Wednesday, 7 December 2011

ബുദ്ധന്റെ മൊഴികൾ



  • പാത്രം നിറയുന്നത് തുള്ളികളായാണ്.
  • നന്നായി കുരയ്ക്കുന്ന ഒരു നായ നല്ല നായ ആയിരിക്കില്ല. നന്നായി സംസാരിക്കുന്ന ഒരുവൻ നല്ല മനുഷ്യൻ ആയിരിക്കണമെന്നില്ല.
  • മറയ്ക്കാൻ പറ്റാത്ത മൂന്ന് കാര്യങ്ങൾ :സൂര്യൻ‍, ചന്ദ്രൻ, സത്യം.
  • നമ്മെ നാമാക്കുന്നത് നമ്മുടെ ചിന്തകളാണ്.
  • ആയിരം തിരികൾക്ക് വെളിച്ചം പകർന്നുകൊടുക്കുന്നത് കൊണ്ട് ഒരു മെഴുകിതിരിയുടെ ആയുസ്സ് കുറയുന്നില്ല.പങ്കുവെയ്ക്ക്പ്പെടുന്ന ന്തോഷവും അത് പോലെയാണ്.
  • നിങ്ങൾ നിങ്ങൾക്കു തന്നെ പ്രകാശമായി വർത്തിക്കുക
  • ഇന്നലെകളെ ഓർത്തുംകൊണ്ട് ജീവിക്കരുത്ത്.നാളെയെക്കുറിച്ച് സ്വപ്നങ്ങൾ കാണുകയും അരുത്.ഇന്നിൽ മാത്രം നിങ്ങളുടെ സർവ്വ ശൃദ്ധയും കേന്ദ്രീകരിക്കുക.
  • അസൂയക്കാരനു ഒരിക്കല്ലും മനസ്സമാധാനം ഉണ്ടാകില്ല.
  • നന്നായി ജീവിച്ചവൻ മരണത്തെപോലും ഭയക്കുന്നില്ല.
  • അമ്പത് പേരെസ്നേഹിക്കുന്നവനു അമ്പത് വ്യഥകളുണ്ടാവും.ഒരുവനേയും സ്നേഹിക്കാത്തവനു ഒരു വ്യഥ്യപോലുമുണ്ടാവില്ല.
  • ചെയ്തതെന്തൊക്കെ എന്നു ഞാൻ നോക്കാറില്ല.ഇനി ചെയ്യാനുള്ളതെന്ത് എന്നേ ഞാൻ നോക്കാറുള്ളു.
  • ക്ഷമയാണ് ഏറ്റവും വലിയ പ്രാർത്ഥന
  • വിഡ്ഢികൾ പാതി നിറഞ്ഞ പാത്രം പോലെ എപ്പോഴും ഒച്ചയാട്ടുന്നു. ബുദ്ധിമാന്മാർ തടാകം പോലെ ശാന്തരായിരിക്കും.

[തിരുത്തുക]

No comments:

Post a Comment