നോവല്‍ വായിച്ചാല്‍ ജയില്‍ശിക്ഷയുടെ കാലാവധി കുറയ്‌ക്കാം! കൗതുകമുണര്‍ത്തുന്ന ഈ രീതി അവലംബിച്ചിരിക്കുന്നത് ബ്രസീല്‍ സര്‍ക്കാരാണ്. ജയിലുകളിലെ തിരക്ക് കുറയ്‌ക്കാനും ഒപ്പം തടവുകാര്‍ക്ക് ബൗദ്ധികമായ ഉണര്‍വ് നല്‍കുന്നതിനുമാണ് വായനയിലൂടെ ജയില്‍ കാലാവധി കുറയ്‌ക്കാനുളള പദ്ധതി ലക്ഷ്യമിടുന്നത്.
ബ്രസീലിലെ നാല് പ്രധാന ജയിലുകളിലാണ് പദ്ധതി നടപ്പാക്കിയിരിക്കുന്നത്. ഒരു പുസ്‌തകം വായിക്കുമ്പോള്‍ ശിക്ഷയില്‍ നിന്ന് നാല് ദിവസം കുറയും. ഒരു വര്‍ഷം 12 പുസ്‌തകങ്ങള്‍ വായിക്കാനുളള അവസരമാണ് ലഭിക്കുക. അതായത് ഒരു വര്‍ഷം വായനയിലൂടെ പരമാവധി 48 ജയില്‍ ദിവസങ്ങള്‍ കുറയ്‌ക്കാം.നാല് ആഴ്‌ചയാണ് ഒരു പുസ്‌തകം വായിക്കുന്നതിന് ലഭിക്കുക. ഫിലോസഫി, നോവല്‍, ശാസ്‌ത്രം തുടങ്ങിയ വിഷയങ്ങളിലുളള പുസ്‌തകങ്ങളാണ് വായിക്കാന്‍ ലഭിക്കുക. ശിക്ഷ ഇളവ് ലഭിക്കുന്നതിന് വായിച്ചാല്‍ മാത്രം പോര. വായിച്ച പുസ്‌തകത്തെ കുറിച്ച് ഒരു ഉപന്യാസം എഴുതി നല്‍കുകയും വേണം. ഖണ്ഡിക തിരിക്കല്‍, പദപ്രയോഗം തുടങ്ങി എഴുത്തിന്റെ എല്ലാ നിയമങ്ങളും പാലിച്ചായിരിക്കണം ഉപന്യാസമെഴുത്ത്.
No comments:
Post a Comment