Wednesday 7 December 2011

മുഹമ്മദ് നബിയുടെ മൊഴികൾ

നബിയുടെ വചനങ്ങൾ

  • മതം ഗുണകാഷയാകുന്നു.
  • മതത്തിൽ നിങ്ങൾ പാരുഷ്യം ഉണ്ടാക്കരുത്.
  • കുട്ടികളോട് കരുണ കാണിക്കാത്തവനും വലിയവരെ ബഹുമാനിക്കാത്തവനും നമ്മിൽ
പ്പെട്ടവനല്ല.
  • വഴിയിൽ നിന്ന് ഉപദ്രവങ്ങളെ നീക്കുന്നത് വിശ്വാസത്തിന്റെ ഭാഗമണ്.
  • വിവാഹം നിങ്ങൾ പരസ്യ പ്പെടുത്തണം.
  • ഒരാൾ കച്ചവടം പറഞ്ഞതിന്റെ മേൽ നിങ്ങൾ വിലകൂട്ടി പരയരുത്.
  • നിങ്ങൾ പരസ്പരം നിന്ദിക്കുകയോ വഞ്ചിക്കുകയോ ചെയ്യരുത്.
  • നിങ്ങൾ പരസ്പരം ഭീഷണിപ്പെടുത്തരുത്.
  • നിങ്ങൾ മരിച്ചവന്റെ പേരിൽ അലമുറ കൂട്ടരുത്.
  • മരിച്ചവരെ പറ്റി നിങ്ങൾ കുറ്റം പറയരുത്.
  • നന്മ കൽപിക്കണം തിന്മ വിരോധിക്കണം.
  • ഒരുവൻ രോഗിയായാൽ അവനെ സന്ദർശിക്കണം..
  • ആരെങ്കിലും ക്ഷണിച്ചാൽ ആ ക്ഷണം സ്വീകരിക്കണം.
  • പരസ്പരം കരാറുകൾ പലിക്കണം.
  • അതിഥികളെ ആദരിക്കണം.
  • അസത്യം മിത്രങ്ങളിലൂടെയോ ബന്ധുക്കളിലുടെയോ വന്നാലും സ്വീകരിക്കരുത്.
  • ആപൽക്കരമെങ്കിലും സത്യം പറയുക. വിജയം അതിലാണുള്ളത്.
  • തൊഴിലാളികളെ കൊണ്ട് പണിയെടുപ്പിച്ച് അർഹമായ കൂലി കൊടുക്കാത്തവനുമായി
അന്ത്യ നാളിൽ ഞാൻ ശത്രുതയിലായിരിക്കും.
  • വിജ്ഞാനം വിശ്വാസിയുടെ കളഞ്ഞു പോയ സ്വത്താകുന്നു. അത് നേടുന്നവൻ അതീവ
ഭാഗ്യവാൻ.
  • അധികാരം അനർഹരിൽ കണ്ടാൽ നിങ്ങൾ അന്ത്യനാൾ പ്രതീക്ഷിക്കുക.
  • ഭരണാധികാരിയുടെ വഞ്ചനെയെക്കാൾ കടുത്ത വഞ്ചനയില്ല.
  • മർദ്ദിതന്റെ പ്രാർത്ഥന നിങ്ങൾ സൂക്ഷിക്കുക. അവനും അല്ലാഹുവിനും
തമ്മിൽ യാതൊരു മറയും ഇല്ല.
  • നിങ്ങളിൽ ശ്രേഷ്ടൻ ഭാര്യയോട് നന്നായി വർത്തിക്കുന്നവനാണ്.
  • ദൈവം ഏറ്റവും വെറുപ്പോടെ അനുവധിച്ച കാര്യമാണ് വിവാഹമോചനം.
  • നിങ്ങൾ കഴിയുന്നതും വിവഹമോചനം ചെയ്യരുത്. നിങ്ങളത് ചെയ്യുമ്പോൾ
ദൈവസിംഹാസനം പോലും വിറക്കും
  • സ്വന്തം ഭാര്യക്ക് ഭക്ഷണം നൽകുന്നതിൽ പോലും നിങ്ങൾക്ക് പ്രതിഫലമുണ്ട്.
  • ധനം എല്ലാവർക്കും നൽകാൻ കഴിയില്ല. എന്നാൽ മുഖപ്രസന്നയും
സത്സ്വഭാവവും എല്ലാവർക്കും നൽകാൻ കഴിയും.
  • ഭക്തിയും സത്സ്വഭാവവും ഒരുവനെ സ്വർഗ്ഗരാജ്യത്തേക്കടുപ്പിക്കും.
  • അസൂയാർഹരായി രണ്ട് പേരെയുള്ളൂ .. ധനം നല്ല മാർഗത്തിൽ
ചിലവഴിക്കുന്നവനും വിജ്ഞാനം അഭ്യസിക്കുന്നവനും.
  • സദ് വൃത്തയായ ഭാര്യയാണ് ഐഹികവിഭവങ്ങളിൽ ഏറ്റവും ഉത്തമമായത്.
  • ദൈവ പ്രീതി മാതാപിതാക്കളുടെ തൃപ്തിയിലാണ്. ദൈവകോപം മാതാപിതാക്കളുടെ കോപത്തിലാണ്.
  • ദൈവം ഏറ്റവും വേഗം പ്രതിഫലം നൽകുന്നത് ദാനത്തിനും കുടുംബബന്ധം
ചേർക്കുന്നതിനുമാണ്.
  • മല്ലയുദ്ധത്തിൽ ജയിക്കുന്നവനല്ല ശക്തൻ. കോപം വരുമ്പോൾ അത് അടക്കി
നിർത്തുന്നവനാണ്.
  • കോപം വന്നാൽ മൌനം പാലിക്കുക.
  • നിങ്ങൾ ആളുകൾക്ക് എളുപ്പമുണ്ടാക്കുക. പ്രയാസപ്പെടുത്തരുത്.
സന്തോഷിപ്പിക്കുക. വെറുപ്പിക്കരുത്.
  • മറ്റൊരാളോട് പ്രസന്നതയോടെ പുഞ്ചിരിക്കുന്നതിൽ നിങ്ങൾക്ക് പുണയമുണ്ട്.
  • നിങ്ങളുടെ അടുത്ത് കൊച്ചു കുട്ടികളുണ്ടെങ്കിൽ നിങ്ങളും കുട്ടികളെ പോലെയാവുക.
  • നിങ്ങൾക്ക് ലച്ചിട്ടുള്ള അനുഗ്രഹങ്ങളെ നിങ്ങൾ മറച്ചു വെക്കരുത്.
അത് നന്ദികേടാണ്.
  • മറ്റുള്ളവരെ ആക്ഷേപിക്കുന്നവനും തെറി വിളിക്കുന്നവനും വിശ്വാസിയല്ല.
  • ഒരാൾ മറ്റൊരാളുടെ ന്യൂനത മറച്ചുവച്ചാൽ അന്ത്യ നാളിൽ ദൈവം അവന്റെ
ന്യൂനതയും മറച്ചു വെക്കും.
  • തീ വിറകിനെ എന്ന പോലെ അസൂയ നന്മകളെ മായ്ച്ചു കളയും
  • ലഹരിയുണ്ടാക്കുന്ന എല്ലാ വസ്തുക്കളും നിഷിദ്ധമാണ്.
  • മദ്യം മ്ലേച്ച വൃത്തിയുടെ മാതാവാകുന്നു.
  • പലിശ വാങ്ങുന്നവനെയും കൊടുക്കുന്നവനെയും അതിനിടയിൽ
നിൽക്കുന്നവനെയും ദൈവം ശപിച്ചിരിക്കുന്നു
  • പിശുക്ക് സൂക്ഷിക്കുക. അത് കുടുംബ ബന്ധങ്ങളെ വിഛേദിക്കാൻ പ്രേരിപ്പിക്കും.
  • മുഖസ്തുതി പറയുന്നവന്റെ വായിൽ മണ്ണു വാരിയിടണം.
  • സ്വന്തം കൈകൊണ്ട് അദ്ധ്വാനിച്ച് ആഹരിക്കുന്നതിനേക്കാൾ ഉത്തമമായ ഭക്ഷണമില്ല.
  • പ്രഭാതപ്രാർത്ഥന കഴിഞ്ഞാൽ അന്നത്തെ ആഹാരം അന്വേഷിക്കാതെ നിങ്ങൾ
വിശ്രമിക്കരുത്

വിശ്വാസം

  • ശുചിത്വം സത്യവിശ്വാസത്തിന്റെ പകുതിയാകുന്നു.
  • മതമെന്നാൽ ഗുണകാംക്ഷയാണ്
  • വഴിയില് നിന്ന് ഉപദ്രവങ്ങളെ നീക്കുന്നത് വിശ്വാസത്തിന്റെ ഭാഗമണ്.
  • മറ്റുള്ളവരെ ആക്ഷേപിക്കുന്നവനും തെറി വിളിക്കുന്നവനും വിശ്വാസിയല്ല.
  • നിങ്ങള്ക്ക് ള്ഭിച്ചിട്ടുള്ള അനുഗ്രഹങ്ങളെ നിങ്ങള് മറച്ചു വെക്കരുത്. അത് നന്ദി കേടാണ്.
  • ഐശ്വര്യം സമ്പൽ സമൃദ്ധി അല്ല മനസിന്റെ ഐശ്വര്യം കൊണ്ടാണ് ഉണ്ടാവുന്നത്'


കര്മ്മം

  • കർമ്മങ്ങൾ അഖിലവും ഉദ്ദേശത്തിലതിഷ്ഠിതമാണ്.
  • സ്വന്തം ശരീരം കൊണ്ടു മറ്റുള്ളവർക്ക് സേവനം ചെയ്യുന്നവനാണ് വിശ്വാസി
  • നിങ്ങൾ ദാരിദൃത്തെ ഭയപ്പെടുമ്പോൾ നൽകുന്ന ദാനമാണ് ദാനങ്ങളിൽ ഉത്തമം.
  • കുടുംബ ബന്ധങ്ങൾ വിച്ഛേദിക്കുന്നവൻ സ്വർഗ്ഗത്തിൽ കടക്കില്ല
  • സ്വന്തം കൈ കൊണ്ട് അധ്വാനിച്ച് നേടിയതിനേക്കാൾ ഉത്തമമായ ഭക്ഷണം ഒരാളും കഴിച്ചിട്ടില്ല.
  • സ്വന്തം ശരീരം കൊണ്ടു മറ്റുള്ളവർക്ക് സേവനം ചെയ്യുന്നവനാണ് വിശ്വാസി..
  • തൊഴിലാളികളെ കൊണ്ട് പണിയെടുപ്പിച്ച് അര്ഹമായ കൂലി കൊടുക്കാത്തവനുമായി അന്ത്യ നാളില് ഞാന് ശത്രുതയിലായിരിക്കും.
  • പ്രഭാത പ്രാര്ത്ഥന ക്ഴിഞ്ഞാല് അന്നത്തെ ആഹാരം അന്വേഷിക്കാതെ നിങ്ങള് വിശ്രമിക്കരുത്.


ഉത്തമസ്വഭാവം

  • മല്ലയുദ്ധത്തിൽ ജയിക്കുന്നവനല്ല ശക്തൻ. കോപത്തെ ജയിക്കുന്നവനാണു.
  • ധനം എല്ലാവര്ക്കും നല്കാന് കഴിയില്ല. എന്നാല് മുഖ പ്രസന്നയും സത്സ്വഭാവവും എല്ലാവര്ക്കും നല്കാന് കഴിയും.
  • ഹൃദയത്തിൽ ഒരണുമണിത്തൂക്കം അഹംഭാവമുള്ളവൻ സ്വർഗ്ഗത്തിൽ പ്രവേശിക്കുകയില്ല. സത്യത്തെ ധിക്കരിക്കലും ജനങ്ങളെ അവഗണിക്കലുമാണ് യഥാർത്ഥത്തിൽ അഹങ്കാരം.
  • കോപം വന്നാല് മൌനം പാലിക്കുക.
  • മരിച്ചവരെ പറ്റി നിങ്ങള് കുറ്റം പറയരുത്.
  • ആപല്ക്കരമെങ്കിലും സത്യം പറയുക. വിജയം അതിലാണുള്ളത്.
  • സത്യം പറയുക. അതെത്ര കൈപ്പുള്ളതാണെങ്കിലും ശരി
  • കരുണകാണിക്കാത്തവന് ദൈവകാരുണ്യം ലഭിക്കുന്നില്ല
  • മതത്തില് നിങ്ങള് പാരുഷ്യം ഉണ്ടാക്കരുത്.
  • നിങ്ങള് ആളുകള്ക്ക് എളുപ്പമുണ്ടാക്കുക. പ്രയാസപ്പെടുത്തരുത്. സന്തോഷിപ്പിക്കുക. വെറുപ്പിക്കരുത്.
  • മറ്റൊരാളോട് പ്രസന്നതയോടെ പുഞ്ചിരിക്കുന്നതില് നിങ്ങള്ക്ക് പുണയമുണ്ട്.
  • ഭക്തിയും സത്സ്വഭാവവും ഒരുവനെ സ്വര്ഗ്ഗ രാജ്യത്തേക്കടുപ്പിക്കും.
  • ഒരാള് മറ്റൊരാളുടെ ന്യൂനത മറച്ചു വച്ചാല് അന്ത്യ നാളില് ദൈവം അവന്റെ ന്യൂനതയും മറച്ചു വെക്കും.
  • തീ വിറകിനെ എന്ന പോലെ അസൂയ നന്മകളെ മായ്ച്ചു കളയും.
  • പിശുക്ക് സൂക്ഷിക്കുക. അത് കുടുംബ ബന്ധങ്ങളെ വിഛേദിക്കാൻ പ്രേരിപ്പിക്കും.
  • മുഖസ്തുതി പറയുന്നവന്റെ വായില് മണ്ണു വാരിയിടണം.
വിജ്ഞാനം
  • അറിവുത്തേടി ചൈനവരെ പോകേണ്ടി വന്നാലും അത് തേടുക.
  • കേട്ടറിവ് , കണ്ടറിവ് പോലെയല്ല.
  • അറിവുതേടി പുറപ്പെട്ട ഒരുവൻ, തിരികെയെത്തുന്നതുവരെ ദൈവമാർഗ്ഗത്തിലെ യാത്രക്കാരനായിരിക്കും
  • മാതാവിന്റെ കാൽകീഴിൽ സ്വർഗ്ഗം സ്ഥിതി ചെയ്യുന്നു.
  • വിജ്ഞാനമുള്ള വാക്ക് വിശ്വാസിയുടെ കളഞ്ഞുപോയ സ്വത്താണ്. അതിനാൽ അത് എവിടെ കണ്ടാലും അതിന്മേൽ അവന് കൂടുതൽ അവകാശമുണ്ട്.
  • യോഗ്യന് അറിവ് യോഗ്യത കൂട്ടുന്നു
  • വിജ്ഞാനം വിശ്വാസിയുടെ കളഞ്ഞു പോയ സ്വത്താകുന്നു. അത് നേടുന്നവന് അതീവ ഭാഗ്യവാന്.
  • നിങ്ങളിൽ ഉത്തമർ ഖുറാൻ പഠിക്കുകയും പഠിപ്പിക്കുകയും ചെയ്യുന്നവനാണ്.
  • അസൂയാര്ഹരായി രണ്ട് പേരെയുള്ളൂ .. ധനം നല്ല മാര്ഗത്തില് ചിലവഴിക്കുന്നവനും വിജ്ഞാനം അഭ്യസിക്കുന്നവനും.


കുടുംബം

  • നിങ്ങളിൽ വെച്ച് ഏറ്റവും നല്ലവൻ സ്വന്തം ഭാര്യമാരോട് ഏറ്റവും നന്നായി പെരുമാറുന്നവനാകുന്നു.
  • ഭാര്യയുടെ രഹസ്യങ്ങൾ പുറത്ത് പറയുന്ന പുരുഷന് അന്ത്യനാളിൽ ഏറ്റവും നീചമായ സ്ഥാനമാണുള്ളത്.
  • സ്വന്തം ഭാര്യയുടെ വായില് വെച്ചു കൊടുക്കുന്ന ഭക്ഷണ ഉരുളക്ക് പോലും നിങ്ങള്ക്ക് പ്രതിഫലമുണ്ട്.
  • അടുത്ത ബന്ധുക്കൾക്ക് ആവശ്യമായിരിക്കെ മറ്റുള്ളവര്ക്ക് ചെയ്യുന്ന ദാനം സ്വീകരിക്കപ്പെടുകയില്ല.
  • ദൈവം ഏറ്റവും വേഗം ശിക്ഷ നല്കുന്നത് കുടുംബ ബന്ധം വിഛേദിക്കുന്നതിനാണ്.
  • ബന്ധുവിനുള്ള ദാനം രണ്ട് പ്രതിഫലം നല്കുന്നു. ദാനത്തിന്റെതും ബന്ധം ചേർത്തതിന്റെതും.
  • സദ് വൃത്തയായ ഭാര്യയാണ് ഐഹികവിഭവങ്ങളില് ഏറ്റവും ഉത്തമമായത്.
  • ദൈവ പ്രീതി മാതാപിതാക്കളുടെ തൃപ്തിയിലാണ്. ദൈവ കോപം മാതാപിതാക്കളുടെ കോപത്തിലാണ്.
  • ദൈവം ഏറ്റവും വേഗം പ്രതിഫലം നല്കുന്നത് ദാനത്തിനും കുടുംബ ബന്ധം ചേർക്കുന്നതിനുമാണ്
  • കന്യകയുടെ അനുവാദമില്ലാതെ അവളെ വിവാഹം കഴിച്ച് കൊടുക്കരുത്.
  • വിവാഹം നിങ്ങള് പരസ്യ പ്പെടുത്തണം.
  • ദൈവം ഏറ്റവും വെറുപ്പോടെ അനുവധിച്ച കാര്യമാണ് വിവാഹ മോചനം.
  • നിങ്ങള് കഴിയുന്നതും വിവഹ മോചനം ചെയ്യരുത്. നിങ്ങളത് ചെയ്യുമ്പോള് ദൈവ സിംഹാസനം പോലും വിറക്കും


സാമൂഹികം

  • നിങ്ങള് മൂന്നു പേരുള്ളപ്പോള് രണ്ട് പേര് മാറിനിന്ന് സ്വകാര്യം പറയരുത്.
  • നിങ്ങള് മൂന്നു പേര് ഒരു യാത്ര പോവുകയാണെങ്കില് അതിലൊരാള് നേതാവാവട്ടെ.
  • നിങ്ങള് പരസ്പരം ഭീഷണിപ്പെടുത്തരുത്.
  • കുട്ടികളോട് കരുണ കാണിക്കാത്തവനും വലിയവരെ ബഹുമാനിക്കാത്തവനും നമ്മില്പ്പെട്ടവനല്ല.
  • നിങ്ങള് പരസ്പരം നിന്ദിക്കുകയോ വഞ്ചിക്കുകയോ ചെയ്യരുത്.
  • ഒരുവന് രോഗിയായാല് അവനെ സന്ദര്ശിക്കണം.
  • ആരെങ്കിലും ക്ഷണിച്ചാല് ആ ക്ഷണം സ്വീകരിക്കണം.
  • പരസ്പരം കരാറുകള് പലിക്കണം.
  • അതിഥികളെ ആദരിക്കണം.
  • അസത്യം മിത്രങ്ങളിലൂടെയോ ബന്ധുക്കളിലുടെയോ വന്നാലും സ്വീകരിക്കരുത്.
  • തനിക്കിഷ്ടപ്പെടുന്നത് തന്റെ സഹോദരനുവേണ്ടിയും ഇഷ്ടപ്പെടുന്നതു വരെ നിങ്ങളിലൊരാളും സത്യവിശ്വാസി ആകുകയില്ല.
  • നിങ്ങള് ദാരിദൃത്തെ ഭയപ്പെടുമ്പോള് ന്ല്കുന്ന ദാനമാണ് ദാനങ്ങളില് ഉത്തമം.
  • ദരിദ്രന് ന്ല്കുന്ന ദാനം ഒരു പ്രതിഫലം നല്കുന്നു.
  • നിങ്ങളുടെ അടുത്ത് കൊച്ചു കുട്ടികളുണ്ടെങ്കില് നിങ്ങളും കുട്ടികളെ പോലെയാവുക.
  • നിങ്ങള് മരിച്ചവന്റെ പേരില് അലമുറ കൂട്ടരുത്.
  • ഭൂമിയിലുള്ളവരോടു നിങ്ങൾ ദയ ഉള്ളവരാണെന്കിൽ മാനത്തുള്ളവന് നിങ്ങളോട് ദയവുണ്ടാകും


സാമൂഹിക തിന്മകള്

  • ഏത് വസ്തുവിന്റെ വലിയ അളവ് ലഹരിയുണ്ടാക്കുന്നുവോ അതിന്റെ ചെറിയ അളവുപോലും അനുവദിനീയമല്ല.
  • നന്മ കല്പിക്കണം തിന്മ വിരോധിക്കണം.
  • ഒരാള് കച്ചവടം പറഞ്ഞതിന്റെ മേല് നിങ്ങള് വിലകൂട്ടി പരയരുത്.
  • ലഹരിയുണ്ടാക്കുന്ന എല്ലാ വസ്തുക്കളും നിഷിദ്ധമാണ്.
  • മദ്യം മ്ലേച്ച വൃത്തിയുടെ മാതാവാകുന്നു.
  • കൈക്കൂലി വാങ്ങുന്നവനെയും കൊടുക്കുന്നവനെയും അതിനിടയില് നിൽക്കുന്നവനെയും ദൈവം ശപിച്ചിരിക്കുന്നു
അധികാരം
  • അധികാരം അനര്ഹരില് കണ്ടാല് നിങ്ങള് അന്ത്യനാള് പ്രതീക്ഷിക്കുക.
  • ഭരണാധികാരിയുടെ വഞ്ചനെയെക്കാള് കടുത്ത വഞ്ചനയില്ല.
  • മര്ദ്ധിതന്റെ പ്രാര്ത്ഥന നിങ്ങള് സൂക്ഷിക്കുക. അവനും അല്ലാഹുവിനും തമ്മില് യാതൊരു മറയും ഇല്ല.
  • അനീതിമാനായ ഒരു ഭരണാധികാരിയുടെ മുന്നിൽ സത്യം പറയുന്നതാണ് അത്യുത്തമമായ ജിഹാദ്.













ഹജ്ജത്തുൽ വധാഅ"യിൽ റസൂലുള്ളയുടെ വിട വാങ്ങൽ പ്രസംഗം


അല്ലാഹുവിൻ സ്തുതിയും ശുക്രും പറഞ്ഞതിന് ശേഷം മുത്ത് മുഹമ്മദ്‌ മുസ്തഫ റസൂലുള്ള (സ) പ്രഭാഷണ്ണം ആരംഭിച്ചു:
അല്ലയോ മനുഷ്യരേ! എന്റെ വാക്കുകൾ ശ്രദ്ധിച്ചു കേൾക്കുക. ഇക്കൊല്ലത്തിനുശേഷം ഈ സ്ഥലത്തുവെച്ച് നിങ്ങളെ കാണാൻ സാധിക്കുമോ ഇല്ലയോ എന്നെനിക്കറിവില്ല. അതിനാൽ ഞാൻ പറയുന്ന കാര്യങ്ങൾ സശ്രദ്ധം ശ്രവിക്കുക, ഇവിടെ ഹാജറുള്ളവർ ഹാജരില്ലാത്തവർക്ക് എത്തിച്കൊടുക്കുക.
അല്ലയോ മനുഷ്യരേ, നിങ്ങളുടെ ഈ നാട്ടിനും ഈ മാസത്തിനും ഈ ദിനത്തിനും ഏതുപ്രകാരം നിങ്ങൾ ആദരവ് കൽപ്പിക്കുന്നുവോ, അതേ പ്രകാരം നിങ്ങളുടെ നാഥനുമായി കണ്ടുമുട്ടും വരേക്കും അഭിമാനവും ധനവും പരസ്പരം കയ്യേറുന്നത് നിങ്ങൾക്കിതാ നിഷിദ്ധമാക്കിയിരിക്കുന്നു. ഓർത്തിരിക്കുക. നിങ്ങൾ പിഴച്ച് പരസ്പരം കഴുത്തുവെട്ടാൻ മുതിരരുത്. നിങ്ങളുടെ നാഥനുമായി നിങ്ങൾ കണ്ടുമുട്ടും. അപ്പോൾ നിങ്ങളുടെ പ്രവർത്തനങ്ങളെക്കുറിച്ച് അവൻ നിങ്ങളെ ചോദ്യം ചെയ്യും. അല്ലാഹു പലിശ സമ്പ്രദായം നിരോധിധിരിക്കുന്നു, അതിനാൽ അജ്ഞാനകാലത്തെ പലിശ ഇടപാടുകളെല്ലാം ഞാനിതാ ദുർബ്ബലപ്പെടുത്തിയിരിക്കുന്നു. നിങ്ങളുടെ മൂലധനത്തിൽ നിങ്ങൾക്കവകാഷമുണ്ട്, ഇത് മൂലം നിങ്ങൾക്ക് ഒരു ചേതനവും വരുന്നില്ല . അല്ലാഹു വിധിച്ചിരിക്കുന്നു പലിശ പാടില്ല എന്ൻ, ആ ഇനത്തിൽ ഒന്നാമതായി ഞാൻ ദുർബ്ബലപ്പെടുത്തുന്നത് എന്റെ പിതൃവ്യൻ അബ്ബാസിന് കിട്ടാനുള്ള പലിശയാണ്. അജ്ഞാനകാലത്ത്(pre-islamic days ) നടന്ന ജീവനാശങ്ങൾക്കുള്ള എല്ലാ പ്രതികാരനടപടികളെയും ഞാനിതാ ദുർബ്ബലപ്പെടുത്തിയിരിക്കുന്നു, ആ ഇനത്തിൽ പെട്ട റബി'ഹ ഇബ്ൻ അൽ ഹാരിത് ഇബ്ൻ അൽ മുത്വലിബിന്റെ വാധത്തെതുടര്നുള്ള കുടുപക ഞാനിതാ ദുർബ്ബലപ്പെടുത്തിയിരിക്കുന്നു.
ശയെതാനെ സൂക്ഷിക്കുക, അങ്ങനെ നിങ്ങളുടെ ദീനിനെ സംരക്ഷിക്കുക. നിങ്ങളെക്കൊണ്ട് വൻ പാപങ്ങൾ ചെയിക്കാൻ കഴിയും എന്ന അവന്റെ എലാ പ്രതിക്ഷകളും അസ്തമിച്ചിരിക്കുന്നു , എന്നാൽ നിസ്സാരം എന്ന കരുതുന്ന കാര്യങ്ങളിൽ അവനെ അനുസരിക്കുകയാന്നങ്കിൽ തന്നെ എന്നി അവൻ സംത്രെപ്ത്തിയാകും അതിനാൽ നിങ്ങൾ നിങ്ങളുടെ മതത്തിന്റെ കാര്യത്തിൽ ജാഗ്രതയുല്ലവരായിരിക്കുക.
ജനങ്ങളെ! യുദ്ധം വില്ലക്കപെട്ട മാസ്സങ്ങളിൽ സ്വെചാനുസരന്നമുള്ള ഭേദഗതികൾ കടുത്ത അവിശ്വാസം ആണ്ൺ. അവിശ്വാസികൾ അത് വഴി വെതിച്ചലിക്കപെടുകയാണ്ൺ. അല്ലാഹു പവിത്രമാക്കിയ മാസത്തിൽ യുദ്ധം അനുവദനീയം ആക്കുകയും അല്ലാഹു അനുവദിച്ച മാസത്തിൽ നിരോധിക്കുകയും ചെയ്ത് കൊണ്ട് ദൈവനിശ്ചിധമായ പുണ്ണ്യമാസങ്ങളുടെ എണ്ണം തികക്കാൻ അവർ തട്ടിപ്പ് നടത്തുന്നു. അല്ലാഹു ആകാശഭൂമികൾ സെര്ഷ്ട്ടിച്ച നാൾ മുതൽ കാലം അതിന്റെ സുനിശ്ചിതരൂപത്തിൽ കറങ്ങുകയാണ്ൺ. പന്ത്രണ്ടാണ്ൺ അല്ലാഹുവിങ്കൽ മാസങ്ങളുടെ എണ്ണം. അതിൽ നാലുമാസങ്ങൾ യുദ്ധം വിലക്കപെട്ട പവിത്ര മാസങ്ങളാണ്ൺ. അവയിൽ മൂന്നെണ്ണം ക്രമതോടെ തുടരുന്നവയാണ്ൺ (). ജമാദുൽ ആഖിറിനും ശഅ്ബാനും മധേൃയുള്ള റജബ് ഒറ്റപെട്ടതും.
അല്ലയോ മനുഷ്യരേ! നിങ്ങളോട് നിങ്ങളുടെ പത്നിമാർക്കുള്ള പോലെ തന്നെ, നിങ്ങൾക്ക് അവരോടും ചില ബാദ്ധ്യതകൾ ഉണ്ട്. അള്ളാഹുവിന്റെ ഒരു അമാനത്തെന്ന നിലക്കാണ് അവരെ നിങ്ങൾ ഏറ്റെടുത്തിരിക്കുന്നത്. നിങ്ങൾ സ്ത്രീകളോട് നല്ല നിലക്ക് പെരുമാറിക്കൊള്ളുക, അവർ നിങ്ങളുടെ ഇണയാണ് അത്പോലെ നിങ്ങളുടെ സഹായികളും. And it is your right that they do not make friends with any one of whom you do not approve, as well as never to be unchaste. നിങ്ങളുടെ ഭൃത്യരെ ശ്രദ്ധിക്കുക. നിങ്ങൾ ഭക്ഷിക്കുന്നത് തന്നെ അവർക്കും ഭക്ഷിക്കാൻ കൊടുക്കുക.

അല്ലയോ മനുഷ്യരേ, നിങ്ങളുടെ ദൈവം ഏകനാണ്. നിങ്ങളെല്ലാവരുടെയും പിതാവും ഏകൻ തന്നെ. നിങ്ങളെല്ലാവരും ആദമിൽ നിന്നും ജനിച്ചു. ആദം മണ്ണിൽനിന്നും. നിങ്ങളിൽ വെച്ച് ജീവിതത്തിൽ കൂടുതൽ സൂക്ഷ്മതയുള്ളവനാരോ അവനത്രെ അല്ലാഹുവിങ്കൽ ഏറ്റവും മാന്യൻ. അറബിക്ക് അനറബിയേക്കാളോ, അനറബിക്ക് അറബിയേക്കാളോ യാതൊരു ശ്രേഷ്ടതയുമില്ല. വെള്ളുത്തവൻ കറുത്തവാനെക്കാലോ കറുത്തവൻ വെള്ളുത്തവനെക്കാളോ യാതൊരു ശ്രേഷ്ട്ടതയും ഇല്ല, ശ്രേഷ്ടതക്കടിസ്ഥാനം ജീവിതത്തിലുള്ള സൂക്ഷ്മതയത്രേ.
ജനങ്ങളെ എന്റെ വാക്കുകൾ ശ്രദ്ധാപൂർവ്വം കേൾക്കുക, സ്പഷ്ട്ടമായ ഒരു കാര്യം നിങ്ങളിൽ വിട്ടേച് കൊണ്ടാണ്ൺ ഞാൻ പോകുന്നത്. അത് മുറുകെ പിടിക്കുന്ന കാലമത്രയും നിങ്ങൾക്ക് മാർഗവെതിയാനം സംഭവിക്കുകയില്ല. അത് അല്ലാഹുവിന്റെ ഗ്രന്ഥവും അവന്റെ പ്രവാചകന്റെ ചര്യയും ആണ്ൺ.
ജനങ്ങളെ! എന്റെ വാക്കുകൾ ശരിക്കും ഗ്രഹിച്ചാലും! മുസ്ലിങ്ങൾ പരസ്പരം സഹോദരന്മാരാണ്ൺ. തന്റെ സഹോദരന്റെ മനസംതൃപ്തിയോടുകൂടിതരുന്നതല്ലാതെ (കരസ്ഥമാക്കുവാൻ) ഒരാൾക്കും അനുവദനീയം അല്ല. അതിനാൽ നിങ്ങൾ ആത്മധ്രോഹം ചെയാതിരിക്കുക. ഓർത്തുകൊള്ളുക, നിങ്ങൾ അല്ലഹുമായി കണ്ടുമുട്ടുന്ന ഒരു ദിവസ്സം വരാനിരിക്കുന്നു അന്ൻ നിങ്ങൾ നിങ്ങളുടെ പ്രവർത്തികൾക്ക് അവനോട് ഉത്തരം പറയേണ്ടി വരും. അതിനാൽ സൂക്ഷിക്കുക ഞാൻ പോയികഴിഞ്ഞാലും നിങ്ങൾ ഈ നന്മയുടെപാതയിൽ നിന്ൻ വഴിപിഴകെരുത്.
മനുഷ്യരേ, എനിക്ക് ശേഷം ഒരു നബിയും വരാനില്ല. അതുകൊണ്ട് ശ്രദ്ധയോടെ കേൾക്കുക. നിങ്ങളുടെ നാഥന്റെ പരുശുദ്ധഹറമിൽ വന്ന് ഹജ്ജ് ചെയ്യുക. നിങ്ങളുടെ മേലാധികാരികളെ അനുസരിക്കുക. അപ്പോൾ നിങ്ങളുടെ നാഥന്റെ സ്വർഗ്ഗത്തിൽ പ്രവേശിക്കാം.'
പ്രസംഗത്തിന്റെ അവസാനത്തിൽ ആ വമ്പിച്ച ജനസമൂഹത്തെ അഭിമുഖീകരിച്ചുകൊണ്ട് അവിടുന്ന് ചോദിച്ചു. 'നിങ്ങളോട് ദൈവസന്നിധിയിൽ വെച്ച് എന്നെക്കുറിച്ച് ചോദിക്കപ്പെടും. അപ്പോൾ എന്താണ് നിങ്ങൾ പറയുക?.'ജനസമൂഹം ഒരേ സ്വരത്തിൽ മറുപടി നൽകി. 'അങ്ങുന്ന് അല്ലാഹുവിന്റെ സന്ദേശം ഞങ്ങളെ അറിയിക്കുകയും അങ്ങയുടെ എല്ലാ ബാധ്യതകളും നിറവേറ്റുകയും ചെയ്തിട്ടുണ്ട് എന്ന് ഞങ്ങൾ മറുപടി നൽകും.' അന്നേരം ആകാശത്തേക്ക് കണ്ണും കൈയ്യും ഉയർത്തികൊണ്ട് അവിടുന്ന് പ്രാർത്ഥിച്ചു. 'അല്ലാഹുവേ നീ സാക്ഷ്യം വഹിക്കേണമേ! അല്ലാഹുവേ നീ സാക്ഷ്യം വഹിക്കേണമേ!' ഇങ്ങനെ മൂന്നുപ്രാവശ്യം ആവർത്തിച്ച് പ്രാർത്ഥിച്ചുകൊണ്ട് പ്രസംഗം അവസാനിപ്പിച്ചു.
തുടർന്ൻ അസർ നമസ്ക്കരത്തിൻ ശേഷം "ഇന്നേദിവസ്സം ഞാൻ നിങ്ങൾക്ക് നിങ്ങളുടെ ദീൻ പൂർത്തികരിച് തന്നിരിക്കുന്നു. നിങ്ങളുടെമേൽ എന്റെ അനുഗ്രഹം പരിപൂർണ്ണമായി നിറവേറ്റിതരികയും ഇസ്ലാമിനെ നിങ്ങൾക്ക് ദീനായി ത്രെപ്ത്തിപെടുകയും ചെയ്തിരിക്കുന്നു" എന്ന ഖുർആൻ വചനം ജനങ്ങളെ ഒതികേൽപ്പിച്ചു. ഇത്കെട്ടപ്പോൾ പ്രവാചകന്റെ ദൗത്യം പൂർത്തിയാവുകയും തന്റെ നാഥനെ സന്ധിക്കാനുള്ള തിരുമേനിയുടെ ദിനം ആസനം ആയി എന്ന് മനസ്സിലാക്കിയ അബൂബക്കർ (റ)വിന്റെ കണ്ണുകൾ ബാശ്പ്പസാന്ദ്രമായി.





































































അന്ത്യനാളിൻറെ അടയാളങ്ങൾ

1.മരുഭൂമികളുടെ ആൾക്കാർ ഉയർന്ന കെട്ടിടങ്ങൾപണിതുയർത്താൻ മത്സരിക്കും (Talking about Arabs)
2.പള്ളികൾ കൊട്ടാരം കണക്കെ ആയിത്തീരും.
3.സല്സ്വഭാവികൾ ഇല്ലാതാകും. എത്രത്തോളം. "ഇന്ന നാട്ടിൽ ഇങ്ങനെ ഒരു നല്ല മനുഷ്യനെ എനിക്കറിയാം"
4.നരഹത്യയുടെ ആധിക്യം. അതായത് കൊല്ലുന്നവന് അറിയില്ല താൻ എന്തുകൊണ്ടാണ് കൊലപാതകം ചെയ്തത്.കൊല്ലപ്പെട്ടവന് അറിയില്ല താൻ എന്തിനാണ് കൊല ചെയ്യപ്പെട്ടത്.
5.സമൂഹത്തിൽ പലിശ ഇടപാടുകളുടെ വർധനവ്‌ . എത്രത്തോളം. ഒരാൾക്ക് പലിശ ഇടപാടിൽ പെടാതെ ജീവിക്കാൻ കഴിയില്ല എന്ന് വരുന്നത് വരെ.
6.മുസ്ലിങ്ങളുടെ ശത്രുക്കൾ മുസ്ലിങ്ങളുടെ സ്വത്തും ഭൂമിയും പിടിച്ചെടുത്തു പരസ്പരം വിഹിതം വെക്കും.
ജിഹാദ് എന്താണെന്ന് അവർ മറക്കും (ഇന്ന് ജിഹാദിന്റെ ആദർശം എന്താണെന്നു നല്ലൊരു ഭാഗം മുസ്ലിങ്ങൾക്കും അറിയില്ല. അത് കൊണ്ട് തന്നെ മാധ്യമങ്ങളും ഇസ്ലാമിന്റെ ശത്രുക്കളും ആ ആദർശത്തെ പിചിചീന്തി കൊണ്ടിരിക്കുന്നു. ആർക്കും കേട്ട് പരിചയമില്ലാതെ അർത്ഥമാണ് ഇന്ന് മാധ്യമങ്ങൾ അതിനു കൊടുത്തിട്ടുള്ളത് "വിശുദ്ധ യുദ്ധം". ചെകുത്താന്റെ വഴിയിൽ നിന്നും മാറി നിന്ന് മനുഷ്യ നന്മക്കും സ്വന്തം നന്മക്കും വേണ്ടി ദൈവമാർഗത്തിൽ പ്രവർത്തിക്കുക എന്ന അതിന്റെ യഥാർത്ഥ ഇസ്ലാമിക ആദർശത്തെ ആർക്കൊക്കെ പരിചയമുണ്ട്. ?? ) . ഈ ലോകത്തിലെ സുഘാസൌകര്യങ്ങലല്ലാതെ മറ്റൊന്നുമായിരിക്കില്ല അവരെ നിയന്ത്രിക്കുന്നത്‌.
7.വിദ്യാഭ്യാസത്തിന്റെ വർധനവ്‌ (പുരോഗതി)
8.പണ്ഡിതന്മാരുടെ കുറവ് മൂലം മത വിദ്യാഭ്യാസം കുറഞ്ഞു വരും.
9.സംഗീത ഉപഗരനങ്ങളുടെ ഉപയോഗതിലുണ്ടാകുന്ന വർധനവ്‌. മുഹമ്മദ്‌ നബി(സ) അത് വിലക്കിയിട്ടു പോലും മുസ്ലിങ്ങൾ അത് ഉപയോഗിക്കുന്നതിനു തെറ്റില്ല എന്ന് വാദിക്കും.
10.അനുവദിക്കപ്പെടാത്ത സെക്സ് (Adultry ) ജനങ്ങളിൽ വർധിക്കും .അത് കാരണമായി അവർ ഒരിക്കലും കേൾക്കാത്ത ഒരു രോഗം അവരുടെ ഇടയിൽ പടരും . (അത് എയിഡ്സ് ആയിക്കൂടെ?)

11.വ്യാജ പ്രവാചകന്മാർ സമൂഹത്തിൽ വളർന്നു വരും. അല്ലാഹുവിന്റെ(ദൈവം എന്ന മലയാള പദത്തിന്റെ അറബി translation ) പ്രവാചകന്മാർ എന്ന് അവർ സ്വയം വിശേഷിപ്പിക്കും.
12.സ്ത്രീ നഗ്നയയിരിക്കും അവൾ വസ്ത്രം ധരിച്ചിട്ടുന്ടെങ്കിലും (അതുപോലെ ആയിരിക്കും അവളുടെ വസ്ത്ര ധാരണം). ജനങ്ങൾ അവരുമായി സെക്സിൽ ഏർപ്പെടുകയും ചെയ്യും.
13.മദ്യ ഉപയോഗം സാധാരണം ആയിത്തീരും . മുസ്ലിങ്ങൾ അത് അനുവദനിയമാക്കും മറ്റൊരു പേരുകൊണ്ട്.
14.പള്ളികളിൽ ഉച്ചത്തിലുള്ള സംസാരം. ഒരുമ ഇല്ലായ്മ.
15.അക്രമികൾ ഭരണാധികാരികൾ ആകും.
16.പുരുഷൻ അവന്റെ ഭാര്യയുടെ ആന്ജ അനുസരിക്കുകയും തന്റെ മാതാവിനെ ധിക്കരിക്കുകയും ചെയ്യും. അവൻ അവന്റെ സുഹൃത്തുക്കളെ സല്കരിക്കുകയും തന്റെ പിതാവിനെ വില കുറച്ചു കാണുകയും ചെയ്യും.
17.പുരുഷൻ സില്കും സ്വർണവും ഉപയോഗിക്കും. അതവൻ അനുവടനീയമാക്കും മുഹമ്മദ്‌ നബി(സ) അത് വിലക്കിയിട്ടുന്ടെങ്കിൽ പോലും.
18.ഈ ലോകത്തെ സുഘാനുഭവങ്ങൾക്ക് വേണ്ടി മനുഷ്യൻ അവന്റെ മതത്തെ മാറ്റി വെക്കും. മതപരമായി ജീവിക്കുന്നത് അവനു രണ്ടു കയ്യിലും തീ വച്ച് കൊടുക്കുന്ന പോലെ ആയിത്തീരും.
19.ഭൂകമ്പം വർധിക്കും
20.സമയം പെട്ടന്നൂ തീർന്നു പോകുന്ന പോലെ അനുഭവപ്പെടും.
ദൈവത്തിനു കീഴ്പെട്ടു ജീവിക്കുന്ന സമൂഹമേ !!! സ്വയം ചിന്ദിക്കുക. മരണം എന്ന ആ വാർത്ത വന്നു കിട്ടാൻ എത്രപേർ കാതോർത്തു നിൽക്കുന്നു. എത്ര പേർക്ക് സന്തോഷത്തോടെ ഈ ലോകത്തോട്‌ വിട പറയാൻ കഴിയും ???

അന്ത്യസമയം നിലവിൽ വരുന്ന ദിവസം കുറ്റവാളികൾ സത്യം ചെയ്ത്‌ പറയും: തങ്ങൾ ( ഇഹലോകത്ത്‌ ) ഒരു നാഴിക നേരമല്ലാതെ കഴിച്ചുകൂട്ടിയിട്ടില്ലെന്ന്‌ .അപ്രകാരം തന്നെയായിരുന്നു അവർ ( സത്യത്തിൽ നിന്ന്‌ ) തെറ്റിക്കപ്പെട്ടിരുന്നത്‌. വിജ്ഞാനവും വിശ്വാസവും നൽകപ്പെട്ടവർ ഇപ്രകാരം പറയുന്നതാണ്‌: അല്ലാഹുവിൻറെ രേഖയിലുള്ള പ്രകാരം ഉയിർത്തെഴുന്നേൽപിൻറെ നാളുവരെ നിങ്ങൾ കഴിച്ചുകൂട്ടിയിട്ടുണ്ട്‌.എന്നാൽ ഇതാ ഉയിർത്തെഴുന്നേൽപിൻറെ നാൾ. പക്ഷെ നിങ്ങൾ ( അതിനെപ്പറ്റി ) മനസ്സിലാക്കിയിരുന്നില്ല. എന്നാൽ‍ അക്രമം പ്രവർത്തിച്ചവർക്ക്‌ അന്നത്തെ ദിവസം അവരുടെ ഒഴികഴിവ്‌ പ്രയോജനപ്പെടുകയില്ല. അവർ പശ്ചാത്തപിക്കാൻ അനുശാസിക്കുപ്പെടുന്നതുമല്ല.മനു ഷ്യർക്ക്‌ വേണ്ടി ഈ ഖുർആനിൽ എല്ലാവിധ ഉപമയും നാം വിവരിച്ചിട്ടുണ്ട്‌. നീ വല്ല ദൃഷ്ടാന്തവും കൊണ്ട്‌ അവരുടെ അടുത്ത്‌ ചെന്നാൽ അവിശ്വാസികൾ പറയും: നിങ്ങൾ അസത്യവാദികൾ മാത്രമാണെന്ന്‌ .
(വിശുദ്ധ ഖുർആൻ)

No comments:

Post a Comment