Wednesday 7 December 2011

ഉള്ളൂർ



  1. നാമെന്തുചെയ്യുവതു, ദൈവവിധിയ്ക്കെവർക്കു
    മോമെന്നു മൂളുവതിനേ തരമുള്ളുവല്ലോ
    (കിരണാവലി)
  2. പാഷാണൗഷധിപക്ഷിമൃഗാദികൾ പലപല വടിവുകളിൽ
    പ്രകൃതി ലസിപ്പൂ നമുക്കു ചുറ്റും പരമോത്സവദാത്രി
    പേർത്തും നമ്മിലുമവയിലുമൊപ്പം പ്രേക്ഷിപ്പർക്കെല്ലാം
    പ്രേമാത്മാവായ് വിലസും നമ്മുടെ പിതാവിനെക്കാണാം
    (മണിമഞ്ജുഷ)
  3. നല്ലോരെക്കണ്ടിടുന്നേരം-നമ്രമാകും ശിരസ്സു താൻ
    ആഭിജാത്യദി സമ്പന്ന-ർക്കടയാളം ധരിത്രിയിൽ
    (ദീപാവലി)
  4. വിത്തത്തെ വൃത്തത്തിനു മീതെയുണ്ടോ
    വിജഞന്റെ നേത്രം വിലവച്ചിടുന്നു?
    പൂജയ്ക്കു നാം കുത്തുവിളക്കുതന്നെ
    കൊളുത്തണം വൈദ്യുതദീപമല്ല.
    (തരംഗിണി)
  5. അന്നമേകുന്നവൻ മോദ-മപ്പോൾ മാത്രമണച്ചിടും
    ആജീവനാന്തമാനന്ദ-മരുളും വിദ്യനൽകുവോൺ'
    (ദീപാവലി)
  6. വിത്തമെന്തിനു മ്ർത്ത്യനു-വിദ്യകൈവശമാവുകിൽ?
    വെണ്ണയുണ്ടെങ്കിൽ നറുനെയ്-വേറിട്ടു കരുതേണമോ?
    ആജീവനാന്തമാനന്ദ-മരുളും വിദ്യനൽകുവോൻ 
    (ദീപാവലി)
  7. ഒരൊറ്റ പുസ്തകം കൈയി-ലോമനിപ്പതിനുള്ളവൻ
    ഏതു സമ്രാട്ടിനേക്കാളു-മെന്നാളും ഭാഗ്യമാർന്നവൻ(ദീപാവലി)
  8. മനവും മിഴിയും നാവും കരവും മന്നിൻ മാലകലാൻ
    മഹാനുകമ്പാമസൃണിതമാക്കും മനുഷ്യർ ദേവന്മാർ
    (മണിമഞ്ജുഷ)
  9. മൂഢന്റെ പൊന്നും മണിയും മനീഷി
    കാണുന്നുകല്ലും ചരലും കണക്കെ.(കിരണാവലി)
  10. ഒരൊറ്റ മതമുണ്ടുലകിന്നുയിരാം പ്രേമ,മതൊന്നല്ലോ
    പരക്കെ നമ്മെപ്പാലമൃതൂട്ടും പാർവണശശിബിംബം
    ഭക്ത്യനുരാഗദയാദിവപുസ്സപ്പരാത്മചൈതന്യം)
    പലമട്ടേന്തിപ്പാരതിലെങ്ങും പ്രകാശമരുളുന്നു. (മണിമഞ്ജുഷ)

No comments:

Post a Comment