Tuesday, 1 May 2012

കേരളം: ചരിത്ര വര്‍ഷങ്ങളിലൂടെ....

ബി.സി.
# 4000 - നെഗ്രിറ്റോ, പ്രോട്ടോ ആസ്തലോയ്ഡ് വംശജര്‍ കേരളത്തില്‍
# 3000 - ഹിന്ദുനദീതട പട്ടണങ്ങളും കേരളവും കടല്‍ മാര്‍ഗം വ്യാപാരം നടത്തുന്നു.
# 2000 - അസ്സീറിയ, ബാബിലോണ്‍ എന്നിവിടങ്ങളിലേക്ക് കേരളത്തില്‍ നിന്നും സുഗന്ധദ്രവ്യങ്ങള്‍ വാങ്ങുന്നു.
# 700 - ദ്രാവിഡര്‍ ദക്ഷിണേന്ത്യയില്‍ കുടിയേറുന്നു.
# 330 - യവന സഞ്ചാരി മെഗസ്തനീസ് കേരളത്തെക്കുറിച്ച് തന്റെ പുസ്തകത്തില്‍ പരാമര്‍ശിക്കുന്നു.
# 302 - ആര്യന്‍മാര്‍ കേരളത്തില്‍
# 270 - ബുദ്ധമതം കേരളത്തില്‍ പ്രചരിക്കുവാന്‍ തുടങ്ങി. 
എ.ഡി.
# 45 - സെന്റ് തോമസ് കേരളത്തില്‍ വന്നു.
# 68 - യഹൂദര്‍ കേരളത്തില്‍ കുടിയേറുന്നു.
# 74 - പ്ളിനിയുടെ  കേരള പരാമര്‍ശം
# 630 - ഹ്യൂവാന്‍ സാങ് കേരളത്തില്‍
# 644 - മാലിക് ബിന്‍ദിനാര്‍ കേരളത്തില്‍ ഇസ്ളാം മതം സ്ഥാപിച്ചു.
# 690 - ചേരമാന്‍ പെരുമാള്‍ അധികാരത്തില്‍ വരുന്നു.
# 768 - കുലശേഖര ആള്‍വാര്‍ ഭരണത്തില്‍
# 788-820 - അദ്വൈത പ്രസ്ഥാനത്തിന്റെ ഉപജ്ഞാതാവ് ആദിശങ്കരന്റെ ജീവിതകാലം.
# 825 ജൂലായ് 25 - കൊല്ലവര്‍ഷം ആരംഭിക്കുന്നു.
# 849 - സ്ഥാണുരവിയുടെ തരിസാപ്പള്ളി ചെപ്പേട് എഴുതപ്പെടുന്നു.
# 851 - അറബി വ്യാപാരിയായ സുലൈമാന്‍ കേരളത്തില്‍ എത്തുന്നു.
# 925 - വിക്രമാദിത്യവരാഗുണന്റെ പാലിയം ശാസനം
# 974 - മാമ്പള്ളി പട്ടയം നിലവില്‍ വന്നു.
# 1000 - രാജ രാജ ചോളന്‍ കേരളത്തെ ആക്രമിക്കുന്നു.  ഭാസ്കരരവി വര്‍മ ഒന്നാമന്റെ ജൂതശാസനം.
# 1010 - വെസൊലിനാട് രണ്ടായി പിളര്‍ന്ന് തെക്കന്‍കൂറും വടക്കന്‍കൂറും ആകുന്നു.
# 1070 - കേരളം ചോളനിയന്ത്രണത്തില്‍ നിന്നും വിമുക്തി നേടുന്നു.
# 1189 - ഗോശാലാ ശാസനം.
# 1292 - മാര്‍ക്കോ പോളോ കേരളത്തില്‍ വരുന്നു.
# 1295 - കോഴിക്കോട് നഗരം നിര്‍മ്മിക്കുന്നു.
# 1342-1347 - ഇബന്‍ ബത്തൂത്ത കോഴിക്കോട് എത്തുന്നു.
# 1350 - വള്ളുവക്കോനാതിരി തിരുനാവായ ഉപേക്ഷിച്ചു.  സാമൂതിരി മാമാങ്കത്തിന്റെ രക്ഷാപുരുഷന്‍.
# 1405 - പെരുമ്പടപ്പു സ്വരൂപം തിരുവഞ്ചികുളത്തുനിന്നും കൊച്ചിയിലേക്ക് ആസ്ഥാനം മാറുന്നു.
# 1409 - ചൈനാക്കാരനായ മാഹ്വാന്‍ എന്ന മുസ്ളിം കേരളം സന്ദര്‍ശിച്ചു.
# 1427-1500- ചെറുശ്ശേരിയുടെ ജീവിത കാലഘട്ടം.
# 1440 - നിക്കോളാക്കോണ്ടി കേരളത്തില്‍
# 1495-1575- തുഞ്ചത്ത് എഴുത്തച്ഛന്റെ കാലഘട്ടം.
# 1498 - വാസ്കോഡിഗാമ കോഴിക്കോടുള്ള കാപ്പാട്ടില്‍ കപ്പലിറങ്ങുന്നു.
# 1499 - പെഡ്രോ അല്‍വാറീസ് കോഴിക്കോട്ടെത്തുന്നു.
# 1502 - വാസ്കോഡിഗാമയുടെ രണ്ടാംവരവ്.
# 1505 - ഫ്രാന്‍സിസ്കോ ഡാ അല്‍മെയ്ഡാ എന്ന പോര്‍ട്ടുഗീസ് വൈസ്രോയി കണ്ണൂരിലെത്തി.
# 1509 - അല്‍ഫോന്‍സാ ആല്‍ബുക്കര്‍ക്കു എന്ന പോര്‍ട്ടുഗീസുകാരന്‍ വൈസ്രോയി സ്ഥാനം ഏറ്റെടുത്തു.
# 1514 - സാമൂതിരിയും കൊച്ചിയുമായി കൊടുങ്ങല്ലൂര്‍ യുദ്ധം.
# 1519 - കൊല്ലത്ത് കോട്ടകെട്ടാന്‍ പോര്‍ട്ടുഗീസുകാര്‍ക്ക് അനുമതി.
# 1524 - കേരളത്തില്‍ മൂന്നാംതവണ വാസ്കോഡിഗാമ വൈസ്രോയിയായി സ്ഥാനമേറ്റു.
# 1559-1620 - മേല്‍പ്പത്തൂര്‍ നാരായണ ഭട്ടതിരിയുടെ കാലഘട്ടം.
# 1567 - മട്ടാഞ്ചേരിയില്‍ യഹൂദപ്പള്ളിപണിയുന്നു.
# 1569 - പോര്‍ട്ടുഗീസു സൈന്യത്തെ കുഞ്ഞാലിമരയ്ക്കാര്‍ തോല്‍പ്പിച്ചു.
# 1571 - സാമൂതിരി പാലിയംകോട്ട കീഴടക്കി.
# 1573 - കൊച്ചിയിലും വൈപ്പിന്‍ കോട്ടയിലും അച്ചടിശാലകള്‍ സ്ഥാപിച്ചു.
# 1592 - ഡച്ച് ഈസ്റിന്‍ഡ്യാ കമ്പനി സ്ഥാപിച്ചു.
# 1599 - ഉദയം പേരൂര്‍ സുന്നഹദോസ്.
# 1600 - കുഞ്ഞാലിയെ സാമൂതിരി പോര്‍ട്ടുഗീസുകാര്‍ക്ക് വിട്ടുകൊടുക്കുന്നു.  ഗോവയില്‍ വച്ച് കുഞ്ഞാലിമരയ്ക്കാര്‍ വധിക്കപ്പെടുന്നു.
# 1604 - ഡച്ചുകാര്‍ സാമൂതിരിയുമായി കരാറില്‍ ഏര്‍പ്പെടുന്നു.
# 1616 - കീലിംങ് എന്ന ഇംഗ്ളീഷ് കപ്പിത്താന്‍ കൊടുങ്ങല്ലൂരില്‍ വരുന്നു.
# 1634 - കൊച്ചിയില്‍ ഇംഗ്ളീഷ് ഈസ്റിന്ത്യാ കമ്പനിയുടെ പാണ്ടികശാല.
# 1644 - ഇംഗ്ളീഷുകാര്‍ വിഴിഞ്ഞത്തു വ്യാപാരശാഖ ആരംഭിച്ചു.
# 1653 - കൂനന്‍ കൂറിഗ് പ്രതിജ്ഞ.
# 1658 - ഡച്ചുകാര്‍ പോര്‍ട്ടുഗീസുകാരെ ശ്രീലങ്കയില്‍ നിന്നും തുരത്തുന്നു.
# 1683 - കണ്ണൂരിലും തലശ്ശേരിയിലും ഇംഗ്ളീഷ് വ്യാപാരകേന്ദ്രങ്ങള്‍
# 1695 - അഞ്ചുതെങ്ങ് കോട്ടയുടെ പണി ഇംഗ്ളീഷുകാര്‍ പൂര്‍ത്തിയാക്കി.
# 1696 - പുലപ്പേടി, മണ്ണാപ്പേടി തുടങ്ങിയ ആചാരങ്ങള്‍ നിരോധിച്ചു.
# 1721 - ആറ്റിങ്ങല്‍ കലാപത്തില്‍ അഞ്ചുതെങ്ങിലെ ഇംഗ്ളീഷുകാരെ തിരുവിതാംകൂറിലെ നായര്‍ പ്രഭുക്കന്‍മാര്‍ കൂട്ടക്കൊല ചെയ്യുന്നു.
# 1725 - മയ്യഴിയില്‍ ഫ്രഞ്ചുകാര്‍ താവളമുറപ്പിക്കുന്നു.
# 1729 - തിരുവിതാംകൂറില്‍ മാര്‍ത്താണ്ഡവര്‍മ്മ സ്ഥാനാരോഹണം ചെയ്തു.
# 1741 - കുളച്ചല്‍ യുദ്ധത്തില്‍ മാര്‍ത്താണ്ഡവര്‍മ്മ ഡച്ചുകാരെ പരാജയപ്പെടുത്തി.
# 1746 - പുറക്കാട്ട് യുദ്ധം  മാര്‍ത്താണ്ഡവര്‍മ്മ കായംകുളം പിടിച്ചടക്കി.
# 1750 - മാര്‍ത്താണ്ഡവര്‍മ്മ തന്റെ രാജ്യം ശ്രീപത്മനാഭന് സമര്‍പ്പിച്ചു.  ഇത് തൃപ്പടിദാനം എന്ന് അറിയപ്പെട്ടു.
# 1751 - തിരുനാവായില്‍ അവസാന മാമാങ്കം നടന്നു.
# 1756 - മാര്‍ത്താണ്ഡവര്‍മ്മ അന്തരിച്ചു.  രാമവര്‍മ്മ ധര്‍മ്മരാജാവ് അധികാരത്തില്‍ വന്നു.
# 1766 - ഹൈദര്‍ അലി മലബാര്‍ ആക്രമിച്ചു.
# 1768 - മൈസൂര്‍ സൈന്യം കേരളത്തില്‍ നിന്നും പിന്‍മാറുന്നു.
# 1772 - സംക്ഷേപവേദാര്‍ത്ഥം - ആദ്യത്തെ മലയാളഗ്രന്ഥം - പ്രസിദ്ധപ്പെടുത്തി.
# 1782 - ടിപ്പുസുല്‍ത്താന്‍ മൈസൂര്‍ ഭരണാധികാരിയായി.
# 1785 - രാജാ കേശവദാസന്‍ ആലപ്പുഴ പട്ടണം സ്ഥാപിച്ചു.
# 1790 - ശക്തന്‍ തമ്പുരാന്‍ കൊച്ചിരാജാവായി.
# 1792 - ടിപ്പുവും ഇംഗ്ളീഷുകാരുമായി ശ്രീരംഗം ഉടമ്പടി.
# 1793-1797- ഒന്നാമത്തെ പഴശ്ശിവിപ്ളവം.
# 1798 - തിരുവിതാം കൂറില്‍ ബാലരാമവര്‍മ്മ അധികാരത്തില്‍ വന്നു.
# 1799 - നാലാം ആംഗ്ളോ മൈസൂര്‍ യുദ്ധത്തില്‍ ശ്രീരംഗപട്ടണത്തു വച്ച് ടിപ്പുസുല്‍ത്താന്‍ കൊല്ലപ്പെട്ടു.
# 1800 - കേണല്‍ മെക്കാളെ റസിഡന്റായി അധികാരം ഏറ്റെടുത്തു.  മലബാര്‍ ജില്ല മദ്രാസ് പ്രവിശ്യയുടെ ഭാഗമായി.
# 1802 - വേലുത്തമ്പി തിരുവിതാംകൂര്‍ ദളവയായി.
# 1803 - പാലിയത്തച്ഛന്‍ മെക്കാളെ റെസിഡന്റിന്റെ റെസിഡന്‍സി ആക്രമിക്കുന്നു.
# 1805 - കേരളസിംഹം എന്നറിയപ്പെടുന്ന പഴശ്ശിരാജ വെടിയേറ്റു മരിച്ചു.
# 1806 - ലണ്ടന്‍ മിഷന്‍ കേരളത്തില്‍ പ്രവര്‍ത്തനം ആരംഭിക്കുന്നു.
# 1809 - തിരുവിതാംകൂറിലും കൊച്ചിയിലും ബ്രിട്ടീഷുകാര്‍ക്കതിരെ സമരം. 
പാലിയത്തച്ഛനെ കൊച്ചിയില്‍ നിന്നു മദ്രാസിലേക്ക് ബ്രിട്ടീഷുകാര്‍ നാടുകടത്തി. 
വേലുത്തമ്പിയുടെ കുണ്ടറവിളംബരം. 
വേലുത്തമ്പി മണ്ണടി ക്ഷേത്രത്തില്‍ വച്ച് ആത്മഹത്യ ചെയ്തു.
# 1812 - തിരുവിതാംകൂറില്‍ അടിമക്കച്ചവടം നിര്‍ത്തലാക്കികൊണ്ട് റാണി ലക്ഷ്മിഭായിയുടെ വിളംബരം. കുറിച്യരുടെ ലഹള.
# 1813 - ഗര്‍ഭശ്രീമാന്‍ സ്വാതിതിരുനാള്‍ ജനിച്ചു.
# 1817 - റവ.ജെ.ഡോവ്സണ്‍ മട്ടാഞ്ചേരിയില്‍ ഇംഗ്ളീഷ് വിദ്യാലയവും ഡിസ്പെന്‍സറിയും സ്ഥാപിച്ചു.
# 1821 - കോട്ടയത്ത് സി.എം.എസ് പ്രസ്സ് ആരംഭിച്ചു.
# 1829 - തിരുവിതാംകൂറില്‍ സ്വാതിതിരുനാള്‍ മഹാരാജാവ് സിംഹാസനാരോഹണം ചെയ്തു.
# 1830 - ഹജ്ജൂര്‍ കച്ചേരി കൊല്ലത്തുനിന്നും തിരുവനന്തപുരത്തേയ്ക്ക് മാറ്റി.
# 1831 - തിരുവിതാംകൂറിലെ ആദ്യത്തെ കാനേഷുമാരി.
# 1834 - തിരുവിതാംകൂറില്‍ സ്വാതിതിരുനാള്‍ ഇംഗ്ളീഷ് വിദ്യാഭ്യാസം ആരംഭിച്ചു.
# 1846 - സ്വാതിതിരുനാള്‍ അന്തരിച്ചു, തലശ്ശേരിയിലെ ഇല്ലിക്കുന്നില്‍ കല്ലച്ച് സ്ഥാപിച്ചു.
# 1847 - തലശ്ശേരിയില്‍ നിന്നും ഡോക്ടര്‍ ഗുണ്ടര്‍ട്ട് രാജ്യ സമാചാരം, പശ്ചിമോദയം എന്നീ രണ്ടു മാസികകള്‍ ആരംഭിച്ചു. 
തിരുവിതാംകൂറില്‍ അടിമത്തം നിര്‍ത്തലാക്കാനുള്ള നീക്കം ആരംഭിച്ചു.
# 1853 - തിരുവിതാംകൂറില്‍ അടിമകള്‍ക്ക് മോചനം നല്‍കിക്കൊണ്ട് വിളംബരം ഉണ്ടായി.
# 1854 - കൊച്ചിയില്‍ അടിമകള്‍ക്ക് സ്വാതന്ത്യ്രം നല്‍കി.
# 1855 - ശ്രീനാരായണഗുരുവിന്റെ ജനനം.
# 1857 -  തിരുവിതാംകൂറിലെ ആദ്യത്തെ അഞ്ചലാപ്പീസ് ആരംഭിച്ചു.
# 1858 - സര്‍.ടി. മാധാവറാവു തിരുവിതാംകൂര്‍ ദിവാന്‍.
# 1859 - ആലപ്പുഴയില്‍ ഡോസ്മെയില്‍ കമ്പനി എന്ന  പേരില്‍ ആദ്യത്തെ കയര്‍ കമ്പനി ആരംഭിച്ചു.
തെക്കന്‍ തിരുവിതാംകൂറിലെ ചാന്നാര്‍ സ്തീകള്‍ക്ക് മാറ് മറക്കാനുള്ള സ്വാതന്ത്യ്രം അനുവദിച്ചു കൊണ്ട് ഉത്രം തിരുന്നാള്‍ പ്രസിദ്ധമായ വിളംബരം നടത്തി.
# 1860 - തിരുവിതാംകൂറില്‍ ആയില്യം തിരുാള്‍ ഭരണമേറ്റു.
കേരളത്തില്‍ ആദ്യത്തെ റെയില്‍വേ ലൈനായ ബേപ്പൂര്‍ - തിരൂര്‍ ഉദ്ഘാടനം ചെയ്തു.
# ബാര്‍ട്ടന്റെ നേതൃത്ത്വത്തില്‍ തിരുവിതാംകൂറില്‍ പബ്ളിക്ക് വര്‍ക്ക് ഡിപ്പാര്‍ട്ട്മെന്റ് ആരംഭിച്ചു.
# 1863 - തിരുവിതാംകൂറില്‍ കമ്പിതപാലിന് തുടക്കം
# 1864 - തിരുവനന്തപുരം ജനറല്‍ ആശുപത്രി സ്ഥാപിച്ചു.
# 1865 - പണ്ടാര പ്പാട്ടം വിളംബരം.
# 1866 - ഉത്രം തിരുന്നാള്‍ തിരുവനന്തപുരത്ത് ആര്‍ട്സ് കോളേജ് സ്ഥാപിച്ചു.
# 1867 - ജന്‍മി കുടിയാന്‍ വിളംബരം
# 1872 - ദിവാന്‍ ശേഷയ്യ ശാസ്ത്രി വര്‍ക്കല തുരങ്കം പണികഴിപ്പിച്ചു.
# ഗുണ്ടര്‍ട്ടിന്റെ മലയാളം ഇംഗ്ളീഷ് നിഘണ്ടു.
# 1882 - കൊച്ചിയില്‍ ദിവാന്‍ ഗോവിന്ദ മേനോന്‍ രാജകോടതി എന്ന പേരില്‍ സൂപ്രീം കോടതി ആരംഭിച്ചു.
# 1883 - തിരുവിതാംകൂറില്‍ ഭൂസര്‍വ്വേ വിളംബരം
# 1886 - തിരുവനന്തപുരത്ത് മലയാള സഭ സ്ഥാപിതമായി.
# 1887 - ദീപിക പ്രസിദ്ധീകരണമാരംഭിച്ചു.
മലബാര്‍ മാനുവല്‍ പുറത്തുവന്നു.
# 1888 - ഇന്ത്യയില്‍ ആദ്യമായി തിരുവിതാംകൂറില്‍ ലെജിസ്ളേറ്റീവ് അസംബ്ളി ഉണ്ടായി.
ശ്രീ നാരായണഗുരു അരുവി പുറത്ത് ശിവലിംഗ പ്രതിഷ്ഠ നടത്തി.
മലയാള മനോരമ പ്രസിദ്ധീകരണം ആരംഭിച്ചു.
# 1889 - ചന്തുമേനോന്‍ ഇന്ദുലേഖ എന്ന നോവല്‍ പ്രസിദ്ധപ്പെടുത്തി.
തിരുവിതാംകൂറില്‍ പുതിയ അഞ്ചല്‍ റെഗുലേഷന്‍ ആശ്ട്.
# 1891 - മലയാളി മെമ്മോറിയല്‍.
# 1892 - രാജാരവി വര്‍മ്മയ്ക്ക് രാജ്യാന്തര പ്രസക്തി.
# 1896 -ഡോ. പല്പ്പുവിന്റെ നേതൃത്വത്തില്‍ ഈഴവ മെമ്മോറിയല്‍
എ ആര്‍ രാജ രാജ വര്‍മ്മയുടെ കേരള പാണിനീയം.
# 1902 - ഷൊര്‍ണ്ണുര്‍ എറണാകുളം റെയില്‍വേ ലൈന്‍ തുറന്നു.
കോട്ടയ്ക്കല്‍ ആര്യ വൈദ്യശാല സ്ഥാപിച്ചു.
# 1903 - എസ് എന്‍ ഡി പി രൂപം കൊണ്ടു
# 1904 - ശ്രീമൂലം പ്രജാസഭ പ്രവര്‍ത്തനം ആരംഭിച്ചു.
 ജാതിവ്യത്യാസം കൂടാതെ എല്ലാവര്‍ക്കും പ്രൈമറി വിദ്യാഭ്യാസം നല്‍കുന്നതാണെന്ന് തിരുവിതാംകൂര്‍ ഗവര്‍മെന്റ് പ്രഖ്യാപിച്ചു. 
# 1905 - അയ്യങ്കാളി സാധുജന പരിപാലന സംഘം സ്ഥാപിച്ചു
# 1910 - തിരുവിതാംകൂറില്‍ നിന്നും സ്വദേശാഭിമാനി രാമകൃഷ്ണപിള്ളയെ മദ്രാസ്സിലേക്ക് നാടുകടത്തി.
സ്വദേശാഭിമാനി പത്രം ഗവമെന്റ് കണ്ടുകെട്ടി ഈ പത്രത്തിന്റെ സ്ഥാപകന്‍ വക്കം അബ്ദുല്‍ ഖാദര്‍ മൌലവിയാണ്. 
# 1914 - മന്നത്ത് പത്മനാഭന്‍ എന്‍ എസ് എസ് സ്ഥാപിച്ചു.
# 1916 - ഡോ. ആനിബസന്റ് സ്ഥാപിച്ച ആള്‍ ഇന്ത്യ ഹോം റൂള്‍ പ്രസ്ഥാനത്തിന്റെ ശാഖ മലബാറില്‍ പ്രവര്‍ത്തനം ആരംഭിച്ചു.
# 1920 - മഹാത്മാഗാന്ധിയും ഷൌക്കത്തലിയും കോഴിക്കോട് സന്ദര്‍ശിച്ചു.
# 1921 -മലബാര്‍ ലഹള, അടച്ചു പൂട്ടിയ ഒരു റെയില്‍വേ ഗുഡ്സ് വാഗണില്‍ തിരൂരില്‍ നിന്നും കോയമ്പത്തൂരിലേക്ക് കൊണ്ടു പോയ 100 തടവുകാരില്‍ 64 പേരും ശ്വാസം മുട്ടി മരിച്ചു. (വാഗണ്‍ ദുരന്തം)
ഒറ്റപ്പാലത്ത് ആദ്യത്തെ അഖില കേരള കോണ്‍ഗ്രസ് രാഷ്ട്രീയ സമ്മേളനം
# 1923 - മാതൃഭൂമി കോഴിക്കോട്ടു നിന്നും പ്രസിദ്ധപ്പെടുത്തി.
# 1924 - വൈക്കം സത്യാഗ്രഹം.
കുമാരനാശാന്‍ അന്തരിച്ചു
# 1925 - മഹാത്മാഗാന്ധി കേരളത്തില്‍
# 1928 - ശ്രീ നാരായണ ഗുരു സമാധിയടഞ്ഞു.
# 1929 - മലയാളത്തിലെ ആദ്യത്തെ ചലച്ചിത്രമായ വിഗതകുമാരന്‍ പുറത്തുവന്നു.
# 1930 - ഒരു രാജകീയ വിളംബരത്തോടെ തിരുവിതാംകൂറില്‍ ദേവദാസി സമ്പ്രദായം അവസാനിപ്പിച്ചു.
# 1931 - കേളപ്പന്റെ നേതൃത്വത്തില്‍ ഗുരുവായൂര്‍ സത്യാഗ്രഹം.
തിരുവനന്തപുരത്ത് ടെലിഫോണ്‍ ഏര്‍പ്പെടുത്തി.
# 1932 - നിവര്‍ത്തന പ്രക്ഷോഭണം ഗുരുവായൂര്‍ ക്ഷേത്രത്തിനു മുന്‍പില്‍ സത്യാഗ്രഹം
# 1935 - ബോംബെ തിരുവനന്തപുരം വിമാന സര്‍വ്വീസ് ആരംഭിച്ചു.
പി കൃഷ്ണ പിള്ളയും ഇ എം എസ് നമ്പൂതിരിപ്പാടും ചേര്‍ന്ന് മലബാറില്‍ കമ്മ്യൂണിസ്റ് പാര്‍ട്ടിക്ക് രൂപം കൊടുത്തു.
# 1936 - ക്ഷേത്ര പ്രവേശന വിളംബരം
# 1937 - തിരുവിതാംകൂറില്‍ സര്‍വ്വകലാശാല സ്ഥാപിതമായി
# 1938 - തിരുവനന്തപുരത്ത് സ്വാതിതിരുനാള്‍ സംഗീത അക്കാദമിയും എന്‍ജിനീയറിംഗ് കോളേജും സ്ഥാപിച്ചു.
# 1940 - പള്ളിവാസല്‍ വൈദ്യുത പദ്ധതി നിലവില്‍ വന്നു.
# 1941 - കയ്യൂര്‍ സമരം
# 1943 - തിരുവനന്തപുരത്ത് റേഡിയോ സ്റേഷന്‍ ആരംഭിച്ചു.  തിരുവിതാംകൂര്‍ കര്‍ഷക സംഘവും കേരള കിസാന്‍ സഭയും രൂപം കൊണ്ടു.
# 1944 - തിരുവിതാംകൂറില്‍ പ്രായപൂര്‍ത്തി വോട്ടവകാശം നല്‍കപ്പെട്ടു.
# 1946 - വയലാറിലും പുന്നപ്രയിലും അതിശക്തമായ സമരങ്ങള്‍
# 1948 - തിരുവിതാംകൂറിലെ പ്രഥമ തെരഞ്ഞെടുപ്പ്. പട്ടം താണുപിള്ള മുഖ്യമന്ത്രിയായി.  തിരുവിതാംകൂറില്‍ പ്രഥമ ജനകീയ മന്ത്രിസഭ അധികാരത്തില്‍ വന്നു.
# 1949 - തിരു - കൊച്ചി സംയോജനം.
# 1954 - തിരുവിതാംകൂറിലും കൊച്ചിയിലും പൊതുതെരഞ്ഞെടുപ്പ്.  പട്ടം താണുപിള്ളയുടെ നേതൃത്വത്തില്‍ കോണ്‍ഗ്രസിന്റെ സഹായത്തോടെ പി.എസ്.പി.
മന്ത്രിസഭ അധികാരത്തില്‍ വന്നു.
# 1956 - ഭൂരുപക്ഷം നഷ്ടപ്പെട്ടതിനെ തുടര്‍ന്ന് പനമ്പള്ളി മന്ത്രിസഭ രാജിവച്ചു.  കേരള സംസ്ഥാനം രൂപീകൃതമായി.  ഡോ.ബി രാമകൃഷ്ണറാവു കേരള ഗവര്‍ണ്ണറായി.
# 1957 - ഏപ്രില്‍ 5- ബാലറ്റു പേപ്പറിലൂടെ ഏഷ്യയില്‍ ആദ്യമായി കമ്മ്യൂണിസ്റ് പാര്‍ട്ടി അധികാരത്തില്‍ വന്നു.  ഇ.എം.എസ് നമ്പൂതിരിപ്പാട് മുഖ്യമന്ത്രിയായി.
# 1957 - എറണാകുളം - കൊല്ലം റെയില്‍വെ ഉദ്ഘാടനം ചെയ്തു.  തിരുവിതാംകൂര്‍  സര്‍വ്വകലാശാല കേരള സര്‍വ്വകലാശാലയായി വികസിപ്പിച്ചുകൊണ്ട് വിദ്യാഭ്യാസ മന്ത്രി ജോസഫ് മുണ്ടശ്ശേരി  ആവിഷ്കരിച്ച വിദ്യാഭ്യാസ ബില്‍ നിയമസഭ പാസ്സാക്കി.
# 1958 - ഏപ്രില്‍ 1 - എറണാകുളം ആസ്ഥാനമായി പുതിയ ജില്ല നിലവില്‍ വന്നു.
# 1959 - ജൂണ്‍ 15 - വിമോചന സമരം ആരംഭിച്ചു.  അങ്കമാലിയില്‍ വെടിവയ്പ്പ് നടന്നു.
# 1959 - ജൂലൈ 31 - വിമോചന സമരത്തെത്തുടര്‍ന്ന് കേരള മന്ത്രിസഭയെ ഇന്ത്യന്‍ പ്രസിഡന്റ് പിരിച്ചുവിട്ടു.  പ്രസിഡന്റ് ഭരണം നടപ്പിലാക്കി.
# 1960 - ഫെബ്രുവരി 1 - കേരള നിയമസഭയിലേക്ക് രണ്ടാം പൊതുതെരെഞ്ഞെടുപ്പ്.
# 1960 - ഫെബ്രുവരി 22 - കേരളത്തിലെ ആദ്യത്തെ കൂട്ടുകക്ഷി (കോണ്‍ഗ്രസ്, പി.എസ്.പി) സര്‍ക്കാര്‍ അധികാരത്തിലെത്തി.  പട്ടം താണുപിള്ള കേരളത്തിന്റെ രണ്ടാമത്തെ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു.
# 1960 - ജനുവരി 18 - കേരളത്തില പഞ്ചായത്ത് രാജ് സംവിധാനം ഔദ്യോഗികമായി ഉദ്ഘാടനം ചെയ്തു.
# 1961 - ജൂലൈ 1 - കേരള പോസ്റല്‍ സര്‍ക്കിള്‍ നിലവില്‍ വന്നു.
# 1962 - ഓഗസ്റ് 20 - സംസ്ഥാനത്തെ ആദ്യത്തെ തുറന്ന ജയില്‍ തിരുവനന്തപുരം പരുത്തിപ്പള്ളി റിസര്‍വ് വനത്തില്‍ നെട്ടുകാല്‍ത്തേരിയില്‍ ഉദ്ഘാടനം ചെയ്തു.
# 1962 - സെപ്തംബര്‍ 26 - ആര്‍. ശങ്കര്‍ (കോണ്‍ഗ്രസ്) കേരള മുഖ്യമന്ത്രിയായി സ്ഥാനമേറ്റു.
# 1963 - കേരളത്തിലെ ആദ്യത്തെ പഞ്ചായത്ത് തെരെഞ്ഞെടുപ്പ്.
# 1963 - നവംബര്‍ 21 - തുമ്പ ഇക്വറ്റോറിയല്‍ റോക്കറ്റ് ലോഞ്ചിങ്ങ് സ്റേഷനില്‍ നിന്നു ആദ്യ റോക്കറ്റായ നൈക്ക് അപ്പാച്ചി വിക്ഷേപിച്ചു.
# 1963 - കേരള ഭൂപരിഷ്കരണ നിയമം പാസ്സാക്കി.
# 1964 - സെപ്തംബര്‍ 8 - അവിശ്വാസ പ്രമേയം വഴി ആര്‍.ശങ്കര്‍ മന്ത്രി സഭയെ പുറത്താക്കി.  അവിശ്വാസ പ്രമേയം വഴി പുറത്താകുന്ന കേരളത്തിലെ ഏക സര്‍ക്കാരാണ്.
# 1964 - ഒക്ടോബര്‍ 9 - കേരളത്തില്‍ കോണ്‍ഗ്രസ് പിളര്‍ന്നു.  കേരള കോണ്‍ഗ്രസ് പിറന്നു.
# 1964 - ഒക്ടോബര്‍ 31 - കമ്മ്യൂണിസ്റ് പാര്‍ട്ടി പിളര്‍ന്നു. സി.പി.എം. ഔദ്യോഗികമായി നിലവില്‍ വന്നു.
# 1965 - മാര്‍ച്ച് 4 - കേരള നിയമസഭയിലേക്ക് മൂന്നാം തെരെഞ്ഞെടുപ്പ്.
# 1965 - മാര്‍ച്ച് 24 - നിയമസഭാ തെരെഞ്ഞെടുപ്പില്‍ ആര്‍ക്കും ഭൂരിപക്ഷം ലഭിക്കാതിരുന്നതിനാല്‍ നിയമസഭ പിരിച്ചുവിട്ടു.
# 1965 - ഏപ്രില്‍ 1 - കെ.എസ്.ആര്‍.ടി.സി നിലവില്‍ വന്നു.
# 1965 - നവംബര്‍ 1 - കേരളത്തില്‍ ഔദ്യേഗികഭാഷ മലയാളമാക്കി കൊണ്ടുള്ള ആദ്യ നടപടികള്‍ ആരംഭിച്ചു.
# 1966 - മേയ് 5 - മലയാള ചലച്ചിത്രം ചെമ്മീന്‍ (സംവിധാനം രാമുകാര്യാട്ട്) രാഷ്ട്രപതിയുടെ സ്വര്‍ണമെഡലിന് അര്‍ഹമായി.  ദക്ഷിണേന്ത്യയ്ക്കു ലഭിക്കുന്ന ആദ്യ സ്വര്‍ണ മെഡലാണ്.
# 1967 - ഫെബ്രിവരി 20 - കേരള നിയമസഭയിലേക്ക് തെരെഞ്ഞെടുപ്പ്. ഇ.എം.എസ് നമ്പൂതിരിപ്പാടിന്റെ നേതൃത്വത്തില്‍ സപ്തമുന്നണി മന്ത്രിസഭ.
# 1968 - കേരള സര്‍ക്കാര്‍ ഭാഗ്യക്കുറി ആരംഭിച്ചു.  ഇന്ത്യയില്‍ ആദ്യമായിട്ടാണ് ഒരു സംസ്ഥാന സര്‍ക്കാര്‍ ലോട്ടറി തുടങ്ങുന്നത്.
# 1968 - നവംബര്‍ 22 - നക്സലൈറ്റ് സംഘം സലശ്ശേരി പോലീസ് സ്റേഷന്‍ ആക്രമിച്ചു.
# 1968 - നവംബര്‍ 24 - നക്സലൈറ്റ് സംഘം പുല്‍പ്പള്ളി വയര്‍ലസ് സ്റേഷന്‍ ആക്രമിച്ചു.
# 1968 - തുമ്പ റോക്കറ്റു വിക്ഷേപണ കേന്ദ്രം ഐക്യരാഷ്ട്രസംഘടനയ്ക്ക് സമര്‍പ്പിച്ചു.
# 1969 - ജനുവരി 22 - നക്സലൈറ്റ് സംഘം കോട്ടയം ജില്ലയിലെ മോനിപ്പള്ളി ടെലഫോണ്‍ എക്സ്ചേഞ്ച് തീ വെച്ചു.
# 1969 - ജൂണ്‍ 16 - മലപ്പുറം ജില്ല നിലവില്‍ വന്നു.
# 1969 - ഒക്ടോബര്‍ 24 - രണ്ടാം ഇ.എം.എസ് മന്ത്രിസഭ (സപ്തമുന്നണി) രാജിവച്ചു.
# 1969 - നവംബര്‍ 1 - സി. അച്യുതമേനോന്‍ (സി.പി.എം) മന്ത്രിസഭ അധികാരമേറ്റു.
# 1969 - ഡിസംബര്‍ 17 - നക്സലൈറ്റ് സംഘം കുറ്റ്യാടിപോലീസ് സ്റേഷന്‍ ആക്രമിച്ചു.
# 1970 - ജനുവരി 1 - കേരള ഭൂപരിഷ്കരണ ഭോദഗതി നിയമം പ്രാബല്യത്തില്‍ വന്നു.  ഇതോടെ എല്ലാ തരത്തിലുള്ള ജന്മികുടിയാന്‍ ബന്ധങ്ങളും സംസ്ഥാനത്ത് അവസാനിച്ചു.
# 1970 - ഫെബ്രുവരി 9 - വയനാട്ടിലെ തിരുനെല്ലി തൃശിലേരി പ്രദേശങ്ങളില്‍ എം.വര്‍ഗീസിന്റെ നേതൃത്വത്തില്‍ നക്സലൈറ്റ് ആക്രമണം.  ജന്മിയായ വാസുദേവ അഡഗയേയും ചേക്കുവിനേയും കൊലപ്പെടുത്തി.
# 1970 - ഓഗസ്റ് 1 - കേരള നിയമസഭയിലേക്ക് തെരെഞ്ഞെടുപ്പ്.
# 1970 - സെപ്റ്റംബര്‍ 24 - സി.അച്യുതമേനോന്‍ മന്ത്രിസഭ അധികാരമേറ്റു.
# 1972 - ജനുവരി 25 - ഇടുക്കി ജില്ല നിലവില്‍ വന്നു
# 1972 - മേയ് 14 - കേരളത്തില്‍ ഭവനരഹിതരായ പാവപ്പെട്ടവര്‍ക്കുള്ള ലക്ഷം വീട് പദ്ധതി ആരംഭിച്ചു.
# 1974 - മേയ് 29 - ഇന്ത്യയിലെ ആദ്യത്തെ ആര്‍ച്ചു ഡാമായ ഇടുക്കി ഡാമിന്റെ പണി പൂര്‍ത്തിയായി
# 1975 - ഫെബ്രുവരി 13 - വേമ്പനാട് കായലിനെ തണ്ണിമുക്കം മണ്‍ചിറയുടെ നിര്‍മ്മാണം പൂര്‍ത്തിയായി.
# 1976 - ഫെബ്രുവരി 12 -കേരളത്തിലെ ഏറ്റവും വലിയ ജലവൈദ്യുതി പദ്ധതിയെ ഇടുക്കിയില്‍ നിന്നും വിദ്യുച്ഛക്തി ഉത്പാദനം ആരംഭിച്ചു.
# 1977 മാര്‍ച്ച് 19 - അഞ്ചാം കേരള നിയമസഭാ തെരഞ്ഞെടുപ്പ്.
# 1977 മാര്‍ച്ച് 25 - കെ കരുണാകന്‍ മുഖ്യമന്ത്രിയായി സ്ഥാനമേറ്റു.
# 1977 ഏപ്രില്‍ 25 - രാജന്‍ കേസിലെ ഹൈക്കോടതി വിധിയെത്തുടര്‍ന്ന് മുഖ്യമന്ത്രി കെ. കരുണാകരന്‍ രാജി വച്ചു.
# 1977 ഏപ്രില്‍ 27 - എ കെ ആന്റണി മുഖ്യമന്ത്രിയായി സ്ഥാനമേറ്റു.
# 1978 ഒക്ടോബര്‍ 27 - ചിക്മംഗ്ചൂര്‍ ഉപതെരഞ്ഞെടുപ്പില്‍ ഇന്ദിരാഗാന്ധിക്കു പിന്തുണ നല്‍കാനുള്ള കോണ്‍ഗ്രസ് ഹൈക്കമാന്റ് തീരുമാനത്തില്‍ പ്രതിഷേധിച്ച് മുഖ്യമന്ത്രി എ കെ ആന്റണി രാജി വച്ചു.
# ഒക്ടോബര്‍ 29 - കേരള മുഖ്യമന്ത്രിയായി പി കെ വാസുദേവന്‍ നായര്‍ സ്ഥാനമേറ്റു.
# 1979 ജൂലൈ 5 - കെ എം  മാണിയുടെയും പി ജെ ജോസഫിന്റെയും നേതൃത്വത്തില്‍ കേരള കോണ്‍ഗ്രസ് രണ്ടായി പിളര്‍ന്നു.
# 1979 സെപ്റ്റംബര്‍ 15 - കേരളത്തില്‍ പഞ്ചായത്ത് തെരെഞ്ഞെടുപ്പ്.
# 1979 ഒക്ടോബര്‍ 7 - ഇഷ്ടദാന ബില്ല് തര്‍ക്കത്തെ തുടര്‍ന്ന് പി കെ വാസുദേവന്‍ നായര്‍ മന്ത്രിസഭ രാജിവച്ചു.
# 1979 ഒക്ടോബര്‍ 9 - സി എച്ച് മുഹമ്മദ് കോയ (മുസ്ളീം ലീഗ്) മന്ത്രി സഭ സ്ഥാനമേറ്റു.
# 1980 ജനുവരി 21 - ആറാം കേരള നിയമസഭാ തെരഞ്ഞെടുപ്പ്
# 1980 ജനുവരി 25 - ഇ കെ നായനാര്‍ (സി പി എം) കേരള മുഖ്യമന്ത്രിയായി സ്ഥാനമേറ്റു.
# 1980 ജനുവരി 28 - കൊച്ചി കപ്പല്‍ നിര്‍മ്മാണ ശാലയില്‍ നിര്‍മ്മിച്ച ആദ്യകപ്പല്‍ റാണി പത്മിനി കടലിലിറക്കി.
# 1980 നവംബര്‍ 1 - വയനാട് ജില്ല രൂപീകൃതമായി.
1981 ഒക്ടോബര്‍ 20 - കേരളകോണ്‍ഗ്രസ് പാര്‍ട്ടികള്‍ പിന്തുണ പിന്‍വലിച്ചതിനാല്‍ ഇ.കെ നയനാരുടെ നേതൃത്വത്തിലുള്ള ഇടതു മന്ത്രി സഭ രാജി വച്ചു.
# 1981 ഡിസംബര്‍ 28 - കെ.കരുണാകരന്‍ മന്ത്രിസഭ സ്ഥാനമേറ്റു.
# 1982 മാര്‍ച്ച് 17 - കെ.കരുണാകരന്റെ നേതൃത്വത്തിലുള്ള യു.ഡി.എഫ് മന്ത്രിസഭ രാജിവച്ചു.
# 1982 മേയ് 19 - ഏഴാം കേരള നിയമസഭാതെരഞ്ഞെടുപ്പ് പറവൂര്‍ നിയോജക മണ്ഡലത്തിലെ 50 ബൂത്തുകളില്‍ ഇന്ത്യയില്‍ ആദ്യമായി വോട്ടിംഗ് യന്ത്രം ഉപയോഗിച്ച് തെരഞ്ഞെടുപ്പ് നടത്തി. 
# 1982 മേയ് 24 കെ.കുരണാകരന്‍ മന്ത്രിസഭ സ്ഥാനമേറ്റു.
# 1983 ഒക്ടോബര്‍ 26 - കേരളത്തിലെ നാലാമത്തെ സര്‍വ്വകലാശാല കോട്ടയത്ത് നിലവില്‍ വന്നു.
# 1983 നവംബര്‍ 5 - സൈലന്റ് വാലി പദ്ധതി ഉപേക്ഷിക്കാന്‍ കേരള സര്‍ക്കാര്‍ തീരുമാനിച്ചു.
# 1984 മേയ് 24 - കേരളത്തിലെ അവസാന ജില്ലയായ കാസര്‍കോഡ് രൂപീകൃതമായി.
# 1985 ജനുവരി 1 - ദൂരദര്‍ശന്‍ മലയാള പരിപാടികള്‍ സംപ്രേക്ഷണം ആരംഭിച്ചു.
# 1986 - പോപ്പ് ജോണ്‍ പോള്‍ രണ്ടാമന്‍ കേരളം സന്ദര്‍ശിച്ചു.
# 1987 മാര്‍ച്ച് 26 - ഇ.കെ.നയനാരുടെ നേതൃത്വത്തിലുള്ള എല്‍.ഡി.എഫ്. മന്ത്രിസഭ അധികാരമേറ്റു.
# 1988 - കോഴിക്കോട്(കരിപ്പൂര്‍) വിമാനത്താവളത്തില്‍ ആദ്യത്തെ വിമാനമിറങ്ങി.
# 1988 - ക്രിസ്ത്യന്‍ വനിതകള്‍ക്ക് പിതൃസ്വത്തില്‍  തുല്യ അവകാശമുണ്ടെന്ന് സുപ്രീം കോടതി വിധിച്ചു.
# 1988 ജൂലൈ 8 - പെരുമണ്‍ ദുരന്തം. കൊല്ലം ജില്ലയിലെ പെരുമണില്‍ വച്ച് ബാംഗ്ളൂര്‍ - തിരുവനന്തപുരം ഐലന്റ് എക്സ്പ്രസ് തീവണ്ടി അഷ്ടമുടി കായലിലേക്ക് മറിഞ്ഞ് 107 പേര്‍ മരിച്ചു.
# 1989 ജനുവരി 16 - പ്രശസ്ത ചലച്ചിത്ര നടന്‍ പ്രേംനസീര്‍ അന്തരിച്ചു.
# 1989 മാര്‍ച്ച് 11 - കാറ്റില്‍ നിന്നും വൈദ്യുതി ഉത്പാദിപ്പിക്കുന്ന കേരള ത്തിലെ ആദ്യത്തെ പദ്ധതി പാലക്കാട് കോട്ടമലയില്‍ ഉദ്ഘാടനം ചെയ്തു.
# 1989 ജൂണ്‍ 25 - കോട്ടയം ഇന്ത്യയിലെ സമ്പൂര്‍ണ സാക്ഷരത നേടുന്ന ആദ്യത്തെ പട്ടണമായി.
# 1989 ഒക്ടോബര്‍ 5 - ഇന്ത്യയില്‍ സുപ്രീംകോടതിയിലെ ആദ്യത്തെ വനിതാജഡ്ജിയായി മലയാളിയായ എം.ഫാത്തിമബീവി നിയമിതയായി.
# 1990 ഫെബ്രുവരി 4 - ഇന്ത്യയിലെ ആദ്യത്തെ സമ്പൂര്‍ണ സാക്ഷരതാ ജില്ലയായി എറണാകുളം മാറി.
# 1990 ഫെബ്രുവരി 9 - കേരളത്തിലെ ജില്ലകളുടേയും താലൂക്കുകളുടേയും പേരില്‍ നിന്ന് ഇംഗ്ളീഷ് ഉച്ചാരണ രീതി മാറ്റി പൂര്‍ണ്ണ മലയാള പേരുകള്‍ സ്വീകരിച്ചുകൊണ്ട് ഔദ്യോഗിക ഉത്തരവ് പുറപ്പെടുവിച്ചു.
# 1990 മാര്‍ച്ച് 29 - കേരളത്തിന്റെ ഔദ്യോഗിക പുഷ്പമായി കണിക്കൊന്നയെ പ്രഖ്യാപിച്ചു.
# 1990 ഒക്ടോബര്‍ 31 - കേരളത്തിലെ ആദ്യത്തെ വനിതാ ചീഫ് സെക്രട്ടറിയായി പത്മാ രാമചന്ദ്രന്‍ നിയമിതയായി.
# 1991 ജനുവരി 1 - തിരുവനന്തപുരം വിമാനത്താവളം അന്താരാഷ്ട്ര വിമാനത്താവളമായി പ്രഖ്യാപിച്ചു.
# 1991 ജനുവരി 29 - കേരളത്തില്‍ ആദ്യമായി ജില്ലാ കൌണ്‍സില്‍ തെരെഞ്ഞെടുപ്പ് നടന്നു.
# 1991 ഏപ്രില്‍ 18 - ഇന്ത്യയിലെ ആദ്യത്തെ സമ്പൂര്‍ണ സാക്ഷരതാ സംസ്ഥാനമായി കേരളം മാറി.
# 1991 ജൂണ്‍ 12 - കേരളത്തില്‍ നിയമസഭാ ലോകസഭാ തിരഞ്ഞെടുപ്പ്.
# 1991 മേയ് 24 - കേരളത്തില്‍ കെ.കരുണാകരന്റെ നേതൃത്വത്തില്‍ യു.ഡി.എഫ്. സര്‍ക്കാര്‍ അധികാരമേറ്റു.
# 1991 ജൂലൈ 19 - അവസാനത്തെ തിരുവിതാംകൂര്‍ മഹാരാജാവ് ശ്രീ.ചിത്തിര തിരുനാള്‍ ബാലരാമവര്‍മ നാടുനീങ്ങി.
# 1991 ജനുവരി 29 - കേരളത്തില്‍ ആദ്യമായി ജില്ലാ കൌണ്‍സില്‍ തെരെഞ്ഞെടുപ്പ് നടന്നു.
# 1991 ഏപ്രില്‍ 18 - ഇന്ത്യയിലെ ആദ്യത്തെ സമ്പൂര്‍ണ സാക്ഷരതാ സംസ്ഥാനമായി കേരളം മാറി.
# 1991 ജൂണ്‍ 12 - കേരളത്തില്‍ നിയമസഭാ ലോകസഭാ തിരഞ്ഞെടുപ്പ്.
# 1991 മേയ് 24 - കേരളത്തില്‍ കെ.കരുണാകരന്റെ നേതൃത്വത്തില്‍ യു.ഡി.എഫ്. സര്‍ക്കാര്‍ അധികാരമേറ്റു.
# 1991 ജൂലൈ 19 - അവസാനത്തെ തിരുവിതാംകൂര്‍ മഹാരാജാവ് ശ്രീ.ചിത്തിര തിരുനാള്‍ ബാലരാമവര്‍മ നാടുനീങ്ങി.
# 1991 ഓഗസ്റ് 16 - മുന്‍ മുഖ്യമന്ത്രി സി.അച്യുതമേനോന്‍ അന്തരിച്ചു.
# 1992 ഏപ്രില്‍ 3 - പ്രശസ്ത ഗായകന്‍ കെ.ജെ.യേശുദാസിനെ സംസ്ഥാനത്തിന്റെ ആജീവ ആസ്ഥാന ഗായകനായി നിയമിച്ചു കൊണ്ട് സര്‍ക്കാര്‍ ഉത്തരവിറക്കി.
# 1992 ഏപ്രില്‍ 15 - മലയാളത്തിലെ ആദ്യത്തെ സ്വകാര്യ ചാനലായ ഏഷ്യാനെറ്റിന്റെ പരീക്ഷണ സംപ്രേക്ഷണം ഉദ്ഘാടനം ചെയ്തു.
# 1992 ജൂലൈ 20 - പൂന്തുറ കലാപം, 5 മരണം.
# 1992 ഓഗസ്റ് 19 - കെ.ആര്‍.നാരായണനെ ഉപരാഷ്ട്രപതിയായി തെരെഞ്ഞെടുത്തു.  ഈ പദവിയിലെത്തുന്ന ആദ്യത്തെ മലയാളി.
# 1993 ഓഗസ്റ് 4 - ചിന്മയാ മിഷന്‍ സ്ഥാപകന്‍ സ്വാമി ചിന്മയാനന്ദന്‍ അന്തരിച്ചു.
# 1994 ജൂലൈ 5 - വൈക്കം മുഹമ്മദ് ബഷീര്‍ അന്തരിച്ചു.
# 1995 മാര്‍ച്ച് 16 - ഐ.എസ്.ആര്‍.ഒ ചാരക്കേസ് വിവാദത്തെ തുടര്‍ന്ന് മുഖ്യമന്ത്രി കെ.കരുണാകരന്‍ രാജിവച്ചു.
# 1995 മാര്‍ച്ച് 22 - എ.കെ.ആന്റണിയുടെ നേതൃത്വത്തില്‍ യു.ഡി.എഫ് സര്‍ക്കാര്‍ അധികാരമേറ്റു.
# 1996 മാര്‍ച്ച് 15 - സംസ്ഥാന വനിതാ കമ്മീഷന്‍ രൂപീകരിച്ചു.
# 1996 ഏപ്രില്‍ 22 - പത്താം കേരള നിയമസഭാ തിരഞ്ഞെടുപ്പ്.
# 1996 മേയ് 20 - ഇ.കെ.നായനാര്‍ മന്ത്രിസഭ സ്ഥാനമേറ്റു.
# 1997 ജനുവരി 23 - കേരളത്തിലെ ആദ്യത്തെ ടെസ്റ്യൂബ് ശിശുക്കള്‍ കൊച്ചിയിലെ വിജയ ക്ളിനിക്കില്‍ പിറന്നു.
# 1997 ഒക്ടോബര്‍ 15 - മലയാളിയായ ഇംഗ്ളീഷ് എഴുത്തുകാരി അരുന്ധതി റോയിയുടെ ഗോഡ് ഓഫ് സ്മാള്‍ തിങ്സ് എന്ന പുസ്തകത്തിന് ബുക്കര്‍ പുരസ്കാരം ലഭിച്ചു.
# 1997 - കെ.ആര്‍.നാരായണന്‍ രാഷ്ട്രപതിയായി.
# 1998 - ഇ.എം.എസ് അന്തരിച്ചു.
# 1999 ജനുവരി 14  - ശബരിമലയില്‍ തിക്കിലും തിരക്കിലും പെട്ട് 51 തീര്‍ത്ഥാടകര്‍ മരിച്ചു.
# 1999 ജനുവരി 17 - കായംകുളം താപനിലയം രാഷ്ട്രത്തിന് സമര്‍പ്പിച്ചു.
# 1999 മേയ് 25 - നെടുമ്പാശ്ശേരി രാജ്യാന്തര വിമാനത്താവളം രാഷ്ട്രത്തിനു സമര്‍പ്പിച്ചു.
# 2000 ഡിസംബര്‍ 12 - ഇരുപത് വര്‍ഷത്തിനിടയില്‍ കേരളത്തിലെ ഏറ്റവും വലിയ ഭൂചലനം അനുഭവപ്പെട്ടു.  ഇടുക്കി ജില്ലയിലെ പൈനാവ് കേന്ദ്രീകരിച്ചുണ്ടായ ഭൂചലനം റിക്ടര്‍ സ്കെയിലില്‍ 5 തീവ്രത രേഖപ്പെടുത്തി.
# 2001 മേയ് 10 - പതിനൊന്നാം കേരള നിയമസഭാ തിരഞ്ഞെടുപ്പ്.
# 2001 മേയ് 17 - എ.കെ.ആന്റണിയുടെ നേതൃത്വത്തിലുള്ള യു.ഡി.എഫ് മന്ത്രിസഭ അധികാരമേറ്റു.
# 2001 ജൂണ്‍ 22 - മംഗലാപുരം- ചെന്നൈ മെയില്‍ ട്രെയിന്‍ കടലുണ്ടിപുഴയിലേക്ക് മറിഞ്ഞ് 57 പേര്‍ മരിച്ചു.
# 2001 - കൂടിയാട്ടത്തിന് യുനസ്കോയുടെ അംഗീകാരം.
# 2002 ജനുവരി 3 - കോഴിക്കോട് മാറാട് ബീച്ചില്‍ വര്‍ഗീയ സംഘര്‍ഷം. അഞ്ചുപേര്‍ മരിച്ചു.
# 2002 ജൂലൈ 27 - കുമരകത്ത് ബോട്ടുമുങ്ങി 29 പേര്‍ മരിച്ചു.
# 2003 ജനുവരി 18 - സംസ്ഥാന സര്‍ക്കാരിന്റെ ആഗോള നിക്ഷേപ സംഗമം (ജിം) കൊച്ചിയില്‍ പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്തു.
# 2003 ഫെബ്രുവരി 19 - മുത്തങ്ങ സംഭവം.  മുത്തങ്ങയില്‍ വനം കൈയ്യേറിയ ആദിവാസികളെ ഒഴിപ്പിക്കാനായി പോലീസ് നടത്തിയ ബലപ്രയോഗത്തില്‍ ഒരു പോലീസുകാരനും ഒരു ആദിവാസിയും മരിച്ചു.
# 2003 മേയ് 13 - കേരളത്തിലെ ആദ്യത്തെ ഹൃദയം മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയ വിജയകരമായി നടന്നു.
# 2004 ഓഗസ്റ് 31 - കേരള മുഖ്യമന്ത്രിയായി ഉമ്മന്‍ ചാണ്ടി സത്യപ്രതിജ്ഞ ചെയ്തു.
# 2004 നവംബര്‍ 8 - കേരളത്തിലെ ആദ്യത്തെ വനിതാ വൈസ് ചാന്‍സലറായി ഡോ.ജാന്‍സി ജെയിംസ് നിയമിതയായി.
# 2005 ഫെബ്രുവരി 16 - വല്ലാര്‍പാടം രാജ്യാന്തര കണ്ടെയ്നര്‍ ട്രാന്‍ഷിപ്പ്മെന്റ് ടെര്‍മിനലിന്റെ ശിലാസ്ഥാപനം നിര്‍വഹിച്ചു.
# 2006 ഏപ്രില്‍ 22 - പന്ത്രണ്ടാം കേരള നിയമസഭാ തെരെഞ്ഞെടുപ്പ്.
# 2006 മെയ് 18 - സി.പി.എം നേതാവ് വി.എസ്.അച്യുതാനാന്ദന്റെ നേതൃത്വത്തിലുള്ള എല്‍.ഡി.എഫ് സര്‍ക്കാര്‍ അധികാരത്തിലെത്തി.



1 comment:

  1. Please edit some repeats are there also Achutha menon was CPI chief minister

    ReplyDelete