Friday, 20 April 2012

ചെറുകഥാസാഹിത്യം

  1. മലയാളത്തിലുണ്ടായ ആദ്യ ചെറുകഥ വേങ്ങയില്‍ കുഞ്ഞിരാമന്‍നായനാരുടെ വാസനാവികൃതി
2.      വാസനാ വികൃതി പ്രസിദ്ധീകൃതമായ മാസിക വിദ്യാവിനോദിനി
3.      വാസനാ വികൃതിയിലെ നായകന്‍ - പാരമ്പര്യവശാല്‍ കള്ളനായ ഇക്കണ്ടവാര്യകുറുപ്പ്
4.      ആദ്യകാല കഥാകാരന്മാരില്‍ ഏറ്റവും ജനപ്രീതിയും പ്രചാരവും  നേടിയ കഥകളുടെ ഉടമ കെ.സുകുമാരന്‍
5.      മലയാളത്തിലെ അദ്ദ്യകാല ചെറുകഥാ കര്‍ത്താക്കള്‍ - വേങ്ങയില്‍ കുഞ്ഞിരാമന്‍നായനാര്‍ (കേസരി), ഒടുവില്‍ കുഞ്ഞികൃഷ്ണമേനോന്‍,അമ്പാടി നാരായണമേനോന്‍, മൂര്‍ക്കോത്ത്‌ കുമാരന്‍, കെ.സുകുമാരന്‍, എം.ആര്‍.കെ.സി , സി.എസ്. ഗോപാലപണിക്കര്‍
6.      മലയാളത്തില്‍ ചെറുകഥയുടെ ഉത്ഭവത്തിനും വളര്‍ച്ചക്കും നന്ദികുറിച്ച പ്രസിദ്ധീകരണങ്ങള്‍ - വിദ്യാവിനോദിനി, ഭാഷാപോഷിണി, രസികരഞ്ജിനി, ആത്മപോഷിനി
7.      മലയാള ചെറുകഥയുടെ ആദ്യാങ്കുരങ്ങള്‍     - ക്രിസ്ത്യന്‍ മിഷണറിമാര്‍ പാഠപുസ്തകങ്ങളില്‍ ഉള്‍പ്പെടുത്തിയ ചെറിയ ബൈബിള്‍ കഥകള്‍
8.      എ.നാരായണപൊതുവാള്‍, എ.ന്‍.പൊതുവാള്‍, എം.രത്നം ബി .എ എന്നീ പേരുകളില്‍ കഥയെഴുതിയത് - അമ്പാടി നാരായണപൊതുവാള്‍
9.      കേളീസൌധമെന്ന പേരില്‍ നാല് വാല്യങ്ങളായി പ്രസിദ്ധീകരിച്ചകഥകളുടെ കര്‍ത്താവ്‌ - ഇ.വി.കൃഷ്ണപിള്ള
10.  മറ്റമ്മയുടെ ഉപദേശം എന്ന കഥയെഴുതിയത് ഞാനേയന്‍
11.  മലയാളത്തിലേക്ക് ആദ്യമായി കഥാസരിത്സാഗരംവിവര്‍ത്തനം ചെയ്തത് കുറ്റിപ്പുറത്ത്‌ കിട്ടുണ്ണിനായര്‍
12.  അറബിക്കഥ ആദ്യമായി പരിഭാഷപ്പെടുത്തിയത് - കരുണാകരമേനോന്‍
13.  വാദ്ധ്യാര്‍ക്കഥകളിലൂടെ പ്രസിദ്ധനായ കഥാകൃത്ത് കാരൂര്‍ നീലകണ്ഠപിള്ള
14.  അഹല്യ എന്ന കഥയെഴുതിയത് ഒടുവില്‍ ശങ്കരന്‍ കുട്ടിമേനോന്‍
15.  പുസ്തകങ്ങളെക്കാള്‍ പരിസരങ്ങളെയാണ് താന്‍ ആശ്രയിച്ചിരിക്കുന്നതെന്നു താന്‍ കഥാകാരനായ കഥയില്‍ പ്രസ്ഥാവിച്ചിട്ടുള്ള കാഥികന്‍ - കാരൂര്‍ നീലകണ്‌ഠപിള്ള  
16.  ഹൃദയം തടവിലായി അഥവാ ഒരു അന്തര്‍ജ്ജനത്തിന്റെ അപരാധം എന്ന കഥയുടെ കര്‍ത്താവ്‌ - വി.സി.കൃഷ്ണമേനോന്‍
17.  കാരൂര്‍ കഥകളെ മന്ദസ്മിത പ്രസ്ഥാനം എന്നു വിശേഷിപ്പിച്ചത് സി.ജെ തോമസ്‌
18.  ഒരന്തര്‍ജ്ജനതിന്റെ യുക്തി എന്ന കഥയെഴുതിയത് കൊട്ടാരത്തില്‍ ശങ്കുണ്ണി
19.  തകഴിയുടെ കഥാജീവിതത്തിനു ആരംഭം കുറിച്ച കഥ -  1930ല്‍ സര്‍വീസ് പത്രത്തില്‍ പ്രസിദ്ധം ചെയ്ത സാധുക്കള്‍
20.  മലയാളത്തിലെ ആദ്യ പ്രണയകഥയായി  കണക്കാക്കുന്നത് കല്യാണികുട്ടി (ഒടുവില്‍ കുഞ്ഞികൃഷ്ണമേനോന്‍)
21.  കഥാകാരന്‍ എന്ന നിലയില്‍ തകഴി ശ്രദ്ധേയനായിത്തീര്‍ന്ന കഥ വെള്ളപ്പൊക്കത്തില്‍
22.  ഒടുവില്‍ എഴുതിയ കുറ്റാന്വേഷണ ചെറുകഥ സത്യം തെളിഞ്ഞു
23.  മലയാളത്തില്‍ റിയലിസ്റ്റ് പ്രസ്ഥാനത്തിന് തുടക്കം കുറിച്ച കഥ തകഴിയുടെ സാധുക്കള്‍
24.  കഥയെഴുതിയതിനു ജയിലില്‍ കിടക്കേണ്ടിവന്ന കഥാകൃത്ത്- പൊന്‍കുന്നം വര്‍ക്കി                 ( സര്‍.സി.പി.രാമസ്വാമി അയ്യരുടെ അമേരിക്കന്‍ മോഡല്‍ ദിവാന്‍ഭരണത്തെ വിമര്‍ശിച്ച് മോഡല്‍ എന്ന കഥയെഴുതിയത്തിന്)
25.  സുകുമാരന്റെ കഥാസാഹിത്യത്തെ മഹിളാളി മഹാസ്പദമെന്നു അഭിപ്രായപെട്ടത്‌ ആര് എം.അച്യുതന്‍
26.  മലയാളത്തില്‍ ആദ്യമായി രാഷ്ട്രീയ കഥകള്‍ എഴുതിയത് - പൊന്‍കുന്നം വര്‍ക്കി
27.  ദേശാഭിമാനപരവും സ്വൊതന്ത്ര്യ സമരാവേശവും ആദ്യമായി കഥയില്‍ അവതരിപ്പിച്ചത് ഇ.വി.കൃഷ്ണപിള്ള
28.  പൊന്‍കുന്നം വര്‍ക്കിയുടെ മോഡല്‍എന്ന കഥയിലെ തുന്നല്‍ക്കാരന്‍ പ്രതിനിധാനം ചെയ്തിരിക്കുന്നത് സി.പി.രാമസ്വാമി അയ്യര്‍
29.  കഥാസരിത്സാഗരം മലയാളത്തിലേക്ക് ആദ്യമായി വിവര്‍ത്തനം ചെയ്തത് കുറ്റിപ്പുറത്ത്‌ കിട്ടുണ്ണി നായര്‍  
30.  ബഷീറിന്റെ നീലവെളിച്ചം എന്ന കഥയില്‍നിന്നും പുനര്‍സൃഷ്ടിക്കപ്പെട്ട ചലച്ചിത്ര കഥ- ഭാര്‍ഗവീനിലയം
31.  മലയാളത്തിലെ തുടര്‍ക്കഥകളുടെ അവതാരകന്‍ - ബഷീര്‍
32.  ഒരു സ്‌ത്രീ എഴുതിയ ആദ്യത്തെ സ്വതന്ത്ര കഥ -  എം.സരസ്വതീഭായിയുടെ തലച്ചോറില്ലാത്ത സ്ത്രീകള്‍
33.  മലയാളത്തില്‍ ആദ്യമായി പട്ടാളക്കഥകള്‍ രചിച്ചത് വെട്ടൂര്‍ രാമന്‍ നായര്‍
34.  കെ.പി.കേശവമേനോന്റെ കഥാസമാഹാരം അസ്തമയം
35.  ടി.പത്മനാഭന്റെ പ്രകാശം പരത്തുന്ന പെണ്‍കുട്ടി എന്ന കഥയ്ക്ക് അതേ പേരില്‍ പാരഡിക്കഥ  എഴുതിയത് സക്കറിയ
36.  എതിര്‍പ്പിന്റെ കഥാകാരന്‍ - പി.കേശവദേവ്‌
37.  തകഴിയുടെ ആദ്യകഥ ഇരുപത്തിനാലായിരം കായല്‍
38.  തകഴി ശ്രദ്ധേയനായ കഥ വെള്ളപ്പൊക്കത്തില്‍
39.  തകഴിയെ സ്വാധീനിച്ച പാശ്ചാത്യ എഴുത്തുകാരന്‍ - മോപ്പസാങ്ങ്
40.  വളര്‍ത്തുനായയുടെ ആത്മഗതങ്ങളിലൂടെ കടന്നു പോകുന്ന ടി.പത്മനാഭന്‍റെ കഥ ശേഖൂട്ടി
41.  സ്കൂള്‍ അനുഭവങ്ങള്‍ വിഷയമാകുന്ന സ്കൂള്‍ ഡയറി രചിച്ചത് അക്ബര്‍ കക്കട്ടില്‍
42.  വള്ളത്തോളിന്റെ നിത്യകന്യകഎന്ന ഭാവോജ്ജ്വോലമായ പ്രമേയത്തെ വിഷയമാക്കി ലളിതാംബിക അന്തര്‍ജ്ജനം എഴുതിയ കഥ മാണിക്കന്‍
43.  കഥ മാത്രം എഴുതുന്ന കഥാകാരന്‍ - ടി. പത്മനാഭന്‍
44.  പൊന്‍ക്കുന്നം വര്‍ക്കിയുടെ ഗദ്യകാവ്യസമാഹാരം തിരുമുല്‍ക്കാഴ്ച
45.  മലയാളത്തില്‍ ആദ്യമായി പട്ടാളക്കഥകള്‍ രചിച്ചത് വെട്ടൂര്‍ രാമന്‍നായര്‍
46.   പൊന്‍ക്കുന്നം വര്‍ക്കിയുടെ ആദ്യ കഥ ദാമിനി
47.  അയാള്‍ എന്ന കഥാപാത്രത്തെ നായകനാക്കി കഥകള്‍ രചിക്കുന്ന മലയാളത്തിലെ പ്രസിദ്ധനായ കഥാകൃത്ത് എം.ടി .വാസുദേവന്‍നായര്‍
48.  ഉറൂബിന്റെ ആദ്യ കഥ വേലക്കാരിയുടെ ചെക്കന്‍
49.  ടി. പത്മനാഭന്റെ പ്രകാശം പരത്തുന്ന പെണ്‍ക്കുട്ടി എന്നാ കഥയ്ക്ക് അതേ പേരില്‍ പാരഡികഥ എഴുതിയത് സക്കറിയ
50.  ചേറപ്പായി കഥകളുടെ കര്‍ത്താവ്‌ - അയ്പ് പാറമ്മേല്‍
51.  അകാലത്തില്‍ ആത്മഹത്യ ചെയ്ത മലയാളത്തിലെ കഥാകാരി രാജലക്ഷ്മി
52.  എതിര്‍പ്പിന്റെ കഥാകാരന്‍ - പി.കേശവദേവ്‌
53.  പുളിമാനയുടെ കഥാസമാഹാരങ്ങള്‍ - മഴവില്ല്,കാമുകി,പുളിമാനകൃതികള്‍
54.  ജെ. എം എന്ന തൂലികാനാമത്തില്‍ കഥകള്‍ എഴുതിയത് ജോസഫ്‌ മുണ്ടശ്ശേരി
55.  മുണ്ടശ്ശേരിയുടെ ചെറുകഥാസമാഹാരങ്ങള്‍ - സമ്മാനം, ഇല്ലാപോലീസ്‌, കടാക്ഷം
56.  പ്ലാസ്റ്റിക്‌ കണ്ണുള്ള അള്‍സേഷ്യന്‍ പട്ടി ആരുടെ കഥയാണ്‌ - ജോണ്‍ എബ്രഹാം
57.  സുകുമാര കഥാമഞ്ജരി എന്ന കഥാസമാഹാരം ഏഴ് ഭാഗങ്ങളിലായി പ്രസിദ്ധീകരിച്ച കഥാകാരന്‍ -കെ.സുകുമാരന്‍
58.  വെട്ടൂര്‍ രാമന്‍നായരുടെ ആദ്യ കഥ ദാനത്തെങ്ങ്
59.  ആധുനിക കഥ കറുത്ത ഫലിതത്തിന്റെ കഥയാണ്‌ എന്നു വിലയിരുത്തിയത് കെ.പി അപ്പന്‍
60.  ഒ.വി.വിജയന്‍റെ ആദ്യ മലയാള കഥ പറയൂ ഫാദര്‍ ഗോണ്‍സാലെസ്‌
61.  പാടുന്ന പിശാച് എന്ന കഥയെഴുതിയത് തായാട്ടുശങ്കരന്‍
62.  മലയാളത്തിന്റെ പരാജയപ്രസ്ഥാനത്തില്‍പ്പെട്ട ചെറുകഥയെഴുത്തിന്റെ സ്ഥാപകനായ ഒരു മഹാകവി എന്നു തകഴിയെ വിശേഷിപ്പിച്ചത് കേസരി എ. ബാലകൃഷ്ണപിള്ള
63.  ജനറല്‍ ചാത്തന്‍സ്‌ ആരുടെ കഥാപാത്രമാണ് വി.കെ.എന്‍
64.  പയ്യന്‍സ് കഥകളിലൂടെ പ്രസിദ്ധനായ കഥാകൃത്ത് - വി.കെ.എന്‍
65.  മരിച്ചിട്ടില്ലാത്തവരുടെ സ്മാരകങ്ങള്‍ ആരുടെ സമാഹാരമാണ് എം. സുകുമാരന്‍
66.  എം.എല്‍.സി  കഥയുടെ സൃഷ്ടാവ്‌ - ഇ .വി.കൃഷ്ണപിള്ള
67.  ഗോപാലന്‍ നായരുടെ താടി എന്ന പ്രസിദ്ധ കഥ രചിച്ചത് ഉറൂബ്
68.  ഗാന്ധിജിയെക്കുറിച്ച് അഭിനവ പാര്‍ത്ഥസാരഥി എന്ന രചനയിലൂടെ മലയാളസാഹിത്യത്തിലേക്ക്‌ കടന്നുവന്ന കഥാകാരി -  ലളിതാംബിക അന്തര്‍ജ്ജനം
69.  ലളിതാംബികയുടെ പുരാണ പഠനം സീത മുതല്‍ സത്യവതി വരെ
70.  തോപ്പില്‍ ഭാസി അവാര്‍ഡ്‌ നേടിയ കെ.പി.രാമനുണ്ണിയുടെ  കഥാസമാഹാരം പ്രകാശം പരത്തുന്ന പെണ്‍കുട്ടി
71.  ഓസ്കാര്‍ വൈല്‍ഡിന്റെ കഥകളെ മലയാളവത്കരിച്ചു ഉദ്യാനം എന്ന ചെറുകഥാസമാഹാരം തയ്യാറാക്കിയത് അമ്പാടി ഇക്കാവമ്മ

No comments:

Post a Comment