Wednesday, 8 August 2012

2012 ആഗസ്റ്റ്

ആഗസ്റ്റ്  1
 • സി.പി.എം കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി. ജയരാജനെ എം.എസ്.എഫ് പ്രവര്‍ത്തകന്‍ ഷുക്കൂറിനെ വധിച്ച കേസില്‍ അറസ്റ്റ് ചെയ്തു.
ആഗസ്റ്റ്  3
 • പ്രമുഖ പത്രപ്രവര്‍ത്തകന്‍ ടി. വേണുഗോപാല്‍ അന്തരിച്ചു.
ആഗസ്റ്റ്  3
 • ലണ്ടന്‍ ഒളിമ്പിക്സില്‍ ഇന്ത്യയുടെ സുബേദാര്‍ വിജയ് കുമാര്‍ പുരുഷവിഭാഗം 25 മീറ്റര്‍ റാപിഡ് ഫയര്‍ പിസ്റ്റളില്‍് വെള്ളി മെഡല്‍ നേടി.
 • പ്രമുഖ മാധ്യമ പ്രവര്‍ത്തകന്‍ ടി. വേണുഗോപാല്‍ അന്തരിച്ചു.
 • 21 മെഡലുകള്‍ നേടി ഒളിമ്പിക്സ് ചരിത്രത്തിലെ ഏറ്റവും വലിയ മെഡല്‍ വേട്ടക്കാരന്‍ എന്ന റെക്കോഡ് കുറിച്ച അമേരിക്കയുടെ നീന്തല്‍താരം മൈക്കല്‍ ഫെല്‍പ്സിന് ലണ്ടനില്‍ മൂന്ന് സ്വര്‍ണം സ്വന്തമാക്കി.
ആഗസ്റ്റ്  4
 • ഇന്ത്യയുടെ ബാഡ്മിന്‍റണ്‍ താരം സൈന നെഹ്വാള്‍ ലണ്ടന്‍ ഒളിമ്പിക്സില്‍  വനിതാ സിംഗ്ള്‍സ് മത്സരത്തില്‍വെങ്കല മെഡല്‍ നേടി.
 • മലയാളിതാരം കെ.ടി ഇര്‍ഫാന്‍ ലണ്ടന്‍ ഒളിബിക്സില്‍ 20 കിലോമീറ്റര്‍ നടത്തത്തില്‍ 10ാമതായി ഫിനിഷ് ചെയ്ത് ദേശീയ റെക്കോഡ് ഭേദിച്ചു.
 • മുതിര്‍ന്ന ബി.ജെ.പി നേതാവും മുന്‍ ഗുജറാത്ത് മുഖ്യമന്ത്രിയുമായ കേശുഭായ് പട്ടേല്‍  പാര്‍ട്ടിയില്‍നിന്ന് രാജിവെച്ചു.
 • ജമൈക്കയുടെ ഷെല്ലി ആന്‍ഫ്രേസര്‍  100 മീറ്റര്‍ ഓട്ടത്തില്‍ സ്വര്‍ണം നേടി മുപ്പതാം ഒളിമ്പിക്സിലെ അതിവേഗക്കാരിയായി .
ആഗസ്റ്റ്  5
 • ലണ്ടനിലെ ഒളിമ്പിക്സ് 100 മീറ്റര്‍ ഓട്ടത്തില്‍  ഒളിമ്പിക് റെക്കോഡോടെ 9.63 സെക്കന്‍ഡില്‍ ഒന്നാമതെത്തി് ജമൈക്കക്കാരനായ ഉസൈന്‍ ബോള്‍ട്ട് പുതിയ വിജയചരിത്രമെഴുതി.
 • റോബോട്ടിക് വാഹനമായ ‘ക്യൂരിയോസിറ്റി’ ചൊവ്വാഗ്രഹത്തില്‍ ഇറങ്ങി.
ആഗസ്റ്റ്  6
 • കോഴിക്കോട്, കണ്ണൂര്‍ ജില്ലകളിലെ മലയോര മേഖലയില്‍ ഉണ്ടായ ഉരുള്‍പൊട്ടലില്‍  ഒരു കുടുംബത്തിലെ അഞ്ചുപേരടക്കം ഏഴ് പേരെ കാണാതായി.
 • നെല്ലിയാമ്പതി ഭൂമി പശ്നം പഠിക്കാന്‍ യു.ഡി.എഫ് ഉന്നതാധികാര സമിതി നിയോഗിച്ച സമിതിയുടെ കണ്‍വീനര്‍ സ്ഥാനം എം.എം. ഹസന്‍ രാജിവെച്ചു.
 • ബശ്ശാര്‍ അല്‍അസദ് ഭരണകൂടത്തിന്‍െറ നടപടികളില്‍ പ്രതിഷേധിച്ച് സിറിയന്‍ പ്രധാനമന്ത്രി റിയാദ് ഫാരിദ് ഹിജാബ് വിമതപക്ഷത്തേക്ക് കൂറുമാറി.
ആഗസ്റ്റ്  7
 • ഇന്ത്യയുടെ 14ാമത്തെ ഉപരാഷ്ട്രപതിയായി മുഹമ്മദ് ഹാമിദ് അന്‍സാരി തെരഞ്ഞെടുക്കപ്പെട്ടു.
 • പുതിയ തെരഞ്ഞെടുപ്പു കമീഷണറായി ഡോ. സയ്യിദ് നസീം അഹമ്മദ് സെയ്ദിയെ രാഷ്ട്രപതി നിയമിച്ചു.
ആഗസ്റ്റ്  8
 • ലണ്ടന്‍ ഒളിബിക്സ് വനിതാ ബോക്സിങ്ങില്‍ ഇന്ത്യയുടെ മേരി കോം വെങ്കല മെഡല്‍ നേടി.
ആഗസ്റ്റ്  17
 • കല്‍ക്കരിപ്പാടങ്ങള്‍, വന്‍കിട വൈദ്യുതോല്‍പാദന പദ്ധതികള്‍, ദല്‍ഹി രാജ്യാന്തര വിമാനത്താവള നിര്‍മാണം എന്നിവയിലൂടെ രാജ്യത്തിന്‍െറ പൊതുസ്വത്ത് സ്വകാര്യമേഖലയിലെ ഭീമന്‍ കമ്പനികള്‍ക്ക് ചുളുവിലക്ക് കൈമാറിയെന്ന്  വെളിപ്പെടുത്തുന്ന  സുപ്രധാന സി.എ. ജി റിപ്പോര്‍ട്ടുകള്‍ പാര്‍ലമെന്‍റില്‍ വെച്ചു.
ആഗസ്റ്റ്  20
 • വര്‍ഗീയ വികാരമുണര്‍ത്തുന്ന വിധം വ്യാജസന്ദേശങ്ങള്‍ പ്രചരിപ്പിക്കാന്‍ ഉപയോഗിച്ചെന്നു കരുതുന്ന 250ലേറെ വെബ്സൈറ്റുകള്‍ വിലക്കാന്‍ സര്‍ക്കാര്‍ ഉത്തരവിട്ടു.
ആഗസ്റ്റ്  21
 • വര്‍ക്കല നിയമസഭാ മണ്ഡലത്തില്‍ നിന്നുള്ള വര്‍ക്കല കഹാര്‍ എം.എല്‍.എയുടെ തെരഞ്ഞെടുപ്പ് ഹൈകോടതി റദ്ദാക്കി. തന്‍െറ നാമനിര്‍ദേശപത്രിക തള്ളിയ നടപടി ചോദ്യം ചെയ്ത് ബി.എസ്.പി സ്ഥാനാര്‍ഥിയായിരുന്ന പ്രഹ്ളാദന്‍ നല്‍കിയ ഹരജിയിലാണ് സിംഗിള്‍ബെഞ്ചിന്‍െറ ഉത്തരവ്.
 • എത്യോപ്യന്‍ പ്രധാനമന്ത്രി മെലസ് സെനവി (57) അന്തരിച്ചു.
ആഗസ്റ്റ്  22
 • കേംബ്രിജ് സര്‍വകലാശാല നടത്തിയ മത്സരത്തില്‍ ഏഷ്യയിലെ മികച്ച യുവപ്രസംഗകയായി ശ്രുതി വിജയചന്ദ്രന്‍ തെരഞ്ഞെടുക്കപ്പെട്ടു.
ആഗസ്റ്റ്  23
 • സംസ്ഥാന പൊലീസ് മേധാവിയായി  കെ.എസ്. ബാലസുബ്രഹ്മണ്യത്തെ നിയമിക്കാന്‍ മന്ത്രിസഭായോഗം തീരുമാനിച്ചു.
 • കോണ്‍ഗ്രസിന്‍െറ വക്താവായി പി.സി. ചാക്കോ എം.പിയെ നിയോഗിച്ചു.
 • കേരള ക്രിക്കറ്റ് അസോസിയേഷന്‍െറ 2011-12 വര്‍ഷത്തെ ക്രിക്കറ്റ് പുരസ്കാരങ്ങള്‍ പ്രഖ്യാപിച്ചു. ക്രിക്കറ്റര്‍ ഓഫ് ദ ഇയര്‍ എന്ന എസ്.കെ. നായര്‍ പുരസ്കാരത്തിന് കേരള ക്യാപ്റ്റന്‍ സോണി ചെറുവത്തൂര്‍ അര്‍ഹനായി. മികച്ച ഫാസ്റ്റ് ബൗളര്‍ക്കുള്ള സി.കെ. ഭാസ്കര്‍ പുരസ്കാരത്തിന് പ്രശാന്ത് പരമേശ്വരനും  മികച്ച സ്പിന്നര്‍ക്കുള്ള രവിയച്ചന്‍ പുരസ്കാരത്തിന് പി. പ്രശാന്തും മികച്ച ബാറ്റ്സ്മാനുള്ള രമേശ് സമ്പത്ത് പുരസ്കാരത്തിന് ജഗദീഷും മികച്ച വിക്കറ്റ് കീപ്പര്‍ക്കുള്ള അനില്‍ പണിക്കര്‍ മെമ്മോറിയല്‍ പുരസ്കാരത്തിന് നിഖിലേഷ് സുരേന്ദ്രനും അര്‍ഹനായി. രാജഗോപാലിനാണ് മികച്ച കോച്ചിനുള്ള പി. മാക്കി മെമ്മോറിയല്‍ പുരസ്കാരം.
ആഗസ്റ്റ്  24
 • nകാക്കനാടന്‍ ഫൗണ്ടേഷന്‍െറ പ്രഥമ സാഹിത്യ പുരസ്കാരം ബംഗാളി നോവലിസ്റ്റ് തിലോത്തമ മജുംദാറിന്‍െറ  ‘രാജ്പാത്’ എന്ന നോവലിന് ലഭിച്ചു.
ആഗസ്റ്റ്  25
 • ചന്ദ്രനില്‍ ആദ്യമായി കാലുകുത്തി ശാസ്ത്രലോകത്ത് ചരിത്രം സൃഷ്ടിച്ച അമേരിക്കന്‍ ഗഗനചാരി നീല്‍ ആംസ്ട്രോങ് (82 )അന്തരിച്ചു.
 • കരസേനയുടെ അത്യാധുനിക സംവിധാനങ്ങളുള്ള ഭൂതല-ഭൂതല മിസൈലായ പൃഥ്വി-ll വിജയകരമായി പരീക്ഷിച്ചു.
 • കല്‍ക്കരിപ്പാടങ്ങള്‍ ഖനനത്തിന് നല്‍കുന്ന നടപടി തല്‍ക്കാലം നിര്‍ത്തിവെക്കാന്‍ കേന്ദ്രസര്‍ക്കാര്‍ തീരുമാനിച്ചു.
ആഗസ്റ്റ്  26
 • അണ്ടര്‍ 19 ലോകകപ്പ് കിരീടം നിലവിലെ ചാമ്പ്യന്മാരായ ആസ്ട്രേലിയയെ ആറു വിക്കറ്റിന് തോല്‍പിച്ച് ഇന്ത്യ ഇന്ത്യ നേടി.
 • ചേരിചേരാ രാജ്യ (നാം) ഉച്ചകോടിക്ക് ഇറാന്‍ തലസ്ഥാനമായ തെഹ്റാനില്‍ തുടക്കമായി.
 • പ്രശസ്ത ഹിന്ദി നടന്‍ എ.കെ ഹംഗല്‍ (97) അന്തരിച്ചു.
 • നാടന്‍കലാ ഗവേഷകനും ഗ്രന്ഥകാരനും കവിയും അധ്യാപകനുമായ സി.എം.എസ്. ചന്തേര (സി.എം. ശങ്കരന്‍ നായര്‍-79) നിര്യാതനായി.
ആഗസ്റ്റ്  27
 • ആഭ്യന്തര മന്ത്രാലയത്തിനു കീഴിലെ ദേശീയ ദുരന്തപ്രതികരണ സേനയുടെ ഡയറക്ടര്‍ ജനറലായി മലയാളിയായ ഡോ. പി.എം. നായരെ നിയമിച്ചു.
 • ഭരത് ഗോപി ഫൗണ്ടേഷന്‍െറ ഈ വര്‍ഷത്തെ ഭരത് ഗോപി അവാര്‍ഡ്  നടനും സംവിധായകനും തിരക്കഥാകൃത്തുമായ ശ്രീനിവാസന്. മലയാള സിനിമക്ക് നല്‍കിയ സമഗ്ര സംഭാവനക്കാണ് അവാര്‍ഡ്.
ആഗസ്റ്റ്  28
 • ആര്‍.എസ്.പി മുന്‍ ദേശീയ ജനറല്‍ സെക്രട്ടറിയും മുന്‍ സംസ്ഥാനമന്ത്രിയുമായ കെ. പങ്കജാക്ഷന്‍ (85 )അന്തരിച്ചു.
 • അഡ്മിറല്‍ ജി. അശോക്കുമാറിനെ സതേണ്‍ നേവല്‍ കമാന്‍ഡിന്‍െറ ചീഫ് ഓഫ് സ്റ്റാഫായി നിയമിച്ചു.
 • കേരളത്തിലെ സിഡ്കോ മാനേജിങ് ഡയറക്ടറായ ഡോ. സജി ബഷീറിനെ ഇന്ത്യയിലെ സിഡ്കോ കൗണ്‍സിലിന്‍െറ വൈസ് ചെയര്‍മാന്‍ സ്ഥാനത്തേക്ക് തെരഞ്ഞെടുത്തു.
ആഗസ്റ്റ് 30
 • ഗുജറാത്തിലെ ജാംനഗറില്‍  രണ്ടു വ്യോമസേന ഹെലികോപ്ടറുകള്‍ കൂട്ടിയിടിച്ച് മലയാളി ഉള്‍പ്പടെ ഒമ്പതു സൈനികര്‍ മരിച്ചു.
 • ആധുനിക ടെന്നിസിലെ മുന്‍നിര താരങ്ങളിലൊരാളായ കിം കൈ്ളസ്റ്റേഴ്സ് കളിയോട് വിട പറഞ്ഞു.
ആഗസ്റ്റ്  31
 • ഗുജറാത്ത് വംശഹത്യയുമായി ബന്ധപ്പെട്ട് ന്യൂനപക്ഷ സമുദായത്തില്‍പെട്ട 97 പേരെ ക്രൂരമായി കൊലപ്പെടുത്തിയ നരോദ പാട്യ  കേസില്‍  മുന്‍മന്ത്രിയും ബി.ജെ.പി എം.എല്‍.എയുമായ മായാ കൊഡ്നാനിയെ 28 വര്‍ഷം കഠിനതടവിനും  ബജ്റംഗ്ദള്‍ നേതാവ് ബാബു ബജ്റംഗിയെ മരണംവരെ തടവിനും ശിക്ഷിച്ചു.
 • കൂടങ്കുളം ആണവനിലയത്തിനെതിരായ മുഴുവന്‍ കേസുകളും മദ്രാസ് ഹൈകോടതി തള്ളി.

No comments:

Post a Comment