Thursday, 31 May 2012

മഴയത്ത്‌ പാടുന്ന കുട



വെള്ളം തള്ളിമാറ്റാന്‍ ശേഷിയുള്ള കുട, സിക്‌സ് പാക്ക്‌ കുട, ചെറിയ കുട, വലിയ കുട, കാലന്‍ കുട. മഴക്കാലമെത്തിയാല്‍ എന്തെല്ലാം കുട വിശേഷങ്ങളാണ്‌ നമ്മുടെ നാട്ടില്‍. എന്നാല്‍ ഇതിനെയെല്ലാം വെല്ലും ജര്‍മ്മനിയിലെ ഒരു കുടയുടെ വിശേഷം. ജര്‍മ്മനിയിലെ ഹാര്‍ഡ്‌വേയര്‍ ഹാക്കര്‍മാര്‍ ഉണ്ടാക്കിയത്‌ മഴയത്ത്‌ പാടുന്ന കുടയാണ്‌.
നനഞ്ഞാല്‍ പാടുന്ന ഈ കുടയില്‍ നിന്നും വ്യത്യസ്‌തമായ എട്ട്‌ ട്യൂണുകള്‍ കേള്‍ക്കാമത്രേ. ബര്‍ലിന്‍ അടിസ്‌ഥാനമാക്കി പ്രവര്‍ത്തിക്കുന്ന ഒരു കമ്പനി അവതരിപ്പിച്ചിരിക്കുന്ന കുടയുടെ മേല്‍ത്തട്ടില്‍ ഉറപ്പിച്ചിരിക്കുന്ന 12 ടച്ച്‌ സെന്‍സിറ്റീവ്‌ സെന്‍സറാണ്‌ പണിയൊപ്പിക്കുന്നത്‌. ഈ സെന്‍സറുകള്‍ ഒരു ചെറിയ സര്‍ക്യൂട്ട്‌ ബോര്‍ഡുമായി ബന്ധിപ്പിച്ചിരിക്കുകയാണ്‌. 
ഓരോ സെന്‍സറുകളും വ്യത്യസ്‌തമായ ശബ്‌ദം പുറപ്പെടുവിക്കുന്നതോടെ സംഗീതം കേട്ടു തുടങ്ങൂം. ചെറിയ കുഴലുകളുള്ള ടേപ്പ്‌ ഉപയോഗിച്ചിരിക്കുന്ന ശീലയിലാണ്‌ സെന്‍സറുകളും വയറുകളും ഘടിപ്പിച്ചിട്ടുള്ളത്‌. ആംസ്‌റ്റര്‍ഡാമില്‍ നടന്ന ഹാര്‍ഡ്‌വേര്‍ ഹാക്കിംഗ്‌ ഇവന്റില്‍ കമ്പനി ഇത്‌ അവതരിപ്പിച്ചിരുന്നു.

No comments:

Post a Comment