Showing posts with label തിരുവാതിരകളി. Show all posts
Showing posts with label തിരുവാതിരകളി. Show all posts

Tuesday, 23 October 2012

തിരുവാതിരകളി


ധനുമാസത്തിലെ തിരുവാതിര കേരളീയര്‍ക്ക്‌ ഉത്സവദിനമാണ്‌.അന്ന് സ്ത്രീകള്‍ തിരുവാതിര കളിക്കുന്നു.തിരുവാതിരകളിക്ക്‌ മുമ്പും ശേഷവും മറ്റു ചില ചടങ്ങുകള്‍കൂടി ഉണ്ട്‌.പണ്ട്‌ ദക്ഷിണകേരളത്തില്‍ തിരുവാതിരയാഘോഷം ഇരുപത്തിയെട്ടു ദിവസം നീണ്ടുനിന്നിരുന്നത്രേ.അശ്വതി നാള്‍ മുതല്‍ തിരുവാതിരയ്ക്കുള്ള ആഘോഷങ്ങള്‍ ഉണ്ടാകും.തിരുവാതിരയാഘോഷിക്കുമ്പോള്‍ സ്ത്റീകള്‍ കൂട്ടമായി പുലരും മുമ്പേ കുളിക്കുവാന്‍ പോവും.കുളിക്കാന്‍ പോവുന്ന സമയത്തിനുമുണ്ട്‌ ചില ക്രമം. കാര്‍ത്തികനാള്‍ കാക്ക കരയും മുമ്പേ,മകീരത്തും നാള്‍ മക്കള്‍ ഉണരും മുമ്പേ,തിരുവാതിരനാള്‍ ഗംഗ ഉണരും മുമ്പേ...എന്നിങ്ങനെയാണ്‌.ചന്ദനം,ചാന്ത്‌,കുങ്കുമം,കണ്‍മഷി,നിലവിളക്ക്‌ എന്നിവയുമാണ്‌ കുളിക്കാന്‍ പോകുന്നത്‌.കുളി കഴിഞ്ഞ്‌ ഊഞ്ഞാലാട്ടം.പല്ലാങ്കുഴി,മാണിക്കച്ചെമ്പഴുക്ക,താലീപിലി മുതലായ വിനോദങ്ങളും പതിവുണ്ട്‌.കത്തിച്ചു വെച്ച നിലവിളക്കിനു ചുറ്റും നിന്നാണ്‌ തിരുവാതിരകളി.സാധാരണ പകലാണ്‌ തിരുവാതിര കളിക്കുക.എന്നാല്‍ തിരുവാതിരനാള്‍ രാത്രിയിലും കളിക്കും.ആദ്യകളിക്ക്‌ ഗണപതിചുവട്‌ എന്നാണ്‍ പറയുക.സരസ്വതി,കൃഷ്ണന്‍,പരമശിവന്‍ തുടങ്ങിയ ദേവന്‍മാരെ സ്തുതിച്ചു കഴിഞ്ഞാല്‍ മറ്റു തിരുവാതിരപ്പാട്ടുകള്‍ പാടിക്കളിക്കും.