പ്രാചീനകാലം മുതല്‍ തന്നെ നാട്ടിന്‍പുറങ്ങളിലെ അമ്പലങ്ങളില്‍ നടത്തിവരുന്ന ഒരു അനുഷ്ഠാനകലയാണ് കളംപാട്ട്. കുറുപ്പന്മാരാണ് ഇത് അവതരിപ്പിക്കുന്നത്. അമ്പലത്തിനുള്ളില്‍ ഒരു പ്രത്യേകസ്ഥലത്ത് പൂക്കുലയും കുരുത്തോലയും കൊണ്ടലങ്കരിച്ച രംഗവേദി സജ്ജമാക്കുന്നു. ഭഗവതിയുടെ കളമെഴുതി, കളത്തിനുചുറ്റും നിലവിളക്കുകള്‍ വെക്കുന്നു. പാട്ടുകൊട്ടില്‍ എന്ന് നിര്‍ദ്ദേശിക്കപ്പെട്ടിട്ടുള്ള ഒരിടത്തിരുന്ന് ഭഗവതിയുടെ അപദാനങ്ങളെ വര്‍ണ്ണിച്ചു പാടുന്നു. പാട്ടുതുടങ്ങി അല്പം കഴിയുമ്പോള്‍ വെളിച്ചപ്പാട് രംഗത്തെത്തി കളത്തിനു ചുറ്റും നൃത്തം ചെയ്യുന്നു. അതിനുശേഷം കല്പന പുറപ്പെടുവിക്കുന്നു. 7 പേരാണ് ഈ കലാപ്രകടനത്തിന് ഉണ്ടാവുക. ചെണ്ട, ഇലത്താളം, വീണ എന്നീ വാദ്യോപകരണങ്ങളാണ് ഇതിനുവേണ്ടി ഉപയോഗിക്കുന്നത്.
No comments:
Post a Comment