Saturday, 5 May 2012

പോയ ദിനങ്ങള്‍ 2012 ജനുവരി 1-30


2012 ജനുവരി 1:
  • സുവര്‍ണ ക്ഷേത്രത്തിലെത്തിയ പ്രധാനമന്ത്രി മന്‍മോഹന്‍ സിങ്ങിനെയും ഭാര്യ ഗുര്‍ചരണ്‍ കൗറിനെയും അണ്ണാ ഹസാരെ അനുകൂലികള്‍ കരിങ്കൊടി കാണിച്ചു.
  • ആഫ്രിക്കന്‍ രാജ്യമായ നൈജീരിയയില്‍  ക്രമസമാധാന പ്രശ്നം സങ്കീര്‍ണമായതിനെ തുടര്‍ന്ന് പ്രസിഡന്‍റ് ഗുഡ്ലക് ജൊനാഥന്‍ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു.
  • സംസ്ഥാന സബ്ജൂനിയര്‍ ഫുട്ബാള്‍ ( അണ്ടര്‍ 14)  ടൂര്‍ണമെന്‍റില്‍  മലപ്പുറം ജേതാക്കളായി.
ജനുവരി 2:
  • ഹോര്‍മൂസ് കടലിടുക്കിന് സമീപം ഇറാന്‍ ക്രൂസ് മിസൈലുകള്‍ വിജയകരമായി പരീക്ഷിച്ചു.
  • ഫിജിയില്‍ രണ്ടു വര്‍ഷമായി നിലനില്‍ക്കുന്ന അടിയന്തരാവസ്ഥ സൈനിക മേധാവി വൊറീഖി ബൈനിമരാമ പിന്‍വലിച്ചു.
ജനുവരി 3:
  • മുല്ലപെരിയാര്‍ ജലനിരപ്പ് 120 അടിയാക്കി കുറക്കണമെന്ന കേരളത്തിന്‍െറ  ആവശ്യം സുപ്രീംകോടതി നിയോഗിച്ച ഉന്നതാധികാര സമിതി തള്ളി.
  • പി.ഡി.പി ചെയര്‍മാന്‍ അബ്ദുന്നാസിര്‍ മഅ്ദനിയുടെ ജാമ്യാപേക്ഷ ജസ്റ്റിസുമാരായ സദാശിവവും ചെലമേശ്വറും അടങ്ങുന്ന സുപ്രീംകോടതി ബെഞ്ച്  തള്ളി.
  • ഫലസ്തീന്‍_ഇസ്റായീല്‍ ചര്‍ച്ച ജോര്‍ഡാന്‍ തലസ്ഥാനമായ അമ്മാനില്‍ തുടങ്ങി.
  • 2011 ലെ എസ്.എല്‍.പുരം സദാനന്ദന്‍ പുരസ്കാരത്തിന് എം.എസ്. വാര്യരെ തെരഞ്ഞെടുത്തു.
  • സൈന്യത്തിന്‍െറ  ഭീഷണിയില്‍ പ്രതിഷേധിച്ച് മണിപ്പൂരില്‍ പത്രങ്ങള്‍ ഒഴിഞ്ഞ എഡിറ്റോറിയലുകളുമായി പുറത്തിറങ്ങി.
ജനുവരി4:
  • വിദേശ രാജ്യങ്ങളിലെ തുച്ഛവരുമാനക്കാരായ അവിദഗ്ധ തൊഴിലാളികള്‍ക്കു  പെന്‍ഷന്‍ ലൈഫ് ഇന്‍ഷുറന്‍സ് ഫണ്ട് ആരംഭിക്കാന്‍ കേന്ദ്രം തീരുമാനിച്ചു.
  • പാമോലിന്‍ കേസില്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ പങ്ക് അന്വേഷിക്കാന്‍ പ്രത്യേക അന്വേഷണ സംഘത്തിന് രൂപം നല്‍കണമെന്നാവശ്യപ്പെട്ട് അല്‍ഫോണ്‍സ് കണ്ണന്താനം സമര്‍പ്പിച്ച ഹരജി സുപ്രീംകോടതി തള്ളി.
  • സംസ്ഥാനത്തെ പ്രൈമറി സ്കൂള്‍ പ്രധാനാധ്യാപകരെ ക്ളാസ് ചുമതലയില്‍നിന്നൊഴിവാക്കി സര്‍ക്കാര്‍ ഉത്തരവിറക്കി.
  • ബീമാപള്ളിയില്‍ ആറ് പേരുടെ മരണത്തിനിടയാക്കിയ പൊലീസ് വെടിവെപ്പില്‍ പൊലീസിനും ജില്ലാ ഭരണകൂടത്തിനും ഗുരുതരവീഴ്ച സംഭവിച്ചതായി സംഭവം അന്വേഷിച്ച ജില്ലാജഡ്ജി കെ. രാമകൃഷ്ണന്‍ കമീഷന്‍ കണ്ടെത്തി.
ജനുവരി 5:
  • ശ്രീപത്മനാഭ സ്വാമി ക്ഷേത്ര വിദഗ്ധ സമിതിയുടെ തലപ്പത്തുനിന്ന് ഡോ. സി.വി ആനന്ദബോസിനെ മാറ്റണമെന്ന  ആവശ്യം സുപ്രീം കോടതി അംഗീകരിച്ചു.
  • ഡി.ജി.പി വേണുഗോപാല്‍ കെ. നായരെ വിജിലന്‍സ് ഡയറക്ടറായും എ.ഡി.ജി.പിയായ ടി.പി. സെന്‍കുമാറിനെ ഇന്‍റലിജന്‍സ് മേധാവിയായും നിയമിച്ചു.
ജനുവരി 6:
  • സീറോ മലബാര്‍ സഭ മേജര്‍ ആര്‍ച്ച്ബിഷപ് മാര്‍ ജോര്‍ജ് ആലഞ്ചേരിയെ ബെനഡിക്ട് പതിനാറാമന്‍ മാര്‍പാപ്പ കര്‍ദിനാളായി ഉയര്‍ത്തി.
  • കോളിളക്കം സൃഷ്ടിച്ച നോയിഡ ആരുഷി വധക്കേസില്‍ മാതാപിതാക്കള്‍ക്കെതിരായ കീഴ്ക്കോടതി നടപടികള്‍ തുടരാമെന്ന് സുപ്രീംകോടതി വിധിച്ചു.
ജനുവരി 7:
  • വിവാദ വിദേശയാത്ര നടത്തിയ ഐ.ജി ടോമിന്‍ തച്ചങ്കരിക്കെതിരെ ഉടന്‍ നടപടി കൈക്കൊള്ളണമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയം ശിപാര്‍ശ ചെയ്തു.
  • പാമോലിന്‍ കേസില്‍  ഉമ്മന്‍ചാണ്ടി കുറ്റക്കാരനല്ളെന്ന് വിജിലന്‍സ് വകുപ്പ് തൃശൂര്‍ വിജിലന്‍സ് കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കി.
  • 1993ലെ ടെലികോം കുംഭകോണത്തില്‍ മൂന്നു വര്‍ഷം തടവിന് ശിക്ഷിക്കപ്പെട്ട മുന്‍ കേന്ദ്ര മന്ത്രി സുഖ്റാമിനെ പട്യാല ഹൗസ് കോടതിയില്‍  കീഴടങ്ങിയതിനെ തുടര്‍ന്ന് ജയിലിലടച്ചു.
  • ഇന്ത്യന്‍ കോസ്റ്റ് ഗാര്‍ഡിന്‍െറ ഡയറക്ടര്‍ ജനറലായി വൈസ് അഡ്മിറല്‍ എം.പി. മുരളീധരന്‍ ചുമതലയേറ്റു.
ജനുവരി 8:
  • കേന്ദ്ര സര്‍ക്കാറിന്‍െറ  ‘പ്രവാസി ഭാരത് സമ്മാന്‍’ പുരസ്കാരം മലയാളികളായ ബഹ്റൈനിലെ പൊതുപ്രവര്‍ത്തകന്‍ പി.വി. രാധാകൃഷ്ണപിള്ള, ആഫ്രിക്കന്‍ രാജ്യമായ മൊസാംബിക്കിലെ  വ്യവസായി ജോസ് പനയാങ്കന്‍ എന്നിവര്‍ക്ക് ലഭിച്ചു.
ജനുവരി 9:
  •  അര്‍ജന്‍റീന ഫുട്ബോള്‍താരം ലയണല്‍ മെസ്സി തുടര്‍ച്ചയായ മൂന്നാം തവണയും മികച്ച താരത്തിനുള്ള ഫിഫ ബാലണ്‍ ഡി ഓര്‍ പുരസ്കാരത്തിനര്‍ഹനായി.
  • പ്രകൃതി വിരുദ്ധ ലൈംഗിക കേസില്‍ ജയിലിലായിരുന്ന മലേഷ്യന്‍ പ്രതിപക്ഷ നേതാവ് അന്‍വര്‍ ഇബ്രാഹീമിനെ കോടതി കുറ്റവിമുക്തനാക്കി.
  • ഗുരുവായൂരപ്പന്‍ ട്രസ്റ്റിന്‍െറ 2011 ലെ ഓടക്കുഴല്‍ അവാര്‍ഡ് സുഭാഷ് ചന്ദ്രന്‍ രചിച്ച ‘മനുഷ്യന് ഒരു ആമുഖം’ എന്ന നോവലിന് ലഭിച്ചു.
ജനുവരി 10:
  • കേരള ഹൈകോടതിയില്‍ പുതിയ ജഡ്ജിമാരായി  ജില്ലാ ജഡ്ജിമാരായ എ.വി. രാമകൃഷ്ണപിള്ളയും ബാബു മാത്യു പി. ജോസഫും നിയമിതരായി രാഷ്ട്രപതി വിജ്ഞാപനം പുറപ്പെടുവിച്ചു.
  • ഇന്ത്യയുടെ ഫുട്ബോര്‍ ഇതിഹാസം ബെയ്ച്ച്യൂങ് ബൂട്ടിയ രാജ്യാന്തര ഫുട്ബോളില്‍നിന്നും വിരമിച്ചു.
ജനുവരി 11
  • ബന്ധുവിന് വഴിവിട്ട് സര്‍ക്കാര്‍ ഭൂമി അനുവദിച്ചകേസില്‍ പ്രതിപക്ഷനേതാവ് വി.എസ്. അച്യുതാനന്ദനെ ഒന്നാം പ്രതിയാക്കി കേസെടുക്കണമെന്ന് വിജിലന്‍സ് ശിപാര്‍ശ ചെയ്തു.
  • പാലക്കാട് നടന്ന സംസ്ഥാന സ്കൂള്‍ ശാസ്ത്രമേളയില്‍ 130 പോയന്‍റ് വീതം നേടി കണ്ണൂര്‍, കോഴിക്കോട് ജില്ലകള്‍ ഓവറോള്‍ ചാമ്പ്യന്മാരായി.
  • ഐ.ജി ടോമിന്‍ തച്ചങ്കരിയെ അനുമതി കൂടാതെ വിദേശയാത്ര നടത്തിയ കേസില്‍  അന്വേഷണവിധേയമായി വീണ്ടും സസ്പെന്‍ഡ് ചെയ്തു.
  • 60ാമത് ദേശീയ സീനിയര്‍ വോളിബാള്‍  ചാമ്പ്യന്‍ഷിപ്പില്‍ പുരുഷ വിഭാഗം കിരീടം കേരള ടീമിന്.
ജനുവരി 12
  • കൊച്ചി മെട്രോ നിര്‍മാണച്ചുമതല ഇ. ശ്രീധരന്‍െറ മേല്‍നോട്ടത്തില്‍ ദല്‍ഹി മെട്രോ റെയില്‍ കോര്‍പറേഷനെ ഏല്‍പിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ തീരുമാനിച്ചു.
  • നാഷനല്‍ ഫൗണ്ടേഷന്‍ ഫോര്‍ ഇന്ത്യ ഏര്‍പ്പെടുത്തിയ  17ാമത് നാഷനല്‍ മീഡിയ ഫെലോഷിപ്പിന് ‘മാധ്യമം’ റിപ്പോര്‍ട്ടര്‍  ജിഷ എലിസബത്ത് അര്‍ഹയായി.
  • പ്രേംനസീര്‍ ഫൗണ്ടേഷന്‍െറ ഈ വര്‍ഷത്തെ  അവാര്‍ഡ് ചലച്ചിത്ര സംവിധായകന്‍ ഹരിഹരന് ലഭിച്ചു.
ജനുവരി 13
  • പ്രതിപക്ഷനേതാവ് വി.എസ്. അച്യുതാനന്ദന്‍ ഭൂമിദാന കേസില്‍ ആരോപിതനായതിന്‍െറ പേരില്‍ രാജിക്കൊരുങ്ങി.
  • കെ.സി.എ ട്രോഫി അണ്ടര്‍ 14 ഇന്‍റര്‍ സ്റ്റേറ്റ് സൗത് സോണ്‍ ത്രിദിന ക്രിക്കറ്റില്‍ കേരളത്തിന് കിരീടം.
  • ജനുവരി 14
  • ഫ്രാന്‍സ്, ഇറ്റലി,ഓസ്ട്രിയ, മാള്‍ട്ട, സ്ലോവാക്യ,സൈപ്രസ്, ഇറ്റലി, പോര്‍ചുഗല്‍, സ്പെയിന്‍ എന്നീ ഒമ്പത് യൂറോസോണ്‍ രാജ്യങ്ങളുടെ കട സുരക്ഷാ റേറ്റിങ് അന്താരാഷ്ട്ര നിലവാര നിര്‍ണയ ഏജന്‍സിയായ ‘സ്റ്റാന്‍ഡേഡ് ആന്‍ഡ് പുവര്‍’താഴ്ത്തി.
ജനുവരി 15
  • മുല്ലപ്പെരിയാര്‍ അണക്കെട്ട് സുരക്ഷിതമാണെന്ന് കേന്ദ്ര ശാസ്ത്ര-സാങ്കേതിക സഹമന്ത്രി അശ്വനി കുമാറിന്‍െറ  പ്രസ്താവന.
  • സിറിയയില്‍ പ്രക്ഷോഭം ആരംഭിച്ചതിനു ശേഷം ശിക്ഷിക്കപ്പെട്ട 14,000 തടവുകാര്‍ക്ക് പൊതുമാപ്പ് നല്‍കാന്‍  പ്രസിഡന്‍റ് ബശ്ശാര്‍ അല്‍ അസദ്  ഉത്തരവിട്ടു.
  • 2011ലെ പ്രേംജി പുരസ്കാരം കവി അക്കിത്തം അച്യുതന്‍ നമ്പൂതിരിക്ക് .
ജനുവരി 16
  • ഇന്ത്യന്‍ കരസേനാ മേധാവി ജനറല്‍ വി.കെ. സിങ് ജനനതീയതിയെക്കുറിച്ചുള്ള അദ്ദേഹത്തിന്‍െറ അവകാശം നിഷേധിച്ചു എന്നാരോപിച്ച് കേന്ദ്രസര്‍ക്കാറിനെതിരെ സുപ്രീംകോടതിയില്‍ പരാതി നല്‍കി.
  • ഭാഷാപത്രങ്ങളില്‍ വന്ന മികച്ച റിപ്പോര്‍ട്ടിനുള്ള രാംനാഥ് ഗോയങ്ക അവാര്‍ഡ് മാധ്യമം കോഴിക്കോട് യൂനിറ്റിലെ സബ് എഡിറ്റര്‍ വി.പി. റജീനക്കും മികച്ച പത്രപ്രവര്‍ത്തകനുള്ള അവാര്‍ഡ് ‘പയനിയര്‍’ ലേഖകന്‍ ജെ. ഗോപീകൃഷ്ണനും  മികച്ച രാഷ്ട്രീയ റിപ്പോര്‍ട്ടിങ്ങിനുള്ള അവാര്‍ഡ് മലയാള മനോരമയിലെ സുജിത്ത് നായര്‍ക്കും ലഭിച്ചു.
  • ഈ വര്‍ഷത്തെ മികച്ച നടനുള്ള ഗോള്‍ഡന്‍ ഗ്ളോബ് പുരസ്കാരം  ജോര്‍ജ് ക്ളൂണിയും, മികച്ച നടിയായി ‘അയണ്‍ലേഡി’യില്‍ മുന്‍ ബ്രിട്ടീഷ് പ്രധാനമന്ത്രി മാര്‍ഗരറ്റ് താച്ചറുടെ വേഷം  അവതരിപ്പിച്ച മെറില്‍ സ്ട്രീവും മികച്ച ചലച്ചിത്രത്തിനുമുള്ള അവാര്‍ഡ് ‘ദ ഡെവന്‍റന്‍സും’ നേടി.
ജനുവരി 17
  • മികച്ച വിദേശ ചിത്രത്തിനുള്ള ഗോള്‍ഡന്‍ ഗ്ളോബ് പുരസ്കാരം ഇറാന്‍ സംവിധായകന്‍ അസ്ഗര്‍ ഫര്‍ഹദിയുടെ‘നാദിര്‍ ആന്‍ഡ് സെമിന്‍; എ സെപറേഷന്‍’ എന്ന ചിത്രത്തിന് ലഭിച്ചു.
  • ലൈബീരിയന്‍ പ്രസിഡന്‍റായി നൊബേല്‍ സമാധാന സമ്മാന ജേത്രി എലന്‍ ജോണ്‍സണ്‍ സര്‍ലീഫ് ചുമതലയേറ്റു.
ജനുവരി 18
  • കിങ് ഫൈസല്‍ അവാര്‍ഡ് പ്രഖ്യാപിച്ചു. ഇസ്ലാമിക സേവനത്തിനുള്ള അവാര്‍ഡിന്  സുലൈമാന്‍ അബ്ദുല്‍ അസീസ് അല്‍ റാജ്ഹി അര്‍ഹനായി.
ജനുവരി 19
  • പ്രധാനമന്ത്രി മന്‍മോഹന്‍സിങ്ങിന്‍െറ മാധ്യമ ഉപദേഷ്ടാവ് ഹരീഷ് ഖരെ രാജിവെച്ചു.
  •  ബ്രിട്ടനിലെ പോയട്രി ബുക് സൊസൈറ്റി ഏര്‍പ്പെടുത്തിയ ടി.എസ്. എലിയറ്റ് സ്മാരക കവിതാ പുരസ്കാരത്തിന് സ്കോട്ടിഷ് കവി ജോണ്‍ ബേണ്‍സൈഡ് തെരഞ്ഞെടുക്കപ്പെട്ടു.‘ബ്ളാക് കാറ്റ് ബോണ്‍’ എന്ന സമാഹാരമാണ് അദ്ദേഹത്തെ അവാര്‍ഡിന് അര്‍ഹനാക്കിയത്.
  • കോടതിയലക്ഷ്യ കേസിലെ നോട്ടീസിനെ തുടര്‍ന്ന് പാക് പ്രധാനമന്ത്രി യൂസുഫ് റസാ ഗീലാനി സുപ്രീംകോടതിയില്‍ ഹാജരായി.
ജനുവരി 20
  • തിരുവനന്തപുരത്തു നിന്ന് കാസര്‍കോട്ടേക്ക് അതിവേഗ റെയില്‍പാത നിര്‍മിക്കാനുള്ള കേരള സര്‍ക്കാറിന്‍െറ പദ്ധതിക്ക് കേന്ദ്രം പിന്തുണ നല്‍കും. പ്രധാനമന്ത്രി മന്‍മോഹന്‍സിങ്ങിന്‍െറ നിര്‍ദേശപ്രകാരം പ്രിന്‍സിപ്പല്‍ സെക്രട്ടറി പുലോക് ചാറ്റര്‍ജി വിളിച്ചു ചേര്‍ത്ത ഉന്നതതല യോഗത്തിലാണ് ഇതുസംബന്ധിച്ച ധാരണ ഉണ്ടായത്.
ജനുവരി 21
  • മുല്ലപ്പെരിയാര്‍ ഡാം സുരക്ഷയെകുറിച്ചുള്ള റൂര്‍ക്കി ഐ.ഐ.ടി റിപ്പോര്‍ട്ട് ജലവിഭവ മന്ത്രി പി.ജെ. ജോസഫ് പുറത്തുവിട്ടു.
ജനുവരി 22
  • തൃശൂരില്‍ സമാപിച്ച 52 മത് കേരള സ്കൂള്‍ കലോത്സവത്തില്‍ ചരിത്രംകുറിച്ച് കോഴിക്കോട് ജില്ല ഡബ്ള്‍ ഹാട്രിക് കിരീടം നേടി.
ജനുവരി 23
  • ദേശീയ സ്കൂള്‍ അത്ലറ്റിക് മീറ്റില്‍ 15ാം തവണയും കേരളം ചാമ്പ്യന്മാരായി. 29 സ്വര്‍ണവും 28 വെള്ളിയും 15 വെങ്കലവും ഉള്‍പ്പെടെ 265 പോയന്‍റാണ് കേരളത്തിനുള്ളത്.
ജനുവരി 24
  • സുകുമാര്‍ അഴീക്കോട് അന്തരിച്ചു.
  •  ഇറാനെതിരെ യൂറോപ്യന്‍ യൂനിയന്‍ എണ്ണ ഉപരോധം ഏര്‍പ്പെടുത്തി.
  • വിവാദ എഴുത്തുകാരന്‍ സല്‍മാന്‍ റുഷ്ദിയുടെ ജയ്പൂര്‍ സാഹിത്യോത്സവത്തിലെ വീഡിയോ പ്രഭാഷണവും സര്‍ക്കാര്‍ തടഞ്ഞു.
ജനുവരി25:
  • 109 പത്മ അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു. ഭൂപന്‍ ഹസാരിക,മരിയോ മിറാന്‍ഡ എന്നിവര്‍ക്ക് മരണാനന്തരവും ചിത്രകാരന്‍ കെ.ജി.സുബ്രഹ്മണ്യന്‍, ഓര്‍ത്തോപീഡിക് വിദഗ്ധന്‍ ഡോ. കാന്തിലാല്‍ എച്ച്.സാന്‍ഞ്ചേതി,ടി.വി. രാജേശ്വര്‍ എന്നിവര്‍ക്ക് പത്മ വിഭൂഷണ്‍. വിവിദ തുറകളിലുള്ള 27 പ്രമുഖര്‍ക്ക് പത്മഭൂഷണും പ്രിയദര്‍ശന്‍, കലാമണ്ഡലം ശിവന്‍ നമ്പൂതിരി(കൂടിയാട്ടം),  ഡോ. വി. ആദിമൂര്‍ത്തി(ശാസ്ത്ര-സാങ്കേതികം), ഡോ. ജെ. ഹരീന്ദ്രന്‍ നായര്‍(ആയുര്‍വേദം), പ്രവാസി മലയാളി ഗോപിനാഥ പിള്ള (വ്യവസായ-വാണിജ്യം) എന്നീ മലയാളികള്‍ ഉള്‍പ്പെടെ 77 പേര്‍ക്ക് പത്മശ്രീ. എ.ഡി.ജി.പിമാരായ എം.എന്‍. കൃഷ്ണമൂര്‍ത്തി, വിജയാനന്ദ്, ഐ.ജി ജോസ് ജോര്‍ജ് എന്നിവര്‍ക്ക് വിശിഷ്ട സേവനത്തിനുള്ള രാഷ്ട്രപതിയുടെ പൊലീസ് മെഡല്‍.
  • എസ്. ബാന്‍ഡ് സ്പെക്ട്രം കരാര്‍ വിവാദവുമായി ബന്ധപ്പെട്ട് ഐ.എസ്.ആര്‍.ഒ മുന്‍ ചെയര്‍മാന്‍ ജി. മാധവന്‍ നായര്‍ ഉള്‍പ്പെടെ നാലു മുന്‍ ഉന്നത ഉദ്യോഗസ്ഥര്‍ക്കെതിരെ സര്‍ക്കാര്‍ മേഖലയില്‍ പ്രവര്‍ത്തിക്കുന്നതിന് കര്‍ശന വിലക്ക്.
  • ഗുജറാത്തില്‍ 2002നും 2006നും ഇടയില്‍ നടന്ന എല്ലാ വ്യാജ ഏറ്റുമുട്ടല്‍ സംഭവങ്ങളും അന്വേഷിച്ച് മൂന്നു മാസത്തിനകം റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ റിട്ട. ജസ്റ്റിസ് എം.ബി. ഷായുടെ നേതൃത്വത്തിലുള്ള സമിതിയോട് സുപ്രീംകോടതി.
ജനുവരി26:
  • കേരള ഗവര്‍ണര്‍ എം.ഒ.എച്ച്. ഫാറൂഖ് അന്തരിച്ചു.
ജനുവരി 27:
  • മ്യാന്മര്‍ വിഷയത്തില്‍ യു.എന്‍ സെക്രട്ടറി ജനറല്‍ ബാന്‍ കി മൂണിന്റെ പ്രത്യേക ഉപദേഷ്ടാവായി വിജയ് നമ്പ്യാര്‍ നിയമിതനായി.
ജനുവരി 28:
  • സുപ്രീംകോടതി ജഡ്ജി ജസ്റ്റിസ് സിറിയക് ജോസഫ് വിരമിച്ചു.
  •  2011ലെ ഒലോഫ് പാമെ സമാധാന പുരസ്കാരം മെക്സിക്കന്‍ മാധ്യമ പ്രവര്‍ത്തക ലിഡിയ കാഷോയും ഇറ്റാലിയന്‍ പത്രപ്രവര്‍ത്തകന്‍ റോബര്‍ട്ടോ സാവിയാനോയും പങ്കിട്ടു.
  • വിക്ടോറിയ അസാരെങ്ക ആസ്ട്രേലിയന്‍ ഓപണ്‍ വനിതാ കിരീടം ചൂടി.
  • ഇന്ത്യയുടെ ലിയാണ്ടര്‍പേസ്  ചെക് റിപ്പബ്ലിക്കിന്റെ റാഡെക് സ്റ്റെപാന ജോടിക്ക് ആസ്ട്രേലിയന്‍ ഓപണ്‍ പുരുഷ ഡബ്ള്‍സ് കിരീടം.
ജനുവരി 29:
  • ആന്‍ഡ്രു മില്ലര്‍ രചിച്ച ചരിത്രനോവലായ 'പ്യൂര്‍' ബ്രിട്ടനിലെ അന്താരാഷ്ട്ര പുരസ്കാരമായ കോസ്റ്റ അവാര്‍ഡിന് തെരഞ്ഞെടുക്കപ്പെട്ടു.
  • നൊവാക് യോകോവിച്ച് ആസ്ട്രേലിയന്‍ ഓപണ്‍ പുരുഷ സിംഗിള്‍സ് കിരീടം നിലനിര്‍ത്തി.
  • ഇറ്റാലിയന്‍ മുന്‍ പ്രസിഡന്റ് ലുയിജി സ്കാല്‍ഫറോ(93) അന്തരിച്ചു.
  • ആസ്ട്രേലിയന്‍ ഓപണ്‍ മിക്സഡ് ഡബിള്‍സ് കിരീടം ഹോറിയ ടെകാവു - ബെഥാനി മാറ്റെക്ക് സാന്‍ഡ്സ് സഖ്യം നേടി.

No comments:

Post a Comment