Wednesday, 24 October 2012

തീയാട്ട്‌

സംഗീതവും നൃത്തവും ഭക്തിയുമെല്ലാം നിറഞ്ഞു നില്‍ക്കുന്ന കലാരൂപമാണ്‌ തീയാട്ട്‌.'തെയ്യാട്ട'മെന്നാണ്‌ ഇതിണ്റ്റെ യഥാര്‍ത്ഥ പേരെന്ന്‌ ഒരു വാദമുണ്ട്‌.'ദൈവാട്ട'മാണെന്ന്‌ മറ്റു ചിലര്‍ പറയുന്നു.രണ്ടു തരമാണ്‌ തീയാട്ടുള്ളത്‌:അയ്യപ്പന്‍ തീയാട്ടും ഭദ്രകാളി തീയാട്ടും.കളമെഴുത്ത്‌,കഥാഭിനയം,കളപൂജ,കളം പാട്ട്‌,കളത്തിലാട്ടം,തിരിയുഴിച്ചില്‍ തുടങ്ങിയവയാണ്‌ തീയാട്ടിണ്റ്റെ പ്രധാന ചടങ്ങുകള്‍.പറയുടെയും ചേങ്ങിലയുടെയും അകമ്പടിയോടെ നടക്കുന്ന ഉച്ച്പ്പാട്ടാണ്‌ തീയാട്ടിന്‌ തുടക്കം കുറിക്കുന്നത്‌.അതിനുശേഷം കളമെഴുത്ത്‌.കളം പാട്ടും കളത്തിലാട്ടവുമൊക്കെ പിന്നിട്‌ നടക്കും.ഭദ്രകാളിയുടെ ചമയങ്ങളോടെ ഒരാള്‍ താളത്തിനൊത്തു നൃത്തം വയ്ക്കുന്നതാണ്‌ തീയാട്ടിലെ പ്രധാന പരിപാടി.ഇടയ്ക്ക്‌ പന്തം കത്തിച്ചു കറക്കിയും തെള്ളിപ്പൊടിയെറിഞ്ഞ്‌ തീ പാറിച്ചുമൊക്കെയാണ്‌ തീയാട്ടിലെ നൃത്തം.ഒടുവില്‍ മുടിയഴിച്ചിലോടെ തീയാട്ട്‌ സമാപിക്കും.ഭദ്രകാളി ദാരികനെ വധിച്ച കഥയാണ്‌ തീയാട്ടിണ്റ്റെ വിഷയം.ദാരികന്‍ കൊല്ലപ്പെട്ടപ്പോള്‍ ദാരികണ്റ്റെ ഭാര്യ മനോദരി കൈലാസത്തിലെത്തി.പരമശിവന്‍ മനോദരിക്ക്‌ ദറ്‍ശനം നല്‍കിയില്ലെങ്കിലും പാര്‍വതി സഹായിച്ചു.ശിവണ്റ്റെ കുറേ വിയര്‍പ്പുതുള്ളികള്‍ പാറ്‍വതി മനോദരിക്കു കൊടുത്തു.

No comments:

Post a Comment