Monday 1 October 2012

കൈതച്ചക്ക

Photo: കൈതച്ചക്ക

ഏവര്ക്കും  പ്രിയപ്പെട്ട കൈതച്ചക്ക കാത്സ്യം, ഇരുമ്പ്, മഗ്നീഷ്യം, പൊട്ടാസ്യം, ജീവകം-എ, ജീവകം-ബി, ജീവകം-സി, എന്നിവയുടെ നല്ല ഉറവിടമാണ്.

നീര്‍വാഴ്ചയുള്ള മണ്ണില്‍ നന്നായി വളരുന്ന സസ്യമാണ് കൈത.  500gm -1 kg വരെ തൂക്കമുള്ള കന്നുകളാണ് നടീല്‍ വസ്തു. കൈതചെടിയുടെ അടിയില്‍ നിന്നോ കൈതചക്കയുടെ തണ്ടില്‍ നിന്നോ ഉള്ള മുളപ്പ്, ചക്കയുടെ കൂമ്പ് എന്നിവ നടാനായി ഉപയോഗിക്കാം. 

ഒരാഴ്ച തണലില്‍ ഉണക്കിയ കന്നുകള്‍ താഴത്തെ രണ്ടോ മൂന്നോ ഇലകള്‍ ഇളക്കി മാറ്റി വീണ്ടും ഒരാഴ്ച കൂടി തണലില്‍ ഉണക്കി 1% വീര്യമുള്ള ബോര്ഡോ മിശ്രിതത്തില്‍ മുക്കിയെടുത്തതിനു ശേഷം നടാവുന്നതാണ്.

കാലിവളമോ കംബോസ്റ്റോ ഫോസ്ഫറസ് ചേര്ത്ത്  നന്നായി ഉഴുതു മറിച്ച കൃഷിസ്ഥലം 90 cm  വീതിയിലും, 25 cm  ആഴത്തിലും, ആവശ്യത്തിന് നീളത്തിലും ചാലുകള്‍ കീറി രണ്ടു വരിയായി കന്നുകള്‍ നടാവുന്നതാണ്.

നൈട്രജന്‍, പൊട്ടാഷ്‌ എന്നീ രാസവളങ്ങള്‍ മൂന്ന് തവണകളായി നല്കണം അളവും, ഇടവേളകളും വളരെ കൃത്യമായി മാത്രമേ രാസവള പ്രയോഗം നടത്താവൂ.

നന വളരെ കുറച്ചു മാത്രം ആവശ്യമുള്ള സസ്യമാണ് കൈത. എന്നാല്‍ വേനല്‍ കാലത്ത് രണ്ടാഴ്ച ഇടവിട്ടുള്ള നന ചക്കയുടെ വലുപ്പം കൂട്ടും.

മെയ്‌ മുതല്‍ ജൂണ്‍ വരെയാണ് നടാന്‍ പറ്റിയ കാലം.

No comments:

Post a Comment