Showing posts with label ഭദ്രകാളി തുള്ളല്‍. Show all posts
Showing posts with label ഭദ്രകാളി തുള്ളല്‍. Show all posts

Wednesday, 24 October 2012

ഭദ്രകാളി തുള്ളല്‍

പുലയ സമുദായത്തില്‍പെട്ടവര്‍ അവതരിപ്പിച്ചിരുന്ന അനുഷ്ഠാനപരമായ ഒരു നാടന്‍കലയാണ് ഭദ്രകാളി തുള്ളല്‍. ഇപ്പോള്‍ ഓണോത്സവങ്ങളിലെ ചടങ്ങുകളില്‍ ഇതിന്റെ ചെറിയ രൂപം അവതിരിപ്പിക്കുന്നുണ്ട്. മഞ്ഞള്‍പൊടിയും അരിപ്പൊടിയും അരച്ച് മുഖത്തും മാറത്തും തേച്ച്, കച്ചയുടുത്ത്, ചുവന്നപട്ട് തലയില്‍ കെട്ടി, കുരുത്തോല കൊണ്ടുള്ള ആടയാഭരണങ്ങളിഞ്ഞ് ചെണ്ട, മദ്ദളം, ചേങ്ങില എന്നീ മേളത്തിനൊത്ത് നൃത്തം ചെയ്യുന്ന രീതിയാണിത്.