വയറിന്റെ ആരോഗ്യത്തിന് മല്ലിയില വളരെ നല്ലതാണ്. ദഹനത്തിനും ഗുണം ചെയ്യും. മല്ലിയില ഉപയോഗിച്ചുണ്ടാക്കാവുന്ന ചില ഒറ്റമൂലികളിതാ,
രണ്ടു സ്പൂണ്‍ മല്ലിയില ജ്യൂസ് മോരില്‍ ചേര്‍ത്ത് കുടിച്ചാല്‍ വയറിളക്കവും ഛര്‍ദിയും മാറും.
മല്ലിയിട്ടു വെള്ളം തിളപ്പിച്ചു കുടിയ്ക്കുന്ന ശീലം പലര്‍ക്കുമുണ്ട്. ഇത് വാതശമനത്തിന് നല്ലതാണ്.
ആന്റി ഡയബെറ്റിക് എന്നു വേണമെങ്കില്‍ മല്ലിയെ വിളിയ്ക്കാം. ഇന്‍സുലിന്‍ ഉല്‍പാദിപ്പിക്കാനും അതുവഴി പ്രമേഹം കുറയ്ക്കാനും ഇത് സഹായിക്കും. ചീത്ത കൊളസ്‌ട്രോള്‍ അകറ്റാനും ഇത് ഗുണകരം തന്നെ.
മല്ലിവെള്ളത്തില്‍ അല്‍പം പഞ്ചസാര ചേര്‍ത്ത് ഇളംചൂടോടെ കുടിയ്ക്കുന്നത് ആര്‍ത്തവവേദന കുറയ്ക്കാന്‍ സഹായിക്കും.
അല്‍പ്പം ശ്രദ്ധവച്ചാല്‍ വീടുകളില്‍ വളര്‍ത്തിയെടുക്കാവുന്നതാണ് കറിവേപ്പ്. നടുന്നതിനും പരിചരണത്തിനും കാര്യമായ ശ്രദ്ധ ആവശ്യമാണ്. വേരുകളില്‍നിന്നു വളരുന്ന ചെടിയാണ് വളര്‍ച്ചയില്‍ മുന്നിട്ടുനില്‍ക്കുന്നത്. നീര്‍വാര്‍ച്ചയുള്ളതും സൂര്യപ്രകാശം ലഭിക്കുന്നതുമായ സ്ഥലത്ത് രണ്ടരയടി നീളത്തിലും വീതിയിലും രണ്ടടി ആഴത്തിലുമുള്ള കുഴിയെടുക്കണം. കുഴിയുടെ ചുറ്റും അടിവശംമുതല്‍ മേലറ്റംവരെ ചികിരി മേല്‍പ്പോട്ടാക്കി അടുക്കിവയ്ക്കണം. ഓരോ നിരയിലും കുറച്ച് മണ്ണിട്ടുനിരത്തണം. കുഴിയുടെ മധ്യഭാഗത്ത് ഒഴിവുള്ള സ്ഥലത്ത് മേല്‍മണ്ണും ഉണക്കിപ്പൊടിച്ച കാലിവളം അല്ലെങ്കില്‍ കമ്പോസ്റ്റ് 2:1 അനുപാതത്തില്‍ കലര്‍ത്തിയ മിശ്രിതം നിറച്ചുകൊടുക്കണം. മധ്യഭാഗത്ത് തൈ നടാം. ആഴ്ചയില്‍ ഒരുതവണ നന്നായി നനയ്ക്കണം.
ചകിരിയില്‍ ഈര്‍പ്പം നിലനില്‍ക്കുന്നതുകൊണ്ട് ആവശ്യത്തിനുള്ള വെള്ളം ലഭിക്കും. വേരിന് സ്വതന്ത്രമായി വളരാനും കഴിയും. ചുറ്റും അടുക്കിയ ചകിരി ദ്രവിക്കുന്നതിനനുസരിച്ച് മണ്ണ് താഴ്ന്ന് ചുറ്റും ചാലുകള്‍ ഉണ്ടാകുന്നതിനനുസരിച്ച് കാലിവളവും ചാരവും ഈ ചാലുകളില്‍ ചേര്‍ത്തുകൊടുക്കാം. കറിവേപ്പിന്റെ വേരുകള്‍ക്ക് ക്ഷതം ഉണ്ടാകുന്നതരത്തില്‍ ആഴത്തില്‍ കിളയ്ക്കാന്‍ പാടില്ല. 4-5 മാസംകൊണ്ട് ഇല നുള്ളിയെടുക്കാം. ചെടി വളരുന്നതിനനുസരിച്ച് ചെറുശിഖരത്തോടെ ഇല നുള്ളിയെടുക്കുന്നത് കൂടുതല്‍ കമ്പുകളും ഇലകളും ഉണ്ടാകാന്‍ സഹായിക്കും. ഭക്ഷണത്തിന് രുചിയുണ്ടാക്കുന്ന സുഗന്ധപത്രം മാത്രമല്ല, ഔഷധഗുണംകൂടി കറിവേപ്പിനുണ്ട്. ദഹനശക്തി വര്‍ധിപ്പിക്കുന്നതിനും ആഹാരത്തിലുണ്ടാകുന്ന വിഷാംശം ഇല്ലാതാക്കുന്നതിനും അതിസാരം, വയറുകടി, മേദസ് ഇവ കുറയ്ക്കുന്നതിനും വായു ശമിപ്പിക്കുന്നതിനും നേത്രാരോഗ്യം വര്‍ധിപ്പിക്കുന്നതിനും കറിവേപ്പ് ഉപകരിക്കും.
ഇലക്കറിയെന്നു കേള്‍ക്കുമ്പോള്‍ത്തന്നെ മലയാളിയുടെ മനസ്സില്‍ ഓടിയെത്തുന്ന വിളയാണ് ചീര. നമ്മുടെ കാലാവസ്ഥയും മണ്ണും ചീരക്കൃഷിക്ക് തീര്‍ത്തും അനുയോജ്യം. ഒരുസെന്റ് സ്ഥലത്ത് ചീര കൃഷിചെയ്താല്‍ത്തന്നെ ഒരു കുടുംബത്തിനുവേണ്ട ഇലക്കറി സുലഭമായി ലഭിക്കും. ഇന്ന് വിപണിയില്‍ ലഭിക്കുന്ന ചീര വിഷലിപ്തമായ കീടനാശിനികള്‍ ധാരാളമായി ഉപയോഗിച്ച് കൃഷിചെയ്യുന്നതാണെന്ന തിരിച്ചറിവ് ചീരക്കൃഷിയിലേക്ക് ആളുകളെ ആകര്‍ഷിക്കുന്നു.