മേയ് 1
- അസമിലെ ബ്രഹ്മപുത്ര നദിയിലുണ്ടായ ബോട്ടപകടത്തില്‍ 250ഓളം യാത്രക്കാര്‍ മരിച്ചു.
- ലോക തൊഴിലാളി ദിനത്തില്‍ പൊതു പണിമുടക്കിന് ആഹ്വാനംചെയ്ത് വാള്‍സ്ട്രീറ്റ് പിടിച്ചെടുക്കല്‍ (ഒക്യുപൈ) പ്രക്ഷോഭകാരികള്‍ അമേരിക്കയിലെമ്പാടും പ്രതിഷേധ പ്രകടനങ്ങള്‍ നടത്തി.
മേയ് 2
- കടല്‍ക്കൊല കേസ് അന്വേഷണത്തിന് കേരള പൊലീസ് കസ്റ്റഡിയിലെടുത്ത ഇറ്റാലിയന്‍ ചരക്കുകപ്പല്‍ എന്‍റിക്ക ലെക്സി ഉപാധികളോടെ വിട്ടുകൊടുക്കാന്‍ സുപ്രീംകോടതി ഉത്തരവിട്ടു.
- സംസ്ഥാനത്തെ സ്വകാര്യ ആശുപത്രികളിലെ നഴ്സുമാരുടെ ശമ്പളം ഗണ്യമായി വര്‍ധിപ്പിക്കാനും കൃത്യമായ സേവന വേതന വ്യവസ്ഥകള്‍ നടപ്പാക്കാനും നിര്‍ദേശിക്കുന്ന ഡോ. എസ്. ബലരാമന്‍ കമീഷന്‍ റിപ്പോര്‍ട്ട് സര്‍ക്കാറിന് സമര്‍പ്പിച്ചു.
- മ്യാന്മര്‍ ജനാധിപത്യ നേതാവ് ഓങ്സാന്‍ സൂചി പാര്‍ലമെന്‍റ് അംഗമായി സത്യപ്രതിജ്ഞ ചെയ്തു.
മേയ് 3
- സുക്മ കലക്ടര്‍ അലക്സ്പോള്‍ മേനോനെ മാവോയിസ്റ്റുകള്‍ വിട്ടയച്ചു.
- സ്പാനിഷ് ലീഗ് ഫുട്ബാള്‍ കിരീടം റയല്‍ മഡ്രിഡിന്.
- പ്രമുഖ ബി.ജെ.പി നേതാവ് എസ് .എസ്. അഹ്ലുവാലിയ ഝാര്‍ഖണ്ഡില്‍നിന്നും രാജ്യസഭയിലേക്ക് മത്സരിച്ച് തോറ്റു.
മേയ് 4
- സി.പി.എം വിമതനും റെവലൂഷനറി മാര്‍ക്സിസ്റ്റ് പാര്‍ട്ടി നേതാവുമായ ടി.പി ചന്ദ്രശേഖരനെ അജ്ഞാതര്‍ വെട്ടിക്കൊന്നു.
- ഇടുക്കിയിലുണ്ടായ ഭൂകമ്പങ്ങള്‍ കൊണ്ടോ കാലപ്പഴക്കം കൊണ്ടോ മുല്ലപ്പെരിയാര്‍ അണക്കെട്ടിന് ബലക്ഷയമുണ്ടായിട്ടില്ലെന്ന് സുപ്രീംകോടതി നിയോഗിച്ച ഉന്നതാധികാര സമിതി റിപ്പോര്‍ട്ട് നല്‍കി.
- നേപ്പാളില്‍ പുതിയ ഭരണഘടനാ നിര്‍മാണ പ്രതിസന്ധി പരിഹരിക്കാന്‍ രാജ്യത്ത് സര്‍വകക്ഷി സര്‍ക്കാറിന് ധാരണയായി. ഇതിന്‍െറ ഭാഗമായി യൂനിഫൈഡ് കമ്യൂണിസ്റ്റ് പാര്‍ട്ടി ഓഫ് നേപ്പാള്‍ നേതാവ് ബാബുറാം ഭട്ടാറായിയുടെ നേതൃത്വത്തിലുള്ള മന്ത്രിസഭ രാജിവെച്ചു.
- ഡെംപോ ഗോവയുടെ സ്റ്റാര്‍ ഡിഫന്‍ഡര്‍ സമീര്‍ നായിക് രാജ്യാന്തര ഫുട്ബാളില്‍നിന്ന് ബൂട്ടഴിച്ചു.
മേയ് 5
- ജപ്പാന്‍ ആണവറിയാക്ടറുകള്‍ രാജ്യത്ത് പൂര്‍ണമായും ഉപേക്ഷിച്ചു.
- ലോകം കണ്ട ഏറ്റവും മികച്ച നൈജീരിയന്‍ ഫുട്ബാളര്‍ റഷീദി യെകീനി (48) അന്തരിച്ചു.
- എഫ്.എ കപ്പ് ഫുട്ബാള്‍ കിരീടം ചെല്‍സി എഫ്.സിക്ക്.
മേയ് 6
- ഫ്രാന്‍സ് പ്രസിഡന്‍റ് തെരഞ്ഞെടുപ്പില്‍ നികളസ് സാര്‍കോസി യുഗത്തിന് അന്ത്യം കുറിച്ച് സോഷ്യലിസ്റ്റ് പാര്‍ട്ടി നേതാവ് ഫ്രാങ്സ്വാ ഓലന്‍ഡ് പ്രസിഡന്‍റ് പദം ഉറപ്പിച്ചു.
- നോവലിസ്റ്റ് ഏകലവ്യന്‍ (കൊള്ളന്നൂര്‍ വീട്ടില്‍ കെ.എം. മാത്യു -78) അന്തരിച്ചു.
- അമേരിക്കന്‍ വിദേശകാര്യസെക്രട്ടറി ഹിലരി ക്ളിന്‍റന്‍ മൂന്നുദിവസത്തെ ഔദ്യാഗിക സന്ദര്‍ശനത്തിന് ഇന്ത്യയിലെത്തി.
- ഫുട്ബോള്‍താരം ലയണല്‍ മെസ്സി റെക്കോഡുകളില്‍ ഹാട്രിക്ക് നേട്ടത്തിനുടമയായി.
മെയ് 7
- ബ്രാന്‍ഡ് ചെയ്തതും അല്ലാത്തതുമായ എല്ലായിനം ആഭരണങ്ങള്‍ക്കും ബജറ്റില്‍ ചുമത്തിയ ഒരു ശതമാനം അധിക എക്സൈസ് തീരുവ പിന്‍വലിച്ചു.
- ഇന്ത്യന്‍ ഡിസ്കസ് ത്രോ താരം കൃഷ്ണ പൂനിയക്ക് ദേശീയ റെക്കോഡ്.
മെയ് 8
- സര്‍ക്കാര്‍ ക്വാട്ടയില്‍ ഹജ്ജിന് പോകുന്നവര്‍ക്ക് കേന്ദ്ര സര്‍ക്കാര്‍ നല്‍കുന്ന സബ്സിഡി പത്ത് വര്‍ഷം കൊണ്ട് നിര്‍ത്തലാക്കി അത് സമുദായത്തിന്‍െറ സാമൂഹിക- വിദ്യാഭ്യാസ ഉന്നമനത്തിന് വിനിയോഗിക്കണമെന്ന് സുപ്രീംകോടതി വിധിച്ചു.
- കാര്‍ഷിക കടാശ്വാസ കമീഷന്‍ ചെയര്‍മാനായി ജസ്റ്റിസ് കെ.ആര്‍. ഉദയഭാനുവിനെ നിയമിക്കാന്‍ സംസ്ഥാന മന്ത്രിസഭായോഗം തീരുമാനിച്ചു.
മേയ് 11:
- ഇന്ത്യയുടെ വ്യവസായിക വളര്‍ച്ച ഒരു മാസം മുമ്പത്തെ 9.4 ശതമാനത്തില്‍നിന്ന് മൂന്നര ശതമാനത്തിലേക്ക് കൂപ്പുകുത്തി.
മേയ് 13:
- റെവലൂഷനറി മാര്‍ക്സിസ്റ്റ് പാര്‍ട്ടി നേതാവ് ടി.പി. ചന്ദ്രശേഖരനെ വെട്ടിക്കൊന്ന കേസ് ക്രൈംബ്രാഞ്ചിന്വിട്ട് ഉത്തരവായി.
മേയ് 14:
- വടക്കന്‍ നേപ്പാളില്‍ ചെറുവിമാനം കുന്നിലിടിച്ചു തകര്‍ന്ന് 13 ഇന്ത്യക്കാരടക്കം 15 പേര്‍ കൊല്ലപ്പെട്ടു. രണ്ടു കുഞ്ഞുങ്ങളടക്കം മൂന്ന് ഇന്ത്യക്കാരും രണ്ട് ഡാനിഷ് പൗരന്മാരും നേപ്പാള്‍ സ്വദേശിനിയായ ഒരു എയര്‍ഹോസ്റ്റസും പരിക്കുകളോടെ അദ്ഭുതകരമായി രക്ഷപ്പെട്ടു.
മേയ് 15:
- റെവലൂഷനറി മാര്‍ക്സിസ്റ്റ് പാര്‍ട്ടി നേതാവ് ടി.പി. ചന്ദ്രശേഖരന്‍ കൊല്ലപ്പെട്ട കേസില്‍ സി.പി.എം ലോക്കല്‍ കമ്മിറ്റിയംഗമടക്കം അഞ്ചു പേര്‍ അറസ്റ്റിലായി.
- ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് (ഐ.പി.എല്‍) ക്രിക്കറ്റ് ടൂര്‍ണമെന്‍റിലുണ്ടായ ഒത്തുകളി വിവാദത്തില്‍ പഞ്ചാബ് കിങ്സ് ഇലവന്‍ താരങ്ങളായ ശലഭ് ശ്രീവാസ്തവ, അമിത് യാദവ്, ഡെക്കാന്‍ ചാര്‍ജേഴ്സിന്‍െറ ടി.പി. സുധീന്ദ്ര, പുണെ വാരിയേഴ്സിന്‍െറ മോനിഷ് മിശ്ര, ഇന്ത്യന്‍ ക്രിക്കറ്റ് ലീഗില്‍ (ഐ.സി.എല്‍) കളിച്ച അഭിനവ് ബാലി എന്നിവരെ ഐ.പി.എല്‍ ഭരണസമിതി അന്വേഷണ വിധേയമായി 15 ദിവസത്തേക്ക് സസ്പെന്‍ഡ് ചെയ്തു.
- 2ജി സ്പെക്ട്രം അഴിമതി കേസില്‍ 15 മാസത്തെ ജയില്‍വാസത്തിനുശേഷം മുന്‍ ടെലികോം മന്ത്രി എ. രാജക്ക് ദല്‍ഹി കോടതി ജാമ്യം അനുവദിച്ചു.
- വിവാദമായ ആന്‍ട്രിക്സ്-ദേവാസ് കരാര്‍ സംബന്ധിച്ച കംട്രോളര്‍-ഓഡിറ്റര്‍ ജനറല്‍ (സി.എ.ജി) റിപ്പോര്‍ട്ടില്‍ ബഹിരാകാശ വകുപ്പിനും ഐ.എസ്.ആര്‍.ഒ മുന്‍ ചെയര്‍മാന്‍ ജി. മാധവന്‍ നായര്‍ക്കും രൂക്ഷവിമര്‍ശം.
മേയ് 16:
- വിഖ്യാത ലാറ്റിനമേരിക്കന്‍ എഴുത്തുകാരനും നോവലിസ്റ്റുമായ കാര്‍ലോസ് ഫ്യുവന്‍റസ് അന്തരിച്ചു. 83 വയസ്സായിരുന്നു.
മേയ് 17
- പൊന്നാനി ഭാരതപ്പുഴക്കു കുറുകെ നിര്‍മിച്ച ചമ്രവട്ടം റെഗുലേറ്റര്‍ കം ബ്രിഡ്ജ് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി നാടിന് സമര്‍പ്പിച്ചു.
മേയ് 18
- കടല്‍ വെടിവെപ്പു കേസില്‍ ഇറ്റാലിയന്‍ കപ്പല്‍ ‘എന്‍റിക്ക ലെക്സി’യിലെ നാവികരായ ലസ്തോറേ മാസി മിലാനോ, സാല്‍വത്തോറേ ജിറോണ്‍ എന്നിവരെ ഒന്നും രണ്ടും പ്രതികളാക്കി പ്രത്യേക അന്വേഷണസംഘം ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചു. പ്രതിഷേധമെന്നോണം ഇറ്റലി ഇന്ത്യയിലെ അംബാസഡറെ തിരിച്ചുവിളിച്ചു.
- മുന്‍ ശ്രീലങ്കന്‍ സൈനികമേധാവി ശരത് ഫൊന്‍സേകക്ക് കൊളംബോ ഹൈകോടതി ജാമ്യം നല്‍കി.
മേയ് 19
- ബംഗാളില്‍ മുസ്ലിംകളിലെ 30 ജാതികളെകൂടി മറ്റു പിന്നാക്ക വിഭാഗങ്ങളില്‍പെടുത്തി (ഒ.ബി.സി) തൃണമൂല്‍ സര്‍ക്കാര്‍ വിജ്ഞാപനം പുറപ്പെടുവിച്ചു.
- തുനീഷ്യയിലെ ഇന്ത്യന്‍ അംബാസഡറായി കാസര്‍കോട് ജില്ലയില്‍നിന്നുള്ള നഗ്മ ഫരീ മാലിക് ഐ.എഫ്.എസ് നിയമിതയായി.
മേയ് 20
- സുവീരന്‍ സംവിധാനം ചെയ്ത ‘ബ്യാരി’ക്ക് കൊളംബോയില്‍ നടന്ന സാര്‍ക് സിനിമാ ഫെസ്റ്റില്‍ വെങ്കല മെഡല്‍ ലഭിച്ചു.
- പ്രശസ്ത നരവംശ ശാസ്ത്രജ്ഞ ലീല ദുബെ (89) അന്തരിച്ചു.
- യൂറോപ്യന്‍ ക്ളബ് ഫുട്ബാളിന്‍െറ പരമോന്നതമായ ചാമ്പ്യന്‍സ് ലീഗ് കിരീടം ബയേണ്‍ മ്യൂണിക്കിനെ കീഴടക്കി ചെല്‍സി ഫുട്ബാള്‍ ക്ളബ ് നേടി.
മേയ് 22
- ഹുബ്ളി-ബംഗളൂരു ഹംപി എക്സ്പ്രസ് ആന്ധ്രപ്രദേശിലെ അനന്ത്പൂര്‍ ജില്ലയിലെ പെനുകൊണ്ട സ്റ്റേഷനില്‍ നിര്‍ത്തിയിട്ട ചരക്കുവണ്ടിയുടെ പിറകിലിടിച്ച് 25 പേര്‍ കൊല്ലപ്പെട്ടു.
- 40ലധികം പേര്‍ക്ക് പരിക്കേറ്റു.
- അമേരിക്കയിലെ ഷികാഗോയില്‍ ചേര്‍ന്ന 28 അംഗരാഷ്ട്രങ്ങളുടേതടക്കം 50 രാഷ്ട്രനേതാക്കന്മാര്‍ പങ്കെടുത്ത രണ്ടുദിവസത്തെ നാറ്റോ ഉച്ചകോടി അഫ്ഗാനിസ്താന്‍െറ നിയന്ത്രണം 2014ഓടെ സ്വദേശ സൈന്യത്തിന് കൈമാറാനുള്ള പദ്ധതി അംഗീകരിച്ചു.
- പ്രമുഖ സാമ്പത്തിക പൊതുനയവിശകലന വിദഗ്ധന്‍ ഷാഫി മത്തേറെ മുഖ്യമന്ത്രിയുടെ സാമ്പത്തിക ഉപദേഷ്ടാവായി നിയമിച്ചു.
മേയ് 23
- രാജ്യത്തെ പൊതുമേഖലാ എണ്ണ ക്കമ്പനികള്‍ പെട്രോള്‍വില കുത്തനെ കൂട്ടി. നികുതി ഉള്‍പ്പെടെ വിവിധ സംസ്ഥാനങ്ങളില്‍ 7.22 മുതല്‍ 8.35 രൂപവരെ വര്‍ധിപ്പിച്ചു.
- ആസ്¤്രടലിയന്‍ സമ്പന്ന ഗിന റൈന്‍ഹര്‍ട് വാള്‍മാര്‍ട്ട് ഉടമ ക്രിസ്റ്റി വാള്‍ട്ടനെ പിന്തള്ളി ലോകത്തിലെ ഏറ്റവും വലിയ ധനിക എന്ന റെക്കോഡ് സ്വന്തമാക്കി.
- ലോകവന്‍ശക്തികള്‍ ഇറാനുമായി ബാഗ്ദാദില്‍ ആണവചര്‍ച്ച തുടങ്ങി.
- ഉസാമ ബിന്‍ലാദിനെ പിടികൂടാന്‍ സി.ഐ.എയെ സഹായിച്ച പാകിസ്്താന്‍ ഡോക്ടര്‍ ശകീല്‍ അഫ്രീദിക്ക് 33 വര്‍ഷം കഠിന തടവിന് പാകിസ്താന്‍ കോടതി വിധിച്ചു.
മേയ് 24
- ബി.ജെ.പി ദേശീയ പ്രസിഡന്‍റായി നിതിന്‍ ഗഡ്കരിയെ വീണ്ടും തെരഞ്ഞെടുത്തു.
- പ്രശസ്ത സാഹിത്യകാരിയും മനുഷ്യാവകാശ പ്രവര്‍ത്തകയുമായ മഹാശ്വേതാദേവി പശ്ചിമബംഗ്ളാ ള്‍ സാഹിത്യ അക്കാദമിയുടെ ചെയര്‍പേഴ്സന്‍സ്ഥാനം രാജിവെച്ചു.
- ജമ്മു-കശ്മീരില്‍ സൈന്യത്തിന്‍െറ സാന്നിധ്യം കുറക്കാനും സേനാ പ്രത്യേകാധികാര നിയമം, പൊതുസുരക്ഷാ നിയമം, അസ്വസ്ഥമേഖലാ നിയമം എന്നിവ പുന:പരിശോധിക്കാനും കേന്ദ്രം നിയോഗിച്ച ദിലീപ് പട്ഗോങ്കര്‍, രാധാകുമാര്‍, എം.എം. അന്‍സാരി എന്നിവരു ള്‍പ്പെട്ട മൂന്നംഗ സമിതി ശിപാര്‍ശ ചെയ്തു.
മേയ് 25
സംസ്ഥാനത്ത് പാന്‍മസാല നിരോധിച്ചു. 2011ലെ ഭക്ഷ്യസുരക്ഷാ നിയമത്തിലെ വ്യവസ്ഥ പ്രകാരമാണ് നിരോധം.
മുല്ലപ്പെരിയാറിനെയും അതിരപള്ളിയെയും അതീവ സുരക്ഷാ ദുര്‍ബല പ്രദേശത്തില്‍പ്പെടുത്തി രണ്ടിടത്തും പുതിയ ഡാം നിര്‍മാണം തടഞ്ഞുകൊണ്ടുള്ള മാധവ് ഗാഡ്ഗില്‍ കമ്മിറ്റി റിപ്പോര്‍ട്ട് സര്‍ക്കാര്‍ പുറത്തുവിട്ടു.
ജയില്‍മോചിതനായ ശ്രീലങ്കന്‍ മുന്‍ സൈനിക മേധാവി ശരത് ഫൊന്‍സേകക്ക് ഏഴു വര്‍ഷത്തേക്ക് തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതിന് ഭരണകൂടം വിലക്ക് ഏര്‍പ്പെടുത്തി.
സിറിയയിലെ ഹിംസിനടുത്ത ഹൗലയില്‍ ഡസന്‍ കണക്കിന് കുട്ടികളടക്കം നൂറോളം സിവിലിയന്മാരെ സേന വധിച്ചു.
പാകിസ്താന്‍ മുന്‍ പ്രധാനമന്ത്രി ബേനസീര്‍ ഭുട്ടോയെ വധിച്ചത് പര്‍വേസ് മുഷര്‍റഫാണെന്ന് ഭുട്ടോ പുത്രന്‍ ബിലാവല്‍ ഭുട്ടോ.
ഐക്യരാഷ്ട്രസഭക്കു കീഴിലുള്ള യു.എന്‍ ഹ്യൂമന്‍റൈറ്റ് കമീഷന്‍ മേധാവിയായി ഇന്ത്യന്‍ വംശജ നവി പിള്ള നിയമിതയായി.
സന്തോഷ് ട്രോഫി ഫുട്ബാളില്‍ കേരളം സെമിയില്‍ സര്‍വീസസിനോട് തോറ്റ് പുറത്തായി.
മേയ് 26
ജെ.എസ്.എസ് സംസ്ഥാന സെക്രട്ടറി പ്രഫ. എ.വി. താമരാക്ഷന്‍ പാര്‍ട്ടി വിട്ടു.
ഗസ്സയിലേക്കുള്ള സഹായകപ്പല്‍ റെയ്ഡിനിടെ ഇസ്രായേല്‍ കൊലപ്പെടുത്തിയ ഫ്ളോട്ടില സംഘത്തിന് അനുവദിച്ച സഹായതുക തുര്‍ക്കി തള്ളി.
ഈജിപ്തില്‍ പ്രസിഡന്‍റ് തെരഞ്ഞെടുപ്പില്‍ ഒരു സ്ഥാനാര്‍ഥിക്കും നിര്‍ണിത ഭൂരിപക്ഷം ലഭിക്കാത്തതിനാല്‍ തെരഞ്ഞെടുപ്പ് രണ്ടാം ഘട്ടത്തിലേക്ക് കടന്നു.
മേയ് 27
അനധികൃതസ്വത്ത് സമ്പാദന കേസില്‍ ആന്ധ്രയില്‍ ജഗന്‍മോഹന്‍ റെഡ്ഡിയെ സി.ബി.ഐ അറസ്റ്റ് ചെയ്തു.
അഞ്ചാം ഐ.പി.എല്‍ 20 ട്വന്‍റി ക്രിക്കറ്റ്കിരീടം കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ് നേടി.
2011ലെ നാട്യരത്ന പുരസ്കാരത്തിന് പ്രശസ്ത നൃത്ത, നാടക,കഥകളി ആചാര്യന്‍ ചേമഞ്ചേരി കുഞ്ഞിരാമന്‍ നായര്‍ അര്‍ഹനായി.
സംസ്ഥാന സീനിയര്‍ അത്ലറ്റിക് മീറ്റില്‍ കോട്ടയം ജില്ലാ ടീം ഓവറോള്‍ കിരീടം ചൂടി.
മേയ് 28
വയനാട് ബാണാസുര സാഗര്‍ പദ്ധതിക്കെതിരെ തമിഴ്നാട് സുപ്രീംകോടതിയെ സമീപിച്ചു.
കാന്‍ ചലച്ചിത്രോത്സവത്തില്‍ ഫ്രഞ്ച് ചിത്രമായ ലൗ മികച്ച ചിത്രത്തിനുള്ള ഗോള്‍ഡന്‍ പാം നേടി.
മൂന്നു ദിവസത്തെ സന്ദര്‍ശനത്തിനായി പ്രധാനമന്ത്രി മന്‍മോഹന്‍ സിങ് മ്യാന്മറിലെത്തി.
തമിഴ്നാടിനെ തോല്‍പിച്ച് സര്‍വീസസ് സന്തോഷ് ട്രോഫി ഫുട്ബാള്‍ കിരീടം നേടി.
മേയ് 30
ഇന്ത്യയുടെ വിശ്വനാഥന്‍ ആനന്ദിന് ഏഴാമതും ലോക ചെസ് കിരീടം.
മാധ്യമങ്ങള്‍ക്കും പൊലീസിനുമെതിരെ നടപടി ആവശ്യപ്പെട്ട് സി.പി.എം ഹൈകോടതിയില്‍ ഹരജി നല്‍കി.
മുന്‍ ലൈബീരിയന്‍ പ്രസിഡന്‍റ്ചാള്‍സ് ടെയ്ലറെ ഹേഗിലെ അന്താരാഷ്ട്ര നീതിന്യായ കോടതി 50വര്‍ഷത്തെ കഠിന തടവിന് ശിക്ഷിച്ചു.
മേയ് 31
മികച്ച പ്രഫഷനല്‍ നാടകത്തിനുള്ള കേരള സംഗീത നാടക അക്കാദമിയുടെ അവാര്‍ഡ് മീനമ്പലം സന്തോഷ് സംവിധാനം ചെയ്ത, തിരുവനന്തപുരം അക്ഷരകലയുടെ ‘മതിലേരിക്കന്നി’ക്കു ലഭിച്ചു. മനോജ് നാരായണനാണ് മികച്ച സംവിധായകന്‍. സമഗ്ര സംഭാവനക്കുള്ള പുരസ്കാരം മരട് ജോസഫിന് ലഭിച്ചു. വിജയന്‍ മലാപ്പറമ്പ് മികച്ച നടനും ഉഷ ചന്ദ്രബാബു മികച്ച നടിക്കുമുള്ള അവാര്‍ഡുകള്‍ നേടി.
മികച്ച കവിതാ ഗ്രന്ഥത്തിനുള്ള 2011ലെ ഉള്ളൂര്‍ അവാര്‍ഡ് കെ.ജി. ശങ്കരപ്പിള്ളയുടെ ‘കെ.ജി.എസ്. കവിതകള്‍’ക്കും മഹാകവി ഉള്ളൂരിനെക്കുറിച്ച ഗവേഷണം/പഠനം എന്നിവക്ക് ഏര്‍പ്പെടുത്തിയ എന്‍ഡോവ്മെന്‍റ് അവാര്‍ഡ് മുന്‍ ചീഫ് സെക്രട്ടറി ആര്‍. രാമചന്ദ്രന്‍നായര്‍ക്കും ലഭിച്ചു.
No comments:
Post a Comment