ബ്ലോഗ് പോസ്റ്റില്‍ ചിത്രങ്ങള്‍ പോസ്റ്റു ചെയ്യാനുള്ള സൗകര്യം ബ്ലോഗര്‍ നമുക്കു നല്‍കുന്നുണ്ട്. നിങ്ങളുടെ കമ്പ്യൂട്ടറില്‍ നിന്നോ മറ്റു വെബ് സൈറ്റ്കളില്‍ നിന്നോ ഉള്ള ചിത്രങ്ങള്‍ ഇതുപോലെ പോസ്റ്റില്‍ ഉള്‍പ്പെടുത്താം. നിങ്ങളുടെ കമ്പ്യൂട്ടറില്‍ നിന്നുമുള്ള ചിത്രങ്ങള്‍ പോസ്റ്റ് ചെയ്യാനുള്ള രീതി താഴെ കാണുക.
ആദ്യമായി നിങ്ങള്ക്ക് ബ്ലോഗില്‍ നല്‍കേണ്ട ചിത്രം കമ്പ്യൂട്ടറില്‍ നിങ്ങളുടെ ഇഷ്ടം പോലെ ഏതെങ്കിലും ഭാഗത്ത് സേവ് ചെയ്യുക. കൂടുതല്‍ സൈസ് ഉള്ള ചിത്രങ്ങള്‍ പോസ്റ്റ് ചെയ്‌താല്‍ പേജ് ലോഡ് ആകാന്‍ കൂടുതല്‍ സമയം എടുക്കുമെന്നതിനാല്‍ പരമാവധി 300Kb വരെ സൈസ് ഉള്ള ചിത്രങ്ങള്‍ ഉപയോഗിക്കുന്നതാണുചിതം. കൂടുതല്‍ സൈസ് ഉള്ള ചിത്രങ്ങള്‍ ആണെങ്കില്‍ കംപ്രസ്സ് (Compress) ചെയ്തു സൈസ് കുറക്കാനുള്ള സൈറ്റുകള്‍ / സോഫ്റ്റ്‌വെയറുകള്‍ ഉപയോഗിച്ചു അവയെ കുറഞ്ഞ സൈസിലേക്ക് മാറ്റുക. എളുപ്പത്തില്‍ ഈ രീതിയില്‍ കംപ്രസ്സ് ചെയ്യാന്‍ ചിത്രങ്ങളെ കോപ്പി ചെയ്ത് മൈക്രോസോഫ്റ്റ് വേര്‍ഡ്‌ല്‍ (Microsoft Word) പേസ്റ്റ് ചെയ്യുക. അതിന് ശേഷം ആ ചിത്രത്തില്‍ മൗസ് കഴ്സര്‍ വച്ച് അതില്‍ ക്ലിക്ക് ചെയ്ത് പിടിച്ചു ഡസ്ക് ടോപ്പിലേക്ക് വലിക്കുക (Drag). നേരത്തെ കൂടുതല്‍ സൈസ് ഉണ്ടായിരുന്ന ചിത്രം കുറഞ്ഞ രീതിയിലേക്ക് കംപ്രസ്സ് ചെയ്ത് Clip image എന്ന പേരില്‍ ടെസ്ക്ടോപില്‍ കാണാം.
ഇനി, നിങ്ങളുടെ ബ്ലോഗ് സൈന്‍ ഇന്‍ ചെയ്ത ശേഷം, മുകളില്‍ നാവിഗേഷന്‍ ബാറിന്റെ വലതു വശത്തായുള്ള New Post എന്ന ലിങ്കില്‍ ക്ലിക്ക് ചെയ്യുക. അപ്പോള്‍ നിങ്ങള്‍ താഴെ കാണുന്ന രീതിയിലുള്ള പോസ്റ്റ് ടൈപ്പ് ചെയ്യാനുള്ള പേജിലേക്കാണല്ലോ എത്തുക. അതില്‍ Compose എന്ന രീതി തിരഞ്ഞെടുത്തു നമുക്കു ചിത്രങ്ങള്‍ അപ്-ലോഡ് ചെയ്യാം. അതിനായി ആ പേജിലെ Compose എന്ന ലിങ്കില്‍ ക്ലിക് ചെയ്യുക.
ഇതില്‍ താഴെ കാണുന്ന രീതിയിലുള്ള ഒരു സൂചകം കാണാം. അതില്‍ ക്ലിക്ക് ചെയ്യുക.
ഇപ്പോള്‍ നിങ്ങള്ക്ക് ആ വിന്‍ഡോവില്‍, ചിത്രങ്ങള്‍ അപ്-ലോഡ് ചെയ്യാനുള്ള, താഴെ കാണുന്ന രീതിയിലുള്ള മറ്റൊരു ചെറിയ വിന്‍ഡോ തുറന്നു വരുന്നതു കാണാം.
അതില്‍ Choose a layout എന്നതിന് താഴെ കാണുന്ന, None, Left, Center, Right, എന്നത് നിങ്ങള്‍ പോസ്റ്റ് ചെയ്യുന്ന ചിത്രങ്ങള്‍ ബ്ലോഗിലെ പോസ്റ്റ് ഏരിയയില്‍ ഏത് ഭാഗത്തായി കാണണം എന്നുള്ളത് തിരഞ്ഞെടുക്കാനുള്ള ഭാഗമാണ്. അത് നിങ്ങള്‍ക്കിഷ്ട്ടപ്പെട്ട രീതിയില്‍ സെലക്റ്റ് ചെയ്യുക. ആ വിന്‍ഡോവില്‍ തന്നെ Image size എന്നതിന് താഴെ കാണുന്ന Small, Medium, Large എന്ന ഭാഗം നിങ്ങള്‍ പോസ്റ്റ് ചെയ്യുന്ന ചിത്രങ്ങളുടെ വലുപ്പം തിരഞ്ഞെടുക്കാനുള്ളതാണ്. അതും നിങ്ങളുടെ ഇഷ്ട്ടം പോലെ സെലക്റ്റ് ചെയ്യുക.
ഇനി ആ വിന്‍ഡോവില്‍ തന്നെ കാണുന്ന Brows എന്ന ലിങ്കില്‍ ക്ലിക് ചെയ്യുക. അപ്പോള്‍ നിങ്ങള്ക്ക് നിങ്ങളുടെ കമ്പ്യൂട്ടറിലെ ഫയലുകളുടെ വിവരങ്ങള്‍ അടങ്ങിയ /ആവശ്യമായ ഫയലുകള്‍ തിരഞ്ഞെടുക്കാനുതകുന്ന, താഴെ കാണുന്നതിന് സമാനമായ ഒരു വിന്‍ഡോ തുറന്നു വരുന്നതു കാണാം.
അതില്‍ നിന്നും നേരത്തെ നിങ്ങള്‍ എവിടെയാണോ ചിത്രങ്ങള്‍ സേവ് ചെയ്ത് സൂക്ഷിച്ചിരുന്നത്, ആ ഭാഗം തിരഞ്ഞെടുത്തു ആ ചിത്രത്തിന്റെ file name ല്‍ Duble click ചെയ്യുക. ഈ രീതിയില്‍ ചെയ്തുകഴിയുമ്പോഴേയ്ക്കും നിങ്ങള്‍ ചിത്രങ്ങള്‍ Brows ചെയ്യാനുള്ള ലിങ്കുള്ള പഴയ വിന്‍ഡോവില്‍ തന്നെ തിരിച്ചെത്തും.
ഇപ്പോള്‍ നിങ്ങള്‍ തിരഞ്ഞെടുത്ത ചിത്രം അപ്-ലോഡ് ചെയ്യാന്‍ സെലക്റ്റ് ചെയ്യപ്പെട്ടു കഴിഞ്ഞു. ആ വിന്‍ഡോവില്‍ കാണുന്ന Add another image എന്ന ലിങ്കില്‍ ക്ലിക് ചെയ്ത് ഒരേ സമയം ഇത്തരത്തില്‍ അഞ്ചു ചിത്രങ്ങള്‍ വരെ നിങ്ങള്ക്ക് അപ്-ലോഡ് ചെയ്യാം. അതിന് ശേഷം ആ വിന്‍ഡോവില്‍ കാണുന്ന Upload image എന്ന ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
ഇപ്പോള്‍ നിങ്ങള്‍ നേരത്തെ തിരഞ്ഞെടുത്ത ചിത്രം നിങ്ങളുടെ ബ്ലോഗിലേക്ക് അപ്-ലോഡ് ചെയ്യുകയാണ് എന്ന് സൂചിപ്പിക്കുന്ന ഒരു ചെറിയ വിന്‍ഡോ കാണാം. ചിത്രം അപ്-ലോഡ് ചെയ്ത് കഴിഞ്ഞാല്‍ താഴെ കാണുന്ന രീതിയില്‍ ഒരു വിന്‍ഡോ കാണാം.
അതില്‍ DONE എന്ന ഭാഗത്ത് ക്ലിക് ചയ്യുക. ഇപ്പോള്‍ നിങ്ങളുടെ ബ്ലോഗിലെ പോസ്റ്റ് ചെയ്യാനുള്ള ഭാഗത്ത് നിങ്ങള്‍ നേരത്തെ തിരഞ്ഞെടുത്ത ചിത്രം കാണാം. പോസ്റ്റ് കോളത്തിനു മുകളിലുള്ള Edit Html എന്ന ലിങ്കില്‍ ക്ലിക് ചെയ്താല്‍ നിങ്ങള്‍ അപ്-ലോഡ് ചെയ്ത ചിത്രത്തിന്റെ Html കോഡ് ആയിരിക്കും പോസ്റ്റ് കോളത്തില്‍ കാണുക. അത് കോപ്പി ചെയ്തെടുത്ത് പോസ്റ്റ് കോളത്തിലെ ടെക്സ്റ്റ്‌കള്‍ക്കിടയില്‍ നല്‍കിയാല്‍ ചിത്രം ആ രീതിയിലായിരിക്കും കാണുക.
അതായത് നിങ്ങള്‍ പോസ്റ്റില്‍ ഒരു ലേഖനം എഴുതുന്നു എന്ന് വയ്ക്കുക. അതില്‍ ഏതെങ്കിലും ഒരു പാരഗ്രാഫിനു താഴെ അല്ലെങ്കില്‍ പത്താമത്തെ വരിക്കു താഴെയായാണ് ചിത്രം വരേണ്ടതെങ്കില്‍ നേരത്തെ പറഞ്ഞ പോലെ Html രീതി തിരഞ്ഞെടുത്ത് മേല്‍പ്പറഞ്ഞ കോഡ് കോപ്പി ചെയ്തെടുത്ത് അവിടെ നല്കുക. ഇനി Publish Post എന്ന ലിങ്കില്‍ ക്ലിക് ചെയ്ത് പോസ്റ്റ് പബ്ലിഷ് ചെയ്തശേഷം നിങ്ങളുടെ ബ്ലോഗ് കണ്ടു നോക്കൂ. നേരത്തെ തിരഞ്ഞെടുത്ത ചിത്രം ഇപ്പോള്‍ ബ്ലോഗ് പോസ്റ്റില്‍ കാണാം.

എന്തായാലും..പഠിച്ചു വരുന്നു....
ReplyDeleteപരിചയപ്പെട്ടതില്‍ സന്തോഷം.....