Showing posts with label മലയാളം. Show all posts
Showing posts with label മലയാളം. Show all posts

Friday, 10 August 2012

പത്ത് ദിവസം കൊണ്ട് അക്ഷരലോകത്തേക്ക്....

ഹെഡ്മാസ്റ്റര്‍ കെ.സി.ബാബുദാസ് ഉദ്ഘാടനം ചെയ്യുന്നു. 
സ്കൂളിലെ വിവിധ ക്ളാസ്സുകളിലെ അക്ഷരയഭ്യാസമില്ലാത്ത വിദ്യാര്‍ത്ഥികളെ പത്ത് ദിവസം ഒരു മണിക്കൂര്‍ വീതം പഠിപ്പിച്ച് അക്ഷരലോകത്തേക്ക് നയിച്ച് വി.ബാബു മാസ്റര്‍ മാതൃക കാട്ടി. "മലയാളം പഠിക്കുവാന്‍ ഒരു എളപ്പവഴി" എന്ന ഒരു പുസ്തകം സ്വന്തമായി എഴുതി തയ്യാറാക്കിയാണ് അക്ഷര ലോകത്തേക്ക് കുട്ടികളെ ഇദ്ദേഹം കൊണ്ടുവന്നത്. ഇതിന്റെ സമാപന ചടങ്ങ് പ്രധാന അധ്യാപകന്‍ കെ.സി. ബാബുദാസ് ഉദ്ഘാടനം ചെയ്തു. സീനിയര്‍ ആധ്യാപകന്‍ മുരളി മാസ്റര്‍ അധ്യക്ഷം വഹിച്ചു. എസ്.ആര്‍.ജി. കണ്‍വീനര്‍ ശ്രീകുമാര്‍ മാസ്റര്‍ സമ്മാനദാനം നടത്തി. ജയകൃഷ്ണന്‍ മാസ്റര്‍ നന്ദി പറഞ്ഞു.

മുരളി മാസ്റര്‍ പ്രസംഗിക്കുന്നു.
വി.ബാബുമാസ്റര്‍ അക്ഷരക്കളരിയെ കുറിച്ച് വിശദീകരിക്കുന്നു. 
ശ്രീകമാര്‍ മാസ്റര്‍ സമ്മാനദാനം നടത്തുന്നു.
ജയകൃഷ്ണന്‍ മാസ്റര്‍ നന്ദി പറയുന്നു.

Friday, 6 July 2012

വൈക്കം മുഹമ്മദ് ബഷീര്‍






മലയാള നോവലിസ്റ്റും കഥാകൃത്തും സ്വാതന്ത്ര്യസമര പോരാളിയുമായിരുന്ന ബേപ്പൂര്‍ സുല്‍ ത്താന്‍ എന്ന അപരനാമത്തിലും അറിയപ്പെടുന്ന വൈക്കം മുഹമ്മദ് ബഷീറിന്റെ 18 ആം ചരമ വാര്‍ഷിക ദിന മാണ് ജൂലായ്‌ 5ന് . ആധുനിക മലയാള സാഹിത്യത്തില്‍  ഏറ്റവുമധികം വായിക്കപ്പെട്ട എഴുത്തുകാരിലൊരാള്‍  എന്ന് വിശേഷിപ്പിക്കപ്പെടുന്നത് അദ്ദേഹത്തെയാണ്. 1982-ല്‍ ഇന്ത്യാ ഗവണ് മെന്‍റ്‍ പത്മശ്രീ പുരസ്കാരം നല്‍കി ആദരിച്ചു. 

സാമാന്യം മലയാളഭാഷ അറിയാവുന്ന ആര്‍ക്കും ബഷീര്‍  സാഹിത്യം വഴങ്ങും. വളരെ കുറച്ചു മാത്രമെഴുതിയിട്ടും ബഷീറിയനിസം അല്ലെങ്കില്‍  ബഷീര്‍  സാഹിത്യം എന്നത് മലയാളത്തിലെ ഒരു സാഹിത്യ ശാഖയായി മാറിയത് അദ്ദേഹത്തിന്റെ ജീവിതാനുഭവങ്ങളുടെ കരുത്തുകൊണ്ടായിരുന്നു. ഹാസ്യം കൊണ്ട് അദ്ദേഹം വായനക്കാരെ ചിരിപ്പിച്ചു കൂടെ കരയിപ്പിക്കുകയും ചെയ്തു. സമൂഹത്തിന്റെ അടിത്തട്ടില്‍  ജീവിക്കുന്ന മനുഷ്യരുടെ കഥകൾ അദ്ദേഹം പറഞ്ഞപ്പോള്‍ അത് ജീവസ്സുറ്റതായി, കാലാതിവർത്തിയായി. ജയില്‍പ്പുള്ളികളും , ഭിക്ഷക്കാരും, വേശ്യകളും,പട്ടിണിക്കാരും, സ്വവര്‍ഗ്ഗാനുരാഗികളും നിറഞ്ഞ ഒരു ഫാന്റസിയായിരുന്നു ബഷീറിന്റെ ലോകം. ഇത്തരം കഥാപാത്രങ്ങളുടെ ചിന്തകള്‍ക്കോ ,വികാരങ്ങള്‍ക്കോ അതുവരെയുള്ള സാഹിത്യത്തില്‍  സ്ഥാനമുണ്ടായിരുന്നില്ല. സമൂഹത്തിനു നേരെയുള്ള വിമര്‍ശനം നിറഞ്ഞ ചോദ്യങ്ങള്‍ അദ്ദേഹം ഹാസ്യത്തിലൊളിപ്പിച്ചു വച്ചു. സമൂഹത്തില്‍  ഉന്നത നിലവാരം പുലര്‍ത്തുന്നവര്‍ മാത്രം നായകന്‍മാരാവുക, മുസ്ലിം കഥാപാത്രങ്ങളെ വില്ലന്മാരായി ചിത്രീകരിക്കുക തുടങ്ങിയ പ്രവണതകളിൽ നിന്നും നോവലുകള്‍ക്ക് മോചനം നല്‍കിയത് ബഷീറാണ്. തീക്ഷ്ണമായ അനുഭവങ്ങളുടെ തീവ്രത അദ്ദേഹത്തിന്റെ കൃതികളെ അനശ്വരമാക്കി. ഇസ്ലാം മതത്തില്‍  ഒരുകാലത്തു നിലനിന്നിരുന്ന എല്ലാവിധ അനാചാരങ്ങള്‍ക്കെതിരെയും വിമർശനാത്മകമായി അദ്ദേഹം തൂലിക ചലിപ്പിച്ചു.

1908 ജനുവരി 19[2] ന് തിരുവിതാംകൂറിലെ (ഇപ്പോഴത്തെ കോട്ടയം ജില്ലയിലെ വൈക്കം താലൂക്കില്‍  ഉള്‍പ്പെട്ട) തലയോലപ്പറമ്പ് ഗ്രാമത്തില്‍  ജനിച്ചു. പിതാവ് കായി അബ്ദുറഹ്മാന്‍, മാതാവ് കുഞ്ഞാത്തുമ്മ. പ്രാഥമിക വിദ്യാഭ്യാസം തലയോലപ്പറമ്പിലെ മലയാളം പള്ളിക്കൂടത്തിലും വൈക്കം ഇംഗ്ളീഷ് സ്കൂളിലും.
രസകരവും സാഹസികവുമാണ്‌ ബഷീറിന്റെ ജീവിതം. സ്കൂള്‍ പഠനകാലത്ത്‌(9-ആം ക്ലാസ്സ്) കേരളത്തിലെത്തിയ ഗാന്ധിജിയെ കാണാന്‍ വീട്ടില്‍  നിന്നും ഒളിച്ചോടിയതാണ്‌ ബഷീറിന്റെ ജീവിതത്തില്‍  വഴിത്തിരിവായത്‌. കാൽനടയായി എറണാകുളത്തു ചെന്നു കളളവണ്ടി കയറി കോഴിക്കോട്ടെത്തിയ ബഷീര്‍ സ്വാതന്ത്ര്യ സമര രംഗത്തേക്ക്‌ എടുത്തുചാടി.ഗാന്ധിജിയെ തൊട്ടു എന്ന് പില്‍ക്കാലത്ത് അദ്ദേഹം അഭിമാനത്തോടെ പരാമര്‍ശിച്ചിട്ടുണ്ട്. 1930-ല്‍  കോഴിക്കോട്ട് ഉപ്പുസത്യാഗ്രഹത്തില്‍ പങ്കെടുത്തതിന്റെ പേരില്‍  ജയിലിലായി. പിന്നീട്‌ ഭഗത് സിംഗ് മാതൃകയില്‍  തീവ്രവാദ സംഘമുണ്ടാക്കി.തീവ്രവാദ സംഘടനയുടെ മുഖപത്രമായ ഉജ്ജീവനത്തിലെഴുതിയ തീപ്പൊരി ലേഖനങ്ങളാണ്‌ ആദ്യകാല കൃതികള്‍. 'പ്രഭ' എന്ന തൂലികാനാമമാണ് അന്ന് അദ്ദേഹം സ്വീകരിച്ചിരുന്നത്. വാരിക പിന്നീടു കണ്ടുകെട്ടി. തുടര്‍ന്നു കുറേ വര്‍ഷങ്ങള്‍  ഇന്ത്യയൊട്ടാകെ അലഞ്ഞുതിരിഞ്ഞു. അതിസാഹസികമായ ഈ കാലയളവില്‍  ബഷീര്‍ കെട്ടാത്ത വേഷങ്ങളില്ല. ഉത്തരേന്ത്യയില്‍  ഹിന്ദു സന്ന്യാസിമാരുടെയും, സൂഫിമാരുടെയും കൂടെ ജീവിച്ചു, പാചകക്കാരനായും, മാജിക്കുകാരന്റെ സഹായിയായും കഴിഞ്ഞു. പല ജോലികളും ചെയ്തു. അറബിനാടുകളിലും ആഫ്രിക്കയിലുമായി തുടര്‍ന്നുളള സഞ്ചാരം.ഏകദേശം 9 വര്‍ഷത്തോളം നീണ്ട ഈ യാത്രയില്‍  അദ്ദേഹം പല ഭാഷകളും ഗ്രഹിച്ചു, മനുഷ്യ ജീവിതത്തിന്റെ എല്ലാ വശങ്ങളും-തീവ്ര ദാരിദ്ര്യവും,മനുഷ്യ ദുരയും നേരിട്ടു കണ്ടു, ബഷീറിന്റെ ജീവിതം തന്നെയാണ്‌ അദ്ദേഹത്തിന്റെ സാഹിത്യം എന്നു പറയാം. ഇതുപോലെ സ്വതന്ത്രമായി ലോകസഞ്ചാരം നടത്തിയ എഴുത്തുകാര്‍  മലയാള സാഹിത്യത്തില്‍  വിരളമാണെന്നു പറയാം. ലോകം ചുറ്റലിനിടയില്‍  കണ്ടെത്തിയ ഒട്ടേറെ ജീവിത സത്യങ്ങൾ അദ്ദേഹത്തിന്റെ കൃതികളില്‍  കാണാം.
പദ്മനാഭ പൈ പത്രാധിപരായിരുന്ന "ജയകേസരി"യില്‍ പ്രസിദ്ധീകരിച്ച തങ്കം ആണ് ആദ്യം പ്രസിധീകരിച്ച കഥ. ജോലിയന്വേഷിച്ചാണ് ബഷീര്‍  പത്രാധിപരുടെയടുത്തെത്തിയത്. എന്നാല്‍ ജോലി തരാന്‍ നിവൃത്തിയില്ലെന്നും, കഥ എഴുതിത്തന്നാല്‍ പ്രതിഫലം തരാം എന്നും മറുപടി കേട്ട ബഷീര്‍  ഗത്യന്തരമില്ലാതെ ഒരു കഥ എഴുതുകയായിരുന്നു. കറുത്തിരുണ്ട് വിരൂപയായ നായികയും, ചട്ടുകാലും , കോങ്കണ്ണും, കൂനുമുള്ള യാചകര്‍  നായകനുമായി എഴുതിയ ആ കഥയാണ് തങ്കം.
ഏറെ വൈകിയാണ് ബഷീര്‍  വിവാഹിതനായത്. ഫാബി ബഷീറാണ് ഭാര്യ. അനീസ്, ഷാഹിന എന്നിങ്ങനെ രണ്ട് മക്കളുണ്ട്. 1994 ജൂലൈ 5-ന് ബഷീര്‍  അന്തരിച്ചു.


Friday, 20 April 2012

നോവല്‍

 
  1. മലയാളത്തിലെ ആദ്യത്തെ ലക്ഷണമൊത്ത നോവല്‍ - .ചന്തുമേനോന്റെ ഇന്ദുലേഖ
  2. മലയാളത്തിലെ ആദ്യ ചരിത്ര നോവല്‍ - മാര്‍ത്താണ്ഡവര്‍മ്മ
  3. മാര്‍ത്താണ്ഡവര്‍മ്മയുടെ രചനയ്ക്ക് സി.വിയെ പ്രേരിപ്പിച്ച കൃതി - വാള്‍ട്ടര്‍സ്കോട്ടിന്റെ ഐവാന്ഹോ
  4. മലയാളത്തിലെ സ്കോട്ട് എന്ന് വിളിക്കുന്നത്‌ ആരെ - സി.വി യെ
  5. വാഗ്ദേവിയുടെ വീരഭടന്‍ എന്ന് വിശേഷിപ്പിക്കപ്പെട്ടതാര് - സി.വി.രാമന്‍പിള്ള
  6. സി.വി.രാമന്‍പിള്ള എഴുതിയതായി പറയപ്പെടുന്ന അപൂര്‍ണ്ണ നോവല്‍ - ദിഷ്ടടംഷ്ട്രം
  7. കലാമെന്മയില്‍ മുന്നിട്ടുനില്‍ക്കുന്ന സി.വിയുടെ കൃതി - രാമരാജബഹദൂര്‍
  8. തകഴിയുടെ ഏറ്റവും വലിയ നോവല്‍-കയര്‍
  9. ബഷീര്‍ എഴുതിയ ഉദാത്തമായ ദുരന്തനോവല്‍ - ബാല്യകാലസഖി
  10. തടവറയുടെ പശ്ചാത്തലത്തില്‍ ബഷീര്‍ രചിച്ച നോവല്‍ - മതിലുകള്‍
  11. സുകുമാരി എന്നാ നോവലിന്റെ കര്‍ത്താവ് - ജോസഫ്‌ കളിയില്‍
  12. സി.വി.രാമന്‍പിള്ളയുടെ സാമൂഹിക നോവല്‍ - പ്രേമാമൃതം
  13. ഭാഷയിലെ ആദ്യത്തെ അപസര്‍പ്പക (കുറ്റാന്വേഷണ) നോവല്‍ - അപ്പന്‍ തമ്പുരാന്റെ 'ഭാസ്ക്കര മേനോന്‍'
  14. 'ഭുതരായര്‍' എന്ന ചരിത്രാഖ്യായികയുടെ കര്‍ത്താവ് - അപ്പന്‍ തമ്പുരാന്‍
  15. 'അക്ബര്‍' എന്ന ചരിത്രാഖ്യായികയുടെ കര്‍ത്താവ് - കേരളവര്‍മ വലിയ കോയിത്തമ്പുരാന്‍
  16. 'ചേരമാന്‍ പെരുമാള്‍' എന്നാ നോവലിന്റെ കര്‍ത്താവ് - കപ്പന കൃഷ്ണമേനോന്‍
  17. 'ഇന്ത്യ ചരിത്രത്തിലേക്ക്' നോവലിന്റെ അന്തരീക്ഷത്തെ വ്യാപിപ്പിച്ചത് - പള്ളത്തുരാമന്‍, 'അമൃതപുളിന'ത്തിലൂടെ
  18. അമ്പാടി നാരായണപ്പൊതുവാളിന്റെ 'കേരളപുത്രന്‍' എന്ന നോവലിന്റെ ഇതിവൃത്തം - പെരുമാള്‍ ഭരണത്തിന്റെ ചരിത്രം
  19. കേശവദേവിന്റെ നോവലുകളില്‍ പ്രഥമഗണനീയമായത്- ഓടയില്‍നിന്ന്
  20. എം. ടി വാസുദേവന്‍നായരുടെ പ്രസിദ്ധമായ ബോധധാരാ നോവല്‍ - മഞ്ഞ്
  21. മലയാളത്തിലെ ഏറ്റവും ദൈര്‍ഘ്യമേറിയ നോവല്‍ - അവകാശികള്‍
  22. രണ്ടാമത്തെ ദൈര്‍ഘ്യമേറിയ നോവല്‍ - കയര്‍
  23. മഹാഭാരതത്തിലെ ഭീമനെ കേന്ദ്രകഥാപാത്രമാക്കി എം.ടി രചിച്ച നോവല്‍ - രണ്ടാമൂഴം
  24. ഏറ്റവും കൂടുതല്‍ അവാര്‍ഡ്‌ നേടിയ മലയാള നോവല്‍ - അഗ്നിസാക്ഷി
  25. വിക്ടര്‍ യൂഗോവിന്റെ 'ലെ മിറാബ്ലെ' യ്ക്ക് നാലപ്പാട്ട് നാരായണമേനോന്‍ നല്‍കിയ തര്‍ജ്ജമ – പാവങ്ങള്‍
  26. .ചന്തുമേനോന്റെ അപൂര്‍ണ്ണ നോവല്‍ - ശാരദ
  27. രാജലക്ഷ്മിയുടെ അപൂര്‍ണ നോവല്‍ - ഉച്ചവെയിലും ഇളംനിലാവും
  28. മലയാളത്തിലെ ആദ്യത്തെ രാഷ്ട്രീയ നോവലുകളായി പരിഗണിക്കുന്നത് - കെ.നാരായണഗുരുക്കളുടെ പാറപ്പുറം, ഉദയഭാനു
  29. മലയാളത്തിലെ ആദ്യത്തെ ആക്ഷേപഹാസ്യ നോവല്‍ - പറങ്ങോടീപരിണയം
  30. ക്ഷേത്രപ്രവേശന വിളംബരത്തിന്റെ പശ്ചാത്തലത്തില്‍ എഴുതപ്പെട്ട നോവല്‍ - ഹരിദാസി
  31. മലയാളത്തിലെ ആദ്യത്തെ പിക്കാറെസ്ക്ക് നോവല്‍( തെമ്മാടി നോവല്‍) - വിരുതന്‍ ശങ്കു
  32. വിരുതന്‍ ശങ്കു എഴുതിയതാര് - കാരാട്ട് അച്യുതമേനോന്‍
  33. നമ്പൂതിരി സമുദായ പ്രശ്നങ്ങള്‍ പരാമര്‍ശിച്ച ആദ്യ മലയാള നോവല്‍ - അപ്ഫന്റെ മകന്‍ (ഭവത്രാതന്‍ നമ്പൂതിരിപാട്
  34. പെരുമാള്‍ ഭരണത്തിന്റെ ചരിത്രം ഇതിവൃത്തമാക്കിയ അമ്പാടി നാരായണ പൊതുവാളിന്റെ നോവല്‍ -
    കേരളപുത്രന്‍
  35. ഗദ്യത്തിലുള്ള ഒരു സ്നേഹോപനിഷത്താണ് തകഴിയുടെ ചെമ്മീന്‍ എന്ന് പറഞ്ഞത് - എം .ലീലാവതി
  36. സമൂഹത്തിന്റെ അടിത്തട്ടില്‍ ജീവിക്കുന്ന സാധാരണ മനുഷ്യരുടെ ജീവിത പ്രശ്നങ്ങളെ മലയാള നോവലില്‍ ആദ്യം അവതരിപ്പിച്ചത് - പി. കേശവദേവ്‌
  37. പഴശ്ശിരാജയെ നായകനാകി കെ.എം പണിക്കര്‍ രചിച്ച നോവല്‍ - കേരളസിംഹം
  38. സര്‍ സി.പി കഥാപാത്രമാകുന്ന തകഴിയുടെ നോവല്‍ - ഏണിപ്പടികള്‍
  39. മലയാളത്തിലെ ആദ്യ ബോധാധാരാ നോവല്‍ - പോഞ്ഞിക്കര റാഫിയുടെ സ്വര്‍ഗദൂതന്‍
  40. പുന്നപ്രവയലാര്‍ സമരത്തില്‍നിന്നു ആവേശമുള്‍ക്കൊണ്ട് തകഴി രചിച്ച നോവല്‍ - തലയോട്
  41. നോവലിനെകക്കുറിച്ചുണ്ടായ ആദ്യ മലയാള ഗ്രന്ഥം - നോവല്‍ സാഹിത്യം (എം.പി പോള്‍ )
  42. കുട്ടനാടന്‍ കര്‍ഷകതൊഴിലാളികളുടെ കഥപറയുന്ന തകഴി കൃതി - രണ്ടിടങ്ങഴി
  43. സ്വാതന്ത്രപ്രാപ്തിവരെയുള്ള കേരളീയ ജീവിതം പകര്‍ത്തുന്ന ദേവിന്റെ നോവല്‍ - അയല്‍ക്കാര്‍
  44. മലയാളത്തിലെ എമിലിബ്രോണ്ടി എന്നറിയപ്പെടുന്നത് - രാജലക്ഷ്മി
  45. ആത്മകഥാപരമായ എസ്. കെ കൃതി - ഒരു ദേശത്തിന്റെ കഥ
  46. മലബാറിലെ കുടിയേറ്റക്കാരുടെ കഥ പറയുന്ന എസ്. കെ പൊറ്റക്കാടിന്റെ കൃതി- വിഷകന്യക
  47. ബഷീറിന്റെ ഏറ്റവും വിവാദമായ കൃതി - ശബ്ദങ്ങള്‍
  48. പെണ്ണുങ്ങളുടെ ബുദ്ധി എന്ന് കൂടി പേരുള്ള ബഷീര്‍ കൃതി - പാത്തുമ്മയുടെ ആട്
  49. കര്‍ണന്‍ കഥാപാത്രമായി വരുന്ന നോവല്‍ - ഇനി ഞാനുറങ്ങട്ടെ
  50. പട്ടാള ജീവിതത്തിന്റെ കഥാക്കാരന്‍ - കോവിലന്‍
  51. ജന്മി കുടിയാന്‍ ബന്ധങ്ങളുടെ പശ്ചാത്തലത്തില്‍ ചെറുകാട്‌ രചിച്ച മറ്റൊരു രണ്ടിടങ്ങഴി എന്ന് പേരു വീണ നോവല്‍ - മണ്ണിന്റെ മാറില്‍
  52. പട്ടാള ജീവിതത്തിന്റെ പശ്ചാത്തലത്തില്‍ പാറപ്പുറത്ത് രചിച്ച കൃതി - നിണമണിഞ്ഞ കാല്‍പ്പാടുകള്‍
  53. കേരളീയ പശ്ചാത്തലത്തിലല്ലാതെ എം.ടി രചിച്ച നോവല്‍ - മഞ്ഞ്
  54. ജീ വിവേകാനന്ദന്‍ അവതരിപ്പിച്ച ശ്രദ്ധെയമായ സ്ത്രീ വ്യക്തിത്വം - കള്ളിച്ചെല്ലമ്മയിലെ ചെല്ലമ്മ
  55. ഒരു കഥാപാത്രതിനും പേര് നല്‍കാതെ ആനന്ദ്‌ രചിച്ച നോവല്‍ - മരണ സര്റ്റിഫിക്കറ്റ്
  56. ബഷീര്‍ നോവലുകളെ വിമര്‍ശിച്ച എം.ബി രഘുനാഥന്‍ നായരുടെ കൃതി - ഉപ്പൂപ്പന്റെകുയ്യാനകള്‍
  57. കൃതി,കാലം എന്നിങ്ങനെ രണ്ടു ലഘുനോവലുകലായി എഴുതപ്പെട്ട ആനന്ദിന്റെ നോവല്‍ - വ്യാസനും വിഘ്നേശ്വരനും
  58. പുന്നപ്രവയലാര്‍ സമരത്തില്‍ നിന്ന് വീര്യമുള്‍ക്കൊണ്ട് കേശവദേവ്‌ രചിച്ച കൃതി - തലയോട്
  59. ചങ്ങമ്പുഴ രചിച്ച ഏക നോവല്‍ - കളിത്തോഴി
  60. മാമാങ്കത്തിന്റെ പശ്ചാത്തലത്തില്‍ മാമാങ്കം എന്ന നോവല്‍ രചിച്ചത് - എം.ശ്രീധരമേനോന്‍
  61. കേരള സാഹിത്യ അക്കാദമിയുടെ പുരസ്ക്കാരം ലഭിച്ച സാറാജോസഫിന്റെ കൃതി - ആലാഹയുടെ പെണ്മക്കള്‍
  62. കുടിയേറ്റം പ്രശ്നമാവുന്ന ആദ്യമലയാള നോവല്‍ - വിഷകന്യക (എസ്. കെ)
  63. ഇബ്നുബത്തൂത്ത കഥാപാത്രമാവുന്ന ആനന്ദിന്റെ നോവല്‍ - ഗോവര്‍ദ്ധന്റെ യാത്രകള്‍
  64. ഒന്നും ഒന്നും കൂട്ടിയാല്‍ ഇമ്മിണി ബല്യ ഒന്ന്-ബഷീറിന്റെ കഥാപാത്രമായ മജീദിന്റെ പ്രസ്താവന ഏത് കൃതിയിലാണ് - ബാല്യകാലസഖി
  65. ആത്മകഥാംശം ഉള്‍ക്കൊള്ളുന്ന മലയാറ്റൂരിന്റെ നോവല്‍ - വേരുകള്‍
  66. രോഗവും ആശുപത്രിയും പശ്ചാത്തലമാകുന്ന കെ.രാധാകൃഷ്ണന്റെ നോവല്‍ - ശമനതാളം
  67. നഹുഷ പുരാണം എന്ന രാഷ്ട്രീയ നോവലിന്റെ കര്‍ത്താവ്- കെ.രാധാകൃഷ്ണന്‍
  68. രാഷ്ട്രീയ സറ്റയര്‍ എന്ന് പറയാവുന്ന എന്‍.പി മുഹമ്മദിന്റെ നോവല്‍ - ഹിരണ്യകശിപു
  69. മലയാവര്‍ഗക്കാരുടെ കഥ ചിത്രീകരിക്കുന്ന മലയാറ്റൂരിന്റെ നോവല്‍ - പൊന്നി
  70. ആധുനികയുഗത്തിന്റെ മഹാഭാരതം എന്ന് വിശേഷിപ്പിക്കപ്പെട്ട നോവല്‍ - വിലാസിനിയുടെ അവകാശികള്‍
  71. സ്വദേശാഭിമാനി രചിച്ച നോവല്‍ - നരകത്തില്‍ നിന്ന്
  72. എം.ടി.യുടെ പൂര്‍ണമായ പേര് - മാടത്ത് തെക്കേപ്പാട്ട് വാസുദേവന്‍നായര്‍

ഭാഷ ചരിത്രം സംസ്കാരം

  1. മലയാളം ഉള്‍പ്പെടുന്ന  ഭാഷാഗോത്രം - ദ്രാവിഡം
  2. ദ്രാവിഡ ഗോത്രം എന്ന പേര് നിര്‍ദേശിച്ചതാര് - കാള്‍ഡ്വെല്‍
  3. പ്രാചീന കേരളത്തില്‍ നിലനിന്നിരുന്ന ലിപി - വട്ടെഴുത്ത്
  4. ഭാരതത്തിന്റെ വടക്ക് പ്രചരിച്ചിരുന്ന ദ്രാവിഡഭാഷ – ബ്രാഹുയി
  5. കേരള പരാമര്‍ശമുള്ള ആദ്യത്തെ സംസ്കൃത കൃതി - ഐതരേയ ആരണ്യകം
  6. കേരളത്തെ പരാമര്ശിക്കുന്നതും കാലം കൃത്യമായി നിര്‍ണ്ണയിക്കപ്പെട്ടതുമായ ഏറ്റവും പുരാതന ഗ്രന്ഥം - കാര്‍ത്ത്യായനന്റെ വാര്ത്തികം
  7. കേരള ചരിത്ര പ്രാധാന്യമുള്ള തപതീസംവരണം , സുഭാദ്രാധനഞ്ജയം എന്നീ നാടകങ്ങളുടെ കര്‍ത്താവ്‌ -
    കുലശേഖര വര്‍മ്മ
  8. കേരളത്തെപ്പറ്റി വ്യക്തമായ പരാമര്ശമുള്ള ശിലാശാസനം - അശോക ചക്രവര്‍ത്തിയുടെ രണ്ടാം ശിലാശാസനം (ബി.സി. 272 -232)
  9. മൂഷകവംശം കാവ്യം രചിച്ചത് - അതുലന്‍
  10. കേരളോല്‍പ്പത്തിയില്‍ കൊടുങ്ങല്ലൂരിന് പറയുന്ന പേര് - അല്ലൂര്‍
  11. ഇന്നത്തെ പെരിയാറിന് കൌടില്യന്റെ അര്‍ത്ഥശാസ്ത്രത്തില്‍ കൊടുത്തിരിക്കുന്ന പേര് - ചൂര്‍ണ്ണി നദി
  12. 'അഷ്ടാദ്ധ്യായി' ക്ക് വാരത്തികം എഴുതിയത് - കാര്‍ത്ത്യായനന്‍
  13. 'അഷ്ടാദ്ധ്യായി ' ക്ക് മഹാഭാഷ്യം എഴുതിയത് - പതഞ്ജലി
  14. ശങ്കരാചാര്യരുടെ ' ശിവാനന്ദ ലഹരിയില്‍ ' പരാമര്‍ശിക്കുന്ന കേരളീയ ചക്രവര്‍ത്തി ആര് - രാജശേഖരന്‍
  15. കൊച്ചിയെക്കുറിച്ച് ആദ്യമായെഴുതിയ വിദേശസഞ്ചാരി - മാഹ്വാന്‍
  16. ശങ്കരനാരായണീയം രചിച്ചത് - ശങ്കരനാരായണനന്‍
  17. പ്രാചീനഭരണകാലത്തെ പ്രധാന തുറമുഖങ്ങള്‍ - മുസിരിസ്സ്, തിണ്ടിസ്‌, ബരക്കേ, നെല്ക്കിണ്ട
  18. ' പ്രദ്യുമ്നാഭ്യുദയം ' സംസ്കൃതനാടകം രചിച്ചത് - രവിവര്‍മ കുലശേഖരന്‍
  19. പെരിപ്ലസുകാരന്‍ കേരള രാജ്യത്തെയും രാജാവിനെയും പരാമര്സിക്കുന്നതെങ്ങനെ - കേരോബോത്രാസ്‌ (രാജാവ്‌),ലിമുരികെ (രാജ്യം)
  20. അലങ്കാര സര്‍വ്വസ്വ ' ത്തിനു വ്യാഖ്യാനം രചിച്ചത് - രവിവര്‍മ കുലശേഖരന്റെ സദസ്യനായിരുന്ന സമുദ്രബന്ധന്‍
  21. കേരളം സന്ദര്‍ശിച്ച യവന സഞ്ചാരികള്‍ - പ്ലിനി , ടോളമി
  22. ശിവവിലാസത്തിന്റെ കര്‍ത്താവ്‌ - ദാമോദര ചാക്യാര്‍
  23. വടക്കന്പട്ടുകളും മറ്റു ചിലപാട്ടുകളും - തച്ചോളിപാട്ടുകള്‍ , മാര്‍ഗം കളിപ്പാട്ട്, കല്യാണപ്പാട്ട് , പള്ളിപ്പാട്ടുകള്‍ , മാപ്പിളപ്പാട്ടുകള്‍
  24. ചില തെക്കന്‍പാട്ടുകള്‍ - കണിയാംകുളത്ത് പോര്, ഇരവികുട്ടിപ്പിള്ളപ്പോര് , പുതുവാതപ്പാട്ട്, ദിവാന്‍വെറ്റ്റി
  25. കൊച്ചിയുടെ മധ്യകാല ചരിത്രം നിര്‍മ്മിക്കാന്‍ സഹായകരമായ ബാലകവിയുടെ നാടകങ്ങള്‍ - രാമവര്‍മ്മ വിലാസം,
    രത്നകേദൂദയം
  26. നൂറ്റുവര്‍ സംഘങ്ങള്‍ എന്ന് വിശേഷിപ്പിക്കപ്പെടുന്നത് - നാടുവാഴികളുടെ രക്ഷാസംഘങ്ങളായ പട്ടാളവിഭാഗം
  27. 'ഭ്രമരസന്ദേശ'ത്തിന്റെ കര്‍ത്താവ്‌ - വാസുദേവന്‍
  28. മാമാങ്കത്തില്‍ പടവെട്ടിമരിച്ച വീരന്മാരെ പ്രകീര്ത്തിക്കുന്ന ചാവേര്‍ പാട്ടുകള്‍ - കണ്ടെര്‍മേനോന്‍ പാട്ട്, രാമച്ച പണിക്കര്‍
  29. കേരളചരിത്ര രചനയ്ക്ക് സഹായകമായ തമിഴ്കൃതികള്‍ - സംഘസാഹിത്യം (പതിറ്റുപത്ത്, അകനാനൂറ് , പുറനാനൂറ്, ചിലപ്പതികാരം , മണിമേഖല)
  30. ഒന്നാം ചേരസാമ്രാജ്യത്തിന്റെ രാജധാനി - വഞ്ചി മുതൂര്‍
  31. അകനാനൂരിലെ പ്രതിപാദ്യം - പ്രേമഗാനങ്ങള്‍
  32. പുറനാനൂരിലെ പ്രതിപാദ്യം - യുദ്ധഭരണ കാര്യങ്ങള്‍
  33. ചിലപ്പതികാരത്തിന്റെ കര്‍ത്താവ്‌ - ഇളങ്കോ അടികള്‍
  34. പെരുമാള്‍ തിരുമൊഴിരചിച്ചത് - കുലസേഖര ആള്‍വാര്‍
  35. ചേരമാന്‍ പെരുമാള്‍ നായരുടെ ജീവിതകഥ ആഖ്യാനം ചെയ്യുന്ന പെരിയപുരാണം രചിച്ചത് - ചേക്കിഴാര്‍
  36. കുലശേഖരന്‍മാരുടെ പട്ടണം - മഹോദയപുരം
  37. ' നാനദേശികള്‍ ' എന്ന വാണിജ്യ സംഘത്തെക്കുറിച്ച് പരാമര്ശമുള്ള ശാസനം - ചേര ശാസനം
  38. പുലപ്പേടിയും മണ്ണാപ്പേടിയും നിരോധിച്ചു കൊണ്ട് കൊല്ലവര്‍ഷം 871ല്‍കേരളവര്‍മ്മ പുറപ്പെടുവിച്ച ശാസനം - തിരുവിതാം കോട്ട ശാസനം
  39. കേരളത്തിലെ അടിമത്തത്തെക്കുറിച്ച് പരാമരശമുള്ള ആദ്യത്തെ രേഖ – അയ്യനടികള്‍ തിരുവടികളുടെ തരിസാപള്ളി
    ശാസനം
  40. കൊല്ലവര്‍ഷം രേഖപ്പെടുത്തിയിട്ടുള്ള ഏറ്റവും പ്രധാനപ്പെട്ട രേഖ – ആയ് രാജാവായ വിക്രമാദിത്യവരഗുണന്റെ പാലിയം ചെപ്പേട്
  41. കേരളത്തിലെ ഏറ്റവും പഴയ നാണയമായി കരുതുന്നത് - പരശുരാമന്‍ നടപ്പാക്കിയതെന്ന് പറയപ്പെടുന്ന ' രാശി '
  42. സ്ഥാണുരവിയുടെ കാലത്ത്‌ നിര്‍മ്മിച്ച ഗോളനിരീക്ഷ്ണ ശാലയുടെ മേല്‍നോട്ടം നടത്തിയിരുന്ന പണ്ഡിതന്‍ - ശങ്കരനാരായണന്‍
  43. കുലശേഖരഭരണകാലത്ത് പ്രവര്‍ത്തിച്ചിരുന്ന വാണിജ്യ സംഘങ്ങള്‍ - അഞ്ചുവണ്ണം , മണിഗ്രാമം , വളഞ്ചിയര്‍,നാനാദേശികള്‍.
  44. ഏഴിമലയിലെ പ്രശസ്തനായ രാജാവ്‌ - നന്നന്‍
  45. ഏഴിമല രാജ്യത്തെ സംഘകാല കവികള്‍ - പരണര്‍ , അഴിശി
  46. ഏഴിമലയുടെ മറ്റൊരു പേര് - കൊങ്കായം
  47. ദക്ഷിണ നളന്ദ എന്നറിയപ്പെടുന്ന വിദ്യാശാല – കാന്തളൂര്‍ ശാല
  48. വര്‍ഷം തോറും കോഴിക്കോട്ടെ തളി ക്ഷേത്രത്തില്‍ സാമൂതിരിയുടെ രക്ഷാധികാരത്തില്‍ സമ്മേളിച്ചിരുന്ന പണ്ഡിത സദസ്സ് - രേവതി പട്ടത്താനം
  49. കേരളോല്‍പ്പത്തിയനുസരിച്ച് മാമാങ്കം ഏര്‍പ്പെടുത്തിയത് ആര് - പെരുമാക്കന്മാര്‍
  50. അവസാന മാമാങ്കം നടന്നത് - 1743
  51. മാമാങ്കം നടത്തിയിരുന്ന സ്ഥലം - തിരുന്നാവായ നാവാമുകുന്ദക്ഷേത്രത്തിനു മുന്‍പിലുള്ള മണല്‍പ്പുറത്ത്
  52. വള്ളുവക്കൊനാതിരിയുടെ ചാവേറുകള്‍ പുറപ്പെട്ടിരുന്ന ക്ഷേത്രം - തിരുമാന്ധാംകുന്ന് ക്ഷേത്രം
  53. രേവതി പട്ടത്താനം നടക്കുന്നത് - തുലാംമാസത്തിലെ രേവതീനാള്‍ മുതല്‍ തിരുവാതിരനാള്‍ വരെ
  54. മഹാശില എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത് - ശവം സംസ്കരിക്കാനോ , മരിച്ചവരുടെ ഓര്‍മ്മ നിലനിര്‍ത്താനോ വേണ്ടി നിര്‍മിച്ച കൂറ്റന്‍ കല്ലുകള്‍ കൊണ്ട് പടുത്തുണ്ടാക്കിയ അറകളും സ്തംഭങ്ങളുമാണ് മഹാശിലകള്‍
  55. കേരളത്തില്‍ കാണുന്ന ചില മഹാസ്മാരകശിലകള്‍ - കൊടുംകല്ലറകള്‍ , നന്നങ്ങാടികള്‍ , പഴുതറകള്‍ , നടക്കല്ലുകള്‍ , കുടക്കല്ല് , തൊപ്പിക്കല് , ശിലാനിര്‍മ്മിത ഗുഹകള്‍ തുടങ്ങിയവ
  56. സംഘകാലഘട്ടത്തിലെ കേരളനാടുകള്‍ - വേണാട്‌ , കുട്ടനാട് , കുടനാട്, പൂടിനാട് , കര്‍ക്കാനാട്
  57. സംഘകാലത്തെ രാജാക്കന്മാര്‍ - ആയ് രാജാക്കന്മാര്‍ , ചേര രാജാക്കന്മാര്‍ , ഏഴിമല രാജാക്കന്മാര്‍
  58. പ്രധാന ആയ് രാജാക്കന്മാര്‍ - ആയ് ആണ്ടിരന്‍ ,തിതിയന്‍ , അതിയന്‍
  59. ആയ് ഭരണകാലത്തെ കവികള്‍ - കുട്ടുവന്‍ കീരനാര്‍ ,മുടമോചിയാര്‍
  60. ' പൊതിയന്‍ ചെല്‍വന്‍ ' എന്ന് അകനാനൂറില്‍ വര്ണ്ണിക്കപ്പെടുന്ന രാജാവ്‌ - തിതിയന്‍
  61. സംഘകാലത്തെ കവിയത്രികള്‍ - ഔവയാര്‍ , കാക്കൈ പാടിനിയാര്‍ , നച്ചോളയാര്‍
  62. ബുദ്ധമത തത്വങ്ങളെ കുറിച്ച് ധാരാളം പരാമര്‍ശിക്കുന്ന കാവ്യം - മണിമേഖല
  63. ആദ്യത്തെ വിദേശ സഞ്ചാരി - ഫ്രയാര്‍ ജോദ്ധാനസ്
  64. കേരളീയ സംസ്കൃതസാഹിത്യം എന്നാ ഗ്രന്ഥത്തിന്റെ കര്‍ത്താവ്- വടക്കുംകൂര്‍ രാജരാജവര്‍മ്മ
  65. ഭൂഗോള പുരാണം എന്ന സംസ്കൃത ഗ്രന്ഥത്തിലെ പ്രതിപാദ്യം - കേരളത്തിലെ ജാതികളെപ്പറ്റി
  66. ആദ്യത്തെ കേരളീയ ചരിത്ര രചയിതാവ്‌ - കെ.പി.പത്മനാഭമേനോന്‍
  67. ലീലാതിലകം രചിക്കപ്പെട്ട കാലത്തെ രാജാവ്‌ - ആദിത്യവര്‍മ്മ
  68. ചെന്നാസു നമ്പൂതിരിപ്പാടിന്റെ തന്ത്രശാസ്ത്ര ഗ്രന്ഥം - തന്ത്ര സമുച്ചയം
  69. സ്ഫോടസിദ്ധി എന്ന മീമാംസ ഗ്രന്ഥം രചിച്ചത് - മണ്ഡനന്‍ എന്ന പയ്യൂര്‍ പട്ടേരി
  70. അദ്ധ്യാത്മയുദ്ധം എന്ന ഗ്രന്ഥത്തിന്റെ കര്‍ത്താവ്‌ - വാഗ്ഭടാനന്ദന്‍
  71. കൊടുങ്ങല്ലൂരില്‍ തിരുവഞ്ചിക്കുളത്തിനടുത്ത ചേരമാന്‍ പറമ്പിന്റെ മറ്റൊരു പേര് - പേരും കോവിലകം
  72. കേരളത്തിലെ ആദ്യത്തെ മുസ്ലിം പള്ളി - കൊടുങ്ങല്ലൂരിലെ ചേരമാന്‍ പള്ളി
  73. സാമൂതിരിയുടെ നാവികസേനയുടെ നേതൃത്വം - കുഞ്ഞാലിമരക്കാര്‍
  74. തെക്കേ മലയാളം എന്നറിയപ്പെടുന്ന പ്രദേശത്തില്‍ ഉള്‍പ്പെടുന്ന താലൂക്കുകള്‍ - കോഴിക്കോട് , ഏറനാട്‌ , വള്ളുവനാട് , പൊന്നാനി , പാലക്കാട്‌
  75. കൊച്ചിയില്‍ ആദ്യമെത്തിയ ഇംഗ്ലീഷുക്കാരന്‍ - റാല്‍ഫ് റിച്ച്
  76. primum emporium indac എന്ന് രേഖപ്പെടുത്തിയ തുറമുഖം - മുസിരിസ്സ്
  77. കുംഭമാസത്തിലെ കൊയ്ത്തിനു പറയുന്ന പേര് - പിച്ചാനം
  78. പന്നിക്കെട്ട് എന്ന ഗ്രാമീണ വിനോദം നിലനിന്നിരുന്ന സ്ഥലം മധ്യതിരുവിതാംകൂര്‍
  79. പ്രാചീനകേരളത്തിലെ ബുദ്ധ ക്ഷേത്രങ്ങള്‍ക്ക് നല്‍കിയിരുന്ന വസ്തുവകകളും വഴിപാടുകളും അറിയപ്പെടുന്നത് - പള്ളിച്ചന്തം
  80. അല്‍മേട മടങ്ങിയത്തിനു ശേഷം പകരം ഇന്ത്യയിലെത്തിയ വൈസ്രോയ് - അല്‍ഫോന്‍സ ഡി അല്‍ബുക്കര്‍ക്ക്
  81. യൂറോപ്യന്‍മാര്‍ ഇന്ത്യയില്‍ ആദ്യം കെട്ടിയ കോട്ട – ഫോര്‍ട്ട്‌ മാനുവല്‍
  82. വാസ്കോഡഗാമ കോഴിക്കോട് കപ്പലിറങ്ങിയ വര്‍ഷം - 1498 മെയ്‌
  83. മാവേലിക്കരക്കടുത്ത ഭരണിക്കാവിലെ ബുദ്ധ വിഗ്രഹത്തെ വിളിക്കുന്നത്‌ - പുരത്തച്ചന്‍
  84. ഉഴിക്കുടി വിളയെന്നു കൂടി പേരുള്ള കേരളത്തിലെ പഴയ വിദ്യാകേന്ദ്രം - പാര്‍ത്ഥിവപുരം
  85. വേണാട് കായംകുളവുമായി നടത്തിയ യുദ്ധത്തിന്റെ ഓര്‍മ്മക്കായി നടക്കുന്ന ഒരാചാരം - ഓച്ചിറ പടയണി
  86. കേരളത്തില്‍ അടിമവ്യാപാരം നിരോധിക്കപ്പെട്ടത് - 1818 ല്‍
  87. അറബി സഞ്ചാരികള്‍ പറയുന്ന കുമര്‍ എന്ന രാജ്യം ഏത് - കന്യാകുമാരിയില്‍പെട്ട ആയി രാജ്യം
  88. പട്ടാമ്പി പഞ്ചാഗം ആദ്യമായി പ്രസിദ്ധപ്പെടുത്തിയത്‌ - 1877 ല്‍ പുന്നശ്ശേരി നമ്പി
  89. പാലിയത്തച്ചന്റെ സാമര്‍ഥ്യം മൂലം ല്‍ തിരുവിതാംകൂര്‍ കൊച്ചി രാജാക്കന്മാര്‍ തമ്മില്‍ ശുചീന്ദ്രത്ത് വെച്ച് പരസ്പരം ഒപ്പ് വെച്ച പ്രമാണം - അച്ചന്‍ പ്രമാണം
  90. കൊല്ലവര്‍ഷം ആരംഭിച്ചത് - .ഡി. 825 ല്‍
  91. ശകവര്‍ഷം ആരംഭിച്ചത് - .ഡി. 78 മാര്‍ച്ച് 14 ന്
  92. കലിവര്‍ഷത്തില്‍ നിന്ന് കൊല്ലവര്‍ഷം കിട്ടാന്‍ കുറക്കേണ്ടുന്ന സംഖ്യ - 3926
  93. ഹോര്‍ത്തൂസ് മലബാറിക്കസ് എന്ന ഗ്രന്ഥത്തിലെ പ്രതിപാദ്യം - ഇന്ത്യന്‍ സസ്യങ്ങളുടെ ഔഷധ ഗുണങ്ങള്‍
  94. ഹോര്‍ത്തൂസ് മലബാറിക്കസ് പ്രസിദ്ധപ്പെടുത്തിയത് എവിടെ നിന്ന് - ആംസ്റ്റര്‍ഡാമില്‍ നിന്ന്
  95. പുലപ്പേടി - മണ്ണാപ്പേടി നിരോധിച്ചത് ആര് - കോട്ടയം കേരളവര്‍മ്മ
  96. 16-17 നൂറ്റാണ്ടുകളില്‍ നിലനിന്നിരുന്ന സത്യ പരീക്ഷകള്‍
    ജലപരീക്ഷ – വൈശ്യര്‍ക്ക്
    അഗ്നിപരീക്ഷ – ക്ഷത്രിയര്‍ക്ക്
    വിഷപരീക്ഷ – ശുദ്രര്‍ക്ക്
    തൂക്കുപരീക്ഷ – ബ്രാഹ്മണര്‍ക്ക്
  1. തിരുവിതാംകൂറില്‍ അടിമക്കച്ചവടം നിര്‍ത്തലാക്കിയത് - റാണി ഗൌരി ലക്ഷ്മിഭായി
  2. തിരുവിതാംകൂര്‍ ഭരണരംഗത്ത് ആധുനിക വല്‍ക്കരണം തുടങ്ങിയ ഭരണാധികാരി - റാണി ഗൌരി ലക്ഷ്മിഭായി
  3. കുണ്ടറ വിളംബരം നടന്ന വര്ഷം - 1809 ജനുവരി 11
  4. ആറ്റിങ്ങല്‍ കലാപം നടന്നത് - 1721
  5. ആദ്യമായി കേരളത്തിലെത്തിയ ബ്രിട്ടീഷ് വ്യാപാരി - ക്യാപ്റ്റന്‍ കീലിംഗ്
  6. മുറജപവും ഭദ്രദീപവും ശ്രീപത്മനാഭസ്വാമിക്ഷേത്രത്തില്‍ ആരംഭിച്ചത് - മാര്‍ത്താണ്ഡവര്‍മ്മ
  7. കുളച്ചല്‍ യുദ്ധത്തിന് ശേഷം തടവുകാരനായി പിടിച്ചു സൈനികത്തലവനായി നിയമിക്കപ്പെട്ട തടവുകാരന്‍ - ഡിലനോയ്‌
  8. മാര്‍ത്താണ്ഡവര്‍മ്മ ഡച്ചുകാര്‍ പരാജയപ്പെടുത്തിയ കുളച്ചല്‍യുദ്ധം നടന്ന വര്‍ഷം - 1741 ആഗസ്റ്റ്‌ 10
  9. കുറിച്യര്‍ ലഹള നടന്നത് - 1812 ല്‍
  10. തിരുവിതാംകൂറിന്റെ സുവര്‍ണ കാലഘട്ടമായി അറിയപ്പെടുന്നത് - സ്വാതിതിരുനാളിന്റെ കാലഘട്ടം
  11. എസ്.എന്‍.ഡി.പി സ്ഥാപിതമായ വര്ഷം - 1903 ല്‍
  12. മലബാര്‍ ലഹള നടന്ന വര്ഷം - 1921 ല്‍
  13. അരുവിപ്പുറത്ത് ശ്രീനാരായണഗുരു ശിവപ്രതിഷ്ഠ നടത്തിയ വര്‍ഷം - 1888 ല്‍
  14. ബ്രഹ്മസമാജം സ്ഥാപിതമായത് - 1898 ല്‍
  15. മലബാര്‍ സ്പെഷ്യല്‍ പോലീസ്‌ സ്ഥാപിതമായ വര്ഷം - 1854 ല്‍
  16. തിരുവിതാംകൂര്‍ സര്‍വകലാശാല സ്ഥാപിച്ചത് - ശ്രീചിത്തിരതിരുനാള്‍
  17. സെന്റ്‌ തോമസ്‌ കേരളത്തില്‍ വന്ന വര്‍ഷം - .ഡി. 52 ല്‍ മാലിയന്ക്കരയില്‍
  18. പോര്‍ച്ചുഗീസുകാര്‍ സ്ഥാപിച്ച അച്ചടിശാലകള്‍ - കൊച്ചി , വൈപ്പിന്ക്കോട്ട
  19. പുന്നപ്രവയലാര്‍ സമരം - 1946 ല്‍
  20. മലയാളിമെമ്മോറിയല്‍ നടന്ന വര്‍ഷം - 1891 ജനുവരി 1
  21. നിവര്‍ത്തനപ്രക്ഷോഭം - 1932ല്‍
  22. ദേവദാസി സമ്പ്രദായം നിര്‍ത്തലാക്കിയത് - 1931
  23. ഗുരുവായൂര്‍ സത്യാഗ്രഹം - 1931 ല്‍
  24. വൈക്കം സത്യാഗ്രഹം - 1924
  25. പൂക്കോട്ടൂര്‍ സംഭവം നടന്നത് - 1921 ആഗസ്റ്റ്‌ 26
  26. സഹോദരസംഘം സ്ഥാപിതമായത് - 1921
  27. തൃശൂര്‍ ലഹള നടന്നത് - 1921 ഫെബ്രുവരി 20
  28. തൃശൂര്‍ വിദ്യുച്ഛക്തി സമരം നടന്നത് - 1936
  29. വാഗണ്‍ട്രാജഡി നടന്നത് - 1921 നവംബര്‍ 10
  30. ഈഴവമെമ്മോറിയല്‍ നടന്ന വര്‍ഷം - 1896 സെപ്തംബര്‍ 3
  31. സാധുജന പരിപാലന സംഘം സ്ഥാപിതമായത് - 1907
  32. വാലസമുദായ പരിഷ്കരണി സഭ സ്ഥാപിതമായത് - 1910 ല്‍
  33. വാലസമുദായ പരിഷ്കരണി സഭക്ക് നേതൃത്വം കൊടുത്തത് - പണ്ഡിറ്റ് കറുപ്പന്‍
  34. ഭാരതമാതാ അസോസിയേഷന്‍ എന്ന രഹസ്യ സംഘടന രൂപം കൊണ്ടത്‌ - 1910 ല്‍
  35. കല്പാത്തി പ്രക്ഷോപം നടന്ന വര്‍ഷം - 1925