ചങ്ങമ്പുഴയുടെ ഏറ്റവും പ്രസിദ്ധമായ കൃതി - രമണന്‍
ചങ്ങമ്പുഴയെ മലയാളത്തിലെ ഓര്ഫ്യുസ് എന്നു വിളിച്ചത് - എം.ലീലാവതി
ചങ്ങമ്പുഴയുടെ ആദ്യ സമാഹാരം - ബാഷ്പാഞ്ജലി
റുബായിയത്തിനു ചങ്ങമ്പുഴ രചിച്ച പരിഭാഷ – മദിരോത്സവം
മലയാളത്തിലെ ഏറ്റവും പ്രചാരം നേടിയ ദുരന്തകാവ്യം - രമണന്‍
ചങ്ങമ്പുഴ എഴുതിയ നോവല്‍ - കളിത്തോഴി
ചങ്ങമ്പുഴയുടെ പ്രധാന കൃതികള്‍ - രമണന്‍ , പാടുന്ന പിശാച്, സ്പന്ദിക്കുന്ന അസ്ഥിമാടം , ഓണപ്പൂക്കള്‍ , സങ്കല്‍പ്പകാന്തി , നിഴലുകള്‍ , അസ്ഥിയുടെ പൂക്കള്‍ , സ്വരരാഗസുധ
മനസ്വിനിയുടെ അവതാരിക – എസ്.കെ. നായര്‍
ആത്മഗീതപരമായ ചങ്ങമ്പുഴയുടെ ഒരു ദീര്‍ഘ കവിത – പാടുന്ന പിശാച്
മോപ്പസാങ്ങിന്റെ ഒരു കഥയെ ആസ്പദമാക്കി ചങ്ങമ്പുഴ എഴുതിയ ലഘുകാവ്യം - ആരാധകന്‍
ജയദേവന്റെ ഗീതാഗോവിന്ദം , 'ദേവഗീത ' എന്ന പേരില്‍ വിവര്‍ത്തനം ചെയ്തത് - ചങ്ങമ്പുഴ
' മയൂഖമാല ' (വിവര്‍ത്തനം) യുടെ കര്‍ത്താവ് - ചങ്ങമ്പുഴ
ടെന്നിസണ്ണിന്റെ 'ഈനോണ്‍ ' എന്ന കൃതിക്ക് ചങ്ങമ്പുഴ നടത്തിയ സ്വതന്ത്രവിവര്‍ത്തനം - സുധാംഗന
ബ്രൌണിങ്ങിന്റെ അവസാനത്തെസവാരിക്ക് ചങ്ങമ്പുഴ നടത്തിയ പരിഭാഷ – നിര്‍വൃതി
ചങ്ങമ്പുഴക്കവിത ആദ്യമായി പ്രസിദ്ധീകരിച്ച മാസിക – പൌരസ്ത്യദൂതന്‍
വയലാര്‍ സമര പശ്ചാത്തലത്തില്‍ വയലാര്‍ ഗര്‍ജ്ജിക്കുന്നു എന്ന കവിത രചിച്ചത് - പി. ഭാസ്കരന്‍
മറ്റൊലിക്കവികള്‍ എന്നറിയപ്പെടുന്നത് - ഒ .എന്‍.വി , പി. ഭാസ്കരന്‍ , വയലാര്‍ രാമവര്‍മ്മ
'കാലമാണവിശ്രമം പായുമെന്നശ്വം ' എന്നു പ്രഖ്യാപിച്ചത് - വയലാര്‍
നോണ്‍സെന്‍സ് കവിതകള്‍ എന്ന പേരില്‍ ആദ്യത്തെ സമാഹാരം പുറത്തിറക്കിയത് - കുഞ്ഞുണ്ണി
പാലാ നാരായണന്‍നായര്‍ കേരളത്തെക്കുറിച്ചെഴുതിയ ദീര്‍ഘ കൃതി - കേരളം വരുന്നു
തെലുങ്കാന സമരപശ്ചാത്തലത്തില്‍ വയലാര്‍ രചിച്ച കൃതി - തെലുങ്കാനയിലെ അമ്മ
മിനിയേച്ചര്‍ ഒട്ടോബയോഗ്രഫി എന്നു വിശേഷിപ്പിക്കപ്പെട്ട പി. ഭാസ്ക്കരന്റെ കാവ്യം - ഒറ്റക്കമ്പിയുള്ള തംബുരു
മലങ്കാടന്‍ എന്ന പേരില്‍ ധാരാളം ഹാസ്യകഥനങ്ങളും വിപ്ലവ കൃതികളും രചിച്ച കവി - ചെറുകാട് ഗോവിന്ദ പിഷാരടി
ഭാരതത്തിന്റെ പുനര്‍നിര്‍മ്മാണ പ്രവര്‍ത്തനങ്ങളെക്കുറിച്ച് ഭാഷയിലുണ്ടായ ഒന്നാമത്തെ ഖണ്ഡകാവ്യം - കെ.വി.കൃഷ്ണപിഷാരടിയുടെ ഭക്രാംനംഗല്‍
'ആളില്ലാക്കസേരകള്‍' രചിച്ചത് - ചെമ്മനം ചാക്കോ
കബീര്‍ സമ്മാനം ലഭിച്ച മലയാള കവി - അയ്യപ്പപ്പണിക്കര്‍
'കടത്തുവഞ്ചി 'ആരുടെ കവിത – കെടാമംഗലം പപ്പുക്കുട്ടി
'പൌരന്റ്റെ നെഹ്‌റു 'ആരുടെ കവിത - അക്കിത്തം
'മലയാളി ആരുടെ' കവിത - ഇടശ്ശേരി
'എഴുത്തച്ചനെഴുതുമ്പോള്‍ 'ആരുടെ കൃതിയാണ് - സച്ചിദാനന്ദന്‍
ഗായത്രീ വൃത്തത്തില്‍ എഴുതപ്പെട്ട ഒളപ്പമണ്ണയുടെ കാവ്യം - നങ്ങേമക്കുട്ടി
ബാലാമണിയമ്മയെക്കുറിച്ച് മകള്‍ നാലപ്പാട്ട് സുലോചന രചിച്ച പുസ്തകം - പേനയില്‍ തുഴഞ്ഞ ദൂരങ്ങള്‍
'ദൈവമേ കൈ തൊഴാം............... ' എന്ന പ്രാര്‍ഥനാഗാനം രചിച്ചത് - പന്തളം കേരളവര്‍മ്മ
മലയാളത്തില്‍ ഗദ്യ കവിതകളുടെ പ്രാരംഭാകന്‍ - ചിത്രമെഴുത്ത് വര്‍ഗീസ്
തൊഴിലാളി കവിയെന്നംഗീകരിക്കപ്പെട്ട കവി - കെടാമംഗലം പപ്പുക്കുട്ടി
ജോണ്‍ എബ്രഹാമിന്റെ സ്മരണയില്‍ ബാലചന്ദ്രന്‍ചുള്ളിക്കാട് എഴുതിയ കവിത – എവിടെ ജോണ്‍
' മരുഭൂമിയിലെ കിനാവുകള്‍' എന്ന കവിതാസമാഹാരം ആരുടെതാണ് - ജി.കുമാരപിള്ള
കേരളീയ കവിത്രയങ്ങളെയും വിദുഷിമാരെയും പ്രശംസിച്ചു കൊണ്ട് കേരളവര്‍മ്മ രചിച്ച കൃതി - കൈരളീ പ്രശസ്തി
ജോസഫ് മുണ്ടശ്ശേരിയുടെ കവിതാസമാഹാരം - ചിന്താമാധുരി
കുട്ടികൃഷ്ണമാരാരുടെ കവിതകള്‍ - നിഴലാട്ടം , കറുകമാല
കാളിദാസനെ നായകനാക്കി ഒ.എന്‍.വി. രചിച്ച കാവ്യം - ഉജ്ജയിനി
സരസ്വതീ സമ്മാനത്തിനര്‍ഹമായ ബാലാമണിയമ്മയുടെ കൃതി - നൈവേദ്യം
പഴശ്ശിയെക്കുറിച്ച് പി.കുഞ്ഞിരാമന്‍നായര്‍ എഴുതിയ കവിത – പുരളിമലയിലെ പൂമരങ്ങള്‍
മരണത്തെ വരനായി സങ്കല്‍പ്പിക്കുന്ന ജി.യുടെ കവിത – എന്റെ വേളി
കോഴിപങ്ക് എന്ന ആക്ഷേപഹാസ്യ കവിതയുടെ കര്‍ത്താവ് - സച്ചിദാനന്ദന്‍
മാവേലീ പുരാവൃത്തത്തെ മുന്‍നിര്‍ത്തി അക്കിത്തം രചിച്ച പ്രസിദ്ധ കാവ്യം - ബലിദര്ശനം
ഇത്താപ്പിരി എന്ന പ്രസിദ്ധ കവിത രചിച്ചത് - വയലാര്‍
കടമ്മനിട്ട വിവര്‍ത്തനം ചെയ്ത ഒക്ടോവിയാപാസിന്റെ കൃതി - സൂര്യശില
പുരാണേതിവൃത്തങ്ങള്‍ക്ക് നവീന മാനം നല്‍കുന്ന സുഗതകുമാരിയുടെ രണ്ടു കവിതകള്‍ - ഗജേന്ദ്രമോക്ഷം , കാളിയമര്‍ദ്ദനം
ദാദായിസ്റ്റ് സങ്കേതത്തിലെഴുതപ്പെട്ട എന്‍.എന്‍. കക്കാടിന്റെ കവിതകള്‍ - ചെറ്റകളുടെ പാട്ട് , പട്ടിപ്പാട്ട്
കൃഷ്ണബിംബങ്ങളുടെ കവിയത്രിയായി അറിയപ്പെടുന്നത് - സുഗതകുമാരി
ആദിവാസികളുടെ ദുരിതങ്ങളിലേക്ക് വിരല്‍ ചൂണ്ടുന്ന കടമ്മനിട്ടയുടെ കവിതകള്‍- കിരാതവൃത്തം , കാട്ടാളന്‍ , കുറത്തി
ദ്രാവിഡപാരമ്പര്യത്തിന്റെ കവിയെന്നറിയപ്പെടുന്ന കവി - കടമ്മനിട്ട രാമാകൃഷ്ണണന്‍
വൈലോപ്പിള്ളിയുടെ പ്രസിദ്ധമായ ദാമ്പത്യ കവിത – കണ്ണീര്‍പ്പാടം
ഒളപ്പമണ്ണയുടെ പ്രസിദ്ധമായ കഥാകാവ്യം - നങ്ങേമക്കുട്ടി
നിശിതമായ ആക്ഷേപഹാസ്യത്തിലൂന്നുന്ന എന്‍.വി.കൃഷ്ണവാര്യരുടെ ചില കവിതകള്‍ - എലികള്‍ , ഗാന്ധിയും ഗോഡ്സേയും , കൃഷ്ണവധം , ശ്വാനപ്രദര്സനം
മലയാളത്തിലെ ആദ്യത്തെ ഗീതക സമാഹാരം ഏത് - എം.പി.അപ്പന്റ്റെ വെള്ളിനക്ഷത്രം
യന്ത്ര സംസ്കാരത്തിന്റെ ദുരന്തം വ്യക്തമാക്കിയ ഇടശ്ശേരിക്കവിത – നെല്ലുകുത്തുകാരി പാറുവിന്റെ കഥ