Showing posts with label ഫലങ്ങള്‍. Show all posts
Showing posts with label ഫലങ്ങള്‍. Show all posts

Tuesday, 16 October 2012

നെല്ലിക്ക പ്രകൃതി നല്‍കിയ വരദാനം

പ്രകൃതിയുടെ വരദാനമെന്നു വിശേഷിപ്പിക്കാവുന്ന നെല്ലിക്ക, "ജീവകം സി'യുടെ ഒരു സമ്പന്ന സ്രോതസ്സാണ്. ആയുര്‍വേദ ചികിത്സയിലെ സുപ്രധാന ഘടകം കൂടിയാണ് നെല്ലിക്ക. ചവനപ്രാശം ലേഹ്യത്തിലെ മുഖ്യചേരുവയാണ് ത്രിഫല. ഇതിലൊന്നാണ് നെല്ലിക്ക. ഔഷധങ്ങള്‍ക്കൊപ്പം സിറപ്പ്, ജ്യൂസ്, ചട്ണി, അച്ചാര്‍ തുടങ്ങി ഒട്ടനവധി വിഭവങ്ങള്‍ നെല്ലിക്ക കൊണ്ടുണ്ടാക്കി വരുന്നു.
ഒട്ടേറെ ഔഷധഗുണങ്ങളുള്ളതാണ്‌ നെല്ലിക്ക എന്ന കാര്യം പ്രത്യേകം പറയേണ്ടതില്ലല്ലോ. ആദ്യം ചവര്‍പ്പും പിന്നെ മധുരവും നല്‍കുന്ന നാടന്‍ നെല്ലിക്കയൊക്കെ ഒ എന്‍ വിയുടെ മോഹം എന്ന കവിതയില്‍ മാത്രമായിരിക്കുന്നു. ഇന്ന്‌ തമിഴ്‌നാട്ടില്‍ നിന്ന്‌ ഇറക്കുമതി ചെയ്യുന്ന നെല്ലിക്കയാണ്‌ കൂടുതലും മലയാളികള്‍ ഉപയോഗിക്കുന്നത്‌.

ഉപ്പിലിടാനും ആയുര്‍വേദ ചികില്‍സയ്‌ക്കുമൊക്കെയാണ്‌ നെല്ലിക്ക കൂടുതലായി ഉപയോഗിക്കുന്നത്‌. നല്ല നാടന്‍ നെല്ലിക്ക ദിവസവും രണ്ടെണ്ണം വെച്ച്‌ കഴിക്കുന്നത്‌ ചര്‍മ്മകാന്തി വര്‍ദ്ധിപ്പിക്കുമെന്ന കാര്യം എത്രപേര്‍ക്ക്‌ അറിയാം. 100 ഗ്രാം നെല്ലിക്കയില്‍ 600 മില്ലിഗ്രാം വിറ്റാമിന്‍ സി, കാല്‍സ്യം, ഫോസ്‌ഫറസ്‌, അയണ്‍, നാരുകള്‍ എന്നിവയെല്ലാം അടങ്ങിയിട്ടുണ്ട്‌. കണ്‌ണിന്റെ ആരോഗ്യം കാത്തുസൂക്ഷിക്കാനും പ്രമേഹം നിയന്ത്രിക്കാനും മുടികൊഴിച്ചില്‍ തടയാനും നെല്ലിക്കയ്‌ക്ക്‌ സാധിക്കും. നെല്ലിക്കയും കാന്താരിയും മോരും ചേര്‍ത്ത പാനീയം ഉത്തമ പാനീയമാണ്‌. നെല്ലിക്ക തേനിലിട്ടു കഴിക്കുന്നതും നല്ലതാണ്‌.

Wednesday, 3 October 2012

പനിനീര്‍ ചാമ്പ

Photo: പനിനീര്‍ ചാമ്പ

സംസ്കൃതത്തിൽ ജമ്പുദ്വീപം എന്നത് ഇന്ത്യയുടെ മറ്റൊരു പേരാണ്. അതിൽ നിന്നാണ് ജാമ്പ എന്ന പദം ഉണ്ടായത് എന്ന് വിശ്വസിക്കുന്നു. പനീനീരിന്റെ ഗന്ധമുള്ളതിനാൽ പനിനീർ ചാമ്പ എന്നു വിളിക്കുന്നു. 
അതിന്റെ സ്വാദ് ഇപ്പൊഴും നാവിൻതുമ്പത്തു തന്നെ നിൽക്കുന്നു.

കേരളത്തില് അപൂര്വ്വമായി മാത്രം കണ്ടുവരുന്ന പനിനീര് ചാമ്പ പൂത്തുവിരിഞ്ഞുനില്ക്കുന്നതാണ് കൗതുക കാഴ്ചയായത്. കേരളത്തില് വളരെ അപൂര്വ്വമായി മാത്രം കണ്ടുവരുന്ന പനിനീര് ചാമ്പ മരത്തില് സാധരണ ചാമ്പങ്ങയുടെ  പത്തിരട്ടി വലിപ്പമുള്ള പഴമാണ് ഉള്ളത്
ജാം, ജെല്ലി, സിറപ്പ്, അച്ചാർ എന്നിവയുടെ നിർമ്മാണത്തിനായി പനിനീർ ചാമ്പ ഉപയോഗിക്കുന്നു. കൂടാതെ വീട്ടുവളപ്പിൽ അലങ്കാരത്തിനായും തണൽ മരമായും ഇവ നട്ടു പിടിപ്പിക്കാറുണ്ട്. വിറ്റാമിൻ സി, കാർബോഹൈഡ്രേറ്റുകൾ, ഭക്ഷ്യനാരുകൾ, കൊഴുപ്പ്, കരോട്ടിൻ, സോഡിയം, പൊട്ടാസ്യം, ഫോസ്‌ഫറസ് എന്നിവ വിവിധ അളവുകളിൽ ഇതിലടങ്ങിയിരിക്കുന്നു

Tuesday, 2 October 2012

തണ്ണി മത്തന്‍

Photo: തണ്ണി മത്തന്‍ 

ഡിസംബര്‍ - ജനുവരി വരെ ഉള്ള മാസങ്ങളാണ് കേരളത്തില്‍ തണ്ണി മത്തന്‍ നടാന്‍ ഏറ്റവും ഉത്തമം. മണല്‍ കലര്ന്ന പശിമരാശി മണ്ണാണ് നല്ലത്. അമ്ലതം ലേശം കൂടിയ മണ്ണ്‍ ആയാലും കുഴപ്പം ഇല്ല. 

നന്നായി സൂര്യ പ്രകാശം കിട്ടുന്ന സ്ഥലം കിളചോരുക്കി (60X60X45) കുഴികളില്‍  കമ്പോസ്റ്റ്‌ അല്ലെങ്കില്‍ ചാണകപ്പൊടി ഇട്ടു മൂടുന്നു. ഈ കുഴികളില്‍ ആണ് തണ്ണിമത്തന്റെ കുരു നടേണ്ടത്. ഒരു കുഴിയില്‍ 4-5 വിത്തുകള്‍ നടാം. ആരോഗ്യമുള്ള മൂന്നു തൈകള്‍ മാത്രം നിര്ത്തിയാല്‍ മതി.

വള്ളി വീശി തുടങ്ങുമ്പോഴും പൂവിട്ടു തുടങ്ങുമ്പോഴും യൂറിയ കൂടി ചേര്ക്കേ ണ്ടത് ആവശ്യമാണ്. മഴയില്ലെങ്കില്‍ മൂന്നു നാലു ദിവസത്തില്‍ ഒരിക്കലും പൂവിട്ടു തുടങ്ങിയാല്‍ രണ്ടു ദിവസത്തില്‍ ഒരിക്കലും നനയ്ക്കേണ്ടാതാണ്. കായ്‌ മൂപ്പെത്തി തുടങ്ങിയാല്‍ പിന്നെ നന വളെരെ അധികം നിയന്ത്രിക്കേണ്ടതാണ്.

കുമിള്‍ രോഗം ആണ് ഇതിനെ ബാധിക്കുന്ന പ്രധാന രോഗം. ചില വണ്ടുകള്‍ കായ്കളെ നശിപ്പിക്കാറുണ്ട്. ഇവയ്ക്കെതിരെ ജൈവ കീട നാശിനികള്‍ ആണ് അഭികാമ്യം.ഡിസംബര്‍ - ജനുവരി വരെ ഉള്ള മാസങ്ങളാണ് കേരളത്തില്‍ തണ്ണി മത്തന്‍ നടാന്‍ ഏറ്റവും ഉത്തമം. മണല്‍ കലര്ന്ന പശിമരാശി മണ്ണാണ് നല്ലത്. അമ്ലതം ലേശം കൂടിയ മണ്ണ്‍ ആയാലും കുഴപ്പം ഇല്ല. 

നന്നായി സൂര്യ പ്രകാശം കിട്ടുന്ന സ്ഥലം കിളചോരുക്കി (60X60X45) കുഴികളില്‍ കമ്പോസ്റ്റ്‌ അല്ലെങ്കില്‍ ചാണകപ്പൊടി ഇട്ടു മൂടുന്നു. ഈ കുഴികളില്‍ ആണ് തണ്ണിമത്തന്റെ കുരു നടേണ്ടത്. ഒരു കുഴിയില്‍ 4-5 വിത്തുകള്‍ നടാം. ആരോഗ്യമുള്ള മൂന്നു തൈകള്‍ മാത്രം നിര്ത്തിയാല്‍ മതി.

Photo: തണ്ണി മത്തന്‍.

മറ്റു വെള്ളരി വര്ഗ്ഗങ്ങളെ അപേക്ഷിച്ച് തണ്ണിമത്തനില്‍ ഇരുമ്പിന്റെ അംശം കൂടുതലാണ്. തണ്ണിമത്തന്റെ നീര് നല്ലൊരു ദാഹശമിനി കൂടിയാണ്.വള്ളി വീശി തുടങ്ങുമ്പോഴും പൂവിട്ടു തുടങ്ങുമ്പോഴും യൂറിയ കൂടി ചേര്ക്കേ ണ്ടത് ആവശ്യമാണ്. മഴയില്ലെങ്കില്‍ മൂന്നു നാലു ദിവസത്തില്‍ ഒരിക്കലും പൂവിട്ടു തുടങ്ങിയാല്‍ രണ്ടു ദിവസത്തില്‍ ഒരിക്കലും നനയ്ക്കേണ്ടാതാണ്. കായ്‌ മൂപ്പെത്തി തുടങ്ങിയാല്‍ പിന്നെ നന വളെരെ അധികം നിയന്ത്രിക്കേണ്ടതാണ്.

കുമിള്‍ രോഗം ആണ് ഇതിനെ ബാധിക്കുന്ന പ്രധാന രോഗം. ചില വണ്ടുകള്‍ കായ്കളെ നശിപ്പിക്കാറുണ്ട്. ഇവയ്ക്കെതിരെ ജൈവ കീട നാശിനികള്‍ ആണ് അഭികാമ്യം.

കൊക്കോ കൃഷി. പരിപാലനം...

Photo: കൊക്കോ കൃഷി. പരിപാലനം...
അധികം ഈര്‍പ്പമില്ലാത്ത, നീര്‍ വാര്‍ച്ചയുള്ള മണ്ണാണ് കൊക്കോ കൃഷിക്ക് ഉത്തമം. തനി വിളയായിട്ടും, ഇടവിളയായിട്ടും കൊക്കോ നടാം., തനിവിളയാണെങ്കില്‍ ഒരെക്ര സ്ഥലത്തു നാനൂറും, ഇടവിളയാണെങ്കില്‍ ഇരുനൂറും ചെടികള്‍ നടാന്‍ പറ്റും; എങ്കിലും, ചെടികളുടെ എണ്ണം കുറയുകയും, ചെടികള്‍ തമ്മിലുള്ള അകലം കൂടുകയുമാണ് കൃഷിക്ക് നല്ലത്.
നടുന്ന രീതി.
ഇപ്പോള്‍ കൊക്കോയുടെ കുരു പാകി മുളപ്പിക്കുവാന്‍ പറ്റിയ സമയമാണ്. ആറോ, ഒന്‍പതോ ഇഞ്ച്‌ നീളമുള്ള പോളിത്തീന്‍ കൂടുകളില്‍ മണ്ണും, ചാണകപ്പൊടിയും കൂടി (കുറച്ചു മണലും കൂടി ഉണ്ടെങ്കില്‍ നല്ലത്) മിസ്രിതമാക്കിയിട്ടു നിറക്കുക. അതിനു ശേഷം ഓരോ കൊക്കോ കുരു , ഒരിഞ്ചു താഴ്ത്തി നടുക. ആവശ്യത്തിന് ജല സേചനവും, തണലും നല്‍കണം. കൂടകള്‍ തമ്മില്‍ ഒരടിയെന്കിലും അകലം വേണം. മൂന്നു മാസം കഴിയുമ്പോഴേക്കും, കൂടയില്‍ തൈകള്‍ തയ്യാറാകും.
ജൂണ്‍ മാസമാകുമ്പോള്‍, ഒന്നരയടി സമ ചതുരവും താഴ്ചയുമുള്ള കുഴികളെടുത്തു്, അതില്‍ കുറച്ചു വളപ്പൊടിയും, മണ്ണും ചേര്‍ത്ത്, ഇളക്കിയത്തിനു ശേഹം തൈകള്‍ നടുക
കൊക്കോ ഇടവിളയായി നട്ട് വളര്‍ത്താം.
കാര്‍ഷിക ഉല്‍പ്പന്നങ്ങളുടെ വിലക്കുറവും, വര്‍ദ്ധിച്ച കൃഷിച്ചിലവും, തൊഴിലാളികളുടെ ഉയര്‍ന്ന വേതനവും, കാലാവസ്ഥാ വ്യതിയാനവും എല്ലാം കൂടി, കര്‍ഷകരെ കൃഷിയില്‍ നിന്ന് പിന്തിരിപ്പിച്ചുകൊണ്ടിരിക്കുകയാണ്. ഇവിടെയാണ്‌ കൊക്കോ കൃഷിയുടെ പ്രസക്തി. ഒരു ചെടി നട്ടാല്‍ രണ്ടു വര്ഷം കൊണ്ട് കായ്ക്കും. നാലഞ്ചു വര്ഷം ആകുമ്പോഴേക്കും നല്ല വരുമാനമാകും. പ്രത്യേകിച്ച് ജോലിക്കാരുടെ ആവശ്യമില്ല. സ്ത്രീകള്‍ക്ക് ആണെങ്കിലും മൂപ്പെത്തിയ കായകള്‍ ശേഖരിച്ചു വില്‍ക്കാന്‍ കഴിയും. കൊക്കോ നടുന്നതിന് പ്രത്യേക സ്ഥലം ആവശ്യമില്ല. തെങ്ങ്, കമുക്, റബ്ബര്‍ മുതലായ കൃഷികളുടെ ഇടവിളയായി നട്ട് വളര്‍ത്താം.

Monday, 1 October 2012

കൈതച്ചക്ക

Photo: കൈതച്ചക്ക

ഏവര്ക്കും  പ്രിയപ്പെട്ട കൈതച്ചക്ക കാത്സ്യം, ഇരുമ്പ്, മഗ്നീഷ്യം, പൊട്ടാസ്യം, ജീവകം-എ, ജീവകം-ബി, ജീവകം-സി, എന്നിവയുടെ നല്ല ഉറവിടമാണ്.

നീര്‍വാഴ്ചയുള്ള മണ്ണില്‍ നന്നായി വളരുന്ന സസ്യമാണ് കൈത.  500gm -1 kg വരെ തൂക്കമുള്ള കന്നുകളാണ് നടീല്‍ വസ്തു. കൈതചെടിയുടെ അടിയില്‍ നിന്നോ കൈതചക്കയുടെ തണ്ടില്‍ നിന്നോ ഉള്ള മുളപ്പ്, ചക്കയുടെ കൂമ്പ് എന്നിവ നടാനായി ഉപയോഗിക്കാം. 

ഒരാഴ്ച തണലില്‍ ഉണക്കിയ കന്നുകള്‍ താഴത്തെ രണ്ടോ മൂന്നോ ഇലകള്‍ ഇളക്കി മാറ്റി വീണ്ടും ഒരാഴ്ച കൂടി തണലില്‍ ഉണക്കി 1% വീര്യമുള്ള ബോര്ഡോ മിശ്രിതത്തില്‍ മുക്കിയെടുത്തതിനു ശേഷം നടാവുന്നതാണ്.

കാലിവളമോ കംബോസ്റ്റോ ഫോസ്ഫറസ് ചേര്ത്ത്  നന്നായി ഉഴുതു മറിച്ച കൃഷിസ്ഥലം 90 cm  വീതിയിലും, 25 cm  ആഴത്തിലും, ആവശ്യത്തിന് നീളത്തിലും ചാലുകള്‍ കീറി രണ്ടു വരിയായി കന്നുകള്‍ നടാവുന്നതാണ്.

നൈട്രജന്‍, പൊട്ടാഷ്‌ എന്നീ രാസവളങ്ങള്‍ മൂന്ന് തവണകളായി നല്കണം അളവും, ഇടവേളകളും വളരെ കൃത്യമായി മാത്രമേ രാസവള പ്രയോഗം നടത്താവൂ.

നന വളരെ കുറച്ചു മാത്രം ആവശ്യമുള്ള സസ്യമാണ് കൈത. എന്നാല്‍ വേനല്‍ കാലത്ത് രണ്ടാഴ്ച ഇടവിട്ടുള്ള നന ചക്കയുടെ വലുപ്പം കൂട്ടും.

മെയ്‌ മുതല്‍ ജൂണ്‍ വരെയാണ് നടാന്‍ പറ്റിയ കാലം.

പപ്പായ

Photo: പപ്പായ......

എല്ലാ സമയത്തും പഴം തരുന്ന പപ്പായ വീട്ടു വളപ്പില്‍ കൃഷി ചെയ്യാനും വ്യാവസായികാടിസ്ഥാനത്തില്‍ കൃഷി ചെയ്യാനും യോജിച്ച വിളയാണ്. കൊഴുപ്പും ഊര്ജവും കുറവായതിനാല്‍ പ്രമേഹം, ഹൃദ്രോഗം, രക്ത സമ്മര്ദംജ, കുടല്പ്പുണ്ണ്‍ , തുടങ്ങിയ അസുഖമുള്ളവര്ക്കും  കഴിക്കാം. 

നടീല്‍ രീതി :
സെലെക്ഷന്‍ -1 , സി ഓ -1 , വാഷിങ്ങ്ടന്‍ , ഹണി ഡ്യു, റാഞ്ചി, ഫിലിപിന്സ്ര , എന്നിവയാണ് പ്രധാന ഇനങ്ങള്‍. പാകമായ പഴത്തില്‍ നിന്നും വിത്ത് എടുത്തു കഴുകി വഴുവഴുപ്പ് മാറ്റിയതിനു ശേഷം ചാരത്തില്‍ കലര്ത്തി  തണലില്‍ ഉണക്കിയ ശേഷം പാകാം. പോളി ബാഗുകളില്‍ നേരിട്ട് പാകി 3  മാസം കഴിയുമ്പോള്‍ മാറ്റി നടാം. പത്ത് പെന്ചെടികള്ക്ക്  ഒരു ആണ്ചെടി എന്നാ അനുപാതത്തില്‍ വളര്ത്തിണം. ബാകിയുള്ള ആണ്ചെടികള്‍ വെട്ടികളയണം.
വെള്ളം കെട്ടി നില്കാത്ത സ്ഥലം  തെരഞ്ഞെടുക്കണം . ഒന്നില് കൂടുതല് തൈകളാണ് നടുന്നതെങ്കില് രണ്ടര മീറ്റര് അകലത്തില് നടണം. മുക്കാല് മീറ്റര് ചതുരത്തിലും ആഴത്തിലും കുഴിയുണ്ടാക്കി അതില് മേല് മണ്ണും കുമ്മായവും ചാണകപ്പൊടിയും നിറച്ചു തായ് നട്ട് ഒരു മാസം നനയ്കണം.  വര്ഷത്തില് രണ്ടു തവണ വീതം അരക്കിലോ വേപ്പിന് പിണ്ണാക്കും എല്ല് പൊടിയും ഒരു കുട്ട ചാണകവും നല്കുന്നത് നല്ലതാണ്. നട്ട് ആറാം മാസം മുതല് വിളവു കിട്ടും. പിന്നെ ഇടതടവില്ലാതെ 15   വര്ഷക്കാലം വിളവു തരും. ഹണി ഡ്യു പൊക്കം കുറവായതിനാല്‍ എളുപ്പത്തില്‍ വിളവെടുക്കാനാകും. ശരാശരി ഒരു കിലോ മുതല്‍ അഞ്ചു കിലോ വരെ തൂക്കവും കാണും. കര്ഷികര്‍ അഞ്ചു രൂപയ്ക്ക് വില്കുന്ന കിലോയ്ക്ക് വിപണിവില 15 മുതല്‍ 30 വരെയാകും . ഒരു മരത്തില്‍ നിന്നും വര്ഷം 1500 രൂപയ്ക്ക് കായ്കള്‍ വില്ക്കാം .
പപ്പായ നേരിട്ട് കഴികുന്നതോടൊപ്പം പപ്പായ് ജാം ടൂറി ഫ്രുട്ടി എന്നിവ നിര്മ്മി ക്കാം. വിളഞ്ഞ കായ കൊണ്ട് തോരന്‍, അവിയല്‍, എരിശേരി എന്നെ വിഭവങ്ങള്‍ ഉണ്ടാക്കാം. പപ്പായക്കരയില്‍ നിന്നും പപ്പയിന്‍ വേര്തി്രിച്ചു ശുദ്ധീകരിച്ചു കയറ്റുമതി ചെയുന്നതിനും തമിഴ്നാട്ടില്‍ പപ്പായ പഴം പള്പ്പാക്കി വന്കിെട ഭക്ഷ്യ- പാനീയ നിര്മപനങ്ങള്ക്ക്ക വിതരണം ചെയുന്ന വ്യവസായങ്ങളും ഉണ്ട്. ഔഷധ നിര്മാ ണത്തിനും സംസ്കരണത്തിനും പപ്പയിന്‍ അവശ്യ ഘടകമാണ്.

കമ്പിളി നാരങ്ങ

Photo: കമ്പിളി നാരങ്ങ

കേരളത്തിലറിയപ്പെടുന്ന കമ്പിളി നാരകവും ബംബ്ലൂസ് നാരകവും ഒന്നു തന്നെയെന്നാണ് മനസിലാക്കുന്നത്. ബംബ്ലൂസ് എന്നും ഇത്ന് പേരുണ്ടെന്ന് വിക്കിയിലൂടെയാണ് ആദ്യം അറിഞ്ഞത്കമ്പിളി നാരങ്ങ അകം ചുവന്ന ഇനവും വെളുത്ത ഇനവും ഉണ്ട്. Grape Fruit പുറം ചുവപ്പ് കലർന്ന മഞ്ഞയാണ്. ഇതും അകം ചുവന്നതും വെളുത്തതും ഉണ്ടെന്ന് തോന്നുന്നു. 
കമ്പിളി നാരങ്ങ, ബബ്ലൂസ് നാരങ്ങ തുടങ്ങിയ പേരുകളില്‍ അറിയപ്പെടുന്ന സിട്രസ് ഫ്രൂട്ട് തടി കുറയ്ക്കാന്‍ വളരെ സഹായകമാണ്. ഇതിലെ വൈറ്റമിന്‍ സി ശരീരത്തിലെ കൊഴുപ്പു കത്തിച്ചു കളയുന്നു. ഓറഞ്ച്, ചെറുനാരങ്ങ, സ്‌ട്രോബെറി, ബ്ലൂബെറി തുടങ്ങിയവയും ഇതേ ഗുണം തന്നെയാണ് ശരീരത്തിന് നല്‍കുന്നത്.

Saturday, 1 September 2012

മാമ്പഴത്തിന്റെ മാധുര്യം

പച്ചമാങ്ങയില്‍ അടങ്ങിയിട്ടുള്ള അണ്ടങ്ങളാണ്‌ മാങ്ങയ്‌ക്കു പുളിരസം നല്‌കുന്നത്‌. ഒക്‌സാലിക്‌, സക്‌സിനിക്‌, മാലിക്‌, സിട്രിക്‌ അണ്ടങ്ങളും സ്‌റ്റാര്‍ച്ചും മാങ്ങയിലുണ്ട്‌. മൂപ്പെത്തിയ മാങ്ങയുടെ കോശങ്ങളിലെ മൈറ്റോകോണ്‍ഡ്രിയയില്‍വച്ച്‌ കാര്‍ബണ്‍ ഡയോക്‌സൈഡും ജലവുമുണ്ടാകുന്നു. അപ്പോഴാണ്‌ പച്ച മാങ്ങ മാമ്പഴമാകുന്നത്‌. അങ്ങനെ പുളിരസം മാറി കാമ്പിന്റെ ദൃഢത ഇല്ലാതാകുന്നു. ഇതോടൊപ്പം രുചിയില്ലാത്ത സ്‌റ്റാര്‍ച്ച്‌ വിഘടിച്ച്‌ ഗ്ലൂക്കോസ്‌, ഫ്രക്‌ടോസ്‌, സുക്രോസ്‌ തുടങ്ങി നാവിന്‌ മാധുര്യം പകരുന്ന പഞ്ചസാരകളായി പരിമണമിക്കുന്നു. വളര്‍ന്നുകൊണ്ടിരിക്കുന്ന ഒരു കായിലേക്ക്‌ ചെടിയുടെ മറ്റു ഭാഗങ്ങളില്‍നിന്നു പഞ്ചസാര ഇടതടവില്ലാതെ ഒഴുകിക്കൊണ്ടിരിക്കും. വെള്ളത്തില്‍ ലയിച്ച പഞ്ചസാര കായയിലെത്തുമ്പോള്‍ അന്നജം, കൊഴുപ്പ്‌, ജൈവാണ്ടങ്ങള്‍ എന്നീ വസ്‌തുക്കളായി മാറുന്നു. ഇവയൊന്നും വെള്ളത്തില്‍ ലയിക്കുന്നവയല്ല. മാത്രമല്ല ഇവയ്‌ക്ക്‌ അസുഖകരമായ രുചി ഉണ്ടുതാനും. എന്നാല്‍ കായ്‌ പഴുക്കാന്‍ തുടങ്ങുമ്പോള്‍ ഇവ പൂര്‍ണമായോ ഭാഗീകമായോ പഞ്ചസാരയായി മാറുന്നു. ഇൗ മാറ്റം പൂര്‍ണമായി സംഭവിക്കുകയാണെങ്കില്‍ അതായത്‌ അന്നജം, കൊഴുപ്പ്‌, ജൈവാണ്ടങ്ങള്‍ മുതലായവ മുഴുവന്‍ പഞ്ചസാരയായി മാറുകയാണെങ്കില്‍ പഴത്തിന്‌ നല്ല മധുരം കാണും. പക്ഷേ എല്ലാത്തരം കായ്‌കളും പഴമാകുമ്പോള്‍ ഇങ്ങനെ പൂര്‍ണ്ണമായ മാറ്റം സംഭവിക്കുന്നില്ല. ജൈവാണ്ടങ്ങള്‍ മാറ്റത്തിനു വിധേയമാകാതെ നിലകൊള്ളുന്നു. ഇത്തരം പഴങ്ങള്‍ എത്രതന്നെ പഴുത്താലും അവയ്‌ക്ക്‌ പുളിയോ ചവര്‍പ്പോ ആയിരിക്കും. ഉദാഹരണം ചെറുനാരങ്ങ എത്ര പഴുത്താലും പുളിക്കും. അതിലടങ്ങിയിരിക്കുന്ന സിട്രിക്‌ അണ്ടമാണ്‌ ഇതിനുകാരണം. ടര്‍ടാറിക്‌ അണ്ടത്തിന്റെ സാന്നിധ്യം മൂലം വാളന്‍ പുളിക്ക്‌ പുളിയായിരിക്കും. പഴുത്ത നെല്ലിക്കയുടെ ചവര്‍പ്പ്‌ അതിലടങ്ങിയിരിക്കുന്ന അസ്‌ക്കോര്‍ബിക്‌ അണ്ടം മൂലമാണ്‌.

പറിച്ചെടുത്ത ഫലം നിറം മാറുന്നത്‌

പറിച്ചെടുത്ത ഫലങ്ങള്‍ വളരെവേഗം പഴുക്കും. ഒരു കായ്‌ പഴുക്കാന്‍ തുടങ്ങുമ്പോള്‍ രണ്ടുതരം മാറ്റങ്ങള്‍ സംഭവിക്കുന്നു. ഇവയില്‍ ചിലത്‌ നമുക്ക്‌ കാണാന്‍ പറ്റാത്ത മാറ്റങ്ങളാണ്‌. മറ്റ്‌ ചിലത്‌ കാണാന്‍ കഴിയുന്നവയും. കാര്‍ബോഹൈഡ്രേറ്റുകളുടെയും ജൈവാണ്ടങ്ങളുടെയും അളവ്‌ കുറഞ്ഞുവരുന്നതും പഞ്ചസാരയുടെ അളവ്‌ കൂടുന്നതും കാണാന്‍ പറ്റാത്ത മാറ്റങ്ങളാണ്‌. എന്നാല്‍ കായുടെ നിറങ്ങളില്‍ വരുന്ന മാറ്റം നമുക്ക്‌ കാണാന്‍ കഴിയുന്നതാണ്‌. ഫലം മരങ്ങളില്‍തന്നെ നില്‌ക്കുമ്പോള്‍ മേല്‍പ്പറഞ്ഞ രണ്ടുതരം മാറ്റങ്ങളും വളരെ മന്ദഗതിയിലായിരിക്കും. കാരണം വൃക്ഷത്തില്‍ നില്‍ക്കുന്ന ഫലങ്ങള്‍ വളരെ മന്ദഗതിയില്‍ മാത്രമേ ശ്വസിക്കുന്നുള്ളു. ശ്വസനം വഴി ലഭിക്കുന്ന ഉൗര്‍ജ്‌ജം ഉപയോഗിച്ചാണ്‌ ഫലം പാകമാകുന്നത്‌. കായ്‌ പഴുക്കുമ്പോള്‍ പച്ചനിറം കൊടുത്തിരിക്കുന്ന ക്ലോറോഫില്‍ (chlorophyll) വിഘടിക്കുകയും മഞ്ഞനിറത്തിന്റെയോ (xanthophyll) ചുവപ്പുനിറത്തിന്റെയോ ഉറവിടമായ ഘടകങ്ങള്‍ ദ്രുതഗതിയില്‍ വര്‍ധിക്കുകയും ചെയ്യും. ഇക്കാരണത്താലാണ്‌ പഴുക്കാന്‍ തുടങ്ങുന്നതോടെ ഫലങ്ങളുടെ നിറം മാറുന്നത്‌. പറിച്ചെടുത്ത ഫലങ്ങള്‍ വളരെ വേഗത്തില്‍ ശ്വസിക്കുന്നു. തന്മൂലം കൂടുതല്‍ ഉൗര്‍ജ്‌ജം ഉല്‌പാദിപ്പിക്കപ്പെടുകയും അങ്ങനെ ഫലം ദ്രുതഗതിയില്‍ പഴുക്കുകയും ചെയ്യുന്നു. ഫലം പെട്ടെന്ന്‌ പഴുക്കുമ്പോള്‍ നിറവ്യത്യാസവും പെട്ടെന്ന്‌ സംഭവിക്കും. പറിച്ചെടുത്ത ഫലങ്ങളില്‍, വൃക്ഷത്തില്‍ നില്‍ക്കുന്ന ഫലങ്ങളെ അപേക്ഷിച്ച്‌ എഥിലിന്‍ (ethylene) എന്ന വാതകത്തിന്റെ അംശം വളരെക്കൂടുതലാണ്‌. പെട്ടെന്ന്‌ പഴുക്കാന്‍ എഥിലിനും സഹായിക്കുന്നുണ്ട്‌. ഇങ്ങനെ ഒന്നില്‍ക്കൂടുതല്‍ അനുകൂല സാഹചര്യങ്ങള്‍ ലഭിക്കുന്നതു കൊണ്ടാണ്‌ പറിച്ചെടുത്ത ഫലം പെട്ടെന്ന്‌ നിറംമാറുന്നത്‌. നിറത്തോടൊപ്പം ഫലത്തിന്റെ ഉള്ളടക്കത്തിലും ചില മാറ്റങ്ങള്‍ വരും. അതുകൊണ്ടാണ്‌ പഴുത്ത ഫലത്തിന്റെ രുചിയില്‍ വ്യത്യാസം സംഭവിക്കുന്നത്‌.

കശുമാങ്ങ

വേനല്‍ക്കാലത്ത്‌ ദാഹശമനത്തിനായും, രോഗപ്രതിരോധ ശേഷിനല്‍കാനും പ്രകൃതിയൊരുക്കിയ മറ്റൊരു അത്ഭുത ഫലമാണ്‌ കശുമാങ്ങ. കശുമാങ്ങയ്‌ക്ക്‌ അത്യുഷ്‌ണ കാലത്തുണ്ടാകാവുന്ന പല അസുഖങ്ങളെയും സുഖപ്പെടുത്തുവാനുള്ള ശക്‌തിയുണ്ട്‌. വിറ്റാമിന്‍ സി വേണ്ടുവോളമുള്ളതിനാല്‍ ഇത്‌ ശരീരത്തിന്‌ രോഗപ്രതിരോധ ശക്‌തിനല്‌കുകയും പകര്‍ച്ച വ്യാധികളെ ചെറുക്കുകയും ചെയ്യും. കശുമാവിന്റെ ജന്മദേശം ബ്രസീലാണ്‌. പോര്‍ച്ചുഗീസുകാര്‍ പ്രചരിപ്പിച്ചതുകൊണ്ട്‌ പറങ്കിമാങ്ങ എന്നും അറിയപ്പെടുന്നു. മറ്റ്‌ ഇന്ത്യന്‍ സംസ്‌ഥാനങ്ങളെ അപേക്ഷിച്ച്‌ കശുമാവു കൃഷി കൂടുതലും കേരളത്തിലാണ്‌. വളരെ കൂടുതല്‍ പഴനീരും തീരെ കുറച്ചുമാത്രം ചണ്ടിയുമുള്ള കശുമാങ്ങ നല്ലൊരു ദാഹശമനി കൂടിയാണ്‌. നിറം, മണം, രുചി എന്നിവയിലും അത്‌ മറ്റൊന്നിനും പിറകിലല്ല. കശുമാമ്പഴത്തില്‍ നല്ലൊരളവ്‌ പഞ്ചസാര (ഫ്രൂട്ട്‌ഷുഗര്‍) അടങ്ങിയിട്ടുണ്ട്‌. ഒരൗണ്‍സ്‌ പഴനീരില്‍ ഏതാണ്ട്‌ 120മി.ഗ്രാം ജീവകം സി, 0.2 മാംസ്യം, 0.1 കൊഴുപ്പ്‌, 11.6 അന്നജം,0.2 ധാതുലവണങ്ങള്‍, എന്നിവയ്‌ക്കുപുറമെ 0.09 കരോട്ടിന്‍, 0.53ടാനിന്‍, കാത്സ്യം, ഇരുമ്പ്‌ എന്നിവയും അടങ്ങിയിരിക്കുന്നു. കശുമാമ്പഴത്തിന്റെ ഒൗഷധഗുണവും അളവറ്റതാണ്‌. കുട്ടികള്‍ക്കുണ്ടാകുന്ന ഗ്രഹണിക്ക്‌ കശുമാങ്ങ ഫലവത്താണ്‌. കോളറായുടെ ആരംഭഘട്ടത്തില്‍ ഇതിന്റെ നീര്‌ കാച്ചിയെടുക്കുന്ന ദ്രാവകം രോഗശമനത്തിന്‌ വളരെ ഗുണകരമാണ്‌. ഛര്‍ദിക്കും അതിസാരത്തിനും ഇൗ നീര്‌ വളരെ ഫലവത്താണ്‌..
മാവിന്റെ സസ്യകുടുംബമായ അനാക്കാര്‍ഡിയേസിയില്‍ പെട്ട കശുമാവിന്റെ ശാസ്‌ത്രനാമം അനാകാര്‍ഡിയം ഓക്‌സിഡെന്‍ഡേല്‍ (Anacardium occidentale) എന്നാണ്‌.

കശുമാമ്പഴത്തിന്റെ മറ്റ്‌ ഉപയോഗങ്ങള്‍

കശുമാമ്പഴം കൊണ്ട്‌ സ്വാദിഷ്‌ഠമായ പലതരം പദാര്‍ത്ഥങ്ങളും ഉണ്ടാക്കാം. കാഷ്യു ആപ്പിള്‍ ജൂസ്‌, ജാം, വിനാഗിരി, ചട്ട്‌ണി, അച്ചാര്‍ എന്നിവ ഉണ്ടാക്കാന്‍ ഇത്‌ വളരെ നല്ലതാണ്‌.

ഫലത്തിനുവെളിയില്‍ വിത്ത്‌

മറ്റ്‌ ഫലസസ്യങ്ങളിലെല്ലാം പഴത്തിന്‌ അകത്താണ്‌ വിത്ത്‌ കാണപ്പെടുന്നത്‌. എന്നാല്‍ കശുമാങ്ങയില്‍ മാത്രം ഫലത്തിനു വെളിയിലാണ്‌ വിത്ത്‌ (കശുവണ്ടി) കാണപ്പെടുന്നത്‌. അന്ധാശയം വളര്‍ന്നാണ്‌ സാധാരണ ഫലങ്ങള്‍ ഉണ്ടാവുന്നത്‌. എന്നാല്‍ ചില ഫലങ്ങളില്‍ പുഷ്‌പത്തിന്റെ മറ്റ്‌ ഭാഗങ്ങളും വളര്‍ന്ന്‌ ഫലമായിത്തീരുന്നു. പറങ്കിമാങ്ങ ഇത്തരം ഫലങ്ങള്‍ക്ക്‌ ഒരു പ്രധാന ഉദാഹരണമാണ്‌. പൂഞെട്ട്‌ വളര്‍ന്ന്‌ മാംസളമായാണ്‌ പറങ്കിമാങ്ങയായിത്തീരുന്നത്‌. അതിലെ യഥാര്‍ത്ഥ ഫലം കശുവണ്ടിയാണ്‌. (ഇന്ത്യയ്‌ക്ക്‌ വളരെയധികം വിദേശനാണ്യം നേടിത്തരുന്ന ഒരു വിത്താണ്‌ കശുവണ്ടിപ്പരിപ്പ്‌.)

ചക്കയും മാങ്ങയും

ചക്ക

ലോകത്തെ ഏറ്റവും വലിയ പഴമാണ്‌ ചക്കപ്പഴം. ഒരു കാലത്ത്‌ മലയാളിയുടെ വിശപ്പ്‌ മാറ്റിയിരുന്ന ഒരു പ്രധാന ഫലമായിരുന്നു ഇത്‌. ഇന്ന്‌ കേരളത്തില്‍ ഏറ്റവും കൂടുതല്‍ പാഴാക്കപ്പെടുന്ന ഫലങ്ങളിലൊന്നാണ്‌ ചക്ക. പതിനാലാം നൂറ്റാണ്ടില്‍ കേരളം സന്ദര്‍ശിച്ച വിദേശ സഞ്ചാരിയായ മറിഹ്‌നൊള്ളി ചക്ക കണ്ട്‌ ഒരാടിന്റെ മുഴുപ്പുള്ള ഫലം! എന്ന്‌ അന്തംവിട്ടതായി രേഖപ്പെടുത്തിയിട്ടുണ്ട്‌. ചക്കപ്പഴം സാധാരണയായി രണ്ടു തരമുണ്ട്‌. ബലം കുറഞ്ഞതും മാര്‍ദവമേറിയതുമായ ചുളകളുള്ള കൂഴയും കട്ടികൂടിയ മാര്‍ദവമില്ലാത്ത വരിക്കയും. പഴുത്ത തേന്‍ വരിക്കയുടെ സുഗന്ധമേറ്റാല്‍ കൊതിവരാത്തവരാരാണുള്ളത്‌. കൂഴച്ചക്ക കറിവയ്‌ക്കാന്‍ നല്ലതാണ്‌. നല്ല തേന്‍ വരിക്കയുടെ കുരു പാകിമുളപ്പിച്ചാല്‍ കിട്ടുന്ന മരത്തില്‍ ചിലപ്പോള്‍ കൂഴയായിരിക്കും ഉണ്ടാവുക. പ്ലാവ്‌ ഒരു പരപരാഗണ വൃക്ഷമായതിനാലാണ്‌ മാതൃവൃക്ഷത്തിന്റെ ഗുണമുള്ള തൈച്ചെടികള്‍ ഉണ്ടാവാത്തത്‌. ഏതാണ്ട്‌ 54 ഇനത്തോളം പ്ലാവിനങ്ങള്‍ ഇന്ത്യയില്‍ വളരുന്നുണ്ട്‌. സഫേദ, ഘാജാ, ഭൂസില, ബടിയാ, ഹാന്‍ഡിസ എന്നിവ മറ്റ്‌ സംസ്‌ഥാനങ്ങളില്‍ കാണപ്പെടുന്ന ഇനങ്ങളാണ്‌. ടി-നഗര്‍ ജാക്ക്‌, മാമത്ത്‌, എവര്‍ബിയാറര്‍, റോസ്‌ സെന്റസ്‌ എന്നിവ വിശേഷപ്പെട്ട ചില ഇനങ്ങളാണ്‌. കേരളത്തില്‍ വളര്‍ത്താന്‍ പറ്റിയ രണ്ടിനങ്ങളാണ്‌ മുട്ടം വരിക്കയും ശ്രീലങ്കന്‍ വരിക്കയും. നട്ട്‌ മൂന്നാം വര്‍ഷം ഇൗ രണ്ടിനങ്ങളും കായ്‌ക്കുന്നു. പ്ലാവിന്റെ ശാസ്‌ത്രനാം ആര്‍ട്ടോകാര്‍പ്പസ്‌ ഹെട്ടരോഫിലസ്‌ (Artocarpus hetero phyllus) എന്നാണ്‌. കുടുംബം മോറേസിയേ (moraceae) ഇംഗ്ലീഷില്‍ ജാക്ക്‌ ട്രീ എന്നും പറയുന്നു.

ചക്കയിലെ പോഷകങ്ങള്‍

പഴുത്ത ചക്കയുടെ ഭക്ഷ്യയോഗ്യമായ 100 ഗ്രാമില്‍ 1.3 മുതല്‍ 1.9 ഗ്രാം വരെ മാംസ്യം, 0.1 മുതല്‍ 0.3 ഗ്രാം കൊഴുപ്പ്‌, 18.9 മുതല്‍ 25.4 ഗ്രാം കാര്‍ബോഹൈഡ്രേറ്റുകള്‍, ഒരു ഗ്രാം ഭക്ഷ്യനാര്‌, 22 മില്ലിഗ്രാം കാത്സ്യം, 0.13 മുതല്‍ 0.23 മില്ലിഗ്രാം വരെ ഫോസ്‌ഫറസ്‌, 0.2 മുതല്‍ 1.2 മില്ലി ഗ്രാം വരെ ഇരുമ്പ്‌, എന്നിവയുണ്ട്‌. ജീവകം ബി-1, ബി-2 എന്നിവയുടെ ഭേദപ്പെട്ട ശേഖരമാണ്‌ ചക്കക്കുരു.

*************************

മാമ്പഴം

പഴങ്ങളിലെ രാജാവാണ്‌ മാമ്പഴം. ഇന്ത്യയിലെ അസോം ആണ്‌ മാവിന്റെ ജന്മദേശമെന്നറിയപ്പെടുന്നത്‌. ലോകത്തില്‍ ഏറ്റവുമധികം മാമ്പഴം ഉല്‌പാദിപ്പിക്കുന്ന രാജ്യവും ഇന്ത്യതന്നെ. അല്‍ഫോന്‍സ, പൈരി, നീലം, ബങ്കനപ്പള്ളി, മല്‍ഗോവ, സുവര്‍ണരേഖ, ലംഗര, ദുസെഹറി, ഗുലിബ്‌ ഖാസ്‌, കലെപ്പാടി, മുണ്ടപ്പ, ബാംഗളോറ തുടങ്ങി ഏതാണ്ട്‌ അഞ്ഞൂറിലധികം മാവിനങ്ങള്‍ ഇന്ത്യയില്‍ വളരുന്നു. ഒരു കാലത്ത്‌ കേരളത്തില്‍ സമൃദ്ധമായിരുന്ന പല മാവിനങ്ങളും ഇന്ന്‌ വംശനാശത്തിന്റെ വക്കിലാണ്‌. കേരളത്തിന്റെ സ്വന്തമായ ഒരിനമാണ്‌ ഒളോര്‍. കോഴിക്കോടന്‍ പ്രദേശങ്ങളില്‍ സുലഭമായിരുന്ന ഒളോര്‍, ചേലന്‍-മാങ്ങകള്‍ ഇന്നു കണികാണാനില്ല. വേനല്‍ ചൂടില്‍ കളിച്ചു തിമിര്‍ത്തുവരുന്ന കുഞ്ഞുങ്ങള്‍ക്ക്‌, മാമ്പഴക്കുലകളില്‍ നിന്നും പഴുത്ത തേന്‍ കനികള്‍ എറിഞ്ഞുകൊടുത്തിരുന്ന കിഴവന്‍ നാട്ടുമാവുകളും അപ്രത്യക്ഷമായി. നാടന്‍ മാവുകളിലെ കമ്പില്‍ നല്ല ഇനങ്ങളുടെ ശാഖകള്‍ പിടിപ്പിച്ചാണ്‌ ഒട്ടുമാവുകളുണ്ടാക്കുന്നത്‌. 1889ല്‍ ഇന്ത്യയില്‍ ആദ്യമായി ഉല്‍പ്പാദിപ്പിച്ച ഒട്ടുമാവാണ്‌ മല്‍ഗോവ. മറ്റ്‌ ഒട്ടു മാവുകള്‍-ഹൈബ്രിഡ്‌ നമ്പര്‍ - 45, ഹൈബ്രിഡ്‌ നമ്പര്‍ - 87, ഹൈബ്രിഡ്‌ നമ്പര്‍ - 151.

മാവിന്റെ ശാസ്‌ത്രനാമം - മാന്‍ജിഫെറ ഇന്‍ഡിക്ക (mangifera indica)

കുടുംബം അനികാര്‍ഡിയേസിയേ (Ana cardiaceae)

പോഷക സമ്പുഷ്‌ടം

100 ഗ്രാം മാമ്പഴത്തില്‍ 2743 അന്തര്‍ ദേശീയ യൂണിറ്റ്‌ വിറ്റാമിന്‍ - എ അടങ്ങിയിരിക്കുന്നു. 16 മില്ലിഗ്രാം വിറ്റാമിന്‍-സി, 14 മില്ലിഗ്രാം കാത്സ്യം, 16 മില്ലിഗ്രാം ഫോസ്‌ഫറസ്‌, 0.6 ശതമാനം മാംസ്യം, 0.4 ശതമാനം കൊഴുപ്പ്‌, 16.9 ശതമാനം കാര്‍ബോഹൈഡ്രേറ്റ്‌, 0.7 ശതമാനം ഭക്ഷ്യനാരുകള്‍ എന്നിവ കൂടാതെ ബി-ഗ്രൂപ്പ്‌ ജീവകങ്ങള്‍ ചെറിയ തോതിലും ഇവയിലുണ്ട്‌.