ജൂലൈ 1
- ഈജിപ്തില്‍ മുസ്ലിം ബ്രദര്‍ഹുഡ് നേതാവ് മുഹമ്മദ് മുര്‍സി പുതിയ പ്രസിഡന്‍റായി സത്യപ്രതിജ്ഞ ചെയ്തു.
- ആന്ധ്രപ്രദേശിന്‍െറ പുതിയ ചീഫ് സെക്രട്ടറിയായി മലയാളിയായ മിനി മാത്യു ചുമതലയേറ്റു.
- ബ്രിട്ടനില്‍ താമസിക്കുന്ന പ്രശസ്ത ഹിന്ദി എഴുത്തുകാരന്‍ ഡോ. ഗൗതം സച്ദേവ് (75) നിര്യാതനായി.
- ഐ.പി.എല്‍ ക്രിക്കറ്റ് ടൂര്‍ണമെന്‍റിലേതടക്കം ഒത്തുകളിയും കള്ളപ്പണവും സംബന്ധിച്ച് വെളിപ്പെടുത്തല്‍ നടത്തിയ മധ്യപ്രദേശ് പേസ് ബൗളര്‍ ടി.പി. സുധീന്ദ്ര, ശലഭ് ശ്രീവാസ്തവ, മോനിഷ് മിശ്ര, അമിത് യാദവ്, അഭിനവ് ബാലി എന്നിവര്‍ക്ക് ബി.സി.സി.ഐ വിലക്കേര്‍പ്പെടുത്തി.
- ഫ്രാന്‍സ് ഫുട്ബാള്‍ ടീം കോച്ച് ലോറന്‍റ് ബ്ളാങ്ക് സ്ഥാനമൊഴിഞ്ഞു.
ജൂലൈ 2
- സ്പെയിന്‍ തുടര്‍ച്ചയായ രണ്ടാം തവണയും യൂറോകപ്പ് നേടി. യൂറോകപ്പ് നിലനിര്‍ത്തുന്ന ആദ്യ ടീമെന്ന ഖ്യാതിക്കൊപ്പം പ്രമുഖ ടൂര്‍ണമെന്‍റുകളില്‍ തുടരെ മൂന്നു തവണ കിരീടം നേടുന്ന ആദ്യടീമെന്ന വിശേഷണവും സ്പെയിന്‍ സ്വന്തമാക്കി.
- മുസ്ലിംലീഗ് സംസ്ഥാന പ്രസിഡന്‍റായി പാണക്കാട് ഹൈദരലി ശിഹാബ് തങ്ങളെയും ജനറല്‍ സെക്രട്ടറിയായി കെ.പി.എ. മജീദിനെയും വീണ്ടും തെരഞ്ഞെടുത്തു.
- മുന്‍ ഇസ്രായേല്‍ പ്രധാനമന്ത്രി ഇസ്ഹാക് ഷമീര്‍ (96) അന്തരിച്ചു.
- സിറിയന്‍ പ്രതിസന്ധി അവസാനിപ്പിക്കുന്നതിന് ജനീവയില്‍ ചേര്‍ന്ന വന്‍ശക്തി രാജ്യങ്ങളുടെ സമ്മേളനം പരാജയപ്പട്ടു.
- അണ്ടര്‍ 19 ഏഷ്യാ കപ്പ് ക്രിക്കറ്റ് ഫൈനല്‍ മത്സരം ടൈയില്‍ കലാശിച്ചതിനെ തുടര്‍ന്ന് ഇന്ത്യ-പാകിസ്താന്‍ ടീമുകള്‍ സംയുക്ത വിജയികളായി.
ജൂലൈ 3
- കൊച്ചി മെട്രോ റെയില്‍ പദ്ധതിക്ക് കേന്ദ്രമന്ത്രിസഭയുടെ അംഗീകാരം ലഭിച്ചു.
ജൂലൈ 4
- പ്രപഞ്ചത്തിലെ പദാര്‍ഥങ്ങള്‍ക്ക് പിണ്ഡം നല്‍കുന്ന, ദൈവകണം എന്നറിയപ്പെടുന്ന ഹിഗ്സ് ബോസാണ്‍ എന്ന സബ് ആറ്റോമിക കണികയുടെ സാന്നിധ്യം ഏറക്കുറെ സ്ഥിരീകരിച്ചതായി സ്വിറ്റ്സര്‍ലന്‍ഡിലെ യൂറോപ്യന്‍ സെന്‍റര്‍ ഫോര്‍ ന്യൂക്ളിയര്‍ റിസര്‍ച്ചിലെ (സേണ്‍) ശാസ്ത്രജ്ഞര്‍ പ്രഖ്യാപിച്ചു.
- കാര്‍ഗില്‍ യോദ്ധാക്കളുടെ പേരില്‍ നിര്‍മിക്കുകയും രാഷ്ട്രീയ, ഉദ്യോഗസ്ഥ പ്രമുഖര്‍ കൈയടക്കുകയും ചെയ്ത ആദര്‍ശ് ഫ്ളാറ്റ് കുംഭകോണ കേസില്‍ മഹാരാഷ്ട്ര മുഖ്യമന്ത്രിസ്ഥാനം രാജിവെക്കേണ്ടിവന്ന കോണ്‍ഗ്രസ് നേതാവ് അശോക് ചവാന്‍ അടക്കം 13 പേര്‍ക്കെതിരെ സി.ബി.ഐ കുറ്റപത്രം സമര്‍പ്പിച്ചു.
- അഫ്ഗാനിലേക്കുള്ള നാറ്റോസേനയുടെ ചരക്കുപാതകള്‍ പാകിസ്താന്‍ വീണ്ടും തുറന്നു.
- ആഫ്രിക്കന്‍ വന്‍കരയിലെ ഏറ്റവും പ്രമുഖ ബഹുമതിയായ കെയിന്‍ അവാര്‍ഡിന് നൈജീരിയന്‍ നോവലിസ്റ്റ് റോതിമി ബാബതുണ്ടെ അര്‍ഹനായി. രണ്ടാം ലോകയുദ്ധത്തില്‍ ബര്‍മയില്‍ സേവനം ചെയ്ത നൈജീരിയന്‍ സൈനികരുടെ കഥപറയുന്ന ‘ബോംബേസ് റിപ്പബ്ളിക്’ എന്ന നോവലിനാണ് 10,000 പൗണ്ട് സമ്മാനത്തുകയുള്ള ഈ ബഹുമതി അദ്ദേഹത്തിന് സമ്മാനിച്ചത്.
ജൂലൈ 5
- ഇന്ത്യന്‍ ഫുട്ബാള്‍ ദേശീയ ടീം ക്യാപ്റ്റന്‍ സുനില്‍ ഛേത്രി പോര്‍ചുഗലിലെ മുന്‍നിര ക്ളബുകളിലൊന്നായ സ്പോര്‍ട്ടിങ് ലിസ്ബണുമായി രണ്ട് വര്‍ഷത്തെ കരാറില്‍ ഒപ്പിട്ടു. ഇതോടെ ഒരു പോര്‍ചുഗീസ് ക്ളബിനുവേണ്ടി കളിക്കുന്ന ആദ്യ ഇന്ത്യക്കാരനാവുകയാണ് ഛേത്രി.
ജൂലൈ 6
- കേരളത്തിലെ ചില്ലറവ്യാപാരമേഖലയില്‍ നേരിട്ടുള്ള വിദേശ നിക്ഷേപം അനുവദിക്കരുതെന്ന് കേരള നിയമസഭ കേന്ദ്രസര്‍ക്കാറിനോട് ആവശ്യപ്പെട്ടു.
ജൂലൈ 7
- വിംബ്ള്‍ഡണ്‍ ഓപണ്‍ വനിതാ വിഭാഗം സിംഗ്ള്‍സ് കിരീടം അമേരിക്കയുടെ സെറീന വില്യംസിന്.
ജൂലൈ 8
- ഏഴാം സിംഗ്ള്‍സ് കിരീടവുമായി വിംബ്ള്‍ഡണ്‍ ടെന്നിസ് സിംഗിള്‍സ് പുരുഷ കിരീടം സ്വിറ്റ്സര്‍ലന്‍ഡുകാരന്‍ റോജര്‍ ഫെഡറര്‍ നേടി. ഇതോടെ ഫെഡറര്‍ ഏഴ് ഗ്രാന്‍ഡ്സ്ളാം കിരീടങ്ങള്‍ സ്വന്തമാക്കി.
- ഈജിപ്തില്‍ പാര്‍ലമെന്‍റ് പിരിച്ചുവിട്ട നടപടി പ്രസിഡന്‍റ് മുഹമ്മദ് മുര്‍സി റദ്ദാക്കി.
ജൂലൈ 9
- 2002ലെ വംശഹത്യയില്‍ തകര്‍ക്കപ്പെട്ട ആരാധനാലയങ്ങളുടെ പൂര്‍ണവിവരവും അത് പുനര്‍നിര്‍മിക്കാനുള്ള ചെലവും സംബന്ധിച്ച് റിപ്പോര്‍ട്ട് നല്‍കാന്‍ ഗുജറാത്ത് സര്‍ക്കാറിനോട് സുപ്രീംകോടതി ആവശ്യപ്പെട്ടു.
ജൂലൈ 10
- വ്യോമയാന ഡയറക്ടര്‍ ജനറല്‍ ഇ.കെ. ഭരത്ഭൂഷനെ സ്ഥാനത്തുനിന്നു മാറ്റി.
ജൂലൈ 12
- 2005 വരെ അനധികൃതമായി നികത്തിയതുള്‍പ്പെടെയുള്ള തണ്ണീര്‍ത്തടങ്ങള്‍ ഒറ്റത്തവണകൊണ്ട് കരഭൂമിയായി ക്രമപ്പെടുത്താന്‍ സംസ്ഥാന സര്‍ക്കാര്‍ തീരുമാനിച്ചു.
- ഗുസ്തി ഇതിഹാസവും നടനുമായ ദാരാ സിങ് അന്തരിച്ചു.
- ടി. പത്മനാഭനും ആനന്ദിനും 2011ലെ സാഹിത്യ അക്കാദമി വിശിഷ്ടാംഗത്വം (ഫെലോഷിപ്). ചാത്തനാത്ത് അച്യുതനുണ്ണി, പ്രഫ.പി.ടി. ചാക്കോ, കെ.ബി. ശ്രീദേവി, ജോസഫ് വൈറ്റില എന്നിവര്‍ സമഗ്ര സംഭാവനാപുരസ്കാരത്തിന് അര്‍ഹരായി.
ജൂലൈ 13
- തുളു ഭാഷക്ക് ലിപിയുണ്ടെന്ന് കണ്ടെത്തിയ ബഹുഭാഷാ പണ്ഡിതനും ഗ്രന്ഥകാരനും കേരള തുളു അക്കാദമിയുടെ ആദ്യ ചെയര്‍മാനുമായ വെങ്കടരാജ പുണിഞ്ചിത്തായ(77) അന്തരിച്ചു.
- 2012ലെ പെന്‍ പിന്‍റര്‍ പുരസ്കാരത്തിന് ബ്രിട്ടനിലെ ആസ്ഥാന കവയിത്രി കാരള്‍ ആന്‍ ഡഫി അര്‍ഹയായി.
- nആസ്ട്രേലിയന്‍ പേസ് ബൗളര്‍ ബ്രെറ്റ് ലീ 13 വര്‍ഷത്തെ ക്രിക്കറ്റ് ജീവിതത്തിനു ശേഷം അന്താരാഷ്ട്ര മത്സരരംഗത്തുനിന്ന് വിരമിച്ചു.
ജൂലൈ 15
- സുനിത വില്യംസ് ബഹിരാകാശത്തേക്ക് വീണ്ടും സോയൂസ്-31 പേടകത്തില്‍ പറന്നുയര്‍ന്നു.
- ഒമ്പതാമത് ദേശീയ യൂത്ത് അത്ലറ്റിക് മീറ്റില്‍ നിലവിലെ ചാമ്പ്യന്മാരായ ഹരിയാനയെ തകര്‍ത്ത് കേരളം ഓവറോള്‍ കിരീടം നേടി.
ജൂലൈ 16
- മനുഷ്യരെ ഗിനിപ്പന്നികളാക്കി രാജ്യത്ത് നടത്തുന്ന അനധികൃത മരുന്നു പരീക്ഷണം ദൗര്‍ഭാഗ്യകരമാണെന്ന് സുപ്രീംകോടതി.
ജൂലൈ 17
- മുതിര്‍ന്ന സോഷ്യലിസ്റ്റ് നേതാവും മുന്‍ എം.പിയുമായ മൃണാള്‍ ഗോര്‍(84) അന്തരിച്ചു.
ജൂലൈ 18
- ഇന്ത്യന്‍ സിനിമയുടെ ആദ്യ സൂപ്പര്‍സ്റ്റാര്‍ രാജേഷ് ഖന്ന (70) അന്തരിച്ചു.
- സിറിയന്‍ തലസ്ഥാനമായ ഡമസ്കസിലെ സൈനിക കേന്ദ്രമായ നാഷനല്‍ സെക്യൂരിറ്റി ബില്‍ഡിങ്ങിലുണ്ടായ ചാവേര്‍ സ്ഫോടനത്തില്‍ പ്രസിഡന്‍റ് ബശ്ശാര്‍ അല്‍അസദിന്‍െറ മന്ത്രിസഭയിലെ പ്രധാനികളടക്കം നാലു പ്രമുഖര്‍ കൊല്ലപ്പെട്ടു.
ജൂലൈ 19
- 2011 ലെ മികച്ച സിനിമക്കുള്ള സംസ്ഥാന സര്‍ക്കാര്‍ പുരസ്കാരം രഞ്ജിത്ത് സംവിധാനം ചെയ്ത ‘ഇന്ത്യന്‍ റുപ്പി’ക്ക്. ദിലീപ് മികച്ച നടനും ശ്വേതമേനോന്‍ മികച്ച നടിയുമായി. ബ്ളെസിയാണ് മികച്ച സംവിധായകന്‍.
- nരാഷ്ട്രപതി തെരഞ്ഞെടുപ്പു നടന്നു.
ജൂലൈ 20
- യു.എസിലെ തിയറ്ററില്‍ മുഖംമൂടി ധരിച്ച യുവാവ് നടത്തിയ വെടിവെപ്പില്‍ 12പേര്‍ കൊല്ലപ്പെട്ടു.
ജൂലൈ 21
- എയര്‍ ഇന്ത്യ ഡയറക്ടര്‍ ബോര്‍ഡില്‍നിന്ന് പ്രമുഖ പ്രവാസി വ്യവസായി എം.എ. യൂസുഫലി രാജിവെച്ചു.
ജൂലൈ 22
- രാജ്യത്തിന്‍െറ 13ാമത് രാഷ്ട്രപതിയായി യു.പി.എ സ്ഥാനാര്‍ഥി പ്രണബ് മുഖര്‍ജി തെരഞ്ഞെടുക്കപ്പെട്ടു.
ജൂലൈ 23
- പരിസ്ഥിതി പ്രവര്‍ത്തക വന്ദനശിവക്ക് ഈ വര്‍ഷത്തെ ഫുകുവോക്ക പുരസ്കാരം ലഭിച്ചു.
- കേരളവും കര്‍ണാടകയുമൊഴികെയുള്ള സംസ്ഥാനങ്ങളില്‍ എന്‍ഡോസള്‍ഫാന്‍ ഉപയോഗിക്കാന്‍ അനുവദിക്കണമെന്ന് സുപ്രീംകോടതിയില്‍ കേന്ദ്രസര്‍ക്കാര്‍ ശിപാര്‍ശ നടത്തി.
- അസമില്‍ വര്‍ഗീയ കലാപത്തില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം 32 ആയി.
- ഇന്ത്യന്‍ സ്വാതന്ത്ര്യസമരചരിത്രത്തിലെ വീരവനിതയായിരുന്ന ക്യാപ്റ്റന്‍ ലക്ഷ്മി സൈഗാള്‍ അന്തരിച്ചു. ഡോ. എസ്. സ്വാമിനാഥന്‍െറയും അമ്മു സ്വാമിനാഥന്‍െറയും മകളായി 1914 ഒക്ടോബര്‍ 24ന് പാലക്കാട് ആനക്കര വടക്കത്ത് തറവാടിലായിരുന്നു ലക്ഷ്മിയുടെ ജനനം. പിന്നീട്, സ്വാതന്ത്ര്യസമരം കൊടുമ്പിരികൊള്ളുമ്പോള്‍, സുഭാഷ് ചന്ദ്രബോസിന്‍െറ ഇന്ത്യന്‍ നാഷനല്‍ ആര്‍മി (ഐ.എന്‍.എ)യില്‍ ലക്ഷ്മി അണിചേര്‍ന്നു. ഐ.എന്‍.എയുടെ വനിതാവിഭാഗമായ റാണി ത്സാന്‍സി റെജിമെന്‍റിന്‍െറ ക്യാപ്റ്റനായതോടെ അവര്‍ ‘ക്യാപ്റ്റന്‍ ലക്ഷ്മി’ ആയി. ഐ.എന്‍.എയില്‍ സഹപ്രവര്‍ത്തകനായിരുന്ന കേണല്‍ പ്രേംകുമാര്‍ സൈഗാളിനെ വിവാഹം ചെയ്തതോടെ ‘ക്യാപ്റ്റന്‍ ലക്ഷ്മി സൈഗാള്‍’ എന്നായി അവരുടെ മുഴുവന്‍ പേര്. പിന്നീട്, രാജ്യസഭാംഗമായ ക്യാപ്റ്റന്‍ ലക്ഷ്മി 2002ല്‍ ഡോ. എ.പി.ജെ. അബ്ദുല്‍കലാമിനെതിരെ രാഷ്പ്രതിസ്ഥാനത്തേക്ക് മത്സരിക്കുകയും ചെയ്തിരുന്നു.
ജൂലൈ 24
- മൃദംഗവിദ്വാന്‍ സംഗീതകലാചാര്യ മാവേലിക്കര കെ. വേലുക്കുട്ടിനായര്‍ അന്തരിച്ചു.
- പ്രശസ്ത ചരിത്രകാരന്‍ ഡോ. ഹാംലെറ്റ് ബാരെ എന്‍ഗാപ്കിന്‍റ (91) അന്തരിച്ചു.
ജൂലൈ 25
- പ്രണബ് മുഖര്‍ജി രാജ്യത്തിന്‍െറ രാഷ്ട്രപതിയായി സ്ഥാനമേറ്റു.
ജൂലൈ 26
- സംസ്ഥാനത്ത് വൈദ്യുതി ചാര്‍ജ് കുത്തനെ കൂട്ടി.
- പത്രപ്രവര്‍ത്തക രംഗത്തെ മികവിനുള്ള പ്രേംഭാട്ടിയ അവാര്‍ഡ് പി.ആര്‍. രമേശ്, ശാലിനി സിങ് എന്നിവര്‍ക്ക്. രാഷ്ട്രീയ റിപ്പോര്‍ട്ടിങ്ങിലെ മികവ് മുന്‍നിര്‍ത്തിയാണ് ഇക്കണോമിക് ടൈംസിന്‍െറ നാഷനല്‍ പൊളിറ്റിക്കല്‍ എഡിറ്ററായ പി.ആര്‍. രമേശിന് പുരസ്കാരം.
ജൂലൈ 27
- ഒളിമ്പിക്സ് 2012ന് ലണ്ടനില്‍ തുടക്കമായി.
ജൂലൈ 28
- അസമിലെ കൊക്രജറില്‍ വര്‍ഗീയ കലാപത്തിനിരയായവരെ പ്രധാനമന്ത്രി മന്‍മോഹന്‍ സിങ് സന്ദര്‍ശിച്ചു.
ജൂലൈ 29
- ഇന്ത്യന്‍ ശാസ്ത്രീയനൃത്തരംഗത്തെ അതുല്യ പ്രതിഭകളിലൊരാളായ, കുച്ചിപ്പുടി ആചാര്യന്‍ വെമ്പടി ചിന്നസത്യം(82) അന്തരിച്ചു.
- ബ്രഹ്മോസ് സൂപ്പര്‍സോണിക് ക്രൂസ് മിസൈല്‍ ഇന്ത്യ വിജയകരമായി പരീക്ഷിച്ചു. 290 കിലോ മീറ്റര്‍ ദൂരപരിധിയുള്ള ഭൂതല-ഭൂതല മിസൈലിന് 300 കിലോഗ്രാം ആയുധങ്ങള്‍ വഹിക്കാന്‍ ശേഷിയുണ്ട്.
ജൂലൈ 30
- പുരുഷ വിഭാഗം പത്ത് മീറ്റര്‍ എയര്‍ റൈഫിളില്‍ ഗഗന്‍ നാരംഗ് വെങ്കല മെഡല്‍ നേടി ലണ്ടന്‍ 2012 ഒളിബിക്സില്‍ ഇന്ത്യയുടെ ആദ്യ നേട്ടത്തിനര്‍ഹനായി.
- ന്യൂദല്‍ഹി-ചെന്നൈ തമിഴ്നാട് എക്സ്പ്രസ് ട്രെയിനിന് ആന്ധ്രപ്രദേശിലെ നെല്ലൂരില്‍വെച്ച് തീപിടിച്ച് 32 യാത്രക്കാര്‍ വെന്തുമരിച്ചു.
ജൂലൈ 31
- കേന്ദ്രമന്ത്രിസഭയില്‍ ധനവകുപ്പ് പി. ചിദംബരത്തിനും അദ്ദേഹം കൈകാര്യംചെയ്തിരുന്ന ആഭ്യന്തരം സുശീല്‍കുമാര്‍ ഷിന്‍ഡെക്കും ഊര്‍ജവകുപ്പിന്‍െറ അധികചുമതല കോര്‍പറേറ്റ്കാര്യ മന്ത്രി വീരപ്പമൊയ്ലിക്കും നല്‍കി സുപ്രധാനമായ മൂന്നു പദവികളില്‍ മാറ്റം വരുത്തി.
- റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ ഡി. സുബ്ബറാവു ബാങ്കിന്‍െറ വായ്പാ നയം പ്രഖ്യാപിച്ചു.
- ദക്ഷിണ വായുസേനാ ആസ്ഥാനത്തിന്‍െറ പുതിയ മേധാവിയായി എയര്‍മാര്‍ഷല്‍ രാകേഷ്കുമാര്‍ ജോളി ചുമതലയേറ്റു.
No comments:
Post a Comment