- അങ്കുശമില്ലാത്ത ചാപല്യമേ, മന്നി-
ലംഗനയെന്നു വിളിക്കുന്നു നിന്നെ ഞാൻ!
*നാരികൾ, നാരികൾ !-വിശ്വവിപത്തിന്റെ
നാരായവേരുകൾ, നാരകീയാഗ്നികൾ ! - ഇതിനൊക്കെപ്രതികാരം ചെയ്യാതടങ്ങുമോ
പതിതരേ, നിങ്ങൾതൻ പിന്മുറക്കാർ ? - ഒരു യഥാർഥസുഹൃത്തിനേക്കാളുമീ
യുലകിലില്ലെന്നിക്കൊന്നുമുപരിയായ്(ബാഷ്പാഞ്ജലി) - നിഴലും വെളിച്ചവും മാറിമാറി
നിഴലിക്കും ജീവിതദർപ്പണത്തിൽ
ഒരു സത്യമാത്രം നിലയ്കുമെന്നും
പരമാർഥസ്നേഹത്തിൻ മന്ദഹാസം'(ബാഷ്പാഞ്ജലി - പണവും പ്രതാപവുംമറ്റിടത്തും
പ്രണയം മുളച്ചുകൂടായ്കയില്ല(രമണൻ) - പ്രണയപരാജയം നിന്ദ്യമല്ല
പ്രണയവിജയം വിദഗ്ധതയും
നിയതിനിയോഗമനുസരിച്ചേ
നിഴലിക്കൂ നമ്മിലതിൻ വെളിച്ചം (നിർവാണ മൻഡലം) - നേരിട്ടിടാനൊരു തുചഛമാകും
നേരമ്പോക്കാണോ വിവാഹകാര്യം?
എന്തെല്ലാമുണ്ടതിൽ ഗാഢമായി
ചിന്തിക്കാൻ, ചിന്തിച്ചു ചർച്ചചെയ്യാൻ!(രമണൻ) - അപജയത്തിനടിത്തറ കെട്ടുമീ
ച്ചപലയൗവനമാശിപതില്ല ഞാൻ(ബാഷ്പാഞ്ജലി) - ആറിത്തണുത്ത മറവിയ,ല്ലെപ്പൊഴു
മാളിപ്പടർന്നിടുന്നോർമതാൻ യൗവനം(ഉദ്യാനലക്ഷ്മി) - അന്നരക്കാശെനിക്കില്ലായിരുന്നു,ഞാൻ
മന്ദസ്മിതാസ്യനായ്നിന്നിരുന്നു
ഇന്നു ഞാൻ വിത്തവാൻ, തോരുന്നതില്ലെന്റെ
കണ്ണുകൾ,കഷ്ടമിതെന്തുമാറ്റം? - പണമൊരുവനു ഭൗതികപ്രതാപ-
ത്തണലിലിരുന്നു രമിപ്പതിന്നുകൊള്ളാം
ഘൃണയതിനൊരുനാളുമില്ല ജീവ
വ്രണമതുണക്കുകയില്ല തെല്ലുപോലും.
Wednesday, 7 December 2011
ചങ്ങമ്പുഴ കൃഷ്ണപിള്ള
Subscribe to:
Post Comments (Atom)
No comments:
Post a Comment