Showing posts with label ചെറുകഥാസാഹിത്യം. Show all posts
Showing posts with label ചെറുകഥാസാഹിത്യം. Show all posts

Friday, 20 April 2012

ചെറുകഥാസാഹിത്യം

  1. മലയാളത്തിലുണ്ടായ ആദ്യ ചെറുകഥ – വേങ്ങയില്‍ കുഞ്ഞിരാമന്‍നായനാരുടെ വാസനാവികൃതി
2.      വാസനാ വികൃതി പ്രസിദ്ധീകൃതമായ മാസിക – വിദ്യാവിനോദിനി
3.      വാസനാ വികൃതിയിലെ നായകന്‍ - പാരമ്പര്യവശാല്‍ കള്ളനായ ഇക്കണ്ടവാര്യകുറുപ്പ്
4.      ആദ്യകാല കഥാകാരന്മാരില്‍ ഏറ്റവും ജനപ്രീതിയും പ്രചാരവും  നേടിയ കഥകളുടെ ഉടമ – കെ.സുകുമാരന്‍
5.      മലയാളത്തിലെ അദ്ദ്യകാല ചെറുകഥാ കര്‍ത്താക്കള്‍ - വേങ്ങയില്‍ കുഞ്ഞിരാമന്‍നായനാര്‍ (കേസരി), ഒടുവില്‍ കുഞ്ഞികൃഷ്ണമേനോന്‍,അമ്പാടി നാരായണമേനോന്‍, മൂര്‍ക്കോത്ത്‌ കുമാരന്‍, കെ.സുകുമാരന്‍, എം.ആര്‍.കെ.സി , സി.എസ്. ഗോപാലപണിക്കര്‍
6.      മലയാളത്തില്‍ ചെറുകഥയുടെ ഉത്ഭവത്തിനും വളര്‍ച്ചക്കും നന്ദികുറിച്ച പ്രസിദ്ധീകരണങ്ങള്‍ - വിദ്യാവിനോദിനി, ഭാഷാപോഷിണി, രസികരഞ്ജിനി, ആത്മപോഷിനി
7.      മലയാള ചെറുകഥയുടെ ആദ്യാങ്കുരങ്ങള്‍     - ക്രിസ്ത്യന്‍ മിഷണറിമാര്‍ പാഠപുസ്തകങ്ങളില്‍ ഉള്‍പ്പെടുത്തിയ ചെറിയ ബൈബിള്‍ കഥകള്‍
8.      എ.നാരായണപൊതുവാള്‍, എ.ന്‍.പൊതുവാള്‍, എം.രത്നം ബി .എ എന്നീ പേരുകളില്‍ കഥയെഴുതിയത് - അമ്പാടി നാരായണപൊതുവാള്‍
9.      ‘കേളീസൌധ’മെന്ന പേരില്‍ നാല് വാല്യങ്ങളായി പ്രസിദ്ധീകരിച്ചകഥകളുടെ കര്‍ത്താവ്‌ - ഇ.വി.കൃഷ്ണപിള്ള
10.  ‘മറ്റമ്മയുടെ ഉപദേശം’ എന്ന കഥയെഴുതിയത് – ഞാനേയന്‍
11.  മലയാളത്തിലേക്ക് ആദ്യമായി ‘കഥാസരിത്സാഗരം’വിവര്‍ത്തനം ചെയ്തത് –കുറ്റിപ്പുറത്ത്‌ കിട്ടുണ്ണിനായര്‍
12.  അറബിക്കഥ ആദ്യമായി പരിഭാഷപ്പെടുത്തിയത് - കരുണാകരമേനോന്‍
13.  വാദ്ധ്യാര്‍ക്കഥകളിലൂടെ പ്രസിദ്ധനായ കഥാകൃത്ത് – കാരൂര്‍ നീലകണ്ഠപിള്ള
14.  ‘അഹല്യ’ എന്ന കഥയെഴുതിയത് – ഒടുവില്‍ ശങ്കരന്‍ കുട്ടിമേനോന്‍
15.  പുസ്തകങ്ങളെക്കാള്‍ പരിസരങ്ങളെയാണ് താന്‍ ആശ്രയിച്ചിരിക്കുന്നതെന്നു ‘താന്‍ കഥാകാരനായ കഥയില്‍’ പ്രസ്ഥാവിച്ചിട്ടുള്ള കാഥികന്‍ - കാരൂര്‍ നീലകണ്‌ഠപിള്ള  
16.  ‘ഹൃദയം തടവിലായി’ അഥവാ ‘ഒരു അന്തര്‍ജ്ജനത്തിന്റെ അപരാധം’ എന്ന കഥയുടെ കര്‍ത്താവ്‌ - വി.സി.കൃഷ്ണമേനോന്‍
17.  കാരൂര്‍ കഥകളെ ‘മന്ദസ്മിത പ്രസ്ഥാനം’ എന്നു വിശേഷിപ്പിച്ചത് – സി.ജെ തോമസ്‌
18.  ‘ഒരന്തര്‍ജ്ജനതിന്റെ യുക്തി’ എന്ന കഥയെഴുതിയത് –കൊട്ടാരത്തില്‍ ശങ്കുണ്ണി
19.  തകഴിയുടെ കഥാജീവിതത്തിനു ആരംഭം കുറിച്ച കഥ -  1930ല്‍ ‘സര്‍വീസ്’ പത്രത്തില്‍ പ്രസിദ്ധം ചെയ്ത ‘സാധുക്കള്‍’
20.  മലയാളത്തിലെ ആദ്യ പ്രണയകഥയായി  കണക്കാക്കുന്നത് – കല്യാണികുട്ടി (ഒടുവില്‍ കുഞ്ഞികൃഷ്ണമേനോന്‍)
21.  കഥാകാരന്‍ എന്ന നിലയില്‍ തകഴി ശ്രദ്ധേയനായിത്തീര്‍ന്ന കഥ – വെള്ളപ്പൊക്കത്തില്‍
22.  ഒടുവില്‍ എഴുതിയ കുറ്റാന്വേഷണ ചെറുകഥ – ‘സത്യം തെളിഞ്ഞു’
23.  മലയാളത്തില്‍ ‘റിയലിസ്റ്റ് പ്രസ്ഥാന’ത്തിന് തുടക്കം കുറിച്ച കഥ – തകഴിയുടെ ‘സാധുക്കള്‍’
24.  കഥയെഴുതിയതിനു ജയിലില്‍ കിടക്കേണ്ടിവന്ന കഥാകൃത്ത്- പൊന്‍കുന്നം വര്‍ക്കി                 ( സര്‍.സി.പി.രാമസ്വാമി അയ്യരുടെ അമേരിക്കന്‍ മോഡല്‍ ദിവാന്‍ഭരണത്തെ വിമര്‍ശിച്ച് ‘മോഡല്‍’ എന്ന കഥയെഴുതിയത്തിന്)
25.  സുകുമാരന്റെ കഥാസാഹിത്യത്തെ മഹിളാളി മഹാസ്പദമെന്നു അഭിപ്രായപെട്ടത്‌ ആര് – എം.അച്യുതന്‍
26.  മലയാളത്തില്‍ ആദ്യമായി രാഷ്ട്രീയ കഥകള്‍ എഴുതിയത് - പൊന്‍കുന്നം വര്‍ക്കി
27.  ദേശാഭിമാനപരവും സ്വൊതന്ത്ര്യ സമരാവേശവും ആദ്യമായി കഥയില്‍ അവതരിപ്പിച്ചത് – ഇ.വി.കൃഷ്ണപിള്ള
28.  പൊന്‍കുന്നം വര്‍ക്കിയുടെ ‘മോഡല്‍’എന്ന കഥയിലെ തുന്നല്‍ക്കാരന്‍ പ്രതിനിധാനം ചെയ്തിരിക്കുന്നത് – സി.പി.രാമസ്വാമി അയ്യര്‍
29.  ‘കഥാസരിത്സാഗരം’ മലയാളത്തിലേക്ക് ആദ്യമായി വിവര്‍ത്തനം ചെയ്തത് – കുറ്റിപ്പുറത്ത്‌ കിട്ടുണ്ണി നായര്‍  
30.  ബഷീറിന്റെ ‘നീലവെളിച്ചം’ എന്ന കഥയില്‍നിന്നും പുനര്‍സൃഷ്ടിക്കപ്പെട്ട ചലച്ചിത്ര കഥ- ഭാര്‍ഗവീനിലയം
31.  മലയാളത്തിലെ തുടര്‍ക്കഥകളുടെ അവതാരകന്‍ - ബഷീര്‍
32.  ഒരു സ്‌ത്രീ എഴുതിയ ആദ്യത്തെ സ്വതന്ത്ര കഥ -  എം.സരസ്വതീഭായിയുടെ ‘തലച്ചോറില്ലാത്ത സ്ത്രീകള്‍’
33.  മലയാളത്തില്‍ ആദ്യമായി പട്ടാളക്കഥകള്‍ രചിച്ചത് – വെട്ടൂര്‍ രാമന്‍ നായര്‍
34.  കെ.പി.കേശവമേനോന്റെ കഥാസമാഹാരം –അസ്തമയം
35.  ടി.പത്മനാഭന്റെ ‘പ്രകാശം പരത്തുന്ന പെണ്‍കുട്ടി’ എന്ന കഥയ്ക്ക് അതേ പേരില്‍ പാരഡിക്കഥ  എഴുതിയത് – സക്കറിയ
36.  എതിര്‍പ്പിന്റെ കഥാകാരന്‍ - പി.കേശവദേവ്‌
37.  തകഴിയുടെ ആദ്യകഥ – ഇരുപത്തിനാലായിരം കായല്‍
38.  തകഴി ശ്രദ്ധേയനായ കഥ – വെള്ളപ്പൊക്കത്തില്‍
39.  തകഴിയെ സ്വാധീനിച്ച പാശ്ചാത്യ എഴുത്തുകാരന്‍ - മോപ്പസാങ്ങ്
40.  വളര്‍ത്തുനായയുടെ ആത്മഗതങ്ങളിലൂടെ കടന്നു പോകുന്ന ടി.പത്മനാഭന്‍റെ കഥ – ശേഖൂട്ടി
41.  സ്കൂള്‍ അനുഭവങ്ങള്‍ വിഷയമാകുന്ന ‘സ്കൂള്‍ ഡയറി’ രചിച്ചത് – അക്ബര്‍ കക്കട്ടില്‍
42.  വള്ളത്തോളിന്റെ ‘നിത്യകന്യക’എന്ന ഭാവോജ്ജ്വോലമായ പ്രമേയത്തെ വിഷയമാക്കി ലളിതാംബിക അന്തര്‍ജ്ജനം എഴുതിയ കഥ – മാണിക്കന്‍
43.  കഥ മാത്രം എഴുതുന്ന കഥാകാരന്‍ - ടി. പത്മനാഭന്‍
44.  പൊന്‍ക്കുന്നം വര്‍ക്കിയുടെ ഗദ്യകാവ്യസമാഹാരം –തിരുമുല്‍ക്കാഴ്ച
45.  മലയാളത്തില്‍ ആദ്യമായി പട്ടാളക്കഥകള്‍ രചിച്ചത് – വെട്ടൂര്‍ രാമന്‍നായര്‍
46.   പൊന്‍ക്കുന്നം വര്‍ക്കിയുടെ ആദ്യ കഥ – ദാമിനി
47.  അയാള്‍ എന്ന കഥാപാത്രത്തെ നായകനാക്കി കഥകള്‍ രചിക്കുന്ന മലയാളത്തിലെ പ്രസിദ്ധനായ കഥാകൃത്ത് – എം.ടി .വാസുദേവന്‍നായര്‍
48.  ഉറൂബിന്റെ ആദ്യ കഥ – വേലക്കാരിയുടെ ചെക്കന്‍
49.  ടി. പത്മനാഭന്റെ ‘പ്രകാശം പരത്തുന്ന പെണ്‍ക്കുട്ടി’ എന്നാ കഥയ്ക്ക് അതേ പേരില്‍ പാരഡികഥ എഴുതിയത് – സക്കറിയ
50.  ചേറപ്പായി കഥകളുടെ കര്‍ത്താവ്‌ - അയ്പ് പാറമ്മേല്‍
51.  അകാലത്തില്‍ ആത്മഹത്യ ചെയ്ത മലയാളത്തിലെ കഥാകാരി – രാജലക്ഷ്മി
52.  എതിര്‍പ്പിന്റെ കഥാകാരന്‍ - പി.കേശവദേവ്‌
53.  പുളിമാനയുടെ കഥാസമാഹാരങ്ങള്‍ - മഴവില്ല്,കാമുകി,പുളിമാനകൃതികള്‍
54.  ജെ. എം എന്ന തൂലികാനാമത്തില്‍ കഥകള്‍ എഴുതിയത് – ജോസഫ്‌ മുണ്ടശ്ശേരി
55.  മുണ്ടശ്ശേരിയുടെ ചെറുകഥാസമാഹാരങ്ങള്‍ - സമ്മാനം, ഇല്ലാപോലീസ്‌, കടാക്ഷം
56.  ‘പ്ലാസ്റ്റിക്‌ കണ്ണുള്ള അള്‍സേഷ്യന്‍ പട്ടി’ ആരുടെ കഥയാണ്‌ - ജോണ്‍ എബ്രഹാം
57.  ‘സുകുമാര കഥാമഞ്ജരി’ എന്ന കഥാസമാഹാരം ഏഴ് ഭാഗങ്ങളിലായി പ്രസിദ്ധീകരിച്ച കഥാകാരന്‍ -കെ.സുകുമാരന്‍
58.  വെട്ടൂര്‍ രാമന്‍നായരുടെ ആദ്യ കഥ – ദാനത്തെങ്ങ്
59.  ആധുനിക കഥ കറുത്ത ഫലിതത്തിന്റെ കഥയാണ്‌ എന്നു വിലയിരുത്തിയത് – കെ.പി അപ്പന്‍
60.  ഒ.വി.വിജയന്‍റെ ആദ്യ മലയാള കഥ – പറയൂ ഫാദര്‍ ഗോണ്‍സാലെസ്‌
61.  ‘പാടുന്ന പിശാച്’ എന്ന കഥയെഴുതിയത് – തായാട്ടുശങ്കരന്‍
62.  മലയാളത്തിന്റെ ‘പരാജയപ്രസ്ഥാന’ത്തില്‍പ്പെട്ട ചെറുകഥയെഴുത്തിന്റെ സ്ഥാപകനായ ഒരു മഹാകവി എന്നു തകഴിയെ വിശേഷിപ്പിച്ചത് – കേസരി എ. ബാലകൃഷ്ണപിള്ള
63.  ‘ജനറല്‍ ചാത്തന്‍സ്‌’ ആരുടെ കഥാപാത്രമാണ് – വി.കെ.എന്‍
64.  ‘പയ്യന്‍സ്’ കഥകളിലൂടെ പ്രസിദ്ധനായ കഥാകൃത്ത് - വി.കെ.എന്‍
65.  ‘മരിച്ചിട്ടില്ലാത്തവരുടെ സ്മാരകങ്ങള്‍’ ആരുടെ സമാഹാരമാണ് – എം. സുകുമാരന്‍
66.  ‘എം.എല്‍.സി’  കഥയുടെ സൃഷ്ടാവ്‌ - ഇ .വി.കൃഷ്ണപിള്ള
67.  ‘ഗോപാലന്‍ നായരുടെ താടി’ എന്ന പ്രസിദ്ധ കഥ രചിച്ചത് – ഉറൂബ്
68.  ഗാന്ധിജിയെക്കുറിച്ച് ‘അഭിനവ പാര്‍ത്ഥസാരഥി’ എന്ന രചനയിലൂടെ മലയാളസാഹിത്യത്തിലേക്ക്‌ കടന്നുവന്ന കഥാകാരി -  ലളിതാംബിക അന്തര്‍ജ്ജനം
69.  ലളിതാംബികയുടെ പുരാണ പഠനം – സീത മുതല്‍ സത്യവതി വരെ
70.  തോപ്പില്‍ ഭാസി അവാര്‍ഡ്‌ നേടിയ കെ.പി.രാമനുണ്ണിയുടെ  കഥാസമാഹാരം –പ്രകാശം പരത്തുന്ന പെണ്‍കുട്ടി
71.  ‘ഓസ്കാര്‍ വൈല്‍ഡി’ന്റെ കഥകളെ മലയാളവത്കരിച്ചു ‘ഉദ്യാനം’ എന്ന ചെറുകഥാസമാഹാരം തയ്യാറാക്കിയത് –അമ്പാടി ഇക്കാവമ്മ