Tuesday, 15 November 2011

ഇനി നമുക്കു പോസ്റ്റ് ചെയ്യാം..

3
ഇനി നമുക്കു പോസ്റ്റ് ചെയ്യാം: ഇനി നമുക്കു പോസ്റ്റു ചെയ്യേണ്ട ഘട്ടത്തിലേക്ക് കടക്കാം. ഇപ്പോള്‍ നിങ്ങളുള്ളത്, Settings എന്ന പേജിലാണല്ലോ? അവിടെ ഇടതുവശത്ത് മുകളിലായി കാണുന്ന Posting എന്ന് ലിങ്കില്‍ ക്ലിക്ക് ചെയ്യുക.(പോസ്റ്റു ചെയ്യുന്നതിന്,മറ്റു വഴികളുമുണ്ട്.ബ്ലോഗ് തുറന്നാല്‍ മെയിന്‍ പേജില്‍ മുകളിലായി കാണുന്ന നാവിഗേഷന്‍ ബാറിന്റെ വലതുവശത്തുള്ള ന്യൂ പോസ്റ്റ് എന്ന ലിങ്കില്‍ ക്ലിക്ക് ചെയ്തോ ഡാഷ് ബോര്‍ഡില്‍ ചെന്നാല്‍, ബ്ലോഗ് വിവരണങ്ങളില്‍ കാണുന്ന New Post എന്ന ലിങ്കില്‍ ക്ലിക് ചെയ്തോ പുതിയ പോസ്റ്റ് നമുക്കു Create ചെയ്യാം. അതിനെ കുറിച്ചു പിന്നീട് പറയാം.)




ഇപ്പോള്‍ നിങ്ങള്‍ പോസ്റ്റു ചെയ്യുന്നതിന് വേണ്ടി ഉള്ള, ടൈപ്പ് ചെയ്യാനുള്ള ഒരു കോളവും മറ്റുപല അയ്ക്കണുകളും ഉള്ള, താഴെ കാണുന്ന രീതിയിലുള്ള ഒരു പേജിലാണ് എത്തിയിരിക്കുന്നത്.



ഇതില്‍ ചെയ്യേണ്ട കാര്യങ്ങള്‍, ഏതൊക്കെ രീതിയില്‍ എന്തൊക്കെ ചെയ്താലാണ് പോസ്റ്റ് ബ്ലോഗില്‍ ഡിസ്‌പ്ലേ ചെയ്യുന്നത് എന്നതിനെയൊക്കെ സംബന്ധിച്ചുളള കുറച്ചു കാര്യങ്ങളാണിവിടെ പറയുന്നത്.
അവിടെ കാണുന്ന , Title എന്ന കോളത്തിലാണ് നിങ്ങള്‍ ചെയ്യാനുദ്ധേശിക്കുന്ന ബ്ലോഗ് പോസ്റ്റിന്റെ തലക്കെട്ട്‌ നല്‍കേണ്ടത്.( മലയാളത്തിലായാല്‍ ഉചിതം. ബ്ലോഗ് അഗ്രിഗേറ്ററുകളിലും മറ്റും നിങ്ങളുടെ പോസ്റ്റ് ലിസ്റ്റ് ചെയ്യാന്‍ ഇതു സഹായകമാകും.) അതായത്, നിങ്ങളിപ്പോള്‍ വായിച്ചുകൊണ്ടിരിക്കുന്ന ഈ പോസ്റ്റിന്റെ മുകളില്‍ 'ഇനി നമുക്കു പോസ്റ്റ് ചെയ്യാം' എന്ന ഒരു തലക്കെട്ട്‌ കാണുന്നില്ലേ?, അത്, മേല്‍പ്പറഞ്ഞ Title എന്ന കോളത്തില്‍ നല്‍കിയതാണ്.

ഇനി പോസ്റ്റ് ചെയ്യേണ്ടതിലേക്കുള്ള മറ്റു ചില ക്രമീകരണങ്ങള്‍ ഏതൊക്കെ എന്ന് നോക്കാം. ടൈപ്പ് ചെയ്യാനുള്ള ആ കോളത്തിന് മുകളിലായി കുറേയേറെ അയ്ക്കണുകള്‍ കാണാം. ചില അയ്ക്കണുകള്‍ നിങ്ങള്ക്ക് മുന്പേ തന്നെ പരിചയമുണ്ടാകും. എങ്കിലും അവ ഓരോന്നിനെ കുറിച്ചും കുറച്ചു കാര്യങ്ങള്‍ പറയാം.

പോസ്റ്റ് ചെയ്യാനുള്ള കോളത്തിന്റെ വലതു മുകളില്‍ കാണുന്ന രണ്ടു ലിങ്കുകളില്‍ Compose എന്ന ലിങ്കില്‍ ക്ലിക്ക് ചെയ്യുക.(Edit Html എന്ന ലിങ്കില്‍ ക്ലിക് ചെയ്‌താല്‍ നിങ്ങള്ക്ക് Html ഫോര്‍മാറ്റില്‍ പോസ്റ്റ് ചെയ്യാം. തല്‍ക്കാലം, നമുക്കു ആ ഭാഗത്തേക്ക് പോകേണ്ട. മിക്കവാറും എല്ലാ കാര്യങ്ങളും Compose എന്ന രീതിയില്‍ തന്നെ ചെയ്യാം.)


ഇതു നിങ്ങള്‍ക്കാവശ്യമായ ഫോണ്ടുകള്‍ (Fonts) തിരഞ്ഞെടുക്കാനുള്ള ടൂള്‍ ആണ്. ഇതിലെ ടിക്മാര്‍ക്കില്‍ ക്ലിക്ക് ചെയ്തു ആവശ്യമുള്ള രീതിയിലുള്ള ഫോണ്ട് സെലക്റ്റ് ചെയ്യുക.
ഫോണ്ടിന്റെ വലുപ്പം ഏത് രീതിയില്‍ ആകണം എന്ന് തീരുമാനിക്കാനുള്ള ഐക്കണ്‍ ആണിത്. ഇതിലെ ടിക് മാര്‍ക്കില്‍ ക്ലിക്ക് ചെയ്തു ആവശ്യമായ വലുപ്പത്തിലുള്ള ഫോണ്ട് തിരഞ്ഞെടുക്കുക.
ഈ ടൂള്‍ ഉപയോഗിച്ചു ആവശ്യമെങ്കില്‍ 'ഇതുപോലെ'ഫോണ്ട് ബോള്‍ഡ് (Bold) ആക്കാം.
ഈ ഐക്കണ്‍ Italic എന്നതിനെ സൂചിപ്പിക്കുന്നു. ഇതുപയോഗിച്ച് വാക്കുകളെ 'ഇതുപോലെ ' Italic (വാക്കുകളെ ചരിഞ്ഞ രീതിയില്‍ കാണാന്‍.) രീതിയില്‍ പോസ്റ്റില്‍ നല്‍കാം.
ഫോണ്ടിന് /വാക്കുകള്‍ക്ക് 'ഇതുപോലെ' ആവശ്യമായ നിറം (Color) നല്‍കാനുള്ള ടൂള്‍ ആണിത്.ഇതുവഴി പോസ്റ്റില്‍, നിങ്ങള്‍ക്കാവശ്യമുള്ള വാക്കുകളോ, ചില പ്രത്യേക ഭാഗങ്ങളോ നിങ്ങളുടെ ഇഷ്ടാനുസരണം നിറം മാറ്റാം.
ഇത്, നിങ്ങളുടെ പോസ്റ്റില്‍ മറ്റൊരു സൈറ്റ് / ബ്ലോഗിന്റെ ലിങ്ക് നല്‍കാനുള്ള ടൂള്‍ ആണ്.അതായത് നിങ്ങളുടെ പോസ്റ്റിലെ ഏതെങ്കിലും ഒരു വാക്കില്‍ ക്ലിക് ച്യ്താല്‍ മറ്റൊരു സൈറ്റ് / ബ്ലോഗിലേക്ക് പ്രവേശിക്കാനുള്ള ഒരു ലിങ്ക് ഈ ടൂള്‍ ഉപയോഗിച്ചു ഉണ്ടാക്കാം. അതിനായി,പോസ്റ്റു ചെയ്യുന്ന പേജില്‍ നിങ്ങള്‍ ടൈപ്പ് ചെയ്തതില്‍ ഏതെങ്കിലും ഒരു വാക്കു സെലക്റ്റ് ചെയ്യുക. അതിന് ശേഷം മേല്‍പ്പറഞ്ഞ ഹൈപ്പര്‍ ലിങ്ക് ടൂള്‍ - ല്‍ ക്ലിക് ചെയ്‌താല്‍ ഒരു ചെറിയ വിന്‍ഡോ ആ പേജില്‍ പ്രത്യക്ഷപ്പെടുന്നത് കാണാം.അതില്‍ Enter URL: എന്ന കോളത്തില്‍, നിങ്ങള്ക്ക് ഏത് സൈറ്റ് / ബ്ലോഗിലെക്കാണോ മേല്‍പ്പറഞ്ഞ വാക്കില്‍ ക്ലിക് ചെയ്യുമ്പോള്‍ പ്രവേശിക്കേണ്ടത്, ആ സൈറ്റ് / ബ്ലോഗിന്റെ URL നല്കി OK എന്നതില്‍ ക്ലിക് ചെയ്യുക. ബ്ലോഗ് പോസ്റ്റ് പബ്ലിഷ് ചെയ്തു കഴിഞ്ഞാല്‍, നേരത്തെ നിങ്ങള്‍ സെലക്റ്റ് ചെയ്ത വാക്കില്‍ ക്ലിക് ചെയ്‌താല്‍ നിങ്ങള്‍ ഏത് സൈറ്റ് ന്റെ URL ആണോ നേരത്തെ നല്‍കിയിരുന്നത് ആ സൈറ്റിലേക്ക് പ്രവേശിക്കാം.
ഈ ടൂള്‍ ഉപയോഗിച്ച്, ബ്ലോഗില്‍ നിങ്ങള്‍ നല്കുന്ന പോസ്റ്റിനെ മുഴുവനായോ, അല്ലെങ്കില്‍, പോസ്റ്റിലുള്ള ഏതെങ്കിലുമൊരു വാക്കിനെയോ, ചിത്രത്തെയോ ഇടത് / മധ്യത്തില്‍ / വലത് / ഇരുവശത്തുനിന്നും ഒരുപോലെ അല്ലെങ്കില്‍ പോസ്റ്റ് ഏരിയ നിറഞ്ഞ രീതിയില്‍ (Justify) ക്രമീകരിക്കാം.
ക്രമ നമ്പര്‍ പ്രകാരം എന്തെങ്കിലും പോസ്റ്റില്‍ വിവരിക്കാനുണ്ടെങ്കില്‍ അതിനുള്ള ടൂള്‍ ആണിത്. താഴെയുള്ള ഉദാഹരണം കാണുക.
  1. ഉദാഹരണം.
  2. ഉദാഹരണം.
ഈ ടൂള്‍ ഉപയോഗിച്ച്, താഴെ കാണുന്ന രീതിയില്‍ Bullet ഐക്കണ്‍ നല്കി വാക്കുകളെ / വിശദീകരണങ്ങളെ വേര്‍തിരിക്കാം.
  • ഉദാഹരണം.
  • ഉദാഹരണം.
ബ്ലോഗ് പോസ്റ്റിലുള്ള ചില പ്രത്യേക പാരഗ്രാഫുകള്‍ / ഭാഗങ്ങള്‍ മറ്റു ഭാഗങ്ങളില്‍ നിന്നും വേര്‍തിരിച്ചു അല്‍പ്പം അകത്തേക്ക് തള്ളിനില്‍ക്കുന്ന രീതിയില്‍ ഡിസ്‌പ്ലേ ചെയ്യിക്കാന്‍ ഈ ടൂള്‍ ഉപയോഗിക്കുന്നു. ഈരീതിയില്‍ ചെയ്യാന്‍, പോസ്റ്റ് ചെയ്യുമ്പോള്‍ ആവശ്യമായ ഭാഗം സെലക്റ്റ് ചെയ്തു ഈ ടൂളില്‍ ക്ലിക്ക് ചെയ്‌താല്‍ മതി.
ഇത്, Spelling ശരിയാണോ എന്നറിയാനുള്ള ടൂളാണ്. മലയാളത്തില്‍ പോസ്റ്റ് ചെയ്യുമ്പോള്‍ ഇതിന്റെ ആവശ്യം മിക്കവാറും ഉണ്ടാകാറില്ല.
ഇവ, ബ്ലോഗ് പോസ്റ്റില്‍ നിങ്ങള്ക്ക് ചിത്രങ്ങള്‍ ,വീഡിയോ ഫയലുകള്‍ എന്നിവ അപ്-ലോഡ് (Up-Load) ചെയ്യാനുള്ള ടൂള്‍ ആണ്. ഇതിലുള്ള ആദ്യത്തെ ടൂള്‍ ഉപയോഗിച്ച്‌ ചിത്രങ്ങളും, രണ്ടാമതായി കാണുന്ന ടൂള്‍ ഉപയോഗിച്ച് വീഡിയോകളും പോസ്റ്റില്‍ നല്‍കാം. ഇവയിലേതിലെങ്കിലും ക്ലിക് ചെയ്‌താല്‍ തുറന്നു വരുന്ന വിന്‍ഡോവില്‍ ഉള്ള സൌകര്യങ്ങള്‍ ഉപയോഗിച്ചു നിങ്ങളുടെ കമ്പ്യൂട്ടറില്‍ നിന്നോ അല്ലെങ്കില്‍, വെബ് സൈറ്റില്‍ നിന്നോ ഉള്ള ചിത്രങ്ങള്‍ / വീഡിയോ ഫയലുകള്‍ എന്നിവ വളരെ എളുപ്പത്തില്‍ പോസ്റ്റിലേക്ക് അപ്-ലോഡ് (Up-Load) ചെയ്യാം.
ഈ ടൂള്‍ ഉപയോഗിച്ച്, ബ്ലോഗ്ഗര്‍ നിങ്ങള്ക്ക് അഞ്ചു ഇന്ത്യന്‍ ഭാഷകളില്‍ (ഹിന്ദി, കന്നഡ, മലയാളം, തമിഴ്, തെലുങ്ക്,) ബ്ലോഗ് ചെയ്യാനുള്ള സൗകര്യം നല്കുന്നു.ഈ ടൂള്‍ ലിങ്കില്‍ ക്ലിക്ക് ചെയ്തു ഏത് ഭാഷയിലാണോ പോസ്റ്റ് എഴുതേണ്ടത്, ആ ഭാഷ സെലക്റ്റ് ചെയ്യുക. (നിങ്ങള്‍ സെലക്റ്റ് ചെയ്യുന്ന ഭാഷയുടെ Font നിങ്ങളുടെ കമ്പ്യൂട്ടറില്‍ ഉണ്ടായിരിക്കണം.) അതിന് ശേഷം മംഗ്ലീഷ് രീതിയില്‍ ടൈപ്പ് ചെയ്‌താല്‍ വാക്കുകള്‍ നിങ്ങള്‍ തിരഞ്ഞെടുത്ത ഭാഷയിലേക്ക് മൊഴിമാറ്റം ചെയ്ത് ലഭിക്കും. മലയാളത്തിലേക്ക് മൊഴിമാറ്റം ചെയ്ത് കിട്ടാനാണ്‌ മംഗ്ലീഷ് ടൈപ്പിംഗ്‌ കേട്ടോ. മറ്റു ഭാഷകളില്‍ ഇതിന് എന്താ പറയുക എന്നറിയില്ല.

ഇപ്പോള്‍ പോസ്റ്റ് ചെയ്യുന്നതിലേക്കായുള്ള പലകാര്യങ്ങളും മനസ്സിലായല്ലോ? ഇനി പോസ്റ്റ് ചെയ്യാനായി, ആ പേജിലെ ടൈപ്പ് ചെയ്യാനുള്ള കോളത്തില്‍ വാക്കുകള്‍ ടൈപ്പ് ചെയ്യുകയോ, മറ്റു സ്ഥലങ്ങളില്‍ നിന്നു കോപ്പി ചെയ്തു ഇവിടെ പേസ്റ്റ് ചെയ്യുകയോ ചെയ്യുക. പോസ്റ്റ് പബ്ലിഷ് ചെയ്യുന്നതിന് മുന്പായി അതിന്റെ പ്രീവ്യൂ കാണാനായി വലത്ത് മുകളിലായി Preview എന്ന് കാണുന്ന ലിങ്കില്‍ ക്ലിക്ക് ചെയ്യുക. തൃപ്തികരമെങ്കില്‍, നിങ്ങള്‍ തയ്യാറാക്കിയ പോസ്റ്റ് ബ്ലോഗില്‍ ഡിസ്‌പ്ലേ ചെയ്യുന്നതിലേക്കായി ആ പേജിന്റെ താഴെയായി കാണുന്ന PUBLISH POST എന്ന വാക്കിനു മുകളില്‍ ക്ലിക് ചെയ്യുക.


(നിങ്ങള്ക്ക് ഇതു തല്‍ക്കാലത്തേക്ക് പബ്ലിഷ് ചെയ്യേണ്ട എന്നാണെങ്കില്‍ അതുവരെ ചെയ്ത എല്ലാകാര്യങ്ങളും നിങ്ങളുടെ ബ്ലോഗിന്റെ ഡ്രാഫ്റ്റ് ഫോള്‍ഡറില്‍ സേവ് ചെയ്തു വയ്ക്കാം. അതിനായി, പോസ്റ്റ് ടൈപ്പ് ചെയ്ത ഏരിയയ്ക്കു താഴെ കാണുന്ന SAVE NOW എന്ന വാക്കിനു മുകളില്‍ ക്ലിക് ചെയ്യുക. പിന്നീട് സൗകര്യം പോലെ, ആവശ്യമുള്ളപ്പോള്‍ edit post എന്ന ലിങ്കില്‍ ക്ലിക് ചെയ്തു, നിങ്ങള്‍ സേവ് ചെയ്തു വച്ച പോസ്റ്റ് വീണ്ടും തുറന്നു PUBLISH POST എന്ന് നല്‍കിയാല്‍ അത് ബ്ലോഗില്‍ ഡിസ്‌പ്ലേ ചെയ്തു കാണാം.)
മേല്‍പ്പറഞ്ഞ രീതിയില്‍, പോസ്റ്റ് പബ്ലിഷ് ചെയ്തു കഴിഞ്ഞതിനു ശേഷം ആ പേജിന്റെ മുകളില്‍ കാണുന്ന View Blog എന്ന ലിങ്കില്‍ ക്ലിക് ചെയ്‌താല്‍ നിങ്ങളുടെ ബ്ലോഗില്‍, നിങ്ങള്‍ നേരത്തെ തയ്യാറാക്കിയ പോസ്റ്റ് ഡിസ്‌പ്ലേ ചെയ്തു കാണാം.


എന്നാല്‍, ഇനി പോസ്റ്റു ചെയ്യുകയല്ലേ ??

No comments:

Post a Comment