Tuesday, 1 May 2012

കേരളം: കലയും സംസ്കാരവും


പ്രധാന കലകള്‍

കഥകളി

 •  കേരളത്തിലെ ഏറ്റവും പ്രസിദ്ധമായ കലാരൂപം
 •  കൊട്ടാരക്കര തമ്പുരാന്റെ രാമനാട്ടമാണ് ആദ്യത്തെ ആട്ടക്കഥ
 • കേരള കലാമണ്ഡലം സ്ഥാപിക്കപ്പെട്ടത് 1930 ല്‍
 • ആസ്ഥാനം തൃശ്ശൂര്‍ ജില്ലയിലെ ചെറുതുരുത്തി കൂടിയാട്ടം  
  • സംസ്കൃത നാടകങ്ങളും കേരളത്തിലെ പ്രാചീന അഭിനയ രീതികളും ചേര്‍ന്ന ദൃശ്യകലയാണ് കൂടിയാട്ട
  • കൂടിയാട്ടത്തിന്റെ കുലപതിയായി അറിയപ്പെടുന്നത് അമ്മന്നൂര്‍ മാധവ ചാക്യാരാണ്.
  •  യുനസ്കോ അംഗീകരിച്ചിട്ടുള്ള രണ്ടു കലാരൂപങ്ങളാണ് കഥകളിയും കൂടിയാട്ടവും  തെയ്യം  
   • ഉത്തര കേരളത്തിലെ അനുഷ്ഠാന നൃത്തകല. ചാക്യാര്‍കൂത്ത്  


   • എല്ലാ കഥാപാത്രങ്ങളേയും അനുരൂപമായ ആംഗ്യങ്ങളിലൂടെ അഭിനയിപ്പിച്ചവതരിപ്പിക്കുന്ന ഏകാംഗാഭിനയം.  
    തുള്ളല്‍
    • തുള്ളലിന്റെ ഉപജ്ഞാതാവ് - കുഞ്ചന്‍ നമ്പ്യാര്
    • ഓട്ടന്‍ തുള്ളല്‍, ശീതങ്കന്‍ തുള്ളല്‍, പറയന്‍ തുള്ളല്‍ എന്നിങ്ങനെ മൂന്ന് രീതിയില്‍ തുള്ളല്‍ ഉണ്ട്. നാടന്‍കലാരൂപങ്ങള്‍ 

    • തിരുവിതാംകൂര്‍ പ്രദേശത്ത് കുറവരുടെ ഇടയില്‍ പ്രസിദ്ധമായ കലാരൂപ മാണ് കാക്കാരിശിക്കളി.
    • കേരളത്തിലെ ക്രിസ്ത്യാനികളുടെ ഇടയില്‍ പ്രചാരമുള്ള കലാരൂപമാണ് മാര്‍ഗ്ഗം കളി.
    • കേരളത്തിലെ മീസ്ളീംങ്ങള്‍ക്കിടയിലുള്ള പ്രചാരമുള്ള കലാരൂപമാണ് ഒപ്പന.
     സാഹിത്യം

    # മലയാള ഭാഷയുടെ പിതാവ് - എഴുത്തച്ഛന്‍


    # മലയാളത്തിലെ ആദ്യനോവലായ കുന്ദലതയുടെ കര്‍ത്താവ് - അപ്പു നെടുങ്ങാടി


    # പ്രാചീന കവിത്രയങ്ങള്‍ - തുഞ്ചത്ത് എഴുത്തച്ഛന്‍, കുഞ്ചന്‍ നമ്പ്യാര്‍, ചെറുശ്ശേരി.


    # ആധുനിത കവിത്രയങ്ങള്‍ - ഉള്ളൂര്‍ എസ് പരമേശ്വര അയ്യര്‍, വള്ളത്തോള്‍ നാരായണ മേനോന്‍, കുമാരനാശാന്‍.


    # ഭക്തകവി എന്നറിയപ്പെടുന്ന പ്രാചീന കവി - പൂന്താനം


    # ആദ്യ ജ്ഞാനപീഠം നേടിയ കവി - ജി ശങ്കരക്കുറുപ്പ് (1965)


    # കേരള സാഹിത്യ അക്കാദമിയുടെ ആദ്യ പ്രസിഡന്റ് - സര്‍ദാര്‍ കെ എം പണിക്കര്‍


    # മലയാളത്തിലെ ഓര്‍ഫ്യൂസ് - ചങ്ങമ്പുഴ കൃഷ്ണ പിള്ള


    # മലയാള ഭാഷയ്ക്ക് ആദ്യ വ്യാകരണം രചിച്ചത് - ഹെര്‍മന്‍ ഗുണ്ടര്‍ട്ട്


    # കേരള സര്‍ക്കാര്‍ ഔദ്യോഗിക ഭാഷാ നിയമം പാസ്സാക്കിയത് - 1969


    സിനിമ

    # ആദ്യ മലയാള ചിത്രം - വിഗത കുമാരന്‍ (1928)


    # മലയാളത്തിലെ ആദ്യ ശബ്ദ ചിത്രം - ബാലന്‍ (1938)


    # മലയാളത്തിലെ ആദ്യ കളര്‍ ചിത്രം - കണ്ടം വച്ച കോട്ട് (1961)


    # മലയാള സിനിമയുടെ പിതാവ് - ജെ സി ഡാനിയേല്‍


    # കേരള സ്റേറ്റ് ഫിലിം ഡെവലപ്പ്മെന്റ് കോര്‍പ്പറേഷന്‍ നിലവില്‍ വന്നത് - 1975


    # കേരളത്തിലെ ആദ്യ സിനിമാ സ്റുഡിയോ - ഉദയ സ്റുഡിയോ (ആലപ്പുഴ)


    # രാഷ്ട്രപതിയുടെ വെള്ളിമെഡല്‍ നേടി ദേശീയാംഗീകാരം ലഭിച്ച ആദ്യ മലയാള ചിത്രം - നീലക്കുയില്‍ (1954)


    # രാഷ്ട്രപതിയുടെ സ്വര്‍ണ്ണമെഡല്‍ നേടിയ ആദ്യമലയാള ചിത്രം - ചെമ്മീന്‍ (1965)


    # മലയാളത്തിലെ ആദ്യ സിനിമാസ്കോപ്പ് ചിത്രം - തച്ചോളി അമ്പു (1978)


    # മലയാളത്തിലെ ആദ്യത്തെ 70 എം എം ചിത്രം - പടയോട്ടം (1982)


    # മലയാളത്തിലെ ആദ്യത്തെ ഡോള്‍ബി സ്റീരിയോ ചിത്രം - കാലാപാനി


    # മലയാളത്തിലെ ആദ്യത്തെ ത്രീ-ഡി ചിത്രം - മൈ ഡിയര്‍ കുട്ടിച്ചാത്തന്‍


    # മികച്ച നടനുള്ള ദേശീയ അവാര്‍ഡ് നേടിയ ആദ്യ മലയാള നടന്‍ - പി ജെ ആന്റണി (ചിത്രം - നിര്‍മ്മാല്യം)


    # മലയാളത്തിലെ ആദ്യത്തെ ബോക്സ് ഓഫീസ് ഹിറ്റ് ചിത്രം - ജീവിതനൌക


    # മലയാളത്തിലെ ആദ്യത്തെ റിയലിസ്റിക് ചിത്രം - ന്യൂസ് പേപ്പര്‍ ബോയ്

No comments:

Post a Comment