Showing posts with label പച്ചക്കറി. Show all posts

Tuesday, 16 October 2012

കാന്താരി മുളക്.

Photo: കാന്താരി മുളക്.

ഏതു കാലാവസ്ഥയിലും നന്നായി വളര്ന്നു കായ്ക്കുന്ന മുളകിനം ആണ് കാന്താരി. 

മൂത്ത് പഴുത്ത് പാകമായ മുളക് പറിച്ചെടുത്തു ഉണക്കിയ ശേഷം വിത്തുകള്‍ പാകി മുളപ്പിച്ച തൈകള്‍ അനുയോജ്യമായ സ്ഥലത്തേക്ക് പറിച്ചു നടാം. അടി വളമായി ചാണകപൊടി, കമ്പോസ്റ്റ്‌ ഇവയില്‍ ഏതെങ്കിലും നല്കാം. വേനല്‍ കാലത്ത് നനച്ചു കൊടുക്കണം. പ്രത്യേകിച്ച് കീടബാധ ഏല്ക്കാത്ത മുളകിനം ആണ് കാന്താരി. 

 4-5 വര്ഷം വരെ ഒരു കാന്താരിയില്‍ നിന്നും കായ്ഫലം ലഭിക്കും.  ഇത് ഇടവിളയായും കൃഷി ചെയ്യാവുന്നതാണ്.

Wednesday, 3 October 2012

കാബേജ്

Photo: കാബേജ്

ചുരുങ്ങിയ സമയത്തിനകം ആദായം ലഭിക്കുന്ന ശീതകാല പച്ചക്കറി വിളയാണ് കാബേജ്.

വിത്ത് പാകാന്‍ പറ്റിയ സമയം ഒക്ടോബര്‍ നവംബര്‍ മാസങ്ങളാണ്.
പശിമരാശി മണ്ണാണ് കാബേജ് കൃഷിക്ക് യോജിച്ചത്. വിത്ത് പാകിയാണ് തൈകള്‍ തയ്യാറാക്കുന്നത്. കടുകുമണിയോളം ചെറുതാണ് വിത്തുകള്‍. 1:1:1 എന്ന അനുപാതത്തില്‍ മേല്മണ്ണ്, മണല്‍, ചാണകപ്പൊടി എന്നിവ ട്രേകളിലോ, പരന്ന ചട്ടികളിലോ നിറച്ചു വിത്തുകള്‍ പാകാം. വേര് ചീയല്‍ തടയാനായി ഫ്യൂഡോമോണസ് കുമിള്‍ നാശിനി നല്ലതാണ്. ദിവസവും നനച്ചു കൊടുക്കണം. 
തൈകള്ക്ക് 5-6 ഇല വന്നു കഴിഞ്ഞാല്‍ പറിച്ചു നടാം. നല്ല സൂര്യപ്രകാശം ലഭിക്കുന്ന വെള്ളം കെട്ടിനില്ക്കാത്ത സ്ഥലങ്ങളില്‍ ഉണക്കി പൊടിച്ച ചാണകം, യൂറിയ, പൊട്ടാഷ്‌, സൂപ്പര്ഫോസ്ഫേറ്റ് എന്നിവ ചേര്ത്ത് 50 cm  ഉയരത്തില്‍ വരമ്പുകള്‍ കോരി അതില്‍ രണ്ട് അടി അകലത്തില്‍ തൈകള്‍ നടാം. മൂന്നു ദിവസത്തില്‍ ഒരിക്കല്‍ നനച്ചു കൊടുക്കണം. വെയില്‍ കൂടുതല്‍ ഉണ്ടെങ്കില്‍ നനയുടെ അളവും കൂട്ടെണ്ടതാണ്. ഒരു മാസം കഴിഞ്ഞാല്‍ യൂറിയയും പൊട്ടാഷും നല്കി മണ്ണ് കയറ്റി കൊടുക്കണം. രണ്ട് മാസം കഴിഞ്ഞാല്‍ വിളവെടുക്കാം.

ഇല തിന്നുന്ന പുഴുക്കളാണ് ഇവയെ പ്രധാനമായും ആക്രമിക്കുന്നത്. ഇതിനു വേപ്പെണ്ണ- വെളുത്തുള്ളി മിശ്രിതം ഫലപ്രദമാണ്.

Tuesday, 2 October 2012

വേപ്പിന്‍ കുരു കഷായം.

Photo: വേപ്പിന്‍ കുരു കഷായം.

ഒരു ഗ്രാം വേപ്പിന്‍ കുരു പൊടിച്ചു അത് ഒരു തുണിയില്‍ കെട്ടി ഒരു ലിറ്റര്‍ വെള്ളത്തില്‍ 12  മണിക്കൂര്‍ ഇടുക.  ഈ കിഴി പല പ്രാവശ്യം ഇതേ വെള്ളത്തില്‍ തന്നെ മുക്കി പിഴിഞ്ഞ് സത്ത് മുഴുവന്‍ വെള്ളത്തില്‍ കലര്ത്തുക. ഇതാണ് വേപ്പിന്‍ കുരു കഷായം.
 
ഇത് ചെടികളുടെ ഇല, കായ്‌ എന്നിവ തിന്നുന്ന പുഴുക്കള്‍, പുല്ച്ചാടി എന്നിവയ്ക്കെതിരെ ഫലപ്രദം ആണ്.

ചെടികള്ക്കൊരു ടോണിക്ക്

Photo: ചെടികള്ക്കൊരു ടോണിക്ക്
 
ഒരു കിലോ ചാണകവും, ഒരു ലിറ്റര്‍ ഗോമൂത്രവും, 25gm ശര്ക്കര ചേര്ത്ത്  പത്തുലിറ്റര്‍ വെള്ളത്തില്‍ കലക്കി വെയ്ക്കുക.  ഇത് ഇടയ്ക്കിടയ്ക്ക് ഇളക്കി കൊടുക്കണം.  മൂന്നു ദിവസത്തിന്ശേഷം പത്തിരട്ടി വെള്ളം ചേര്‍ത്ത് തളിക്കുകയോ മണ്ണില്‍ ചേര്ത്ത്  കൊടുക്കുകയോ ആകാം. 

ഇത് ഒരു വളമായും കീടനാശിനിയായും ഉപയോഗിക്കാം.

ക്കൂണ്‍ കൃഷിരീതി

Photo: കേരളത്തിലെ കാലാവസ്ഥയ്ക്ക് അനുയോജ്യമായി വളര്‍ത്താവുന്ന ഒന്നാണ് കൂണുകള്‍. വീടുകളില്‍ തന്നെ ലഭ്യമാകുന്ന പാഴ് വസ്തുക്കളേയും കാലാവസ്ഥയേയും അടിസ്ഥാനപ്പെടുത്തി കൃഷി ആരംഭിക്കാവുന്നതാണ്. കേരളത്തില്‍ കൃഷി ചെയ്യുന്ന പ്രധാനയിനം കൂണുകള്‍ പ്ല്യൂറോട്ടസ് (ചിപ്പിക്കൂണ്‍), കാലോസൈവ (പാല്‍ക്കൂണ്‍), വോള്‍വേറിയെല്ല (വൈക്കോല്‍ കൂണ്‍) എന്നിവയാണ്. ഇവ മൂന്നും കേരളത്തില്‍ വര്‍ഷം മുഴുവന്‍ കൃഷി ചെയ്യാവുന്നതാണ്. 

തൂവെള്ള നിറത്തില്‍ കാണുന്ന പാല്‍ക്കൂണ്‍ 25 മുതല്‍ 35 ഡിഗ്രി വരെ അന്തരീക്ഷ ഊഷ്മാവില്‍ സമൃദ്ധമായി വളരും. നല്ല കട്ടിയുള്ള മാംസളമായ തണ്ടും തണ്ടിന്റെ അറ്റത്ത് മാംസളമായ ഒരു കുടയുമാണ് ഇതിനുള്ളത്. മറ്റ് കൂണുകളെപ്പോലെ പാല്‍ക്കൂണുകളിലും വിറ്റാമിനുകളും ധാതുക്കളും ധാരാളം അടങ്ങിയിട്ടുണ്ട്.

കൃഷിരീതി

പാല്‍ക്കൂണ്‍ കൃഷിക്ക് അനുയോജ്യമായ മാധ്യമം തയ്യാറാക്കേണ്ടത് അത്യാവശ്യമാണ്. ഇതിനായി വൈക്കോല്‍ മാത്രമോ, 10 ശതമാനം തവിട് കൂടി ചേര്‍ത്തോ മാധ്യമം തയ്യാറാക്കാം. ഇവ 16 മുതല്‍ 18 മണിക്കൂര്‍ വരെ വെള്ളത്തില്‍ ഇട്ട് കുതിര്‍ക്കണം. പിന്നീട് ഇവ മുക്കാല്‍ മണിക്കൂറോളം സമയം തിളപ്പിക്കണം. തവിട് പ്രത്യേകം കവറുകളില്‍ പ്രഷര്‍കുക്കറില്‍ ഇട്ട് അണുവിമുക്തമാക്കാവുന്നതാണ്. ഇവയില്‍ നിന്നും വെള്ളം വാര്‍ന്ന് 70 ശതമാനം വരെ ഈര്‍പ്പം നില്‍ക്കുന്ന അവസ്ഥയില്‍ ബെഡ് തയ്യാറാക്കാം. 

പാകപ്പെടുത്തിയ മാധ്യമത്തെ നാലോ, അഞ്ചോ തട്ടുകളാക്കി പോളിത്തീന്‍ കവറുകളില്‍ നിറയ്ക്കാം. കവറ് വൃത്തിയുള്ളതും മൂന്നോ നാലോ സുഷിരങ്ങള്‍ ഉള്ളതുമായിരിക്കണം. ഓരോ തട്ട് ബെഡ് വച്ചശേഷം കൂണ്‍വിത്തുകള്‍ ഇടണം. ഇപ്രകാരം അഞ്ച് ബെഡും വച്ചശേഷം കവറിന്റെ അറ്റം കെട്ടി ഇരുട്ടുമുറിയിലേക്ക് മാറ്റണം. ഈ മുറി അണുവിമുക്തമായിരിക്കുവാന്‍ പ്രത്യേകം ശ്രദ്ധിക്കണം. ഇപ്രകാരം ഇരുപതോ ഇരുപത്തിയഞ്ചോ ദിവസം വളര്‍ച്ചയ്ക്കായി ഇരുട്ടുമുറിയില്‍ വയ്ക്കണം. പിന്നീട് ഈ ബെഡുകളുടെ മുകള്‍ഭാഗത്തെ പോളിത്തീന്‍ കവര്‍ വൃത്താകൃതിയില്‍ മുറിച്ച് മാറ്റിയശേഷം പുതയിടണം. പുത തയ്യാറാക്കുന്നതിന് വേണ്ടി ചാണകപ്പൊടിയും മണലും തുല്യ അളവില്‍ എടുത്ത് മുപ്പത് ശതമാനം ഈര്‍പ്പവും നല്‍കണം. ഇവ പിന്നീട് ഒരു മണിക്കൂറോളം ആവി കൊള്ളിക്കണം. ഇതുവഴി മിശ്രിതത്തിലെ രോഗാണുക്കള്‍ നശിക്കുന്നതിന് സഹായകമാകും. മിശ്രിതം തണുത്തശേഷം കവറിന്റെ മുകള്‍ഭാഗത്ത് മുക്കാല്‍ ഇഞ്ച് കനത്തില്‍ പുതയിടാവുന്നതാണ്. പുതയിട്ട ബെഡുകള്‍ ഈര്‍പ്പം നഷ്ടമാകാതെ പോളിത്തീന്‍ ഷീറ്റുകൊണ്ട് പുതപ്പിച്ച് പത്ത് മുതല്‍ പന്ത്രണ്ട് വരെ ദിവസം സൂക്ഷിക്കണം. ഈര്‍പ്പം നഷ്ടമാകാതെ ഈ ബെഡുകള്‍ക്ക് ആവശ്യത്തിന് വെള്ളം നല്‍കണം. ചെറിയ മുളകള്‍ ബെഡില്‍ കണ്ടുതുടങ്ങിയാല്‍ പുത മാറ്റി ദിവസവും വെള്ളം നല്‍കണം. ബെഡില്‍ നിന്നും ഏഴോ എട്ടോ ദിവസം കൊണ്ട് വിളവെടുക്കാന്‍ കഴിയും. ഈസമയം ബെഡുകളെ വായു സഞ്ചാരവും വെളിച്ചവുമുള്ള സ്ഥലത്തേക്ക് മാറ്റാം. പാകമെത്തിയ കൂണുകള്‍ ഓരോന്നിനും 100-150 ഗ്രാം വരെ തൂക്കമുണ്ടാകും. ആദ്യ വിളവെടുത്താല്‍ നന തുടരണം. എട്ട് ദിവസം ഇടവിട്ട് രണ്ടോ മൂന്നോ ദിവസം കൂടി ഒരു ബെഡില്‍ നിന്ന് വിളവെടുക്കാന്‍ കഴിയും.

കേരളത്തിലെ കാലാവസ്ഥയ്ക്ക് അനുയോജ്യമായി വളര്‍ത്താവുന്ന ഒന്നാണ് കൂണുകള്‍. വീടുകളില്‍ തന്നെ ലഭ്യമാകുന്ന പാഴ് വസ്തുക്കളേയും കാലാവസ്ഥയേയും അടിസ്ഥാനപ്പെടുത്തി കൃഷി ആരംഭിക്കാവുന്നതാണ്. കേരളത്തില്‍ കൃഷി ചെയ്യുന്ന പ്രധാനയിനം കൂണുകള്‍ പ്ല്യൂറോട്ടസ് (ചിപ്പിക്കൂണ്‍), കാലോസൈവ (പാല്‍ക്കൂണ്‍), വോള്‍വേറിയെല്ല (വൈക്കോല്‍ കൂണ്‍) എന്നിവയാണ്. ഇവ മൂന്നും കേരളത്തില്‍ വര്‍ഷം മുഴുവന്‍ കൃഷി ചെയ്യാവുന്നതാണ്. 

തൂവെള്ള നിറത്തില്‍ കാണുന്ന പാല്‍ക്കൂണ്‍ 25 മുതല്‍ 35 ഡിഗ്രി വരെ അന്തരീക്ഷ ഊഷ്മാവില്‍ സമൃദ്ധമായി വളരും. നല്ല കട്ടിയുള്ള മാംസളമായ തണ്ടും തണ്ടിന്റെ അറ്റത്ത് മാംസളമായ ഒരു കുടയുമാണ് ഇതിനുള്ളത്. മറ്റ് കൂണുകളെപ്പോലെ പാല്‍ക്കൂണുകളിലും വിറ്റാമിനുകളും ധാതുക്കളും ധാരാളം അടങ്ങിയിട്ടുണ്ട്.

കൃഷിരീതി
പാല്‍ക്കൂണ്‍ കൃഷിക്ക് അനുയോജ്യമായ മാധ്യമം തയ്യാറാക്കേണ്ടത് അത്യാവശ്യമാണ്. ഇതിനായി വൈക്കോല്‍ മാത്രമോ, 10 ശതമാനം തവിട് കൂടി ചേര്‍ത്തോ മാധ്യമം തയ്യാറാക്കാം. ഇവ 16 മുതല്‍ 18 മണിക്കൂര്‍ വരെ വെള്ളത്തില്‍ ഇട്ട് കുതിര്‍ക്കണം. പിന്നീട് ഇവ മുക്കാല്‍ മണിക്കൂറോളം സമയം തിളപ്പിക്കണം. തവിട് പ്രത്യേകം കവറുകളില്‍ പ്രഷര്‍കുക്കറില്‍ ഇട്ട് അണുവിമുക്തമാക്കാവുന്നതാണ്. ഇവയില്‍ നിന്നും വെള്ളം വാര്‍ന്ന് 70 ശതമാനം വരെ ഈര്‍പ്പം നില്‍ക്കുന്ന അവസ്ഥയില്‍ ബെഡ് തയ്യാറാക്കാം. 

പാകപ്പെടുത്തിയ മാധ്യമത്തെ നാലോ, അഞ്ചോ തട്ടുകളാക്കി പോളിത്തീന്‍ കവറുകളില്‍ നിറയ്ക്കാം. കവറ് വൃത്തിയുള്ളതും മൂന്നോ നാലോ സുഷിരങ്ങള്‍ ഉള്ളതുമായിരിക്കണം. ഓരോ തട്ട് ബെഡ് വച്ചശേഷം കൂണ്‍വിത്തുകള്‍ ഇടണം. ഇപ്രകാരം അഞ്ച് ബെഡും വച്ചശേഷം കവറിന്റെ അറ്റം കെട്ടി ഇരുട്ടുമുറിയിലേക്ക് മാറ്റണം. ഈ മുറി അണുവിമുക്തമായിരിക്കുവാന്‍ പ്രത്യേകം ശ്രദ്ധിക്കണം. ഇപ്രകാരം ഇരുപതോ ഇരുപത്തിയഞ്ചോ ദിവസം വളര്‍ച്ചയ്ക്കായി ഇരുട്ടുമുറിയില്‍ വയ്ക്കണം. പിന്നീട് ഈ ബെഡുകളുടെ മുകള്‍ഭാഗത്തെ പോളിത്തീന്‍ കവര്‍ വൃത്താകൃതിയില്‍ മുറിച്ച് മാറ്റിയശേഷം പുതയിടണം. പുത തയ്യാറാക്കുന്നതിന് വേണ്ടി ചാണകപ്പൊടിയും മണലും തുല്യ അളവില്‍ എടുത്ത് മുപ്പത് ശതമാനം ഈര്‍പ്പവും നല്‍കണം. ഇവ പിന്നീട് ഒരു മണിക്കൂറോളം ആവി കൊള്ളിക്കണം. ഇതുവഴി മിശ്രിതത്തിലെ രോഗാണുക്കള്‍ നശിക്കുന്നതിന് സഹായകമാകും. മിശ്രിതം തണുത്തശേഷം കവറിന്റെ മുകള്‍ഭാഗത്ത് മുക്കാല്‍ ഇഞ്ച് കനത്തില്‍ പുതയിടാവുന്നതാണ്. പുതയിട്ട ബെഡുകള്‍ ഈര്‍പ്പം നഷ്ടമാകാതെ പോളിത്തീന്‍ ഷീറ്റുകൊണ്ട് പുതപ്പിച്ച് പത്ത് മുതല്‍ പന്ത്രണ്ട് വരെ ദിവസം സൂക്ഷിക്കണം. ഈര്‍പ്പം നഷ്ടമാകാതെ ഈ ബെഡുകള്‍ക്ക് ആവശ്യത്തിന് വെള്ളം നല്‍കണം. ചെറിയ മുളകള്‍ ബെഡില്‍ കണ്ടുതുടങ്ങിയാല്‍ പുത മാറ്റി ദിവസവും വെള്ളം നല്‍കണം. ബെഡില്‍ നിന്നും ഏഴോ എട്ടോ ദിവസം കൊണ്ട് വിളവെടുക്കാന്‍ കഴിയും. ഈസമയം ബെഡുകളെ വായു സഞ്ചാരവും വെളിച്ചവുമുള്ള സ്ഥലത്തേക്ക് മാറ്റാം. പാകമെത്തിയ കൂണുകള്‍ ഓരോന്നിനും 100-150 ഗ്രാം വരെ തൂക്കമുണ്ടാകും. ആദ്യ വിളവെടുത്താല്‍ നന തുടരണം. എട്ട് ദിവസം ഇടവിട്ട് രണ്ടോ മൂന്നോ ദിവസം കൂടി ഒരു ബെഡില്‍ നിന്ന് വിളവെടുക്കാന്‍ കഴിയും.

വാളമര: വീട്ടിലും വളര്‍ത്താം.

Photo: വാളമര: വീട്ടിലും വളര്‍ത്താം.
നമ്മുടെ കാലാവസ്ഥയ്ക്ക് അനുയോജ്യമായതും  അധികം പ്രചാരം ഇല്ലാത്തതുമായ പയര്‍വര്‍ഗ്ഗ വിലയാണ് വാളമര അഥവാ വാളരിപ്പയര്‍. പടരുന്നതും കുറ്റി ച്ചെടിയായി  നില്‍ക്കുന്നതുമായ രണ്ടിനങ്ങളുണ്ട്. പടരുന്ന ഇനത്തിനു വെളുത്ത പൂക്കളും വലിപ്പമുള്ള വിത്തുകളും ഉണ്ട്  എന്നാല്‍ കുറ്റി ഇനത്തിനു  പിങ്ക് പൂക്കളും വലിപ്പം കുറഞ്ഞ വെളുത്ത വിത്തുകളും ആണ് . ഇവ സോര്‍ട് ബീന്‍ എന്നും, ജാക്ക്ബീന്‍ എന്നും അറിയപ്പെടുന്നു. ഇളം മൂപ്പെത്തിയ കായ്കള്‍ സ്വാദിഷ്ടമായ തോരന്‍ ഉണ്ടാക്കാന്‍ പറ്റിയതാണ്.വളരെ നല്ല ഒരു ആവരണ വിലയാണ് ജാക്ക് ബീന്‍.. അല്പസ്വല്പം വരള്‍ച്ചയെ അതിജീവിക്കാനുള്ള കഴിവും ഇതിനുണ്ട്. 
കൃഷിരീതി:   അമ്ലത്വം കൂടിയ  മണ്ണും ലവണാംശം കൂടിയ മണ്ണും ഇതിനു അനുയോജ്യമാണ്. ചെടി കാലിത്തീറ്റ യായും ഉപയോഗിക്കാം. മെയ്‌ -ജൂണ്‍ , സെപ്റ്റംബര്‍- --ഒക്ടോബര്‍ മാസങ്ങളില്‍ വിത്ത് നടാം. പടരുന്ന ഇനമാനെങ്കില്‍ ഒരു മീറ്റര്‍ തയ്യാറാക്കിയ വാരങ്ങളില്‍  ചാണകമോ കമ്പോസ്റ്റോ അടിവളമായി ചേര്‍ത്ത് 60 സെ. മി. അകലത്തില്‍  വിത്തുകള്‍ പാകാം. ഏകദേശം ഒന്നര മാസമാകുമ്പോള്‍ ചെടി പുഷ്പിക്കും. ഈ സമയത്തും വലം ചേര്‍ത്ത് കൊടുക്കാം. ജൈവരീതിയിലുള്ള പരിപാലനം  മാത്രം മതിയാകും ഈ കൃഷിയ്ക്ക്. പുകയില കഷായം, വേപ്പെണ്ണ എമല്‍ഷന്‍  തുടങ്ങിയ ജൈവകീടനാഷിനികള്‍ ഉപയോഗിക്കാം. സാധാരണ രീതിയില്‍ കീടരോഗ ബാധയൊന്നും തന്നെ ഈ ചെടിയില്‍ ഉണ്ടാകാറില്ല.ഒരു ചുവടു കുറ്റിയിനത്തില്‍ നിന്നും രണ്ടു കിലോയോളം കായ്കള്‍ ലഭിക്കും. പച്ചക്കറി ത്തോട്ടത്തില്‍ തീര്‍ച്ചയായും ഉള്‍പ്പെടുത്തേണ്ട ഒരു ആദായ വിളയാണ് വാളമര എന്നതില്‍ സംശയമില്ല.

വെണ്ട കൃഷി.

Photo: വെണ്ട കൃഷി.

വെണ്ടകൃഷിക്ക് ഏററവും അനുയോജ്യമായ കാലാവസ്ഥയാണ് കേരളത്തിലുള്ളത്. 

ഒക്ടോബര്‍ - നവംബര്‍, ഫിബ്രുവരി - മാര്ച്ച് , ജൂണ്‍ - ജൂലയ് എന്നീ സമയങ്ങളില്‍ വെണ്ട കൃഷി ആരംഭിക്കാവുന്നതാണ്.
നടാനുള്ള സ്ഥലം നന്നായി കിളച്ച ശേഷം അമ്ലത്തം ക്രമീകരിക്കാന്‍ അല്പ്പം കുമ്മായം ഇട്ടുകൊടുക്കണം. അടിവളമായി ചാണകപ്പൊടിയും നല്ക്ണം. അല്പ്പം ഉയരത്തില്‍ വാരമെടുത്തു ഒരു രാത്രി മുഴുവന്‍ വെള്ളത്തില്‍ കുതിര്ത്ത വിത്തുകള്‍ മണ്ണില്‍ നേരിട്ട് നടാവുന്നതാണ്. വിത്ത് നടുമ്പോള്‍ വരികള്‍ തമ്മില്‍ 60 cm ഉം ചെടികള്‍ തമ്മില്‍ 45 cm ഉം അകലം വേണം.
കപ്പലണ്ടി പിണ്ണാക്ക്, എല്ലുപൊടി, ചാരം എന്നിവ കൂട്ടിച്ചേര്ത്തc മിശ്രിതം ചെടിക്ക് നല്കായവുന്നതാണ്. വളം നല്കുന്നതിന് മുന്പ് ചെടിയും മണ്ണും നനയ്ക്കേണ്ടതാണ്. വേപ്പിന്‍ കുരു കഷായം കീടനാശിനിയായി ഉപയോഗിക്കാം.

ആര്ക്ക അനാമിക, കിരണ്‍, അരുണ, സുസ്ഥിര എന്നിവയാണ് കേരളത്തില്‍ കൃഷി ചെയ്യുന്ന വേണ്ടയിനങ്ങള്‍.

Sunday, 2 September 2012

ചീര

Photo: ചീര

ഇലക്കറിയെന്നു കേള്‍ക്കുമ്പോള്‍ത്തന്നെ മലയാളിയുടെ മനസ്സില്‍ ഓടിയെത്തുന്ന വിളയാണ് ചീര. നമ്മുടെ കാലാവസ്ഥയും മണ്ണും ചീരക്കൃഷിക്ക് തീര്‍ത്തും അനുയോജ്യം. ഒരുസെന്റ് സ്ഥലത്ത് ചീര കൃഷിചെയ്താല്‍ത്തന്നെ ഒരു കുടുംബത്തിനുവേണ്ട ഇലക്കറി സുലഭമായി ലഭിക്കും. ഇന്ന് വിപണിയില്‍ ലഭിക്കുന്ന ചീര വിഷലിപ്തമായ കീടനാശിനികള്‍ ധാരാളമായി ഉപയോഗിച്ച് കൃഷിചെയ്യുന്നതാണെന്ന തിരിച്ചറിവ് ചീരക്കൃഷിയിലേക്ക് ആളുകളെ ആകര്‍ഷിക്കുന്നു.

മരച്ചീനി കൃഷി രീതി :

Photo: നമ്മുടെ നാട്ടില്‍ പണ്ടുമുതലേ കൃഷിചെയ്തിരുന്ന ഒരു കിഴങ്ങുവര്‍ഗ്ഗമാണ് കപ്പ.
ചില ഗവേഷകർ കപ്പയുടെ ഔഷധസാധ്യതകളെ കുറിച്ച് പഠനങ്ങൾ നടത്തിയിട്ടുണ്ട്. ആഫ്രിക്കൻ ജനതയുടെ ഇടയിലുള്ള സിക്കിൾസെൽ അനീമിയ (ഒരു തരം വിളർച്ചരോഗം)രോഗത്തിന് പ്രതിവിധിയായി കപ്പയുടെ ഉപയോഗം ശുപാർശ ചെയ്തിട്ടുണ്ട്. കപ്പയിലെ വിഷാംശമായ ഗ്ലൈകോസൈഡുകൾ കാൻസർ രോഗത്തെ ചെറുക്കാൻ സമർഥമാണെന്ന ഒരു വാദഗതിയും ഉയർന്നിട്ടുണ്ട്.
കിളച്ചോ ഉഴുതോ മണ്ണിളക്കി നിലമൊരുക്കുക. കമ്പിന്റെ ചുവടും മുകളറ്റവും 15-20 സെ.മീ. നീളത്തില്‍ മുറിച്ച് കഷ്ണങ്ങളാക്കിയതിനുശേഷം കുഴിയോ കൂനയോ എടുത്ത് നടാം. 4-6 സെ.മീ. മണ്ണില്‍ താഴ്ന്നിരിക്കത്തക്കവിധം കുത്തനെ നിര്‍ത്തിയാണ് നടേണ്ടത്. വളമായി ചാണകപ്പൊടി നിലമൊരുക്കുമ്പോള്‍ തന്നെ ചേര്‍ക്കണം. ഓരോയിനത്തിന്റെയും മൂപ്പിനനുസരിച്ച് വിളവെടുപ്പ് സമയം തീരുമാനിക്കാം. 

മുളപൊട്ടി വന്നതിനുശേഷം മണ്ണ് കുറേശ്ശെ ഇളക്കി കളകള്‍ കളയണം. അതിനുശേഷം വളം ചേര്‍ക്കാം. ആദ്യമായി കപ്പയുടെ ആദ്യവള പ്രയോഗത്തിനു മുമ്പ് കപ്പത്തണ്ട് വട്ടത്തില്‍ ചെറുതായി മുറിക്കുക. ഇങ്ങനെ മുറിക്കുന്നത് മണ്ണിന്റെ കുറച്ചു മുകളില്‍ ആകണം. മുറിച്ചു കഴിഞ്ഞ കപ്പത്തണ്ടില്‍ നിന്നും പാല്‍ പോകണം. അതു കഴിഞ്ഞ് ആ ഭാഗം മണ്ണിട്ടു മൂടുകയും വളം ചേര്‍ത്തു കൊടുക്കുകയും ചെയ്യണം, ശേഷം കപ്പ പറിക്കുമ്പോള്‍ കപ്പത്തണ്ടിന്റെ മുറിച്ചഭാഗത്ത് കപ്പ ഉണ്ടായതായി കാണാം. ഇതാണ് അധിക വിളവ്. സാധാരണയായി കപ്പയുടെ അടിഭാഗത്തു മാത്രമേ കപ്പ ഉണ്ടാവുകയുള്ളൂ. എന്നാല്‍ ഇതില്‍ നാം മുറിക്കുന്ന ഭാഗത്തും കപ്പ കാണും. അതു കൊണ്ടു രണ്ടിരട്ടിയായി കാണാം. ഇതില്‍ നിന്നും കൂടുതല്‍ കപ്പകള്‍ ലഭിക്കുന്നു. ഇത് ഏറ്റവും ചുരുങ്ങിയ ചിലവില്‍ കൂടുതല്‍ വിളവു ലഭിക്കുന്നകൃഷിരീതിയാണ്. വളമിടീലും മറ്റും കൂടുതലായി ആവശ്യമില്ല. കപ്പ പോഷകസമ്പുഷ്ടവും സ്വാദേറിയതുമാകുന്നു.