Wednesday 24 October 2012

കുറുന്തിനിപ്പാട്ട്

പെരുവണ്ണാന്‍ സമുദായത്തില്‍ പെട്ടവരാണ് കുറുന്തിനിപ്പാട്ട് ആടുന്നത്. കര്‍ക്കടകമാസത്തില്‍ ‍ സന്താനലബ്ധിക്കായി കെട്ടിയാടുന്ന ഈ കലാരൂപത്തിന് എണ്ണൂറ് വര്‍ഷത്തെ പഴക്കമുണ്ട്. ഏഴുപേരാണ് ഈ കലാപ്രകടനത്തിന് വേണ്ടത്. മുറ്റത്ത് പന്തലിട്ട്, കുരുത്തോല കൊണ്ടലങ്കരിച്ച്, തറയില്‍ നാഗക്കളമെഴുതിയാണ് അരങ്ങൊരുക്കുന്നത്. നാഗക്കളത്തില്‍ ഇത് ഒരുക്കിയ സ്ത്രീ ഇരിക്കുകയും പാട്ടുകള്‍ പാടുകയും പാട്ടിനൊടുവില്‍ കുറുന്തിനി ഭാഗവതി, കാമന്‍, കുതിരുമേല്‍ കാമന്‍ എന്നീ കോലങ്ങള്‍ പ്രവേശിക്കുന്നു. മദ്ദളം മാത്രമാണ് ഇതിലുപയോഗിക്കുന്ന വാദ്യം.

No comments:

Post a Comment