Friday, 20 April 2012

മലയാള കവിത


 
കുമാരനാശാന്‍ (1873-1924)

  1. മഹാകാവ്യം രചിക്കാതെ മഹാകവിയായി അംഗീകരിക്കപ്പെട്ട പ്രതിഭാശാലി - കുമാരനാശാന്‍
  2. സാഹിത്യത്തില്‍ ആശാന്റെ ഗുരു - .ആര്‍ രാജരാജവര്‍മ്മ
  3. ആശാന്റെ ആദ്ധ്യാത്മികഗുരു - ശ്രീനാരായണഗുരു
  4. ആശാന്റെ സ്ത്രോത്രകൃതികളില്‍ പ്രധാനപ്പെട്ടവ – സുബ്രഹ്മണ്യശതകം , നിജനന്ദവിലാസം , ശിവസുരഭി , വിഭുതി പരമപഞ്ചകം , അനുഗ്രഹപരമദശകം , ഭക്തവിലാസം , ശിവസ്ത്രോത്രമാല
  5. ആശാന്റെ ഖണ്ഡകാവ്യങ്ങള്‍ - വീണപൂവ്‌ , നളിനി , ലീല, പ്രരോദനം , ചിന്താവിഷ്ടയായ സീത , ദുരവസ്ഥ , ചണ്ഡാലഭിക്ഷുകി , കരുണ
  6. .ആര്‍ അവതാരിക എഴുതിയ ആശാന്റെ കൃതി - നളിനി
  7. ആത്മാംശത്തിന്റെ സാന്നിദ്ധ്യമുള്ള ആശാന്റെ കവിത – ഗ്രാമവൃക്ഷത്തിലെ കുയില്‍
  8. ആശാന്റെ ലഘുകാവ്യങ്ങള്‍ സമാഹരിച്ച കൃതികള്‍ - വനമാല , മണിമാല , പുഷ്പവാടി
  9. ആശാന്റെ കാവ്യോത്സവത്തിന്റെ കൊടികയറ്റമായിരുന്ന കൃതി - വീണപൂവ്‌
  10. മലയാളത്തിലെ ആദ്യത്തെ സിംബോളിക് കവിത – വീണപൂവ്‌
  11. ' ഒരു സ്നേഹം ' എന്ന് കൂടി പേരുള്ള ആശാന്‍ കൃതി - നളിനി
  12. വീണപൂവിന്റെ ഇതിവൃത്തം - സ്വഭാവമഹിമയുള്ള ഒരു വ്യക്തിയുടെ മരണം
  13. ആശാന്‍ എഴുതിയ വിലാപകാവ്യം - പ്രരോദനം
  14. മലയാളത്തിലെ ആദ്യത്തെ ഫ്യുച്ചറിസ്റ്റ്‌ കാവ്യം - ദുരവസ്ഥ
  15. ആശാന്റെ ഏറ്റവും നീണ്ട കാവ്യം - ദുരവസ്ഥ
  16. വഞ്ചിപ്പാട്ട് വൃത്തത്തിലെഴുതിയ ആശാന്റെ ഒരു കൃതി - കരുണ
  17. ആശാന്റെ അവസാനകൃതി - കരുണ
  18. വീണപൂവ്‌ ആദ്യം പ്രസിദ്ധീകരിച്ചത് - മിതവാദിയില്‍
  19. നളിനിയുടെ അവതാരിക – ഏ.ആര്‍ രാജരാജവര്‍മ്മ
  20. ' വിവേകോദയം ' എന്ന പത്രം സ്ഥാപിച്ചത് - ആശാന്‍
  21. സര്‍ . എഡ്വിന്‍ ആര്നോള്‍ഡിന്റെ 'The Light of Asia ' എന്ന കാവ്യത്തിന് ആശാന്‍ നടത്തിയ വിവര്‍ത്തനത്തിന്റെ പേര് - ശ്രീബുദ്ധചരിതം
  22. മാതൃചരമത്തെപറ്റി ആശാന്‍ എഴുതിയ കൃതി - അനുതാപം
  23. ആശാന്‍ പ്രധാനമായും കുട്ടികള്‍ക്കുവേണ്ടി എഴുതിയ കവിതാ സമാഹാരം - പുഷ്പവാടി
  24. ആശാന്റെ ഏതു കൃതിയുടെയും ആന്തരാംശം - സ്നേഹം
  25. പല്ലനയാറ്റിലുണ്ടായ കുപ്രസിദ്ധ റിഡീമര്‍ ബോട്ടപകടത്തില്‍ നിര്യാതനായ കവി - കുമാരനാശാന്‍
  26. കുമാരനാശാനെ ദിവ്യകോകിലം എന്നു വിളിച്ചത് - എം.ലീലാവതി
  27. കുമാരനാശാനെ അനുസ്മരിച്ച് മുതുകുളം വി.പാര്‍വതിയമ്മ എഴുതിയ വിലാപം - ഒരു വിലാപം
  28. ശ്രീനാരായണഗുരുവിനെക്കുറിച്ച് ആശാന്‍ രചിച്ച രണ്ടു കൃതികള്‍ - ഗുരു , ഗുരുപാദദശകം
  29. 'ഗരിസാപ്പ അരുവി ഒരുവനയാത്ര' എന്ന അപൂര്‍ണ്ണ കവിത രചിച്ചത് - കുമാരനാശാന്‍
  30. ഉള്ളൂരിന്റെ അവതാരികയോടുകൂടി പുറത്തിറങ്ങിയ ആശാന്റെ കൃതി - ചണ്ഡാലഭിക്ഷുകി
  31. 'ആശാന്‍ വിമര്ശനത്തിന്റെ ആദ്യ രശ്മികള്‍' എന്ന നിരൂപണ ഗ്രന്ഥത്തിന്റെ കര്‍ത്താവ്‌ - മൂര്‍ക്കോത്ത് കുമാരന്‍
ആശാനെക്കുറിച്ചുള്ള പഠന ഗ്രന്ഥങ്ങള്‍
    • അറിയപ്പെടാത്ത ആശാന്‍ - ടി.ഭാസ്ക്കരന്‍
    • ആശാന്‍ നവോത്ഥാനത്തിന്റെ കവി - തായാട്ട് ശങ്കരന്‍
    • ആശാനും സ്തുതിഗായകന്മാരും - സി.നാരായണപിള്ള
    • ആശാന്‍ നിഴലും വെളിച്ചവും - .പി.പി .നമ്പൂതിരി
    • ആശാന്റെ കാവ്യോപക്രമം - കെ . ശങ്കരന്‍
    • ആശാന്റെ മാനസപുത്രിമാര്‍ - ചെഞ്ചേരി കെ.ജയകുമാര്‍
    • ആശാന്റെ നായികമാര്‍ - വൈക്കം എസ് പരമേശ്വരന്‍പിള്ള
    • ആശാന്റെ ഹൃദയം - പി.കെ.നാരായണപിള്ള
    • കരുണയും കുചേലവൃത്തവും - സ്വാമി ആര്യഭടന്‍
    • നളിനിയുടെ നോട്ട് - കെ.അയ്യപ്പന്‍
    • കുമാരാസ്വാദനം - ആന്റണി കുഞ്ഞക്കാരന്‍
    • വീണപൂവ്‌ കണ്‍മുന്പില്‍ - കെ.എം ഡാനിയേല്‍
    • വീണപൂവും സഹോദരിമാരും - മല്ലിശ്ശേരി കരുണാകരന്‍
    • ശ്രീനാരായണഗുരുവും കുമാരനാശാനും - എം.കെ സുകുമാരന്‍
    • സീതയിലെ ആശാന്‍ - പൊന്‍കുന്നം ദാമോദരന്‍
    • ആശാന്റെ സീതാകാവ്യം - സുകുമാര്‍ അഴീക്കോട്
    • സ്നേഹ ഗായകന്‍ - കെ.ജെ. അലക്സാണ്ടര്‍



ഉള്ളൂര്‍ (1877-1949)


  1. ആധുനിക കവിത്രയത്തില്‍ സര്‍വകലാശാലാബിരുദം ലഭിച്ച കവി - ഉള്ളൂര്‍
  2. ഉള്ളൂരിന്റെ ഖണ്ഡകാവ്യങ്ങളില്‍ മുഖ്യമായവ – കര്‍ണ്ണഭൂഷണം , പിംഗള , ഭക്തിദീപിക , ചിത്രശാല
  3. കര്‍ണ്ണഭൂഷണത്തിലെ വൃത്തം - മഞ്ജരി
  4. ഭക്തിദീപിക എന്ന ഉള്ളൂര്‍ കൃതിയുടെ മറ്റൊരു പേര് - ചാത്തന്റെ സദ്‌ഗതി
  5. ഉള്ളൂരിന്റെ മഹാകാവ്യം - ഉമാകേരളം
  6. ഉമാകേരളത്തിന്റെ പശ്ചാത്തലം - തിരുവിതാംകൂര്‍ ചരിത്രം
  7. ഉമാകേരളത്തിന് അവതാരിക എഴുതിയത് - കേരളവര്‍മ്മ
  8. കര്‍ണ്ണഭൂഷണത്തെ കൈരളിയുടെ കര്‍ണ്ണപുണ്യം എന്ന് വിശേഷിപ്പിച്ചത് - സഞ്ജയന്‍
  9. ഉള്ളൂരിന്റെ കേരളസാഹിത്യചരിത്രം പ്രസിദ്ധീകരിച്ചത് - തിരുവിതാംകൂര്‍ സര്‍വകലാശാല
  10. കേരളസാഹിത്യചരിത്രത്തിന് എത്ര വാല്യങ്ങള്‍ ഉണ്ട് - അഞ്ച്
  11. ഉള്ളൂരിന്റെ നാടകം - അംബ
  12. ഉള്ളൂരിന്റെ ചമ്പു - സുജാതോദ്വഹം
  13. "ഓമനേ നീയുറങ്ങ്........................" എന്ന താരാട്ടുപാട്ട് രചിച്ചത് - ഉള്ളൂര്‍
  14. "കാക്കേ കാക്കേ കൂടെവിടെ................................." എന്ന കവിതയുടെ കര്‍ത്താവ്‌ - ഉള്ളൂര്‍
  15. സ്വാതിതിരുനാള്‍ സദസ്സിലെ പ്രധാനിയായിരുന്ന വടിവേലുവിനെക്കുറിച്ച് ഉള്ളൂര്‍ രചിച്ച കവിത – കാട്ടിലെപ്പാട്ട്
  16. ഉള്ളൂരിന്റെ ലഘു കവിതാസമാഹാരങ്ങള്‍ - കിരണാവലി , മണിമഞ്ജുഷ , അമൃതധാര , താരഹാരം , തരംഗിണി , രത്നമാല , ഹൃദയകൌമുദി
  17. ഉള്ളൂരിന്റെ ലഘുകവിതകളില്‍ ഏറ്റവുമധികം സഹൃദയ സമ്മദി നേടിയത് - പ്രേമഗീതം
  18. പിംഗളയുടെ ഇതിവൃത്തം സ്വീകരിക്കുന്നത് - മഹാഭാഗവതപുരാണത്തില്‍ നിന്ന്
  19. ഉള്ളൂര്‍ രചിച്ച സാഹിത്യചരിത്രം - കേരള സാഹിത്യചരിത്രം
  20. സനന്ദന്റെ ഗര്‍വ്വഭംഗം ഇതിവൃത്തമാക്കിയ ഉള്ളൂര്‍ കവിത – ഭക്തിദീപിക
  21. മലയാളത്തിലെ പ്രേമോപനിഷത്ത് എന്ന് ലീലാവതി വിശേഷിപ്പിച്ചത് - പ്രേമസംഗീതം
  22. ഉമാകേരളത്തിന് രാജനന്ദിനി എന്ന പേരില്‍ ഗദ്യാഖ്യാനം തയ്യാറാക്കിയത് - ജി.ശങ്കരക്കുറുപ്പ്

വള്ളത്തോള്‍ (1875 – 1958)

  1. 'ശബ്ദസുന്ദരന്‍ ' എന്ന പേരില്‍ സാഹിത്യലോകത്ത് നിറഞ്ഞു നില്‍ക്കുന്ന കവി - വള്ളത്തോള്‍
  2. വള്ളത്തോളിന്റെ ആദ്യ സാഹിത്യസൃഷ്ടി - കിരാതശതകം
  3. 'ദേശീയ ഗായകന്‍ ' എന്നറിയപ്പെടുന്ന മഹാകവി - വള്ളത്തോള്‍
  4. കേരള കലാമണ്ഡലത്തിന്റെ സ്ഥാപകന്‍ - വള്ളത്തോള്‍
  5. വള്ളത്തോളിന്റെ പ്രധാനപ്പെട്ട ഖണ്ഡകാവ്യങ്ങള്‍ - ബധിരവിലാപം , ഗണപതി , ബന്ധനസ്ഥനായ അനിരുദ്ധന്‍, ശിഷ്യനും മകനും , മഗ്ദലനമറിയം, അച്ഛനും മകളും , കൊച്ചുസീത , ബാപ്പുജി
  6. വള്ളത്തോളിന്റെ അവസാനത്തെ സാഹിത്യസൃഷ്ടി - ഋഗ്വെദതര്‍ജ്ജമ
  7. വള്ളത്തോളിന്റെ ഖണ്ഡകാവ്യങ്ങലില്‍ ഏറ്റവും മികച്ച കൃതി - മഗ്ദലനമറിയം
  8. മഗ്ദലനമറിയത്തിലെ വൃത്തം - മഞ്ജരി
  9. ആത്മകഥാപരമായ വള്ളത്തോള്‍ കൃതി(വിലാപകാവ്യം) - ബധിരവിലാപം
  10. ക്രിസ്തീയമായ ഇതിവൃത്തങ്ങളില്‍ അധിഷ്ഠിതമായ ആദ്യത്തെ പ്രൌഡമായകൃതി - മഗ്ദലനമറിയം
  11. 'രുഗ്മിണിയുടെ പശ്ചാത്താപം ' എന്ന വള്ളത്തോള്‍ കൃതിയുടെ മറ്റൊരു പേര് - ഒരു കത്ത്
  12. വള്ളത്തോളിന്റെ സാഹിത്യമഞ്ജരിക്ക് എത്ര ഭാഗങ്ങളുണ്ട് - പതിനൊന്ന്
  13. വള്ളത്തോളിന്റെ സാഹിത്യമഞ്ജരി ഒന്നാം ഭാഗത്തിന്റെ പ്രകാശനം നടന്ന വര്‍ഷം - 1917
  14. വള്ളത്തോള്‍ രചിച്ച മഹാകാവ്യം - ചിത്രയോഗം
  15. വള്ളത്തോള്‍ രചിച്ച ആട്ടകഥ – ഔഷധാഹരണം
  16. പൂന്താനവും , മേല്പത്തൂരും സമകാലികരായി പ്രത്യക്ഷപ്പെടുന്ന വള്ളത്തോള്‍ കൃതി - ഭക്തിയും വിഭക്തിയും
  17. വള്ളത്തോളിന്റെ കൊച്ചുസീതക്ക് സഞ്ജയന്‍ രചിച്ച ഹാസ്യാനുകരണം - കുഞ്ഞിമാത
  18. വാഗ്ദേവിയുടെ പുരുഷാവതാരമെന്നു വള്ളത്തോളിനെ വിശേഷിപ്പിച്ചതാര് - കുട്ടികൃഷ്ണമാരാര്‍
  19. കാഞ്ചനക്കൂടിന്റെ അഴികള്‍ കൊത്തിമുറിച്ച പഞ്ചവര്‍ണ്ണക്കിളി " - എന്ന വള്ളത്തോളിനെ വിശേഷിപ്പിച്ചത്- എം.ലീലാവതി
  20. വള്ളത്തോളിന്റെ സ്ത്രീ എന്ന സമാഹാരത്തിന് അവതാരിക എഴുതിയത് - .എം.എസ്
  21. വള്ളത്തോളിന്റെ കവിതാസമാഹാരങ്ങള്‍ - ഇന്ത്യയുടെ കരച്ചില്‍ , വീരശൃംഖല , ദിവാസ്വപ്നം , അഭിവാദ്യം റഷ്യയില്‍ , വിഷുക്കണി
  22. "വന്ദിപ്പിന്‍ മാതാവിനെ..................." എന്ന  ദേശഭക്തിഗാനം രചിച്ചത്- വള്ളത്തോള്‍
  23. ഗുരുവായൂരപ്പന്‍ മങ്ങാട്ടച്ചനുമായി വന്നു പൂന്താനത്തെ രക്ഷിച്ച കഥ ആസ്പദമാക്കി വള്ളത്തോള്‍ രചിച്ച കാവ്യം - ആ മോതിരം
  24. ശങ്കരാചാര്യരെക്കുറിച്ച് ' മലയാളത്തിന്റെ തല ' എന്ന കവിതയെഴുതിയത് - വള്ളത്തോള്‍
  25. വള്ളത്തോളിന്റെ 'ബന്ധനസ്ഥനായ അനിരുദ്ധ'ന്റെ രീതി അനുകരിച്ച് കുണ്ടൂര്‍ എഴുതിയ കാവ്യം - സാംബന്‍


ചങ്ങമ്പുഴ കൃഷ്ണപിള്ള (1911- 1948)

  1. ചങ്ങമ്പുഴയുടെ ഏറ്റവും പ്രസിദ്ധമായ കൃതി - രമണന്‍
  2. ചങ്ങമ്പുഴയെ മലയാളത്തിലെ ഓര്ഫ്യുസ് എന്നു വിളിച്ചത് - എം.ലീലാവതി
  3. ചങ്ങമ്പുഴയുടെ ആദ്യ സമാഹാരം - ബാഷ്പാഞ്ജലി
  4. റുബായിയത്തിനു ചങ്ങമ്പുഴ രചിച്ച പരിഭാഷ – മദിരോത്സവം
  5. മലയാളത്തിലെ ഏറ്റവും പ്രചാരം നേടിയ ദുരന്തകാവ്യം - രമണന്‍
  6. ചങ്ങമ്പുഴ എഴുതിയ നോവല്‍ - കളിത്തോഴി
  7. ചങ്ങമ്പുഴയുടെ പ്രധാന കൃതികള്‍ - രമണന്‍ , പാടുന്ന പിശാച്, സ്പന്ദിക്കുന്ന അസ്ഥിമാടം , ഓണപ്പൂക്കള്‍ , സങ്കല്‍പ്പകാന്തി , നിഴലുകള്‍ , അസ്ഥിയുടെ പൂക്കള്‍ , സ്വരരാഗസുധ
  8. മനസ്വിനിയുടെ അവതാരിക – എസ്.കെ. നായര്‍
  9. ആത്മഗീതപരമായ ചങ്ങമ്പുഴയുടെ ഒരു ദീര്‍ഘ കവിത – പാടുന്ന പിശാച്
  10. മോപ്പസാങ്ങിന്റെ ഒരു കഥയെ ആസ്പദമാക്കി ചങ്ങമ്പുഴ എഴുതിയ ലഘുകാവ്യം - ആരാധകന്‍
  11. ജയദേവന്റെ ഗീതാഗോവിന്ദം , 'ദേവഗീത ' എന്ന പേരില്‍ വിവര്‍ത്തനം ചെയ്തത് - ചങ്ങമ്പുഴ
  12. ' മയൂഖമാല ' (വിവര്‍ത്തനം) യുടെ കര്‍ത്താവ്‌ - ചങ്ങമ്പുഴ
  13. ടെന്നിസണ്ണിന്റെ 'ഈനോണ്‍ ' എന്ന കൃതിക്ക് ചങ്ങമ്പുഴ നടത്തിയ സ്വതന്ത്രവിവര്‍ത്തനം - സുധാംഗന
  14. ബ്രൌണിങ്ങിന്റെ അവസാനത്തെസവാരിക്ക് ചങ്ങമ്പുഴ നടത്തിയ പരിഭാഷ – നിര്‍വൃതി
  15. ചങ്ങമ്പുഴക്കവിത ആദ്യമായി പ്രസിദ്ധീകരിച്ച മാസിക – പൌരസ്ത്യദൂതന്‍

ഇടപ്പള്ളിരാഘവന്‍പിള്ള (1908 – 1935)


  1. ' ആത്മഘാതിയായ കവി ' എന്ന് ഇടപ്പള്ളിയെ വിശേഷിപ്പിച്ചത് - കുട്ടികൃഷ്ണമാരാര്‍
  2. ഇടപ്പള്ളിയുടെ ആദ്യത്തെ മുദ്രിതകൃതി - തുഷാരഹാരം
  3. ഇടപ്പള്ളിയുടെ കവിതയിലെ ശക്തിമത്തായ വികാരം - പ്രണയം
  4. ഇടപ്പള്ളിയുടെ കൃതികള്‍ - തുഷാരഹാരം , ഹൃദയസ്മിതം , നവസൗരഭം , മണിനാദം , അവ്യക്ത ഗീതം , നാളത്തെ പ്രഭാതം
  5. ഇടപ്പള്ളിയുടെ അവസാന കവിത – മണിനാദം
  6. ഇടപ്പള്ളിരാഘവന്‍പിള്ളയുടെ ആത്മഹത്യയെക്കുറിച്ചുള്ള ചങ്ങമ്പുഴയുടെവിലാപകാവ്യം - രമണന്‍
  7. ഇടപ്പള്ളിക്കവിതകളെ പരാജയ പ്രസ്ഥാനം എന്ന് നാമകരണം ചെയ്തത് - കേസരി എ . ബാലകൃഷ്ണപിള്ള
  8. തുഷാരഹാരത്തിനു അവതാരികയെഴുതിയത് - ഉള്ളൂര്‍
  9. ഇടപ്പള്ളിയുടെ മരണശേഷം ഇടപ്പള്ളി കൃതികള്‍ പ്രസിദ്ധീകരിച്ചത് ആര് - ചങ്ങമ്പുഴ




പുതിയ തലമുറയിലെ കവികള്‍

  • വയലാര്‍ സമര പശ്ചാത്തലത്തില്‍ വയലാര്‍ ഗര്‍ജ്ജിക്കുന്നു എന്ന കവിത രചിച്ചത് - പി. ഭാസ്കരന്‍
  • മറ്റൊലിക്കവികള്‍ എന്നറിയപ്പെടുന്നത് - .എന്‍.വി , പി. ഭാസ്കരന്‍ , വയലാര്‍ രാമവര്‍മ്മ
  • 'കാലമാണവിശ്രമം പായുമെന്നശ്വം ' എന്നു പ്രഖ്യാപിച്ചത് - വയലാര്‍
  • നോണ്‍സെന്‍സ് കവിതകള്‍ എന്ന പേരില്‍ ആദ്യത്തെ സമാഹാരം പുറത്തിറക്കിയത് - കുഞ്ഞുണ്ണി
  • പാലാ നാരായണന്‍നായര്‍ കേരളത്തെക്കുറിച്ചെഴുതിയ ദീര്‍ഘ കൃതി - കേരളം വരുന്നു
  • തെലുങ്കാന സമരപശ്ചാത്തലത്തില്‍ വയലാര്‍ രചിച്ച കൃതി - തെലുങ്കാനയിലെ അമ്മ
  • മിനിയേച്ചര്‍ ഒട്ടോബയോഗ്രഫി എന്നു വിശേഷിപ്പിക്കപ്പെട്ട പി. ഭാസ്ക്കരന്റെ കാവ്യം - ഒറ്റക്കമ്പിയുള്ള തംബുരു
  • മലങ്കാടന്‍ എന്ന പേരില്‍ ധാരാളം ഹാസ്യകഥനങ്ങളും വിപ്ലവ കൃതികളും രചിച്ച കവി - ചെറുകാട് ഗോവിന്ദ പിഷാരടി
  • ഭാരതത്തിന്റെ പുനര്‍നിര്‍മ്മാണ പ്രവര്‍ത്തനങ്ങളെക്കുറിച്ച് ഭാഷയിലുണ്ടായ ഒന്നാമത്തെ ഖണ്ഡകാവ്യം - കെ.വി.കൃഷ്ണപിഷാരടിയുടെ ഭക്രാംനംഗല്‍
  • 'ആളില്ലാക്കസേരകള്‍' രചിച്ചത് - ചെമ്മനം ചാക്കോ
  • കബീര്‍ സമ്മാനം ലഭിച്ച മലയാള കവി - അയ്യപ്പപ്പണിക്കര്‍
  • 'കടത്തുവഞ്ചി 'ആരുടെ കവിത – കെടാമംഗലം പപ്പുക്കുട്ടി
  • 'പൌരന്റ്റെ നെഹ്‌റു 'ആരുടെ കവിത - അക്കിത്തം
  • 'മലയാളി ആരുടെ' കവിത - ഇടശ്ശേരി
  • 'എഴുത്തച്ചനെഴുതുമ്പോള്‍ 'ആരുടെ കൃതിയാണ് - സച്ചിദാനന്ദന്‍
  • ഗായത്രീ വൃത്തത്തില്‍ എഴുതപ്പെട്ട ഒളപ്പമണ്ണയുടെ കാവ്യം - നങ്ങേമക്കുട്ടി
  • ബാലാമണിയമ്മയെക്കുറിച്ച് മകള്‍ നാലപ്പാട്ട് സുലോചന രചിച്ച പുസ്തകം - പേനയില്‍ തുഴഞ്ഞ ദൂരങ്ങള്‍
  • 'ദൈവമേ കൈ തൊഴാം............... ' എന്ന പ്രാര്‍ഥനാഗാനം രചിച്ചത് - പന്തളം കേരളവര്‍മ്മ
  • മലയാളത്തില്‍ ഗദ്യ കവിതകളുടെ പ്രാരംഭാകന്‍ - ചിത്രമെഴുത്ത്‌ വര്‍ഗീസ്‌
  • തൊഴിലാളി കവിയെന്നംഗീകരിക്കപ്പെട്ട കവി - കെടാമംഗലം പപ്പുക്കുട്ടി
  • ജോണ്‍ എബ്രഹാമിന്റെ സ്മരണയില്‍ ബാലചന്ദ്രന്‍ചുള്ളിക്കാട് എഴുതിയ കവിത – എവിടെ ജോണ്‍
  • ' മരുഭൂമിയിലെ കിനാവുകള്‍' എന്ന കവിതാസമാഹാരം ആരുടെതാണ് - ജി.കുമാരപിള്ള
  • കേരളീയ കവിത്രയങ്ങളെയും വിദുഷിമാരെയും പ്രശംസിച്ചു കൊണ്ട് കേരളവര്‍മ്മ രചിച്ച കൃതി - കൈരളീ പ്രശസ്തി
  • ജോസഫ്‌ മുണ്ടശ്ശേരിയുടെ കവിതാസമാഹാരം - ചിന്താമാധുരി
  • കുട്ടികൃഷ്ണമാരാരുടെ കവിതകള്‍ - നിഴലാട്ടം , കറുകമാല
  • കാളിദാസനെ നായകനാക്കി ഒ.എന്‍.വി. രചിച്ച കാവ്യം - ഉജ്ജയിനി
  • സരസ്വതീ സമ്മാനത്തിനര്‍ഹമായ ബാലാമണിയമ്മയുടെ കൃതി - നൈവേദ്യം
  • പഴശ്ശിയെക്കുറിച്ച് പി.കുഞ്ഞിരാമന്‍നായര്‍ എഴുതിയ കവിത – പുരളിമലയിലെ പൂമരങ്ങള്‍
  • മരണത്തെ വരനായി സങ്കല്‍പ്പിക്കുന്ന ജി.യുടെ കവിത – എന്റെ വേളി
  • കോഴിപങ്ക് എന്ന ആക്ഷേപഹാസ്യ കവിതയുടെ കര്‍ത്താവ്‌ - സച്ചിദാനന്ദന്‍
  • മാവേലീ പുരാവൃത്തത്തെ മുന്‍നിര്‍ത്തി അക്കിത്തം രചിച്ച പ്രസിദ്ധ കാവ്യം - ബലിദര്ശനം
  • ഇത്താപ്പിരി എന്ന പ്രസിദ്ധ കവിത രചിച്ചത് - വയലാര്‍
  • കടമ്മനിട്ട വിവര്‍ത്തനം ചെയ്ത ഒക്ടോവിയാപാസിന്റെ കൃതി - സൂര്യശില
  • പുരാണേതിവൃത്തങ്ങള്‍ക്ക് നവീന മാനം നല്‍കുന്ന സുഗതകുമാരിയുടെ രണ്ടു കവിതകള്‍ - ഗജേന്ദ്രമോക്ഷം , കാളിയമര്‍ദ്ദനം
  • ദാദായിസ്റ്റ്‌ സങ്കേതത്തിലെഴുതപ്പെട്ട എന്‍.എന്‍. കക്കാടിന്റെ കവിതകള്‍ - ചെറ്റകളുടെ പാട്ട് , പട്ടിപ്പാട്ട്
  • കൃഷ്ണബിംബങ്ങളുടെ കവിയത്രിയായി അറിയപ്പെടുന്നത് - സുഗതകുമാരി
  • ആദിവാസികളുടെ ദുരിതങ്ങളിലേക്ക് വിരല്‍ ചൂണ്ടുന്ന കടമ്മനിട്ടയുടെ കവിതകള്‍- കിരാതവൃത്തം , കാട്ടാളന്‍ , കുറത്തി
  • ദ്രാവിഡപാരമ്പര്യത്തിന്റെ കവിയെന്നറിയപ്പെടുന്ന കവി - കടമ്മനിട്ട രാമാകൃഷ്ണണന്‍
  • വൈലോപ്പിള്ളിയുടെ പ്രസിദ്ധമായ ദാമ്പത്യ കവിത – കണ്ണീര്‍പ്പാടം
  • ഒളപ്പമണ്ണയുടെ പ്രസിദ്ധമായ കഥാകാവ്യം - നങ്ങേമക്കുട്ടി
  • നിശിതമായ ആക്ഷേപഹാസ്യത്തിലൂന്നുന്ന എന്‍.വി.കൃഷ്ണവാര്യരുടെ ചില കവിതകള്‍ - എലികള്‍ , ഗാന്ധിയും ഗോഡ്സേയും , കൃഷ്ണവധം , ശ്വാനപ്രദര്സനം
  • മലയാളത്തിലെ ആദ്യത്തെ ഗീതക സമാഹാരം ഏത് - എം.പി.അപ്പന്റ്റെ വെള്ളിനക്ഷത്രം
  • യന്ത്ര സംസ്കാരത്തിന്റെ ദുരന്തം വ്യക്തമാക്കിയ ഇടശ്ശേരിക്കവിത – നെല്ലുകുത്തുകാരി പാറുവിന്റെ കഥ

No comments:

Post a Comment