മാര്‍ച്ച് 1
- കൊല്ലം നീണ്ടകര ഹാര്‍ബറില്‍നിന്നു പോയ മത്സ്യബന്ധനബോട്ടില്‍ അജ്ഞാത കപ്പല്‍ ഇടിച്ച് രണ്ടുപേര്‍ മരിച്ചു. മൂന്നുപേരെ കാണാതായി.
- ചരിത്രകാരനും പൗരപ്രമുഖനുമായ പ്രഫ. ഡോ. എസ്.എം. മുഹമ്മദ്കോയ (70) നിര്യാതനായി.
- സിറിയന്‍ പ്രസിഡന്‍റ് ബശ്ശാര്‍ അല്‍ അസദിനെതിരായ സായുധ സമരങ്ങള്‍ ഏകോപിപ്പിക്കുന്നതിന് പ്രതിപക്ഷം മിലിട്ടറി കൗണ്‍സിലിന് രൂപം നല്‍കി.
- ഗുജറാത്തില്‍ 2002-2006 കാലയളവില്‍ നടന്ന 22 വ്യാജ ഏറ്റുമുട്ടല്‍ കൊലപാതകങ്ങള്‍ അന്വേഷിക്കുന്ന മേല്‍നോട്ട സമിതിയുടെ അധ്യക്ഷനായി മുന്‍ ജഡ്ജി എച്ച്.എസ്. ബേദിയെ സുപ്രീംകോടതി നിയോഗിച്ചു.
- കരസേനയുടെ പുതിയ മേധാവിയായി ലഫ്റ്റനന്‍റ് ജനറല്‍ ബിക്രംസിങ്ങിനെ നിയമിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ തീരുമാനിച്ചു.
- ആഫ്രിക്കന്‍ രാജ്യമായ കോംഗോ റിപ്പബ്ളിക്കിലെ സൈനികക്യാമ്പില്‍ വന്‍ പൊട്ടിത്തെറിയുണ്ടായി. ഇരുനൂറോളം പേര്‍ കൊല്ലപ്പെടുകയും 1500 ലേറെ പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു.
- വ്ളാദിമിര്‍ പുടിന്‍ 65 ശതമാനം വോട്ടുകള്‍ നേടി മൂന്നാംതവണ റഷ്യന്‍ പ്രസിഡന്‍റായി തെരഞ്ഞെടുക്കപ്പെട്ടതായി ഇലക്ഷന്‍ കമീഷന്‍ തലവന്‍ വ്ളാദിമിര്‍ ഷുരോവ് പ്രഖ്യാപിച്ചു.
- വെസ്റ്റിന്‍ഡീസ് ക്രിക്കറ്റ്താരം റുനാകോ മോര്‍ട്ടന്‍( 33)വാഹനാപകടത്തില്‍ കൊല്ലപ്പെട്ടു.
- മധ്യദൂര ഓട്ടത്തില്‍ ദേശീയ-സംസ്ഥാന റെക്കോഡ് ജേതാവായിരുന്ന മുന്‍ ദേശീയതാരം ജോണ്‍സണ്‍ എബ്രഹാം (51) നിര്യാതനായി.
- നിയമസഭാ തെരഞ്ഞെടുപ്പില്‍ ഉത്തര്‍പ്രദേശില്‍ മുലായം സിങ്ങിന്‍െറ സമാജ് വാദി പാര്‍ട്ടി വിജയിച്ചു.പഞ്ചാബില്‍ അകാലിദള്‍-ബി.ജെ.പി സഖ്യം വീണ്ടും അധികാരത്തില്‍. ഉത്തരഖണ്ഡില്‍ ആര്‍ക്കും ഭൂരിപക്ഷമില്ല കോണ്‍ഗ്രസ് ഏറ്റവും വലിയ ഒറ്റക്കക്ഷി.ഗോവയില്‍ ബി.ജെ.പി സഖ്യം അധികാരത്തില്‍. മണിപ്പൂരില്‍ മൂന്നാമതും കോണ്‍ഗ്രസ് ഭരണത്തില്‍ വന്നു.
- ലിബിയയിലെ എണ്ണസമ്പുഷ്ട പ്രദേശമായ കിഴക്കന്‍ ലിബിയ, വിമതനേതാവ് അഹ്മദ്അല്‍ സുബൈറിനെ നേതാവാക്കി ഭാഗിക സ്വയംഭരണം പ്രഖ്യാപിച്ചു.
- ഇറ്റാലിയന്‍ നാവികരെ ജയിലിലടച്ച കേരളത്തിലെ കോടതി നടപടിയെ റോമിലെ ഇന്ത്യന്‍ സ്ഥാനപതി ദേവവ്രദ സാഹയെ വിളിച്ചു വരുത്തി ഇറ്റാലിയന്‍ വിദേശകാര്യ മന്ത്രി ഗിലിയോ ടെര്‍സി അപലപിച്ചു.
- പ്രസിദ്ധ ഹിന്ദി- മലയാളം സംഗീത സംവിധായകന്‍ ബോംബെ രവി അന്തരിച്ചു.
- 2011ലെ ദേശീയ അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു. മലയാളിയായ കെ.പി. സുവീരന്‍െറ ‘ബ്യാരി’ മികച്ച ചിത്രം. രഞ്ജിത് സംവിധാനം ചെയ്ത ‘ഇന്ത്യന്‍ റുപ്പി’ മികച്ച മലയാള ചിത്രം. വിദ്യാബാലന്‍ മികച്ച നടി, ഗിരീഷ് കുല്‍ക്കര്‍ണി മികച്ച നടന്‍.
- ചാമ്പ്യന്‍സ് ലീഗ് ചരിത്രത്തില്‍ ഒരു മത്സരത്തില്‍ അഞ്ചു ഗോള്‍ നേടുന്ന ആദ്യ കളിക്കാരനെന്ന ബഹുമതിക്ക് ലയണല്‍ മെസ്സി അര്‍ഹനായി.
- തന്‍േറടം ജെന്‍ഡര്‍ ഫെസ്റ്റിന് കോഴിക്കോട് തുടക്കമായി.
- രാഹുല്‍ ദ്രാവിഡ് ക്രിക്കറ്റില്‍നിന്ന് വിരമിച്ചു.
- നെയ്യാറ്റിന്‍കര എം.എല്‍.എ ആര്‍.ശെല്‍വരാജ് (സി.പി.എം)സ്ഥാനം രാജിവെച്ചു.
- കേരള-കര്‍ണാടക മിലിറ്ററി സബ് ഏരിയ ജനറല്‍ ഓഫിസര്‍ കമാന്‍ഡിങ് ആയി മേജര്‍ ജനറല്‍ കെ.എസ്. വേണുഗോപാല്‍ ചുമതലയേറ്റു.
- പഴയകാല ബോളിവുഡ് നായകനടനും സംവിധായകനുമായ ജോയ് മുഖര്‍ജി (73) അന്തരിച്ചു.
- ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി സ്ഥാനത്തേക്ക് അഖിലേഷ് യാദവിനെ സമാജ്വാദി പാര്‍ട്ടി യോഗം തെരഞ്ഞെടുത്തു.
- സിറിയന്‍ പ്രതിസന്ധിക്ക് രാഷ്ട്രീയ പരിഹാരം തേടി ഡമസ്കസിലെത്തിയ യു. എന്‍-അറബ് ലീഗ് ദൗത്യ സംഘ പ്രതിനിധി കോഫി അന്നന്‍ ബശ്ശാര്‍ അല്‍ അസദുമായി നടത്തിയ സംഭാഷണം പരാജയപ്പെട്ടു.
- പാകിസ്താന്‍ രഹസ്യാന്വേഷണ സംഘടനയായ ഇന്‍റര്‍ സര്‍വീസസ് ഇന്‍റലിജന്‍സിന്‍െറ (ഐ.എസ്.ഐ) മേധാവിയായി ലെഫ്റ്റനന്‍റ് ജനറല്‍ സഹീറുല്‍ ഇസ്ലാമിനെ നിയമിച്ചു.
- സമഗ്രസംഭാവന നല്‍കിയ ഭാരതത്തിലെ മാന്ത്രികര്‍ക്കായുള്ള മാജിക് അക്കാദമിയുടെ 2011ലെ ഇന്ദ്രജാല പുരസ്കാരത്തിന് കോഴിക്കോട്ടുകാരനായ മാന്ത്രികന്‍ എം.പി. ഹാഷിം അര്‍ഹനായി.
- ഭൂമിയും വീടുമില്ലാത്ത പാവങ്ങള്‍ക്ക് ഫ്ളാറ്റ് നല്‍കുന്ന ‘സാഫല്യം ’പദ്ധതിക്ക് സംസ്ഥാനത്ത് തുടക്കമായി.
- ആര്‍.എസ്.പി സംസ്ഥാന സെക്രട്ടറിയായി മുതിര്‍ന്ന നേതാവും എം.എല്‍. എയുമായ എ.എ. അസീസിനെ തെരഞ്ഞെടുത്തു.
- തെക്കന്‍ അഫ്ഗാനിലെ കാന്തഹാര്‍ പ്രവിശ്യയില്‍ പഞ്ച്വായി ജില്ലയില്‍ യു.എസ് സൈനികന്‍െറ വെടിയേറ്റ് 17 സിവിലിയന്മാര്‍ കൊല്ലപ്പെട്ടു.
- മുംബൈ മുന്‍ സിറ്റി പൊലീസ് കമീഷണര്‍ ഹസന്‍ ഗഫൂര്‍ നിര്യാതനായി.
- അഫ്ഗാനിസ്താനില്‍ അമേരിക്കന്‍ സൈനികന്‍ ഗ്രാമവാസികള്‍ക്കുനേരെ നടത്തിയ കൂട്ടക്കൊലയില്‍ പ്രസിഡന്‍റ് ബറാക് ഒബാമ ദു$ഖവും നടുക്കവും രേഖപ്പെടുത്തി.
- ഉത്തരഖണ്ഡില്‍ മുഖ്യമന്ത്രിയായി കോണ്‍ഗ്രസ് നേതാവ ്വിജയ് ബഹുഗുണ സ്ഥാനമേറ്റു.
- ബംഗ്ളാദേശില്‍ യാത്രാ ബോട്ട് മുങ്ങി 100 പേര്‍ മരിച്ചു.
- സംസ്ഥാന സര്‍ക്കാറിന്‍െറ സ്വാതി സംഗീത പുരസ്കാരം പ്രശസ്ത സംഗീതജ്ഞന്‍ ഡോ. ബാലമുരളീകൃഷ്ണക്ക്. ഒരു ലക്ഷം രൂപയും ഫലകവും പ്രശസ്തിപത്രവുമടങ്ങുന്നതാണ് അവാര്‍ഡ്.
- റെയില്‍ ബജറ്റ് കേന്ദ്ര റെയില്‍വേ മന്ത്രി ദിനേശ് ത്രിവേദി അവതരിപ്പിച്ചു.
- എന്‍സൈക്ളോപീഡിയ ബ്രിട്ടാനിക്ക പ്രിന്‍റ് എഡിഷന്‍ നിര്‍ത്തി.
- ഉത്തര്‍പ്രദേശിലെ ഏറ്റവും പ്രായംകുറഞ്ഞ മുഖ്യമന്ത്രിയായി സമാജ്വാദി പാര്‍ട്ടി നേതാവ് അഖിലേഷ് യാദവ് അധികാരമേറ്റു.
- അഫ്ഗാനിസ്താനിലെ സംഭവവികാസങ്ങളെക്കുറിച്ച് അമേരിക്കയുമായി നടത്തിവരുന്ന എല്ലാ ചര്‍ച്ചകളും മരവിപ്പിച്ചതായി താലിബാന്‍ വ്യക്തമാക്കി.
- ഏകദിന ക്രിക്കറ്റില്‍ 100 സെഞ്ച്വറി തികച്ച് സചിന്‍ ടെണ്ടുല്‍കര്‍ അപൂര്‍വ ബഹുമതിക്കുടമയായി.
- കേന്ദ്ര പൊതുബജറ്റ് ധനകാര്യമന്ത്രി പ്രണബ് മുഖര്‍ജി അവതരിപ്പിച്ചു.
- തന്‍േറടം ജെന്‍ഡര്‍ ഫെസ്റ്റിന്‍െറ ’സ്ത്രീ രത്നം’ അവാര്‍ഡ് (ലക്ഷം രൂപ) പി.ടി ഉഷക്ക്.
- കേന്ദ്ര റെയില്‍വേ മന്ത്രി ദിനേശ് ത്രിവേദി രാജിവെച്ചു.
- പ്രമുഖ മനുഷ്യാവകാശ പ്രവര്‍ത്തകനും വാഗ്മിയുമായ യോ ആഹിം ഗൗക്ക് ജര്‍മനിയുടെ പുതിയ പ്രസിഡന്‍റായി തെരഞ്ഞെടുക്കപ്പെട്ടു.
- ഇന്ത്യന്‍ താരം സൈന നെഹ്വാള്‍ സ്വിസ് ഓപണ്‍ ഗ്രാന്‍ഡ് പ്രീ ബാഡ്മിന്‍റണ്‍ ടൂര്‍ണമെന്‍റില്‍ കിരീടം നിലനിര്‍ത്തി.
- തൃണമൂല്‍ കോണ്‍ഗ്രസ് നേതാവ് മുകുള്‍ റോയ് കേന്ദ്ര റെയില്‍വേ മന്ത്രിയായി സ്ഥാനമേറ്റു.
- സംസ്ഥാന ബജറ്റ് ധനകാര്യമന്ത്രി കെ.എം മാണി അവതരിപ്പിച്ചു.
- പാക് കടലിടുക്ക് നീന്തിക്കടന്ന ആദ്യ മലയാളിയെന്ന വിശേഷണം ചേര്‍ത്തല സ്വദേശി എസ്.പി. മുരളീധരന് സ്വന്തം. കടലിലെ പ്രതികൂല സാഹചര്യങ്ങളെ വെല്ലുവിളിച്ച് 14 മണിക്കൂര്‍ 22 മിനിറ്റ്കൊണ്ടാണ് മുരളീധരന്‍ ചരിത്രനേട്ടം സ്വന്തമാക്കിയത്.
- ഏഷ്യാകപ്പ് ക്രിക്കറ്റില്‍ നിന്ന് ഇന്ത്യ പുറത്തായി.
- പിറവം നിയമസഭാ ഉപതെരഞ്ഞെടുപ്പില്‍ കേരള കോണ്‍ഗ്രസിന്‍െറ യു.ഡി.എഫ് സ്ഥാനാര്‍ഥി അനൂപ് ജേക്കബ് വിജയിച്ചു.
- ഇന്ത്യന്‍ സിനിമാരംഗത്തെ പരമോന്നത ബഹുമതിയായ ദാദാ സാഹേബ് ഫാല്‍ക്കെ പുരസ്കാരം വിഖ്യാത ബംഗാളി നടന്‍ സൗമിത്ര ചാറ്റര്‍ജിക്ക് ലഭിച്ചു.
- ലോക ഫുട്ബോളില്‍ 234 ഗോളുകള്‍ തികച്ച് അര്‍ജന്‍റീനന്‍ താരം ലയണല്‍ മെസ്സി റെക്കോര്‍ഡിട്ടു.
- മുതിര്‍ന്ന കമ്യൂണിസ്റ്റ് നേതാവും സി.പി.ഐ സംസ്ഥാന സെക്രട്ടറിയുമായ സി.കെ. ചന്ദ്രപ്പന്‍(77) അന്തരിച്ചു.
- ബംഗ്ളാദേശിനെ തോല്‍പിച്ച് പാകിസ്താന്‍ ഏഷ്യാകപ്പ് ക്രിക്കറ്റ് കിരീടം നേടി.
- പി.എസ്.സി നിയമന പ്രായപരിധി 36 വയസ്സാക്കി ഉയര്‍ത്തി.
- കെ. വി.മോഹന്‍കുമാര്‍ കോഴിക്കോടും അലി അസ്്ഗര്‍ പാഷ പാലക്കാടും രതീശ് ആലപ്പുഴയിലും കലക്ടര്‍മാരായി നിയമിതരായി.
- ജെ. സി ഡാനിയേല്‍ പുരസ്കാരം ജോസ് പ്രകാശിന് ലഭിച്ചു.
- മാര്‍ച്ച്24: പ്രമുഖ സിനിമാ നടന്‍ ജോസ് പ്രകാശ് (ജോസഫ്- 87) അന്തരിച്ചു.
- ആണവസുരക്ഷാ ഉച്ചകോടിയില്‍ സംബന്ധിക്കുന്നത് ഉള്‍പ്പെടെ നാലു ദിവസത്തെ ഔദ്യാഗിക സന്ദര്‍ശനത്തിനായി പ്രധാനമന്ത്രി ഡോ. മന്‍മോഹന്‍സിങ് ദക്ഷിണ കൊറിയന്‍ തലസ്ഥാനമായ സോളിലെത്തി.
- ആഫ്രിക്കന്‍ യൂനിയനില്‍നിന്ന് മാലിയെ പുറത്താക്കി.
- ഒഡിഷയില്‍ മാവോയിസ്റ്റുകള്‍ തട്ടിക്കൊണ്ടുപോയ രണ്ട് ഇറ്റാലിയന്‍ വിനോദസഞ്ചാരികളില്‍ ഒരാളെ വിട്ടയച്ചു.
- സംസ്ഥാന ചലച്ചിത്ര വികസന കോര്‍പറേഷന്‍െറ മാനേജിങ് ഡയറക്ടറായി ഐ.എഫ്.എസ് ഉദ്യോഗസ്ഥയായ ദീപ നായരെയും ചലച്ചിത്ര അക്കാദമിയുടെ സെക്രട്ടറിയായി പബ്ളിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്‍റിലെ ഡെപ്യൂട്ടി ഡയറക്ടര്‍ മനോജ് കുമാറിനെയും നിയമിച്ചു.
- ഏഷ്യന്‍ ബോക്സിങ്് ചാമ്പ്യന്‍ഷിപ്പില്‍ ഇന്ത്യ റണ്ണറപ്പ്.
- 14 കോടി കോഴ വാഗ്ദാനം ചെയ്തെന്ന കരസേനാ മേധാവി ജനറല്‍ വി.കെ സിങ്ങിന്‍െറ വെളിപ്പെടുത്തല്‍ പാര്‍ലമെന്‍റിന്‍െറ ഇരുസഭകളെയും ഇളക്കിമറിച്ചു.
- ആണവ ഉച്ചകോടി സോളില്‍ ആരംഭിച്ചു.
- കിഴക്കന്‍ മഹാരാഷ്ട്രയിലെ ഗഡ്ചിറോളിയില്‍ കുഴിബോംബ് പൊട്ടി മലയാളി ഉള്‍പ്പെടെ 12 സി.ആര്‍.പി.എഫ് ജവാന്മാര്‍ കൊല്ലപ്പെട്ടു.
- യു.എന്‍ ദൂതന്‍ കോഫി അന്നന്‍ സമര്‍പ്പിച്ച ആറിന സമാധാന ഫോര്‍മുല സ്വീകരിക്കാന്‍ സിറിയന്‍ പ്രസിഡന്‍റ് ബശ്ശാര്‍ അല്‍അസദ് സന്നദ്ധത പ്രകടിപ്പിച്ചു.
- പ്രമുഖ തിരക്കഥാകൃത്ത് ടി. ദാമോദരന്‍ അന്തരിച്ചു.
- കെ. ജയകുമാര്‍ പുതിയ സംസ്ഥാന ചീഫ് സെക്രട്ടറി.
- ചൈനീസ് പ്രസിഡന്‍റ് ഹു ജിന്‍റാവോ സന്ദര്‍ശനത്തിനായി ഇന്ത്യയിലെത്തി.
- ബെനഡിക്ട് 16ാമന്‍ മാര്‍പാപ്പ ക്യൂബയില്‍ ഫിദല്‍ കാസ്ട്രോയെ സന്ദര്‍ശിച്ചു.
- ന്യൂദല്‍ഹിയില്‍ ചേര്‍ന്ന ബ്രസീല്‍, റഷ്യ, ഇന്ത്യ, ചൈന, ദക്ഷിണാഫ്രിക്ക എന്നീ അഞ്ചു രാജ്യങ്ങളുടെ കൂട്ടായ്മയായ ബ്രിക്സ (BRICS)ഉച്ചകോടി ഇറാനും സിറിയക്കും പിന്തുണ പ്രഖ്യാപിച്ച് സമാപിച്ചു.
- പൊതുമേഖലാ സ്ഥാപനമായ ബി.ഇ.എം.എല്‍ മുഖേന ‘ടെട്ര’ ട്രക്ക് കരസേനക്ക് നല്‍കിയതുമായി ബന്ധപ്പെട്ട് സി.ബി.ഐ പ്രഥമവിവര റിപ്പോര്‍ട്ട് രജിസ്റ്റര്‍ ചെയ്തു.
- മലയാളിയായ എ.ആര്‍. ഇന്‍ഫന്‍റ് കര്‍ണാടക ഡി.ജി.പി.
- സംസ്ഥാനത്ത് വനിതാ യൂത്ത് കമീഷന്‍ രൂപവത്കരിച്ചു.സിന്ധു ജോയ് അധ്യക്ഷ.
No comments:
Post a Comment