Thursday 31 May 2012

കണ്ണില്‍ ജീവനുളള വിര!


മുംബൈ സ്വദേശിയായ പി.കെ.കൃഷ്‌ണമൂര്‍ത്തി തന്റെ വലത്തെ കണ്ണിന്‌ വല്ലാത്ത ചൊറിച്ചിലും അസ്വസ്‌ഥതകളും അനുഭവപ്പെട്ടതിനെ തുടര്‍ന്നാണ്‌ ആശുപത്രിയില്‍ എത്തിയത്‌. എന്നാല്‍, ചികിത്സയില്‍ പ്രത്യേകിച്ച്‌ ഫലം ലഭിക്കാത്തതിനെ തുടര്‍ന്ന്‌ വീണ്ടും അദ്ദേഹം ആശുപത്രിയിലെത്തി. എഴുപത്തിയഞ്ചുകാരനായ മൂര്‍ത്തിയുടെ കണ്ണ്‌ കൂടുതല്‍ പരിശോധനക്ക്‌ വിധേയമാക്കിയപ്പോള്‍ ഡോക്‌ടര്‍ ഞെട്ടിപ്പോയി- അദ്ദേഹത്തിന്റെ കണ്ണിനെയും പോളയെയും ബന്ധിപ്പിക്കുന്ന ചര്‍മ്മത്തിനടിയില്‍ ഒരു വമ്പന്‍ വിര!
രണ്ടാമതും ആശുപത്രിയില്‍ എത്തിയത്‌ കൃഷ്‌ണമൂര്‍ത്തിയുടെ ഭാഗ്യം എന്നേ പറയേണ്ടൂ. ഡോക്‌ടര്‍മാര്‍ ഉടന്‍ തന്നെ ചെറിയൊരു ശസ്‌ത്രക്രിയയിലൂടെ വിരയെ പുറത്തെടുത്തു. ജീവനുളള വിരയ്‌ക്ക് അഞ്ച്‌ ഇഞ്ച്‌ നീളമുണ്ടായിരുന്നു! ഇത്‌ എങ്ങനെയോ രക്‌ത ധമനിയില്‍ എത്തിപ്പെട്ട്‌ ശരീരത്തിനുളളില്‍ വച്ചുതന്നെ വളര്‍ന്നതാവാം എന്നാണ്‌ കരുതുന്നത്‌. വിര രോഗിയുടെ തലച്ചോറില്‍ എത്തിയിരുന്നുവെങ്കില്‍ സ്‌ഥിതി ഗുരുതരമാകുമായിരുന്നു എന്നും ഡോക്‌ടര്‍മാര്‍ അഭിപ്രായപ്പെടുന്നു.
ഫോര്‍ട്ടിസ്‌ ആശുപത്രിയിലായിരുന്നു ശസ്‌ത്രക്രിയ. കൃഷ്‌ണമൂര്‍ത്തി പൂര്‍ണമായും സുഖം പ്രാപിച്ചുകഴിഞ്ഞു.

No comments:

Post a Comment