ഭദ്രകാളി ക്ഷേത്രങ്ങളോടനുബന്ധിച്ച് നടത്തിവരുന്ന അനുഷ്ഠാനപരമായ കലാരൂപമാണ് മുടിയേറ്റ്. മുടിപ്പേച്ച്, കാളി-ദാരികകഥ എന്നീ പേരുകളും മുടിയേറ്റിനുണ്ട്. മുടിയേറ്റിന്‍െറ ദൃശ്യാവിഷ്കാരമാണ് കളമെഴുത്ത്. മുടിയേറ്റിന് അനുഷ്ഠാനാംശവും അഭിനയാംശവുമുണ്ട്. ആംഗികം, വാചികം, സാത്വികം, ആഹാര്യം എന്നീ അഭിനയരീതികള്‍ ഏറ്റക്കുറച്ചിലുകളോടെ മുടിയേറ്റില്‍ കാണാം.
കാളി-ദാരിക കഥയാണ് മുടിയേറ്റിന്‍െറ ഇതിവൃത്തം. ഇതിവൃത്തത്തെ 12 രംഗങ്ങളാക്കിയാണ് മുടിയേറ്റ് അവതരിപ്പിക്കുന്നത്. ശിവ-നാരദ സംവാദം, ദാരികന്‍െറ പുറപ്പാടും തിരനോട്ടവും, കാളിയുടെ രംഗപ്രവേശം, കാളിയുടെ തിരനോട്ടം, കോയിമ്പടാരുടെ രംഗപ്രവേശം, കാളി-ദാരിക പോരിനുവിളി, ദാനവേന്ദ്രന്‍െറ തിരനോട്ടവും ആട്ടവും, കൂളിയുടെ രംഗപ്രവേശം, കാളി-ദാരിക യുദ്ധം, കാളി-ദാരിക വാക്തര്‍ക്കം, ദാരികവധം, കാളിയുടെ അനുഗ്രഹം എന്നിങ്ങനെയാണ് രംഗവിഭജനം. മുടിയേറ്റിലെ പാട്ടുകള്‍ ആലപിക്കുന്നത് സോപാന സംഗീത ശൈലിയിലാണ്. ചെണ്ട, വീക്കന്‍ചെണ്ട, ചേങ്ങില, ഇലത്താളം, ശംഖ് എന്നിവയാണ് മുടിയേറ്റിലെ വാദ്യങ്ങള്‍.
Showing posts with label മുടിയേറ്റ്. Show all posts

Tuesday, 23 October 2012
മുടിയേറ്റ്

Subscribe to:
Posts (Atom)