- മലയാളത്തിലെ ആദ്യത്തെ ലക്ഷണമൊത്ത നോവല്‍ - ഒ.ചന്തുമേനോന്റെ ഇന്ദുലേഖ
- മലയാളത്തിലെ ആദ്യ ചരിത്ര നോവല്‍ - മാര്‍ത്താണ്ഡവര്‍മ്മ
- മാര്‍ത്താണ്ഡവര്‍മ്മയുടെ രചനയ്ക്ക് സി.വിയെ പ്രേരിപ്പിച്ച കൃതി - വാള്‍ട്ടര്‍സ്കോട്ടിന്റെ ഐവാന്ഹോ
- മലയാളത്തിലെ സ്കോട്ട് എന്ന് വിളിക്കുന്നത് ആരെ - സി.വി യെ
- വാഗ്ദേവിയുടെ വീരഭടന്‍ എന്ന് വിശേഷിപ്പിക്കപ്പെട്ടതാര് - സി.വി.രാമന്‍പിള്ള
- സി.വി.രാമന്‍പിള്ള എഴുതിയതായി പറയപ്പെടുന്ന അപൂര്‍ണ്ണ നോവല്‍ - ദിഷ്ടടംഷ്ട്രം
- കലാമെന്മയില്‍ മുന്നിട്ടുനില്‍ക്കുന്ന സി.വിയുടെ കൃതി - രാമരാജബഹദൂര്‍
- തകഴിയുടെ ഏറ്റവും വലിയ നോവല്‍-കയര്‍
- ബഷീര്‍ എഴുതിയ ഉദാത്തമായ ദുരന്തനോവല്‍ - ബാല്യകാലസഖി
- തടവറയുടെ പശ്ചാത്തലത്തില്‍ ബഷീര്‍ രചിച്ച നോവല്‍ - മതിലുകള്‍
- സുകുമാരി എന്നാ നോവലിന്റെ കര്‍ത്താവ് - ജോസഫ് കളിയില്‍
- സി.വി.രാമന്‍പിള്ളയുടെ സാമൂഹിക നോവല്‍ - പ്രേമാമൃതം
- ഭാഷയിലെ ആദ്യത്തെ അപസര്‍പ്പക (കുറ്റാന്വേഷണ) നോവല്‍ - അപ്പന്‍ തമ്പുരാന്റെ 'ഭാസ്ക്കര മേനോന്‍'
- 'ഭുതരായര്‍' എന്ന ചരിത്രാഖ്യായികയുടെ കര്‍ത്താവ് - അപ്പന്‍ തമ്പുരാന്‍
- 'അക്ബര്‍' എന്ന ചരിത്രാഖ്യായികയുടെ കര്‍ത്താവ് - കേരളവര്‍മ വലിയ കോയിത്തമ്പുരാന്‍
- 'ചേരമാന്‍ പെരുമാള്‍' എന്നാ നോവലിന്റെ കര്‍ത്താവ് - കപ്പന കൃഷ്ണമേനോന്‍
- 'ഇന്ത്യ ചരിത്രത്തിലേക്ക്' നോവലിന്റെ അന്തരീക്ഷത്തെ വ്യാപിപ്പിച്ചത് - പള്ളത്തുരാമന്‍, 'അമൃതപുളിന'ത്തിലൂടെ
- അമ്പാടി നാരായണപ്പൊതുവാളിന്റെ 'കേരളപുത്രന്‍' എന്ന നോവലിന്റെ ഇതിവൃത്തം - പെരുമാള്‍ ഭരണത്തിന്റെ ചരിത്രം
- കേശവദേവിന്റെ നോവലുകളില്‍ പ്രഥമഗണനീയമായത്- ഓടയില്‍നിന്ന്
- എം. ടി വാസുദേവന്‍നായരുടെ പ്രസിദ്ധമായ ബോധധാരാ നോവല്‍ - മഞ്ഞ്
- മലയാളത്തിലെ ഏറ്റവും ദൈര്‍ഘ്യമേറിയ നോവല്‍ - അവകാശികള്‍
- രണ്ടാമത്തെ ദൈര്‍ഘ്യമേറിയ നോവല്‍ - കയര്‍
- മഹാഭാരതത്തിലെ ഭീമനെ കേന്ദ്രകഥാപാത്രമാക്കി എം.ടി രചിച്ച നോവല്‍ - രണ്ടാമൂഴം
- ഏറ്റവും കൂടുതല്‍ അവാര്‍ഡ് നേടിയ മലയാള നോവല്‍ - അഗ്നിസാക്ഷി
- വിക്ടര്‍ യൂഗോവിന്റെ 'ലെ മിറാബ്ലെ' യ്ക്ക് നാലപ്പാട്ട് നാരായണമേനോന്‍ നല്‍കിയ തര്‍ജ്ജമ – പാവങ്ങള്‍
- ഒ.ചന്തുമേനോന്റെ അപൂര്‍ണ്ണ നോവല്‍ - ശാരദ
- രാജലക്ഷ്മിയുടെ അപൂര്‍ണ നോവല്‍ - ഉച്ചവെയിലും ഇളംനിലാവും
- മലയാളത്തിലെ ആദ്യത്തെ രാഷ്ട്രീയ നോവലുകളായി പരിഗണിക്കുന്നത് - കെ.നാരായണഗുരുക്കളുടെ പാറപ്പുറം, ഉദയഭാനു
- മലയാളത്തിലെ ആദ്യത്തെ ആക്ഷേപഹാസ്യ നോവല്‍ - പറങ്ങോടീപരിണയം
- ക്ഷേത്രപ്രവേശന വിളംബരത്തിന്റെ പശ്ചാത്തലത്തില്‍ എഴുതപ്പെട്ട നോവല്‍ - ഹരിദാസി
- മലയാളത്തിലെ ആദ്യത്തെ പിക്കാറെസ്ക്ക് നോവല്‍( തെമ്മാടി നോവല്‍) - വിരുതന്‍ ശങ്കു
- വിരുതന്‍ ശങ്കു എഴുതിയതാര് - കാരാട്ട് അച്യുതമേനോന്‍
- നമ്പൂതിരി സമുദായ പ്രശ്നങ്ങള്‍ പരാമര്‍ശിച്ച ആദ്യ മലയാള നോവല്‍ - അപ്ഫന്റെ മകന്‍ (ഭവത്രാതന്‍ നമ്പൂതിരിപാട്
- പെരുമാള്‍ ഭരണത്തിന്റെ ചരിത്രം ഇതിവൃത്തമാക്കിയ അമ്പാടി നാരായണ പൊതുവാളിന്റെ നോവല്‍ -കേരളപുത്രന്‍
- ഗദ്യത്തിലുള്ള ഒരു സ്നേഹോപനിഷത്താണ് തകഴിയുടെ ചെമ്മീന്‍ എന്ന് പറഞ്ഞത് - എം .ലീലാവതി
- സമൂഹത്തിന്റെ അടിത്തട്ടില്‍ ജീവിക്കുന്ന സാധാരണ മനുഷ്യരുടെ ജീവിത പ്രശ്നങ്ങളെ മലയാള നോവലില്‍ ആദ്യം അവതരിപ്പിച്ചത് - പി. കേശവദേവ്
- പഴശ്ശിരാജയെ നായകനാകി കെ.എം പണിക്കര്‍ രചിച്ച നോവല്‍ - കേരളസിംഹം
- സര്‍ സി.പി കഥാപാത്രമാകുന്ന തകഴിയുടെ നോവല്‍ - ഏണിപ്പടികള്‍
- മലയാളത്തിലെ ആദ്യ ബോധാധാരാ നോവല്‍ - പോഞ്ഞിക്കര റാഫിയുടെ സ്വര്‍ഗദൂതന്‍
- പുന്നപ്രവയലാര്‍ സമരത്തില്‍നിന്നു ആവേശമുള്‍ക്കൊണ്ട് തകഴി രചിച്ച നോവല്‍ - തലയോട്
- നോവലിനെകക്കുറിച്ചുണ്ടായ ആദ്യ മലയാള ഗ്രന്ഥം - നോവല്‍ സാഹിത്യം (എം.പി പോള്‍ )
- കുട്ടനാടന്‍ കര്‍ഷകതൊഴിലാളികളുടെ കഥപറയുന്ന തകഴി കൃതി - രണ്ടിടങ്ങഴി
- സ്വാതന്ത്രപ്രാപ്തിവരെയുള്ള കേരളീയ ജീവിതം പകര്‍ത്തുന്ന ദേവിന്റെ നോവല്‍ - അയല്‍ക്കാര്‍
- മലയാളത്തിലെ എമിലിബ്രോണ്ടി എന്നറിയപ്പെടുന്നത് - രാജലക്ഷ്മി
- ആത്മകഥാപരമായ എസ്. കെ കൃതി - ഒരു ദേശത്തിന്റെ കഥ
- മലബാറിലെ കുടിയേറ്റക്കാരുടെ കഥ പറയുന്ന എസ്. കെ പൊറ്റക്കാടിന്റെ കൃതി- വിഷകന്യക
- ബഷീറിന്റെ ഏറ്റവും വിവാദമായ കൃതി - ശബ്ദങ്ങള്‍
- പെണ്ണുങ്ങളുടെ ബുദ്ധി എന്ന് കൂടി പേരുള്ള ബഷീര്‍ കൃതി - പാത്തുമ്മയുടെ ആട്
- കര്‍ണന്‍ കഥാപാത്രമായി വരുന്ന നോവല്‍ - ഇനി ഞാനുറങ്ങട്ടെ
- പട്ടാള ജീവിതത്തിന്റെ കഥാക്കാരന്‍ - കോവിലന്‍
- ജന്മി കുടിയാന്‍ ബന്ധങ്ങളുടെ പശ്ചാത്തലത്തില്‍ ചെറുകാട് രചിച്ച മറ്റൊരു രണ്ടിടങ്ങഴി എന്ന് പേരു വീണ നോവല്‍ - മണ്ണിന്റെ മാറില്‍
- പട്ടാള ജീവിതത്തിന്റെ പശ്ചാത്തലത്തില്‍ പാറപ്പുറത്ത് രചിച്ച കൃതി - നിണമണിഞ്ഞ കാല്‍പ്പാടുകള്‍
- കേരളീയ പശ്ചാത്തലത്തിലല്ലാതെ എം.ടി രചിച്ച നോവല്‍ - മഞ്ഞ്
- ജീ വിവേകാനന്ദന്‍ അവതരിപ്പിച്ച ശ്രദ്ധെയമായ സ്ത്രീ വ്യക്തിത്വം - കള്ളിച്ചെല്ലമ്മയിലെ ചെല്ലമ്മ
- ഒരു കഥാപാത്രതിനും പേര് നല്‍കാതെ ആനന്ദ് രചിച്ച നോവല്‍ - മരണ സര്റ്റിഫിക്കറ്റ്
- ബഷീര്‍ നോവലുകളെ വിമര്‍ശിച്ച എം.ബി രഘുനാഥന്‍ നായരുടെ കൃതി - ഉപ്പൂപ്പന്റെകുയ്യാനകള്‍
- കൃതി,കാലം എന്നിങ്ങനെ രണ്ടു ലഘുനോവലുകലായി എഴുതപ്പെട്ട ആനന്ദിന്റെ നോവല്‍ - വ്യാസനും വിഘ്നേശ്വരനും
- പുന്നപ്രവയലാര്‍ സമരത്തില്‍ നിന്ന് വീര്യമുള്‍ക്കൊണ്ട് കേശവദേവ് രചിച്ച കൃതി - തലയോട്
- ചങ്ങമ്പുഴ രചിച്ച ഏക നോവല്‍ - കളിത്തോഴി
- മാമാങ്കത്തിന്റെ പശ്ചാത്തലത്തില്‍ മാമാങ്കം എന്ന നോവല്‍ രചിച്ചത് - എം.ശ്രീധരമേനോന്‍
- കേരള സാഹിത്യ അക്കാദമിയുടെ പുരസ്ക്കാരം ലഭിച്ച സാറാജോസഫിന്റെ കൃതി - ആലാഹയുടെ പെണ്മക്കള്‍
- കുടിയേറ്റം പ്രശ്നമാവുന്ന ആദ്യമലയാള നോവല്‍ - വിഷകന്യക (എസ്. കെ)
- ഇബ്നുബത്തൂത്ത കഥാപാത്രമാവുന്ന ആനന്ദിന്റെ നോവല്‍ - ഗോവര്‍ദ്ധന്റെ യാത്രകള്‍
- ഒന്നും ഒന്നും കൂട്ടിയാല്‍ ഇമ്മിണി ബല്യ ഒന്ന്-ബഷീറിന്റെ കഥാപാത്രമായ മജീദിന്റെ പ്രസ്താവന ഏത് കൃതിയിലാണ് - ബാല്യകാലസഖി
- ആത്മകഥാംശം ഉള്‍ക്കൊള്ളുന്ന മലയാറ്റൂരിന്റെ നോവല്‍ - വേരുകള്‍
- രോഗവും ആശുപത്രിയും പശ്ചാത്തലമാകുന്ന കെ.രാധാകൃഷ്ണന്റെ നോവല്‍ - ശമനതാളം
- നഹുഷ പുരാണം എന്ന രാഷ്ട്രീയ നോവലിന്റെ കര്‍ത്താവ്- കെ.രാധാകൃഷ്ണന്‍
- രാഷ്ട്രീയ സറ്റയര്‍ എന്ന് പറയാവുന്ന എന്‍.പി മുഹമ്മദിന്റെ നോവല്‍ - ഹിരണ്യകശിപു
- മലയാവര്‍ഗക്കാരുടെ കഥ ചിത്രീകരിക്കുന്ന മലയാറ്റൂരിന്റെ നോവല്‍ - പൊന്നി
- ആധുനികയുഗത്തിന്റെ മഹാഭാരതം എന്ന് വിശേഷിപ്പിക്കപ്പെട്ട നോവല്‍ - വിലാസിനിയുടെ അവകാശികള്‍
- സ്വദേശാഭിമാനി രചിച്ച നോവല്‍ - നരകത്തില്‍ നിന്ന്
- എം.ടി.യുടെ പൂര്‍ണമായ പേര് - മാടത്ത് തെക്കേപ്പാട്ട് വാസുദേവന്‍നായര്‍
Friday, 20 April 2012
നോവല്‍
Subscribe to:
Post Comments (Atom)
Thanks
ReplyDelete