ബ്ലോഗില്‍ മെയിന്‍ പേജില്‍ നാവിഗേഷന്‍ ബാറില്‍ വലതു വശത്തായി കാണുന്ന Customize എന്ന ലിങ്കില്‍ ക്ലിക്ക് ചെയ്തോ, Dashboard-ല്‍ നിന്നും ബ്ലോഗുകളുടെ വിവരണങ്ങള്‍ക്കൊപ്പമുള്ള View Blog എന്ന ലിങ്കില്‍ ക്ലിക്ക് ചെയ്തോ നിങ്ങളുടെ ബ്ലോഗിന്റെ Layout / Add and Arrange Page Elements എന്ന പേജില്‍ എത്താം.
അതുകൊണ്ടുതന്നെ, ബ്ലോഗിന്റെ ഈ ഭാഗത്തെ (Layout / Add and Arrange Page Elements) നമുക്കൊന്ന് വിശദമായി പരിചയപ്പെടാം.
Posting -: ഇതു നിങ്ങളുടെ ബ്ലോഗില്‍ പുതിയ പോസ്റ്റു ചെയ്യാനുള്ള സൗകര്യം നല്കുന്നു.
Settings -: ഇതു ബ്ലോഗിന്റെ വിവിധ സെറ്റിങ്ങ്സുകളിലേക്കുള്ള ലിങ്ക് ആണ്.
Pick New Template -: ഇതുവഴി നിങ്ങള്ക്ക് നിങ്ങളുടെ ബ്ലോഗില്‍ നിലവിലുള്ള ടെമ്പ്ലറ്റ് ( Template ) മാറ്റി ബ്ലോഗറിന്റെ തന്നെ മറ്റൊരു ടെമ്പ്ലറ്റ് തിരഞ്ഞെടുക്കാം. ഈ ലിങ്കില്‍ ക്ലിക്ക് ചെയ്‌താല്‍ എത്തുന്ന പേജില്‍ ബ്ലോഗ്ഗര്‍ നമ്മുടെ ബ്ലോഗിലേക്കായി, പലതരത്തിലുള്ള ടെമ്പ്ലറ്റ്കള്‍ തിരഞ്ഞെടുക്കാനുള്ള സൗകര്യം നല്‍കിയിരിക്കുന്നു. തുടക്കത്തില്‍ നമ്മള്‍ ബ്ലോഗ് നിര്‍മ്മിക്കുന്ന സമയത്തു ടെമ്പ്ലേറ്റ് തിരഞ്ഞെടുത്ത അതേ രീതി തന്നെയാണ് ഇവിടെ ഉള്ളത്. ഇവിടെ നിന്നും ആവശ്യമായ ടെമ്പ്ലറ്റ്കള്‍ തിരഞ്ഞെടുത്തു കഴിഞ്ഞാല്‍ SAVE TEMPLATE എന്ന ലിങ്കില്‍ ക്ലിക്ക് ചെയ്തു നിങ്ങള്‍ തിരഞ്ഞെടുത്ത പുതിയ ടെമ്പ്ലറ്റ് സേവ് ചെയ്യുക.
Edit html -: ഈ ലിങ്കില്‍ ക്ലിക്ക് ചെയ്‌താല്‍ നിങ്ങളുടെ ബ്ലോഗിന്റെ ടെമ്പ്ലേറ്റ് എഡിറ്റ് ചെയ്യുവാനുള്ള സൗകര്യം നല്കുന്ന, താഴെ കാണുന്ന രീതിയിലുള്ള ഒരു പേജിലാണ് എത്തുക.
Html കോഡുകളെ കുറിച്ചു കൂടുതല്‍ അറിവില്ലാത്തവര്‍ ഈ ഭാഗത്തേക്ക് പോകാതിരിക്കുന്നതാണുചിതം. കാരണം, സൂക്ഷ്മതയോടെയുള്ള എഡിറ്റിംഗ് അല്ല ഇതില്‍ നടത്തുന്നതെങ്കില്‍ ചിലപ്പോള്‍ ആ ബ്ലോഗിലുള്ള കാര്യങ്ങളോ, അല്ലെങ്കില്‍ ബ്ലോഗ് തന്നെയോ നഷ്ട്ടപ്പെട്ടേക്കാം. ആവശ്യമെങ്കില്‍, ഈ കോളത്തിലുള്ള Html കോഡുകള്‍ ഡിലീറ്റ് ചെയ്ത ശേഷം, മറ്റേതെങ്കിലും സൈറ്റില്‍ നിന്നും കോപ്പി ചെയ്തെടുത്ത ടെമ്പ്ലേറ്റ് കോഡ് അവിടെ പേസ്റ്റ് ചെയ്ത് അത് സേവ് ചെയ്ത് നിലവിലുള്ള ടെമ്പ്ലേറ്റ് മാറ്റുകയുമാവാം. അത്തരത്തിലുള്ള, കൂടുതല്‍ കോളങ്ങള്‍ ഉള്ളതും നിങ്ങളുടെ ആവശ്യത്തിനുതകുന്നതുമായ ടെമ്പ്ലട്ടുകള്‍ സൌജന്യമായി നല്കുന്ന പല സൈറ്റുകളും ഉണ്ട്.
ഈ ബ്ലോഗില്‍ അത്തരം കുറച്ചു ടെമ്പ്ലട്ടുകളുടെ കോഡ് നല്‍കിയിട്ടുള്ളത് ആവശ്യമെങ്കില്‍ ഉപയോഗിക്കാം. നിലവിലുള്ള ടെമ്പ്ലറ്റ് മാറുമ്പോള്‍ ബ്ലോഗിലുള്ള പോസ്റ്റുകള്‍ ഒഴികെ, സൈഡ് ബാറില്‍ / ഗാഡ്ജെറ്റ് / ജാവാസ്ക്രിപ്റ്റ് പേജില്‍ നല്കിയ പല കാര്യങ്ങളും നഷ്ട്ടപ്പെടാന്‍ സാധ്യത ഉണ്ട്. അതുകൊണ്ട് തന്നെ ടെമ്പ്ലറ്റ് മാറുന്നതിന് മുന്പായി നിങ്ങളുടെ ബ്ലോഗിലെ സൈഡ് ബാറില്‍ / ഗാഡ്ജെറ്റ് / ജാവാസ്ക്രിപ്റ്റ് പേജില്‍ നല്‍കിയിട്ടുള്ള വിവരങ്ങള്‍ കോപ്പി ചെയ്തു, മറ്റെവിടെയെങ്കിലും സൂക്ഷിക്കുകയും, ടെമ്പ്ലറ്റ് മാറ്റിക്കഴിഞ്ഞതിനു ശേഷം ആവശ്യമായ സ്ഥലങ്ങളില്‍ പേസ്റ്റ് ചെയ്യുകയും ചെയ്യുക.
Fonts and Colors -: ഇതു , നിങ്ങളുടെ ബ്ലോഗിന്റെ വിവിധ ഭാഗങ്ങള്‍ക്ക് / ടെക്സ്റ്റുകള്‍ക്ക് അനുയോജ്യമായ നിറങ്ങള്‍ തിരഞ്ഞെടുക്കുന്നതിനും, പല ഭാഗങ്ങളില്‍ നല്‍കിയിട്ടുള്ള / നല്കുന്ന ടെക്സ്റ്റുകളുടെ വലുപ്പം ക്രമീകരിക്കുവാനുമുള്ള ലിങ്ക് ആണ്. ഈ ലിങ്കില്‍ ക്ലിക്ക് ചെയ്‌താല്‍ നിങ്ങള്‍ താഴെ കാണുന്ന രീതിയിലുള്ള ഒരു വിന്‍ഡോവില്‍ ആണ് എത്തുക.( ആ പേജിന്റെ കുറച്ചു ഭാഗം മാത്രമെ നല്‍കിയിട്ടുള്ളൂ കേട്ടോ.) നിങ്ങള്‍ തിരഞ്ഞെടുക്കുന്ന ഓരോ ടെമ്പ്ലട്ടുകള്‍ക്കും അനുസരിച്ച് വ്യത്യസ്ത മായിരിക്കും ഇവിടെ ഉള്ള നിര്‍ദേശങ്ങള്‍. അതായത്,ചുരുക്കം ചിലതില്‍ മുകളില്‍ പറഞ്ഞ രീതിയിലുള്ള ഒരു മാറ്റവും വരുത്താന്‍ കഴിയാത്ത തരത്തിലായിരിക്കും ( Fixed ) ടെമ്പ്ലട്ടു ഡിസൈന്‍ ചെയ്തിരിക്കുക.
Add and Arrange Page Elements -: ഇതു നിങ്ങളുടെ ബ്ലോഗില്‍ നല്‍കിയിട്ടുള്ള പോസ്റ്റ്, എച്ച് ടി എം എല്‍ ജാവാ സ്ക്രിപ്റ്റുകള്‍, ഗാഡ്ജെറ്റുകള്‍, ബ്ലോഗ് ടൈറ്റില്‍, നാവിഗേഷന്‍ ബാര്‍ തുടങ്ങിയവ നിങ്ങളുടെ ( ഇവയ്ക്കെല്ലാം കൂടെ പൊതുവായി Page Elements എന്ന് പറയുന്നു ) സൌകര്യമനുസരിച്ച് സ്ഥാനം മാറ്റി ബ്ലോഗില്‍, ആവശ്യമായ ഇടങ്ങളില്‍ മാറ്റി സ്ഥാപിച്ചു ഡിസ്‌പ്ലേ ചെയ്യിക്കാം. ഇതെങ്ങിനെ ചെയ്യാം എന്ന് നോക്കാം. ഉദാഹരണത്തിന് , താഴെ ഉള്ള ചിത്രം കാണുക.
ഇത്തരത്തില്‍ ആ പേജിലുള്ള ഏത് എലമെന്റുകളുടെയും സ്ഥാനം വ്യത്യാസപ്പെടുത്താം.
No comments:
Post a Comment