ഏപ്രില്‍ 1
- മ്യാന്‍മര്‍ ജനാധിപത്യപോരാളി ഓങ്സാന്‍ സൂചി പാര്‍ലമെന്‍റിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു.
- രാജ്യത്ത് റെയില്‍ യാത്രാ നിരക്ക് വര്‍ധിപ്പിച്ചു.
- മുന്‍ കേന്ദ്രമന്ത്രിയും ഇന്ത്യന്‍ ക്രിക്കറ്റ് കണ്‍ട്രോള്‍ ബോര്‍ഡ് പ്രസിഡന്‍റുമായിരുന്ന എന്‍. കെ. പി. സാല്‍വേ (90) അന്തരിച്ചു.
- ലിയാണ്ടര്‍ പേസ് - റാഡെക് സ്റ്റെപാന് സഖ്യം മിയാമി മാസ്റ്റേഴ്സ് ഓപണ്‍ ടെന്നിസ് കിരീടം നേടി എ.ടി.പി ഡബ്ള്‍സ് ടൂര്‍ണമെന്‍റ് കിരീട നേട്ടത്തില്‍ അര്‍ധസെഞ്ച്വറി തികച്ചു. 50 കിരീടങ്ങള്‍ നേടുന്ന 24ാം താരമാണ് പേസ്.
- റഷ്യയുടെ യാത്രാവിമാനം സൈബീരിയയില്‍ തകര്‍ന്ന് 31 പേര്‍ മരിച്ചു. 12 പേരെ രക്ഷപ്പെടുത്തി.
- മുന്‍ ഹോക്കി ക്യാപ്റ്റന്‍ അജിത്പാല്‍സിങ്ങിനെ ലണ്ടന്‍ ഒളിമ്പിക്സില്‍ ഇന്ത്യയുടെ സംഘത്തലവനായി നിയമിച്ചു.
- സി.പി.എം 20ാം പാര്‍ട്ടി കോണ്‍ഗ്രസിന് കോഴിക്കോട്ട് തുടക്കമായി.
- ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് ക്രിക്കറ്റ് അഞ്ചാം പതിപ്പിന് ഇന്ന് തുടക്കം.
- സിറിയയില്‍ സൈന്യവും പ്രക്ഷോഭകരും തമ്മില്‍ നടന്ന ഏറ്റുമുട്ടലില്‍ 80 പേര്‍ കൊല്ലപ്പെട്ടു.
- അറ്റ്ലസ്-കൈരളി സാഹിത്യ പുരസ്കാരത്തിന് സതീഷ്ബാബു പയ്യന്നൂര്‍, കെ.പി. രാമനുണ്ണി, ഡോ. കെ. ശ്രീകുമാര്‍, ശ്രീധരനുണ്ണി എന്നിവര്‍ അര്‍ഹരായി.
- ഹിമാലയത്തിലെ സിയാച്ചിന്‍ സൈനിക മേഖലയില്‍ കനത്ത മഞ്ഞിടിച്ചിലിനെ തുടര്‍ന്ന് 100ഓളം പാക് സൈനികരെ കാണാതായി.
- സി.പി.എമ്മില്‍ ജനറല്‍ സെക്രട്ടറിക്കും പാര്‍ട്ടി ഘടകത്തിലെ വിവിധ തലങ്ങളിലുള്ള സെക്രട്ടറിമാര്‍ക്കും സ്ഥാനത്ത് തുടരുന്നതിന് കാലപരിധി ഏര്‍പ്പെടുത്തിക്കൊണ്ടുള്ള ഭരണഘടനാ ഭേദഗതിക്ക് 20ാം പാര്‍ട്ടി കോണ്‍ഗ്രസ് ഐകകണ്ഠ്യേന അംഗീകാരം നല്‍കി.
- പാകിസ്താന്‍ പ്രസിഡന്‍റ് ആസിഫ് അലി സര്‍ദാരി സ്വകാര്യ സന്ദര്‍ശനത്തി ഇന്ത്യയിലെത്തി പ്രധാനമന്ത്രി മന്‍മോഹന്‍ സിങ്ങുമായി കൂടിക്കാഴ്ച നടത്തി.
- ഖത്തര്‍ അമീര്‍ ശൈഖ് ഹമദ് ബിന്‍ ഖലീഫ ആല്‍ഥാനി ഔദ്യാഗിക സന്ദര്‍ശനത്തിനായി ഇന്ത്യയിലെത്തി.
- ശശി തരൂര്‍ കേന്ദ്ര പബ്ളിക് അക്കൗണ്ട്സ് കമ്മിറ്റി അംഗമായി.
- ഇസ്രായേലിനെ വിമര്‍ശിച്ച് എഴുതിയ പ്രശസ്ത ജര്‍മന്‍ സാഹിത്യകാരന്‍ ഗുന്തര്‍ ഗ്രസിന് ഇസ്രായേല്‍ വിലക്കേര്‍പ്പെടുത്തി.
- 20ാമത് സി.പി.എം പാര്‍ട്ടി കോണ്‍ഗ്രസ് കോഴിക്കോട് സമാപിച്ചു. ജനറല്‍ സെക്രട്ടറിയായി പ്രകാശ് കാരാട്ടിനെ വീണ്ടും തെരഞ്ഞെടുത്തു. കേരളത്തില്‍നിന്ന് എം.എ. ബേബി പുതുതായി പോളിറ്റ് ബ്യൂറോയിലെത്തി.
- സി.പി.ഐ ദേശീയ സെക്രട്ടേറിയറ്റ് അംഗവും മുന്‍ എം.പിയുമായ പന്ന്യന്‍ രവീന്ദ്രനെ സംസ്ഥാന സെക്രട്ടറിയായി തെരഞ്ഞെടുത്തു.
- ഗുജറാത്ത് വംശഹത്യാ കാലത്തെ ഏറ്റവും ക്രൂരമായ കൂട്ടക്കൊലപാതകങ്ങളിലൊന്നായ ഒഡെ കൂട്ടക്കൊല കേസില്‍ 23 പ്രതികള്‍ കുറ്റക്കാരെന്ന് പ്രത്യേക കോടതി കണ്ടെത്തി.
- പ്രമുഖ ക്രിക്കറ്റ് താരം യുവരാജ് സിങ് അമേരിക്കയില്‍ കാന്‍സര്‍ ചികിത്സ കഴിഞ്ഞ് ഇന്ത്യയില്‍ തിരിച്ചെത്തി.
- സി.പി.എം മുന്‍ തമിഴ്നാട് സംസ്ഥാന സെക്രട്ടറിയും മുന്‍ കേന്ദ്ര കമ്മിറ്റി അംഗവുമായിരുന്ന എന്‍. വരദരാജന്‍ (84) അന്തരിച്ചു.
- ഏപ്രില്‍11: ഉമ്മന്‍ ചാണ്ടിയുടെ യു.ഡി.എഫ് മന്ത്രി സഭയില്‍ മുസ്ലിംലീഗിന് കോണ്‍ഗ്രസ് അഞ്ചാംമന്ത്രിയെ അനുവദിച്ചു.
- ഇന്തോനേഷ്യയിലെ സുമാത്രയില്‍ 8.7 രേഖപ്പെടുത്തിയ ശക്തമായ ഭൂചലനമുണ്ടായി.ഇന്ത്യയടക്കമുള്ള 28 രാജ്യങ്ങളില്‍ സൂനാമി ജാഗ്രതാ നിര്‍ദേശം നല്‍കി.
- മുസ്ലിം ലീഗില്‍നിന്ന് മഞ്ഞളാംകുഴി അലിയും (നഗരകാര്യം, നഗരാസൂത്രണം) കേരള കോണ്‍ഗ്രസിന്‍െറ അനൂപ് ജേക്കബും (ഭക്ഷ്യ സിവില്‍ സപൈ്ളസ്, രജിസ്ട്രേഷന്‍, ഉപഭോക്തൃകാര്യം) പുതിയ മന്ത്രിമാരായി സത്യപ്രതിജ്ഞ ചെയ്ത് സംസ്ഥാന മന്ത്രിസഭ വികസിപ്പിച്ചു. മുഖ്യമന്ത്രി കൈകാര്യം ചെയ്ത ആഭ്യന്തരവകുപ്പ് തിരുവഞ്ചൂര്‍ രാധാകൃഷ്ണന് കൈമാറി.റവന്യൂ വകുപ്പ് മന്ത്രി അടൂര്‍ പ്രകാശിനും ഗതാഗതവകുപ്പ് മന്ത്രി ആര്യാടന്‍ മുഹമ്മദിനും ആരോഗ്യവകുപ്പിന്‍െറ ചുമതല മന്ത്രി വി.എസ്.ശിവകുമാറിനും നല്‍കി.
- പാതയോരത്ത് പൊതുയോഗം വിലക്കിയതിനെതിരെ കേരള നിയമസഭ പാസാക്കിയ ഓര്‍ഡിനന്‍സിനെ പരാമര്‍ശിച്ച് സുപ്രീംകോടതി കേരളത്തെ വിമര്‍ശിച്ചു. നിയമം ലംഘിക്കാന്‍ ഓര്‍ഡിനന്‍സുകള്‍ കൊണ്ടുവരുന്ന പ്രവണത കേരളത്തില്‍ കൂടുതലാണെന്ന് ജസ്റ്റിസുമാരായ ഡി.കെ. ജെയിന്‍, അനില്‍ ആര്‍. ദവെ എന്നിവരടങ്ങുന്ന സുപ്രീംകോടതി ബെഞ്ച് കുറ്റപ്പെടുത്തി.
- അമേരിക്കയിലെ യേല്‍ യൂനിവേഴ്സിറ്റിയുടെ ചടങ്ങിനെത്തിയ നടന്‍ ഷാറൂഖ്ഖാനെ മാന്‍ഹട്ടന് സമീപം വൈറ്റ് പ്ളെയിന്‍സ് വിമാനത്താവളത്തില്‍ സുരക്ഷാ അധികൃതര്‍ രണ്ടു മണിക്കൂര്‍ തടഞ്ഞുവെച്ചു.
- ഇന്ത്യയില്‍ കഴിഞ്ഞ പത്തുവര്‍ഷത്തിനിടെ നടന്ന വ്യാജ ഏറ്റുമുട്ടല്‍ കൊലകളെക്കുറിച്ച റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ സുപ്രീംകോടതി കേന്ദ്ര സര്‍ക്കാറിനും ദേശീയ മനുഷ്യാവകാശ കമീഷനും സംസ്ഥാന സര്‍ക്കാറുകള്‍ക്കും നോട്ടീസയക്കാന്‍ ഉത്തരവിട്ടു.
- അഫ്ഗാനിസ്താനില്‍ പാര്‍ലമെന്‍റ് മന്ദിരവും നിരവധി രാജ്യങ്ങളുടെ നയതന്ത്രകാര്യാലയങ്ങളും ലക്ഷ്യമിട്ട് കാബൂളിലും മറ്റു മൂന്നു നഗരങ്ങളിലും താലിബാന്‍ ചാവേറുകള്‍ അഴിച്ചുവിട്ട ആക്രമണ പരമ്പരയില്‍ 50ലേറെ പേര്‍ കൊല്ലപ്പെട്ടു.
- ആഭ്യന്തര സരക്ഷയുമായി ബന്ധപ്പെട്ട ചര്‍ച്ചക്കായി ന്യൂദല്‍ഹിയില്‍ കേന്ദ്രം വിളിച്ചുചേര്‍ത്ത മുഖ്യമന്ത്രിമാരുടെ യോഗത്തില്‍ കേന്ദ്ര സര്‍ക്കാറിന് വിമര്‍ശം.
- ക്യൂബയുടെ അംഗത്വപ്രശ്നത്തിലും ഫോക്ലന്‍ഡിന്മേലുള്ള അര്‍ജന്‍റീനയുടെ അവകാശവാദത്തിലും ഉടക്കിനിന്ന ചര്‍ച്ചകള്‍ക്കൊടുവില്‍ പശ്ചിമാര്‍ധ ഉച്ചകോടി(അമേരിക്കന്‍ വന്‍കര രാഷ്ട്രങ്ങളുടെ) സംയുക്ത വിജ്ഞാപനം പുറത്തുവിടാന്‍ കഴിയാതെ സമാപിച്ചു.
- ഇറ്റാലിയന്‍ ഫുട്ബോളര്‍ പീര്‍മരിയൊ മോറാസിനി കളിക്കളത്തില്‍ മരിച്ചു.
- റിസര്‍വ് ബാങ്ക് റിപോ നിരക്ക് അരശതമാനം കുറച്ചു.
- തിരുവനന്തപുരം വിളപ്പില്‍ശാല മാലിന്യ സംസ്കരണ പ്ളാന്‍റ് തുറന്നുപ്രവര്‍ത്തിപ്പിക്കാന്‍ സുപ്രീംകോടതി അനുമതി നല്‍കി.
- മാധ്യമ ലോകത്തെ പ്രമുഖ പുരസ്കാരമായ പുലിറ്റ്സര്‍ പ്രഖ്യാപിച്ചു.‘ദ പാട്രിയറ്റ് ന്യൂസ്’ പത്രത്തിലെ റിപ്പോര്‍ട്ടറായ സാറ ഗാനിമാണ് പ്രാദേശിക റിപ്പോര്‍ട്ടിങ്ങില്‍ പുരസ്കാരത്തിനര്‍ഹയായത്. അമേരിക്കയിലെ പെന്‍സ്റ്റേറ്റ് സ്പോര്‍ട്സ് സ്കൂളില്‍ നടന്ന ലൈംഗിക ചൂഷണത്തിന്‍െറ ചുരുളഴിക്കുന്നതാണ് സാറയുടെ റിപ്പോര്‍ട്ട്്്. മുസ്ലിംകളുടെമേല്‍ ചാരക്കണ്ണുകളുമായി നടക്കുന്ന ന്യൂയോര്‍ക് പൊലീസ് വിഭാഗത്തെ കുറിച്ച റിപ്പോര്‍ട്ടിങ്ങാണ് മികച്ച അന്വേഷണ റിപ്പോര്‍ട്ട്. അസോസിയേറ്റഡ് പ്രസാണ് ഇത് കരസ്ഥമാക്കിയത്. മികച്ച ബ്രേക്കിങ് ന്യൂസ് ഫോട്ടോഗ്രഫി വിഭാഗത്തില്‍ എ.എഫ്.പിയുടെ മസൂദ് ഹുസൈനി അവാര്‍ഡ് നേടി.
- ഇറാന്‍ ആണവ പ്രശ്നത്തില്‍ ഇറാനൂം പാശ്ചാത്യരാജ്യങ്ങളും ഇസ്താംബൂളില്‍ ചര്‍ച്ച നടത്തി.
- നെയ്യാറ്റിന്‍കര ഉപതെരഞ്ഞെടുപ്പില്‍ അഡ്വ. എഫ്. ലോറന്‍സ് ഇടതു മുന്നണി സ്ഥാനാര്‍ഥിയാകും.
- സാജന്‍ പീറ്റര്‍ പുതിയ ആഭ്യന്തര സെക്രട്ടറി.
- ഇന്ത്യ ആദ്യത്തെ ഭൂഖണ്ഡാന്തര ബാലിസ്റ്റിക് മിസൈല്‍ അഗ്നി-5 വിജയകരമായി വിക്ഷേപിച്ചു.
- പാകിസ്താനില്‍ ഭോജാ എയര്‍ലൈന്‍സിന്‍െറ യാത്രാവിമാനം ചക്ലാല എയര്‍ബേസിനടുത്ത് പാര്‍പ്പിടമേഖലയില്‍ തകര്‍ന്നുവീണ് 127 യാത്രക്കാരും മരിച്ചു.
- കേരളത്തിന് നടപ്പുസാമ്പത്തിക വര്‍ഷത്തേക്ക് 14,010 കോടിരൂപയുടെ പദ്ധതി അടങ്കല്‍ കേന്ദ്ര ആസൂത്രണ കമീഷന്‍ അംഗീകരിച്ചു.
- ഒഡിഷയില്‍ സുക്മ ജില്ലാ കലക്ടര്‍ അലക്സ് പോള്‍ മേനോനെ മാവോവാദികള്‍ തട്ടിക്കൊണ്ടുപോയി.
- കഴിഞ്ഞയാഴ്ച ദക്ഷിണ സുഡാന്‍ വെട്ടിപ്പിടിച്ച ഹെഗ്ലിഗ് എണ്ണമേഖലയുടെ നിയന്ത്രണം സുഡാന്‍ തിരിച്ചുപിടിച്ചു.
- മലയാള ചലച്ചിത്രനിര്‍മാണ രംഗത്തെ കാരണവര്‍ നവോദയ അപ്പച്ചന്‍ (88 വയസ്സ്)അന്തരിച്ചു.
- ഇന്ദിരാവധത്തെ തുടര്‍ന്ന് 1984ല്‍ ദല്‍ഹി തെരുവുകളില്‍ അരങ്ങേറിയ സിഖ്വിരുദ്ധ കലാപത്തില്‍ കോണ്‍ഗ്രസ് നേതാവ് സജ്ജന്‍ കുമാര്‍ കുറ്റകരമായ പങ്കുവഹിച്ചുവെന്ന് സി.ബി.ഐ.
- അശ്ളീല സീഡി വിവാദത്തില്‍പെട്ട പ്രമുഖ കോണ്‍ഗ്രസ് നേതാവ് അഭിഷേക് സിങ്വി കോണ്‍ഗ്രസ് വക്താവ്, പാര്‍ലമെന്‍റിന്‍െറ നിയമകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി അധ്യക്ഷന്‍ എന്നിവയടക്കം എല്ലാ പാര്‍ട്ടി, ഔദ്യാഗിക സ്ഥാനങ്ങളും രാജിവെച്ചു.
- നെയ്യാറ്റിന്‍കര നിയമസഭാ മണ്ഡലത്തില്‍ ജൂണ്‍ രണ്ടിന് തെരഞ്ഞെടുപ്പു നടത്തുമെന്ന് കേന്ദ്ര തെരഞ്ഞെടുപ്പ് കമീഷന്‍ അറിയിച്ചു.
- ഇറ്റാലിയന്‍ കപ്പലായ എന്‍റിക ലെക്സിയില്‍നിന്ന് വെടിയേറ്റു മരിച്ച രണ്ട് മത്സ്യത്തൊഴിലാളികളുടെ ബന്ധുക്കള്‍ക്ക് ഒരു കോടിവീതം നല്‍കി കേസ് ഒത്തുതീര്‍പ്പാക്കി.
- ആണവായുധംവഹിക്കാന്‍ ശേഷിയുള്ള ഭൂഖണ്ഡാന്തര മിസൈല്‍ ഷഹീന്‍ വണ്‍-എ (ഹത്ഫ് 4) പാകിസ്താന്‍ വിജയകരമായി പരീക്ഷിച്ചു.
- ബാഴ്സലോണയെ തോല്‍പിച്ച് ചെല്‍സി ചാമ്പ്യന്‍സ് ലീഗ് ഫൈനലിലെത്തി .
- ഇന്ത്യയുടെ ആദ്യ തദ്ദേശീയ റഡാര്‍ ഇമേജിങ് ഉപഗ്രഹം റിസാറ്റ്-1 വിജയകരമായി വിക്ഷേപിച്ചു.
- ക്രിക്കറ്റ് ഇതിഹാസം സചിന്‍ ടെണ്ടുല്‍കര്‍ രാജ്യസഭയിലേക്ക്. രാഷ്ട്രപതി രാജ്യസഭയിലേക്ക് നോമിനേറ്റ് ചെയ്യുന്ന പ്രതിഭകളുടെ പുതിയ പട്ടികയില്‍ പ്രധാനതാരം സചിനാണ്.
- ഇന്ത്യയുടെ ക്രിക്കറ്റ് ഇതിഹാസം സചിന്‍, പോയ ദശാബ്ദങ്ങളില്‍ ഹിന്ദി സിനിമയില്‍ നിറഞ്ഞുനിന്ന നടി രേഖ,വ്യവസായി അനു ആഗ എന്നിവര്‍ക്ക് രാജ്യസഭാംഗത്വം നല്‍കാന്‍ തീരുമാനിച്ചു.
- പാകിസ്താന്‍ പ്രധാനമന്ത്രി യൂസുഫ് റസാ ഗീലാനി കോടതിയലക്ഷ്യ കേസില്‍ കുറ്റക്കാരനാണെന്ന് പാക് സുപ്രീംകോടതി വിധിച്ചു. അരമിനിറ്റ് നേരത്തെ പ്രതീകാത്മക തടവ് മാത്രം നല്‍കി കോടതി ഗീലാനിയെ വിട്ടയച്ചു.
ഏപ്രില്‍ 27
- വ്യാജ ഇടനിലക്കാരനില്‍നിന്ന് പ്രതിരോധ ഇടപാടിന് ലക്ഷം രൂപ കൈക്കൂലി വാങ്ങിയ കേസില്‍ ബി.ജെ.പി മുന്‍ അഖിലേന്ത്യാ പ്രസിഡന്‍റ് ബങ്കാരു ലക്ഷ്മണ്‍ കുറ്റക്കാരനാണെന്ന് ദല്‍ഹി കോടതി വിധിച്ചു.
- യു.എന്‍ സെക്രട്ടറി ജനറല്‍ ബാന്‍കി മൂണ്‍ മൂന്നു ദിവസത്തെ സന്ദര്‍ശനത്തിനായി ഇന്ത്യയിലെത്തി.
- സുപ്രീംകോടതിയിലെ മുതിര്‍ന്ന ജഡ്ജിയായ ദല്‍വീര്‍ ഭണ്ഡാരിയെ അന്താരാഷ്ട്ര നീതിന്യായ കോടതിയിലേക്ക് തെരഞ്ഞെടുത്തു.
- ടെസ്റ്റ് ക്രിക്കറ്റില്‍ 10,000 റണ്‍സ് തികക്കുന്ന പത്താമത് കളിക്കാരനെന്ന ബഹുമതി വെസ്റ്റിന്‍ഡീസ് താരം ശിവ്നാരായണ്‍ ചാന്ദര്‍പോളിന്.
ഏപ്രില്‍ 28
- സ്പെഷല്‍ പ്രൊട്ടക്ഷന്‍ ഗ്രൂപ് മേധാവി ബി.വി. വാഞ്ചുവിനെ ഗോവയിലെയും മുന്‍ എം.പി അസീസ് ഖുറൈശിയെ ഉത്തരഖണ്ഡിലെയും ഗവര്‍ണര്‍മാരായി രാഷ്ട്രപതി നിയമിച്ചു.
- ഈജിപ്തിലെ സൗദി അറേബ്യയുടെ എംബസിയും കോണ്‍സുലേറ്റുകളും അടച്ചു. മനുഷ്യാവകാശ പ്രവര്‍ത്തകനായ ഈജിപ്ഷ്യന്‍ അഭിഭാഷകന്‍ അഹ്മദ് അല്‍ഗിസവിയെ സൗദി അറേബ്യ തടവിലാക്കിയതിനെ തുടര്‍ന്നാണിത്.
ഏപ്രില്‍ 29
- നാഷനല്‍ സാമ്പ്ള്‍ സര്‍വേ റിപ്പോര്‍ട്ട് പ്രകാരം രാജ്യത്തെ ജനങ്ങളില്‍ 65 ശതമാനം ജനങ്ങളും ദാരിദ്ര്യരേഖക്ക് താഴെയാണെന്ന് കണ്ടെത്തി.
- നൊബേല്‍ പുരസ്കാര ജേതാവുംഅന്താരാഷ്ട്ര ആണവോര്‍ജ ഏജന്‍സി (ഐ.ഐ.ഇ.എ) മുന്‍ മേധാവിയുമായ മുഹമ്മദ് അല്‍ബറാദി ഈജിപ്തില്‍ കോണ്‍സ്റ്റിറ്റ്യൂഷന്‍ പാര്‍ട്ടി എന്ന പേരില്‍ പുതിയ രാഷ്ട്രീയ പാര്‍ട്ടി രൂപവത്കരിച്ചു.
ഏപ്രില്‍ 30
- കടല്‍ക്കൊല കേസ് ഇല്ലാതാക്കാന്‍ ഇറ്റാലിയന്‍ സര്‍ക്കാറും കൊല്ലപ്പെട്ട മത്സ്യത്തൊഴിലാളികളുടെ കുടുംബങ്ങളും തമ്മിലുണ്ടാക്കിയ ഒത്തുതീര്‍പ്പുകരാര്‍ നിയമവിരുദ്ധമാണെന്ന് സുപ്രീംകോടതി
No comments:
Post a Comment