Wednesday, 24 October 2012

സംഘക്കളി

പള്ളിവാരണപ്പെരുമാള്‍ കേരളം ഭരിച്ചിരുന്ന കാലം.ഒരിക്കല്‍ അദ്ദേഹത്തെ മുഖം കാണിക്കാനെത്തിയ ഏതാനും ഭുദ്ധഭിക്ഷുക്കള്‍ ഭുദ്ധമതത്തെപ്പറ്റി അനേകം കാര്യങ്ങല്‍ പെരുമാളോട്‌ പറഞ്ഞു.അദ്ദേഹത്തിന്‌ ഭുദ്ധമതത്തില്‍ ചേരണമെന്ന്‌ ആഗ്രഹമായി.മാത്രമല്ല,തനിക്കൊപ്പം രാജ്യത്തെ എല്ലാ പ്രജകളും ആ മതത്തില്‍ ചേരണമെന്നൊരു കല്‍പനയും അദ്ദേഹം പുറപ്പെടുവിച്ചു.എല്ലാവരും ഭുദ്ധമതം സ്വീകരിച്ചാല്‍ ക്ഷേത്രങ്ങളുടെ സ്ഥിതി എന്താകും.ബ്രാഹ്മണര്‍ക്കെല്ലാം വലിയ ദുഖമായി.തൃക്കാരിയൂറ്‍ അമ്പലത്തില്‍ അവര്‍ ഒന്നിച്ചുകൂടി.എന്തു ചെയ്യണമെന്നറിയാതെ വിഷമിച്ചിരുന്ന അവര്‍ക്കു മുന്നില്‍ ഒരു മഹര്‍ഷി പ്രത്യക്ഷപ്പെട്ട്‌ നാലു പാദങ്ങളുള്ള ഒരു മന്ത്രം ഉപദേശിച്ചു.സൂര്യനസ്തമിച്ചാല്‍ ആ മന്ത്രം ചൊല്ലി ദീപപ്രദക്ഷിണം നടത്തണമെന്നു നിര്‍ദേശിച്ച്‌ ദിവ്യന്‍ മറഞ്ഞു.ബ്രാഹ്മണര്‍ അതനുസരിച്ചു.മന്ത്രത്തിണ്റ്റെ ശക്തിയാല്‍ ആറ്‌ പണ്ഡിതശ്രേഷ്ഠന്‍മാര്‍ തൃക്കാരിയൂരില്‍ പ്രത്യക്ഷപ്പെട്ടു.അവര്‍ നേരെ പോയത്‌ പെരുമാളിണ്റ്റെ കൊട്ടാരത്തിലേക്കാണ്‌.അവിടെ ചെന്ന അവര്‍ ബുദ്ധഭിക്ഷുക്കളെ വാദപ്രതിവാദത്തിന്‌ വെല്ലുവിളിച്ചു.തോല്‍ക്കുന്നവരുടെ നാവുമുറിച്ചു നാടുകടത്തണം.അതായിരുന്നു വ്യവസ്ഥ.വാദത്തില്‍ തോറ്റ ബുദ്ധഭിക്ഷുക്കള്‍ നാടിനു പുറത്തായി.പെരുമാള്‍ തണ്റ്റെ കല്‌പന പിന്‍ വലിച്ചു.അതോടെ ബ്രാഹ്മണറ്‍ക്ക്‌ സന്തോഷമായി.നാടിനെ രക്ഷിച്ച ആ മന്ത്രം ജപിച്ചുകൊണ്ട്‌ ദീപം ചുറ്റുന്നത്‌ ഐശ്വര്യത്തിന്‌ കാരണമകുമെന്ന് അവറ്‍ വിശ്വസിച്ചു.അവറ്‍ ആ അനുഷ്ഠാനം തുടരുകയും ചെയ്തു.സംഘക്കളി എന്ന നാടന്‍ കലാരൂപത്തിണ്റ്റെ തുടക്കം അങ്ങനെയായിരുന്നു.യാത്രകളി,പനേങ്കാളി,ശസ്ത്രകളി,ചാത്തിരങ്കം എന്നൊക്കെ സംഘക്കളിക്ക്‌ പേരിണ്ട്‌.'ചാത്തിരര്‌'എന്ന വിഭാഗത്തില്‍പ്പെടുന്ന നമ്പൂതിരിമാരാണ്‌ ആദ്യകാലത്ത്‌ ഈ കലാരൂപം അവതരിപ്പിച്ചിരുന്നത്‌.കലാരൂപം നടക്കുന്ന സ്ഥലത്തെ സത്രസ്ഥലം എന്നാണു വിളിക്കുക.സംഘക്കളിക്ക്‌ അനേകം ചടങ്ങുകളുണ്ട്‌.സത്രസ്ഥലത്തേക്കുള്ള കളിക്കാരുടെ യാത്രയാണ്‌ ആദ്യ ചടങ്ങ്‌.'കൊട്ടിച്ചകം പൂകല്‍'എന്ന് അതിനു പേര്‍.കോഴിക്കോടിനും ആലപ്പുഴയ്ക്കും ഇടയ്ക്കുള്ള പ്രദേശങ്ങളിലാണ്‌ സംഘക്കളിക്ക്‌ കൂടുതല്‍ പ്രചാരമുണ്ടായിരുന്നത്‌.

No comments:

Post a Comment