Saturday 1 September 2012

ഫലത്തിനുവെളിയില്‍ വിത്ത്‌

മറ്റ്‌ ഫലസസ്യങ്ങളിലെല്ലാം പഴത്തിന്‌ അകത്താണ്‌ വിത്ത്‌ കാണപ്പെടുന്നത്‌. എന്നാല്‍ കശുമാങ്ങയില്‍ മാത്രം ഫലത്തിനു വെളിയിലാണ്‌ വിത്ത്‌ (കശുവണ്ടി) കാണപ്പെടുന്നത്‌. അന്ധാശയം വളര്‍ന്നാണ്‌ സാധാരണ ഫലങ്ങള്‍ ഉണ്ടാവുന്നത്‌. എന്നാല്‍ ചില ഫലങ്ങളില്‍ പുഷ്‌പത്തിന്റെ മറ്റ്‌ ഭാഗങ്ങളും വളര്‍ന്ന്‌ ഫലമായിത്തീരുന്നു. പറങ്കിമാങ്ങ ഇത്തരം ഫലങ്ങള്‍ക്ക്‌ ഒരു പ്രധാന ഉദാഹരണമാണ്‌. പൂഞെട്ട്‌ വളര്‍ന്ന്‌ മാംസളമായാണ്‌ പറങ്കിമാങ്ങയായിത്തീരുന്നത്‌. അതിലെ യഥാര്‍ത്ഥ ഫലം കശുവണ്ടിയാണ്‌. (ഇന്ത്യയ്‌ക്ക്‌ വളരെയധികം വിദേശനാണ്യം നേടിത്തരുന്ന ഒരു വിത്താണ്‌ കശുവണ്ടിപ്പരിപ്പ്‌.)

No comments:

Post a Comment