Wednesday, 24 October 2012

നങ്ങ്യാര്‍കൂത്ത്‌


എ.ഡി. ഒമ്പതാം നൂറ്റാണ്ടിലാണ്‌ നങ്ങ്യാര്‍ കൂത്ത്‌ ഉണ്ടായത്‌.സ്ത്രീകള്‍ അവതരിപ്പിക്കുന്ന ഈ കലാരൂപം കൊണ്ട്‌ ഉദ്ദേശിക്കുന്നത്‌ സംസ്കൃതനാടകാവതരണമാണ്‌.ചില പ്രശസ്ത്ക്ഷേത്രങ്ങളില്‍ നങ്ങ്യാര്‍കൂത്ത്‌ ഒരു ആചാരമായി ഇന്നു നടക്കുന്നുണ്ട്‌.പന്ത്രണ്ടു ദിവസം കൊണ്ട്‌ ശ്രീകൃഷ്ണണ്റ്റെ ഏകാംഗനൃത്തമായി അവതരിപ്പിക്കുകയാണ്‌ നങ്ങ്യാര്‍കൂത്തില്‍ ചെയ്യുന്നത്‌.നമ്പ്യാര്‍ സമുദായത്തിലെ സ്ത്രീകളേയാണ്‌ നങ്ങ്യാര്‍മാര്‍ എന്നു വിളിക്കുക.കൂത്തമ്പലങ്ങളിലാണ്‌ നങ്ങ്യാര്‍കൂത്ത്‌ നടത്തിയിരുന്നത്‌.പണ്ടൊക്കെ വളരെ അപൂര്‍വമായേ ക്ഷേത്രത്തിനു വെളിയില്‍ ഈ കലാരൂപം അവതരിപ്പിച്ചിരുന്നുള്ളു.

No comments:

Post a Comment