- മലയാളത്തിലെ ആദ്യത്തെ ചിത്രം - വിഗതകുമാരന്‍
- മലയാളത്തിലെ രണ്ടാമത്തെ ചിത്രം - മാര്‍ത്താണ്ഡവര്‍മ്മ
- മലയാളത്തിലെ പ്രഥമ ശബ്ദചിത്രം - ബാലന്‍
- ബാലന്റെ സംവിധായകന്‍ - തമിഴ്നാട്ടുകാരനായ നൊട്ടാമണി
- കേരളത്തിലെ ആദ്യത്തെ സ്റ്റുഡിയോ - ഉദയ
- മലയാളത്തിലെ ആദ്യത്തെ ചലച്ചിത്ര നിര്‍മാതാവും തിരകഥാകൃത്തും നടനുമായിരുന്ന വ്യക്തി - ജെ.സി.ദാനിയേല്‍
- സി.വി.രാമന്‍പിള്ളയുടെ നോവലിനെ ആസ്പദമാക്കി നിര്‍മ്മിച്ച ചിത്രം - മാര്‍ത്താണ്ഡവര്‍മ്മ
- ഉദയാ സ്റ്റുഡിയോയില്‍ നിര്‍മ്മിച്ച ആദ്യത്തെ മലയാളചിത്രം - വെള്ളിനക്ഷത്രം
- മലയാളത്തിലെ ആദ്യത്തെ റിയലിസ്റ്റിക് ചിത്രമായി വാഴ്ത്തപ്പെടുന്ന സിനിമ – പി.രാംദാസ് കഥാരചനയും സംവിധാനവും നിര്‍വഹിച്ച ' ന്യൂസ്‌പേപ്പര്‍ ബോയ് '
- മലയാളത്തിലെ ഒരു കവിത അതേ പേരില്‍തന്നെ ആദ്യമായി ചലച്ചിത്രമായത് - ചങ്ങമ്പുഴയുടെ രമണന്‍
- എം.ടി.വാസുദേവന്‍നായര്‍ കഥയും തിരക്കഥയും സംഭാഷണവും രചിച്ച് മലയാളചലച്ചിത്ര വേദിയിലേക്ക് കടന്നുവന്ന ചിത്രം - മുറപ്പെണ്ണ്
- മഹാകവി കുമാരനാശാന്റെ ഒരു കാവ്യം അതേ പേരില്‍ തന്നെ ചലച്ചിത്രമായി പ്രദര്‍ശിക്കപ്പെട്ടു അതിന്റെ പേര് - കരുണ (സംവിധാനം കെ.തങ്കപ്പന്‍ )
- 1948 -ല്‍ റിലീസായ ' നിര്‍മ്മല ' എന്ന ചിത്രത്തിന് ഗാനരചന നിര്‍വഹിച്ച പ്രസിദ്ധ മഹാകവി - ജി.ശങ്കരക്കുറുപ്പ്
- പ്രസിദ്ധ നോവലിസ്റ്റ് ആയിരുന്ന സി.മാധവപിള്ള കഥയും സംഭാഷണവും രചിച്ച ആദ്യ കാല മലയാള ചിത്രം - ജ്ഞാനാംബിക
- രാമുകാര്യാട്ടും , പി.ഭാസ്കരനും ചേര്‍ന്ന് സംവിധാനം നിര്‍വഹിച്ച ' നീലക്കുയില്‍ ' എന്ന ചിത്രത്തിന്‍റെ തിരക്കഥാ രചയിതാവ് - ഉറൂബ്
- ആദ്യമായി ഭരത് അവാര്‍ഡ് ലഭിച്ച മലയാള ചലച്ചിത്രം - എം.ടി. കഥയും , തിരക്കഥയുംമെഴുതി സംവിധാനം ചെയ്ത നിര്‍മ്മാല്യം
- 'സീത' എന്ന ചിത്രത്തിന് അഭയദേവ് എഴുതിയ പ്രസിദ്ധമായ താരാട്ട് പാട്ട് - പാട്ടുപാടി ഉറക്കാം ഞാന്‍
- പ്രസിഡന്റിന്റെ സ്വര്ണ്ണമെഡല്‍ നേടിയ ആദ്യത്തെ ദക്ഷിണേന്ത്യന്‍ ചലച്ചിത്രം - രാമുകാര്യാട്ട് സംവിധാനം ചെയ്ത ' ചെമ്മീന്‍ '
- ' ഗുരു 'വിന്റെ തിരക്കഥാകൃത്തും സംവിധായകനും - ഡോ . രാജേന്ദ്രബാബുവും , രാജീവ്‌അഞ്ചലും
- ഓസ്കാര്‍ മത്സരത്തിന് നിര്‍ദ്ദേശിക്കപ്പെട്ട ആദ്യത്തെ മലയാള ചിത്രം - ഗുരു
- ഏറ്റവും മികച്ച സംവിധായകന്‍ എന്ന ദേശീയ ബഹുമതി അരവിന്ദന് ആദ്യമായി നേടിക്കൊടുത്ത ചിത്രം - കാഞ്ചനസീത
- കേരളത്തിലെ ആദ്യ സിനിമ സ്കോപ്പ് ചിത്രം - തച്ചോളി അമ്പു
- മലയാളത്തിലെ ആദ്യ 70 എം.എം ചിത്രം - പടയോട്ടം
- നെടുമുടിവേണു സംവിധാനംചെയ്ത സിനിമ – പൂരം
- ഉത്സവപ്പിറ്റേന്ന് എന്ന ചിത്രത്തിന്‍റെ സംവിധായകന്‍ - ഭരത്‌ഗോപി
- കേരളത്തിലെ ആദ്യ ഫിലിം സൊസൈറ്റി - ചിത്രലേഖ
- അരവിന്ദന്‍ സംവിധാനംചെയ്ത പോക്കുവെയില്‍ എന്ന സിനിമയിലെ നായകന്‍ - ബാലചന്ദ്രന്‍ ചുള്ളിക്കാട്
- മലയാളത്തിലെ ആദ്യ ബോക്സ്ഓഫീസ് ഹിറ്റ് സിനിമ – ജീവിതനൌക
- ഇന്ത്യയിലെ ആദ്യ 3D ചിത്രം - മൈഡിയര്‍കുട്ടിച്ചാത്തന്‍ (സംവിധാനം - ജിജോ പുന്നൂസ് )
- എം.ടി സിനിമാരംഗത്തേക്ക് കടന്നു വന്ന ചിത്രം - മുറപ്പെണ്ണ്‍ (കഥ, തിരക്കഥ , സംഭാഷണം )
- വൈക്കം മുഹമ്മദ് ബഷീര്‍ തിരക്കഥയെഴുതിയ ആദ്യ സിനിമ – ഭാര്‍ഗവീനിലയം (നീലവെളിച്ചം എന്ന സിനിമയെ അടിസ്ഥാനമാക്കി ) സംവിധാനം : എ. വിന്‍സെന്‍റ്
- 24 മണിക്കൂര്‍ കൊണ്ട് ചിത്രീകരിച്ച മലയാള സിനിമ – ഭഗവാന്‍
- ഒറ്റ സ്ത്രീ പോലും അഭിനയിക്കാത്ത പ്രശസ്തമായ മലയാള ചിത്രം - മതിലുകള്‍ (അടൂര്‍ )
- ചെമ്മീന്‍ ഇംഗ്ലീഷ് ചലച്ചിത്രമാക്കിയ സംവിധായകന്‍ - ഇസ്മായില്‍ മര്‍ച്ചന്റ്
- മൂന്നു വ്യത്യസ്ത സിനിമകള്‍ കൂട്ടിച്ചേര്‍ത്ത് ഒറ്റ സിനിമയായി അവതരിപ്പിച്ച ആദ്യ മലയാള ചിത്രം - ചിത്രമേള
- 1997-ല്‍ തിരുവനന്തപുരത്ത് വെച്ച് നടന്ന കുട്ടികളുടെ ചലച്ചിത്രമേളയില്‍ പ്രത്യേക ബഹുമതി നേടിയ ചിത്രം - അഭയം
- കേശവദേവിന്റെ ഓടയില്‍ നിന്ന് സിനിമയാക്കിയ സംവിധായകന്‍ - കെ.എസ് .സേതുമാധവന്‍
- പി.ഭാസ്കരന്‍ ഗാനരചന നിര്‍വ്വഹിച്ച ആദ്യ ചിത്രം - ചന്ദ്രിക
- അന്താരാഷ്ട്ര ശിശുവര്‍ഷമായി 1975 നെ UNO പ്രഖ്യാപിച്ചപ്പോള്‍ കുട്ടികള്‍ക്ക് വേണ്ടി മലയാളത്തില്‍ നിര്‍മ്മിക്കപ്പെട്ട ചിത്രം - കുമ്മാട്ടി ( സംവിധാനം - അരവിന്ദന്‍)
- പ്രേം നസീറിന്റെ ആദ്യ സിനിമ – മരുമകള്‍
- സത്യന്‍ ആദ്യമായി അഭിനയിച്ച ചിത്രം - ആത്മസഖി
- പൊന്‍കുന്നം വര്‍ക്കി കഥയും സംഭാഷണവും രചിച്ച ആദ്യ സിനിമ – നവലോകം
- ശ്രാദ്ധം എന്ന സിനിമയുടെ സംവിധായകന്‍ - വി.രാജകൃഷ്ണന്‍
- മലയാളത്തില്‍ ഒരു വനിത സംവിധാനം ചെയ്ത ആദ്യ സിനിമ – നിഴലാട്ടം (നടി ഷീല )
- 1995 -ല്‍ മികച്ച കുട്ടികളുടെ ചിത്രമായി തെരഞ്ഞെടുക്കപ്പെട്ട മിനി എന്ന ചിത്രത്തിന്‍റെ നിര്‍മ്മാതാവ് - സിനിമാനടന്‍ മധു
- ടെറിട്ടോറിയില്‍ ആര്‍മിയുടെ ലഫ്റ്റ്നന്‍റ് കേണല്‍ പദവിയില്‍ 2009 ജൂലൈയില്‍ കമ്മിഷന്ഡ് ആയ മലയാള ചലച്ചിത്ര താരം - മോഹന്‍ലാല്‍
- മികച്ച ഫീച്ചര്‍ ചിത്രത്തിനുള്ള 2009 ലെ ജോണ്‍ എബ്രഹാം പുരസ്ക്കാരം പങ്കിട്ട ചിത്രങ്ങള്‍ - ഭൂമിമലയാളം , ഹരിശ്ചന്ദ്രാസ് ഫാക്റ്ററി
- ഫീച്ചര്‍ , നോണ്‍ഫീച്ചര്‍ സിനിമകള്‍ക്കായി ജോണ്‍ എബ്രഹാം ദേശീയ പുരസ്ക്കാരങ്ങള്‍ ഏര്‍പ്പെടുത്തിയിരിക്കുന്നതാര് - ഫെഡറേഷന്‍ ഓഫ് ഫിലിം സൊസൈറ്റീസ് ഇന്ത്യ
- 'പഴശ്ശിരാജ'യില്‍ എടച്ചേന കുങ്കന്‍ എന്ന കഥാപാത്രത്തെ അവതരിപ്പിച്ചത് -തമിഴ് നടന്‍ ശരത് കുമാര്‍
- ആദ്യത്തെ കാര്‍ട്ടൂണ്‍ സിനിമ – ഓ ഫാബി
- ആദ്യത്തെ പൂര്‍ണ്ണ ഡിജിറ്റല്‍ സിനിമ – മൂന്നാമതൊരാള്‍
- പുനത്തില്‍ കുഞ്ഞബ്ദുള്ളയുടെ സ്മാരക ശിലകള്‍ സിനിമയാക്കിയത് - രഞ്ജിത്ത്
- ഗോപി എന്ന നടന് ഭരത് അവാര്‍ഡ് നേടിക്കൊടുത്ത ചിത്രം - കൊടിയേറ്റം
- ആദ്യമായി ഭരത് അവാര്‍ഡ് നേടിയ നടന്‍ - പി.ജെ.ആന്റണി
- ശബ്ദമിശ്രണത്തിനു ഓസ്ക്കാര്‍ അവാര്‍ഡ് നേടിയ മലയാളി - റസൂല്‍ പൂക്കുട്ടി ( സ്ലംഡോഗ് മില്യണയര്‍ )
- 'കേരളവര്‍മ്മ പഴശ്ശിരാജ'യുടെ ജീവിതത്തെ ആസ്പദമാക്കി അതേ പേരില്‍ സിനിമ സംവിധാനം ചെയ്തത് - ഹരിഹരന്‍ (തിരക്കഥ എം.ടി.)
- യാത്രയെ അവലംബിച്ച് പത്ത് സംവിധായകരുടെ പത്ത് ചിത്രങ്ങള്‍ ഉള്‍ക്കൊള്ളിച്ചുകൊണ്ട് 2009-ല്‍ പുറത്തിറങ്ങിയ സിനിമ – കേരള കഫെ (സംവിധാനം - രഞ്ജിത്ത് )
- മലയാളത്തിലെ ഒട്ടു മിക്ക നടീനടന്മാരും അഭിനയിച്ച മലയാള ചിതം - ട്വന്റി ട്വന്റി
- ദേശീയതലത്തില്‍ ശ്രെദ്ധിക്കപ്പെട്ട 'ഭവം' എന്ന സിനിമയുടെ സംവിധായകന്‍ - സതീഷ് മേനോന്‍
- കാന്‍ ചലച്ചിത്രമേളയില്‍ പങ്കെടുത്ത ' അരിമ്പാറ ' യുടെ സംവിധായകന്‍ - മുരളീ മേനോന്‍
- ഒടുവില്‍ ഉണ്ണികൃഷ്ണന് മികച്ച നടനുള്ള സംസ്ഥാന അവാര്‍ഡ് നേടിക്കൊടുത്ത ചിത്രം - നിഴല്‍ക്കുത്ത്
- ഗുജറാത്ത് കലാപത്തിന്റെ ഇരയായി മാറിയ പെണ്‍കുട്ടിയുടെ കഥ പറയുന്ന വിലാപങ്ങള്‍ക്കപ്പുറം സംവിധാനം ചെയ്തതാര് - ടി.വി.ചന്ദ്രന്‍ ( തിരക്കഥ – ആര്യാടന്‍ ഷൗക്കത്ത് )
- 2003 ല്‍ ഫ്രാന്‍സിലെ പരമോന്നത സിവിലിയന്‍ ബഹുമതിയായ ഷെവലിയര്‍ പട്ടം നേടിയ മലയാളസംവിധായകന്‍ - രാജീവ് അഞ്ചല്‍
- ജയരാജ് ആദ്യമായി തിരക്കഥയെഴുതിയ സിനിമ – ലൗഡ് സ്പീക്കര്‍
- 'അമ്മ അറിയാന്‍' എന്ന സിനിമ സംവിധാനം ചെയ്തത് - ജോണ്‍ എബ്രഹാം
- 'ഓളവും തീരവും' സംവിധാനം ചെയ്തത് - പി.എന്‍ .മേനോന്‍
- ആദ്യത്തെ DTS സിനിമ – കാലാപാനി
- ആദ്യത്തെ സ്റ്റീരിയോ ഫോണിക് ചിത്രം - മില്ലേനിയം സ്റ്റാര്‍സ്
- ആദ്യത്തെ സ്പോണ്‍സേര്‍ഡ് സിനിമ – മകള്‍ക്ക്
- ഏറ്റവും കൂടുതല്‍ അവാര്‍ഡ് നേടിയ സിനിമ – പിറവി (സംവിധാനം - ഷാജി എന്‍ കരുണ്‍ )
- മലയാള സിനിമയുടെ ഗതി മാറ്റി മറിച്ച നീലക്കുയില്‍ എന്ന ചിത്രത്തിന്‍റെ തിരക്കഥ രചിച്ചത് - ഉറൂബ് (സംവിധാനം - പി.ഭാസ്ക്കരന്‍ & രാമു കാര്യാട്ട് )
- ആദ്യമായി ജെ.സി.ഡാനിയേല്‍ ബഹുമതി നേടിയത് - ടി.ഇ. വാസുദേവന്‍
- ബഷീറിനെക്കുറിച്ചുള്ള 'ബഷീര്‍ ദ മാന്‍ ' ഡോക്യുമെന്ററി സംവിധാനം ചെയ്തത് - എം.എ റഹ്മാന്‍
- ഗോവന്‍ ചലച്ചിത്ര മേളയില്‍ 'ഗോള്‍ഡന്‍ ലാംപ്ട്രീ ' കരസ്ഥമാക്കിയ 'കേള്‍ക്കുന്നുണ്ടോ' എന്ന സിനിമസംവിധാനം ചെയ്തത് - ഗീതു മോഹന്‍ദാസ്
- കെ.പി.രാമനുണ്ണിയുടെ ' സൂഫിപറഞ്ഞകഥ ' അതേ പേരില്‍ സിനിമയാക്കിയത് - പ്രിയനന്ദന്‍
- IFFA യില്‍ ഇന്ത്യന്‍ പനോരമ വിഭാഗത്തില്‍ കുട്ടികളുടെ ചിത്രമായി തെരഞ്ഞെടുക്കപ്പെട്ടത് - കേശു (സംവിധാനം - ശിവന്‍ )
- ഫിലിം ടെക്നിക് എന്ന ഗ്രന്ഥം മലയാളത്തിലേക്ക് വിവര്‍ത്തനം ചെയ്തത് - എം.എം. വര്‍ക്കി
- 'വിധേയന്‍ ' എന്ന സിനിമയ്ക്ക് ആധാരമായ സക്കറിയയുടെ കൃതി - ഭാസ്ക്കര പട്ടേലരും എന്റെ ജീവിതവും
- യേശുദാസിന് ആദ്യമായി മികച്ച ഗായകനുള്ള ദേശീയ അവാര്‍ഡ് ലഭിച്ച ചിത്രം - അച്ഛനും ബാപ്പയും
- യേശുദാസിന് ആദ്യമായി മികച്ച ഗായകനുള്ള ദേശീയ അവാര്‍ഡ് നേടിക്കൊടുത്ത മറ്റു ഭാഷാ ചിത്രങ്ങള്‍ - ചിത് ചോര്‍ (ഹിന്ദി ) , മേഘസന്ദേശം (തെലുങ്ക് )
- ഗാനരചനയ്ക്കുള്ള ദേശീയ അവാര്‍ഡ് ആദ്യമായി നേടിയ മലയാളി - വയലാര്‍ രാമവര്‍മ്മ(അച്ഛനും ബാപ്പയും )
- തമ്പ് എന്ന ചിത്രത്തിലെ ഛ)യാഗ്രഹണത്തിലൂടെ മികച്ച ഛയാഗ്രഹണത്തിനുള്ള ദേശീയ അവാര്‍ഡ് ലഭിച്ചത് - ഷാജി എന്‍ കരുണ്‍
- രാഷ്ട്രപതിയുടെ സ്വര്‍ണ്ണമെഡല്‍ രണ്ടാം തവണ ലഭിച്ച മലയാള ചിത്രം - നിര്‍മ്മാല്യം
- രാഷ്ട്രപതിയുടെ വെള്ളി മെഡല്‍ നേടിയ ആദ്യ മലയാള ചിത്രം - ചെമ്മീന്‍ (സംവിധാനം - രാമു കാര്യാട്ട്)
- പശ്ചാത്തല സംഗീതം പൂര്‍ണ്ണമായി ഒഴിവാക്കി നിര്‍മ്മിച്ച മലയാള സിനിമ – കൊടിയേറ്റം (അടൂര്‍ )
- 'വാസ്തുഹാര' എന്ന സിനിമയുടെ കഥ ആരുടെതാണ് - സി.വി.ശ്രീരാമന്‍
- അറ്റ്‌ലാന്റയില്‍ നടന്ന നൂറു വര്‍ഷത്തെ ലോകസിനിമാ പ്രദര്‍ശനത്തിലേക്ക് തെരഞ്ഞെടുക്കപ്പെട്ട മലയാള ചിത്രം - എലിപ്പത്തായം
- ബ്രിട്ടീഷ് ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ട് അവാര്‍ഡ് നേടിയ മലയാളസിനിമ - എലിപ്പത്തായം (അടൂര്‍ )
- വയലാറും ദേവരാജനും ഒരുമിച്ച ആദ്യ ചിത്രം - ചതുരംഗം
- 'വിഗതകുമാരനി'ലെ നായികയായ റോസിയുടെ ജീവിതത്തെ അടിസ്ഥാനമാക്കി വിനുഎബ്രഹാം രചിച്ച നോവല്‍ - നഷ്ടനായിക
- 'ചാപ്പ' ആരുടെ സിനിമയാണ് - പി.എ.ബക്കര്‍
- മാധ്യമവിദഗ്ധനായ ശശികുമാറിന്റെ 'കായാതരണ്‍ ' എന്ന ചിത്രം ഏതു കഥയെ ആസ്പദമാക്കിയാണ്- എന്‍ .എസ്. മാധവന്റെ 'വന്മരങ്ങള്‍ വീഴുമ്പോള്‍ '
Friday, 20 April 2012
സിനിമ
Subscribe to:
Post Comments (Atom)
No comments:
Post a Comment