ഓണത്തിന് തെക്കന്‍കേരളത്തില്‍ നടത്തി വരാറുള്ള കളിയാണ് പുലികളി. പുലിയുടെ മുഖംമൂടിയണിഞ്ഞും ദേഹത്ത് പുലിയുടെ ചായമടിച്ചും നടത്തുന്ന കളിയാണിത്. ചെണ്ടയുടെയും മറ്റും അകമ്പടിയോടെ നടത്തുന്ന പുലികളിയില്‍ വലിയ ആള്‍ക്കുട്ടമുണ്ടാവും.
Showing posts with label കലാരൂപം. Show all posts
Showing posts with label കലാരൂപം. Show all posts
Wednesday, 24 October 2012
കുമ്മാട്ടി
പ്രധാന ഓണക്കാല വിനോദമാണ് കുമ്മാട്ടി. തൃശ്ശൂരിലാണ് ഇതിന്റെ കേന്ദ്രം. കുമ്മാട്ടിപ്പുല്ല് ദേഹത്തുകെട്ടി പുരാണ കഥാപാത്രങ്ങളുടെ പൊയ്മുഖങ്ങളിഞ്ഞ് പുരുഷന്മാരും കുട്ടികളുമാണ് ഈ കളിയില്‍ പങ്കെടുക്കുക.
യക്ഷഗാനം
ഉത്തരകേരളത്തിലെ കാസര്‍ കോഡ് പ്രചാരത്തിലുള്ള ഒരു നാടോടി കലാരൂപമാണ് യക്ഷഗാനം. സംഗീതത്തിന്റെയും താളാത്മക ചലനങ്ങളുടെയും മുദ്രകളുടെയും സമ്മിശ്രമാണിത്. കര്‍ണ്ണാടക ഭാഷയിലാണ് ഇതിന്റെ വാജികാംശം. വേഷം, സംഗീതം തുടങ്ങിയവയില്‍ യക്ഷഗാനത്തിന് കഥകളിയോട് ചില സാദൃശ്യങ്ങളുണ്ട്. എന്നാല്‍ കഥകളിക്ക് വ്യത്യസ്തമായി ഇതിലെ കഥാപാത്രങ്ങള്‍ സംസാരിക്കാറുണ്ട്. തെയ്യത്തിന്റെതുപോലുള്ള ചലനമാണ് യക്ഷഗാനത്തിന്. കാസര്‍ കോഡ് ജനിച്ച പാര്‍ഥി സുബ്ബനാണ് യക്ഷഗാനത്തിന്റെ പിതാവ്.
കളംപാട്ട് (ഭഗവതിപ്പാട്ട്)
പ്രാചീനകാലം മുതല്‍ തന്നെ നാട്ടിന്‍പുറങ്ങളിലെ അമ്പലങ്ങളില്‍ നടത്തിവരുന്ന ഒരു അനുഷ്ഠാനകലയാണ് കളംപാട്ട്. കുറുപ്പന്മാരാണ് ഇത് അവതരിപ്പിക്കുന്നത്. അമ്പലത്തിനുള്ളില്‍ ഒരു പ്രത്യേകസ്ഥലത്ത് പൂക്കുലയും കുരുത്തോലയും കൊണ്ടലങ്കരിച്ച രംഗവേദി സജ്ജമാക്കുന്നു. ഭഗവതിയുടെ കളമെഴുതി, കളത്തിനുചുറ്റും നിലവിളക്കുകള്‍ വെക്കുന്നു. പാട്ടുകൊട്ടില്‍ എന്ന് നിര്‍ദ്ദേശിക്കപ്പെട്ടിട്ടുള്ള ഒരിടത്തിരുന്ന് ഭഗവതിയുടെ അപദാനങ്ങളെ വര്‍ണ്ണിച്ചു പാടുന്നു. പാട്ടുതുടങ്ങി അല്പം കഴിയുമ്പോള്‍ വെളിച്ചപ്പാട് രംഗത്തെത്തി കളത്തിനു ചുറ്റും നൃത്തം ചെയ്യുന്നു. അതിനുശേഷം കല്പന പുറപ്പെടുവിക്കുന്നു. 7 പേരാണ് ഈ കലാപ്രകടനത്തിന് ഉണ്ടാവുക. ചെണ്ട, ഇലത്താളം, വീണ എന്നീ വാദ്യോപകരണങ്ങളാണ് ഇതിനുവേണ്ടി ഉപയോഗിക്കുന്നത്.
പൂതംകളി
പുരാണത്തിലെ ഒരു കഥയാണ് പൂതംകളിയുടെ ഉത്ഭവം. അസുരരാജാവായ ദാരികന്‍ ബ്രഹ്മാവില്‍ നിന്നും സ്ത്രീകളാല്‍ മാത്രമേ കൊല്ലപ്പെടാവൂ, തന്റെ രക്തം ഭൂമിയില്‍ വീണാല്‍ ആയിരം ദാരികന്മാര്‍ ജനിക്കണമെന്നും രണ്ടുവരം നേടി. അഹങ്കാരിയായ ദാരികന്റെ ഉപദ്രവം സഹിക്കവയ്യാതെ ബ്രഹ്മാവും, വിഷ്ണുവും ദേവഗണങ്ങളും ശിവനെ സമീപിച്ചു. ശിവന്റെ മൂന്നാം കണ്ണില്‍ നിന്നും ഭദ്രകാളി ജന്മമെടുത്തു. ഭദ്രകാളിയും ദാരികനും ഏഴു ദിവസം രാപ്പകലില്ലാതെ യുദ്ധം ചെയ്യുകയും ദാരികനെ വധിക്കുകയും ചെയ്തു. ഭദ്രകാളിയുടെ പടയാളികളായാണ് പൂതങ്ങളെ കണക്കാക്കുന്നത്. ഇവക്ക് തൊണ്ണൂറ്റിയാറ് കണ്ണുകളുണ്ട്. ഭദ്രകാളിയുടെ പടയായി വന്നത് ശിവന്റെ ഭൂതകണങ്ങളായിരുന്നു ഇതിന്റെ ഓര്‍മ്മക്കായാണ് അമ്പലങ്ങളില്‍ നടത്തുന്ന ഒരു പ്രധാന ചടങ്ങായി പൂതംകളി കൊണ്ടാടുന്നത്. തട്ടകത്തെ അമ്പലത്തില്‍ താലപ്പൊലി ദിവസം എല്ലാ ഭൂതങ്ങളും ഒത്തുകൂടുന്നു. അഷ്ടദേവികളില്‍ പ്രധാനിയായ ഭദ്രകാളി പിശാചായ അശ്വവേതാളത്തിന്റെ പുറത്തുകയറിയാണ് യുദ്ധത്തിന് എത്തിയത്. ഒരു തുള്ളി രക്തം പോലും ഭൂമിയില്‍ പതിക്കാതെ പാനം ചെയ്യാന്‍ ഇവക്ക് കഴിവുണ്ടായിരുന്നു. ഈ ഐതിഹ്യപ്രകാരമാണ് ഉത്സവങ്ങള്‍ക്ക് വേതാളക്കുതിര ഉണ്ടാക്കുന്നത്. മകരം മുതല്‍ മേടം വരെ ഭഗവതിക്ഷേത്രങ്ങളില്‍ പൂതംകളി നടത്താറുണ്ട്. ഏഴുദിവസത്തെ വ്രതനിഷ്ഠ പൂതം കെട്ടിയാടുന്ന കലാകാരന്മാര്‍ക്ക് ഉണ്ടായിരിക്കണം. മണ്ണാന്‍ സമുദായക്കാരാണ് പ്രധാനമായും പൂതവേഷം കെട്ടാറുള്ളത്.
പുള്ളുവന്‍ പാട്ട്
തനതു പാരമ്പര്യത്തിലധിഷ്ഠിതമായ പുള്ളുവന്‍ പാട്ട് പ്രധാനമായൂം ആരാധന, അനുഷ്ഠാനം, മന്ത്രവാദം, കാര്‍ഷികവൃത്തി എന്നിവയുമായി ബന്ധപ്പെട്ടതാണ്. ഇതിഹാസപുരാണ കഥകളും, വര്‍ഗ്ഗോല്പത്തിയെ സംബന്ധിക്കുന്ന പുരാവൃത്തങ്ങളും ഇവയില്‍ കാണാം. സര്‍പ്പോല്പത്തി, സര്‍പ്പസത്രം, പാലാഴിമഥനം, അനന്തശയന വര്‍ണ്ണന, കളമെഴുത്തു തോറ്റം തുടങ്ങിയവയാണവ. പറക്കുട്ടി, ഗുളികന്‍ തുടങ്ങിയ ഉപാസനാമൂര്‍ത്തികളെക്കുറിച്ചുള്ള ഗാനങ്ങളും പുള്ളുവന്‍ പാടുന്നു. കൂടെ പാടുവാന്‍ പുള്ളുവത്തിയും പങ്കുചേരും. ഇതിനായി ഉപയോഗിക്കുന്ന സംഗീതോപകരണങ്ങളാണ് വീണ, കുടം, കൈമണി മുതലായവ.
വെളിച്ചപ്പാട്
താലപ്പൊലി മഹോത്സവത്തിലാണ് വെളിച്ചപ്പാട് ഉറഞ്ഞുതുള്ളുന്നത്. ചുവന്നപട്ട, അരമണി, ചിലമ്പ്, കൂറ, മാല, കയ്യില്‍ പള്ളിവാള്‍ എന്നിവയാണ് വെളിച്ചപ്പാടിന്റെ വേഷവിധാനങ്ങള്‍. ചെണ്ടവാദ്യത്തിന്റെ അകമ്പടിയോടെ മുന്നില്‍ കോല്‍വിളക്കു പിടിച്ച് കോമരങ്ങള്‍ ഉറഞ്ഞു തുള്ളും.
വേലന്‍തുള്ളല്‍
വേലന്‍ സമുദായത്തില്‍പെട്ടവരാണ് ഈ കലാരൂപം അവതരിപ്പിക്കാറ്. ഓണം തുള്ളല്‍ എന്നൊരു പേരും ഇതിനുണ്ട്. ഓണക്കാലത്ത് മാത്രമാണ് ഇത് നടത്താറുള്ളത്. അരങ്ങേറ്റക്കാര്‍ വീടുകള്‍തോറും കയറിയിറങ്ങിയാണ് കലാപ്രകടനം നടത്തുക. ഇതിലെ മുഖ്യ വാദ്യോപകരണം ഉടുക്കാണ്.
ഭദ്രകാളി തുള്ളല്‍
പുലയ സമുദായത്തില്‍പെട്ടവര്‍ അവതരിപ്പിച്ചിരുന്ന അനുഷ്ഠാനപരമായ ഒരു നാടന്‍കലയാണ് ഭദ്രകാളി തുള്ളല്‍. ഇപ്പോള്‍ ഓണോത്സവങ്ങളിലെ ചടങ്ങുകളില്‍ ഇതിന്റെ ചെറിയ രൂപം അവതിരിപ്പിക്കുന്നുണ്ട്. മഞ്ഞള്‍പൊടിയും അരിപ്പൊടിയും അരച്ച് മുഖത്തും മാറത്തും തേച്ച്, കച്ചയുടുത്ത്, ചുവന്നപട്ട് തലയില്‍ കെട്ടി, കുരുത്തോല കൊണ്ടുള്ള ആടയാഭരണങ്ങളിഞ്ഞ് ചെണ്ട, മദ്ദളം, ചേങ്ങില എന്നീ മേളത്തിനൊത്ത് നൃത്തം ചെയ്യുന്ന രീതിയാണിത്.
കമ്പടികളി
കമ്പടികളി എന്ന പേരിലറിയപ്പെടുന്ന കോല്‍ക്കളി കര്‍ക്കടകനാളില്‍ സമയം പോകാന്‍ കളിച്ചിരുന്ന ഒരു വിനോദമായിരുന്നു. ഇപ്പോള്‍ എല്ലാ സമയത്തും കളിക്കുന്നുണ്ടിത്. കോലാട്ടക്കളി എന്നും ചില സ്ഥലങ്ങളിലറിയപ്പെടുന്നു. ഒരറ്റത്ത് ചെറിയ മണികള്‍ ഘടിപ്പിച്ച കമ്പുകളാണ് ഈ കളിക്ക് ഉപയോഗിക്കുന്നത്. പാട്ടിനും താളത്തിനുമൊപ്പം വട്ടത്തിലിരുന്നും നിന്നും ഓടിയും ചാടിയും കമ്പുകള്‍ കൊട്ടി ഈ കളി മുന്നേറുന്നു.
കുട്ടിച്ചാത്തനാട്ടം
കുട്ടിച്ചാത്തന്‍ എന്ന മൂര്‍ത്തിയെ പ്രീതിപ്പെടുത്താനായി കെട്ടിയാടുന്നതാണിത്. കുട്ടിച്ചാത്തന്റെ പ്രതിമക്കുചുറ്റും തോരണങ്ങള്‍ കെട്ടി, കളമെഴുതി, നാളികേര മുറിയില്‍ തിരികത്തിച്ച് വാള്‍ കൈയിലേന്തിയ ആള്‍പ്രതിമക്കുചുറ്റും നൃത്തംവെക്കുന്നു. തുള്ളിയുറഞ്ഞ് പ്രതിമക്കുമുമ്പില്‍ വീഴുന്നിടത്താണ് അവസാനം. ചെണ്ട, ചിലമ്പ്, കുഴല്‍ എന്നീ വാദ്യമേളങ്ങള്‍ നൃത്തച്ചുവടിന് അകമ്പടിയേകും.
കുറുന്തിനിപ്പാട്ട്
പെരുവണ്ണാന്‍ സമുദായത്തില്‍ പെട്ടവരാണ് കുറുന്തിനിപ്പാട്ട് ആടുന്നത്. കര്‍ക്കടകമാസത്തില്‍ സന്താനലബ്ധിക്കായി കെട്ടിയാടുന്ന ഈ കലാരൂപത്തിന് എണ്ണൂറ് വര്‍ഷത്തെ പഴക്കമുണ്ട്. ഏഴുപേരാണ് ഈ കലാപ്രകടനത്തിന് വേണ്ടത്. മുറ്റത്ത് പന്തലിട്ട്, കുരുത്തോല കൊണ്ടലങ്കരിച്ച്, തറയില്‍ നാഗക്കളമെഴുതിയാണ് അരങ്ങൊരുക്കുന്നത്. നാഗക്കളത്തില്‍ ഇത് ഒരുക്കിയ സ്ത്രീ ഇരിക്കുകയും പാട്ടുകള്‍ പാടുകയും പാട്ടിനൊടുവില്‍ കുറുന്തിനി ഭാഗവതി, കാമന്‍, കുതിരുമേല്‍ കാമന്‍ എന്നീ കോലങ്ങള്‍ പ്രവേശിക്കുന്നു. മദ്ദളം മാത്രമാണ് ഇതിലുപയോഗിക്കുന്ന വാദ്യം.
തിയ്യാട്ട ചമയം
കാണിദാരിക വധവുമായി ബന്ധപ്പെട്ടത്.
അലൌകികവും അതിമാനുഷികവുമായ പ്രതീതിയുളവാക്കുവാന്‍ ഉപയുക്തമായ വേഷവിധാനങ്ങളാണ് പല വേഷവിധാനങ്ങള്‍ക്കുമുള്ളത്. വെള്ള, ചുമപ്പ്, കറുപ്പ്, പച്ച എന്നീ നിറങ്ങള്‍ കൊണ്ട് മുഖത്തും മാറത്തും ചിത്രങ്ങള്‍ രചിക്കുന്നതോടുകൂടി തന്നെ കോലത്തിന് പരമമായ ദിവ്യത്വം കൈവരുന്നു. ആടയാഭരണങ്ങളുടുത്തണിയുന്നതോടു കൂടി ആ ദിവ്യദൃശ്യത്തിന്റെ സൌന്ദര്യം വര്‍ദ്ധിക്കുന്നു. വെട്ടിത്തിളങ്ങുന്ന വര്‍ണ്ണത്തകിടുകള്‍ പതിച്ച കിരീടങ്ങളും മുളയും പാളയും കുരുത്തോലയും കൊണ്ട് നിര്‍മ്മിക്കുന്ന വലുതും ചെറുതുമായ മുടികളും എടുത്തണിയുന്നതോടു കൂടി ദൈവഭാവം വളരെ വര്‍ദ്ധിക്കുന്നു. കത്തിയാളുന്ന ചൂട്ടുകളുടെയും പന്തങ്ങളുടെയും വെളിച്ചത്തില്‍ ആ കോലം മിന്നിത്തിളങ്ങി നില്‍ക്കുന്നത് ദൈവീകമായ ഒരു കാഴ്ചയാണ്.
പ്രകൃതിയില്‍ തന്നെ കിട്ടുന്ന വസ്തുക്കളാണ് ചമയങ്ങള്‍ക്ക് എടുക്കുന്നത്. ഉപയോഗിച്ചശേഷം വീണ്ടും ഉപയോഗിക്കുന്നതാണ് അവയില്‍ മിക്കതും. പച്ചപ്പാള, കുരുത്തോല, വാഴപ്പോള എന്നിവ ചെത്തി മിനുക്കി മുറിച്ച് രൂപപ്പെടുത്തി ഉണ്ടാക്കുന്ന മുടിക്കും മറ്റു കോലങ്ങള്‍ക്കും അനാദൃശ്യമായ ചൈതന്യമുണ്ട്. മുരിക്ക്, കുമിഴ്, പാല എന്നിങ്ങനെ കട്ടികുറഞ്ഞ മരങ്ങള്‍ ചെത്തി രൂപപ്പെടുത്തി ചുമപ്പ്, പച്ച, മഞ്ഞ എന്നീ നിറങ്ങളില്‍ വര്‍ണ്ണത്തകിടുകളും കല്ലുകളും ശീലത്തരങ്ങളും പതിച്ച് മനോഹരമായി നിര്‍മ്മിക്കുന്ന കിരീടങ്ങളും പൊയ്ക്കാലുകളും ധാരാളമുപയോഗിക്കുന്നു. താടിക്കാല്‍, കമ്പിക്കാല്‍, കൈതോല, കാറ, കഴുക്കട്ട്, കഴുത്താരം, മാല, തണ്ട, പൂക്കാത്, മിന്നി, താടി, മീശ, വള, ചക്കമുള്ളന്‍, ഹസ്തക്കടകം, തോള്‍പ്പട്ട്, കുരലാരം, പട്ടയരഞ്ഞാണം എന്നിങ്ങനെയുള്ള മെയ്യലങ്കാരങ്ങളും വട്ടമുടി. പീലിമുടി, മണിമുടി, മകുടം, മണിമകുടം മരവെട്ടം, കേശഭാരം എന്നിങ്ങനെയുള്ള മുടികളും കിരീടങ്ങളും മുടികീറി നീളത്തില്‍ കെട്ടിയുണ്ടാക്കിയ പച്ചപ്പാള, കുരുത്തോല എന്നിവ കൊണ്ടലങ്കരിക്കുന്ന വലിയ മുടികളും ഉപയോഗിക്കുന്നു.
വട്ടപ്പുള്ളികളും കരകളും പതിച്ച ചുമപ്പ്, കറുപ്പ്, വെള്ള എന്നീ നിറത്തിലുള്ള തുണികള്‍ ചമയങ്ങള്‍ക്കായുപയോഗിക്കുന്നു.
വെള്ള, ചുമപ്പ്, കറുപ്പ്, മഞ്ഞ എന്നീ നിറങ്ങളില്‍ അരിച്ചാന്ത്, മനയോല, കശം, മഷി എന്നീ ചമയങ്ങളാണ് കോലമെടുക്കുന്നതിനായിട്ടുപയോഗിക്കുന്നത്. ഉണങ്ങിയ നെല്ലു കുത്തി അരിയാക്കി കുതിര്‍ത്ത ശേഷം നല്ലതുപോലെ അരച്ച് അരിച്ചാണ് വെള്ളയുണ്ടാക്കുന്നത്. ഇതില്‍ അല്പം മഞ്ഞള്‍ കൂടി ചേര്‍ത്ത് അരച്ചാണ് മെയ്യില്‍ പൂശാനുള്ള മഞ്ഞളരിച്ചാന്ത് ഉണ്ടാക്കുന്നത്.
ചായങ്ങള്‍ക്ക് നിറം എന്നാണ് ആട്ടക്കാര്‍ പറയുന്നത്. ചുമല നിറത്തിന് കാരം എന്നും പറയുന്നു. പൊന്‍കാരം ചേര്‍ത്തുണ്ടാക്കുന്നതുകൊണ്ടാണ് ഇങ്ങനെ പേരു പറയുന്നത്. പൊന്‍കാരം നല്ലതുപോലെ പൊടിച്ച് ചെറുനാരങ്ങ നീര് ചേര്‍ത്ത് കുഴച്ച് കമുകിന്റെ ഇളയപോള (കൂമ്പാള) യില്‍ പൊതിഞ്ഞ് തണലില്‍ വെച്ച് ഇതുണ്ടാക്കുന്നു. ഒരു മണ്‍ചട്ടി ചൂടാക്കിയ ശേഷം ഈ പൊടി അതിലിട്ടു നല്ലതുപോലെ വറുക്കണം. ചൂടേറുന്തോറും ചുമല നിറം കൂടി വരും. പാകത്തിന് ചുമലയായാല്‍ എടുത്ത് ചാണമേല്‍ തേച്ച് നേര്‍മ്മയായി പൊടിച്ചെടുക്കുന്നു.

വേലകളി

രാമനാട്ടം

കഥകളിയുടെ ആദ്യരൂപമായി അറിയപ്പെടുന്ന കലാരൂപമാണ് രാമനാട്ടം.പതിനേഴാംനൂറ്റാണ്ടില്‍ കൊട്ടാരക്കര തമ്പുരനാണ് രാമനാട്ടമുണ്ടാക്കിയത്.കോഴിക്കോട്ടുസാമൂതിരിയായ മാനദേവന്‍ കൃഷ്ണനാട്ടം നിര്‍മിച്ച കാലത്തുതന്നെയാണിത്.രാമനാട്ടം ഉണ്ടായതിനെക്കുറിച്ചും പ്രസിദ്ധമായ ഒരു ഐതിഹ്യമുണ്ട്.കൃഷ്ണനാട്ടത്തെപ്പറ്റി കേട്ടറിഞ്ഞ കൊട്ടാരക്കരത്തമ്പുരാന്‍ അതു കാണുന്നതിനായി കോഴിക്കോട്ടെ കലാകാരന്‍മാരെ തണ്റ്റെ കൊട്ടാരത്തിലേക്കു ക്ഷണിച്ച്.പക്ഷേ,സാമൂതിരി ആ ക്ഷണം സ്വീകരിച്ചില്ല.കൃഷ്ണനാട്ടം കണ്ട് രസിക്കാന്‍ കഴിയുന്നവര്‍ തെക്കന്‍ കേരളത്തിലില്ല എന്നായിരുന്നു സാമൂതിരി പറഞ്ഞ കാരണം.
പടയണി

നങ്ങ്യാര്‍കൂത്ത്

എ.ഡി. ഒമ്പതാം നൂറ്റാണ്ടിലാണ് നങ്ങ്യാര്‍ കൂത്ത് ഉണ്ടായത്.സ്ത്രീകള്‍ അവതരിപ്പിക്കുന്ന ഈ കലാരൂപം കൊണ്ട് ഉദ്ദേശിക്കുന്നത് സംസ്കൃതനാടകാവതരണമാണ്.ചില പ്രശസ്ത്ക്ഷേത്രങ്ങളില്‍ നങ്ങ്യാര്‍കൂത്ത് ഒരു ആചാരമായി ഇന്നു നടക്കുന്നുണ്ട്.പന്ത്രണ്ടു ദിവസം കൊണ്ട് ശ്രീകൃഷ്ണണ്റ്റെ ഏകാംഗനൃത്തമായി അവതരിപ്പിക്കുകയാണ് നങ്ങ്യാര്‍കൂത്തില്‍ ചെയ്യുന്നത്.നമ്പ്യാര്‍ സമുദായത്തിലെ സ്ത്രീകളേയാണ് നങ്ങ്യാര്‍മാര്‍ എന്നു വിളിക്കുക.കൂത്തമ്പലങ്ങളിലാണ് നങ്ങ്യാര്‍കൂത്ത് നടത്തിയിരുന്നത്.പണ്ടൊക്കെ വളരെ അപൂര്‍വമായേ ക്ഷേത്രത്തിനു വെളിയില്‍ ഈ കലാരൂപം അവതരിപ്പിച്ചിരുന്നുള്ളു.
തോറ്റം
തെയ്യത്തിന് തലേന്ന് കോലക്കാരന്‍ ചെറിയ തോതില്‍ വേഷണിഞ്ഞ് കെട്ടുന്ന കോലങ്ങളാണ് തോറ്റം എന്നറിയപ്പെടുന്നത്.തെയ്യങ്ങളുടെ ചെറിയ പതിപ്പാണിത്.കാവുകള്‍ക്കു മുന്നില്‍ വച്ച് എവര്‍ തോറ്റമ്പാട്ടുകള്‍ പാടും.പാട്ടിണ്റ്റെ അന്ത്യത്തില്‍ വേഷക്കാരന്‍ ഉറഞ്ഞുതുള്ളും.ചെണ്ടയും ഇടയ്ക്കയും ഇതിന് താളവാധ്യങ്ങളായി ഉപയോഗിക്കുന്നു.ഉച്ചത്തോറ്റം,അന്ത്യത്തോറ്റം,കൊടിയിലത്തോറ്റം എന്നിങ്ങനെ പലതരം തോറ്റങ്ങളുണ്ട്.കാണിമുണ്ടെന്ന വിശേഷവസ്ത്രവും തലയില്‍ പട്ടും തലപ്പാളിയും അരയില്‍ ചുവപ്പ് പട്ടുമാണ് തോറ്റത്തിണ്റ്റെ വേഷം.നെറ്റിയിലും മാറിടത്തിലും ചന്ദനവും തേയ്ക്കും.തോറ്റത്തോടൊപ്പം ചെറിയൊരു ഗായകസംഘവുമുണ്ടാവും.ഈ സംഘവും കോലവും ചെര്‍ന്ന് തോറ്റം പാട്ടുകല്‍ പാടുന്നു.സ്തോത്രം എന്ന പദത്തില്‍ നിന്നാണത്രേ തോറ്റം എന്ന വാക്കുണ്ടായത്
തെയ്യം

തെയ്യം കെട്ടുന്നയാള്‍ക്ക് ക്ഠിനമായ വ്രതങ്ങളുണ്ട്.തെയ്യം കെട്ടുന്ന കോലക്കാരനും അയാളുടെ അടുത്ത സഹായികളും വ്രതം അനുഷ്ഠിക്കേണ്ടതുണ്ട്.തീക്കുണ്‌ഡത്തില്‍ ചാടുക,ഭാരമേറിയ മുടി തലയില്‍ വയ്ക്കുക,ശരീരത്തില്‍ നിന്ന് രക്തമൊഴുക്കുക തുടങ്ങി പലതും ചെയ്യുന്ന തെയ്യങ്ങളുണ്ട്.അടയാളം കൊടുക്കലാണ് തെയ്യത്തിലെ ആദ്യത്തെ ചടങ്ങ്.തീയതി നിശ്ചയിച് കോലം കെട്ടുവാന്‍ കോലക്കാരനെ ഏല്‍പ്പിക്കുന്ന ചടങ്ങാണിത്.അതായത് കാവുകളുടേയും മറ്റും അവകാശികള്‍ കോലക്കാരനെ ആദ്യം തന്നെ വരുത്തി ദേവതാസ്ഥാനത്തുവെച്ച് വെറ്റില,പഴുക്ക,പണം എന്നിവ കൊടുത്ത് കോലം കെട്ടിയാടേണ്ട തീയതി നിശ്ചയിക്കുന്നു.ഈ ചടങ്ങ് അവസാനിക്കുന്നതോടെ കോലക്കാരന്‍ വ്രതം ആരംഭിക്കും.
തെയ്യം ആരംഭിക്കുന്നതിന് തലേന്നാള്‍ കോലക്കാരനും വാദ്യക്കാരനും സിഥലത്തെത്തും.വാദ്യങ്ങള്‍ കൊട്ടി തെയ്യം നടക്കുന്ന വിവരം നാട്ടുകാരെ അറിയിക്കും."തെയ്യം കൂടല്‍"എന്നാണ് ഈ ചടങ്ങിണ്റ്റെ പേര്.തെയ്യം കൂടിയാല്‍ നാട്ടുകാര്‍ വീടുകള്‍ വൃത്തിയാക്കി വിളക്കു വയ്ക്കാറുണ്ട്.തെയ്യത്തിന് അണിഞ്ഞൊരുങ്ങാന്‍ പ്രത്യേകം അണിയറകള്‍ ഒരുക്കിയിട്ടുണ്ടാകും.അണിഞ്ഞൊരുങ്ങിയശേഷം തെയ്യങ്ങള്‍ കണ്ണാടി നോക്കുന്ന പതിവുണ്ട്.ഇതോടെ താന്‍ ദൈവമാണെന്ന തിരിച്ചറിവ് തെയ്യക്കോലം കെട്ടിയയാള്‍ക്ക് ഉണ്ടാകുന്നു എന്നണ് സങ്കല്‍പം.അരിയെറിയുന്നതോടെ തെയ്യം ഉറഞ്ഞുതുള്ളാന്‍ തുടങ്ങുന്നു.തെയ്യങ്ങള്‍ ഭക്ത്ജനങ്ങളില്‍ നിന്ന് നേരിട്ട് നേര്‍ച്ചകള്‍ സ്വീകരിക്കാറുണ്ട്.കണ്ണ്‍,ചെവി,മൂക്ക്,കൈ,കാല്‍ എന്നിവയുടെ മതൃകകള്‍ തെയ്യത്തിന് അര്‍പ്പിക്കുന്നു.തെയ്യങ്ങള്‍ക്ക് ആടിനെയും കോഴിയെയും മറ്റും സമര്‍പ്പിക്കാറുണ്ട്.
തീയാട്ട്

Subscribe to:
Posts (Atom)