Sunday, 27 May 2012

ഇരട്ട മധുരം

ഓള്‍ കേരള ഫൊട്ടോഗ്രഫേഴ്സ് അസോസിയേഷന്‍
ചെറുപുഴ യൂണിറ്റ് സംഘടിപ്പിച്ച ഇരട്ടകളുടെ മഹാസംഗമത്തില്‍ നിന്ന്


ഇരട്ടകള്‍ ഒഴുകിയെത്തി ചെറുപുഴ ഇരട്ടക്കടലായി. രാജ്യത്തെ ഏറ്റവും വലിയ ഇരട്ടസംഗമത്തിന്റെ റെക്കോര്‍ഡ് ഇനി ചെറുപുഴയ്ക്കു സ്വന്തം. ഓള്‍ കേരള ഫൊട്ടോഗ്രഫേഴ്സ് അസോസിയേഷന്‍ ചെറുപുഴ യൂണിറ്റ് സംഘടിപ്പിച്ച ഇരട്ടകളുടെ മഹാസംഗമമാണു നാടിന്റെ ഉല്‍സവമായത്. അഞ്ചു മാസം പ്രായമായ റോഹന്‍ മാത്യു വര്‍ഗീസ്-റയന്‍ മാത്യു വര്‍ഗീസ് ഇരട്ട പയ്യന്‍സ് മുതല്‍ കഴക്കാരത്തി വീട്ടില്‍ കെ. നാരായണി-കെ. കാര്‍ത്ത്യായനി ഇരട്ട മുത്തശ്ശിമാര്‍ വരെ ഇരട്ടകളുടെ മൂന്നു തലമുറകള്‍ സംഗമത്തിനെത്തി.
ഫോട്ടോ ചേട്ടന്മാരുടെ കാര്യം.
വെറുതെ നാലു പടമെടുത്തു നടക്കുന്ന സമയത്താണു ചെറുപുഴയിലെ ഫൊട്ടോഗ്രഫര്‍മാരുടെ തലയില്‍ കിടിലന്‍ ഐഡിയ ഫ്ളാഷടിച്ചത്. നമുക്കൊന്നു നാട്ടുകാരെ ഞെട്ടിച്ചാലോ? ഞെട്ടിക്കുന്നതൊക്കെ കൊള്ളാം, പക്ഷേ നാലാളറിയണം എന്നു ചിലര്‍ക്കൊരു വാശി. അങ്ങനെയാണ് ഇരട്ടകളുടെ മഹാസംഗമത്തിന് കളമൊരുങ്ങിയത്. ചോദിച്ചു പറഞ്ഞു വന്നപ്പോള്‍ ഇരട്ടസംഗമത്തിന്റെ പേരിലൊരു റെക്കോര്‍ഡ് ഉണ്ടുപോലും... അങ്ങ് ഹരിയാനയില്‍. 81 ഇരട്ടകളാണ് അവരുടെ ബഡാ റെക്കോര്‍ഡ്. നാടിളക്കി നടത്തിയ പ്രചാരണത്തിനൊടുവില്‍ ഇന്നലെ ചെറുപുഴയിലേക്ക് ഒഴുകിയതു നൂറും ഇരുനൂറുമല്ല, 600 ജോഡി ഇരട്ടകളാണ്. അതായത് 1200 പേര്‍. അതോടെ ഹരിയാനയിലെ റെക്കോര്‍ഡ് കുഴിയാനയായി.
ചില വീട്ടുകാര്യങ്ങള്‍
കെ. കുഞ്ഞിരാമന്‍ എംഎല്‍എയുടെ ഇരട്ടമക്കളായ അനിലും സുനിലുമായിരുന്നു ഇന്നലത്തെ താരങ്ങള്‍. ഭാര്യമാരായ ഇരട്ടസഹോദരിമാരെയും
കൂട്ടിയാണ് ഇരുവരുമെത്തിയത്. അനിലും ഭാര്യ ജിജിനയും സുനിലും ഭാര്യ ഷിജിനയും ഇരട്ടവിശേഷം പങ്കുവച്ചു പറന്നുനടന്നു. വെസ്റ്റ് എളേരിയില്‍ നിന്നെത്തിയ തോമസ്-ഫിലിപ്പ് ഇരട്ട സഹോദരന്മാര്‍ ഭാര്യമാരും ഇരട്ടകളുമായ ജിജിയേയും മിനിയേയും കൂട്ടിയാണു സംഗമത്തിനെത്തിയത്. പുള്ളിയുടുപ്പിട്ട് ചെറുപുഴയിലെ കൊച്ചുമിടുക്കികളായ ആന്‍ മരിയയും ആന്‍ ട്രീസയുമെത്തിയപ്പോള്‍ പ്രാപ്പൊയിലില്‍ നിന്നെത്തിയ അനിലും സുനിലും ഷര്‍ട്ടും മുണ്ടുമുടുത്ത് തനി നാടനായി. നടുവില്‍ സ്വദേശികളായ അബ്ദുല്‍ഖാദറും മൊയ്തീനും ജീന്‍സിലും ഷര്‍ട്ടിലും തിളങ്ങി.
പറ്റിച്ചു കളഞ്ഞല്ലോ?
ഇരട്ടകളുടെ വന്‍പട കണ്ടപ്പോള്‍ ചെറുപുഴക്കാരുടെ കണ്ണുതള്ളി. പരസ്പരം കണ്ടപ്പോള്‍ ഇരട്ടക്കൂട്ടങ്ങളും ചെറുതായി അമ്പരന്നു. എന്നാലും എന്റേടീ... നമ്മളൊക്കെ എന്നാ ഇരട്ടകളാ? അവരല്ലേ ഇരട്ടകള്‍... എന്ന തരത്തിലായിരുന്നു ഓരോരുത്തരുടേയും നോട്ടം. സാമ്യമുള്ള വസ്ത്രങ്ങള്‍ ധരിച്ച് ഇരട്ടത്തം കൈവിടാതിരിക്കാന്‍ മിക്കവരും ശ്രദ്ധിച്ചു.
കലയിലും ഒരുമ
രൂപത്തിലും ഭാവത്തിലും മാത്രമല്ല കഴിവിലും ഇരട്ടകള്‍ ഒരുപോലെയാണെന്നു കൂടി ഇരട്ടസംഗമം തെളിയിച്ചു. നാടോടിനൃത്തവും സിനിമാറ്റിക് ഡാന്‍സും പാട്ടും കവിതയുമൊക്കെയായി ഇരട്ടക്കൂട്ടങ്ങള്‍ നാട്ടുകാരെ കയ്യിലെടുത്തു.
ഒന്നും രണ്ടുമല്ല, മൂന്ന്
ചെറുപുഴക്കാരെ ശരിക്കും ഞെട്ടിച്ചതു കോലുവള്ളി സ്വദേശികളായ ഹരീഷ്, സുഭാഷ്, രാജേഷ് സഹോദരങ്ങളാണ്. ഇരട്ടകളെ പ്രതീക്ഷിച്ചു നിന്നവരുടെ ഇടയിലേക്ക് ഒരു പോലെയുള്ള മൂന്നു പേര്‍ വന്നപ്പോള്‍ എല്ലാ മുഖങ്ങളിലും കൌതുകം. രണ്ടാണെങ്കില്‍ ഇരട്ടകള്‍, മൂന്നാണെങ്കില്‍ എന്താ മുരട്ടകളാണോ...? സദസിലുയര്‍ന്ന ചോദ്യം ചിരിയുടെ മാലപ്പടക്കം പൊട്ടിച്ചു.

Friday, 25 May 2012

പോയദിനങ്ങള്‍ മേയ് 2012

മേയ്  1
  • അസമിലെ ബ്രഹ്മപുത്ര നദിയിലുണ്ടായ ബോട്ടപകടത്തില്‍ 250ഓളം യാത്രക്കാര്‍ മരിച്ചു.
  • ലോക തൊഴിലാളി ദിനത്തില്‍ പൊതു പണിമുടക്കിന് ആഹ്വാനംചെയ്ത് വാള്‍സ്ട്രീറ്റ് പിടിച്ചെടുക്കല്‍ (ഒക്യുപൈ) പ്രക്ഷോഭകാരികള്‍ അമേരിക്കയിലെമ്പാടും പ്രതിഷേധ പ്രകടനങ്ങള്‍ നടത്തി.
മേയ്  2
  • കടല്‍ക്കൊല കേസ് അന്വേഷണത്തിന്  കേരള പൊലീസ് കസ്റ്റഡിയിലെടുത്ത ഇറ്റാലിയന്‍ ചരക്കുകപ്പല്‍ എന്‍റിക്ക ലെക്സി ഉപാധികളോടെ വിട്ടുകൊടുക്കാന്‍ സുപ്രീംകോടതി ഉത്തരവിട്ടു.
  • സംസ്ഥാനത്തെ സ്വകാര്യ ആശുപത്രികളിലെ നഴ്സുമാരുടെ ശമ്പളം ഗണ്യമായി വര്‍ധിപ്പിക്കാനും കൃത്യമായ സേവന വേതന വ്യവസ്ഥകള്‍ നടപ്പാക്കാനും നിര്‍ദേശിക്കുന്ന ഡോ. എസ്. ബലരാമന്‍ കമീഷന്‍ റിപ്പോര്‍ട്ട് സര്‍ക്കാറിന് സമര്‍പ്പിച്ചു.
  • മ്യാന്മര്‍ ജനാധിപത്യ നേതാവ് ഓങ്സാന്‍ സൂചി പാര്‍ലമെന്‍റ് അംഗമായി സത്യപ്രതിജ്ഞ ചെയ്തു.
മേയ്  3
  • സുക്മ കലക്ടര്‍  അലക്സ്പോള്‍ മേനോനെ മാവോയിസ്റ്റുകള്‍ വിട്ടയച്ചു.
  • സ്പാനിഷ് ലീഗ് ഫുട്ബാള്‍ കിരീടം റയല്‍ മഡ്രിഡിന്.
  • പ്രമുഖ ബി.ജെ.പി നേതാവ് എസ് .എസ്. അഹ്ലുവാലിയ ഝാര്‍ഖണ്ഡില്‍നിന്നും രാജ്യസഭയിലേക്ക് മത്സരിച്ച് തോറ്റു.
മേയ്  4
  • സി.പി.എം വിമതനും റെവലൂഷനറി മാര്‍ക്സിസ്റ്റ് പാര്‍ട്ടി നേതാവുമായ ടി.പി ചന്ദ്രശേഖരനെ അജ്ഞാതര്‍ വെട്ടിക്കൊന്നു.
  • ഇടുക്കിയിലുണ്ടായ ഭൂകമ്പങ്ങള്‍ കൊണ്ടോ കാലപ്പഴക്കം കൊണ്ടോ മുല്ലപ്പെരിയാര്‍ അണക്കെട്ടിന് ബലക്ഷയമുണ്ടായിട്ടില്ലെന്ന് സുപ്രീംകോടതി നിയോഗിച്ച ഉന്നതാധികാര സമിതി റിപ്പോര്‍ട്ട് നല്‍കി.
  • നേപ്പാളില്‍ പുതിയ ഭരണഘടനാ നിര്‍മാണ പ്രതിസന്ധി പരിഹരിക്കാന്‍ രാജ്യത്ത് സര്‍വകക്ഷി സര്‍ക്കാറിന് ധാരണയായി. ഇതിന്‍െറ ഭാഗമായി യൂനിഫൈഡ് കമ്യൂണിസ്റ്റ് പാര്‍ട്ടി ഓഫ് നേപ്പാള്‍ നേതാവ് ബാബുറാം ഭട്ടാറായിയുടെ നേതൃത്വത്തിലുള്ള മന്ത്രിസഭ രാജിവെച്ചു.
  • ഡെംപോ ഗോവയുടെ സ്റ്റാര്‍ ഡിഫന്‍ഡര്‍ സമീര്‍ നായിക് രാജ്യാന്തര ഫുട്ബാളില്‍നിന്ന് ബൂട്ടഴിച്ചു.
മേയ്  5
  • ജപ്പാന്‍  ആണവറിയാക്ടറുകള്‍ രാജ്യത്ത് പൂര്‍ണമായും ഉപേക്ഷിച്ചു.
  • ലോകം കണ്ട ഏറ്റവും മികച്ച നൈജീരിയന്‍ ഫുട്ബാളര്‍ റഷീദി യെകീനി (48) അന്തരിച്ചു.
  • എഫ്.എ കപ്പ് ഫുട്ബാള്‍ കിരീടം ചെല്‍സി എഫ്.സിക്ക്.
മേയ്  6
  • ഫ്രാന്‍സ് പ്രസിഡന്‍റ് തെരഞ്ഞെടുപ്പില്‍ നികളസ് സാര്‍കോസി യുഗത്തിന് അന്ത്യം കുറിച്ച് സോഷ്യലിസ്റ്റ് പാര്‍ട്ടി നേതാവ് ഫ്രാങ്സ്വാ ഓലന്‍ഡ് പ്രസിഡന്‍റ് പദം ഉറപ്പിച്ചു.
  • നോവലിസ്റ്റ് ഏകലവ്യന്‍ (കൊള്ളന്നൂര്‍ വീട്ടില്‍ കെ.എം. മാത്യു -78) അന്തരിച്ചു.
  • അമേരിക്കന്‍ വിദേശകാര്യസെക്രട്ടറി  ഹിലരി ക്ളിന്‍റന്‍ മൂന്നുദിവസത്തെ ഔദ്യാഗിക സന്ദര്‍ശനത്തിന് ഇന്ത്യയിലെത്തി.
  • ഫുട്ബോള്‍താരം ലയണല്‍ മെസ്സി റെക്കോഡുകളില്‍ ഹാട്രിക്ക് നേട്ടത്തിനുടമയായി.
മെയ്  7
  • ബ്രാന്‍ഡ് ചെയ്തതും അല്ലാത്തതുമായ എല്ലായിനം ആഭരണങ്ങള്‍ക്കും ബജറ്റില്‍ ചുമത്തിയ ഒരു ശതമാനം അധിക എക്സൈസ് തീരുവ പിന്‍വലിച്ചു.
  • ഇന്ത്യന്‍ ഡിസ്കസ് ത്രോ താരം കൃഷ്ണ പൂനിയക്ക് ദേശീയ റെക്കോഡ്.
മെയ്  8
  • സര്‍ക്കാര്‍ ക്വാട്ടയില്‍ ഹജ്ജിന് പോകുന്നവര്‍ക്ക് കേന്ദ്ര സര്‍ക്കാര്‍ നല്‍കുന്ന സബ്സിഡി പത്ത് വര്‍ഷം കൊണ്ട് നിര്‍ത്തലാക്കി അത് സമുദായത്തിന്‍െറ സാമൂഹിക- വിദ്യാഭ്യാസ ഉന്നമനത്തിന് വിനിയോഗിക്കണമെന്ന് സുപ്രീംകോടതി വിധിച്ചു.
  • കാര്‍ഷിക കടാശ്വാസ കമീഷന്‍ ചെയര്‍മാനായി ജസ്റ്റിസ് കെ.ആര്‍. ഉദയഭാനുവിനെ നിയമിക്കാന്‍ സംസ്ഥാന മന്ത്രിസഭായോഗം തീരുമാനിച്ചു.

Thursday, 24 May 2012

HTML Color Names

 

The most common methods for specifying colors are by using the color name or the hexadecimal value. Although color names are easier to remember, the hexadecimal values and RGB values provides you with more color options.
Hexadecimal values are a combination of letters and numbers. The numbers go from 0 - 9 and the letters go from A to F. When using hexadecimal color values in your HTML/CSS, you preceed the value with a hash (#). Although hexadecimal values may look a little weird at first, you'll soon get used to them.
There are 16 color names (as specified in the HTML 4.0 specification). The chart below shows these color names and their corresponding hexadecimal value.

ColorColor NameHexadecimal ValueColorColor NameHexadecimal Value
Black#000000Green#008000
Silver#c0c0c0Lime#00ff00
Gray#808080Olive#808000
White#ffffffYellow#ffff00
Maroon#800000Navy#000080
Red#ff0000Blue#0000ff
Purple#800080Teal#008080
Fushia#ff00ffAqua#00ffff

You can make up your own colors by simply entering any six digit hexadecimal value (preceeded by a hash). In the following example, we're using the same code as above. The only difference is that, instead of using "blue" as the value, we're using its hexadecimal equivalent (which is #0000ff):
<h3 style="color:#0000ff">HTML Colors</h3>
This results in:

HTML Colors

If we wanted to change to a deeper blue, we could change our hexadecimal value slightly, like this:
<h3 style="color:#000069">HTML Colors</h3>
This results in:

HTML Colors

Thursday, 10 May 2012

കുഞ്ഞന്‍ നമ്പര്‍ വണ്‍



എങ്ങനെയുണ്ട് ഈ കുഞ്ഞനാമ? ബഹുരസികന്‍, അല്ലേ? ലോകത്തെ ഏറ്റവും ചെറിയ ആമയായി ഗിന്നസ് ബുക്കില്‍ ഇടംനേടിയ 'വാള്‍ട്ടര്‍' ആണിത്.

കുഞ്ഞന്‍ കയറിയിരിക്കുന്നത് ആരുടെ തലയിലെന്നോ? ലോകത്തെ വലുപ്പം കൂടിയ ആമകളിലൊന്നായ 'ഒട്ടോ' എന്ന ഭീമന്റെ തലയില്‍! ജര്‍മനിയിലെ ഹാനോവര്‍ മൃഗശാലയില്‍വെച്ചായിരുന്നു ഈ 'ഫോട്ടോ പോസ്!'

വെറും അമ്പതുഗ്രാമാണ് കുഞ്ഞനാമയുടെ ഭാരം. ഭീമന്‍ ഓട്ടോയുടെതോ? ഇരുന്നൂറ് കിലോയും! നീളത്തിലുമുണ്ട് ഇവര്‍ തമ്മില്‍ 'ഇമ്മിണി വലിയ' വ്യത്യാസം. 7.6 സെന്റിമീറ്ററാണ് കുഞ്ഞന്റെ നീളം. ഭീമന്റെ നീളമോ? 110 സെന്റിമീറ്ററും


കുഞ്ഞച്ചന്‍























ഈ ചിത്രം ആരുടേതാണെന്ന് മനസ്സിലായോ? അതെ, ലോകത്തെ ഏറ്റവും കുറിയ മനുഷ്യന്‍ എന്ന ബഹുമതിയുമായി ഗിന്നസ്ബുക്കില്‍ കയറിപ്പറ്റിയ ഹിങ്പിങ്ങിന്റേതുതന്നെ! ചൈനക്കാരനായ ഈ കുഞ്ഞു മനുഷ്യന്റെ മരണവാര്‍ത്ത കൂട്ടുകാര്‍ പത്രത്തില്‍ വായിച്ചുകാണും.

മ്യാവൂ...മ്യാവൂ സ്റ്റാര്‍!

ഇതാ മാര്‍ജാരന്മാര്‍ക്കിടയിലെ കുഞ്ഞന്‍ സ്റ്റാര്‍! ലോകത്തെ ഏറ്റവും ചെറിയ പൂച്ച എന്ന ബഹുമതിയുമായി ഗിന്നസ്ബുക്കില്‍ കയറിപ്പറ്റിയ 'പീബിള്‍സ്' ആണിത്.
പതിനഞ്ചു സെന്റിമീറ്ററാണ് ഈ 'മീശക്കുഞ്ഞന്റെ' ആകെ നീളം! അതായത് കൂട്ടുകാരുടെ ജ്യോമട്രിബോക്‌സിലെ സ്‌കെയിലിനോളം! ഭാരമോ? കഷ്ടിച്ച് ഒരു കിലോ കാണും! അമേരിക്കയിലെ പെക്കിനിലുള്ള ഗുഡ്‌ഷെപ്പേഡ് വെറ്ററിനറി ക്ലിനിക്കിലാണ് പീബിള്‍സ് പൂച്ച ഉള്ളത്. ജന്മനാതന്നെ വളര്‍ച്ച മുരടിച്ചതാണ് പീബിള്‍സ് വലുതാവാതിരിക്കാന്‍ കാരണം.


അയാം ദ സ്‌മോളസ്റ്റ്!
















കുപ്പിക്കകത്തെ ഈ കുഞ്ഞുമീനിനെ കാണണമെങ്കില്‍ സൂക്ഷിച്ചുനോക്കണം, അല്ലേ? ലോകത്ത് കണ്ടെത്തിയിട്ടുള്ളതില്‍ വെച്ച് ഏറ്റവും ചെറിയ മത്സ്യമാണിത്.ഇന്‍ഡൊനീഷ്യയിലെ സുമാത്രയില്‍ നിന്നാണ് കരിമീനിന്റെ കുടുംബക്കാരനായ ഈ കുഞ്ഞനെ കണ്ടെത്തിയത്.
7.9 മില്ലീമീറ്റര്‍ മാത്രമാണ് ഇവന്റെ നീളം! പീഡോസൈപ്രസ് പ്രൊജനറ്റിക്ക' എന്ന കുഞ്ഞന്‍ മത്സ്യങ്ങളുടെ വര്‍ഗത്തില്‍പ്പെട്ടവനാണ് ഈ കുഞ്ഞന്‍!

ടൊക്...ടൊക്...കുള്ളന്‍!

ഏതോ അമ്മക്കുതിരയും കുഞ്ഞുവാവയുമാണ് ഈ നില്‍ക്കുന്നതെന്നു കരുതിയോ? എങ്കില്‍ തെറ്റി! ലോകത്തെ ഏറ്റവും വലിയ കുതിരയായ ബല്‍ജിയത്തില്‍ നിന്നുള്ള 'റഡാറും' ഏറ്റവും ചെറിയ കുതിരയായ 'തമ്പലിന'യുമാണിത്. ഗിന്നസ് ബുക്ക് ഒരുക്കിയ ഫോട്ടോസെഷനിലാണ് ഇവര്‍ ഒരുമിച്ചത്. ആറടിയാണ് ഭീമനായ 'റഡാറി'ന്റെ ഉയരം. തമ്പലിനയുടേതോ? വെറും ഒന്നര അടി! അമേരിക്കയിലെ സെന്റ് ലൂയീസിലെ ഒരു ഫാമില്‍ ആണ് തമ്പലിനയുടെ ജനനം. 2006-ല്‍, അഞ്ചു വയസ്സുള്ളപ്പോഴാണ് ഈ കുതിരക്കുഞ്ഞന്‍ ഗിന്നസ് ബുക്കില്‍ ഇടം പിടിച്ചത്.

ഞാന്‍ ഡക്കി!
















വലുപ്പത്തിലൊന്നും വലിയ കാര്യമില്ലെന്നാണ് ഇവന്റെ ഭാവം. ഇവന്‍ ആരെന്നല്ലേ? ലോകത്തെ ഏറ്റവും ചെറിയ പട്ടി. പേര് ഡക്കി.അമേരിക്കയിലെ മസാച്ചുസെറ്റ്‌സിലാണ് ഇവനുള്ളത്. ഒരു കുഞ്ഞു കൈപ്പത്തിയുടെ ഉയരമേ ഇവനുള്ളൂ! കൃത്യമായി പറഞ്ഞാല്‍ 12 സെന്റീമീറ്റര്‍.
ഓന്തു'പൊട്ട്!'

വിരല്‍ത്തുമ്പത്തിരിക്കുന്ന പൊട്ടോളം പോന്ന ഒരു കുഞ്ഞനെ കണ്ടില്ലേ? ലോകത്തെ ഏറ്റവും ചെറിയ ഓന്തുകളുടെ വര്‍ഗമായ ബ്രൂക്കേഷ്യമിനിമ (Brookesia Minima) യിലെ അംഗമാണിവന്‍. മഡഗാസ്‌ക്കറിലെ നോസെബി ദ്വീപില്‍ നിന്നാണ് കുഞ്ഞന്മാരിലും കുഞ്ഞനായ ഈ ഓന്തിനെ കണ്ടെത്തിയത്. 1.2 സെന്റിമീറ്ററാണ് ഇവന്റെ നീളം! അപ്പോഴിനി ഇവന് എത്ര ഭാരമുണ്ടാകുമെന്ന് കൂട്ടുകാര്‍തന്നെ ഊഹിച്ചോളൂ!


കുഞ്ഞന്‍ നമ്പര്‍ വണ്‍

Sunday, 6 May 2012

ജീവചരിത്രം

1.      മലയാളത്തിലെ പ്രഥമ ജീവചരിത്ര ഗ്രന്ഥം കേരളവര്‍മ്മ വലിയകോയിത്തമ്പുരാന്‍ വിവര്‍ത്തനം ചെയ്ത മഹച്ചരിതസംഗ്രഹം
2.      കേരളവര്‍മ്മ വലിയകോയിത്തമ്പുരാന്‍  രചിച്ച സംസ്കൃത ജീവചരിത്രകാവ്യം _ ശ്രീ വിക്ടോറിയ ചരിത്ര സംഗ്രഹം
3.      ആധുനിക രീതിയിലുള്ള ആദ്യ മലയാള ജീവചരിത്രം _ വിശാഖം തിരുനാളിന്റെ മഹച്ചരിത സംഗ്രഹം
4.      ഇന്ത്യാചക്രവര്‍ത്തിനി വിക്ടോറിയ അമ്മ മഹാരാജ്ഞി അവര്‍കളുടെ ചരിത്ര സംക്ഷേപം എന്ന ജീവ ചരിത്ര ഗ്രന്ഥത്തിന്റെ കര്‍ത്താവ്‌ _ ആര്‍ച്ച് ഡീക്കന്‍ ഉമ്മന്‍ രാമന്‍
5.      ദേവ്ജി ഭീമ്ജിയുടെ ജീവചരിത്രം രചിച്ചത് _ എ .ടി. കുഞ്ഞുണ്ണി
6.      സ്മരണയായും ജീവചരിത്രമായും പരിഗണിക്കാവുന്ന ബി.കല്യാണിക്കുട്ടിയമ്മയുടെ കൃതി_ വ്യാഴവട്ട സ്മരണകള്‍
7.      ശ്രീനാരായണ ഗുരുവിനെക്കുറിച്ച് മലയാളത്തില്‍ വന്ന ആദ്യ പുസ്തകം _ ശ്രീനാരായണ ഗുരു സ്വാമികള്‍(മയ്യനാട് കെ. ദാമോദരന്‍ )
8.      ശ്രീനാരായണ ഗുരുസ്വാമികള്‍ എന്ന കൃതിയുടെ അവതാരിക എഴുതിയത്- ഇ.വി.കൃഷ്ണപിള്ള
9.      കേരളത്തില്‍ ഏറ്റവും കൂടുതല്‍ ജീവചരിത്ര ഗ്രന്ഥങ്ങള്‍ പുറത്തിറങ്ങിയത് കുമാരനാശാനെക്കുറിച്ച്
10.  കാറല്‍ മാര്‍ക്സിനെക്കുറിച്ച് മലയാളത്തില്‍ ആദ്യമുണ്ടായ ജീവചരിത്രം -  കാറല്‍ മാര്‍ക്സ്-സ്വദേശാഭിമാനി രാമകൃഷ്ണപിള്ള
11.  പി.രാജന്പിള്ളയുടെ ജീവചരിത്രം പദ്യത്തില്‍ തയ്യാറാക്കിയത് വി.എ ഗോപാലപിള്ള
12.  കുട്ടികള്‍ക്കായി കൈരളി ബുക്സ്‌ പ്രസിദ്ധീകരിച്ച ജീവചരിത്ര മാല ഏത്- മഹച്ചരിതമാല
13.  വിശാഖ വിജയം ജീവചരിത്ര കാവ്യത്തിന്റെ കര്‍ത്താവ്‌ - കേരള വര്‍മ്മ വലിയകോയിത്തമ്പുരാന്‍  
14.   ജീവചരിത്ര സാഹിത്യം എന്ന ഗ്രന്ഥത്തിന്റെ കര്‍ത്താവ്‌ - കെ.എം.ജോര്‍ജ്
15.   ജീവചരിത്ര വിഞ്ജാന കോശത്തിന്റെ എഡിറ്റര്‍ - എം.പി.അയ്യപ്പന്‍
16.   ജീവചരിത്രസാഹിത്യം മലയാളത്തില്‍ എന്ന ഗ്രന്ഥത്തിന്റെ കര്‍ത്താവ്‌-നടുവട്ടം ഗോപാലകൃഷ്ണന്‍
17.  വി.കെ.കൃഷ്ണമേനോന്റെ ജീവചരിത്രം ഒരേ സമയം  ഇംഗ്ലീഷിലും മലയാളത്തിലും എഴുതിയത് വി.കെ മാധവന്‍കുട്ടി
18.  കേരളഭാഷാ പ്രണയികള്‍ എന്നപേരില്‍ തുടര്‍ച്ചയായി എട്ടു ജീവച്ചരിത്രമെഴുതിയത് തോമസ്‌ പോള്‍
19.  രണ്ടു സാഹിത്യകാരന്മാര്‍ എന്ന കൃതിയില്‍ എ.ഡി ഹരിശര്‍മ്മ ആരുടെയെല്ലാം ജീവചരിത്രമാണ് എഴുതിയത് - കേരളവര്‍മ്മയുടെയും ഏ ആറിന്‍റെയും
20.  തച്ചോളി ഒതേനന്റെ ജീവചരിത്രം രചിച്ചത് കടത്തനാട്ടുമാധവിയമ്മ
21.  ക്രിസ്തുദേവന്റെ ജീവിതത്തെ ആഴത്തില്‍ തൊട്ടറിഞ്ഞ യേശുദേവന്‍ എന്ന ജീവചരിത്രം രചിച്ചത് കെ.പി.കേശവമേനോന്‍
22.  ടോള്‍സ്റ്റോയിയുടെ കഥ, ദസ്തെയെവ്സകിയുടെ കഥ എന്നീ ജീവചരിത്രങ്ങളുടെ കര്‍ത്താവ്‌- കെ.സുരേന്ദ്രന്‍
23.  ഏ.ആറിന്റെ മക്കളായ എം.ഭാഗീരഥി അമ്മതമ്പുരാനും എം.രാഘവവര്‍മ്മരാജയും ചേര്‍ന്ന് രചിച്ച അദ്ദേഹത്തിന്റെ ജീവചരിത്രം ഏ .ആര്‍.രാജരാജവര്‍മ്മ
24.   ഡോ.ചെമ്പകരാമന്‍ പിള്ളയുടെ ജീവചരിത്രം രചിച്ചത് പി.കെ.ബി.നായര്‍ -വിസ്മരിക്കപ്പെട്ട വിപ്ലവകാരി
25.  ആശാനെക്കുറിച്ച് മൃത്യുഞ്ജയം കാവ്യജീവിതം എന്ന ഗ്രന്ഥം രചിച്ചത് എം.കെ.സാനു
26.  ഇ.എം.എസ്സിനെക്കുറിച്ചുള്ള രണ്ട് ജീവചരിത്രങ്ങള്‍ -അറിയപ്പെടാത്ത ഇ.എം.എസ്(അപ്പുക്കുട്ടന്‍ വള്ളിക്കുന്ന്) ചരിത്രത്തിനോടൊപ്പം നടന്ന ഒരാള്‍ (എ.വി.അനില്‍കുമാര്‍)
27.  നിരവധി കവികളുടെ ജീവചരിത്രക്കുറിപ്പുകളടങ്ങുന്ന കവികലാപംരചിച്ചത് കടത്തനാട്ട് ഉദയവര്‍മ്മ
28.  നിരവധി പേരുടെ ജീവചരിത്രമടങ്ങിയ മഹച്ചരിതഭണ്ഡാഗാരം രചിച്ച രാജാവ്‌ -വിശാഖം തിരുനാള്‍ 
29.  ഡോ. കെ.എം.തരകന്‍ രചിച്ച ഉറൂബിന്റെയും ബഷീറിന്റെയും ജീവചരിത്രങ്ങള്‍ -അനശ്വരനായ ഉറൂബ്,അനുഗ്രഹീതനായ ബഷീര്‍
30.  വിവേകാനന്ദ സരോവരം എന്ന പേരില്‍ വിവേകാനന്ദന്റെ ജീവചരിത്രം രചിച്ചത്- കൃഷ്ണന്‍ പാറപിള്ളി
31.  പ്രേമ്ജിയെക്കുറിച്ച് മകന്‍ നീലന്‍ എഴുതിയ സ്മരണ - അച്ഛന്‍  
 ജീവചരിത്രങ്ങളും രചയിതാക്കളും


*      ദേവ്‌.കേശവദേവ്‌              _   ജി.എന്‍.പണിക്കര്‍
*      കേളപ്പന്‍ എന്ന മഹാമനുഷ്യന്‍     _   സി.കെ.മൂസ്സത്
*      അഴീക്കോട് എന്ന വിചാരശില്പി     _   പോള്‍ മണലില്‍
*      മഹാകവി കുട്ടമത്ത്: ജീവിതവും കൃതികളും _    പവനന്‍
*      മുണ്ടശ്ശേരി : വ്യക്തി വിമര്ശകന്‍    _   ടി.കെ.മുഹമ്മദ്‌ കുഞ്ഞി
*      കെ.പി.കേശവമേനോന്‍ : കേരളത്തിന്റെ  _    എം.ആര്‍.മനോഹരവര്‍മ്മ  
                                                        ഗുരുനാഥന്‍
*      കൊട്ടാരത്തില്‍ ശങ്കുണ്ണി : ജീവിതവും,കൃതികളും_  എം.ബി.രഘുനാഥന്‍ നായര്‍
*      കെ.കെ.കുഞ്ജുപിള്ള എന്റെ അച്ഛന്‍   _   കൃഷ്ണകുമാരി
*      ശ്രീനാരായണ ഗുരു : ഒരു സംഗ്രഹപഠനം      _    വിജയാലയം വിജയകുമാര്‍
*      ഐ.എന്‍.എ.ഹീറോ വക്കം ഖാദര്‍   _   വക്കം സുകുമാരന്‍
*      ഒരു പത്രാധിപരുടെ കഥ         _   സേതു മാധവന്‍
*      ജീവചരിത്ര സഞ്ചിക             _   വെങ്കുളം ജി.പരമേശ്വരന്‍പിള്ള
*      ടി.കെ.മാധവന്റെ ജീവചരിത്രം      _   പി.കെ മാധവന്‍
*      കേരളവര്‍മ്മ ദേവന്‍             _   എം.ആര്‍.ബാലക്കൃഷ്ണവാര്യര്‍
*      സാധു കൊച്ചുഞ്ഞ്              _   കെ.എം.ജോര്‍ജ്
*      സ്വരാജ്യാഭിമാനി അഥവാ വേലുത്തമ്പിദളവ     _    എന്‍.ബാലകൃഷ്ണന്‍ നായര്‍
*      സ്വദേശാഭിമാനി                _   കെ.ഭാസ്ക്കരന്‍പിള്ള
*      മഹാകവി കുമാരനാശാന്‍          _   സി.ഒ.കേശവന്‍
*      ടി.എം.വറുഗീസ്                 _   ഇ.എം.കോവൂര്‍
*      ഇവന്‍ എന്റെ പ്രിയ സി.ജെ       _   റോസി തോമസ്‌
*      ഡോ. ഹെര്‍മന്‍ ഗുണ്ടര്‍ട്ട്         _   കെ.പി.വറീദ്‌
*      സമകാലീനരായ ചില കേരളീയര്‍   _   കെ.പി.കേശവന്‍
*      മൂര്‍ക്കോത്ത്‌ കുമാരന്‍            _   മൂര്‍ക്കോത്ത്‌ കുഞ്ഞപ്പ
*      എന്റെ വല്യേട്ടന്‍               _   കുറ്റിപ്പുഴ ചന്ദ്രന്‍
*      സഹോദരന്‍ കെ.അയ്യപ്പന്‍        _   എം.കെ.സാനു
*      ചങ്ങമ്പുഴ നക്ഷത്രങ്ങളുടെ സ്നേഹഭാജനം _    എം.കെ.സാനു
*      എം.പി.പോള്‍                  _   ജോര്‍ജ് ഓണക്കൂര്‍
*      എന്‍.കൃഷ്ണപിള്ള                 _   എഴുമറ്റൂര്‍ രാജ രാജവര്‍മ്മ
*      മന്നത്തു പത്മനാഭന്‍             _   ഹരീന്ദ്രനാഥക്കുറുപ്പ്
*      സര്‍ദാര്‍ കെ.എം.പണിക്കര്‍        _   കോന്നിയൂര്‍ നരേന്ദ്രനാഥ്
*      നാദബ്രഹ്മം തേടി               _   മേലൂര്‍ ദാമോദരന്‍
*      വക്കം മൗലവി                _   ഹാജി എം.മുഹമ്മദ്‌ കണ്ണ്
*      പണ്ഡിറ്റ്‌ കെ. കറുപ്പനും മലയാള കവിതയും     _    കെ.എ. കൃഷ്ണന്‍ അഴീക്കോട്
*      തീര്‍ത്ഥപാദ പരമഹംസ സ്വാമികള്‍ _   ശ്രീ വിദ്യാനന്ദ തീര്‍ത്ഥപാദസ്വാമികള്‍
*      മൃത്യുഞ്ജയം കാവ്യ ജീവിതം        _   എം.കെ.സാനു
*      ശ്രീ നാരായണ ഗുരു സ്വാമി ജീവചരിത്രം _    കെ.ദാമോദരന്‍
*      ചരിത്രത്തിനോടൊപ്പം നടന്ന ആള്‍  -   അനില്‍കുമാര്‍
*      സഖാവ്‌ സുഗതന്റെ ജീവചരിത്രം    _   പുതുപ്പള്ളി രാഘവന്‍
*      മുണ്ടശ്ശേരിയുടെ കൂടെ             _   മാവേലിക്കര അച്യുതന്‍
*      കേസരിയുടെ കഥ               _   കെ.പി.ശങ്കരമേനോന്‍
*      ബാരിസ്റ്റര്‍ ജോര്‍ജ്ജ് ജോസഫ്‌    _   ഡോ. ജോര്ജ്ജ് , ഗീവര്‍ഗ്ഗീസ്‌ ജോസഫ്‌     

          കേരളീയതര ജീവചരിത്രങ്ങള്‍

v     ഡോ. രാധാകൃഷ്ണന്‍              _  സി.വി.ശ്രീധരന്‍
v     ദസ്തേവ്സ്കി                    _  ജി.എന്‍.പണിക്കര്‍
v     അലെക്സാണ്ടര്‍                  _  പി.ദാമോദരന്പിള്ള
v     അഡോള്‍ഫ് ഹിറ്റ്ലര്‍           _  എന്‍.വാസുദേവന്‍പിള്ള
v     സമ്പൂര്‍ണ്ണ വിപ്ലവത്തിലേക്ക്       _  പി.നാരായണക്കുറുപ്പ്‌
v     സക്കീര്‍ ഹുസൈന്‍              _  കോസി. പി. ജോണ്‍
v     സര്‍ദാര്‍ ഭഗവല്‍സിംഗ്           _  കെ.ശങ്കരന്‍
v     സ്വാമിവിവേകാനന്ദന്‍            _  എ.ജി കൃഷ്ണവാര്യര്‍
v     വിന്‍സ്റ്റണ്‍ ചര്‍ച്ചില്‍             _  കെ.പി.ഉറുമീസ്
v     വോള്‍ട്ടയര്‍                    _  പി.കെ.പരമേശ്വരന്‍നായര്‍
v     ബുക്കര്‍ . ടി വാഷിംഗ്ടണ്‍        _  കെ.പരമുപിള്ള
v     ലിങ്കന്‍                       _  കെ.എ പോള്‍
v     ലോകമാന്യ ബാലഗംഗാധര തിലകന്‍   _   മേക്കുന്നത്ത് കമ്മാരന്‍ നായര്‍
v     രാഷ്ട്രപിതാവ്‌                  _  കെ.പി.കേശവന്‍
v     മോട്ടിലാല്‍ നെഹ്രു              _  സി.നാരായണപിള്ള