Showing posts with label മലയാളം ബ്ലോഗ് സഹായികള്‍. Show all posts
Showing posts with label മലയാളം ബ്ലോഗ് സഹായികള്‍. Show all posts

Friday, 18 November 2011

Malayalam Computril Vaayikkaan










റാകിപ്പറക്കുന്ന ചെമ്പരുന്തേ
നീയുണ്ടോ മാമാങ്ക വേലകണ്ടു?
വേലയും കണ്ടു വിളക്കും കണ്ടു
കടലില്‍ തിരകണ്ടു കപ്പല്‍ കണ്ടു.




Anjali Old Lipi Font Installer Link










ഇനി റാകിപ്പറക്കുന്ന ചെമ്പരുന്തിന്റെ വരികള്‍ ഒന്നു നോക്കൂ.

റാകിപ്പറക്കുന്ന ചെമ്പരുന്തേ
നീയുണ്ടോ മാമാങ്ക വേലകണ്ടു?
വേലയും കണ്ടു വിളക്കും കണ്ടു
കടലില്‍ തിരകണ്ടു കപ്പല്‍ കണ്ടു.

ഇപ്പോള്‍ ശരിയായ രീതിയില്‍ വായിക്കാമല്ലോ, അല്ലേ?

ഇതുവരെ നമ്മള്‍ മലയാളം വായിച്ചുകൊണ്ടിരുന്നത് സ്ക്രീന്‍ ഷോട്ടുകള്‍ വഴിയായിരുന്നു;  അതായത് മലയാളത്തില്‍ എഴുതിയ മോനിറ്ററിന്റെ ചിത്രം. ഇനി ഇതിന്റെ ആവശ്യമില്ല. ഈ പേജില്‍ എനിക്ക് നേരിട്ട് മലയാളത്തില്‍ ടൈപ്പുചെയ്യാം, നിങ്ങളുടെ കമ്പ്യൂട്ടറില്‍ നിങ്ങള്‍ക്ക് അത് അതേപടി വാ‍യിക്കുകയും ചെയ്യാം. ഒരു കാര്യം കൂടി ഇതോടൊപ്പം പറയട്ടെ. മലയാളത്തിലെ ഏത് യൂണിക്കോഡ് ഫോണ്ട് ഉപയോഗിച്ചുവായിച്ചാലും ഈ വാചകങ്ങള്‍ ഇതേപോലെതന്നെ വാ‍യിക്കുവാന്‍ സാധിക്കും. ഇതാണ് ASCII  മലയാളം ഫോണ്ടുകളെ അപേക്ഷിച്ച്  യൂണിക്കോഡ് ഫോണ്ടുകളുടെ വ്യത്യാസം.

സാധാരണഗതിയിൽ ഇത്രയും കാര്യങ്ങൾ ചെയ്തുകഴിയുമ്പോൾത്തന്നെ വിന്റോസിന്റെ എക്സ്.പി മുതലുള്ള വേർഷനുകൾ മലയാളം വ്യക്തമായി കാണിക്കേണ്ടതാണ്. ഏതെങ്കിലും കാരണവശാൽ ഇനിയും മലയാളം ഫോണ്ടുകൾ കമ്പ്യൂട്ടർ ഡിസ്‌പ്ലേചെയ്യുന്നില്ലെങ്കിൽ താഴെപ്പറയുന്ന കാര്യങ്ങൾകൂടി ചെയ്യൂ.

1. കൺ‌ട്രോൾ പാനൽ തുറക്കുക. (Start > settings > control panel)
2. കൺ‌ട്രോൾ പാനലിൽനിന്നും Regional & language options സെലക്റ്റ് ചെയ്യുക
3. ഇപ്പോൾ തുറക്കുന്ന ചെറിയവിന്റോയിൽനിന്നും Languages എന്ന ടാബ് സെലക്ട് ചെയ്യുക.
4. അതിൽ Supplimental language support എന്നൊരു ഭാഗമുണ്ട്. അതിലെ Install files for complex script and right-to-left languages എന്ന വരിക്കുനേരെയുള്ള ചെറിയ കള്ളി ടിക് മാർക്ക് ചെയ്ത് OK ക്ലിക്ക് ചെയ്യുക. ഇപ്പോൾ ഈ ഭാഷകൾക്കായുള്ള സപ്പോർട്ട് ഫയലുകൾ വിന്റോസ് ഇൻസ്റ്റാൾ ചെയ്യും. (ചിലപ്പോള്‍, വിന്റോസ് ഇൻസ്റ്റലേഷൻ സി.ഡി റോം ഇൻസ്റ്റലേഷന് ഇടയിൽ ആവശ്യപ്പെട്ടേക്കാം)

വേറെയും മലയാളം യുണികോഡ് ഫോണ്ടുകള്‍:

നിങ്ങൾ വായിച്ചുകൊണ്ടിരിക്കുന്ന അഞ്ജലി ഓള്‍ഡ് ലിപി എന്ന ഈ മനോഹരമായ മലയാളം ഫോണ്ട്, ശ്രീ. കെവിന്റെ സംഭാവനയാണ്. മറ്റുചില മലയാളം യൂണിക്കോഡ് ഫോണ്ടുകള്‍: രചന, കറുമ്പി, തൂലിക, നിള, പാണിനി, കാര്‍ത്തിക, ഇ-മലയാളം ഓ.റ്റി മീര, ദ്യുതി തുടങ്ങിയവ.

ഡിസ്‌പ്ലേ കൂടുതല്‍ മനോഹരമാക്കാന്‍:

ഇനി ഒരു ചെറിയ ഡിസ്‌പ്ലേ സെറ്റിംഗുകൂടി ചെയ്താല്‍, നമുക്ക് നല്ല വടിവൊത്ത രീതിയില്‍ ഈ ഫോണ്ടുകളെ സ്ക്രീനില്‍ കാണാം. അതിനായി താഴെപ്പറയുന്ന സെറ്റിംഗുകള്‍ ചെയ്യുക.

1. വിന്റോസിലെ Start മെനു തുറന്ന് Control Panel സെലക്റ്റ് ചെയ്യുക.
2. കണ്‍‌ട്രോള്‍ പാനലിലെ Display എന്ന ഐക്കണില്‍ ഡബിള്‍ ക്ലിക്ക് ചെയ്യുക.
3. ഡിസ്‌പ്ലേ വിന്റോ തുറക്കും. അതില്‍നിന്നും Appearance എന്ന ടാബില്‍ ക്ലിക്കുചെയ്യുക.
4. അവിടെ Effects എന്നെഴുതിയിരിക്കുന്ന ഒരു ബട്ടണ്‍ കാണാം. അതില്‍ ക്ലിക്ക് ചെയ്യുക.

5. ഇപ്പോള്‍ പുതിയ ഒരു വിന്റോ തുറക്കും. അതില്‍ രണ്ടാമത്തെ വരിയില്‍ ഇങ്ങനെ കാണാം ‘Use the following method to smooth edges of screen fonts' ഈ വരിയുടെ തുടക്കത്തില്‍ ഒരു ചതുരക്കള്ളിയുണ്ട്. അതിനുള്ളില്‍ ഒരു പ്രാവശ്യം ക്ലിക്ക് ചെയ്ത് ടിക് മാര്‍ക്ക് ഇടുക. അതിനുശേഷം ഈ വരിയുടെ താഴെയുള്ള വലിയ ചതുരക്കള്ളിയിലെ Arrow അമര്‍ത്തി, വരുന്ന ലിസ്റ്റില്‍നിന്നും Clear Type സെലക്ട് ചെയ്യുക.

6. OK ക്ലിക്ക് ചെയ്യുക. വീണ്ടും ഒരു പ്രാവശ്യം കൂടി OK ക്ലിക്ക് ചെയ്തുകഴിയുമ്പോള്‍ ഡിസ്‌പ്ലേ വിന്റോയും അടയ്ക്കാം.

7. ഇനി കണ്‍‌ട്രോള്‍ പാനല്‍ വിന്റോ അടയ്ക്കാവുന്നതാണ്.

കുറിപ്പ്: നിങ്ങളുടെ മോനിറ്ററിന്റെ ബ്രൈറ്റ്‌നെസ്,കോണ്ട്രാസ്റ്റ് സെറ്റിംഗുകള്‍ ശരിയായി അല്ല ഇപ്പോള്‍ ഇരിക്കുന്നതെങ്കില്‍ മേല്‍പ്പറഞ്ഞ കാര്യങ്ങള്‍ ചെയ്തുകഴിയുമ്പോള്‍ അക്ഷരങ്ങള്‍ വളരെ നേരിയ രീതിയിലാവും കാണപ്പെടുക. അങ്ങനെ കാണുന്നുവെങ്കില്‍ ബ്രൈറ്റ്‌നെസും കോണ്ട്രാസ്റ്റും അഡ്‌ജസ്റ്റ് ചെയ്യേണ്ടതാണ്.

Tuesday, 15 November 2011

ബ്ലോഗ് പോസ്റ്റില്‍ ചിത്രങ്ങള്‍ നല്‍കാന്‍.

ബ്ലോഗ് പോസ്റ്റില്‍ ചിത്രങ്ങള്‍ പോസ്റ്റു ചെയ്യാനുള്ള സൗകര്യം ബ്ലോഗര്‍ നമുക്കു നല്‍കുന്നുണ്ട്. നിങ്ങളുടെ കമ്പ്യൂട്ടറില്‍ നിന്നോ മറ്റു വെബ് സൈറ്റ്കളില്‍ നിന്നോ ഉള്ള ചിത്രങ്ങള്‍ ഇതുപോലെ പോസ്റ്റില്‍ ഉള്‍പ്പെടുത്താം. നിങ്ങളുടെ കമ്പ്യൂട്ടറില്‍ നിന്നുമുള്ള ചിത്രങ്ങള്‍ പോസ്റ്റ് ചെയ്യാനുള്ള രീതി താഴെ കാണുക.

ആദ്യമായി നിങ്ങള്ക്ക് ബ്ലോഗില്‍ നല്‍കേണ്ട ചിത്രം കമ്പ്യൂട്ടറില്‍ നിങ്ങളുടെ ഇഷ്ടം പോലെ ഏതെങ്കിലും ഭാഗത്ത് സേവ് ചെയ്യുക. കൂടുതല്‍ സൈസ് ഉള്ള ചിത്രങ്ങള്‍ പോസ്റ്റ് ചെയ്‌താല്‍ പേജ് ലോഡ് ആകാന്‍ കൂടുതല്‍ സമയം എടുക്കുമെന്നതിനാല്‍ പരമാവധി 300Kb വരെ സൈസ് ഉള്ള ചിത്രങ്ങള്‍ ഉപയോഗിക്കുന്നതാണുചിതം. കൂടുതല്‍ സൈസ് ഉള്ള ചിത്രങ്ങള്‍ ആണെങ്കില്‍ കംപ്രസ്സ് (Compress) ചെയ്തു സൈസ് കുറക്കാനുള്ള സൈറ്റുകള്‍ / സോഫ്റ്റ്‌വെയറുകള്‍ ഉപയോഗിച്ചു അവയെ കുറഞ്ഞ സൈസിലേക്ക് മാറ്റുക. എളുപ്പത്തില്‍ ഈ രീതിയില്‍ കംപ്രസ്സ് ചെയ്യാന്‍ ചിത്രങ്ങളെ കോപ്പി ചെയ്ത് മൈക്രോസോഫ്റ്റ് വേര്‍ഡ്‌ല്‍ (Microsoft Word) പേസ്റ്റ് ചെയ്യുക. അതിന് ശേഷം ആ ചിത്രത്തില്‍ മൗസ് കഴ്സര്‍ വച്ച് അതില്‍ ക്ലിക്ക് ചെയ്ത് പിടിച്ചു ഡസ്ക് ടോപ്പിലേക്ക് വലിക്കുക (Drag). നേരത്തെ കൂടുതല്‍ സൈസ് ഉണ്ടായിരുന്ന ചിത്രം കുറഞ്ഞ രീതിയിലേക്ക് കംപ്രസ്സ് ചെയ്ത് Clip image എന്ന പേരില്‍ ടെസ്ക്ടോപില്‍ കാണാം.

ഇനി, നിങ്ങളുടെ ബ്ലോഗ് സൈന്‍ ഇന്‍ ചെയ്ത ശേഷം, മുകളില്‍ നാവിഗേഷന്‍ ബാറിന്റെ വലതു വശത്തായുള്ള New Post എന്ന ലിങ്കില്‍ ക്ലിക്ക് ചെയ്യുക. അപ്പോള്‍ നിങ്ങള്‍ താഴെ കാണുന്ന രീതിയിലുള്ള പോസ്റ്റ് ടൈപ്പ് ചെയ്യാനുള്ള പേജിലേക്കാണല്ലോ എത്തുക. അതില്‍ Compose എന്ന രീതി തിരഞ്ഞെടുത്തു നമുക്കു ചിത്രങ്ങള്‍ അപ്-ലോഡ് ചെയ്യാം. അതിനായി ആ പേജിലെ Compose എന്ന ലിങ്കില്‍ ക്ലിക് ചെയ്യുക.

ഇതില്‍ താഴെ കാണുന്ന രീതിയിലുള്ള ഒരു സൂചകം കാണാം. അതില്‍ ക്ലിക്ക് ചെയ്യുക.

ഇപ്പോള്‍ നിങ്ങള്ക്ക് ആ വിന്‍ഡോവില്‍, ചിത്രങ്ങള്‍ അപ്-ലോഡ് ചെയ്യാനുള്ള, താഴെ കാണുന്ന രീതിയിലുള്ള മറ്റൊരു ചെറിയ വിന്‍ഡോ തുറന്നു വരുന്നതു കാണാം.

അതില്‍ Choose a layout എന്നതിന് താഴെ കാണുന്ന, None, Left, Center, Right, എന്നത് നിങ്ങള്‍ പോസ്റ്റ് ചെയ്യുന്ന ചിത്രങ്ങള്‍ ബ്ലോഗിലെ പോസ്റ്റ് ഏരിയയില്‍ ഏത് ഭാഗത്തായി കാണണം എന്നുള്ളത് തിരഞ്ഞെടുക്കാനുള്ള ഭാഗമാണ്. അത് നിങ്ങള്‍ക്കിഷ്ട്ടപ്പെട്ട രീതിയില്‍ സെലക്റ്റ് ചെയ്യുക. ആ വിന്‍ഡോവില്‍ തന്നെ Image size എന്നതിന് താഴെ കാണുന്ന Small, Medium, Large എന്ന ഭാഗം നിങ്ങള്‍ പോസ്റ്റ് ചെയ്യുന്ന ചിത്രങ്ങളുടെ വലുപ്പം തിരഞ്ഞെടുക്കാനുള്ളതാണ്. അതും നിങ്ങളുടെ ഇഷ്ട്ടം പോലെ സെലക്റ്റ് ചെയ്യുക.

ഇനി ആ വിന്‍ഡോവില്‍ തന്നെ കാണുന്ന Brows എന്ന ലിങ്കില്‍ ക്ലിക് ചെയ്യുക. അപ്പോള്‍ നിങ്ങള്ക്ക് നിങ്ങളുടെ കമ്പ്യൂട്ടറിലെ ഫയലുകളുടെ വിവരങ്ങള്‍ അടങ്ങിയ /ആവശ്യമായ ഫയലുകള്‍ തിരഞ്ഞെടുക്കാനുതകുന്ന, താഴെ കാണുന്നതിന് സമാനമായ ഒരു വിന്‍ഡോ തുറന്നു വരുന്നതു കാണാം.

അതില്‍ നിന്നും നേരത്തെ നിങ്ങള്‍ എവിടെയാണോ ചിത്രങ്ങള്‍ സേവ് ചെയ്ത് സൂക്ഷിച്ചിരുന്നത്, ആ ഭാഗം തിരഞ്ഞെടുത്തു ആ ചിത്രത്തിന്റെ file name ല്‍ Duble click ചെയ്യുക. ഈ രീതിയില്‍ ചെയ്തുകഴിയുമ്പോഴേയ്ക്കും നിങ്ങള്‍ ചിത്രങ്ങള്‍ Brows ചെയ്യാനുള്ള ലിങ്കുള്ള പഴയ വിന്‍ഡോവില്‍ തന്നെ തിരിച്ചെത്തും.

ഇപ്പോള്‍ നിങ്ങള്‍ തിരഞ്ഞെടുത്ത ചിത്രം അപ്-ലോഡ് ചെയ്യാന്‍ സെലക്റ്റ് ചെയ്യപ്പെട്ടു കഴിഞ്ഞു. ആ വിന്‍ഡോവില്‍ കാണുന്ന Add another image എന്ന ലിങ്കില്‍ ക്ലിക് ചെയ്ത് ഒരേ സമയം ഇത്തരത്തില്‍ അഞ്ചു ചിത്രങ്ങള്‍ വരെ നിങ്ങള്ക്ക് അപ്-ലോഡ് ചെയ്യാം. അതിന് ശേഷം ആ വിന്‍ഡോവില്‍ കാണുന്ന Upload image എന്ന ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

ഇപ്പോള്‍ നിങ്ങള്‍ നേരത്തെ തിരഞ്ഞെടുത്ത ചിത്രം നിങ്ങളുടെ ബ്ലോഗിലേക്ക് അപ്‌-ലോഡ് ചെയ്യുകയാണ് എന്ന് സൂചിപ്പിക്കുന്ന ഒരു ചെറിയ വിന്‍ഡോ കാണാം. ചിത്രം അപ്-ലോഡ് ചെയ്ത് കഴിഞ്ഞാല്‍ താഴെ കാണുന്ന രീതിയില്‍ ഒരു വിന്‍ഡോ കാണാം.

അതില്‍ DONE എന്ന ഭാഗത്ത് ക്ലിക് ചയ്യുക. ഇപ്പോള്‍ നിങ്ങളുടെ ബ്ലോഗിലെ പോസ്റ്റ് ചെയ്യാനുള്ള ഭാഗത്ത് നിങ്ങള്‍ നേരത്തെ തിരഞ്ഞെടുത്ത ചിത്രം കാണാം. പോസ്റ്റ് കോളത്തിനു മുകളിലുള്ള Edit Html എന്ന ലിങ്കില്‍ ക്ലിക് ചെയ്താല്‍ നിങ്ങള്‍ അപ്-ലോഡ് ചെയ്ത ചിത്രത്തിന്റെ Html കോഡ് ആയിരിക്കും പോസ്റ്റ് കോളത്തില്‍ കാണുക. അത് കോപ്പി ചെയ്തെടുത്ത് പോസ്റ്റ് കോളത്തിലെ ടെക്സ്റ്റ്‌കള്‍ക്കിടയില്‍ നല്‍കിയാല്‍ ചിത്രം ആ രീതിയിലായിരിക്കും കാണുക.

അതായത് നിങ്ങള്‍ പോസ്റ്റില്‍ ഒരു ലേഖനം എഴുതുന്നു എന്ന് വയ്ക്കുക. അതില്‍ ഏതെങ്കിലും ഒരു പാരഗ്രാഫിനു താഴെ അല്ലെങ്കില്‍ പത്താമത്തെ വരിക്കു താഴെയായാണ് ചിത്രം വരേണ്ടതെങ്കില്‍ നേരത്തെ പറഞ്ഞ പോലെ Html രീതി തിരഞ്ഞെടുത്ത് മേല്‍പ്പറഞ്ഞ കോഡ് കോപ്പി ചെയ്തെടുത്ത് അവിടെ നല്കുക. ഇനി Publish Post എന്ന ലിങ്കില്‍ ക്ലിക് ചെയ്ത് പോസ്റ്റ് പബ്ലിഷ് ചെയ്തശേഷം നിങ്ങളുടെ ബ്ലോഗ് കണ്ടു നോക്കൂ. നേരത്തെ തിരഞ്ഞെടുത്ത ചിത്രം ഇപ്പോള്‍ ബ്ലോഗ് പോസ്റ്റില്‍ കാണാം.

ഡാഷ് ബോര്‍ഡും പ്രൊഫയല്‍ എഡിറ്റിങ്ങും

ഇന്റര്‍-നെറ്റുമായി ബന്ധപ്പെട്ടുള്ള മിക്കവാറും എല്ലാവിധ സേവനങ്ങള്‍ക്കും നമ്മള്‍ ഒരു Username ഉം Password ഉം നല്കിയാണല്ലോ രജിസ്റ്റര്‍ ചെയ്യുകയും, പിന്നീട് ആവശ്യമായ കാര്യങ്ങള്‍ ചെയ്യുന്നതിലേക്കായി അത്തരം സേവനങ്ങളുടെ നമുക്കായുള്ള അക്കൌണ്ടിലേക്ക് പ്രവേശിക്കുകയും ചെയ്യുന്നത്.

ബ്ലോഗ് create ചെയ്തു കഴിഞ്ഞാല്‍ പിന്നീട് ആ ബ്ലോഗ് കാണാന്‍ ബ്രൌസറിന്റെ അഡ്രെസ്സ് ബാറില്‍ നിങ്ങളുടെ ബ്ലോഗിന്റെ URL ടൈപ്പ് ചെയ്‌താല്‍ മതി. പക്ഷെ നമ്മുടെ ബ്ലോഗില്‍ ആവശ്യമായ മാറ്റം വരുത്താന്‍ വേണ്ടി എന്ത് ചെയ്യും.?? അതിന് വേണ്ടിയാണ് ബ്ലോഗില്‍ Dashboard എന്ന സംവിധാനം. ബ്ലോഗ്ഗറിന്റെ സ്റ്റാര്‍ട്ട് പേജില്‍ നിന്നും, നേരത്തെ ബ്ലോഗ് രജിസ്റ്റര്‍ ചെയ്യുന്ന വേളയില്‍ അവിടെ നമ്മള്‍ നല്കിയ Username ഉം Password ഉം ഉപയോഗിച്ച്, നിങ്ങളുടെ ബ്ലോഗ്ഗര്‍ അക്കൌണ്ട് സൈന്‍-ഇന്‍ ( sign-in ) ചെയ്‌താല്‍ നമ്മള്‍ എത്തിച്ചേരുന്ന പേജാണ്‌ ഡാഷ് ബോര്‍ഡ് (Dashboard). ഒരു ഇ-മെയില്‍ ID ഉപയോഗിച്ചു create ചെയ്യുന്ന ബ്ലോഗുകളെ സംബന്ധിച്ച ഏതുവിധ കാര്യങ്ങളും നമുക്കു Dashboard വഴി ചെയ്യാം. അവയില്‍ പല രീതിയിലുള്ള മാറ്റം വരുത്താന്‍ Dashboard ആണ് സൌകര്യമൊരുക്കുന്നത്. ചുരുക്കത്തില്‍, ബ്ലോഗുകളില്‍ എല്ലാവിധ സെറ്റിങ്ങ്സുകളിലേക്കുമുള്ള ഒരു വാതിലാണ് Dashboard.

നിങ്ങള്‍ക്കായി ഇവിടെ ഈ സംവിധാനത്തെ കുറിച്ചു കുറച്ചു കാര്യങ്ങള്‍ പറയുകയാണ്‌.

നിങ്ങളുടെ ബ്ലോഗിന്റെ Dashboard ലേക്ക് പ്രവേശിക്കാനായി, നേരത്തെ പറഞ്ഞ http://www.blogger.com എന്ന സൈറ്റില്‍ പോകുക. അപ്പോള്‍ നേരത്തെ നമ്മള്‍ രജിസ്ട്രേഷനു വേണ്ടി ഉപയോഗിച്ച, താഴെയുള്ള ചിത്രത്തില്‍ കാണുന്ന രീതിയിലുള്ള, (അതില്‍, നമുക്കാവശ്യമുള്ള ഭാഗം മാത്രമെ നല്‍കിയിട്ടുള്ളൂ കേട്ടോ..) ബ്ലോഗറിന്റെ സ്റ്റാര്‍ട്ട് പേജിലാണ് എത്തിച്ചേരുക. ( കാലാനുസൃതമായി blogger ബ്ലോഗിന്റെ പല ഭാഗങ്ങളിലും ,കെട്ടിലും മട്ടിലും ചെറിയ മാറ്റം വരുത്തുന്നുണ്ട്.എങ്കിലും പ്രധാനമായുള്ള പലകാര്യങ്ങളും വലിയ വ്യത്യാസമില്ലാതെ തന്നെയായിരിക്കും ഉണ്ടാകുക. )
അതില്‍ മുകളില്‍ വലതു വശത്തായി കാണുന്ന (മുകളിലെ ചിത്രത്തില്‍ മാര്‍ക്ക് ചെയ്ത ഭാഗം.) Username (Email): എന്ന കോളത്തില്‍ നിങ്ങള്‍ നേരത്തെ ബ്ലോഗ് ഉണ്ടാക്കാനായി നല്കിയ ഇ-മെയില്‍ ID നല്കുക. തൊട്ടരികില്‍ കാണുന്ന Password: (?) എന്ന കോളത്തില്‍ നേരത്തെ ബ്ലോഗ് ഉണ്ടാക്കാനായി നല്കിയ പാസ്സ്‌വേര്‍ഡ്‌ നല്കുക.

ഇനി നിങ്ങള്‍ സ്ഥിരമായി ഒരു കമ്പ്യൂട്ടറില്‍ നിന്നു തന്നെയാണ് നിങ്ങളുടെ ബ്ലോഗ് തുറക്കുന്നത് എങ്കില്‍, ഓരോ പ്രാവശ്യവും ഈ രീതിയില്‍ ചെയ്യേണ്ട കാര്യമില്ല. നിങ്ങള്‍ നേരെത്തെ നല്കിയ Username ഉം Password ഉം നിങ്ങളുടെ കമ്പ്യൂട്ടര്‍ ഓര്ത്തു വയ്ക്കുന്നതിലേക്കായി Remember me (?) എന്നതിനു സമീപം കാണുന്ന ചെറിയ ചതുരത്തില്‍ ക്ലിക്ക് ചെയ്യുക. ഇതു എത്രമാത്രം സുരക്ഷിതമാണെന്നത് നിങ്ങള്‍ തീരുമാനിക്കുക. കാരണം മറ്റുള്ളവര്‍ നിങ്ങളുടെ കമ്പ്യൂട്ടറും ഇന്റര്‍നെറ്റ് കണക് ഷനും ഉപയോഗിക്കുന്നുണ്ടെങ്കില്‍ ഈ രീതി ഗുണകരമാകില്ല എന്നോര്‍ക്കുക. അതിന് ശേഷം Sign in എന്ന് കാണുന്ന വാക്കില്‍ ക്ലിക്ക് ചെയ്യുക.

ഇപ്പോള്‍ നിങ്ങള്‍, നിങ്ങളുടെ ബ്ലോഗിന്റെ, താഴെ കാണുന്ന രീതിയിലുള്ള (ഇതെന്റെ dashboard ആണ് കേട്ടോ.) dashboard-ല്‍ ആണുള്ളത്.
ഇവിടെ നിങ്ങളുടെ ബ്ലോഗുകളുടെ ലിസ്റ്റുകള്‍ക്കൊപ്പം ഇതുവരെയായി ബ്ലോഗില്‍ എത്ര പോസ്റ്റുകള്‍ ചെയ്തു , അവസാനമായി പോസ്റ്റ് പബ്ലിഷ് ചെയ്തത് എന്നാണ് എന്നതിനൊപ്പം, മറ്റു ചില ലിങ്കുകളും (ഉദാഹരണത്തിന് താഴെയുള്ള ചിത്രം കാണൂ.) കാണാം. അവ ഓരോന്നും പ്രത്യേകമായി പരിചയപ്പെടാം.
New post -: ഇതില്‍ ക്ലിക്ക് ചെയ്‌താല്‍ നിങ്ങള്ക്ക് നിങ്ങളുടെ ബ്ലോഗില്‍ പുതുതായി ഒരു പോസ്റ്റ് നല്‍കാന്‍ കഴിയും.

Edit Posts -: ഇതുപയോഗിച്ച് നിങ്ങള്‍ നിങ്ങളുടെ ബ്ലോഗില്‍ പബ്ലിഷ് ചെയ്തതോ, കഴിഞ്ഞ അധ്യായത്തില്‍ പറഞ്ഞ പോലെ ഡ്രാഫ്റ്റ് ഫോള്‍ഡറില്‍ സേവ് ചെയ്തു വച്ചതോ ആയ പോസ്റ്റുകളില്‍ ആവശ്യമായ മാറ്റം (edit) വരുത്താം. മേല്‍പറഞ്ഞ ലിങ്കില്‍ ക്ലിക്ക് ചെയ്‌താല്‍,നിങ്ങള്‍ ആ ബ്ലോഗില്‍ ഇതുവരെ നല്കിയ പോസ്റ്റുകളുടെ ഒരു ലിസ്റ്റ് ഉള്ള പേജിലാണ് എത്തുക. അതില്‍ നേരത്തെ നല്കിയ പോസ്റ്റുകള്‍ edit ചെയ്യാനും dilete ചെയ്യാനുമുള്ള സൌകര്യങ്ങള്‍ കാണാം.

Settings -: ഇതു ബ്ലോഗിന്റെ പല വിധത്തിലുള്ള സെറ്റിങ്ങ്സുകള്‍ക്കുള്ള ലിങ്ക് ആണ്.

Layout -: ഇവിടെ ക്ലിക് ചെയ്‌താല്‍ ബ്ലോഗിന്റെ Add and Arrange Page Elements പേജിലാണ് എത്തിച്ചേരുന്നത്. ഇതുവഴി, ബ്ലോഗര്‍ ബ്ലോഗില്‍ നല്കുന്ന വിവിധങ്ങളായ സേവനങ്ങളെ / സൌകര്യങ്ങളെ (പോസ്റ്റ്, എച്ച് ടി എം എല്‍ ജാവാ സ്ക്രിപ്റ്റുകള്‍, ഗാഡ്ജെറ്റുകള്‍, ബ്ലോഗ് ടൈറ്റില്‍ , നാവിഗേഷന്‍ ബാര്‍ തുടങ്ങിയവ.) ബ്ലോഗില്‍ കൂട്ടിചേര്‍ക്കുവാനും, എഡിറ്റ് ചെയ്യുവാനും, ബ്ലോഗില്‍ ഉപയോഗിക്കുന്ന മുറയ്ക്ക്‌, ആവശ്യമെങ്കില്‍ സ്ഥാനം മാറ്റിയും മറ്റു പലവിധത്തിലും നമ്മുടെ ഇഷ്ട്ടാനുസരണം ക്രമീകരിച്ചു ബ്ലോഗില്‍ ഡിസ്‌പ്ലേ ചെയ്യിക്കാം.

View Blog -: ഈ ലിങ്ക് ഉപയോഗിച്ചു നിങ്ങള്ക്ക് നിങ്ങളുടെ ബ്ലോഗ് സൈന്‍ ഇന്‍ ചെയ്ത രീതിയില്‍ കാണാം.(സൈന്‍ ഇന്‍ ചെയ്തു മാത്രമെ ബ്ലോഗില്‍ ആവശ്യമായ മാറ്റങ്ങള്‍ വരുത്താന്‍ കഴിയൂ.)

Hide -: ഡാഷ്ബോര്‍ഡില്‍ ബ്ലോഗിന്റെ പേരിനു സമീപമായി Hide എന്ന ഒരു ലിങ്ക് കാണാം. അതില്‍ ക്ലിക്ക് ചെയ്‌താല്‍ ആ ബ്ലോഗിനെ കുറിച്ചുള്ള വിവരണം ഡാഷ്ബോര്‍ഡില്‍ നിന്നും അപ്രത്യക്ഷമായതായി കാണാം. തല്‍ക്കാലത്തേക്ക് അത് ഡാഷ്ബോര്‍ഡില്‍ നിന്നും മാറ്റിനിര്‍ത്തി എന്നെ ഉള്ളൂ. പിന്നീട് നിങ്ങള്ക്ക് ആ ബ്ലോഗിനെകുറിച്ചുള്ള വിവരണം സ്ഥിരമായി അവിടെ കാണണം എന്നുണ്ടെങ്കില്‍, താഴെയായി കാണുന്ന Show all എന്ന ലിങ്കില്‍ ക്ലിക്ക് ചെയ്തു, നേരത്തെ ഹൈഡ് ആയ ബ്ലോഗിന്റെ വിവരണത്തിന് സമീപം കാണുന്ന Always show എന്ന ലിങ്കില്‍ ക്ലിക്ക് ചെയ്‌താല്‍ മതി. ഒരു ഇ-മെയില്‍ വിലാസം ഉപയോഗിച്ച് കൂടുതല്‍ ബ്ലോഗ് create ചെയ്യുന്നവര്‍‌, ഈ സേവനം ഉപയോഗിച്ച്, വല്ലപ്പോഴും മാത്രം പോസ്റ്റ് ഇടുന്ന ബ്ലോഗിനെ ഇത്തരത്തില്‍ താല്‍ക്കാലികമായി ഡാഷ്ബോര്‍ഡില്‍ നിന്നും മാറ്റി നിര്‍ത്തുകയും, സ്ഥിരമായി പോസ്റ്റ് നല്കുന്ന ബ്ലോഗിനെ അവിടെ ഡിസ്‌പ്ലേ ചെയ്യിക്കുകയും ചെയ്യുന്നതായിരിക്കും കൂടുതല്‍ സൗകര്യം.

Edit Profile -: ഇതു നിങ്ങളുടെ ബ്ലോഗിന്റെ Profile എഡിറ്റു ചെയ്യാനുള്ള പേജിലേക്കുള്ള ലിങ്ക് ആണ്. ഇവിടെ ക്ലിക് ചെയ്‌താല്‍ നിങ്ങള്‍ നിങ്ങളുടെ Profile എഡിറ്റു ചെയ്യാനുള്ള താഴെ കാണുന്ന ചിത്രത്തിന് സമാനമായ Edit User Profile എന്ന ഒരു പേജിലാണ് എത്തിച്ചേരുക. അതിലുള്ള മുഴുവന്‍ കാര്യങ്ങളും പൂരിപ്പിക്കണമെന്നില്ല. അത് കൊണ്ടുതന്നെ അതില്‍ പ്രധാനപ്പെട്ട ചില കാര്യങ്ങളെക്കുറിച്ച് താഴെ വിവരിച്ചിരിക്കുന്നു.
Share my Profile -: ഇതിന് നേരെയുള്ള കോളത്തില്‍ ടിക്ക് ചെയ്‌താല്‍ മാത്രമെ മറ്റുള്ളവര്‍ക്ക് നിങ്ങളുടെ Profile കാണാനുള്ള സൗകര്യം നല്‍കപ്പെടുകയുള്ളൂ. ഇങ്ങിനെ ചെയ്‌താല്‍ ബ്ലോഗില്‍ View My Compleate Profile എന്ന ഒരു ലിങ്ക് കാണാം. സന്ദര്‍ശകര്‍ക്ക് നിങ്ങളുടെ Profile കാണിച്ചുകൊടുക്കാന്‍ താല്‍പ്പര്യമില്ലെങ്കില്‍ ആ കോളത്തില്‍ ടിക് ചെയ്യാതിരിക്കുക.

Show my real name -: ഇതിന് നേരെയുള്ള കോളത്തില്‍ ടിക്ക് ചെയ്യുന്നതിലൂടെ, ഈ പേജില്‍ തന്നെ താഴെയായി നിങ്ങളുടെ First name ഉം Last name ഉം നല്‍കാനുള്ള കോളം കാണുന്നില്ലേ? അവിടെ നല്കുന്ന പേരുകളാണ് നിങ്ങളുടെ പ്രൊഫൈല്‍ പേജില്‍ / ബ്ലോഗില്‍ ഡിസ്‌പ്ലേ ചെയ്യപ്പെടുക. ഈ കോളത്തില്‍ ടിക്ക് ചെയ്യാതിരുന്നാല്‍ നിങ്ങളുടെ പ്രൊഫൈല്‍ പേരായിരിക്കും (തൂലികാ നാമം) മറ്റുള്ളവര്‍ക്ക് കാണാന്‍ കഴിയുക.

Show my email address -: ഇതിന് നേരെയുള്ള കോളത്തില്‍ ടിക്ക് ചെയ്യുന്നതിലൂടെ നിങ്ങളുടെ ബ്ലോഗ് create ചെയ്യാന്‍ ഉപയോഗിച്ച ഇ-മെയില്‍ വിലാസം നിങ്ങളുടെ പ്രൊഫൈല്‍ പേജില്‍ കാണാം. ബ്ലോഗ് വായിക്കുന്നവര്‍ക്ക് ആവശ്യമെങ്കില്‍ നിങ്ങളെ ഇ-മെയില്‍ വഴി ബന്ധപ്പെടാന്‍ ഈ രീതി സഹായകമാകും.

Show my blogs -: നിങ്ങള്ക്ക് ഒന്നിലധികം ബ്ലോഗുകള്‍ ഉണ്ടെങ്കില്‍ ആവശ്യമുള്ള ബ്ലോഗുകളെ മാത്രം പ്രൊഫൈല്‍ പേജില്‍ ഡിസ്‌പ്ലേ ചെയ്യിക്കാനാണീ സൗകര്യം. അവിടെയുള്ള Select blogs to display എന്ന ലിങ്കില്‍ ക്ലിക്ക് ചെയ്തു ഏതൊക്കെ ബ്ലോഗുകള്‍ മറ്റുള്ളവര്‍ക്ക് കാണാനായി പ്രൊഫൈല്‍ പേജില്‍ ഡിസ്‌പ്ലേ ചെയ്യിക്കണമെന്ന് തീരുമാനിക്കുക. നിങ്ങള്‍ അവിടെ തിരഞ്ഞെടുത്ത ബ്ലോഗുകള്‍ മാത്രമെ പിന്നീട് പ്രൊഫൈല്‍ പേജില്‍ കാണാന്‍ കഴിയൂ.

Email address -: നിങ്ങളുടെ ബ്ലോഗ് ഉണ്ടാക്കിയ ഇ-മെയില്‍ അക്കൌണ്ട് ആണിത്. ഇതില്‍ മാറ്റം വരുതാതിരിക്കുക.

Display name -: ഇതു നിങ്ങളുടെ തൂലികാ ( Profile Name ) നാമമാണ്. നേരത്തെ ബ്ലോഗ് create ചെയ്യുന്ന സമയത്തു നല്കിയ പ്രൊഫൈല്‍ പേരില്‍ മാറ്റം വരുത്തണമെങ്കില്‍ ഇവിടെയാണത് ചെയ്യേണ്ടത്.

First Name, Last Name -: ഇതു നിങ്ങളുടെ യഥാര്‍ത്ഥ പേര് നല്‍കാനുള്ള കോളമാണ്. ആവശ്യമെങ്കില്‍ എഴുതുക. ഇവിടെ നിങ്ങള്‍ നല്കുന്ന പേരാണ്, മുകളില്‍ കാണുന്ന Show my real name എന്ന കോളത്തില്‍ ടിക്ക് ചെയ്‌താല്‍ പ്രൊഫൈല്‍ പേജില്‍ / ബ്ലോഗില്‍ ഡിസ്‌പ്ലേ ചെയ്യപ്പെടുക.

Photo URL -: ഇവിടെ നിന്നും നിങ്ങള്ക്ക് നിങ്ങളുടെ ബ്ലോഗിലേക്കായുള്ള ഒരു പ്രൊഫൈല്‍ ഫോട്ടോ തിരഞ്ഞെടുക്കാം. നിങ്ങളുടെ പ്രൊഫൈല്‍ പേരിനൊപ്പം ഫോട്ടോ കൂടി നല്‍കിയാല്‍ ബ്ലോഗ് സന്ദര്‍ശിക്കുന്നവര്‍ക്ക് എളുപ്പത്തില്‍ നിങ്ങളെ ഓര്‍ത്തുവയ്ക്കാന്‍ കഴിയും. ഒരേ പ്രൊഫൈല്‍ നാമമോ, സമാനമായ പേരോ മറ്റൊരാള്‍ ബ്ലോഗ് ചെയ്യാന്‍ ഉപയോഗിക്കുകയാണെങ്കില്‍ പ്രൊഫൈല്‍ ചിത്രം നോക്കി മറ്റുള്ളവര്‍ക്ക് ഓരോരുത്തരെയും വെവ്വേറെ തിരിച്ചറിയാന്‍ ഇതുവഴി സാധിക്കും.നിങ്ങളുടെ കമ്പ്യൂട്ടറില്‍ നിന്നോ ഏതെങ്കിലും വെബ്സൈറ്റ്ല്‍ നിന്നോ ഫോട്ടോ അപ്-ലോഡ് ചെയ്യാം.

ഇനിയുള്ളത് നിങ്ങളുടെ വ്യക്തിപരമായ വിവരങ്ങള്‍ നല്‍കാനുള്ള കോളങ്ങളാണ്. നിങ്ങള്‍ ഈ പേജില്‍ നല്കുന്ന വിവരങ്ങള്‍ ഒക്കെയും നിങ്ങളുടെ പ്രൊഫൈല്‍ പേജില്‍ സന്ദര്‍ശകര്‍ക്ക് കാണാം എന്നതിനാല്‍, എന്തൊക്കെ വിവരങ്ങള്‍ ഏതൊക്കെ രീതിയില്‍ ഏതൊക്കെ കോളങ്ങളില്‍ നല്‍കണം നെല്കേണ്ട എന്നത് നിങ്ങള്‍തന്നെ തീരുമാനിക്കുക. ആവശ്യമെങ്കില്‍ വേണ്ടരീതിയില്‍ പൂരിപ്പിച്ചശേഷം SAVE PROFILE എന്നുകാണുന്നിടത്ത് ക്ലിക്ക് ചെയ്തു ഇതുവരെ ചെയ്ത കാര്യങ്ങള്‍ സേവ് ചെയ്യുക. ശേഷം തിരിച്ചു ഡാഷ്ബോര്‍ഡില്‍ എത്തിച്ചേരാനായി ആ പേജിന്റെ മുകളില്‍ കാണുന്ന Dashboard എന്ന ലിങ്കില്‍ ക്ലിക്ക് ചെയ്യുക. ഇതുമായി ബന്ധപ്പെട്ട് ഇത്രയൊക്കെയാണ് ഉള്ളത്.

ബ്ലോഗ് ലേയൌട്ട് / അറേഞ്ച് പേജ് എലെമെന്റ്സ്


1  2  3  4  5  

ബ്ലോഗില്‍ മെയിന്‍ പേജില്‍ നാവിഗേഷന്‍ ബാറില്‍ വലതു വശത്തായി കാണുന്ന Customize എന്ന ലിങ്കില്‍ ക്ലിക്ക് ചെയ്തോ, Dashboard-ല്‍ നിന്നും ബ്ലോഗുകളുടെ വിവരണങ്ങള്‍ക്കൊപ്പമുള്ള View Blog എന്ന ലിങ്കില്‍ ക്ലിക്ക് ചെയ്തോ നിങ്ങളുടെ ബ്ലോഗിന്റെ Layout / Add and Arrange Page Elements എന്ന പേജില്‍ എത്താം.
ഇതുവഴി, ബ്ലോഗര്‍ ബ്ലോഗില്‍ നല്കുന്ന വിവിധങ്ങളായ സേവനങ്ങളെ / സൌകര്യങ്ങളെ (പോസ്റ്റ്, എച്ച് ടി എം എല്‍ ജാവാ സ്ക്രിപ്റ്റുകള്‍, ഗാഡ്ജെറ്റുകള്‍, ബ്ലോഗ് ടൈറ്റില്‍ , നാവിഗേഷന്‍ ബാര്‍ , ഫോണ്ട്സ് ആന്‍ഡ് കളെര്സ് , എഡിറ്റ് എച്ച് ടി എം എല്‍, പുതിയ ടെമ്പ്ലടുകള്‍ തുടങ്ങിയവ.) ബ്ലോഗില്‍ കൂട്ടിചേര്‍ക്കുവാനും, എഡിറ്റ് ചെയ്യുവാനും, ബ്ലോഗില്‍ ഉപയോഗിക്കുന്ന മുറയ്ക്ക്‌, ആവശ്യമെങ്കില്‍ സ്ഥാനം മാറ്റിയും മറ്റു പലവിധത്തിലും നമ്മുടെ ഇഷ്ട്ടാനുസരണം ക്രമീകരിച്ചു ബ്ലോഗില്‍ ഡിസ്‌പ്ലേ ചെയ്യിക്കാം.

അതുകൊണ്ടുതന്നെ, ബ്ലോഗിന്റെ ഈ ഭാഗത്തെ (Layout / Add and Arrange Page Elements) നമുക്കൊന്ന് വിശദമായി പരിചയപ്പെടാം.

Posting -: ഇതു നിങ്ങളുടെ ബ്ലോഗില്‍ പുതിയ പോസ്റ്റു ചെയ്യാനുള്ള സൗകര്യം നല്കുന്നു.

Settings -: ഇതു ബ്ലോഗിന്റെ വിവിധ സെറ്റിങ്ങ്സുകളിലേക്കുള്ള ലിങ്ക് ആണ്.

Pick New Template -: ഇതുവഴി നിങ്ങള്ക്ക് നിങ്ങളുടെ ബ്ലോഗില്‍ നിലവിലുള്ള ടെമ്പ്ലറ്റ് ( Template ) മാറ്റി ബ്ലോഗറിന്റെ തന്നെ മറ്റൊരു ടെമ്പ്ലറ്റ് തിരഞ്ഞെടുക്കാം. ഈ ലിങ്കില്‍ ക്ലിക്ക് ചെയ്‌താല്‍ എത്തുന്ന പേജില്‍ ബ്ലോഗ്ഗര്‍ നമ്മുടെ ബ്ലോഗിലേക്കായി, പലതരത്തിലുള്ള ടെമ്പ്ലറ്റ്കള്‍ തിരഞ്ഞെടുക്കാനുള്ള സൗകര്യം നല്‍കിയിരിക്കുന്നു. തുടക്കത്തില്‍ നമ്മള്‍ ബ്ലോഗ് നിര്‍മ്മിക്കുന്ന സമയത്തു ടെമ്പ്ലേറ്റ് തിരഞ്ഞെടുത്ത അതേ രീതി തന്നെയാണ് ഇവിടെ ഉള്ളത്. ഇവിടെ നിന്നും ആവശ്യമായ ടെമ്പ്ലറ്റ്കള്‍ തിരഞ്ഞെടുത്തു കഴിഞ്ഞാല്‍ SAVE TEMPLATE എന്ന ലിങ്കില്‍ ക്ലിക്ക് ചെയ്തു നിങ്ങള്‍ തിരഞ്ഞെടുത്ത പുതിയ ടെമ്പ്ലറ്റ് സേവ് ചെയ്യുക.
നിങ്ങള്ക്ക് ബ്ലോഗറിന്റെ ടെമ്പ്ലട്ടിനു പുറമെ മറ്റു ടെമ്പ്ലറ്റ്കളും ബ്ലോഗില്‍ ഉപയോഗിക്കാം. തുടര്‍ന്ന് വായിക്കുക.

Edit html -: ഈ ലിങ്കില്‍ ക്ലിക്ക് ചെയ്‌താല്‍ നിങ്ങളുടെ ബ്ലോഗിന്റെ ടെമ്പ്ലേറ്റ് എഡിറ്റ് ചെയ്യുവാനുള്ള സൗകര്യം നല്കുന്ന, താഴെ കാണുന്ന രീതിയിലുള്ള ഒരു പേജിലാണ് എത്തുക.
ഇതുവഴി നിങ്ങള്ക്ക് നിങ്ങളുടെ ബ്ലോഗിന്റെ നിലവിലുള്ള ടെമ്പ്ലട്ടില്‍ പലതരത്തിലുള്ള മാറ്റം വരുത്താന്‍ കഴിയും. നിങ്ങളുടെ ബ്ലോഗിന്റെ പോസ്റ്റ് , സൈഡ് ബാര്‍ , ടൈറ്റില്‍ ബാര്‍ , ലൈന്‍ സ്പേസ് തുടങ്ങി, പലകാര്യങ്ങളും, അവ ഏതൊക്കെ അളവുകളില്‍ ബ്ലോഗിന്റെ ഏതൊക്കെ ഭാഗത്ത് എങ്ങിനെയൊക്കെയായിരിക്കണമെന്നതിനെക്കുറിച്ചുള്ള നിര്‍ദേശങ്ങള്‍ Html ഫോര്‍മാറ്റില്‍ ഇവിടെ നല്കിയിരിക്കും. ഇതില്‍ ചില മാറ്റങ്ങള്‍ വരുത്തിയാല്‍ നിങ്ങളുടെ ബ്ലോഗിന്റെ മേല്‍പ്പറഞ്ഞ കാര്യങ്ങളിലടക്കം, പല ഭാഗങ്ങളും നിലവിലുള്ളതില്‍ നിന്നും വ്യത്യസ്തമാക്കാം. ഇതിന് തുനിയും മുന്പ് നിങ്ങളുടെ ബ്ലോഗിന്റെ നിലവിലുള്ള ടെമ്പ്ലേറ്റ് കോഡ് കോപ്പി ചെയ്തു ഒരു Notepad-ല്‍ സേവ് ചെയ്തു വയ്ക്കുന്നത് നല്ലതാണ്.

Html കോഡുകളെ കുറിച്ചു കൂടുതല്‍ അറിവില്ലാത്തവര്‍ ഈ ഭാഗത്തേക്ക് പോകാതിരിക്കുന്നതാണുചിതം. കാരണം, സൂക്ഷ്മതയോടെയുള്ള എഡിറ്റിംഗ് അല്ല ഇതില്‍ നടത്തുന്നതെങ്കില്‍ ചിലപ്പോള്‍ ആ ബ്ലോഗിലുള്ള കാര്യങ്ങളോ, അല്ലെങ്കില്‍ ബ്ലോഗ് തന്നെയോ നഷ്ട്ടപ്പെട്ടേക്കാം. ആവശ്യമെങ്കില്‍, ഈ കോളത്തിലുള്ള Html കോഡുകള്‍ ഡിലീറ്റ് ചെയ്ത ശേഷം, മറ്റേതെങ്കിലും സൈറ്റില്‍ നിന്നും കോപ്പി ചെയ്തെടുത്ത ടെമ്പ്ലേറ്റ് കോഡ് അവിടെ പേസ്റ്റ് ചെയ്ത് അത് സേവ് ചെയ്ത് നിലവിലുള്ള ടെമ്പ്ലേറ്റ് മാറ്റുകയുമാവാം. അത്തരത്തിലുള്ള, കൂടുതല്‍ കോളങ്ങള്‍ ഉള്ളതും നിങ്ങളുടെ ആവശ്യത്തിനുതകുന്നതുമായ ടെമ്പ്ലട്ടുകള്‍ സൌജന്യമായി നല്കുന്ന പല സൈറ്റുകളും ഉണ്ട്.

ഈ ബ്ലോഗില്‍ അത്തരം കുറച്ചു ടെമ്പ്ലട്ടുകളുടെ കോഡ് നല്‍കിയിട്ടുള്ളത് ആവശ്യമെങ്കില്‍ ഉപയോഗിക്കാം. നിലവിലുള്ള ടെമ്പ്ലറ്റ് മാറുമ്പോള്‍ ബ്ലോഗിലുള്ള പോസ്റ്റുകള്‍ ഒഴികെ, സൈഡ് ബാറില്‍ / ഗാഡ്ജെറ്റ് / ജാവാസ്ക്രിപ്റ്റ് പേജില്‍ നല്കിയ പല കാര്യങ്ങളും നഷ്ട്ടപ്പെടാന്‍ സാധ്യത ഉണ്ട്. അതുകൊണ്ട് തന്നെ ടെമ്പ്ലറ്റ് മാറുന്നതിന് മുന്പായി നിങ്ങളുടെ ബ്ലോഗിലെ സൈഡ് ബാറില്‍ / ഗാഡ്ജെറ്റ് / ജാവാസ്ക്രിപ്റ്റ് പേജില്‍ നല്‍കിയിട്ടുള്ള വിവരങ്ങള്‍ കോപ്പി ചെയ്തു, മറ്റെവിടെയെങ്കിലും സൂക്ഷിക്കുകയും, ടെമ്പ്ലറ്റ് മാറ്റിക്കഴിഞ്ഞതിനു ശേഷം ആവശ്യമായ സ്ഥലങ്ങളില്‍ പേസ്റ്റ് ചെയ്യുകയും ചെയ്യുക.

Fonts and Colors -: ഇതു , നിങ്ങളുടെ ബ്ലോഗിന്റെ വിവിധ ഭാഗങ്ങള്‍ക്ക് / ടെക്സ്റ്റുകള്‍ക്ക് അനുയോജ്യമായ നിറങ്ങള്‍ തിരഞ്ഞെടുക്കുന്നതിനും, പല ഭാഗങ്ങളില്‍ നല്‍കിയിട്ടുള്ള / നല്കുന്ന ടെക്സ്റ്റുകളുടെ വലുപ്പം ക്രമീകരിക്കുവാനുമുള്ള ലിങ്ക് ആണ്. ഈ ലിങ്കില്‍ ക്ലിക്ക് ചെയ്‌താല്‍ നിങ്ങള്‍ താഴെ കാണുന്ന രീതിയിലുള്ള ഒരു വിന്‍ഡോവില്‍ ആണ് എത്തുക.( ആ പേജിന്റെ കുറച്ചു ഭാഗം മാത്രമെ നല്‍കിയിട്ടുള്ളൂ കേട്ടോ.) നിങ്ങള്‍ തിരഞ്ഞെടുക്കുന്ന ഓരോ ടെമ്പ്ലട്ടുകള്‍ക്കും അനുസരിച്ച് വ്യത്യസ്ത മായിരിക്കും ഇവിടെ ഉള്ള നിര്‍ദേശങ്ങള്‍‍. അതായത്,ചുരുക്കം ചിലതില്‍ മുകളില്‍ പറഞ്ഞ രീതിയിലുള്ള ഒരു മാറ്റവും വരുത്താന്‍ കഴിയാത്ത തരത്തിലായിരിക്കും ( Fixed ) ടെമ്പ്ലട്ടു ഡിസൈന്‍ ചെയ്തിരിക്കുക.
ആ വിന്‍ഡോവില്‍ മുകളിലായി ഇടതു വശത്ത്, ഒരു സ്ക്രോള്‍ ബോക്സില്‍ ബ്ലോഗിന്റെ പല ഭാഗങ്ങള്ക്കും ആവശ്യമായ രീതിയില്‍ നിറങ്ങള്‍ തിരഞ്ഞെടുക്കാനുള്ള സൂചകങ്ങളോട് കൂടിയ കളര്‍ ബോക്സും, അതില്‍ തന്നെ താഴെയായി ബ്ലോഗില്‍ പല ഭാഗങ്ങളില്‍ നല്‍കിയിട്ടുള്ള / നല്കുന്ന ടെക്സ്റ്റുകളുടെ വലുപ്പം, സ്റ്റൈല്‍, ബോള്‍ഡ്നെസ്സ്, ഇറ്റാലിക്ക് രീതിയിലുള്ള വാക്കുകള്‍ എന്നിവ ക്രമീകരിക്കാനുള്ള സൌകര്യങ്ങളും കാണാം. ഇവയ്ക്കു താഴെയായി നിങ്ങളുടെ ബ്ലോഗിന്റെ പൂര്‍ണ്ണ രൂപവും (Preview) കാണാം. അവിടെ, മേല്‍പ്പറഞ്ഞ സൌകര്യങ്ങളുപയോഗിച്ചു നിങ്ങള്‍ വരുത്തുന്ന മാറ്റം അപ്പോള്‍ തന്നെ കാണാന്‍ കഴിയും. ആവശ്യമായ മാറ്റങ്ങള്‍ വരുത്തിയതിനു ശേഷം SAVE CHANGES എന്ന് കാണുന്ന വാക്കില്‍ ക്ലിക്ക് ചെയ്ത് നിങ്ങള്‍ വരുത്തിയ മാറ്റങ്ങള്‍ സേവ് ചെയ്യുക.

Add and Arrange Page Elements -: ഇതു നിങ്ങളുടെ ബ്ലോഗില്‍ നല്‍കിയിട്ടുള്ള പോസ്റ്റ്, എച്ച് ടി എം എല്‍ ജാവാ സ്ക്രിപ്റ്റുകള്‍, ഗാഡ്ജെറ്റുകള്‍, ബ്ലോഗ് ടൈറ്റില്‍, നാവിഗേഷന്‍ ബാര്‍ തുടങ്ങിയവ നിങ്ങളുടെ ( ഇവയ്ക്കെല്ലാം കൂടെ പൊതുവായി Page Elements എന്ന് പറയുന്നു ) സൌകര്യമനുസരിച്ച് സ്ഥാനം മാറ്റി ബ്ലോഗില്‍, ആവശ്യമായ ഇടങ്ങളില്‍ മാറ്റി സ്ഥാപിച്ചു ഡിസ്‌പ്ലേ ചെയ്യിക്കാം. ഇതെങ്ങിനെ ചെയ്യാം എന്ന് നോക്കാം. ഉദാഹരണത്തിന് , താഴെ ഉള്ള ചിത്രം കാണുക.
അതിലുള്ള About Me എന്ന് തുടങ്ങി Live Trafic Feed എന്നുവരെ ഉള്ള 5 കോളങ്ങളില്‍ നല്കിയ കാര്യങ്ങളും ഒന്നിന് താഴെ ഒന്നു എന്ന നിലയിലാണ് എന്റെ ഈ ബ്ലോഗിന്റെ ഇടതു വശത്തെ സൈഡ് ബാറില്‍ ദൃശ്യമാകുന്നത്. ഇതിലെ ഏറ്റവും മുകളിലെ കോളത്തില്‍ ഉള്ള About Me എന്ന ഭാഗം ബ്ലോഗിലെ സൈഡ് ബാറിന്റെ ഏറ്റവും താഴെ എന്ന രീതിയില്‍ ബ്ലോഗില്‍ ഡിസ്‌പ്ലേ ചെയ്യിക്കണമെങ്കില്‍ and Arrange Page Elements എന്ന പേജില്‍ വന്നു About Me എന്ന കോളത്തിനു മുകളില്‍ മൗസ് കഴ്സര്‍ വച്ച് ക്ലിക്ക് ചെയ്തു പിടിച്ചു, താഴേക്ക് വലിച്ചു ആവശ്യമായ സ്ഥലത്തു എത്തിക്കുക. ഇപ്പോള്‍ About Me എന്ന കോളം ഏറ്റവും താഴെയായി വന്നു നില്ക്കും. ഇനി ആ പേജിന്റെ വലതു മുകളിലായി കാണുന്ന SAVE എന്ന വാക്കില്‍ ക്ലിക്ക് ചെയ്തു ഇവിടെ വരുത്തിയ മാറ്റം സേവ് ചെയ്‌താല്‍ നമ്മള്‍ മാറ്റം വരുത്തിയ രീതിയിലായിരിക്കും അത് ബ്ലോഗില്‍ ഡിസ്‌പ്ലേ ചെയ്യുക.

ഇത്തരത്തില്‍ ആ പേജിലുള്ള ഏത് എലമെന്റുകളുടെയും സ്ഥാനം വ്യത്യാസപ്പെടുത്താം.

ഇനി നമുക്കു പോസ്റ്റ് ചെയ്യാം..

3
ഇനി നമുക്കു പോസ്റ്റ് ചെയ്യാം: ഇനി നമുക്കു പോസ്റ്റു ചെയ്യേണ്ട ഘട്ടത്തിലേക്ക് കടക്കാം. ഇപ്പോള്‍ നിങ്ങളുള്ളത്, Settings എന്ന പേജിലാണല്ലോ? അവിടെ ഇടതുവശത്ത് മുകളിലായി കാണുന്ന Posting എന്ന് ലിങ്കില്‍ ക്ലിക്ക് ചെയ്യുക.(പോസ്റ്റു ചെയ്യുന്നതിന്,മറ്റു വഴികളുമുണ്ട്.ബ്ലോഗ് തുറന്നാല്‍ മെയിന്‍ പേജില്‍ മുകളിലായി കാണുന്ന നാവിഗേഷന്‍ ബാറിന്റെ വലതുവശത്തുള്ള ന്യൂ പോസ്റ്റ് എന്ന ലിങ്കില്‍ ക്ലിക്ക് ചെയ്തോ ഡാഷ് ബോര്‍ഡില്‍ ചെന്നാല്‍, ബ്ലോഗ് വിവരണങ്ങളില്‍ കാണുന്ന New Post എന്ന ലിങ്കില്‍ ക്ലിക് ചെയ്തോ പുതിയ പോസ്റ്റ് നമുക്കു Create ചെയ്യാം. അതിനെ കുറിച്ചു പിന്നീട് പറയാം.)




ഇപ്പോള്‍ നിങ്ങള്‍ പോസ്റ്റു ചെയ്യുന്നതിന് വേണ്ടി ഉള്ള, ടൈപ്പ് ചെയ്യാനുള്ള ഒരു കോളവും മറ്റുപല അയ്ക്കണുകളും ഉള്ള, താഴെ കാണുന്ന രീതിയിലുള്ള ഒരു പേജിലാണ് എത്തിയിരിക്കുന്നത്.



ഇതില്‍ ചെയ്യേണ്ട കാര്യങ്ങള്‍, ഏതൊക്കെ രീതിയില്‍ എന്തൊക്കെ ചെയ്താലാണ് പോസ്റ്റ് ബ്ലോഗില്‍ ഡിസ്‌പ്ലേ ചെയ്യുന്നത് എന്നതിനെയൊക്കെ സംബന്ധിച്ചുളള കുറച്ചു കാര്യങ്ങളാണിവിടെ പറയുന്നത്.
അവിടെ കാണുന്ന , Title എന്ന കോളത്തിലാണ് നിങ്ങള്‍ ചെയ്യാനുദ്ധേശിക്കുന്ന ബ്ലോഗ് പോസ്റ്റിന്റെ തലക്കെട്ട്‌ നല്‍കേണ്ടത്.( മലയാളത്തിലായാല്‍ ഉചിതം. ബ്ലോഗ് അഗ്രിഗേറ്ററുകളിലും മറ്റും നിങ്ങളുടെ പോസ്റ്റ് ലിസ്റ്റ് ചെയ്യാന്‍ ഇതു സഹായകമാകും.) അതായത്, നിങ്ങളിപ്പോള്‍ വായിച്ചുകൊണ്ടിരിക്കുന്ന ഈ പോസ്റ്റിന്റെ മുകളില്‍ 'ഇനി നമുക്കു പോസ്റ്റ് ചെയ്യാം' എന്ന ഒരു തലക്കെട്ട്‌ കാണുന്നില്ലേ?, അത്, മേല്‍പ്പറഞ്ഞ Title എന്ന കോളത്തില്‍ നല്‍കിയതാണ്.

ഇനി പോസ്റ്റ് ചെയ്യേണ്ടതിലേക്കുള്ള മറ്റു ചില ക്രമീകരണങ്ങള്‍ ഏതൊക്കെ എന്ന് നോക്കാം. ടൈപ്പ് ചെയ്യാനുള്ള ആ കോളത്തിന് മുകളിലായി കുറേയേറെ അയ്ക്കണുകള്‍ കാണാം. ചില അയ്ക്കണുകള്‍ നിങ്ങള്ക്ക് മുന്പേ തന്നെ പരിചയമുണ്ടാകും. എങ്കിലും അവ ഓരോന്നിനെ കുറിച്ചും കുറച്ചു കാര്യങ്ങള്‍ പറയാം.

പോസ്റ്റ് ചെയ്യാനുള്ള കോളത്തിന്റെ വലതു മുകളില്‍ കാണുന്ന രണ്ടു ലിങ്കുകളില്‍ Compose എന്ന ലിങ്കില്‍ ക്ലിക്ക് ചെയ്യുക.(Edit Html എന്ന ലിങ്കില്‍ ക്ലിക് ചെയ്‌താല്‍ നിങ്ങള്ക്ക് Html ഫോര്‍മാറ്റില്‍ പോസ്റ്റ് ചെയ്യാം. തല്‍ക്കാലം, നമുക്കു ആ ഭാഗത്തേക്ക് പോകേണ്ട. മിക്കവാറും എല്ലാ കാര്യങ്ങളും Compose എന്ന രീതിയില്‍ തന്നെ ചെയ്യാം.)


ഇതു നിങ്ങള്‍ക്കാവശ്യമായ ഫോണ്ടുകള്‍ (Fonts) തിരഞ്ഞെടുക്കാനുള്ള ടൂള്‍ ആണ്. ഇതിലെ ടിക്മാര്‍ക്കില്‍ ക്ലിക്ക് ചെയ്തു ആവശ്യമുള്ള രീതിയിലുള്ള ഫോണ്ട് സെലക്റ്റ് ചെയ്യുക.
ഫോണ്ടിന്റെ വലുപ്പം ഏത് രീതിയില്‍ ആകണം എന്ന് തീരുമാനിക്കാനുള്ള ഐക്കണ്‍ ആണിത്. ഇതിലെ ടിക് മാര്‍ക്കില്‍ ക്ലിക്ക് ചെയ്തു ആവശ്യമായ വലുപ്പത്തിലുള്ള ഫോണ്ട് തിരഞ്ഞെടുക്കുക.
ഈ ടൂള്‍ ഉപയോഗിച്ചു ആവശ്യമെങ്കില്‍ 'ഇതുപോലെ'ഫോണ്ട് ബോള്‍ഡ് (Bold) ആക്കാം.
ഈ ഐക്കണ്‍ Italic എന്നതിനെ സൂചിപ്പിക്കുന്നു. ഇതുപയോഗിച്ച് വാക്കുകളെ 'ഇതുപോലെ ' Italic (വാക്കുകളെ ചരിഞ്ഞ രീതിയില്‍ കാണാന്‍.) രീതിയില്‍ പോസ്റ്റില്‍ നല്‍കാം.
ഫോണ്ടിന് /വാക്കുകള്‍ക്ക് 'ഇതുപോലെ' ആവശ്യമായ നിറം (Color) നല്‍കാനുള്ള ടൂള്‍ ആണിത്.ഇതുവഴി പോസ്റ്റില്‍, നിങ്ങള്‍ക്കാവശ്യമുള്ള വാക്കുകളോ, ചില പ്രത്യേക ഭാഗങ്ങളോ നിങ്ങളുടെ ഇഷ്ടാനുസരണം നിറം മാറ്റാം.
ഇത്, നിങ്ങളുടെ പോസ്റ്റില്‍ മറ്റൊരു സൈറ്റ് / ബ്ലോഗിന്റെ ലിങ്ക് നല്‍കാനുള്ള ടൂള്‍ ആണ്.അതായത് നിങ്ങളുടെ പോസ്റ്റിലെ ഏതെങ്കിലും ഒരു വാക്കില്‍ ക്ലിക് ച്യ്താല്‍ മറ്റൊരു സൈറ്റ് / ബ്ലോഗിലേക്ക് പ്രവേശിക്കാനുള്ള ഒരു ലിങ്ക് ഈ ടൂള്‍ ഉപയോഗിച്ചു ഉണ്ടാക്കാം. അതിനായി,പോസ്റ്റു ചെയ്യുന്ന പേജില്‍ നിങ്ങള്‍ ടൈപ്പ് ചെയ്തതില്‍ ഏതെങ്കിലും ഒരു വാക്കു സെലക്റ്റ് ചെയ്യുക. അതിന് ശേഷം മേല്‍പ്പറഞ്ഞ ഹൈപ്പര്‍ ലിങ്ക് ടൂള്‍ - ല്‍ ക്ലിക് ചെയ്‌താല്‍ ഒരു ചെറിയ വിന്‍ഡോ ആ പേജില്‍ പ്രത്യക്ഷപ്പെടുന്നത് കാണാം.അതില്‍ Enter URL: എന്ന കോളത്തില്‍, നിങ്ങള്ക്ക് ഏത് സൈറ്റ് / ബ്ലോഗിലെക്കാണോ മേല്‍പ്പറഞ്ഞ വാക്കില്‍ ക്ലിക് ചെയ്യുമ്പോള്‍ പ്രവേശിക്കേണ്ടത്, ആ സൈറ്റ് / ബ്ലോഗിന്റെ URL നല്കി OK എന്നതില്‍ ക്ലിക് ചെയ്യുക. ബ്ലോഗ് പോസ്റ്റ് പബ്ലിഷ് ചെയ്തു കഴിഞ്ഞാല്‍, നേരത്തെ നിങ്ങള്‍ സെലക്റ്റ് ചെയ്ത വാക്കില്‍ ക്ലിക് ചെയ്‌താല്‍ നിങ്ങള്‍ ഏത് സൈറ്റ് ന്റെ URL ആണോ നേരത്തെ നല്‍കിയിരുന്നത് ആ സൈറ്റിലേക്ക് പ്രവേശിക്കാം.
ഈ ടൂള്‍ ഉപയോഗിച്ച്, ബ്ലോഗില്‍ നിങ്ങള്‍ നല്കുന്ന പോസ്റ്റിനെ മുഴുവനായോ, അല്ലെങ്കില്‍, പോസ്റ്റിലുള്ള ഏതെങ്കിലുമൊരു വാക്കിനെയോ, ചിത്രത്തെയോ ഇടത് / മധ്യത്തില്‍ / വലത് / ഇരുവശത്തുനിന്നും ഒരുപോലെ അല്ലെങ്കില്‍ പോസ്റ്റ് ഏരിയ നിറഞ്ഞ രീതിയില്‍ (Justify) ക്രമീകരിക്കാം.
ക്രമ നമ്പര്‍ പ്രകാരം എന്തെങ്കിലും പോസ്റ്റില്‍ വിവരിക്കാനുണ്ടെങ്കില്‍ അതിനുള്ള ടൂള്‍ ആണിത്. താഴെയുള്ള ഉദാഹരണം കാണുക.
  1. ഉദാഹരണം.
  2. ഉദാഹരണം.
ഈ ടൂള്‍ ഉപയോഗിച്ച്, താഴെ കാണുന്ന രീതിയില്‍ Bullet ഐക്കണ്‍ നല്കി വാക്കുകളെ / വിശദീകരണങ്ങളെ വേര്‍തിരിക്കാം.
  • ഉദാഹരണം.
  • ഉദാഹരണം.
ബ്ലോഗ് പോസ്റ്റിലുള്ള ചില പ്രത്യേക പാരഗ്രാഫുകള്‍ / ഭാഗങ്ങള്‍ മറ്റു ഭാഗങ്ങളില്‍ നിന്നും വേര്‍തിരിച്ചു അല്‍പ്പം അകത്തേക്ക് തള്ളിനില്‍ക്കുന്ന രീതിയില്‍ ഡിസ്‌പ്ലേ ചെയ്യിക്കാന്‍ ഈ ടൂള്‍ ഉപയോഗിക്കുന്നു. ഈരീതിയില്‍ ചെയ്യാന്‍, പോസ്റ്റ് ചെയ്യുമ്പോള്‍ ആവശ്യമായ ഭാഗം സെലക്റ്റ് ചെയ്തു ഈ ടൂളില്‍ ക്ലിക്ക് ചെയ്‌താല്‍ മതി.
ഇത്, Spelling ശരിയാണോ എന്നറിയാനുള്ള ടൂളാണ്. മലയാളത്തില്‍ പോസ്റ്റ് ചെയ്യുമ്പോള്‍ ഇതിന്റെ ആവശ്യം മിക്കവാറും ഉണ്ടാകാറില്ല.
ഇവ, ബ്ലോഗ് പോസ്റ്റില്‍ നിങ്ങള്ക്ക് ചിത്രങ്ങള്‍ ,വീഡിയോ ഫയലുകള്‍ എന്നിവ അപ്-ലോഡ് (Up-Load) ചെയ്യാനുള്ള ടൂള്‍ ആണ്. ഇതിലുള്ള ആദ്യത്തെ ടൂള്‍ ഉപയോഗിച്ച്‌ ചിത്രങ്ങളും, രണ്ടാമതായി കാണുന്ന ടൂള്‍ ഉപയോഗിച്ച് വീഡിയോകളും പോസ്റ്റില്‍ നല്‍കാം. ഇവയിലേതിലെങ്കിലും ക്ലിക് ചെയ്‌താല്‍ തുറന്നു വരുന്ന വിന്‍ഡോവില്‍ ഉള്ള സൌകര്യങ്ങള്‍ ഉപയോഗിച്ചു നിങ്ങളുടെ കമ്പ്യൂട്ടറില്‍ നിന്നോ അല്ലെങ്കില്‍, വെബ് സൈറ്റില്‍ നിന്നോ ഉള്ള ചിത്രങ്ങള്‍ / വീഡിയോ ഫയലുകള്‍ എന്നിവ വളരെ എളുപ്പത്തില്‍ പോസ്റ്റിലേക്ക് അപ്-ലോഡ് (Up-Load) ചെയ്യാം.
ഈ ടൂള്‍ ഉപയോഗിച്ച്, ബ്ലോഗ്ഗര്‍ നിങ്ങള്ക്ക് അഞ്ചു ഇന്ത്യന്‍ ഭാഷകളില്‍ (ഹിന്ദി, കന്നഡ, മലയാളം, തമിഴ്, തെലുങ്ക്,) ബ്ലോഗ് ചെയ്യാനുള്ള സൗകര്യം നല്കുന്നു.ഈ ടൂള്‍ ലിങ്കില്‍ ക്ലിക്ക് ചെയ്തു ഏത് ഭാഷയിലാണോ പോസ്റ്റ് എഴുതേണ്ടത്, ആ ഭാഷ സെലക്റ്റ് ചെയ്യുക. (നിങ്ങള്‍ സെലക്റ്റ് ചെയ്യുന്ന ഭാഷയുടെ Font നിങ്ങളുടെ കമ്പ്യൂട്ടറില്‍ ഉണ്ടായിരിക്കണം.) അതിന് ശേഷം മംഗ്ലീഷ് രീതിയില്‍ ടൈപ്പ് ചെയ്‌താല്‍ വാക്കുകള്‍ നിങ്ങള്‍ തിരഞ്ഞെടുത്ത ഭാഷയിലേക്ക് മൊഴിമാറ്റം ചെയ്ത് ലഭിക്കും. മലയാളത്തിലേക്ക് മൊഴിമാറ്റം ചെയ്ത് കിട്ടാനാണ്‌ മംഗ്ലീഷ് ടൈപ്പിംഗ്‌ കേട്ടോ. മറ്റു ഭാഷകളില്‍ ഇതിന് എന്താ പറയുക എന്നറിയില്ല.

ഇപ്പോള്‍ പോസ്റ്റ് ചെയ്യുന്നതിലേക്കായുള്ള പലകാര്യങ്ങളും മനസ്സിലായല്ലോ? ഇനി പോസ്റ്റ് ചെയ്യാനായി, ആ പേജിലെ ടൈപ്പ് ചെയ്യാനുള്ള കോളത്തില്‍ വാക്കുകള്‍ ടൈപ്പ് ചെയ്യുകയോ, മറ്റു സ്ഥലങ്ങളില്‍ നിന്നു കോപ്പി ചെയ്തു ഇവിടെ പേസ്റ്റ് ചെയ്യുകയോ ചെയ്യുക. പോസ്റ്റ് പബ്ലിഷ് ചെയ്യുന്നതിന് മുന്പായി അതിന്റെ പ്രീവ്യൂ കാണാനായി വലത്ത് മുകളിലായി Preview എന്ന് കാണുന്ന ലിങ്കില്‍ ക്ലിക്ക് ചെയ്യുക. തൃപ്തികരമെങ്കില്‍, നിങ്ങള്‍ തയ്യാറാക്കിയ പോസ്റ്റ് ബ്ലോഗില്‍ ഡിസ്‌പ്ലേ ചെയ്യുന്നതിലേക്കായി ആ പേജിന്റെ താഴെയായി കാണുന്ന PUBLISH POST എന്ന വാക്കിനു മുകളില്‍ ക്ലിക് ചെയ്യുക.


(നിങ്ങള്ക്ക് ഇതു തല്‍ക്കാലത്തേക്ക് പബ്ലിഷ് ചെയ്യേണ്ട എന്നാണെങ്കില്‍ അതുവരെ ചെയ്ത എല്ലാകാര്യങ്ങളും നിങ്ങളുടെ ബ്ലോഗിന്റെ ഡ്രാഫ്റ്റ് ഫോള്‍ഡറില്‍ സേവ് ചെയ്തു വയ്ക്കാം. അതിനായി, പോസ്റ്റ് ടൈപ്പ് ചെയ്ത ഏരിയയ്ക്കു താഴെ കാണുന്ന SAVE NOW എന്ന വാക്കിനു മുകളില്‍ ക്ലിക് ചെയ്യുക. പിന്നീട് സൗകര്യം പോലെ, ആവശ്യമുള്ളപ്പോള്‍ edit post എന്ന ലിങ്കില്‍ ക്ലിക് ചെയ്തു, നിങ്ങള്‍ സേവ് ചെയ്തു വച്ച പോസ്റ്റ് വീണ്ടും തുറന്നു PUBLISH POST എന്ന് നല്‍കിയാല്‍ അത് ബ്ലോഗില്‍ ഡിസ്‌പ്ലേ ചെയ്തു കാണാം.)
മേല്‍പ്പറഞ്ഞ രീതിയില്‍, പോസ്റ്റ് പബ്ലിഷ് ചെയ്തു കഴിഞ്ഞതിനു ശേഷം ആ പേജിന്റെ മുകളില്‍ കാണുന്ന View Blog എന്ന ലിങ്കില്‍ ക്ലിക് ചെയ്‌താല്‍ നിങ്ങളുടെ ബ്ലോഗില്‍, നിങ്ങള്‍ നേരത്തെ തയ്യാറാക്കിയ പോസ്റ്റ് ഡിസ്‌പ്ലേ ചെയ്തു കാണാം.


എന്നാല്‍, ഇനി പോസ്റ്റു ചെയ്യുകയല്ലേ ??

ബ്ലോഗ്‌ സെറ്റിങ്ങ്സുകള്‍


2


ബ്ലോഗ്‌ സെറ്റിങ്ങ്സുകള്‍: തല്‍ക്കാലം പോസ്റ്റ് ചെയ്യുന്നതവിടെ നില്‍ക്കട്ടെ.ബ്ലോഗില്‍ പോസ്റ്റ് ചെയ്യുന്നതിന് മുന്പായി നമുക്ക് ഇതിന്റെ സെറ്റിങ്ങ്സില്‍ കുറച്ച് മാറ്റങ്ങള്‍ വരുത്താനുണ്ട്.നിലവില്‍ ബ്ലോഗര്‍ നമുക്കായി നല്‍കിയിട്ടുള്ള സെറ്റിംഗ്സുകളില്‍ ചില ചെറിയ മാറ്റങ്ങള്‍ മാത്രമെ വരുത്താനുള്ളു.നിങ്ങള്‍ ഇപ്പോഴുള്ളത് പോസ്റ്റ് ചെയ്യാനുള്ള പേജിലാണല്ലോ. ആ പേജിന്റെ മുകളിലായി കാണുന്ന Settings എന്ന ലിങ്കില്‍ ക്ലിക് ചെയ്യുക.(സെറ്റിങ്ങ്സില്‍ പോകാന്‍ വേറെയും വഴികളുണ്ട്. അത് പിന്നാലെ മനസ്സിലാകും.)ഇപ്പോള്‍ നിങ്ങള്‍ താഴെ കാണുന്ന രീതിയിലുള്ള, ബ്ലോഗ് സെറ്റിങ്ങ്സുകളുടെ ലിങ്കുകളുള്ള ഒരു പേജിലായിരിക്കും എത്തുക.(സൌകര്യത്തിനായി ആ പേജിന്റെ പ്രധാന ഭാഗം മാത്രമെ ഉള്പ്പെടുത്തിയിട്ടുള്ളൂ..)


ഇതില്‍ Basic, Publishing, Formating, Comments, Archiving, Site Feeds, E-mails, Open ID, Permissions എന്നിങ്ങനെ വിവിധ ലിങ്കുകള്‍ കാണാം.ബ്ലോഗിന്റെ പല തരത്തിലുള്ള സെറ്റിംഗ്സുകളിലേക്ക് പ്രവേശിക്കുവാനുള്ള ലിങ്കുകളാണവ. നമുക്ക് ഓരോന്നും ഏതുരീതിയില്‍ സെറ്റ് ചെയ്യണമെന്നു നോക്കാം.

ആദ്യം Basic എന്ന ലിങ്കില്‍ ക്ലിക് ചെയ്യുക.

ഇപ്പോള്‍ ഒന്നിന് താഴെ ഒന്നായി കുറച്ച് കാര്യങ്ങള്‍ കാണാം. അതില്‍ എന്ത് മാറ്റമാണ് വരുത്തേണ്ടതെന്നു നോക്കാം.

Title -: എന്നത് സൂചിപ്പിക്കുന്നത് നിങ്ങളുടെ ബ്ലോഗിന്റെ പേരാണ്. നേരത്തെ നമ്മള്‍ ബ്ലോഗ് create ചെയ്യുന്ന സമയത്തു നിങ്ങള്‍ നല്‍കിയിരുന്ന പേരു ഇപ്പോള്‍ അവിടെ കാണാം.

Description -: എന്നത്, നിങ്ങളുടെ ബ്ലോഗിനെ കുറിച്ചു ഒരു ചെറു വിശദീകരണം നല്കുക എന്നതാണ്.ആ കോളത്തില്‍ നിങ്ങള്‍ നല്കുന്ന കാര്യങ്ങള്‍ ബ്ലോഗിന്റെ തലക്കെട്ടിനു (Title)താഴെയായി ആവശ്യമെങ്കില്‍ ഡിസ്‌പ്ലേ ചെയ്തു കാണാം.(ഈ ബ്ലോഗിന്റെ, ഇന്ദ്രധനുസ് എന്ന തലക്കെട്ടിനു താഴെ ഒരു കുറിപ്പ് കാണുന്നില്ലേ?അതുപോലെ.)

Add your blog to our listings?-: എന്നതില്‍ Yes എന്നുതന്നെ നല്കുക.

Let search engines find your blog? -: എന്നതില്‍ Yes എന്നുതന്നെ നല്കുക.

Show Quick Editing on your Blog? -: എന്നതിലും Yes എന്നുതന്നെ നല്കുക.

Show Email Post links? -: എന്നത് നിങ്ങളുടെ സൗകര്യം പോലെ നല്കുക.ഇതില്‍ Yes എന്ന് നല്‍കിയാല്‍ മറ്റുള്ളവര്‍ക്ക് നിങ്ങളുടെ ബ്ലോഗ് പോസ്റ്റുകള്‍ ഇ-മെയില്‍ ചെയാനുള്ള സൗകര്യം ഇതുവഴി ലഭിക്കും.

Adult Content? -: നിങ്ങളുടെ ബ്ലോഗില്‍ പോസ്റ്റ് ചെയ്യുന്ന കാര്യങ്ങള്‍ മുതിര്‍ന്നവര്‍ക്ക് മാത്രമായുള്ളതാണ് എങ്കില്‍, സന്ദര്‍ശകര്‍ നിങ്ങളുടെ ബ്ലോഗ് തുറക്കുമ്പോള്‍ മുന്നറിയിപ്പ് നല്‍കുന്നതിനു ഇതില്‍ Yes എന്ന് നല്‍കിയാല്‍ മതി.

Show Compose Mode for all your blogs? -: ഇതില്‍ Yes എന്ന് നല്കുക.

Enable transliteration? -: എന്നത്, Enable എന്ന് നല്‍കിയാല്‍ ഗൂഗിളിന്റെ, മൊഴിമാറ്റത്തിനുള്ള സൗകര്യം നിങ്ങളുടെ ബ്ലോഗിലും സാധ്യമാകും. Enable എന്നതിന് വലതു വശത്ത് കാണുന്ന കോളത്തിലെ ടിക് മാര്‍ക്കില്‍ ക്ലിക് ചെയ്തു മലയാളം എന്നത് വരുത്തുക. അതുവഴി നിങ്ങള്ക്ക് ബ്ലോഗ് പോസ്റ്റില്‍ മംഗ്ലീഷില്‍ ടൈപ്പ് ചെയ്യുന്ന വാക്കുകള്‍ മലയാളത്തിലേക്ക് മൊഴിമാറ്റം ചെയ്തു ലഭിക്കും.

Basic - ല്‍ ഇത്രയുമാണ് ചെയ്യാനുള്ളത്. ഇനി ആ പേജില്‍ താഴെയായി കാണുന്ന SAVE SETTINGS - ല്‍ ക്ലിക് ചെയ്തു നിങ്ങള്‍ മാറ്റം വരുത്തിയ കാര്യങ്ങള്‍ സേവ് ചെയ്യുക.

ഇനി അടുത്തതായുള്ളത് Publishing എന്ന ഭാഗമാണ്.

ഇതില്‍ നിങ്ങള്‍ കൂടുതലൊന്നും ചെയ്യാനില്ല. നേരത്തെ നിങ്ങള്‍ നല്കിയ, നിങ്ങളുടെ ബ്ലോഗിന്റെ URL അഡ്രെസ്സ് അവിടെ കാണാം.അതില്‍ തല്‍ക്കാലം മാറ്റമൊന്നും വരുത്തേണ്ട.

ഇനി Formatting എന്ന ഭാഗം. ഇതിലുള്ള കാര്യങ്ങള്‍ ഒന്നൊന്നായി വിശദമാക്കാം.

Show -: എന്നതിനു നേരെയുള്ള കോളത്തില്‍ 1 എന്ന് നല്‍കിയാല്‍, നിങ്ങളുടെ ബ്ലോഗില്‍ നിങ്ങള്‍ എത്ര പോസ്റ്റ് ഇട്ടിരുന്നാലും, പ്രധാന പേജില്‍ ഒരു പോസ്റ്റ് മാത്രമെ കാണാന്‍ കഴിയൂ. അതായത്, പ്രസ്തുത കോളത്തില്‍ 5 എന്ന് നല്‍കിയാല്‍ നിങ്ങളുടെ ബ്ലോഗ് തുറന്നാല്‍ ഒന്നിന് താഴെ ഒന്നായി അഞ്ചു പോസ്റ്റുകള്‍ കാണാം. പേജില്‍ പോസ്റ്റുകളുടെ എണ്ണം കൂടുംതോറും ബ്ലോഗ് ലോഡ് ചെയ്യാനെടുക്കുന്ന സമയവും കൂടും. അതുകൊണ്ടുതന്നെ, ഈ കോളത്തില്‍ 1 എന്ന് നല്‍കുന്നതാണ് കൂടുതല്‍ നല്ലത്.

Date Header Format -: എന്നത്, നിങ്ങളുടെ പോസ്റ്റ് എപ്പോഴാണ് പബ്ലിഷ് ചെയ്തത് എന്നറിയിക്കുന്ന തിയ്യതി/മാസം/വര്ഷം എന്നിവ വ്യക്തമാക്കുന്നു. ഇതു, നിങ്ങള്‍ നല്കുന്ന പോസ്റ്റിന്റെ തലവാചകത്തിനു ( Title ) മുകളിലായി ഡിസ്‌പ്ലേ ചെയ്തു കാണാം. ആവശ്യമുള്ള രീതിയില്‍ ഫോര്‍മാറ്റ് തിരഞ്ഞെടുക്കുക.

Archive Index Date Format -: ബ്ലോഗില്‍ നിങ്ങള്‍ നല്കുന്ന പോസ്റ്റുകള്‍, വര്ഷം/മാസം എന്ന രീതിയില്‍ വിഭാഗങ്ങളാക്കിത്തിരിച്ചു ബ്ലോഗിന്റെ വശത്തിലുള്ള കോളത്തില്‍ കാണാനുള്ള സൗകര്യം (Blog Archive) ബ്ലോഗ്ഗര്‍ നല്‍കുന്നുണ്ട്. അതില്‍ ഏത് ഫോര്‍മാറ്റില്‍ വര്ഷം/മാസം എന്നിവ കാണിക്കണം എന്നതാണ് ഈ കോളത്തില്‍ നല്കുന്ന വിവരങ്ങളിലൂടെ ഉദേശിക്കുന്നത്. ഇവിടെയും ആവശ്യമുള്ള രീതിയില്‍ ഫോര്‍മാറ്റ് തിരഞ്ഞെടുക്കുക.

Timestamp Format -: ഇവിടെ നല്കുന്ന ഫോര്‍മാറ്റ് അനുസരിച്ചാണ്, ആ രീതിയിലാണ്,പോസ്റ്റു പബ്ലിഷ് ചെയ്ത സമയം ബ്ലോഗില്‍ ഡിസ്‌പ്ലേ ചെയ്യുന്നത്.

Time Zone -: ഇവിടെ, നിങ്ങള്‍ ഏത് രാജ്യത്താണോ,എവിടെ നിന്നാണോ ബ്ലോഗ്‌ ചെയ്യുന്നത് അവിടുത്തെ പ്രാദേശിക സമയം നല്കുക. ഇന്ത്യയില്‍ നിന്നാണെങ്കില്‍ GMT+05:30 India standard time എന്ന് നല്കുക. ഇത് വളരെ കൃത്യമായിരിക്കാന്‍ ശ്രദ്ധിക്കുക. അല്ലാത്ത പക്ഷം ബ്ലോഗ്‌ അഗ്രഗേറ്ററു കളിലും മറ്റും നിങ്ങളുടെ ബ്ലോഗ്‌ ലിസ്റ്റ് ചെയ്യപ്പെടാതിരിക്കാം.

Language -: ഇവിടെ നിങ്ങള്‍ ഏത് ഭാഷയാണോ തിരഞ്ഞെടുക്കുന്നത്, ആ ഭാഷയിലായിരിക്കും നിങ്ങളുടെ ബ്ലോഗിലുള്ള നിര്‍ദേശങ്ങളൊക്കെ കാണുക. അതായത് മലയാളം സെലക്റ്റ് ചെയ്‌താല്‍ Comment എന്നത് മാറി അഭിപ്രായങ്ങള്‍ എന്നാകും. നിങ്ങളുടെ സൌകര്യംപോലെ ഇംഗ്ലീഷോ മലയാളമോ തിരഞ്ഞെടുക്കുക.

Convert line breaks -: Yes എന്ന് തന്നെ നല്കുക.

Show Title field -: ബ്ലോഗ് പോസ്റ്റിനു മുകളില്‍ അതിന്റെ തലവാചകം (Title) വേണോ എന്നതാണ് ഇതുവഴി ചോദിക്കുന്നത്. അത് എന്തായാലും ആവശ്യമാണല്ലോ. അതുകൊണ്ട് Yes എന്ന് തന്നെ നല്കുക.

Show Link fields -: നിങ്ങളുടെ ഓരോ പോസ്റ്റിലും ബന്ധപ്പെട്ട URL ന്റെയോ പോഡ്‌കാസ്റ്റിന്റേയോ ലിങ്കുകള്‍ ചേര്‍ക്കാന്‍ ഇവിടെ Yes എന്ന് നല്കുക. വേണ്ട എങ്കില്‍ No എന്ന് നല്കുക.

Enable float alignment -: എന്നത് Yes എന്ന് തന്നെ നല്‍കുക.

ഫോര്‍മാറ്റിംഗ് എന്നാ ഈ ഭാഗത്ത് ഇത്രയുമാനുള്ളത്. ഇനി SAVE SETTINGS എന്ന ലിങ്കില്‍ ക്ലിക് ചെയ്തു, നിങ്ങള്‍ മാറ്റം വരുത്തിയ കാര്യങ്ങള്‍ സേവ് ചെയ്യുക.

അടുത്തത് Comments എന്ന ഭാഗമാണല്ലോ? ആ ലിങ്കില്‍ ക്ലിക് ചെയ്യുക.
ഇവിടെ നല്കുന്ന സെറ്റിങ്ങ്സുകള്‍ക്കനുസരിച്ചാണ് ബ്ലോഗില്‍ നിങ്ങളെഴുതുന്ന പോസ്റ്റുകളെക്കുറിച്ച് മറ്റുള്ളവര്‍ക്ക് അഭിപ്രായം പറയാനുള്ള സൌകര്യവും അത് ബ്ലോഗില്‍ ഡിസ്‌പ്ലേ ചെയ്യുന്നതടക്കമുള്ള സൌകര്യങ്ങളും ക്രമീകരിക്കപ്പെടുന്നത്. നമുക്കു അതിലേക്കു കടക്കാം.

Comments -: ഇവിടെ Show എന്ന് നല്‍കുന്നതിലൂടെ, നിങ്ങള്‍ ബ്ലോഗില്‍ പബ്ലിഷ് ചെയ്യുന്ന പോസ്റ്റുകള്‍ വായിക്കുന്നവര്‍ക്ക് അതിനെ കുറിച്ചുള്ള അഭിപ്രായം നിങ്ങളുടെ ബ്ലോഗില്‍ തന്നെ നല്‍കാനുള്ള സൗകര്യം നല്‍കപ്പെടും. Hide എന്നാണു നല്‍കുന്നതെങ്കില്‍ ആ സൗകര്യം ലഭിക്കുകയില്ല.

Who Can Comment? -: ഇതുവഴി, ഏതൊക്കെ വിഭാഗങ്ങളില്‍ പെട്ടവര്‍ക്കാണ് നിങ്ങളുടെ പോസ്റ്റിനെക്കുറിച്ച് അഭിപ്രായം പറയാന്‍ അനുവാദം നല്‍കേണ്ടത് എന്ന് നിങ്ങള്ക്ക് തീരുമാനിക്കാം.Anyone എന്നത് സെലക്ട് ചെയ്‌താല്‍ നിങ്ങളുടെ ബ്ലോഗ് വായിക്കുന്ന ആര്‍ക്കും (വേണമെങ്കില്‍ അവരുടെ പേരു വെളിപ്പെടുത്താതെയും) അഭിപ്രായങ്ങള്‍ നല്‍കാം. Registered users എന്ന് നല്കുന്നത് വഴി ഇ-മെയില്‍ ID ഉള്ളവര്‍ക്ക് മാത്രം അഭിപ്രായം പറയാം. Users with Google Accounts എന്നത് സെലക്ട് ചെയ്‌താല്‍ Google അക്കൌണ്ട് ഉള്ളവര്‍ക്കുമാത്രമേ കമന്റ് ചെയ്യാന്‍ അനുവാദം ലഭിക്കൂ. Only members of this blog എന്നത് സെലക്റ്റ് ചെയ്‌താല്‍, നിങ്ങളുടെ ബ്ലോഗില്‍ മറ്റാരെങ്കിലും അംഗമാണെങ്കില്‍ / നിങ്ങള്‍ ഒരു ഗ്രൂപ്പ് ബ്ലോഗില്‍ അംഗമാണെങ്കില്‍ അവര്ക്കു മാത്രമെ അഭിപ്രായങ്ങള്‍ പറയാന്‍ അനുവാദം ലഭിക്കൂ.

Comment Form Placement -: ഇതില്‍ Embedded below post എന്ന് നല്കുന്നതായിരിക്കും ഉത്തമം. നിങ്ങളുടെ ബ്ലോഗ് പോസ്റ്റിനു താഴെയായി സന്ദര്‍ശകര്‍ക്ക് കമന്റ് എഴുതാനുള്ള കോളം ഇതുവഴി ലഭിക്കും.ഈ കോളത്തില്‍ സന്ദര്‍ശകര്‍ക്ക് നേരിട്ടു Comment എഴുതാം. Full page എന്ന് നല്‍കിയാല്‍ പോസ്റ്റിനു താഴെയായി Post A Comment എന്ന ഒരു ലിങ്ക് കാണാം. Pop-up window എന്ന് നല്‍കിയാല്‍ Comment നല്‍കാന്‍ മറ്റൊരു വിന്‍ഡോ തുറന്നു വരുകയാണ് ചെയ്യുക. അതേതായാലും വേണ്ടല്ലോ?

Comments Default for Posts -: എന്നത് New Post Have Comments എന്ന് നല്കുക.

Backlinks -: അത് സൗകര്യം പോലെ നല്കുക.

Backlinks Default for Posts -: എന്നത് സൗകര്യം പോലെ നല്കുക.

Comments Timestamp formaattu -: എന്നത്, വായനക്കാര്‍ നിങ്ങളുടെ പോസ്റ്റില്‍ കമന്‍റ് ചെയ്യുന്ന സമയത്തിന്റെ ഫോര്‍മാറ്റ് തിരഞ്ഞെടുക്കാനുള്ളതാണ്.ഇതു DD/MM/YY H/M എന്ന രീതിയില്‍ തിരഞ്ഞെടുക്കുന്നതാണുചിതം.

Comment Form Message -: ഇവിടെയുള്ള കോളത്തില്‍ നിങ്ങള്ക്ക് കമന്റു ചെയ്യുന്നവര്‍ക്കുള്ള സന്ദേശങ്ങളോ നിര്‍ദേശങ്ങളോ കുറിപ്പുകളോ നല്‍കാം.

Comment moderation -: Never എന്ന് നകുന്നതാണ് ഉചിതം. അതുവഴി വായനക്കാര്‍ നല്കുന്ന കമന്റുകള്‍ അപ്പോള്‍ തന്നെ ബ്ലോഗില്‍ കാണാം.

Show word verification for comments? -: ഇതും No എന്ന് നല്‍കുന്നതാണ് നല്ലത്.

Show profile images on comments? -: കമന്‍റ് ഇടുന്നവരുടെ പ്രൊഫൈല്‍ ഇമേജ് കമന്റിനു സമീപം കാണണമെങ്കില്‍ ഇതു Yes എന്ന് നല്കുക. ഒരുപാടു കമന്റുകള്‍ ഉണ്ടെങ്കില്‍ അത്രയും പ്രൊഫൈല്‍ ഇമേജ് തുറന്നു വരുന്നത്, നിങ്ങളുടെ ബ്ലോഗിന്റെ ലോഡിംഗ് സ്പീഡിനെ ബാധിക്കും എന്നോര്‍ക്കുക.

Comment Notification Email -: ഇത്, നിങ്ങളുടെ ബ്ലോഗില്‍ കമന്റുകള്‍ നല്‍കപ്പെട്ടാല്‍ അത് ഒരു ഇ-മെയില്‍ വഴി നിങ്ങളെ അറിയിക്കാനുള്ള സംവിധാനമാണ്.ഈ കോളത്തില്‍, നിങ്ങള്ക്ക് ഏതൊക്കെ ഇ-മെയില്‍ വിലാസത്തില്‍ വിവരങ്ങള്‍ ലഭിക്കണമോ, ആ ഇ-മെയില്‍ വിലാസങ്ങള്‍ പ്രത്യേകം കോമകള്‍ നല്കി എഴുതുക.

Comments എന്ന വിഭാഗത്തില്‍ ഇത്രയുമാണുള്ളത്‌ . ഇനി SAVE SETTINGS എന്ന ലിങ്കില്‍ ക്ലിക്ക് ചെയ്തു ഇത്രയും കാര്യങ്ങള്‍ സേവ് ചെയ്യുക.

ഇനി Archiving എന്ന ലിങ്കില്‍ ക്ലിക് ചെയ്യുക.

Archive Frequency -: ഇതുവഴി നിങ്ങള്‍ എഴുതുന്ന പോസ്റ്റുകളുടെ ഒരു ലഘു വിവരണം വര്ഷം, മാസം, ആഴ്ച എന്ന രീതിയില്‍ ബ്ലോഗിലെ സൈഡ് ബാറില്‍ കാണാം. Blog Archive എന്ന മറ്റൊരു option വഴിയും ഇത് നമുക്കു ക്രമീകരിക്കാം.

Enable Post Pages? -: Yes എന്നുതന്നെ നല്കുക.

ഇനി, ഇതും SAVE SETTINGS എന്ന ലിങ്കില്‍ ക്ലിക് ചെയ്തു സേവ് ചെയ്യുക.

അടുത്തത്, Site Feed എന്ന ലിങ്കില്‍ ക്ലിക്ക് ചെയ്തു Allow Blog Feeds എന്നത് Full എന്ന് നല്കി SAVE SETTIGS - ല്‍ ക്ലിക് ചെയ്തു ഇത് സേവ് ചെയ്യുക.

ഇനി Email എന്ന ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Blog Send adress -: ഇവിടെയുള്ള കോളത്തില്‍ നിങ്ങള്‍ നിങ്ങള്‍ നിങ്ങളുടെ ഇ-മെയില്‍ വിലാസം നല്‍കിയാല്‍, ആ ഇ-മെയില്‍ വിലാസത്തിലേക്ക് നിങ്ങള്‍ പബ്ലിഷ് ചെയ്യുന്ന പോസ്റ്റിന്റെ ഒരു പകര്‍പ്പ് അയക്കപ്പെടും. ആവശ്യമെങ്കില്‍ അവിടെ ഇ-മെയില്‍ വിലാസം നല്കുക.

Mail-to-Blogger Adress -: ഇവിടെ നിങ്ങള്‍ നല്കുന്ന വാക്കുകള്‍ചേര്‍ത്ത് കിട്ടുന്ന ഇ-മെയില്‍ വിലാസത്തിലേക്ക് , മറ്റു ഇ-മെയില്‍ വിലാസങ്ങളില്‍ നിന്നും ഒരു പോസ്റ്റ് ബ്ലോഗറിലേക്ക് അയക്കുവാനും പബ്ലിഷ് ചെയ്യുവാനും കഴിയും.അതിനായി Publish emails immediately എന്നു നല്കുക.അതല്ല ഇങ്ങിനെ അയക്കുന്ന ഇ-മെയില്‍ പോസ്റ്റുകള്‍ തല്‍ക്കാലം നിങ്ങളുടെ ബ്ലോഗിന്റെ ഡ്രാഫ്റ്റ് ഫോള്‍ഡറില്‍ സേവ് ചെയ്‌താല്‍ മതി എന്നാണെങ്കില്‍ Save emails as draft Posts എന്നത് സെലക്റ്റ് ചെയ്യുക. ഈ പേജില്‍ വരുത്തിയ മാറ്റങ്ങളും, SAVE SETTINGS എന്നതില്‍ ക്ലിക് ചെയ്തു സേവ് ചെയ്യുക.

അടുത്തത് Open ID എന്ന ഭാഗമാണല്ലോ.അവിടെ തല്‍ക്കാലം നമുക്കൊന്നും ചെയ്യാനില്ല.

Permissions എന്ന ഭാഗത്തും നമുക്കിപ്പോള്‍ മാറ്റമൊന്നും വരുത്തേണ്ട.അവിടെ ചെയ്യാനുള്ള കാര്യങ്ങള്‍ പിന്നീട് പറയാം.
ഇത്രയും ചെയ്തു കഴിഞ്ഞാല്‍ തല്‍ക്കാലത്തേക്ക് നമ്മുടെ ബ്ലോഗിന്റെ ക്രമീകരണം പൂര്‍ത്തിയായിക്കഴിഞ്ഞു.

ബ്ലോഗ് തുടങ്ങാന്‍ കുറച്ചു കാര്യങ്ങള്‍.


1


ലോകം മുഴുവന്‍ വിരല്‍ തുമ്പിലൊതുങ്ങുന്ന ഈ കാലഘട്ടത്തില്‍, ബ്ലോഗ് എന്ന മാധ്യമത്തിന്റെ സാധ്യതകള്‍ എത്രയാണെന്ന് നിര്‍ണ്ണയിക്കാന്‍ കഴിയില്ല.അച്ചടി മാധ്യമത്തിന്റെ സാധ്യതകള്‍ക്കുമപ്പുറത്തേക്ക് ബ്ലോഗ് വളര്ന്നു കഴിഞ്ഞിരിക്കുന്നു.ആരെയും ആശ്രയിക്കാതെ നമ്മുടെ അഭിരുചികളെ,അറിവുകളെ പകര്‍ത്തിവയ്ക്കുവാനുള്ള ഏറ്റവും നല്ല മാധ്യമമായാണ് ഇതു കൂടുതല്‍ പ്രചാരം നേടിയത്.ഓണ്‍-ലൈന്‍ പേഴ്സണല്‍ ഡയറി,മിനി വെബ് സൈറ്റ് എന്നൊക്കെ അറിയപ്പെടുന്ന ബ്ലോഗിനെ കുറിച്ചു കൂടുതലറിയാനും, എങ്ങിനെ ബ്ലോഗ് തുടങ്ങാമെന്നുമുള്ള ഒരു വിശദീകരണം നിങ്ങള്‍ക്കായി ഇവിടെ കുറിക്കുന്നു.തികച്ചും ആധികാരികമാണെന്ന് അവകാശപ്പെടുന്നില്ല.എങ്കിലും, ഇതുമായി ബന്ധപ്പെട്ട, എനിക്കറിയാവുന്ന, ഞാന്‍ മനസ്സിലാക്കിയ കുറച്ചു കാര്യങ്ങള്‍ നിങ്ങളുടെ മുന്‍പില്‍ സമര്‍പ്പിക്കുന്നു.

ആദ്യം തന്നെ ഒരു കാര്യം പറയട്ടേ..!മലയാളത്തില്‍ ബ്ലോഗ് ചെയ്യുന്നതിന് നിങ്ങള്‍ ഉപയോഗിക്കുന്ന കമ്പ്യൂട്ടറില്‍ നിര്‍ബന്ധമായും മലയാളം ഫോണ്ട് ഉണ്ടായിരിക്കണം.മലയാളം ഫോണ്ട് നിങ്ങളുടെ കമ്പ്യൂട്ടറില്‍ ഇല്ലെങ്കില്‍ / മലയാള അക്ഷരങ്ങള്‍ ശരിയായി നിങ്ങളുടെ കമ്പ്യൂട്ടറില്‍ വായിക്കാന്‍ കഴിയുന്നില്ലെങ്കില്‍, ഇവിടെ ക്ലിക്കിയാല്‍ മലയാളം ഫോണ്ട് download ചെയ്യാം. ഫോണ്ട് ഡൗണ്‍ലോഡ്‌ ചെയ്തു കഴിഞ്ഞാല്‍ ഇവിടെ പോയി മലയാളം വളരെ എളുപ്പത്തില്‍ ടൈപ്പ് ചെയ്യാം.


Blogger, Typepad, Wordpress, Moveable Type, Ibibo തുടങ്ങി പലരും വിവിധ ഭാഷകളില്‍ ബ്ലോഗ് സൌജന്യമായി നിര്‍മ്മിക്കാനുള്ള സൗകര്യം നമുക്കു നല്‍കുന്നുണ്ട്.ഇതില്‍ Blogger,Wordpress എന്നിവര്‍ മലയാളമടക്കമുള്ള ചില ഇന്ത്യന്‍ ഭാഷകളില്‍ ബ്ലോഗ് ചെയ്യാനുള്ള സേവനം നല്കുന്നു. കൂടുതല്‍ പ്രചാരത്തിലുള്ള, ബ്ലോഗറിന്റെ ബ്ലോഗ് നിര്‍മ്മിക്കാനുള്ള കാര്യങ്ങളാണിവിടെ വിശദമാക്കുന്നത്.


ബ്ലോഗ് തുടങ്ങാന്‍ നമുക്കു ആദ്യമായി വേണ്ടത് ഒരു ഇ-മെയില്‍ വിലാസമാണ്.ഇതിനായി g-mail, yahoo mail വിലാസങ്ങള്‍ ഉപയോഗിക്കാം. ബ്ലോഗറിന്റെ ബ്ലോഗ് എന്നതു, ഗൂഗിള്‍ നല്കുന്ന നിരവധി സേവനങ്ങളില്‍ ഒന്നാണല്ലോ.അപ്പോള്‍ നമുക്കു ഗൂഗിളിന്റെ തന്നെ mail ID ഉപയോഗിക്കാം.നിലവില്‍ g-mail വിലാസമുള്ളവര്‍ക്ക് വേണമെങ്കില്‍ അതുതന്നെ ഉപയോഗിക്കാം.ഇനി പുതുതായി ഒരു g-mail വിലാസം വേണമെന്നുണ്ടെങ്കില്‍ താഴെ കാണുന്ന ചിത്രത്തില്‍ ക്ലിക് ചെയ്‌താല്‍ g-mail അക്കൌണ്ട് ഉണ്ടാക്കുന്നതിനുള്ള പുതിയ ഒരു പേജ് കാണാം.അതില്‍ ആവശ്യമായ വിവരങ്ങള്‍ നല്കി ഒരു വിലാസം ഉണ്ടാക്കുക.


ഇവിടെ ക്ലിക് ചെയ്‌താല്‍ g-mail അക്കൌണ്ട് തുറക്കാനുള്ള വിന്‍ഡോ ലഭിക്കും.


അതിന് ശേഷം http://www.blogger.com എന്ന സൈറ്റില്‍ പോവുക. ഇവിടെ ക്ലിക് ചെയ്‌താല്‍ നിങ്ങള്ക്ക് അവിടെ എത്താം.ഇവിടം മുതലാണ്‌ നാം ബ്ലോഗ് തുടങ്ങാന്‍ പോകുന്നത് .മൂന്നു ലളിതമായ ഘട്ടങ്ങളായാണ് ബ്ലോഗ് തുടങ്ങുന്നത്.


ഇപ്പോള്‍ നിങ്ങള്ക്ക് ലഭിച്ചിരിക്കുന്നത് താഴെ കാണുന്ന രീതിയിലുള്ള ഒരു വിന്‍ഡോ ആണ്.ഇവിടെ ഇപ്പോള്‍ നമുക്കു കൂടുതലായൊന്നും ചെയ്യാനില്ല.ബ്ലോഗ് തുടങ്ങിക്കഴിഞ്ഞതിനു ശേഷം വീണ്ടും ഇവിടെ വരാം.അതിനെപ്പറ്റിയുള്ള കാര്യങ്ങള്‍ പിന്നാലെ പറയാം.


അതുകൊണ്ട് തന്നെ അതില്‍, CREATE YOUR BLOG NOW എന്ന് കാണുന്ന അടയാളത്തില്‍ ക്ലിക് ചെയ്യുക.

ഇപ്പോള്‍ നിങ്ങള്ക്ക് ലഭിക്കുന്നത്‌ താഴെ കാണുന്ന രീതിയിലുള്ള ഒരു പേജ് ആണല്ലോ.


അതില്‍ ആദ്യം കാണുന്ന, Email address എന്ന കോളത്തില്‍ നിങ്ങള്‍ നേരത്തെ ഉണ്ടാക്കിയ e-mail വിലാസം നല്കുക.രണ്ടാമത് കാണുന്ന Retype email address എന്ന കോളത്തില്‍ വീണ്ടും അതെ e-mail വിലാസം തന്നെ നല്കുക.


അടുത്തതായി‍ Enter a password എന്ന കോളമാണല്ലോ?.അതില്‍ ചുരുങ്ങിയത് 8 അക്ഷരങ്ങളുള്ള/അക്കങ്ങളുള്ള ഒരു പാസ്സ്‌വേര്‍ഡ്‌ നല്കുക.നിങ്ങള്‍ g-mail വിലാസം ഉണ്ടാക്കാന്‍ ഉപയോഗിച്ച പാസ്സ്‌വേര്‍ഡ്‌ തന്നെ വേണമെങ്കില്‍ ഉപയോഗിക്കാം.അടുത്തതായി കാണുന്ന, Retype password എന്ന കോളത്തിലും നേരത്തെ നല്കിയ പാസ്സ്‌വേര്‍ഡ്‌ തന്നെ ഒരിക്കല്‍ കൂടി നല്കുക.


ഇനിയുള്ളത് Display name എന്ന കോളമാണ്.ഇതില്‍ നിങ്ങള്‍ എഴുതുന്നതാണ് നിങ്ങളുടെ പ്രൊഫൈല്‍ പേരായി അറിയപ്പെടുന്നത്.ഇതു ബ്ലോഗിന്റെ പേരായി കാണരുത്.അതായത് എന്റെ ബ്ലോഗിന്റെ പേരു  NOTEBOOK എന്നാണെങ്കിലും AUPS എന്ന profile നാമമാണ് ഞാന്‍ ഉപയോഗിക്കുന്നത്.അതുപോലെ, നിങ്ങള്ക്ക് എന്ത് പേരു വേണമെന്നത് നിങ്ങള്‍ തന്നെ തീരുമാനിക്കുക.ഒരു പ്രൊഫൈല്‍ പേരില്‍ തന്നെ നിങ്ങള്ക്ക് അഞ്ചോ പത്തോ അതിലേറെയോ ബ്ലോഗുകള്‍ ഉണ്ടാക്കാം.chintha.com പോലുള്ള ചില മലയാളം ബ്ലോഗ് അഗ്രഗേറ്ററുകളില്‍(മലയാളത്തിലുള്ള ബ്ലോഗുകളില്‍ പുതുതായി ഇടുന്ന പോസ്റ്റുകള്‍ ഒരിടത്ത് ഒരുമിച്ചു കാണിക്കുന്ന സൈറ്റുകളാണ് മലയാളം ബ്ലോഗ് അഗ്രഗേറ്ററുകള്‍.) നിങ്ങളുടെ ബ്ലോഗുകള്‍ ലിസ്റ്റു ചെയ്യപ്പെടുന്നത് ഈ കോളത്തില്‍ നിങ്ങള്‍ നല്കുന്ന പേരില്‍ ആയിരിക്കും.അതുകൊണ്ട് തന്നെ, നിങ്ങള്‍ തിരഞ്ഞെടുക്കുന്ന പ്രൊഫൈല്‍ പേരു വ്യത്യസ്തമായിരിക്കാന്‍ ശ്രദ്ധിക്കുക.ഒരേ പ്രൊഫൈല്‍ പേരില്‍ തന്നെ ഒന്നിലേറെ പേര്‍ ഉണ്ടെങ്കില്‍ അഗ്രഗേറ്ററുകളില്‍ ലിസ്റ്റ് ചെയ്യപ്പെടുമ്പോള്‍ മറ്റുള്ളവര്‍ക്ക് സംശയമുണ്ടാകും. ഇതു മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതാം.


അടുത്തതായി‍ Word Verification എന്ന കോളമാണല്ലോ?. ഈ കോളത്തിനു മുകളിലായിക്കാണുന്ന അക്ഷരങ്ങള്‍ ഏതൊക്കെയാണെന്ന് തിരിച്ചറിഞ്ഞു തെറ്റില്ലാതെ പ്രസ്തുത കോളത്തില്‍ ടൈപ്പ് ചെയ്യുക.മുകളിലെ ചിത്രം കാണൂ...suerfug എന്ന അക്ഷരങ്ങളാണ് ഇതിലുള്ളത്.നിങ്ങള്ക്ക് ലഭിക്കുന്ന പേജില്‍ വിത്യസ്തമായ അക്ഷരങ്ങള്‍ ആയിരിക്കും.


ഇനിയുള്ളത് Acceptance of Terms എന്ന ഭാഗമാണ്.അവിടെയുള്ള ചെറിയ ചതുരത്തില്‍ ക്ലിക് ചെയ്‌താല്‍ അതിനകത്ത്‌ ഒരു ആരോ മാര്‍ക്ക് (Arrow Mark) ലഭിക്കും.ബ്ലോഗ് നിര്‍മ്മിക്കുന്നതുമായി ബന്ധപ്പെട്ട നിബന്ധനകള്‍ നിങ്ങള്‍ അംഗീകരിച്ചതായി അതിനെ കാണാം.ആ വരിയില്‍ തന്നെ കാണുന്ന Terms of Service എന്ന ലിങ്കില്‍ ക്ലിക് ചെയ്‌താല്‍ ഗൂഗിളിന്റെ ഈ സേവനവുമായി ബന്ധപ്പെട്ട നിയമാവലി കാണാം.ആവശ്യമെങ്കില്‍ മാത്രം ചെയ്യുക.അല്ലെങ്കില്‍ അതിനു താഴെയായി കാണുന്ന CONTINUE എന്ന ലിങ്കില്‍ ക്ലിക് ചെയ്തു ഈ ഘട്ടം പൂര്‍ത്തിയാക്കുക.

ഇപ്പോള്‍ നിങ്ങള്‍ താഴെ കാണുന്ന രീതിയിലുള്ള ഒരു പേജിലേക്കാണ്‌ എത്തിയിരിക്കുന്നത്.





ഇതില്‍ ആദ്യം കാണുന്ന Blog Title എന്ന കോളത്തില്‍,നിങ്ങളുടെ ബ്ലോഗിന് എന്ത് പേരാണോ നല്‍കാന്‍ ഉദ്ധേശിക്കുന്നത്, അത് നല്കുക.


ഇനിയുള്ളത് Blog address (URL) എന്ന കോളമാണല്ലോ.നിങ്ങള്‍ ഉണ്ടാക്കുന്ന ബ്ലോഗിന്റെ ഇന്റര്‍നെറ്റ് /വെബ് അഡ്രെസ്സ് എന്താവണം എന്നാണു ഇതുകൊണ്ടു ഉദ്ധേശിക്കുന്നത്.അതായത്, എന്റെ ഈ ബ്ലോഗിന്റെ URL (uniform resource locator) http://indradhanuss.blogspot.com/ എന്നതാണ്. അതുപോലെ നിങ്ങള്‍, ഈ കോളത്തില്‍ നല്കുന്ന അഡ്രെസ്സ് ഉപയോഗിച്ചാണ് എവിടെ നിന്നായാലും മറ്റുള്ളവര്‍ നിങ്ങളുടെ ബ്ലോഗിലേക്ക് പ്രവേശിക്കുന്നത്. നിങ്ങള്‍ക്കിഷ്ട്ടമുള്ള പേരുകള്‍ (നേരത്തെ നിങ്ങള്‍ പ്രൊഫൈല്‍ പേരായി ഉപയോഗിച്ചത് തന്നെ വേണമെന്നുണ്ടെങ്കില്‍ അതുമാകാം.പക്ഷെ, ഇംഗ്ലീഷ് അക്ഷരങ്ങളോ അല്ലെങ്കില്‍ അക്കങ്ങളോ ആയിരിക്കണം നല്കുന്നത്.) ഇവിടെ നല്കുക.നിങ്ങള്‍ നല്കുന്ന പേരു മറ്റാരെങ്കിലും മുന്പേ ഉപയോഗിച്ചിട്ടുണ്ടോ അല്ലെങ്കില്‍ ഈ പേരു ലഭ്യമാണോ എന്നറിയാനായി ഈ കോളത്തിനു താഴെയായി കാണുന്ന Check Availability എന്ന ലിങ്കില്‍ ക്ലിക് ചെയ്തു നോക്കുക.നിങ്ങള്‍ നല്കിയ പേരു ലഭ്യമല്ല എങ്കില്‍ മറ്റൊരു പേരു നല്‍കിയോ, നേരത്തെ നല്കിയ പേരില്‍ മാറ്റം വരുത്തിയോ വീണ്ടും ശ്രമിക്കുക.


അടുത്തതായി, നേരത്തെ നമ്മള്‍ കണ്ടത് പോലെയുള്ള Word Verification എന്ന കോളമാണ്. മുന്പ് പറഞ്ഞപോലെ ഈ കോളത്തിനു മുകളിലായിക്കാണുന്ന അക്ഷരങ്ങള്‍ ഏതൊക്കെയാണെന്ന് തിരിച്ചറിഞ്ഞു തെറ്റില്ലാതെ പ്രസ്തുത കോളത്തില്‍ ടൈപ്പ് ചെയ്യുക.അതിനു ശേഷം പേജിന്റെ താഴെയായി കാണുന്ന CONTINUE എന്ന ലിങ്കില്‍ ക്ലിക് ചെയ്തു അടുത്ത ഘട്ടത്തിലേക്ക് കടക്കുക.

ഇപ്പോള്‍ നിങ്ങള്‍ എത്തുന്നത്‌ താഴെ കാണുന്നരീതിയിലുള്ള ഒരു പേജിലേക്കാണ്‌.





നിങ്ങളുടെ ബ്ലോഗിന് വേണ്ടി പല രീതിയിലുള്ള ടെമ്പ്ലറ്റുകള്‍ (template) ബ്ലോഗ്ഗര്‍ തയ്യാറാക്കിയിട്ടുണ്ട്.നിങ്ങളുടെ ഇഷ്ടത്തിനനുസരിച്ച് ആവശ്യമുള്ളവ തിരഞ്ഞെടുക്കാനുള്ള സൗകര്യം ഇവിടെ കാണാം. ഓരോ ടെമ്പ്ലറ്റിന്റെയും പ്രീവ്യൂ കാണാനുള്ള സൌകര്യവുമുണ്ട്. നിങ്ങള്‍ക്കിഷ്ട്ടപ്പെട്ട ടെമ്പ്ലറ്റു കണ്ടുപിടിച്ചാല്‍ അവിടെയുള്ള ചെറിയ വൃത്തത്തില്‍ ക്ലിക് ചെയ്തു താഴെയായി കാണുന്ന CONTINUE എന്ന ലിങ്കില്‍ ക്ലിക് ചെയ്തു അടുത്ത ഘട്ടത്തിലേക്ക് പോകാം.

നിങ്ങള്‍ ഇപ്പോള്‍ താഴെ കാണുന്ന രീതിയിലുള്ള ഒരു പേജിലേക്കാണ്‌ എത്തിയിരിക്കുക.നിങ്ങളുടെ ബ്ലോഗ് നിര്മ്മാണം പൂര്‍ത്തിയായിക്കഴിഞ്ഞു.





ഇനിയുള്ളത് നിങ്ങളുടെ കഥകളോ,കുറിപ്പുകളോ,ചിത്രങ്ങളോ,പാട്ടുകളോ,വീഡിയോയോ ഈ ബ്ലോഗില്‍ നല്‍കുക എന്നതാണ്.അതിനായി ആ പേജില്‍ START POSTING എന്നോ START BLOGING എന്നോ കാണുന്ന എന്ന ലിങ്കില്‍ ക്ലിക് ചെയ്യുക.

ഇപ്പോള്‍ നിങ്ങള്‍ ബ്ലോഗില്‍ പോസ്റ്റ് (Post) നല്‍കുന്നതിനുള്ള, താഴെ കാണുന്ന രീതിയിലുള്ള ഒരു പേജിലാണ് എത്തിച്ചേര്ന്നിരിക്കുന്നത്.






ഇവിടെ,നേരത്തെ പറഞ്ഞതുപോലുള്ള കവിതയോ കഥകളോ പാട്ടുകളോ കുറിപ്പുകളോ വീഡിയോയോ ,അത്തരത്തിലുള്ള കാര്യങ്ങള്‍ നല്‍കാം.ഇവിടെ നല്കുന്ന കാര്യങ്ങള്‍ ബ്ലോഗില്‍ ഡിസ്‌പ്ലേ ചെയ്യുന്ന ഭാഗത്തെ ബ്ലോഗിന്റെ പോസ്റ്റ് ഏരിയ (Post Area/Content Area) എന്നാണ് പറയുന്നതു.

ബ്ലോഗ്‌ സെറ്റിങ്ങ്സുകള്‍  ക്ലിക്ക് ചെയ്യുക.