Friday 20 April 2012

നാടകം

  1. നാട്യശാസ്ത്രം രചിച്ചത് ഭരതമുനി
  2. കാവ്യനാടകാദികളെ പരാമര്‍ശിക്കുന്ന ഒരു പ്രാചീന ഗ്രന്ഥം അഗ്നിപുരാണം
  3.  നാടകം എന്ന ഇനത്തില്‍ മലയാളത്തിലെ ആദ്യത്തെ കൃതി കല്ലൂര്‍ ഉമ്മന്‍ ഫിലിപ്പോസ് ആശാന്റെ ആള്‍മാറാട്ടം (1866)
  4. നാടക ചരിത്രക്കരന്മാരുടെ അഭിപ്രായത്തില്‍ ഭാഷയിലെ ആദ്യത്തെ ഗദ്യനാടകം കുറുപ്പില്ലാകളരി (1909)
  5. ഭാഷയില്‍ ആദ്യമായി അവതരിപ്പിക്കപ്പെട്ട കല്പിത നാടകം കല്യാണി(1897),കൊടുങ്ങല്ലൂര്‍ കൊച്ചുണ്ണി തമ്പുരാന്‍
  6. മലയാളത്തിലെ ആദ്യത്തെ ഗദ്യനാടകം വറുഗീസ്മാപ്പിളയുടെ കലഹിനീദമനകം’(1895)
  7. സാഹിത്യഗുണമുള്ള ആദ്യത്തെ ക്രൈസ്തവകൃതി എമ്പ്രായകുട്ടി(1893)
  8. കേരളവര്‍മയുടെ കേരളീയ ഭാഷാശാകുന്തളം പ്രസിദ്ധീകൃതമായ വര്‍ഷം -1882
  9. മലയാളത്തിലെ സംഗീതനാടകങ്ങളില്‍ ആദ്യത്തേതെന്നു കരുതുന്ന കൃതി- ടി. സി. അച്യുതമേനോന്ന്റെ സംഗീതനൈഷധം(1892)
  10. തെക്കന്‍ ചക്കീചങ്കരം രചിച്ചത് പി.രാമകുറുപ്പ്
  11. വടക്കന്‍ ചക്കീചങ്കരം രചിച്ചത് കെ.സി.നാരായണന്‍ നമ്പിയാര്‍
  12. ഇന്ന് ലഭ്യമായിട്ടുള്ള സി.വി.പ്രഹസനങ്ങളില്‍ ആദ്യത്തേത് കുറുപ്പില്ലാകളരി
  13. മറിയാമ്മാനാടകത്തിന്‍റെ കര്‍ത്താവ്‌ - കൊച്ചീപ്പന്‍ തരകന്‍ 
  14. നാടകവേദിയില്‍ പെരുകിവരുന്ന അനുകരണത്തേയും,ഉള്‍ക്കാമ്പില്ലാത്ത നാടകങ്ങളെയും പരിഹസിച്ചുകൊണ്ട് അഴകത്ത് രാമക്കുറുപ്പ്‌ എഴുതിയ നാടകം ചക്കീചങ്കരം(1893)
  15. കുമാരനാശാന്റെ കരുണ’1930-ല്‍ സംഗീതനാടകമാക്കിയത് സ്വാമി ബ്രഹ്മവ്രതന്‍
  16. മറക്കുടയ്ക്കുള്ളിലെ  മഹാനരകം എന്ന കഥ നാടകമാക്കി അവതരിപ്പിച്ചത് എം.ആര്‍.ബി(1933)
  17. നമ്പൂതിരിമാര്‍, വിശേഷിച്ചും നമ്പൂതിരിസ്ത്രീകള്‍ അനുഭവിച്ചുപോരുന്ന നരകയാതനകള്‍ തുറന്നുകാണിക്കുന്ന വി.ടി രാമന്‍ ഭട്ടതിരിപ്പാടിന്റെ നാടകം അടുക്കളയില്‍ നിന്ന് അരങ്ങത്തേക്ക്
  18. ആള്‍മാറാട്ടത്തിന്റെ മറ്റൊരു പേര് ഒരു നല്ല കേളീസല്ലാപം
  19. പ്രേംജീ രചിച്ച നാടകം ഋതുമതി
  20.  ഭൂതം എന്ന പേരില്‍ ഗോസ്റ്റ്‌സ് പരിഭാഷപ്പെടുത്തിയത് സി.ജെ .തോമസ്
  21. പൊന്നാനി കര്‍ഷക സമ്മേളനത്തില്‍ അഭിനയിക്കുന്നതിനായി കെ.ദാമോദരന്‍ രചിച്ച നാടകം പാട്ടബാക്കി(1937
  22. അമ്പാടി നാരായണ പൊതുവാളിന്റെ കേരളപുത്രന്‍ നാടകമാക്കിയത് പി.ജെ .ചെറിയാന്‍
  23. എക്സ്പ്രഷണിസ്റ്റ് സങ്കേതത്തില്‍ പുളിമാന പരമേശ്വരന്‍പിള്ള രചിച്ച നാടകം സമത്വവാദി
  24. ക്രിസ്തുവിന്റെ അവസാനനിമിഷങ്ങളെ പശ്ചാത്തലമാക്കി കൈനിക്കര പത്മനാഭപിള്ള രചിച്ച നാടകം കാലുവരിയിലെ  കല്പപാദം
  25. ഉള്ളൂര്‍ രചിച്ച നാടകം അംബ
  26. ഊര്‍മിള എന്ന നാടകത്തിന്റെ കര്‍ത്താവ്‌ - സര്‍ദാര്‍ കെ.എം പണിക്കര്‍
  27. സ്വാമിബ്രഹ്മവ്രതന്‍ കരുണയ്ക്ക് ശേഷം രചിച്ച സംഗീത നാടകം രാജപുത്രരക്തം
  28. മാതൃപൂജ സംഗീതനാടകം രചിച്ചത് കെ .പി  കണിയാര്‍
  29. ഒന്നും രണ്ടും ഭാഗങ്ങളുള്ള സുപ്രഭ എന്ന സംഗീതനാടകം രചിച്ചത് മുന്‍ഷിരാമു പിള്ള
  30. യാചകര്‍ കഥാപാത്രങ്ങലളായി വരുന്ന കേശവടെവിന്റെ നാടകം യാചകി
  31. സംഭാഷണത്തിന് പ്രാധാന്യം നല്‍കിക്കൊണ്ട് തിക്കുറിശ്ശി സുകുമാരന്‍നായര്‍ രചിച്ച നാടകങ്ങള്‍ - സ്ത്രീ,മായ
  32. കലാനിലയം കൃഷ്ണന്‍നായരുടെ നാടകക്കമ്പനി കലാനിലയം(ആനന്തോദയസംഗീത നടന സഭ)
  33. ഇബ്സനിസ്റ്റ്‌ മാതൃകയില്‍ കൃഷ്ണപിള്ള ആദ്യം രചിച്ച നാടകം ഭഗ്നഭവനം
  34. ഓടുന്ന ബസ്സിനെ പശ്ചാത്തലമാക്കി രചിക്കപ്പെട്ട തോപ്പില്‍ഭാസിയുടെ നാടകം കയ്യുംതലയും പുറത്തിടരുത്
  35. ഉയരുന്ന യവനിക എന്ന നാടകസംബന്ധിയായ പ്രബന്ധം സി.ജെ .തോമസ്‌
  36. മലയാളത്തിലെ ആദ്യ പ്രശ്നനാടകമായി കണക്കാക്കുന്നത് എന്‍.കൃഷ്ണപിള്ളയുടെ കന്യക
നിങ്ങളെന്നെ കമ്മ്യുണിസ്റ്റാക്കി എന്ന നാടകത്തിനെതിരെ നിങ്ങള്‍ ആരെ കമ്മ്യുണിസ്റ്റാക്കി എന്ന നാടകമെഴുതിയത് സിവിക്‌ ചന്ദ്രന്‍
  1. ആത്മപ്രകാശനം പ്രകടമാകിയ സി.ജെ.തോമസ്സിന്റെ നാടകം 1128ല്‍ ക്രൈം  27
  2. രാമായണ നാടകത്രയമെന്ന പേരിലറിയപ്പെടുന്ന ശ്രീകണ്ഠന്‍നായരുടെ നാടകങ്ങള്‍ -കാഞ്ചനസീത(1961), സാകേതം(1975), ലങ്കാലക്ഷ്മി(1976)
  3. ആന്റിപ്ലേ  എന്നറിയപ്പെടുന്ന സി.ജെ യുടെ നാടകം -   1128ല്‍ ക്രൈം  27
  4. കാവ്യനാടകശാലയിലെ പ്രസിദ്ധമായ നാടകങ്ങള്‍ - ജി.ശങ്കരപിള്ളയുടെ കിരാതം, കാവാലം നാരായണപണിക്കരുടെ സാക്ഷി
  5. കെ.രാമകൃഷ്ണപിള്ള രചിച്ച ഏകാങ്കനാടകങ്ങള്‍ - തൂക്കുമുറിയില്‍, കമണ്ടലു
  6. തനതുനാടകവേദിയിലെ പ്രസിദ്ധമായ നാടകങ്ങള്‍ - കലി, കിരാതം,ദൈവത്താര്‍, അവനവന്‍ കടമ്പ
  7. സ്വന്തം നാടകാനുഭവങ്ങളെക്കുറിച്ച് കൈനിക്കര കുമാരപിള്ള രചിച്ച കൃതി നാടകീയം
  8. ഇടശ്ശേരി ഗോവിന്ദന്‍നായരുടെ  ഏകാങ്കനാടകം കളിയും ചിരിയും
  9. ജഗതി എന്‍.കെ ആചാരിയുടെ പ്രഹസനങ്ങള്‍ - പൊടിക്കൈ , കറക്കുകമ്പനി
  10. എം.ടി വാസുദേവന്‍നായര്‍ എഴുതിയ നാടകം ഗോപുരനടയില്‍
  11. കെ.ടി മുഹമ്മദിന്‍റെ നാടകത്രയം എന്നറിയപ്പെടുന്നത് സൃഷ്ടി, സ്ഥിതി, സംഹാരം
  12. ജി.ശങ്കരപിള്ള എഴുതിയ കുട്ടികളുടെ പതിനൊന്ന് നാടകങ്ങളുടെ സമാഹാരം പ്ലാവിലതൊപ്പികള്‍
  13. നാച്വറലിസ്റ്റ് സമ്പ്രദായത്തില്‍ രചിക്കപ്പെട്ട കാലടിഗോപിയുടെ നാടകം ഏഴുരാത്രികള്‍
  14. (1970)ല്‍ കുട്ടികളുടെ നാടകവേദി രംഗപ്രഭാത് എന്ന പേരില്‍ ആരംഭിച്ചത് വെഞ്ഞാറമൂട്ടില്‍ കൊച്ചുനാരായണപിള്ള
  15. എം.പി പോളിനെ മനസ്സില്‍ കണ്ടു പൊന്‍ക്കുന്നം വര്‍ക്കി രചിച്ച നാടകം വഴി തുറന്നു
  16. അയണസ്ക്കോവിന്റെ കസേരകളെ അനുകരിച്ച് എന്‍.എന്‍ പിള്ള എഴുതിയ നാടകം കസേരക്കളി
  17. പൊന്‍ക്കുന്നം വര്‍ക്കിയുടെ നിരോധിക്കപ്പെട്ട നാടകം ജേതാക്കള്‍
  18. നൂറുകൊല്ലത്തെ മലയാളനാടകംഎന്ന പേരില്‍ നാടകങ്ങളുടെ പേര്‍ വിവരപ്പട്ടിക തയ്യാറാക്കിയത് വി.എസ് .ശര്‍മ്മ
  19. മലയാളത്തിലെ ആദ്യജീവചരിത്രനാടകം - സ്വദേശാഭിമാനിയുടെ നാടുകടത്തല്‍ (പൂജപ്പുര കൃഷ്ണന്‍ നായര്‍)
  20. ജനകീയപരിണയം, ഉത്തരരാമചരിതം എന്നീ നാടകങ്ങളുടെ കര്‍ത്താവ്‌ - ചാത്തുക്കുട്ടി മന്നാടിയാര്‍
  21. ഗ്രാമീണകര്‍ഷകര്‍ കഥാപാത്രങ്ങളാകുന്ന ഇടശ്ശേരിയുടെ നാടകം കൂട്ടുകൃഷി
  22. ചാണ്ഡകൌശികം, പ്രസന്നരാഘവം എന്നീ നാടകങ്ങളുടെ കര്‍ത്താവ്‌ -മാക്കോത്ത് കൃഷ്ണമേനോന്‍
  23. കുമാരനാശാന്‍ രചിച്ച നാടകം വിചിത്ര വിജയം
  24. കുമാരനാശാന്‍ തര്‍ജ്ജമ ചെയ്ത ഏകനാടകം പ്രബോധ ചന്ദ്രോദയം
  25. അജ്ഞാതവാസം, പാഞ്ചാലീസ്വയംവരം ഇവയുടെ കര്‍ത്താവ്‌ - കൊച്ചുണ്ണിത്തമ്പുരാന്‍
  26. സുഭാദ്രാര്‍ജ്ജുനം അമ്പാടി ഇക്കാവമ്മ
  27. ഇ.വി.കൃഷ്ണപിള്ളയുടെ പ്രധാന പ്രഹസന നാടകങ്ങള്‍ - പെണ്ണരശുനാട്, കവിതക്കേസ് ബി.എ മായാവി, കുറുപ്പിന്‍റെ ഡയിലി, വിസ്മൃതി
  28. എം.ടി.രചിച്ച നാടകം ഗോപുരനടയില്‍
  29. .വീ കൃഷ്ണപിള്ള എഴുതിയ ചരിത്രനാടകങ്ങള്- രാജാകേശവദാസ് സീതാലക്ഷ്മി(1926), ഇരവിക്കുട്ടിപ്പിള്ള,
  30. സാമുവല്‍ ബക്കറ്റിന്റെ ഗോദോയെക്കാത്ത് വിവര്‍ത്തനം ചെയ്തത് കടമ്മനിട്ട
  31. കാരൂര്‍ രചിച്ച നാടകങ്ങള്‍ - അപ്പൂപ്പന്‍, പ്രതിഫലം
  32. സാമുദായിക പരിഷ്കരണ ഉദ്ദ്യേശത്തോടെ കെ.സി.രചിച്ച നാടകം ലക്ഷ്മീ കല്യാണം
  33. ആനന്ദ്‌ രചിച്ച നാടകം ശവഘോഷയാത്ര
  34. ജാബാല സത്യഗാമന്‍ എന്ന പരീക്ഷണ നാടകം രചിച്ചത് കാവാലം നാരായണപണിക്കര്‍
  35. ആറ്റൂര്‍ കൃഷ്ണപ്പിഷാരടി രചിച്ച സ്വതന്ത്രനാടകം ധീരവ്രത
  36. എം. മുകുന്ദന്‍ രചിച്ച നാടകം ഇരുട്ട്
  37. സ്കൂള്‍ ഓഫ്‌ ഡ്രാമയുടെ സ്ഥാപക ഡയറക്ടര്‍ - ജി.ശങ്കരപിള്ള
  38. എന്‍.വീ കൃഷ്ണവാരിയര്‍ രചിച്ച നാടകം വീരരാഘവചക്രവര്‍ത്തി

No comments:

Post a Comment