Friday, 1 June 2012

2012 ജൂണ്‍


ജൂണ്‍ 1
  • ഉത്തരേന്ത്യയിലെ സവര്‍ണ ഭൂവുടമകളുടെ സ്വകാര്യ സായുധസേനയായ രണ്‍വീര്‍സേനയുടെ തലവന്‍ ബ്രഹ്മേശ്വര്‍ സിങ്ങി  ( 70)നെ  അജ്ഞാതര്‍ വെടിവെച്ചുകൊന്നു.
ജൂണ്‍ 3
  • നൈജീരിയയിലെ ലാഗോസില്‍ യാത്രാവിമാനം തകര്‍ന്ന് 193 പേര്‍ മരിച്ചു.
  • അണ്ണാഹസാരെയും യോഗ ഗുരു ബാബാ രാംദേവും ന്യൂദല്‍ഹിയില്‍ അഴിമതിക്കെതിരെ സംയുക്ത ഉപവാസം നടത്തി.
ജൂണ്‍ 4
  • ക്രിക്കറ്റ് ഇതിഹാസം സചിന്‍ ടെണ്ടുല്‍കര്‍ രാജ്യസഭാംഗമായി സത്യപ്രതിജ്ഞ ചെയ്തു.
  • വികസനത്തിനും ക്ഷേമത്തിനും ഊന്നല്‍ നല്‍കി യു.ഡി.എഫ് സര്‍ക്കാറിന്‍െറ രണ്ടാം വര്‍ഷത്തെ പദ്ധതികള്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പ്രഖ്യാപിച്ചു.
ജൂണ്‍ 5
  • സംസ്ഥാന പൊലീസില്‍ ഐ.ജി ടോമിന്‍ ജെ. തച്ചങ്കരി, കണ്ണൂര്‍ റേഞ്ച് ഡി.ഐ.ജി എസ്. ശ്രീജിത്, അടുത്തിടെ സര്‍വീസില്‍നിന്നു വിരമിച്ച ഡി.ജി.പി എസ്. പുലികേശി, ഉണ്ണിത്താന്‍ വധശ്രമ കേസിലെ പ്രതി എം. സന്തോഷ് നായര്‍ തുടങ്ങിയ ഉന്നതരുള്‍പ്പെടെ 605 പേര്‍ ക്രിമിനല്‍ കേസ് നേരിടുന്നവരാണെന്ന് ഡി.ജി.പി ജേക്കബ് പുന്നൂസ് ഹൈകോടതിയില്‍ മുദ്രവെച്ച കവറില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ പറയുന്നു.
ജൂണ്‍ 6
  • ശുക്രന്‍ കറുത്തപൊട്ടായി സൂര്യനെ ‘സ്പര്‍ശിച്ചു’കടന്നുപോകുന്ന അത്യപൂര്‍വ കാഴ്ചയായ ശുക്രസംതരണം കേരളത്തിലും ദൃശ്യമായി.
  • സി.പി.എം ഇടുക്കി ജില്ലാ സെക്രട്ടറി  എം.എം. മണിയെ തല്‍സ്ഥാനത്തുനിന്ന് നീക്കി.
  • ആഭ്യന്തരകലഹത്താല്‍ കലുഷിതമായ സിറിയയില്‍ കൃഷിമന്ത്രി റിയാദ് ഹിജാബിനെ പുതിയ പ്രധാനമന്ത്രിയായി പ്രസിഡന്‍റ് ബശ്ശാര്‍ അല്‍അസദ് നിയമിച്ചു.
ജൂണ്‍  8
  • ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി അഖിലേഷ് യാദവിന്‍െറ ഭാര്യ ഡിംപിള്‍ യാദവ് കനൗജ് ലോക്സഭാമണ്ഡലത്തില്‍നിന്ന് എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടു.
  • ബി.ജെ.പി നേതാവ് സഞ്ജയ് ജോഷി പാര്‍ട്ടിയുടെ പ്രാഥമിക അംഗത്വത്തില്‍നിന്ന് രാജിവെച്ചു.
ജൂണ്‍  9
  • കൊച്ചി സ്മാര്‍ട്ട് സിറ്റിയുടെ ആദ്യ പവലിയന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി നാടിന് സമര്‍പ്പിച്ചു.
  • പ്രമുഖ തെന്നിന്ത്യന്‍ സംവിധായകന്‍ കെ.എസ്.ആര്‍. ദാസ്(70) അന്തരിച്ചു.
  • ന്യൂട്രിനോകള്‍ക്ക് പ്രകാശത്തേക്കാള്‍ വേഗതയുണ്ടെന്നു സ്ഥാപിച്ച ഗ്രാന്‍ സെസൊ ലബോറട്ടറി വാദംതിരുത്തി, ഏറ്റവും വേഗത പ്രകാശത്തിനുതന്നെയെന്നു സമ്മതിച്ചു.
  • ഫ്രഞ്ച് ഓപണ്‍ വനിതാ കിരീടം മരിയാ ഷറപോവക്ക്.
ജൂണ്‍  10
  • മുഖ്യ തെരഞ്ഞെടുപ്പു കമീഷണറായി വി.എസ്. സമ്പത്ത് ചുമതലയേറ്റു.
ജൂണ്‍  11
  • വിവാദ സ്വാമി നിത്യാനന്ദക്കെതിരെ കര്‍ണാടക പൊലീസ് അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചു.
  • ബ്രിട്ടീഷ് നടന്‍ ജെയിംസ് കോര്‍ഡന് മികച്ച നടനുള്ള ടോണി പുരസ്കാരം ലഭിച്ചു.തിയറ്റര്‍ കലകള്‍ക്കു നല്‍കുന്ന മികച്ച അമേരിക്കന്‍ പുരസ്കാരമാണ് ടോണി.
  • ഫ്രഞ്ച് ഓപണ്‍ പുരുഷ കിരീടം റാഫേല്‍ നദാലിന്.
ജൂണ്‍  11
  • എം.എസ്.എഫ് പ്രവര്‍ത്തകന്‍ ഷുക്കൂര്‍ വധകേസില്‍ സി.പി.എം കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി. ജയരാജനെ പൊലീസ് ചോദ്യം ചെയ്തു.
  • ഗാന്ധി ഫൗണ്ടേഷന്‍െറ അന്താരാഷ്ട്ര സമാധാന അവാര്‍ഡുകള്‍ക്ക് ഇന്ത്യന്‍ മനുഷ്യാവകാശപ്രവര്‍ത്തകരായ ഡോ. ബിനായക് സെന്നും ബുലു ഇമാമും അര്‍ഹരായി.
  • ഈ വര്‍ഷത്തെ സോള്‍ സമാധാന പുരസ്കാരത്തിന് യു.എന്‍ സെക്രട്ടറി ജനറല്‍ ബാന്‍ കി മൂണ്‍ അര്‍ഹനായി. സ്ത്രീകളുടെയും കുട്ടികളുടെയും അവകാശങ്ങള്‍ സംരക്ഷിക്കുന്നതിനും വികസ്വരരാഷ്ട്രങ്ങളിലെ ദാരിദ്ര്യനിര്‍മാര്‍ജനത്തിനും   പശ്ചിമേഷ്യന്‍ രാജ്യങ്ങളുടെ ജനാധിപത്യവത്കരണത്തിനും നല്‍കിയ സംഭാവനകള്‍ പരിഗണിച്ചാണ് പുരസ്കാരം.
  • ഈ വര്‍ഷത്തെ കോമണ്‍വെല്‍ത്ത് പാശ്ചാത്യപുരസ്കാരത്തിന് ശ്രീലങ്കന്‍ നോവലിസ്റ്റ് ശേഹന്‍ കരുണതിലകയും ന്യൂസിലന്‍ഡുകാരി എമ്മ മാര്‍ട്ടിനും അര്‍ഹരായി. കരുണതിലകയുടെ ‘ചൈനമാന്‍: ദ  ലെജന്‍ഡ് ഓഫ് പ്രദീപ് മാത്യു’ എന്ന നോവലും എമ്മയുടെ ‘റ്റൂ ഗേള്‍സ് ഇന്‍ എ ബോട്ടു’മാണ് അവാര്‍ഡിന് പരിഗണിക്കപ്പെട്ടത്.
  • യൂറോപ്യന്‍ സാമ്പത്തികപ്രതിസന്ധികാരണം നൊബേല്‍ പുരസ്കാരത്തുക  അഞ്ചിലൊന്നായി വെട്ടിച്ചുരുക്കാന്‍ സ്വീഡിഷ് അക്കാദമി തിരുമാനിച്ചു.
ജൂണ്‍  13
  • പ്രശസ്ത ഗസല്‍ ഗായകന്‍ മെഹ്ദി ഹസന്‍ (84) അന്തരിച്ചു. കല്‍വന്ത് ഗോത്രത്തിലെ സംഗീതകുടുംബത്തില്‍, രാജസ്ഥാനിലെ ലുണ ഗ്രാമത്തില്‍ 1927ല്‍ ജനനം. 1935ല്‍ ഫസില്‍ക്കാ ബംഗ്ളായില്‍ സഹോദരനൊപ്പം ആദ്യ സംഗീത പരിപാടി. വിഭജനാനന്തര കാലത്ത് കുടുംബം പാകിസ്താനിലേക്ക് താമസംമാറി. 1957ല്‍ റേഡിയോ പാകിസ്താനില്‍ ആദ്യ സംഗീതപരിപാടി അവതരിപ്പിച്ചത് വഴിത്തിരിവായി. 2010ല്‍ പുറത്തിറങ്ങിയ ‘സര്‍ഹാദെയ്ന്‍’ എന്ന ആല്‍ബത്തില്‍ ലതാ മങ്കേഷ്കറിനൊപ്പം ‘തേരാ മില്‍ന’ എന്ന യുഗ്മഗാനം പാടി. ഇന്ത്യയില്‍ അവസാനം സംഗീത പരിപാടിക്കത്തെിയത് 2000ത്തില്‍. ഇന്ത്യയില്‍ സൈഗാള്‍ അവാര്‍ഡും നേപ്പാളില്‍ ഗോര്‍ഖ ദക്ഷിണ ബാഹു അവാര്‍ഡും  പാകിസ്താനില്‍ തമാഗെ ഇംതിയാസ്, ഹിലാലെ ഇംതിയാസ് തുടങ്ങിയ ബഹുമതികളും അദ്ദേഹത്തിന് ലഭിച്ചു.
  • മുന്‍ തുനീഷ്യന്‍  ഏകാധിപതി സൈനുല്‍ ആബിദീന്‍ ബിന്‍അലിയെ കൊലപാതകത്തിന് പ്രേരണ നല്‍കിയതുള്‍പ്പെടെയുള്ള കുറ്റങ്ങള്‍ക്ക്  20 വര്‍ഷം തടവിന് ശിക്ഷിച്ചു.
ജൂണ്‍  14
  • ടി.പി. ചന്ദ്രശേഖരന്‍ വധ കേസില്‍ പിടികിട്ടാപുള്ളി കൊടി സുനിയെ പൊലീസ് പിടികൂടി.
  • ഏഷ്യന്‍ ഗെയിംസിലുള്‍പ്പെടെ നിരവധി അന്താരാഷ്ട്ര മത്സര വേദികളില്‍ ഇന്ത്യയെ പ്രതിനിധാനം ചെയ്ത ‘വനിതാ’ അത്ലറ്റ് പിങ്കി പ്രമാണിക് പുരുഷനെന്ന് തെളിഞ്ഞു.
  • ഈജിപ്ത് സുപ്രീംകോടതി പാര്‍ലമെന്‍റ്  പിരിച്ചുവിട്ടു.
ജൂണ്‍  15
  • ധനമന്ത്രി പ്രണബ് മുഖര്‍ജിയെ രാഷ്ട്രപതി സ്ഥാനാര്‍ഥിയാക്കാന്‍ യു.പി.എ നേതൃയോഗം തീരുമാനിച്ചു.
  • നെയ്യാറ്റിന്‍കര നിയമസഭാ ഉപതെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി ആര്‍. ശെല്‍വരാജ് 6334 വോട്ടിന്‍െറ ഭൂരിപക്ഷത്തിന് വിജയിച്ചു.
  • വിഖ്യാത ഫ്രഞ്ച് ചിന്തകന്‍ റജാ ഗരോഡി(98) അന്തരിച്ചു.
ജൂണ്‍  16
  • സൗദി അറേബ്യയുടെ കിരീടാവകാശിയും ഉപപ്രധാനമന്ത്രിയും ആഭ്യന്തരമന്ത്രിയുമായിരുന്ന നായിഫ് ബിന്‍ അബ്ദുല്‍ അസീസ് (78) അന്തരിച്ചു.
  • മൂന്ന് സഞ്ചാരികളുമായി ചൈനയുടെ ഷെന്‍ഷു-9 ബഹിരാകാശ പേടകം  വിജയകരമായി വിക്ഷേപിച്ചു.
  • മ്യാന്മറിലെ ജനാധിപത്യപ്രക്ഷോഭ നായിക ഓങ്സാന്‍ സൂചി, 21 വര്‍ഷംമുമ്പ് പ്രഖ്യാപിച്ച നൊബേല്‍ പുരസ്കാരം  ഓസ്ലോയിലെ പ്രൗഢഗംഭീര ചടങ്ങില്‍ ഏറ്റുവാങ്ങി.
  • യാഗ്ര വെള്ളച്ചാട്ടത്തിനുമീതെ 1800 അടി ദൈര്‍ഘ്യമുള്ള ഉരുക്കുകയറില്‍ നടന്ന് അമേരിക്കന്‍ സാഹസികന്‍ നിക് വാലെന്‍ഡെ ചരിത്രംകുറിച്ചു. ഈ നേട്ടം നേടുന്ന ആദ്യ വ്യക്തിയാണ് വാലെന്‍ഡെ.
ജൂണ്‍  17
  • മുന്‍ എം.എല്‍.എയും കോണ്‍ഗ്രസ് നേതാവുമായ സിദ്ധാര്‍ഥന്‍ കാട്ടുങ്ങല്‍ (68) നിര്യാതനായി.  
  • ഇന്ത്യയുടെ സൈന നെഹ്വാള്‍ ഇന്തോനേഷ്യന്‍ ഓപണ്‍ സൂപ്പര്‍ സീരീസ് ബാഡ്മിന്‍റണ്‍ ടൂര്‍ണമെന്‍റ് കിരീടം മൂന്നാം തവണയും സ്വന്തമാക്കി.
ജൂണ്‍  18
  • രാഷ്ട്രപതിസ്ഥാനത്തേക്ക് മത്സരിക്കാനില്ളെന്ന് മുന്‍ രാഷ്ട്രപതി എ.പി.ജെ. അബ്ദുല്‍കലാം.
  • മുതിര്‍ന്ന സി.ഐ.ടി.യു നേതാവും സി.പി.എമ്മിന്‍െറ രാജ്യസഭാംഗവുമായിരുന്ന ദീപാങ്കര്‍ മുഖര്‍ജി (70)  അന്തരിച്ചു.
  • അമീര്‍ സല്‍മാന്‍ ബിന്‍ അബ്ദുല്‍അസീസ് (76) സൗദി അറേബ്യയുടെ പുതിയ കിരീടാവകാശിയും ഉപപ്രധാനമന്ത്രിയുമായി നിയമിതനായി.
  • ഇംഗ്ളീഷ് ആഭ്യന്തരക്രിക്കറ്റിലെ സജീവസാന്നിധ്യമായ യുവബാറ്റ്സ്മാന്‍ ടോം മേനാര്‍ഡ് (23) ട്രെയിനിടിച്ച് മരിച്ചു.
ജൂണ്‍  19
  • പാക് പ്രധാനമന്ത്രി യൂസുഫ് റസാ ഗീലാനിയെ സുപ്രീംകോടതി അയോഗ്യനാക്കി. കോടതിയലക്ഷ്യകേസില്‍  ശിക്ഷിക്കപ്പെട്ട ഗീലാനിക്ക് പ്രധാനമന്ത്രിയായും പാര്‍ലമെന്‍റംഗമായും തുടരാന്‍ യോഗ്യതയില്ളെന്ന് ചീഫ് ജസ്റ്റിസ് ഇഫ്തിഖാര്‍ ചൗധരി അധ്യക്ഷനായ മൂന്നംഗ ബെഞ്ചാണ് വിധിച്ചത്.
  • സ്വര്‍ണവില വീണ്ടുമുയര്‍ന്ന് പവന്് 22,360 രൂപ എന്ന പുതിയ റെക്കോഡ്സ്ഥാപിച്ചു.
  • മെക്സിക്കോയിലെ ലോസ് കബോസില്‍ ജി-20 ഉച്ചകോടിയുടെ സമ്പൂര്‍ണ സമ്മേളനത്തില്‍ ഇന്ത്യന്‍ പ്രധാനമന്ത്രി ഡോ. മന്‍മോഹന്‍ സിങ് പ്രഭാഷണം നടത്തി. പ്രതിസന്ധി നേരിടുന്ന യൂറോസോണിന് സുരക്ഷാകവചം ഏര്‍പ്പെടുത്താന്‍ ഐ.എം.എഫിന് 10 ബില്യന്‍ ഡോളറിന്‍െറ സഹായവും വാഗ്ദാനം ചെയ്തു.
  • കല്‍ക്കരി ഖനനവുമായി ബന്ധപ്പെട്ട കേസില്‍ പണം വാങ്ങി പ്രതിയായ കര്‍ണാടക മുന്‍മന്ത്രിക്ക് ജാമ്യമനുവദിച്ച കേസില്‍ സസ്പെന്‍ഷനിലായ സി.ബി.ഐ ജഡ്ജി തല്ലൂരി പട്ടാഭിരാമ റാവുവിനെ അഴിമതിവിരുദ്ധ ഉദ്യോഗസ്ഥര്‍ അറസ്റ്റ് ചെയ്തു.
ജൂണ്‍  20
  • മുന്‍ ലോക്സഭാ സ്പീക്കറും പ്രമുഖ എന്‍.സി.പി നേതാവുമായ പി.എ. സാങ്മ പാര്‍ട്ടിയില്‍നിന്ന് രാജിവെച്ചു.
  • ഇന്ത്യയിലെ പ്രമുഖ ഓര്‍ത്തോപീഡിക് സര്‍ജനും ലോകാരോഗ്യസംഘടന (ഡബ്ള്യു.എച്ച്.ഒ) മുന്‍ ഡയറക്ടറുമായ ഡോ. ബാലു ശങ്കരന്‍ (86) അന്തരിച്ചു.
  • പ്രമുഖ ചലച്ചിത്ര നിര്‍മാതാവ് കെ. രാജഗോപാല്‍ (73) അന്തരിച്ചു.
  • മലയാളത്തിന് ശ്രേഷ്ഠഭാഷാ (ക്ളാസിക്കല്‍) പദവി നല്‍കാനാകില്ളെന്ന് കേന്ദ്ര സാഹിത്യ അക്കാദമിയുടെ ഭാഷാസമിതി വിധിച്ചു.
ജൂണ്‍  21
  • മഹാരാഷ്ട്ര സെക്രട്ടേറിയറ്റില്‍ വ്യാഴാഴ്ച ഉച്ചയോടെയുണ്ടായ വന്‍ അഗ്നിബാധയില്‍ മൂന്നു മരണം. 14 പേര്‍ക്ക് പൊള്ളലേറ്റു.
  • ദേശീയ അന്വേഷണ ഏജന്‍സിയുടെ (എന്‍.ഐ.എ) സ്ഥാപക ഡയറക്ടര്‍ ജനറല്‍ രാധാ വിനോദ് രാജു (62) അന്തരിച്ചു.
  • മധ്യപ്രദേശിലെ ബേട്ടൂല്‍ ഗ്രാമത്തില്‍ ഒട്ടിയ കരളും ഇരുഹൃദയങ്ങള്‍ക്ക് പൊതു  സ്തരവുമായി 13 മാസങ്ങള്‍ക്കുമുമ്പ് പിറന്നുവീണ സയാമീസ് ഇരട്ടകളായ ആരാധനയെയും സ്തുതിയെയും 12 മണിക്കൂര്‍ നീണ്ട ശസ്ത്രക്രിയയിലൂടെ പഥാര്‍ മിഷനറി ആശുപത്രിയിലെ ഡോക്ടര്‍മാര്‍ വിജയകരമായി വേര്‍പെടുത്തി.
  • അഞ്ച് ഒളിമ്പിക്സുകളുടെ ഒൗദ്യോഗിക ചിത്രകാരനായിരുന്ന ലിറോയ് നീമാന്‍ (91) അന്തരിച്ചു.
  • അഫ്ഗാനില്‍നിന്നും ഇറാനില്‍നിന്നുമുള്ള അഭയാര്‍ഥികളുമായി ആസ്ട്രേലിയയിലേക്ക് വരുകയായിരുന്ന  ബോട്ട് മുങ്ങി 200 പേര്‍ മരിച്ചു.
ജൂണ്‍  22
  • പാകിസ്താന്‍െറ 25ാമത്തെ പ്രധാനമന്ത്രിയായി പാകിസ്താന്‍ പീപ്പ്ള്‍സ് പാര്‍ട്ടിയുടെ (പി.പി.പി) രാജാ പര്‍വേശ് അശ്റഫിനെ തെരഞ്ഞെടുത്തു.
  • നായര്‍ സര്‍വീസ് സൊസൈറ്റി (എന്‍.എസ്.എസ് )പ്രസിഡന്‍റായി അഡ്വ. പി. എന്‍. നരേന്ദ്രനാഥന്‍ നായരെ തെരഞ്ഞെടുത്തു.
ജൂണ്‍  23
  • പ്രശസ്ത ഇന്ത്യന്‍ ഫോട്ടോഗ്രാഫര്‍ സുനില്‍ ജനാഹ് (96) അന്തരിച്ചു.
  • പ്രമുഖ സിനിമാ പത്രപ്രവര്‍ത്തകനും നാഷനല്‍ ഫിലിംസ് ഡെവലപ്മെന്‍റ് കോര്‍പറേഷന്‍ മുന്‍ ചെയര്‍മാനുമായിരുന്ന ബി.കെ. കരിഞ്ചിയ (92)നിര്യാതനായി.
ജൂണ്‍  24
  • വിപ്ളവാനന്തര ഈജിപ്തിലെ പ്രഥമ പ്രസിഡന്‍റായി മുസ്ലിം ബ്രദര്‍ഹുഡിന്‍െറ രാഷ്ട്രീയ പ്രസ്ഥാനമായ ഫ്രീഡം ആന്‍ഡ് ജസ്റ്റിസ് പാര്‍ട്ടിയുടെ മുഹമ്മദ് മുര്‍സിയെ ഒൗദ്യോഗികമായി പ്രഖ്യാപിച്ചു. 51.73 ശതമാനം കരസ്ഥമാക്കിയാണ് 60കാരനായ മുര്‍സി വിജയം കൊയ്തത്. എതിര്‍സ്ഥാനാര്‍ഥിയും കഴിഞ്ഞവര്‍ഷം ജനകീയ പ്രക്ഷോഭത്തിലൂടെ പുറത്താക്കപ്പെട്ട പ്രസിഡന്‍റ് ഹുസ്നി മുബാറക്കിന്‍െറ പ്രധാനമന്ത്രിയുമായിരുന്ന അഹ്മദ് ശഫീഖിന് 48 ശതമാനത്തോളം വോട്ടാണ് ലഭിച്ചത്. സ്വതന്ത്ര ഈജിപ്തിന്‍െറ 60 വര്‍ഷത്തെ ചരിത്രത്തില്‍ ആദ്യമായാണ് ഒരാളെ സ്വതന്ത്രമായ ബഹുകക്ഷി തെരഞ്ഞെടുപ്പിലൂടെ പ്രസിഡന്‍റ്പദത്തിലത്തെിക്കുന്നത്.
ജൂണ്‍  25
  • രാഷ്ട്രപതിസ്ഥാനത്തേക്ക് മത്സരിക്കുന്ന മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് പ്രണബ് മുഖര്‍ജി പാര്‍ട്ടി പദവികള്‍ രാജിവെച്ചു.
  • കേരളത്തില്‍നിന്ന് രാജ്യസഭയിലെ മൂന്ന് ഒഴിവുകളിലേക്ക് നടന്ന തെരഞ്ഞെടുപ്പില്‍ രണ്ടു സീറ്റില്‍ യു.ഡി.എഫും ഒന്നില്‍ സി.പി.എമ്മും വിജയിച്ചു. കോണ്‍ഗ്രസിലെ പി.ജെ. കുര്യന്‍, കേരള കോണ്‍ഗ്രസ് മാണി ഗ്രൂപ്പിലെ ജോയി എബ്രഹാം, സി.പി.എമ്മിലെ സി.പി. നാരായണന്‍ എന്നിവരാണ് വിജയിച്ചത്.
  • മുംബൈ ആക്രമണത്തിന്‍െറ മുഖ്യസൂത്രധാരനെന്ന് അന്വേഷണസംഘം കരുതുന്ന സയ്യിദ് സബീഉദ്ദീന്‍ എന്ന അബൂ ജന്‍ഡാലിനെ (30) ദല്‍ഹി പൊലീസ് പിടികൂടി.  
  • ഭീമന്‍ ആമകളുടെ വര്‍ഗത്തില്‍പെടുന്ന കെലോനോയിഡ്സ് നിഗ്ര അബിങ്ഡോനി എന്ന ഉപജാതിയിലെ അവസാനത്തെ ജീവിയായ ‘ലൊന്‍സം ജോര്‍ജ്’ എക്വഡോറിലെ ഗാലപഗോസ് നാഷനല്‍ പാര്‍ക്കില്‍ ചത്തു. 400 കിലോ തൂക്കംവരുന്ന ഈ ജീവിക്ക് 100 വയസ്സുണ്ടായിരുന്നു.
ജൂണ്‍  26
  • കേന്ദ്രമന്ത്രിയും ഹിമാചല്‍പ്രദേശ് മുതിര്‍ന്ന കോണ്‍ഗ്രസ്നേതാവുമായ വീരഭദ്രസിങ് അഴിമതികേസില്‍ കോടതി കുറ്റപത്രം തയാറാക്കിയതിനെതുടര്‍ന്ന് രാജിവെച്ചു. 23 വര്‍ഷം മുമ്പത്തെ അഴിമതി പ്രശ്നമാണ് ഹിമാചലില്‍ അഞ്ചുവട്ടം മുഖ്യമന്ത്രിയായിരുന്ന, 78കാരനായ ഇദ്ദേഹത്തിന്‍െറ കസേര തെറിപ്പിച്ചത്.
  • രാഷ്ട്രപതിസ്ഥാനത്തേക്ക് മത്സരിക്കുന്ന കേന്ദ്ര ധനമന്ത്രി പ്രണബ് മുഖര്‍ജി സ്ഥാനം രാജിവെച്ചു.
ജൂണ്‍  28
  • 31 വര്‍ഷം തടവിലായിരുന്ന ഇന്ത്യന്‍ പൗരന്‍ സുര്‍ജിത്സിങ്ങിനെ പാക്കിസ്താന്‍ മോചിപ്പിച്ചു.
ജൂണ്‍  30
  • ഇനി മുതല്‍ മാര്‍ച്ച് 20 ലോക സന്തോഷദിനമായി ആചരിക്കാന്‍ ഐക്യരാഷ്ട്രസഭ തീരുമാനിച്ചു.
  • ബാലസാഹിത്യ മേഖലയില്‍ സമഗ്ര സംഭാവനക്കുള്ള സി.ജി. ശാന്തകുമാര്‍ പുരസ്കാരം പ്രമുഖ ബാലസാഹിത്യകാരന്‍ കെ.വി. രാമനാഥന്. അരലക്ഷം രൂപയും ഫലകവും പ്രശസ്തിപത്രവുമടങ്ങുന്നതാണ് അവാര്‍ഡ്.

No comments:

Post a Comment