ കാലത്ത് രണ്ടാഴ്ച ഇടവിട്ടുള്ള നന ചക്കയുടെ വലുപ്പം കൂട്ടും.

മെയ്‌ മുതല്‍ ജൂണ്‍ വരെയാണ് നടാന്‍ പറ്റിയ കാലം.

പപ്പായ

Photo: പപ്പായ......

എല്ലാ സമയത്തും പഴം തരുന്ന പപ്പായ വീട്ടു വളപ്പില്‍ കൃഷി ചെയ്യാനും വ്യാവസായികാടിസ്ഥാനത്തില്‍ കൃഷി ചെയ്യാനും യോജിച്ച വിളയാണ്. കൊഴുപ്പും ഊര്ജവും കുറവായതിനാല്‍ പ്രമേഹം, ഹൃദ്രോഗം, രക്ത സമ്മര്ദംജ, കുടല്പ്പുണ്ണ്‍ , തുടങ്ങിയ അസുഖമുള്ളവര്ക്കും  കഴിക്കാം. 

നടീല്‍ രീതി :
സെലെക്ഷന്‍ -1 , സി ഓ -1 , വാഷിങ്ങ്ടന്‍ , ഹണി ഡ്യു, റാഞ്ചി, ഫിലിപിന്സ്ര , എന്നിവയാണ് പ്രധാന ഇനങ്ങള്‍. പാകമായ പഴത്തില്‍ നിന്നും വിത്ത് എടുത്തു കഴുകി വഴുവഴുപ്പ് മാറ്റിയതിനു ശേഷം ചാരത്തില്‍ കലര്ത്തി  തണലില്‍ ഉണക്കിയ ശേഷം പാകാം. പോളി ബാഗുകളില്‍ നേരിട്ട് പാകി 3  മാസം കഴിയുമ്പോള്‍ മാറ്റി നടാം. പത്ത് പെന്ചെടികള്ക്ക്  ഒരു ആണ്ചെടി എന്നാ അനുപാതത്തില്‍ വളര്ത്തിണം. ബാകിയുള്ള ആണ്ചെടികള്‍ വെട്ടികളയണം.
വെള്ളം കെട്ടി നില്കാത്ത സ്ഥലം  തെരഞ്ഞെടുക്കണം . ഒന്നില് കൂടുതല് തൈകളാണ് നടുന്നതെങ്കില് രണ്ടര മീറ്റര് അകലത്തില് നടണം. മുക്കാല് മീറ്റര് ചതുരത്തിലും ആഴത്തിലും കുഴിയുണ്ടാക്കി അതില് മേല് മണ്ണും കുമ്മായവും ചാണകപ്പൊടിയും നിറച്ചു തായ് നട്ട് ഒരു മാസം നനയ്കണം.  വര്ഷത്തില് രണ്ടു തവണ വീതം അരക്കിലോ വേപ്പിന് പിണ്ണാക്കും എല്ല് പൊടിയും ഒരു കുട്ട ചാണകവും നല്കുന്നത് നല്ലതാണ്. നട്ട് ആറാം മാസം മുതല് വിളവു കിട്ടും. പിന്നെ ഇടതടവില്ലാതെ 15   വര്ഷക്കാലം വിളവു തരും. ഹണി ഡ്യു പൊക്കം കുറവായതിനാല്‍ എളുപ്പത്തില്‍ വിളവെടുക്കാനാകും. ശരാശരി ഒരു കിലോ മുതല്‍ അഞ്ചു കിലോ വരെ തൂക്കവും കാണും. കര്ഷികര്‍ അഞ്ചു രൂപയ്ക്ക് വില്കുന്ന കിലോയ്ക്ക് വിപണിവില 15 മുതല്‍ 30 വരെയാകും . ഒരു മരത്തില്‍ നിന്നും വര്ഷം 1500 രൂപയ്ക്ക് കായ്കള്‍ വില്ക്കാം .
പപ്പായ നേരിട്ട് കഴികുന്നതോടൊപ്പം പപ്പായ് ജാം ടൂറി ഫ്രുട്ടി എന്നിവ നിര്മ്മി ക്കാം. വിളഞ്ഞ കായ കൊണ്ട് തോരന്‍, അവിയല്‍, എരിശേരി എന്നെ വിഭവങ്ങള്‍ ഉണ്ടാക്കാം. പപ്പായക്കരയില്‍ നിന്നും പപ്പയിന്‍ വേര്തി്രിച്ചു ശുദ്ധീകരിച്ചു കയറ്റുമതി ചെയുന്നതിനും തമിഴ്നാട്ടില്‍ പപ്പായ പഴം പള്പ്പാക്കി വന്കിെട ഭക്ഷ്യ- പാനീയ നിര്മപനങ്ങള്ക്ക്ക വിതരണം ചെയുന്ന വ്യവസായങ്ങളും ഉണ്ട്. ഔഷധ നിര്മാ ണത്തിനും സംസ്കരണത്തിനും പപ്പയിന്‍ അവശ്യ ഘടകമാണ്.