തേവീ തിരുതേവീപുന്തേരിക്കണ്ടം
പുന്തേരിക്കണ്ടത്തിലാളൂവരുന്നേ
ആളൂ-വരുന്നേ-കാളാ-വരുന്നേ
കാ-ളാ വരുന്നേ/കലപ്പാവരുന്നേ
നുകംവരുന്നേ/ കാളാവരുന്നേ
തേവീ തിരുതേവീപുന്തേരിക്കണ്ടം
പുന്തേരിക്കണ്ടത്തിലാളൂവരുന്നേ
കല്ലേലിരിക്കുന്ന കല്ലേരിനണ്ടേ
കല്ലെടനീങ്ങി വഴികൊടുനണ്ടേ
ആളൂവരുന്നേ കാളാവരുന്നേ
കാളാവരുന്നേ കലപ്പാവരുന്നേ
തേവീ തിരുതേവീ പുന്തേരിക്കണ്ടം
പുന്തേരിക്കണ്ടത്തിലാളൂവരുന്നേ
കാഞ്ഞിരക്കീഴ്നടുക്കണ്ടം തുണ്ടത്തിൽ
ആതിച്ചൻ കാളേ വലത്തുംവച്ചൂ
ചന്തിരൻകാളേയിടത്തുംവച്ചൂ
ഇച്ചാലുപൂട്ടീ മറുചാലുഴുവുമ്പം
ചേറും കട്ടയൊടയും പരുവത്തില്
ചവുട്ടിനിരത്തിയവാച്ചാലും കോരീ
വാച്ചാലും കോരീപൊരിക്കോലും കുത്തീ
പൊരിക്കോലും കുത്തിയാവാരീവെതപ്പീനാ
വാരീവെതച്ചൂമടയുമടപ്പീനാ
പിറ്റേന്നൂനേരം വെളുത്തതും തീയതീ
മടതുറന്നൂ വെതയും തോത്തീ
നെല്ലെല്ലാം കാച്ചൂകുനിയുംപരുവത്തില്
നെല്ലിന്റെ മൂട്ടിപ്പെരമാവും കാവല്
തെക്കനാംകോപൂരരത്തില്‍
മഴയുണ്ടൂകൊള്ളുന്നല്ലോ
മഴയെല്ലാം കൊണ്ടൂമാറീ
മറുമഴ കൊള്ളുന്നല്ലോ-
കിഴക്കനാം കോപൂരത്തില്‍
മഴയുണ്ടൂകൊള്ളുന്നല്ലോ
മഴയെല്ലാം കൊണ്ടൂമാറീ
മറുമഴകൊള്ളുന്നല്ലോ-
വടക്കനാം കോപൂരത്തില്‍
മഴയുണ്ടൂകൊള്ളുന്നല്ലോ
മഴയെല്ലാം കൊണ്ടൂമാറീ
മറുമഴകൊള്ളുന്നല്ലോ-
നാലൂമഴയൊത്തുകൂടീ
കനകമഴപെയ്യുന്നേയ്!
കനകമഴപെയ്യുന്നേയ്
മലവെള്ളമിറങ്ങുന്നേയ്
മലവെള്ളമിറങ്ങുന്നേയ്
കോതയാറു പെരുകുന്നേയ്
തെക്കുതെക്കുപള്ളീത്തെക്ക്
പുഞ്ചപ്പാടം കൊയ്യാന്‍ പോണേ
നാലുമഴയൊത്തുകൂടീ
കനകമഴപെയ്യുന്നേയ്
കനകമഴപെയ്യുന്നേയ്
വെള്ളിത്തക്കക്കൊച്ചൂകാളിയേ!
എന്റെനെര കൊയ്യരുതേ-
തെക്കുതെക്കുപള്ളീത്തെക്കു
പുഞ്ചപ്പാടംകൊയ്യാന്‍ പോണേയ്
കാഞ്ഞിരക്കീഴ്നടുക്കണ്ടം തുണ്ടത്തില്‍
ആതിച്ചൻ കാളേ വലത്തുംവച്ചൂ
ചന്തിരൻകാളേയിടത്തുംവച്ചൂ
ഇച്ചാലുപൂട്ടീ മറുചാലുഴുവുമ്പം
ചേറും കട്ടയൊടയും പരുവത്തില്
ചവുട്ടിനിരത്തിയവാച്ചാലും കോരീ
വാച്ചാലും കോരീപൊരിക്കോലും കുത്തീ
പൊരിക്കോലും കുത്തിയാവാരീവെതപ്പീനാ
വാരീവെതച്ചൂമടയുമടപ്പീനാ
പിറ്റേന്നൂനേരം വെളുത്തതും തീയതീ
മടതുറന്നൂ വെതയും തോത്തീ
നെല്ലെല്ലാം കാച്ചൂകുനിയുംപരുവത്തിൽ
നെല്ലിന്റെ മൂട്ടിപ്പെരമാവും കാവല്
അരയരയോ... കിങ്ങിണീയരയോ...
നമ്മക്കണ്ടം...കാരക്കണ്ടം
കാരക്കണ്ടം നട്ടീടുവേ
അരയരയോ...കിങ്ങിണീയരയോ...
ഓരായീരം... കാളേംവന്ന്
ഓരായീരം...ആളുംവന്ന്
ഓരായീരം വെറ്റകൊടുത്ത്
അരയരയോ കിങ്ങിണീയരയോ
നമ്മക്കണ്ടം കാരക്കണ്ടം
കാരക്കണ്ടം നട്ടീടവേ...
(ഒരു ഞാറുനടീൽ പാട്ട്)
ആലേന്തറപ്പോറ്റീന്നൊരു
പോറ്റീവരിണേയ്
കെട്ടോലകണക്കോലകൾ
കക്ഷത്തിലിടുക്കീ
പൂണിട്ടിടങ്ങാഴീ
തലമാറിപ്പിടിച്ച്
ആലേന്തറപ്പോറ്റീന്നൊരു
പോറ്റീവരിണേയ്
ഈ തെങ്ങടിക്കണ്ടത്തില
വാരത്തിനു വരിണേയ്
തെങ്ങോലകൾവീണെന്റെ
വെളവൊക്കെക്കുറവേയ്
പൂണിട്ടിടങ്ങാഴി
തലമാറിപ്പിടിച്ച്....