Showing posts with label കംപ്യൂട്ടര്‍. Show all posts
Showing posts with label കംപ്യൂട്ടര്‍. Show all posts

Wednesday, 1 August 2012

ലാപ്‌ടോപ്പ്‌ ; ബാറ്ററി ചാര്‍ജ്‌ ആയുസ്‌ കൂട്ടാനുള്ള പത്ത്‌ നിര്‍ദ്ദേശങ്ങള്‍


കംപ്യൂട്ടര്‍ വിപണിയില്‍ ഡസ്‌ക്‌ ടോപ്പ്‌ സിസ്റ്റത്തെക്കാളും വളര്‍ച്ചാനിരക്ക്‌ ഇന്ന്‌ ലാപ്‌ടോപ്‌ കംപ്യൂട്ടറുകള്‍ക്കുണ്ട്‌. എന്നാല്‍ ലാപ്‌ടോപ്‌ ഉപയോക്താക്കള്‍ക്ക്‌ ബാറ്ററി ചാര്‍ജ്‌ ടൈം മിക്കപ്പോഴും തടസം സൃഷ്‌ടിക്കും. ബാറ്ററി ചാര്‍ജ്‌ ആയുസ്‌ കൂട്ടാനുള്ള പത്ത്‌ നിര്‍ദ്ദേശങ്ങള്‍

1.ഡിസ്‌പ്ലെ സ്‌ക്രീന്‍ ബ്രൈറ്റ്‌നസ്‌,സി.പി.യു സ്‌പീഡ്‌..എന്നിവ ക്രമീകരിക്കുക. സ്‌ക്രീന്‍ തെളിച്ചം കുറച്ചുവച്ചാല്‍ വൈദ്യുതോപയോഗം കുറയും. എല്ലാ ലാപ്‌ടോപ്പുകളിലും പവര്‍ മാനേജ്‌മെന്റ്‌ ഓപ്‌ഷനുകള്‍ ഉണ്ട്‌. ഇത്‌ എനേബിള്‍ ചെയ്യുക.

2.ലാപ്‌ടോപ്പില്‍ മൂല്യവര്‍ധനവിനും ഉപയോഗലാളിത്യത്തിനുമായി ഘടിപ്പിക്കാറുള്ള ഡാറ്റാകാര്‍ഡ്‌, ബ്ലൂ ടൂത്ത്‌ അഡാപ്‌റ്റര്‍, യു.എസ്‌.ബി മൗസ്‌ എന്നീ ഉപകരണങ്ങള്‍ അധിക ഊര്‍ജം എടുക്കുന്നുണ്ട്‌. ഉപയോഗത്തിലില്ലാത്തപ്പോള്‍ ഇവ ഒഴിവാക്കുക അല്ലെങ്കില്‍ ഡിസേബിള്‍ ചെയ്യുക.

3.ഐ.പോഡ്‌ പോലുള്ള സംവിധാനങ്ങള്‍ ഘടിപ്പിച്ചാല്‍ ഇത്‌ ചാര്‍ജ്‌ ചെയ്യാന്‍ ലാപ്‌ടോപ്പ്‌ ബാറ്ററി ഉപയോഗിച്ചുകൊണ്ടിരിക്കും. ഇവ ചാര്‍ജ്ജിനിടണമെങ്കില്‍ ലാപ്‌ടോപ്പ്‌ വൈദ്യുതലൈനില്‍ ബന്ധിപ്പിച്ചിരിക്കുന്ന അവസരം പ്രയോജനപ്പെടുത്തുക.

4. ലാപ്‌ടോപ്പ്‌ ബാറ്ററിയില്‍ വര്‍ക്ക്‌ ചെയ്യുന്ന വേളയില്‍ മൗസിന്‌ പകരം ടച്ച്‌ പാഡ്‌ ഉപയോഗിച്ചാല്‍ ഏറെനേരം ഉപയോഗിക്കാം.

5.ഉചിതമായ റാം റാന്‍ഡം അക്‌സസ്‌ മെമ്മറി ലാപ്‌ടോപ്പില്‍ ഉള്‍പ്പെടുത്തുക. അല്ലാത്തപക്ഷം കൂടുതല്‍ മെമ്മറി ഉപയോഗിക്കേണ്ട അവസരങ്ങളില്‍ വിര്‍ച്വല്‍ മെമ്മറി ഉപയോഗിച്ചു തുടങ്ങും. വിര്‍ച്വല്‍ മെമ്മറി എന്നാല്‍ ഹാര്‍ഡ്‌ ഡിസ്‌ക്കിന്റെ വര്‍ധിച്ച ഉപയോഗം തന്നെയാണ്‌. ഉപയോഗത്തിന്‌ യുക്തമായ റാം ഊര്‍ജലാഭം എന്നു സാരം.

6.ഉപയോഗത്തിലില്ലങ്കില്‍ സി.ഡി ഡി.വി.ഡി റോം എന്നിവ ഡ്രൈവില്‍ ഇടാതിരിക്കുക. ഡാറ്റാ സര്‍ച്ചിംഗ്‌ വേളയിലും മറ്റും ഡ്രൈവില്‍ ഡിസ്‌ക്‌ ഉണ്ടെങ്കില്‍ ഡ്രൈവുമായി ബന്ധിപ്പിച്ചിട്ടുള്ള മോട്ടോര്‍ സ്‌പിന്‍ ചെയ്യാറുണ്ട്‌. ഇത്തരത്തിലുള്ള ഊര്‍ജനഷ്‌ടം ഡിസ്‌ക്‌ ഒഴിവാക്കുന്നതിലൂടെ കുറയ്‌ക്കാം.

7.മാസത്തിലൊരിക്കലെങ്കിലും ബാറ്ററിയുടെ മെറ്റല്‍ കണക്‌ടറുകള്‍ വൃത്തിയാക്കുക.തുണിയില്‍ ക്ലീനിംഗ്‌ ലിക്വിഡ്‌ ഉപയോഗിച്ച്‌ വെടിപ്പാക്കാം. ഇങ്ങനെ ചെയ്യുന്നതു വഴി ബാറ്ററിയില്‍ നിന്നുള്ള ചാനല്‍ മെച്ചപ്പെട്ട്‌ വൈദ്യുത പ്രവാഹം കാര്യക്ഷമമാകും.

8.ബാറ്ററി ഏറെ നാള്‍ ഉപയോഗത്തിലില്ലാതെ വയ്‌ക്കരുത്‌. കുറഞ്ഞത്‌ രണ്ടാഴ്‌ചയിലൊരിക്കലെങ്കിലും ചാര്‍ജ്‌ ചെയ്യുക, ഉപയോഗിക്കുക. ലിഥിയം ബാറ്ററി പൂര്‍ണമായും ഡിസ്‌ചാര്‍ജ്‌ ചെയ്യാന്‍ അനുവദിക്കരുത്‌.

9.ലാപ്‌ടോപ്പിന്റെ വായൂസഞ്ചാരം കൂട്ടുക. ഉയര്‍ന്നചൂടുള്ള അന്തരീക്ഷം ഉപകരണത്തിന്റെ ആയുസിനെ പ്രതികൂലമായി ബാധിക്കും. ലാപ്‌ടോപ്പിന്റെ വശങ്ങളിലും അടിഭാഗത്തും ഉള്ള വായുസഞ്ചാര അഴികള്‍ വൃത്തിയാക്കുക.ചില സന്ദര്‍ഭങ്ങളില്‍ വായുസഞ്ചാര അഴികള്‍ തടസപെടുത്തക്ക രീതിയില്‍ പുസ്‌തകങ്ങളോ പെന്‍ സ്റ്റാന്റോ കാണാറുണ്ട്‌. ഇവ ഒഴിവാക്കി സുഗമമായ വായു സഞ്ചാരം ഉറപ്പുവരുത്തുക. ലാപ്‌ ടോപ്‌ അല്‌പം ഉയര്‍ന്ന രീതിയില്‍ ഘടിപ്പിക്കാനനുവദിക്കുന്ന ലാപ്‌ ടോപ്‌ സ്റ്റാന്റുകള്‍ വിപണിയില്‍ ലഭ്യമാണ്‌. ഇത്‌ കൂടുതല്‍ വായുസമ്പര്‍ക്കം ഉണ്ടാക്കി താപനില ശരിയായ അളവില്‍ നിലനിര്‍ത്തുന്നു.

10.ബാറ്ററിയില്‍ ഏറെ നേരം പ്രവര്‍ത്തിക്കാനുദ്ദേശിക്കുന്നുവെങ്കില്‍, ചെയ്യുന്ന ജോലിക്കൊപ്പം സംഗീതം ആസ്വദിക്കുന്നതു പോലുള്ള മള്‍ട്ടി ടാസ്‌കുകള്‍ ഒഴിവാക്കുക. ഒന്നിലധികം ജോലിചെയ്യാന്‍ കൂടുതല്‍ ഊര്‍ജം ഉപയോഗിക്കുമല്ലോ. ശരിയായ ഇടപെടലുകളിലൂടെ മള്‍ട്ടി ടാസ്‌ക്കുകള്‍ ഒഴിവാക്കി ബാറ്ററി കൂടുതല്‍ നേരം ഉപയോഗിക്കാം.

കംപ്യൂട്ടര്‍, വിവരസാങ്കേതിക വിദ്യാ വ്യവസായ സ്ഥാപനങ്ങളുടെ പേരിന്റെ പേരിന്‌ പിന്നില്‍

ലോകത്തിലെ കംപ്യൂട്ടര്‍, വിവരസാങ്കേതിക വിദ്യാ വ്യവസായ സ്ഥാപനങ്ങളുടെ പേരിന്റെ ഉല്‌പത്തി പലപ്പോഴും രസകരമായ വിവരങ്ങളാണ്‌. ചുരുക്കെഴുത്തായാലും പൂര്‍ണ്ണരൂപമായാലും മിക്കകമ്പനികളുടെ പേരിലും ഒരു കഥപറയാനുണ്ടാകും. 

INTEL 
 മൈക്രോ പ്രോസസര്‍ നിര്‍മ്മാണരംഗത്തെ അജയ്യരായ ഇന്റല്‍ കോപ്പറേഷന്റെ സ്ഥാപകരായ റോബര്‍ട്ട്‌ നോയിസിനും ഗോര്‍ഡന്‍ മൂറിനും അവരുടെ കമ്പനി ?മൂര്‍ നോയിസ്‌ ? എന്ന പേരില്‍ അറിയപ്പെടാനായിരുന്നു ആഗ്രഹം, അതിനായി അവര്‍ രജിസ്‌ട്രേഷന്‍ നടപടികളുമായി മുന്നോട്ട്‌ പോയപ്പോള്‍ ഇതേ പേരില്‍ ഒരു ഹോട്ടല്‍ ശ്രൃംഖല അമേരിക്കയില്‍ തന്നെ പ്രവര്‍ത്തിക്കുന്നത്‌ പേരിന്‌ മുന്നിലെ നിയമപരമായ വിലങ്ങ്‌ുതടിയായി. തുടര്‍ന്ന്‌ ഇന്റഗ്രേറ്റഡ്‌ ഇലക്‌ട്രോണിക്‌സിന്റെ ആദ്യാക്ഷരമായി വിദഗ്‌ദമായി കൂട്ടിയിണക്കി ഇന്റല്‍( INTELINTegrated ELectronics) എന്ന പേര്‌ സ്വീകരിക്കുകയായിരുന്നു.

എച്ച്‌.ടി.എം.എല്‍. 
വിവരസാങ്കേതി വിദ്യാ ഭൂപടത്തിലെ ഏറ്റവും പ്രസിദ്ധനായ ഇന്ത്യാക്കാരന്‍ നാളിതുവരെ ഹോട്ട്‌മെയില്‍ സ്ഥാപകനായ സബീര്‍ഭാട്ടിയ തന്നെയാണ്‌. സബീറും ചങ്ങാതി ജാക്ക്‌സ്‌മിത്തും മെയില്‍ എന്ന വാക്കുള്‍ക്കൊള്ളുന്ന വിവിധ പേരുകള്‍ തേടി അവസാനം ഹോട്ട്‌മെയിലിലെത്തുകയായിരുന്നു. ഹോട്ട്‌മെയില്‍ എന്നപേരില്‍ രസകരമായ ഒരു വിവരം ഒളിഞ്ഞിരിപ്പുണ്ട്‌. വെബ്‌ പേജുകള്‍ തയ്യാറാക്കുന്നഎച്ച്‌.ടി.എം.എല്‍. എന്ന പ്രോഗ്രാമിംഗ്‌ ലാംഗ്വേജ്‌ ഹോട്ട്‌മെയില്‍ എന്ന വാക്കില്‍ നിന്നും ഇഴപിരിച്ചെടുക്കാനാകും.HoTMaiL )

MICRO SOFT

ബില്‍ഗേറ്റ്‌സിന്റെ മൈക്രോസോഫ്‌റ്റ്‌ സര്‍വ്വവ്യാപിയാണല്ലോ. സോഫ്‌റ്റ്‌വെയര്‍ രംഗത്തെ കുത്തകയായ മൈക്രോസോഫ്‌റ്റ്‌ ആദ്യകാലങ്ങളില്‍ മൈക്രോകംപ്യൂട്ടറിനുള്ള ഓപ്പറേറ്റിംഗ്‌ സിസ്റ്റം നിര്‍മ്മിക്കുന്നതില്‍ വ്യാപൃതരായിരുന്നു. മൈക്രോകംപ്യൂട്ടര്‍ സോഫ്‌റ്റ്‌വെയര്‍ എന്ന പേരില്‍ നിന്നും ഉരുത്തിരിഞ്ഞതാണ്‌ മൈക്രോസോഫ്‌റ്റ്‌. (MICROcomputer SOFTware)ആദ്യകാലത്ത്‌ രണ്ട്‌ വാക്കുകള്‍ക്കിടയില്‍ ഒരു ഹൈഫണ്‍ (micro-soft) ഉണ്ടായിരുന്നു. പിന്നീട്‌ അത്‌ ഒഴിവാക്കി. 

ആപ്പിള്‍ 
എന്നാല്‍ ആപ്പിള്‍ സിസ്റ്റംസിന്റെ കഥ ഇതില്‍ നിന്ന്‌ തികച്ചും വ്യത്യസ്ഥവും രസകരവുമാണ്‌. തങ്ങളുടെ സ്ഥാപനം രജിസ്റ്റര്‍ ചെയ്യുന്നവേളയില്‍ സ്ഥാപകന്‍ സ്റ്റീവ്‌ ജോബ്‌സും കൂട്ടുകാരും യോജിച്ച പേരിന്റെ കാര്യത്തില്‍ ഒത്തുതീര്‍പ്പിന്റെ വക്കിലെത്തിയിരുന്നില്ല. രജിസ്റ്റര്‍ ചെയ്യാനുള്ള ദിവസത്തിന്റെ അഞ്ചുമണിയ്‌ക്ക്‌ മുമ്പായി പേര്‌ നിര്‍ദ്ദേശിക്കാത്തപക്ഷം തന്റെ ഇഷ്‌ടപ്പെട്ട പഴത്തിന്റെ (ആപ്പിള്‍) പേര്‌ നല്‍കുമെന്ന്‌ സ്റ്റീവ്‌ ജോബ്‌സ്‌ ഭീഷണിപ്പെടുത്തിയതത്രേ. ഏതായാലും ആപ്പിള്‍ കംപ്യൂട്ടറിന്‌ പിന്നീട്‌ തിരിഞ്ഞു നോക്കേണ്ടിവന്നിട്ടില്ല.

അമേരിക്കയിലെ സ്റ്റാന്‍ഫോര്‍ഡ്‌ സര്‍വ്വകലാശാലയിലെ കൂട്ടുകാരായ ബില്‍ഹെവ്‌ലറ്റും ഡേവ്‌പക്കാര്‍ഡും 1939-ല്‍ കംപ്യൂട്ടര്‍ കമ്പനി സ്ഥാപിക്കുമ്പോള്‍ തങ്ങളുടെ പേരുകള്‍ കൂട്ടിയോജിപ്പിച്ച്‌ കമ്പനിയ്‌ക്ക്‌ നല്‍കി. ഹെവ്‌ലറ്റ്‌ പക്കാര്‍ഡ്‌ എന്ന്‌ എച്ച്‌.പി പിന്നീട്‌ 2002-ല്‍ മറ്റൊരു കംപ്യൂട്ടര്‍ ഭീമനായ കോംപാക്കിനെ കൂടി ലയിപ്പിച്ച്‌ വിപണിസാന്നിദ്ധ്യം ഉറപ്പിക്കുകയുണ്ടായി. 

ഗൂഗിള്‍  
ലോകത്തില്‍ ഏറ്റവും വലിയ സേര്‍ച്ച്‌ എഞ്ചിനായ ഗൂഗിള്‍ എന്ന പേര്‌ തന്നെ അനന്തമായ വിവരശേഖരത്തെ സൂചിപ്പിക്കുന്നു. 1-ന്‌ ശേഷം 100 പൂജ്യം വരുന്ന അതി ബൃഹത്തായ സംഖ്യയാണ്‌ ഗൂഗിള്‍ എന്ന പദത്തിന്റെ അര്‍ത്ഥം. ഉപഭോക്താക്കളെ സംബന്ധിച്ചടത്തോളം പേര്‌ പോലെ തന്നെ ട്രില്യണ്‍ കണക്കിന്‌ വിവരശേഖരത്തിന്റെ ഒരു നിധി തന്നെയാണ്‌ ഗൂഗിള്‍.....

മൊട്ടറോള
ഇന്ന്‌ മൊബൈല്‍ ടെലിഫോണി രംഗത്തെ വമ്പന്മാരായ മൊട്ടറോളയുടെ തുടക്കം ഒരു ചെറിയ റേഡിയോ ഉപകരണമായിട്ടായിരുന്നു. സ്ഥാപകന്‍ പോള്‍കാല്‍വിന്‍ അന്നത്തെ പ്രശസ്‌തമായ റേഡിയോ ബ്രാന്‍ഡ്‌ വിക്‌ടറോളയുടെ (Victrola) പേരിന്റെ ചെറിയൊരു വകഭേദം മോട്ടോര്‍കാറുകളില്‍ ഘടിപ്പിക്കുന്ന തന്റെ റേഡിയോയ്‌ക്ക്‌ (മോട്ടറോള) നല്‍കുകയായിരുന്നു.

SUN 
സണ്‍ മൈക്രോ സിസ്റ്റംസ്‌ സൂര്യെനെയല്ല മറിച്ച്‌ അവരുടെ ഗവേഷണ പ്രവര്‍ത്തനങ്ങള്‍ക്ക്‌ ചാലകശക്തിയായി പ്രവര്‍ത്തിച്ച സര്‍വ്വകലാശാലയുടെ പേരാണ്‌ സൂചിപ്പിക്കുന്നത്‌. അമേരിക്കയിലെ സ്റ്റാന്‍ഫോര്‍ഡ്‌ സര്‍വ്വകലാശാലയിലെ നാല്‌ ഗവേഷകരാണ്‌ സണ്‍ മൈക്രോസിസ്റ്റം സ്ഥാപിച്ചത്‌. (SUN - Stanford University Network) .

YAHOO
ഗളിവേഴ്‌സ്‌ ട്രാവല്‍സ്‌ എന്ന നോവലിലൂടെ അനുവാചകരുടെ ഹൃദയത്തില്‍ ഇടം നേടിയ ജോനാഥന്‍ സിഫ്‌റ്റാണ്‌ യാഹൂ എന്ന പദം ആദ്യമായി ഉപയോഗിക്കുന്നത്‌. ഒരേ രൂപവും ഭാവവുമുള്ള കുള്ളന്മാരാണ്‌ ഈ നോവലിന്റെ കേന്ദ്രവിഷയം. യാഹൂ സ്ഥാപകരായ ജെറി യാംഗും ഡേവിഡ്‌ ഫിലോയും സസന്തോഷത്തോടെ ഈ പേര്‌ സ്വീകരിച്ചു. യാഹൂവിന്‌ മറ്റൊരു പൂര്‍ണ്ണരൂപവുമുണ്ടല്ലോ.  (YAHOOYet Another Hierarchial Officious Oracle !

Xerox
ഫോട്ടോകോപ്പിയര്‍ രംഗത്തെ പ്രമുഖ കമ്പനികളിലൊന്നായ സിറോക്‌സ ്‌( Xerox) എന്ന ഗ്രീക്ക്‌ പദത്തിന്റെ മൂലരൂപത്തിന്റെ അര്‍ത്ഥം ഉണങ്ങിയത്‌ (dry)എന്നാണ്‌. സ്ഥാപകന്‍ ചെസ്റ്റര്‍ കാള്‍സണ്‍ ഈ പേര്‌ തിരഞ്ഞെടുക്കാന്‍ കാരണം അക്കാലത്ത്‌ ഡ്രൈകോപ്പിയിംഗ്‌ നവീനമായ ആശയമായിരുന്നു. ഇന്ന്‌ സിറോക്‌സ്‌ എന്ന പദം ഫോട്ടോസ്റ്റാറ്റിന്റെ പര്യായമായി മാറിയിരിക്കുന്നു. കോപ്പിയെടുക്കുന്നത്‌ കാനോണിന്റെയോ തോഷിബയുടേയോ മെഷീനിലായാല്‍ പോലും പറയുന്നത്‌ സിറോക്‌സ്‌ കോപ്പി എന്നാണ്‌. ഇത്‌ പേരിന്റെ വര്‍ദ്ധിച്ച സ്വീകാര്യത സൂചിപ്പിക്കുന്നു.

അഡോബ്‌ 
അഡോബ്‌പേജ്‌മേക്കറോ ഫോട്ടോഷോപ്പോ ഒരിക്കലെങ്കിലും ഉപയോഗിക്കാത്തവര്‍ ഉണ്ടാകില്ല. കമ്പനി സ്ഥാപകന്‍ ജോണ്‍ വാര്‍ണോക്കിന്റെ വീടിന്റെ പിന്നിലൂടെ ഒഴുകുന്ന അഡോബ്‌ ക്രീക്ക്‌ എന്ന നദിയുടെ പേര്‌ അങ്ങനെ പ്രശസ്‌തമായി.

"a mind once stretched by a new idea never regains its original dimensions" 
- Oliver Wendell Holmes

എല്ലാ പേരുകളും നൂതനമായ ആശയങ്ങള്‍ തന്നെ ആയിരുന്നു.പിന്നീടൊരിക്കലും അവര്‍ക്കാര്‍ക്കും പിന്തിരിഞ്ഞു നോക്കേണ്ടിയും വന്നിട്ടില്ല എന്നത് വര്‍ത്തമാന ചരിത്രം.