ഇടവിളയായി തെങ്ങിന്‍ തോപ്പുകളില്‍ വിജയകരമായി കൃഷി ചെയ്യാവുന്ന കിഴങ്ങുവര്ഗ്ഗ വിളയാണ് ചേന. നടുന്നതിനായി ഇടത്തരം വലിപ്പവും ഏകദേശം നാല് കി.ഗ്രാം തൂക്കവുമുള്ള കഷണങ്ങളായി മുറിച്ച് ചാണകക്കുഴമ്പില്‍ മുക്കി തണലത്തുണക്കി എടുക്കണം. നടുന്നതിന് മുമ്പായി രണ്ടുകി.ഗ്രാം കാലിവളമോ കമ്പോസ്റ്റോ കാല്‍ കിലോ ചാരവും മേല്മ.ണ്ണുമായി ചേര്ത്ത്റ കുഴിയുടെ മുക്കാല്‍ ഭാഗത്തോളം മൂടണം. കുഴിയുടെ നടുവില്‍ വിത്ത് വച്ച് ബാക്കി മണ്ണിട്ട് മൂടി ചെറുതായി ചവിട്ടി ഉറപ്പിച്ചശേഷം പച്ചിലകളോ ചപ്പുചവറുകളോ ഇട്ട് കുഴി മുഴുവനായും മൂടണം. കുഴിയൊന്നിന് 100 ഗ്രാം വേപ്പിന്‍ പിണ്ണാക്കും ഇടാവുന്നതാണ്. നട്ട് ഒരുമാസത്തിനകം മുള വരും. ഒരു ചുവട്ടില്നി്ന്ന് ഒന്നിലധികം കിളിര്പ്പ് വരുന്നുണ്ടെങ്കില്‍ നല്ല പുഷ്ടിയുള്ള ഒന്നുമാത്രം നിര്ത്തി ബാക്കിയുള്ളവ മുറിച്ചു കളയണം. വേനല്ക്കാ ലത്ത് ചെറിയ രീതിയില്‍ നനച്ചു കൊടുക്കുന്നത് നല്ലതാണ്. എന്നാല്‍ ചേനച്ചുവട്ടില്‍ വെള്ളം കെട്ടി നില്ക്കാനന്‍ അനുവദിക്കരുത്. നടുമ്പോള്‍ മുതല്തടന്നെ പച്ചിലകളോ ചപ്പുചവറുകളോ കൊണ്ട് പുതയിടുന്നത് കളശല്യം ഒഴിവാക്കാനും ഈര്പ്പം നിലനിര്ത്താ നും സഹായിക്കും. കേന്ദ്രതോട്ടവിള ഗവേഷണസ്ഥാപനത്തിലെ കായംകുളം പ്രാദേശിക കേന്ദ്രത്തില്‍ നടത്തിയ പഠനത്തില്നിരന്നും പൂര്ണിമായും ജൈവവളപ്രയോഗം നടത്തി ചേന കൃഷിചെയ്യാമെന്ന് കണ്ടെത്തി. ഓരോ കുഴിയിലും 2 കി.ഗ്രാം ചാണകം, 1 കി.ഗ്രാം മണ്ണിര കമ്പോസ്റ്റ്, 50 ഗ്രാം സൂക്ഷ്മാണുവളങ്ങള്‍ എന്നിവയാണ് നല്കി യത്. ഗജേന്ദ്ര ഇനത്തിന് ഓരോ മൂടില്നികന്നും ശരാശരി 2 കി.ഗ്രാം വിളവ് ലഭിച്ചു. രോഗമില്ലാത്ത നടീല്‍ വസ്തു ഉപയോഗിക്കുകയും രോഗബാധയേറ്റ ചെടികള്‍ മാറ്റി നശിപ്പിക്കുകയും ചെയ്യുന്നത് കൂടാതെ കാലിവളത്തോടൊപ്പം ട്രൈക്കോ ഡെര്മ യും ചേര്ത്ത് കൊടുക്കുന്നത് കുമിള്‍ മൂലമുണ്ടാകുന്ന കടചീയല്‍/മൂടുചീയല്‍ രോഗത്തെ ചെറുക്കാന്‍ സഹായിക്കും. നട്ട് 8-9 മാസങ്ങള്‍ കഴിഞ്ഞ് ചെടിയുടെ ഇലകള്‍ മഞ്ഞളിച്ച് തണ്ടുണങ്ങാന്‍ തുടങ്ങുമ്പോള്‍ വിളവെടുക്കാം.
ഇടവിള കൃഷിക്കായി ആവശ്യത്തിന് സൂര്യപ്രകാശം ലഭ്യമല്ലാത്ത 10-22 വര്‍ഷംവരെ പ്രായമായ തെങ്ങിന്‍ തോട്ടങ്ങളില്‍ ആദായകരമായി കൃഷി ചെയ്യാന്‍ പറ്റുന്ന ഒരു കിഴങ്ങുവര്‍ഗ വിളയാണ് ചേമ്പ്. മെയ്-ജൂണ്‍ മാസങ്ങളാണ് ചേമ്പ് നടാന്‍ പറ്റിയ സമയം. 90 സെ.മീ. അകലത്തില്‍ വാരങ്ങളും ചാലുകളുമെടുത്തോ, കുഴികളെടുത്തോ, കൂന കൂട്ടിയോനടാം. ഒരു സെന്റ് സ്ഥലത്ത് 115 മൂടോളം ചേമ്പ് നടാം. തള്ള ചേമ്പ് 150-200 ഗ്രാം വലിപ്പത്തില്‍ മുറിച്ച് കഷണങ്ങളാക്കിയോ, 50-75 ഗ്രാം വലിപ്പമുളള വിത്തു ചേമ്പോ നടാനുപയോഗിക്കാം. നടുന്നതിന് മുമ്പായി ഒരു സെന്റിന് 50 കി.ഗ്രാം എന്ന കണക്കില്‍ ജൈവവളപ്രയോഗം നടത്തുക. നട്ടശേഷം പച്ചിലകളോ കരിയിലകളോകൊണ്ട് മൂടണം. ഒന്നരമാസംകൊണ്ട് വിത്ത് ചേമ്പുകള്‍ മുളയ്ക്കും. നട്ട് ഒന്നും രണ്ടും മാസങ്ങള്‍ക്ക് ശേഷം കളപറിയ്ക്കലും മണ്ണ് കൂട്ടിക്കൊടുക്കലും ജൈവവളപ്രയോഗവും നടത്തണം. ആരോഗ്യമില്ലാത്ത കിളിര്‍പ്പുകള്‍ രണ്ടാമത്തെ കളപറിക്കലിനും ഇടയിളക്കലിനുമൊപ്പം നീക്കം ചെയ്യണം.
കാച്ചില്‍, ചെറു കിഴങ്ങ്‌തെങ്ങിന്‍ തോപ്പില്‍ കാച്ചിലും കിഴങ്ങും ഇടവിളയായി കൃഷി ചെയ്യാം. ശ്രീകീര്‍ത്തി,ഇന്ദു, ശ്രീപ്രിയ എന്നിവ തെങ്ങിന് ഇടവിളയായി കൃഷി ചെയ്യാന്‍ അനുയോജ്യമായ ഇനങ്ങളാണ്. ഒരു സെന്റ് സ്ഥലത്ത് 30 മൂട് കാച്ചിലും (90ഃ90 സെ.മീറ്റര്‍ അകലത്തില്‍) 55 മൂട് ചെറുകിഴങ്ങും (75ഃ75 സെ.മീറ്റര്‍) നടാന്‍ സാധിക്കും. നടുന്നതിനായി കാച്ചിലിന്റെ 200-250 ഗ്രാംതൂക്കം വരുന്ന മുറിച്ച കഷണങ്ങള്‍ ചാണക കുഴമ്പില്‍ മുക്കി തണലത്തുണക്കി സൂക്ഷിക്കുക. ചെറുകിഴങ്ങിന്റെ 100-150 ഗ്രാം തൂക്കമുള്ള മുഴുവന്‍ കഷണങ്ങളാണ് ഉപയോഗിക്കേണ്ടത്. നനകിഴങ്ങ് നടുന്നതിന് കൂനകളെടുക്കണം. നട്ടശേഷം പുതയിടുന്നത് കളനിയന്ത്രണത്തിനും മണ്ണില്‍ ചൂടും ഈര്‍പ്പവും നിലനിര്‍ത്തുന്നതിനും വേഗത്തില്‍ മുള വരുന്നതിനും സഹായിക്കും. രണ്ടാഴ്ചയ്ക്കുശേഷം കള പറിച്ച് മണ്ണ്‍കൂട്ടിക്കൊടുക്കുകയും വള്ളികളെ കയറുകെട്ടി തെങ്ങിലേക്ക് പടര്‍ത്തി കൊടുക്കുകയുംവേണം. കാച്ചില്‍ നട്ട് 9-10 മാസം കഴിഞ്ഞും ചെറുകിഴങ്ങ് 8-9 മാസം കഴിഞ്ഞും വിളവെടുക്കാം.
കിളച്ചോ ഉഴുതോ മണ്ണിളക്കി നിലമൊരുക്കുക. കമ്പിന്റെ ചുവടും മുകളറ്റവും 15-20 സെ.മീ. നീളത്തില്‍ മുറിച്ച് കഷ്ണങ്ങളാക്കിയതിനുശേഷം കുഴിയോ കൂനയോ എടുത്ത് നടാം. 4-6 സെ.മീ. മണ്ണില്‍ താഴ്ന്നിരിക്കത്തക്കവിധം കുത്തനെ നിര്‍ത്തിയാണ് നടേണ്ടത്. വളമായി ചാണകപ്പൊടി നിലമൊരുക്കുമ്പോള്‍ തന്നെ ചേര്‍ക്കണം. ഓരോയിനത്തിന്റെയും മൂപ്പിനനുസരിച്ച് വിളവെടുപ്പ് സമയം തീരുമാനിക്കാം.
മുളപൊട്ടി വന്നതിനുശേഷം മണ്ണ് കുറേശ്ശെ ഇളക്കി കളകള്‍ കളയണം. അതിനുശേഷം വളം ചേര്‍ക്കാം. ആദ്യമായി കപ്പയുടെ ആദ്യവള പ്രയോഗത്തിനു മുമ്പ് കപ്പത്തണ്ട് വട്ടത്തില്‍ ചെറുതായി മുറിക്കുക. ഇങ്ങനെ മുറിക്കുന്നത് മണ്ണിന്റെ കുറച്ചു മുകളില്‍ ആകണം. മുറിച്ചു കഴിഞ്ഞ കപ്പത്തണ്ടില്‍ നിന്നും പാല്‍ പോകണം. അതു കഴിഞ്ഞ് ആ ഭാഗം മണ്ണിട്ടു മൂടുകയും വളം ചേര്‍ത്തു കൊടുക്കുകയും ചെയ്യണം, ശേഷം കപ്പ പറിക്കുമ്പോള്‍ കപ്പത്തണ്ടിന്റെ മുറിച്ചഭാഗത്ത് കപ്പ ഉണ്ടായതായി കാണാം. ഇതാണ് അധിക വിളവ്. സാധാരണയായി കപ്പയുടെ അടിഭാഗത്തു മാത്രമേ കപ്പ ഉണ്ടാവുകയുള്ളൂ. എന്നാല്‍ ഇതില്‍ നാം മുറിക്കുന്ന ഭാഗത്തും കപ്പ കാണും. അതു കൊണ്ടു രണ്ടിരട്ടിയായി കാണാം. ഇതില്‍ നിന്നും കൂടുതല്‍ കപ്പകള്‍ ലഭിക്കുന്നു. ഇത് ഏറ്റവും ചുരുങ്ങിയ ചിലവില്‍ കൂടുതല്‍ വിളവു ലഭിക്കുന്നകൃഷിരീതിയാണ്. വളമിടീലും മറ്റും കൂടുതലായി ആവശ്യമില്ല. കപ്പ പോഷകസമ്പുഷ്ടവും സ്വാദേറിയതുമാകുന്നു.