മലയാളം സര്‍വകലാശാല ഉത്ഘാടനം മുഖ്യമന്ത്രി നിര്‍വഹിക്കുന്നു |
സംസ്ഥാനത്തെ വിദ്യാലയങ്ങളില്‍ മലയാളം നിര്‍ബന്ധ പഠന വിഷയമാക്കും. ഇതിനുള്ള ഉത്തരവിറങ്ങിയിട്ടുണ്ട്. ചിലര്‍ കോടതിയെ സമീപിച്ചതു കൊണ്ട് നടപ്പില്‍ വരുത്താനുള്ള സാങ്കേതിക തടസങ്ങളേ ഉള്ളൂ. ഇതിനെ സര്‍ക്കാര്‍ മറികടക്കും. മലയാള സര്‍വകലാശാല സ്ഥാപിക്കുമെന്ന ഈ സര്‍ക്കാറിന്റെ വാഗ്ദാനം പാലിക്കാന്‍ കഴിഞ്ഞതില്‍ സന്തോഷമുണ്ട്. മലയാള ഭാഷയെ വളര്‍ച്ചയുടെ ഉത്തുംഗതയില്‍ എത്തിക്കുന്നതിനുള്ള ശ്രമങ്ങള്‍ സര്‍ക്കാര്‍ നടത്തുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
വിദ്യാഭ്യാസ മന്ത്രി പി.കെ അബ്ദുറബ്ബ് അധ്യക്ഷത വഹിച്ച ചടങ്ങില്‍ മന്ത്രമാരായ കെ.എം മാണി, ആര്യാടന്‍ മുഹമ്മദ്, ഇ.ടി മുഹമ്മദ് ബഷീര്‍ എം.പി, എ.പി അനില്‍ കുമാര്‍, എം.ഐ ഷാനവാസ്, തിരൂര്‍ എംഎല്‍എ സി. മമ്മൂട്ടി, മലയാളം സര്‍വകലാശാല വൈസ് ചാന്‍സ്ലര്‍ കെ. ജയകുമാര്‍ , പ്രതിപക്ഷ ഉപനേതാവ് കോടിയേരി ബാലകൃഷ്ണന്‍ തുടങ്ങിയവര്‍ ചടങ്ങില്‍ സംബന്ധിച്ചു.
No comments:
Post a Comment