Showing posts with label അന്താരാഷ്ട്ര ദാരിദ്രനിര്‍മാര്‍ജന ദിനം. Show all posts
Showing posts with label അന്താരാഷ്ട്ര ദാരിദ്രനിര്‍മാര്‍ജന ദിനം. Show all posts

Wednesday, 17 October 2012

(ഒക്ടോബര്‍ 17) അന്താരാഷ്ട്ര ദാരിദ്രനിര്‍മാര്‍ജന ദിനം


അന്താരാഷ്ട്ര ദാരിദ്രനിര്‍മാര്‍ജന ദിനാചരണത്തിന്റെ തുടക്കം 1987 ഒക്ടോബര്‍ 17നാണ്. ദാരിദ്രം, അക്രമം, പട്ടിണി എന്നിവയാല്‍ ലോകമെമ്പാടും ദുരിതമനുഭവിക്കുന്നവരെ മഹത്വപ്പെടുത്തുന്നതിലേക്കായി അന്നേദിവസം ലക്ഷത്തില്‍പ്പരം ജനങ്ങൾ പാരിസ് പട്ടണത്തിൽ ഒത്തുകൂടി. തുടര്‍ന്നുള്ള വര്‍ഷങ്ങളിൽ ഈ ദിനം, ദാരിദ്രനിര്‍മാര്‍ജന പ്രതിബദ്ധത ഉറപ്പിക്കാനും പ്രവര്‍ത്തങ്ങൾ ശക്തിപ്പെടുത്തുവാനുള്ള അവസരമായി വ്യക്തികളും സംഘടനകളും ഉപയോഗപ്പെടുത്തി വരുകയാണ്.[1]. ഐക്യരാഷ്ട്രപൊതുസഭയുടെ 1993 മാര്‍ച്ച്‌ 31ലെ നമ്പര്‍ - 47 /196 തീരുമാനം അനുസരിച്ച് ഒക്ടോബര്‍ 17 അന്താരാഷ്ട്ര ദാരിദ്രനിര്‍മാര്‍ജന ദിനമായി പ്രഖ്യാപിച്ചു.[2]
കോപെൻഹേഗിലെ സാമൂഹ്യ ഉച്ചകോടിയെ തുടര്‍ന്ന് , 1997 മുതല്‍ 2006 വരെ, ആദ്യത്തെ ദാരിദ്രനിര്‍മാര്‍ജന ദശകമായി ആചരിക്കുവാൻ ഐക്യരാഷ്ട്രപൊതുസഭ 1995 ഡിസംബറില്‍തീരുമാനിച്ചു. 2015 ആകുമ്പോഴേക്കും ലോകത്തിലെ കഠിന ദാരിദ്ര്യം പകുതിയാക്കി കുറയ്ക്കുവാന്‍ 2000ത്തിലെ സഹസ്രാബ്ദ ഉച്ചകോടിയിലെ ആദ്യത്തെ ലക്ഷ്യമായി തീരുമാനമെടുത്തിട്ടുണ്ട്.